Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചാറ്റൽ മഴ
പ്രണയം

ചാറ്റൽ മഴ

By Jasna BasheerOctober 9, 2023Updated:October 23, 202311 Comments9 Mins Read91 Views
Bookmark Now
Please login to bookmark Close

No account yet? Register

ചാറ്റൽ മഴയിൽ സാവധാനം നീങ്ങുന്ന വാഹന നിരയിലേക്ക് അക്ഷമനായി നോക്കികൊണ്ട് വാച്ചിലേക്കൊന്നു നോക്കി. ടൗൺ  അടുക്കുന്നതിന് മുന്നേ തുടങ്ങിയതാണ് ഈ തിരക്ക്. അവധി ദിവസമായിട്ട് കൂടി എന്താണിങ്ങനെ. വല്ലാത്ത ഒരു വീർപ്പുമുട്ടൽ തന്നെ വലയം ചെയ്യാൻ തുടങ്ങി.

അല്ലെങ്കിൽതന്നെ തനിക്കും എന്തിനാണിത്ര തിരക്ക് അവിടെയെത്താൻ?

ചാറ്റൽ മഴയിൽ ഡ്രൈവ് ചെയ്യുന്നത് എന്നും വളരെയധികം ഇഷ്ടമുള്ള ഒരു കാര്യമാണ്. അതും വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയ തനിക്ക് ഈ മഴ വല്ലാത്ത നൊസ്റ്റാൾജിയ നൽകുമ്പോൾ!

എന്നാലും എന്തിനോ വേണ്ടി കുതിക്കുന്ന  മനസ്സിനെ നിയന്ത്രിക്കാൻ തനിക്ക് സാധിക്കുന്നില്ലെന്നത് അത്ഭുതത്തോടെ മനസ്സിലാക്കുമ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

ഓരോ തവണ നാട്ടിൽ വരുമ്പോഴും പറ്റുന്നത്ര കൂട്ടുകാരെ കണ്ടിട്ടേ തിരിച്ചു പോകാറുള്ളൂ. ഇത്തവണ വരുന്നതിനു മുന്നേ തന്നെ പ്ലാൻ ചെയ്തതാണ് ഈ ഒത്തുകൂടൽ. അതുകൊണ്ടുതന്നെ പരമാവധി ആളുകൾ എത്തുമെന്ന് പ്രതീക്ഷയുണ്ട്. വർഷങ്ങളായി കാണാൻ ആഗ്രഹിക്കുന്ന തന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുന്ന മുഖം ഇന്ന് നേരിട്ട് കാണാൻ പോവുന്നതിന്റെ സന്തോഷം കാരണം മുന്നിലെ കാഴ്ചകൾ മനസ്സിൽ കയറുന്നില്ല.

വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച  എങ്ങനെയായിരിക്കും എന്നതാണ് ഇപ്പോൾ മനസ്സിലുള്ള ആകാംക്ഷ.

ആദ്യമായി ആ കലാലയത്തിലേക്കുള്ള യാത്രയും ഇതുപോലെ ഒരു ചാറ്റൽമഴയുടെ അകമ്പടിയോടെയായിരുന്നു.

അതുവരെ പഠിച്ച വിദ്യാലയത്തിൽ നിന്നും വളരെയധികം വ്യത്യസ്തമായ ഒരു ചുറ്റുപാടിലേക്കായതുകൊണ്ടുതന്നെ വളരെ ആകാംക്ഷയോടെയായിരുന്നു അന്നത്തെ യാത്ര. ബോയ്സ് സ്കൂളുകളിൽ മാത്രം പഠിച്ച തനിക്ക് ഒരു മിക്സഡ്‌ കോളേജിലേക്കുള്ള മാറ്റം സ്വപ്ന ലോകത്ത് എത്തിയ പ്രതീതിയായിരുന്നു. അത്യാവശ്യം നല്ല പഠിപ്പിയായിരുന്നതുകൊണ്ട് തന്നെ ജില്ലയിലെ  പ്രശസ്തമായ കോളേജിൽ തന്നെ   ആഗ്രഹിച്ച  കോഴ്സിന് അഡ്മിഷൻ കിട്ടി.

പരിചയമുള്ള മുഖങ്ങളൊന്നും കാണാത്തതുകൊണ്ട് തന്നെ കോളേജ് കവാടം കടന്നു മുന്നോട്ടുള്ള ഓരോ കാലടിയും അൽപം പരിഭ്രമത്തോടെ കൂടി തന്നെയായിരുന്നു.

“ഒന്നു നിന്നെ ”

പിറകിൽ നിന്നുള്ള ശബ്ദം കേട്ടപ്പോൾ നിൽക്കണോ അതോ ഓടണോ എന്നാണ് ആദ്യം ചിന്തിച്ചത്. കാരണം കോളേജുകളിൽ നടക്കുന്ന റാഗിങ്ങിനെ പറ്റി ചെറിയ ഒരു ധാരണ എല്ലാം മനസ്സിലുണ്ടായിരുന്നു.

എന്നാൽ പെട്ടെന്ന് ഉണ്ടായ ഒരു ഉൾവിളി യുടെ ബലത്തിൽ തിരിഞ്ഞുനോക്കി. തന്നെത്തന്നെ നോക്കി നിൽക്കുന്ന അല്പം പരിഷ്കാരിയായ മെലിഞ്ഞു വെളുത്ത ഒരു സുന്ദരകുട്ടപ്പൻ. എന്താണാവോ ഉദ്ദേശം. എന്തായാലും വരാനിരിക്കുന്ന വിപത്ത് തടയാൻ കഴിയുകയില്ലല്ലോ. കിട്ടുന്നത് വാങ്ങിക്കാം എന്നുള്ള പ്രതീക്ഷയോടെ കാത്തു നിന്നു.

