മറക്കാനാണ്
കൊതിച്ചത്…
അതുകൊണ്ട്…
അതൊന്നുകൊണ്ട് മാത്രം
അവന്റെ ഓർമ്മകളെ
മനസ്സിന്റെ നിഴൽമറകളുടെ
ആഴങ്ങളിൽ അവൾ
അടക്കം ചെയ്തു…
പല കാലങ്ങളിൽ
അവൻ ചൊരിഞ്ഞ
വാഗ്ദാനങ്ങളുടെ
കൂർത്ത തലപ്പുകളാൽ
അവളാ ഓർമ്മകളെ
അടച്ചുറപ്പിച്ചു…
നിർഭാഗ്യമെന്തെന്നാൽ
മറക്കാൻ
കൊതിച്ചതൊക്കെയും
ഓർമ്മകളുടെ
കൂർത്ത മുള്ളുകളായ്
ഹൃദയത്തോളം
ചെന്നുമുട്ടി
ഇന്നും ചോര
ചിന്തുന്നു….