അടുത്തേക്ക് വന്നയാൾ കൈ നീട്ടി കൊണ്ട്,

“ഹലോ ഞാൻ   നിഹാൽ, ഫസ്റ്റ്ഡിസി ഇംഗ്ലീഷ്.”

ഹോ ! എന്റെ ജീവന്റെ പാതി തിരിച്ചുകിട്ടി.

“ഞാൻ സൂരജ് ഫസ്റ്റ് ഡി സി ഫിസിക്സ് ”

ഞാനും കൈ കൊടുത്തു.

തന്നെപ്പോലെ തന്നെ ഒരല്പം ധൈര്യം കൂടുതലുള്ള കൂട്ടത്തിലായതുകൊണ്ട് മുന്നോട്ടുള്ള നീക്കത്തിന് ഒരാൾ കൂടെ ഉണ്ടാകുന്ന നല്ലതാണെന്ന് കരുതി ആരെയെങ്കിലും കാത്തുനിന്നതാണെന്ന് സംസാരത്തിൽ നിന്നും മനസ്സിലായി. തന്റെ വരവിലെ അപാകത കൊണ്ടുതന്നെ  ആൾക്ക് പെട്ടന്ന് താനും ഇവിടെ ആദ്യമായാണെന്ന് മനസ്സിലായി.

പുലിമടയിൽ പെട്ട മാൻ കിടാങ്ങളെ പോലെ ഞങ്ങൾ മന്ദംമന്ദം ഞങ്ങളുടെ ക്ലാസ് അന്വേഷിച്ചു നടന്നു.

നീണ്ട വരാന്തയുടെ അവസാനത്തിലായി അടുത്തടുത്തായുള്ള  ക്ലാസുകൾ കണ്ടെത്തിയ ആവേശത്തിലായിരുന്ന ഞങ്ങളുടെ അടുത്തേക്ക്  ഒരു പെൺകുട്ടി ഓടിവന്നു.

“ഫസ്റ്റ് ഡിസി ഇംഗ്ലീഷ് ക്ലാസ്സ്‌ എവിടെയാണെന്നറിയോ? ”

“ഇതാ ഇത് തന്നെയാണ്. ഞാനും അവിടേക്കാണ് ” നിഹാൽ പറഞ്ഞു തീരുന്നതിന് മുൻപ് ആ കുട്ടി ക്ലാസ്സിലേക്ക് ഓടി കയറി.

സീനിയർസ് ആണെന്നു തോന്നുന്ന ഒരു സംഘം ഓടി വന്ന് അവിടെ ഒക്കെ ഒന്ന് നിരീക്ഷിച്ച് മറ്റൊരു ഭാഗത്തേക്ക്‌ തിരിഞ്ഞു പോയി.

എന്തായാലും വലത് കാൽ വെച്ച് ഞങ്ങൾ അവരവരുടെ ക്ലാസ്സുകളിലേക്ക് കയറി.

ടൗണിൽ നിന്നും അകലെയല്ലാതെ പുഴക്കരയിലുള്ള ഈ ക്യാമ്പസ്‌ അക്കാദമിക് രംഗത്ത് വളരെ പ്രശസ്തമായിരുന്നു.

ആത്മാർത്ഥതയുള്ള ഒരു പറ്റം അദ്ധ്യാപകരും മികച്ച മാനേജ്‌മെന്റും അതിനെയെല്ലാം ഏകോപിപ്പിച്ചു കൊണ്ടുപോവാൻ കഴിവുള്ള പ്രിൻസിയും കോളേജ്ന്റെ മുതൽക്കൂട്ടായിരുന്നു.

അത് കൊണ്ട് തന്നെ റാഗിങ്ങ് എന്ന പേരിൽ വലിയ ബുദ്ധിമുട്ടുകൾ സീനിയർസിൽ നിന്നും അനുഭവിക്കേണ്ടി വന്നില്ല.

എന്നാൽ സീനിയർസ് പുറത്തിറങ്ങിയാൽ കുറച്ചപ്പുറത്തായുള്ള ലോ കോളേജ് സ്റ്റുഡന്റസുമായി ഉള്ള ചെറിയ ഉരസൽ ഒരു നിത്യസംഭവമായി തുടർന്നിരുന്നു. അതിന് പലപ്പോഴും ചെറിയ കാരണങ്ങൾ മതിയായിരുന്നു.

ഇടയ്ക്ക് ഓരോ സമരങ്ങൾ ഒഴിച്ച് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ക്ലാസുകൾ നന്നായി നടക്കുന്നുണ്ടായിരുന്നു.

പൊറുതി അച്ഛനോടൊപ്പവും കൂറ് അമ്മയോടും എന്ന് പറഞ്ഞത് പോലെ പഠനം ഫിസിക്സ്‌ ആണെങ്കിലും ക്ലാസ്സില്ലാത്ത സമയം മുഴുവൻ ഞാൻ ഇംഗ്ലീഷ് ക്ലാസ്സിലായിരിക്കും. ക്ലാസ്സിൽ തനിക്ക് പറ്റിയ കൂട്ടുകാരില്ലാത്തതും പച്ചപ്പരിഷ്കാരിക്ക് ധാരാളം നല്ല സുഹൃത്തുക്കളെ കിട്ടിയതും കാരണമായിരുന്നു.

പഠനവും സാംസ്കാരികപരിപാടികളുമായി ഞങ്ങൾ കോളേജിൽ എല്ലായിടത്തും സജീവമായിരുന്നു.

ഇതിനിടയിൽ ഇംഗ്ലീഷ് ക്ലാസ്സിൽ എല്ലാവരുമായും നല്ല കൂട്ടായ എന്നോട് വലിയ അടുപ്പം കാണിക്കാതെ മുങ്ങി നടക്കുന്ന ഒരാൾ ഉണ്ടായിരുന്നു. ആദ്യ ദിവസം ക്ലാസ്സ്‌ ചോദിച്ചു പാറിപ്പോയ പൈങ്കിളി.

ആള് ഏകദേശം എന്റെ സ്വഭാവം തന്നെയായിരുന്നു. വിട്ടാൽ കാള പയറ്റിൽ എന്ന പോലെ ഓരോ ബ്രേക്ക്‌ വന്നാലും മറ്റേതോ ക്ലാസ്സിലേക്ക് യാത്രയാകും. തീറ്റയും കുടിയുമെല്ലാം അവിടെത്തന്നെ.

കക്ഷി കറക്റ്റ് സമയത്ത് മാത്രമേ ക്ലാസ്സിൽ കയറു. അതുകൊണ്ട് അബദ്ധത്തിൽ ഉള്ള കൂടിക്കാഴ്ച പോലും കുറവായിരുന്നു.

ഏകദേശം രണ്ടു മൂന്നു മാസങ്ങൾക് ശേഷം ഇത് പോലെ ചെറുതായി മഴയുള്ളൊരു ദിവസം ബസ് ഇറങ്ങി കോളേജിലേക്ക് നടക്കുന്നതിനിടയിൽ മഴ ശക്തി പ്രാപിച്ചു. നടത്തം സ്പീഡിലാക്കിയെങ്കിലും വല്ലാതെ നനയാൻ തുടങ്ങി. വഴിയിലൊന്നും കയറി നിൽക്കാൻ പറ്റിയ സ്ഥലവുമില്ല. കുറച്ച് മുന്നിലായി ഒരു പെൺകുട്ടി  കുട ചൂടി പോകുന്നത് കണ്ട് ഓടി അതിൽ കയറി.

പെട്ടെന്നുള്ള എന്റെ നീക്കത്തിൽ ഭയന്ന  അവൾ എന്റെ മുഖത്തേക്ക് നോക്കി. എന്റെ സ്വതസിദ്ധമായ ശൈലിയിൽ ഞാനൊന്നു കണ്ണിറുക്കി ചിരിച്ചു.

“നല്ല മഴ,  കുടയെടുത്തില്ല”  ആദ്യത്തെ അങ്കലാപ്പ് വിട്ടപ്പോൾ അവൾ തിരിച്ചും ഒന്ന് പുഞ്ചിരിച്ചു.

അല്പദൂരം എന്നെ സഹായിക്കുകയല്ലാതെ വഴിയില്ല എന്നത് കൊണ്ടാവും അവൾ പിന്നെ ഒന്നും മിണ്ടാതെ നടന്നു.

ഇതിനിടയിൽ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടു. അവൾ അനാമിക, അനു.

നമ്മുടെ പഴയ പൈങ്കിളി. ഇവിടെ അടുത്താണ് വീട്. അച്ഛൻ അവിടെയുള്ള ഏതോ സ്കൂളിൽ അദ്ധ്യാപകനായതുകൊണ്ട് ഇവിടെ താമസിക്കുന്നു. ഒരു ഏട്ടൻ, കക്ഷി ലോ കോളേജിൽ പഠിക്കുന്നു. കുറച്ച് ദൂരം പോയപ്പോഴേക്കും മഴ ചെറുതായി കുറഞ്ഞു. കുറച്ച് ദൂരെ നിഹാലും സംഘവും നില്കുന്നത് കണ്ട് ഞാൻ അങ്ങോട്ടോടി.

പിന്നീട് അപൂർവമായി എപ്പോഴെങ്കിലും കാണുമ്പോൾ ഒരു ചിരി പരസ്പരം കൈമാറൽ പതിവാക്കി.

ഞങ്ങളെല്ലാം കോളേജ് ഡേ,ഇലക്ഷൻ പോലുള്ള പരിപാടികൾ വളരെ നല്ല രീതിയിൽ ആഘോഷമാക്കിയപ്പോഴും അനു വിനെ മാത്രം അവിടെയൊന്നും കണ്ടിരുന്നില്ല.

അപ്പോഴേക്കും ഇടക്കെല്ലാം അനുസരണ ഇല്ലാത്ത എന്റെ മനസ്സും കണ്ണും അവളെ തിരയൽ പതിവാക്കിയിരുന്നു.

അങ്ങനെ ഒന്ന് കണ്ണടച്ചു തുറന്നപ്പോഴേക്കും ഞങ്ങളുടെ ഫസ്റ്റ്ഇയർ കഴിഞ്ഞു..

ചെറിയൊരു ബ്രേക്ക്‌ കഴിഞ്ഞു തിരിച്ചു വന്ന ഞങ്ങൾ ആദ്യത്തെക്കാൾ സജീവമായി കോളേജിൽ എല്ലാപ്രവർത്തനങ്ങളിലും ഉണ്ടായിരുന്നു.പ്രത്യേകിച്ചും ജൂനിയർസ് വന്നതിന് ശേഷം അവരെ പരിചയപ്പെടലും കൂട്ടുകാർക്ക് പറ്റിയ സെറ്റപ്പ് തിരയലും.

അപ്പോഴേക്കും അനുവിൽ ചില മാറ്റങ്ങൾ കണ്ടു. മറ്റേതോ ക്ലാസ്സിൽ പോയിരുന്ന പതിവ് ഒഴിവാക്കി. ഇപ്പോൾ ക്ലാസ്സിലെ കൂട്ടുകാരുടെ ഇടയിൽ പൊറുതി തുടങ്ങി. അത് കൊണ്ട് തന്നെ ഓരോ ക്ലാസ്സിന്റെ ഇടവേളകളിലും അങ്ങോട്ട് ഓടൽ ഞാനും പതിവാക്കി.

ഇത് എന്റെ കൂട്ടുകാരായ പൂച്ച പോലീസുകാർ മണത്തു കണ്ട് പിടിച്ചു.

എന്നാൽ അനു ഇതിലൊന്നും വലിയ ശ്രദ്ധ കൊടുക്കുന്നതായി കണ്ടില്ല. എന്നാലും ഇടക്കൊക്കെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടുമ്പോൾ അവിടെ ഒരു  തിളക്കം എനിക്ക് കാണാൻ കഴിയുമായിരുന്നു.അത് മതിയായിരുന്നു അന്നത്തേക്ക്.

കോളേജിൽ നടക്കുന്ന അദ്ധ്യാപനമല്ലാത്ത സർവ്വ പ്രവർത്തനങ്ങളിലും പങ്കാളിയാവുക എന്ന ഞങ്ങളുടെ അജണ്ട നടപ്പിലാകുന്നതിന്റെ ഭാഗമായി പല ക്യാമ്പുകളിലും പങ്കെടുക്കാറുണ്ടായിരുന്നു. ആദിവസങ്ങളിൽ അവിടെ നന്നായി എൻജോയ് ചെയ്യാറുണ്ടെങ്കിലും ഉള്ളിൽ ഒരു നീറ്റൽ അനുഭവപ്പെടാൻ തുടങ്ങി. ക്യാമ്പ് കഴിഞ്ഞ് എത്രയും പെട്ടെന്ന് കോളേജിൽ എത്തുവാൻ മനസ്സ് വെമ്പൽ കൊള്ളും.

അങ്ങനെ ഒരു വയനാട് നടന്നിരുന്ന ക്യാമ്പ് കഴിഞ്ഞു ചെന്ന ദിവസം അവരുടെ ക്ലാസ്സിൽ ഓടിയെത്തിയ എനിക്ക് ആ മുഖം കാണാൻ കഴിഞ്ഞില്ല. തുടർന്നങ്ങോട്ട് കുറെ ദിവസങ്ങൾ അവൾ ലീവായിരുന്നു. ആരോടും ചോദിക്കാനും വയ്യാതെ ഞാൻ വല്ലാതെ വിഷമിച്ചു. ഇതിനിടയിൽ എനിക്കും പനി തുടങ്ങി. അവൾക്ക് എന്തോ അസുഖമാണെന്ന് മാത്രം അവളുടെ കൂട്ടുകാരിൽ നിന്നും മനസ്സിലാക്കി നിഹാൽ അറിയിച്ചു.

എല്ലാം കൂടി എനിക്ക് ആകെ ഭ്രാന്ത്പിടിക്കുന്ന അവസ്ഥയിലായി. എന്റെ പനി ചെറുതായി മാറിയ ശേഷം എന്റെ കൂട്ടുകാർ എനിക്ക് അവളെ കാണാൻ അവസരമൊരുക്കി.

ഞങ്ങളുടെ ഒരു സീനിയർ ഒരാക്സിഡൻഡ് സംഭവിച്ച് സർജറി കഴിഞ്ഞു കിടക്കുന്നുണ്ട്. അയാളുടെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അവളുടെ വീടെന്ന് അവർ കണ്ടെത്തി.

പിറ്റേ ദിവസം തന്നെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു ഞങ്ങൾ പുറപ്പെട്ടു. വീട്ടിൽ ചെന്നപ്പോൾ അവളുടെ അമ്മ സന്തോഷപൂർവ്വം അവളുടെ അടുത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. അവിടെ ചെന്നപ്പോഴാണ് ഞാൻ അറിയുന്നത് ആക്സിഡന്റ് സംഭവിച്ചു സർജറി കഴിഞ്ഞു കിടക്കുന്നത് എന്റെ അനുവാണെന്നത്.

എനിക്ക് വിഷമമാവേണ്ടെന്ന് കരുതി അവർ എന്നെ തെറ്റിദ്ധരിപ്പിച്ചതായിരുന്നു. ചേട്ടനോടൊപ്പം ബൈക്കിൽ അമ്പലത്തിൽ പോയ വഴി സംഭവിച്ചതായിരുന്നു. ഏട്ടന് ചെറിയ തുന്നി കെട്ടലുകൾ അല്ലാതെ വലിയ പ്രശ്നങ്ങൾ ഒന്നുമില്ല.

കുറച്ചു സമയം അവിടെ ചിലവഴിച്ചു. മരവിച്ച മനസ്സുമായി അവിടെനിന്നും ഇറങ്ങിയ ഞാൻ കുറെ ദിവസത്തേക്ക് വല്ലാത്തൊരു അവസ്ഥയിലായിരുന്നു.

പിന്നീട് അവളുടെ വരവിനായിരുന്നു എന്റെ കാത്തിരിപ്പ്.

ഇതിനിടയിൽ അവൾക്ക് ബുക്ക്‌ കൊണ്ടു കൊടുക്കാൻ എന്ന പേരിൽ രണ്ടുമൂന്നു തവണ ഞങ്ങൾ അവളെ കാണാൻ പോയിരുന്നു.

രണ്ടു മാസങ്ങൾക് ശേഷം സി സോണിൽ പങ്കെടുക്കുവാനായി  തിരഞ്ഞെടുത്ത പരിപാടികളുടെ റിഹേഴ്സൽ ഓഡിറ്റോറിയത്തിൽ  നടക്കുകയായിരുന്നു.

കുഴപ്പമില്ലാത്ത രീതിയിൽ പാടുന്നത് കൊണ്ട് എനിക്കും അതിൽ പങ്കെടുക്കാൻ അവസരം കിട്ടി.

റിഹേഴ്സൽ കാണാൻ കുറെ കുട്ടികളുണ്ട്. പാടുന്നതിനിടയിൽ വെറുതെ അവരുടെ ഇടയിലേക്ക് നോക്കിയപ്പോഴാണ്  തന്നെ നോക്കിയിരിക്കുന്ന ഒരു ജോഡി കണ്ണുകൾ കണ്ടത്.

“എന്റെ  പ്രണയം ”

എന്നെ നോക്കുന്ന ആ കണ്ണുകളിലും ഞാൻ അതെ വികാരം കണ്ടെത്തി.

എനിക്കായ് മാത്രം വിരിയുന്ന പുഞ്ചിരി ആ ചുണ്ടുകളിൽ വിരിഞ്ഞു.

ആ  മുഖം കണ്ട സന്തോഷത്തിൽ  ഞാൻ  സ്റ്റേജിൽ നിന്ന് പാടി.

സ്റ്റേജിൽ നിന്നിറങ്ങിയ ഞാൻ നേരെ അവളുടെ അടുത്തേക്കാണ് ചെന്നത്. കുറച്ച് നേരത്തെ മൗനത്തിനു ശേഷം അവൾ പുറത്തേക്കിറങ്ങി, കൂടെ ഞാനും.

ചെറിയ ഒരു വലിച്ചിലോടെയാണ് അവൾ നടക്കുന്നത്.  വേദനയോടെ ഞാൻ നോക്കുന്നത് കണ്ട അവളിൽ ഒരു വിഷാദച്ചിരി വിരിഞ്ഞു.

കോളേജ് ഗ്രൗണ്ടിലെ ഗുൽമോഹറിൻ ചുവട്ടിലെ കല്പടവിൽ അന്ന് ആദ്യമായി ഞങ്ങൾ ഒന്നിച്ചിരുന്നു.

അന്നാണവൾ  എനിക്ക് വെറും ഒരു കോളേജ് പ്രണയം എന്നതിൽ കവിഞ്ഞ് ഹൃദയത്തിൽ വേരോടിയ സത്യം ഞാൻ മനസ്സിലാക്കി.

ആക്‌സിഡന്റ്ന് ശേഷം കാലിന്റെ പ്രശ്നം മാറാത്തത്കൊണ്ട് കോളേജിലേക്കുള്ള വരവ് ബുദ്ധിമുട്ടാണ്‌. അത്കൊണ്ട്  ഏട്ടന്റെ കൂടെയാണ് വന്നിരുന്നത്.

ഏട്ടൻ തിരിച്ചു വരുന്നത് വരെയുള്ള സമയമേ ഉള്ളുവെങ്കിലും ഞങ്ങൾ സംസാരിച്ചതിനേക്കാൾ കൂടുതൽ മൗനത്തെ കൂട്ടുപിടിക്കുകയായിരുന്നു.

പോവാൻ നേരമാണ് ആയുർവേദ ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന വിവരം അവൾ പറഞ്ഞത്.

നെഞ്ചിൽ ഒരു വിങ്ങൽ വന്നു നിറഞ്ഞെങ്കിലും പുറത്തു കാണിക്കാതെ അവളുടെ കൈ തന്റെ കൈക്കുള്ളിലാക്കി താഴേക്ക് നോക്കിയിരുന്നു.

ഇനിയെന്ന് കാണാനാവും എന്നറിയില്ലെങ്കിലും കാത്തിരിക്കും എന്നൊരു വാക്ക് കൊടുത്തിരുന്നു.

പിന്നീടുള്ള ദിവസങ്ങളും കാലങ്ങളും അവളുടെ ഓർമകളുമായി തള്ളിനീക്കി. ഒന്ന് വിളിക്കാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. എക്സാം എഴുതാൻ വരുമെന്ന പ്രതീക്ഷയോടെ കാത്തിരുന്നു.

ഒരു വിവരവും ലഭിക്കാതെ വന്നപ്പോൾ ഒരുദിവസം അവളുടെ വീട്ടിൽ പോയെങ്കിലും അവർ നാട്ടിൽ പോയെന്നാണറിയാൻ കഴിഞ്ഞത്.

ഡിഗ്രി കഴിഞ്ഞിറങ്ങും വരെ അവളുടെ വരവിനായ് കാത്തെങ്കിലും അത് വെറും കാത്തിരിപ്പായ് അവസാനിച്ചു.

പിന്നീട് പിജിക്ക് ശേഷം പ്രവാസിയായപ്പോഴും ആ മുഖം ഉള്ളിൽ നിറഞ്ഞു നിന്നു.

ഇനി ഈ ജന്മം കാണുമോ എന്നറിയില്ലെങ്കിലും എന്തിനോ വേണ്ടി ഇടയ്ക്കിടെ ഓർമ്മകൾ പുതുക്കി.

തിരഞ്ഞു നടന്നു കണ്ടെത്താൻ ഒരു ശ്രമം നടത്താൻ എന്തോ മനസ്സ് അനുവദിച്ചില്ല.

ഒരുപക്ഷെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിക്കുകയായിരിക്കും എന്ന് മനസ്സിൽ തോന്നാറുണ്ട്. ആ മുഖത്തെ ചിരി ഒരിക്കലും മായരുതേ എന്ന് പ്രാർത്ഥിക്കാറുമുണ്ട്.

കൂട്ടുകാരും വീട്ടുകാരും കല്യാണകാര്യത്തിൽ നിർബന്ധിക്കാൻ തുടങ്ങിയപ്പോഴും ഓരോ ഒഴിവുകഴിവുകൾ പറഞ്ഞു രക്ഷപ്പെടും.

മുന്നിൽ പ്രത്യേക ലക്ഷ്യമൊന്നുമില്ലെങ്കിലും എന്തോ താല്പര്യം തോന്നിയിരുന്നില്ല ആ വിഷയത്തിൽ.

ദിവസങ്ങൾ ആർക്കു വേണ്ടിയും കാത്തുനിൽക്കാതെ മുന്നോട്ടോടി.

ഒരോ തവണ നാട്ടിലെത്തുമ്പോഴും പഴയ കൂട്ടുകാരെയെല്ലാം കാണാൻ ശ്രമിക്കാറുണ്ടായിരുന്നു.

കഴിഞ്ഞതവണ കുറച്ചു കൂട്ടുകാരെല്ലാം ഒത്തുകൂടിയപ്പോഴാണ് കോളേജ് ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തത്. അതിലൊന്നും വലിയ താല്പര്യമില്ലാത്തത് കൊണ്ട് ഒഴിഞ്ഞു നിൽക്കാറായിരുന്നു പതിവ്.

ആദ്യം ഗ്രൂപ്പിൽ കയറാൻ മടിച്ചു നിന്ന് പിന്നീട് അതിലേക് ചെറിയ രീതിയിൽ ശ്രദ്ധിക്കാൻ തുടങ്ങി.

ചെറിയ രീതിയിൽ ചാറ്റിങ് എല്ലാം തുടങ്ങിയ സമയത്താണ് ഒരുദിവസം അനുവിന്റെ കൂട്ടുകാരി എന്നോട് പേർസണൽ ചാറ്റിംഗിന് വരുന്നത്.

അവളിൽ നിന്നാണ് അനുവിനെ കുറിച്ചുള്ള ആ വിവരം അറിഞ്ഞത്.

“”ടാ…. സൂരജ്…. ടാ ”

ചിന്തകൾ കാട് കയറിയപ്പോൾ  യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിയത്  താൻ അറിഞ്ഞിരുന്നില്ല.  നിഹാൽ കാറിന്റെ വിൻഡോ ഗ്ലാസിൽ മുട്ടി വിളിച്ചപ്പോഴാണ് സ്ഥലകാല ബോധം വന്നത്.

ഹൃദയത്തിന്റെ ഉള്ളറയിൽസൂക്ഷിച്ചു വെച്ച സുഖമുള്ള ഓർമകളുടെ ഹിമകവചം നീക്കി പുറത്തേക്ക്   ഇറങ്ങിവരാൻ മടിച്ചു നിൽക്കുന്ന എന്നെ ഇന്നിലേക്ക് എത്തിക്കാൻ  പാടുപെട്ടു.

കോളേജ് ക്യാമ്പസിന് തങ്ങൾ പഠിച്ചിരുന്ന കാലത്ത് നിന്നും വളരെയധികം വളർച്ചയുണ്ടായിട്ടുണ്ട്.  വിശാലമായ ഗ്രൗണ്ട്, പൂന്തോട്ടങ്ങൾ, ധാരാളം പുതിയ ബിൽഡിംഗുകൾ….ഞങ്ങളുടെ പ്രിയപ്പെട്ട ഗുൽമോഹറിന്റെ ചുവട്ടിലുള്ള ഇരിപ്പിടങ്ങൾ ഗ്രാനൈറ്റ് പതിച്ചുസുന്ദരമാക്കിയിരുന്നു. തികച്ചും മറ്റൊരു ലോകത്ത് എത്തിയത് പോലെ.

ഉള്ളിലെ സംഘർഷങ്ങൾ പുറത്തുകാണിക്കാതെ നല്ലൊരു അഭിനേതാവിനെ പോലെ ഞാൻ പരിപാടിയുടെ ചുക്കാൻ പിടിച്ചു നടന്നു.

മനസ്സും കണ്ണും പലയിടങ്ങളിലും എന്റെ അനുവിനെ തിരഞ്ഞു നടക്കാൻ തുടങ്ങി.

അവൾ വരില്ലേ?

വരുമായിരിക്കും.

എനിക്കൊന്ന് നേരിട്ട് വിളിക്കാൻ തോന്നതിരുന്നതെന്തേ?

അവളുടെ നമ്പർ താൻ സംഘടിപ്പിച്ചല്ലോ. പിന്നെ എന്തെ വിളിക്കാതിരുന്നത്.

അവൾ വരും എന്നാണല്ലോ മീനാക്ഷി പറഞ്ഞത്.

“ടാ.. നീ എവിടെയാണ്. നിനക്കെന്താ പറ്റിയത്.എത്ര തവണയാണ് ഞാൻ നിന്നെ വിളിക്കുന്നത്. ”

നിഹാൽ അർത്ഥം വെച്ച് നോക്കുന്നത് കണ്ടപ്പോൾ ഒന്ന് ചൂളി. സ്വപ്നം കണ്ടു നടക്കാൻ ഞാൻ പഴയ കോളേജ് സ്റ്റുഡന്റ് അല്ലല്ലോ.

കാലങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ പലരും പരസ്പരം കെട്ടിപ്പിടിച്ചു ഓർമ്മകൾ പുതുക്കിയും സന്തോഷപ്രകടനം നടത്തുമ്പോഴും ഒന്നിലും മനസ്സ് കേന്ദ്രീകരിക്കാൻ കഴിയാതെ അവരിൽ ഒരാളായി നിൽക്കാനേ തനിക്കു കഴിഞ്ഞുള്ളു.

പെട്ടെന്നാണ് കൂട്ടത്തിൽ നിന്നാരോ “ഹായ്!  അനാമിക ” എന്ന് വിളിച്ചത്.

പെട്ടെന്നുള്ള അങ്കലാപ്പിൽ തിരിഞ്ഞ് നോക്കാൻ കഴിയാതെ ഞാൻ ശിലപോലെ നിന്നു.

സംയമനം വീണ്ടെടുത്ത്  ഞാൻ മെല്ലെ എന്റെ അനുവിനെ ഒന്ന് നോക്കി. വർഷങ്ങൾക്ക് മുമ്പ് എന്റെ ഹൃദയത്തിൽ കയറിയ രൂപത്തിൽ നിന്നും കാലചക്രത്തിന്റെ യാത്രക്ക് വലിയ മാറ്റമൊന്നും അവളിൽ വരുത്താൻ കഴിഞ്ഞിട്ടില്ല.

മറ്റുള്ളവരുടെ കുശലന്വേഷണം കഴിയുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. അവളുടെ നോട്ടവും ഇടയ്ക്കിടെ തന്നെ തേടിവരുന്നത് കണ്ടു.

എന്നാൽ സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങാറായപ്പോൾ എല്ലാവരും ഓഡിറ്റോറിയത്തിലേക്ക് കയറിയിരുന്നു. ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്തത് കൊണ്ട് കുറച്ചു സമയത്തിന് ശേഷം ഞാൻ മെല്ലെ പുറത്തേക്കിറങ്ങി.

ഗ്രൗണ്ടിന്റെ നടുവിലൂടെയുള്ള കല്ലു പാകിയ ചെറിയ നടപ്പാതയിലൂടെ വെറുതെ നടന്ന് ലൈബ്രറി ബിൽഡിങ്ങി ന്റെ കുറച്ചപ്പുറത്തായി പുഴക്ക് അഭിമുഖമായുള്ള  ഒരു സിമന്റ്‌ ബെഞ്ചിൽ പോയിരിന്നു. പുഴയിൽ നിന്ന് വരുന്ന തണുത്ത കാറ്റിനും തന്റെ മനസ്സിനെ കുളിർപ്പിക്കാനാവുന്നില്ലെന്നു തോന്നി.

അല്പസമയം കഴിഞ്ഞപ്പോഴാണ് താനിരിക്കുന്ന ബെഞ്ചിൽ മറ്റൊരാളുടെ സാമിപ്യം തോന്നി തല ചെരിച്ചു നോക്കി.

“എന്താ ഇവിടെ ഒറ്റക്ക് വന്നിരിക്കുന്നത് ”

“ഞാ…ൻ …….”

പറയാൻ വന്ന വാക്കുകൾ പുറത്തേക്ക് വരാൻ മടിച്ചു. കാരണം എന്റെ കണ്ണുകൾ അവളെ കാണുകയായിരുന്നില്ല. അവളിലേക്കിറങ്ങുകയായിരുന്നു. എന്റെ അനു.. എന്റെ മാത്രം….

“എനിക്കറിയാം, ഇത്രയും നാൾ ഒന്ന് കാണാനും വിളിക്കാനും ശ്രമിക്കാത്തതിന്റെ പരിഭവമാണെന്ന്.”

“അനു….”  എനിക്ക് സംസാരിക്കണം എന്നുണ്ടെങ്കിലും വാക്കുകൾ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. എന്റെ കണ്ണിൽ നിന്നും രണ്ടു നീർതുള്ളികൾ  താഴേക്ക് വീണു.

” സൂരജ് എനിക്ക്  എന്ത് പറയണം എന്നറിയുന്നില്ല.

എന്റെ ജീവിതം ഇവിടെ നിന്ന് പോയതിന് ശേഷം ഒരു സങ്കടകടലായിരുന്നു. എങ്ങനെ അത് നീന്തിക്കടന്ന് ഇവിടെ എത്തി എന്നത് ഓർക്കാൻ വയ്യ. അതിനിടയിൽ ഇടക്കൊക്കെ വിളിക്കണം എന്ന് തോന്നാറുണ്ടായിരുന്നെങ്കിലും പഴയതെല്ലാം മറന്നൊരു ജീവിതം തുടങ്ങട്ടെ എന്ന് കരുതിപിന്നെ മനപ്പൂർവ്വം വിളിക്കാതിരുന്നതായിരുന്നു.”

“അതിന് വേണ്ടിയായിരുന്നോ ഞാൻ കാത്തിരിക്കാമെന്ന് വാക്ക് തന്നത് “. എന്റെ പരിഭവം മുഴുവൻ ആ വാക്കുകളിൽ ഞാനൊതുക്കി.

“എനിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അറിയാൻ ഞാൻ കുറച്ചു വൈകി. ഒന്ന് വിളിക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല അന്ന്  എന്റെ ചികിത്സക്ക് എന്ന് പറഞ്ഞ് എന്നെയും അമ്മയെയും നാട്ടിലേക്ക് പറഞ്ഞയച്ചപ്പോൾ എനിക്കതിൽ പ്രത്യേകിച്ച് സംശയമൊന്നും തോന്നിയിരുന്നില്ല. പക്ഷെ അമ്മയുടെ സംസാരത്തിൽ എന്തോ പേടി നിഴലിക്കുന്നതായിട്ട് പലപ്പോഴും തോന്നിയിരുന്നു. എന്റെ ചികിത്സയും പഠനവും മുറപോലെ നടന്നു. ഏട്ടന്റെ പഠനം പൂർത്തിയായതിനു ശേഷം അച്ഛനും ജോലി രാജി വെച്ച് നാട്ടിലേക്ക് പോന്നു. ഏട്ടൻ എറണാകുളത്ത് പ്രാക്ടീസ് ന് കയറിയതിനു ശേഷമാണ് ഒരു ദിവസം പുറത്തേക്ക് പോയ അച്ഛൻ വല്ലാതെ പരിഭ്രാന്തനായി തിരിച്ചു വന്നത്. അമ്മയുടെ കരച്ചിലിനിടയിലൂടെ പതംപറച്ചിലിൽ നിന്നാണ് കാര്യങ്ങൾ കുറേശെ ഞാൻ മനസ്സിലാക്കി എടുത്തത്. ഏട്ടൻ ഏതോ വലിയ ആളുടെ മകളുമായി പ്രണയത്തിലായിരുന്നുവെന്നും അവർ രജിസ്റ്റർ മാര്യേജ് ചെയ്തുവെന്നുമായിരുന്നു അത്.

ആ പ്രണയം അവരുടെ വീട്ടിലുണ്ടാക്കിയ പ്രശ്നത്തിന്റെ അനന്തര ഫലമായിരുന്നു എന്റെയും ഏട്ടന്റെയും ആക്‌സിഡന്റ് എന്ന് ഞാനപ്പോഴാണറിഞ്ഞത്. ഏട്ടന്റെ കൂട്ടുകാരുടെ സഹായത്തോടെ മാസങ്ങളോളം അവർ പലയിടങ്ങളിലായി താമസിച്ചു. വലിയ പ്രശ്നങ്ങൾ കെട്ടടങ്ങി എന്ന് തോന്നിയപ്പോൾ നാട്ടിലേക്ക് വന്ന ഏട്ടനും ഏട്ടത്തിയും ഒരു ദിവസം ഞങ്ങളുടെ കുടുംബക്ഷേത്രത്തിൽ പോയി വരികയായിരുന്നു. ഏട്ടത്തിയുടെ അപ്പയുടെ ആൾക്കാരുടെ കയ്യിൽ പെട്ടു. നാലഞ്ച് ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം ഏട്ടൻ ഞങ്ങളെ വിട്ടു പോയി. അതിന് ശേഷം ഏട്ടത്തി ഡിപ്രെഷന് അടിമപ്പെട്ടു.  ആറേഴു മാസങ്ങൾക്കു ശേഷം അമിത ഡോസിൽ ഉറക്കഗുളിക കഴിച്ച് ഏട്ടത്തിയും ഞങ്ങളോട് പിരിഞ്ഞു.

ജീവിതം തന്നെ കൈവിട്ടു പോയ നാളുകളായിരുന്നു അത്.”

ഒരു നെടുവീർപ്പോടെ അവൾ പറഞ്ഞു നിർത്തി.

അവൾ നടന്നുവന്ന കനൽ വഴികൾ മുന്നിൽ കാണുന്നത് പോലെ തനിക്ക് തോന്നി. അവളോട് വല്ലാത്ത സഹതാപം തോന്നി. ആശ്വാസവാക്കുകൾ അന്യം നിന്ന മനസ്സോടെ ഞാൻ അവളെ നോക്കി ഇരുന്നു.

“അച്ഛനും അമ്മയും ”

” അമ്മ ഇപ്പോൾ കൂടെയുണ്ട്. ഏട്ടന്റെയും ഏട്ടത്തിയുടെയും മരണം രണ്ടുപേരെയും വല്ലാതെ തളർത്തി. അച്ഛൻ പിന്നീട് വീട്ടിൽ ഒതുങ്ങി കൂടി. കൂടെ കുറച്ച് അസുഖങ്ങളും.  മൂന്നു വർഷം കഴിഞ്ഞപ്പോൾ അച്ഛനും പോയി. പിന്നെ എനിക്ക് ജോലി കിട്ടിയപ്പോൾ അമ്മയെയും കൊണ്ട് ഞാൻ അങ്ങോട്ട് മാറി. ” അനുവിന്റെ  കയ്യിൽ പിടിച്ച് പുഴയിലേക്ക് നോക്കി ഇരിക്കുമ്പോഴാണ് മഴ ചെറുതായി പെയ്യാൻ തുടങ്ങിയത്.

ആ ചാറ്റൽമഴയിൽ കൈകോർത്തു പിടിച്ച് അവർ നടക്കാൻ തുടങ്ങി.  നിരയായി വളർന്നു നിൽക്കുന്ന ഗുൽമോഹർ മരങ്ങളുടെ അരികിലെ നടവഴിയിലൂടെ.

Post Views: 27
3
Jasna Basheer

വായിക്കാനും എഴുതാനും ഏറെ ഇഷ്ടം

11 Comments

  1. അനാമിക s on October 27, 2023 4:26 PM

    നന്നായി എഴുതി 🥰🥰🥰

    Reply
    • Jasna on October 27, 2023 5:49 PM

      ❤️❤️

      Reply
  2. Neethu V. R on October 24, 2023 5:28 PM

    🥰❤️

    Reply
    • Jasna on October 27, 2023 5:49 PM

      ❤️❤️🥰

      Reply
  3. Sabira latheefi on October 24, 2023 4:04 PM

    ❤️❤️

    Reply
    • Jasna on October 27, 2023 5:49 PM

      ❤️❤️🥰

      Reply
  4. Sunandha Mahesh on October 10, 2023 8:22 AM

    ടോപ്പികിന് ചേർന്ന് നിൽക്കുന്ന കഥ..
    നന്നായിട്ടുണ്ട്

    Reply
    • Jasna Basheer on October 10, 2023 9:18 AM

      Thank you ❤️🥰 ഇത്രയും നല്ല അഭിനന്ദനത്തിന് 🙏🙏🌹

      Reply
      • Sreeja Ajith on October 25, 2023 5:31 PM

        നല്ല കഥ ❤️❤️

        Reply
  5. Joyce Varghese on October 10, 2023 3:52 AM

    നല്ല രചന ❤

    Reply
    • Jasna Basheer on October 10, 2023 6:59 AM

      Thank you ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.