Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കണ്ണമ്മയുടെ കഥ
അനുഭവം തുടർക്കഥ / സീരീസ് ത്രില്ലർ

കണ്ണമ്മയുടെ കഥ

By Ajoy KumarOctober 9, 2023Updated:November 9, 20231 Comment6 Mins Read139 Views
Bookmark Now
Please login to bookmark Close

No account yet? Register

സാമൽ പട്ടി ഡയറീസ് എന്ന സീരീസിൽ കൂടുതലും തമാശക്കഥകൾ ആണ് ഞാൻ എഴുതിയിട്ടുള്ളത്. അപൂർവമായി ചില കണ്ണീർക്കഥകളും. പക്ഷെ ആ കൂട്ടത്തിൽ  വേറിട്ട ഒരു കഥയുണ്ടായിരുന്നു. ആദ്യമായി ഞാൻ എഴുതിയ പ്രേത കഥ. അതാണ്…


പേയ് മേലെ നമ്പിക്കൈ ഇരുക്കാ തമ്പീ?

പ്രേതങ്ങളില്‍ വിശ്വാസമുണ്ടോ എന്ന് ചോദിച്ചത് പാണ്ടി ദുരൈ സര്‍ ആണ്, ഉണ്ടോ? ഞാന്‍ സ്വയം ചോദിച്ചു, പണ്ട് കുട്ടിക്കാലത്ത് സകല പ്രേത നോവലുകളും തേടിപ്പിടിച്ചു ഞാന്‍ വായിക്കും, സകല പ്രേത സിനിമകളും തീയേറ്ററില്‍ പോയി കാണും, എല്ലാ ഭാഷയിലെയും പ്രേത സിനിമകളുടെ വീ സീ ഡീ എടുത്തു കാണും, പക്ഷെ രാത്രി ആയിക്കഴിഞ്ഞാല്‍ കഴിഞ്ഞു കഥ! ലോകത്തുള്ള സകല പ്രേതങ്ങളും എന്നെ തേടി വരുന്നതായി എനിക്ക് തോന്നും.

നിദ്രാ ദേവി എന്നെ അനുഗ്രഹിക്കില്ല എന്നതോ പോട്ടെ, ചെട്ടികുളങ്ങരയുടെ പരിസരത്ത് പോലും വരില്ല ആ ദേവി., ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഒരു പ്രേത സിനിമക്ക് എല്ലാരും കൂടെ പോയിട്ട് വന്ന ശേഷം കിടക്കാന്‍ നേരം ഞാന്‍ പതുക്കെ പോയി അമ്മയോടും അച്ഛനോടും അവരുടെ ബെഡ് റൂമില്‍ ചെന്ന് പറഞ്ഞു,

എച്ചുസ് മീ അച്ഛാ അമ്മാ, ശ്രദ്ധിക്കൂ, നിങ്ങള്‍ക്ക് പ്രേതത്തെ പേടിയാണെങ്കില്‍ ഒരു ധൈര്യം കിട്ടാൻ ഞാന്‍ ഈ മുറിയില്‍ കിടന്നോളാം.

ഭാ….

ഇനി കഥയിലേക്ക് വരാം. സാമല്‍ പട്ടിയില്‍ സ്റ്റേഷൻ മാസ്റ്റർമാർക്ക് മൂന്നു ക്വാര്‍ട്ടെഴ്സുകള്‍ ആണ് ഉണ്ടായിരുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ ഒന്നില്‍ രാമചന്ദ്രന്‍ മാഷും മറ്റൊന്നില്‍ ഫ്രാന്‍സിസ്‌ മാഷും താമസമായിരുന്നു. മൂന്നാമത്തേത് കാലി, കാരണം ആ നാട്ടുകാരനായ വരദ രാജന്‍ മാഷ്‌ അടുത്തുള്ള തിരുപ്പത്തൂര്‍ എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. എന്നോട് അദ്ദേഹം ആ ക്വാര്‍ട്ടെഴ്സ് എടുത്തു കൊള്ളാന്‍ പറഞ്ഞെങ്കിലും ആകെ പൊട്ടി പൊളിഞ്ഞു കിടന്നതിനാല്‍ അത് പണിഞ്ഞു വൃത്തിയാക്കിയിട്ടു മതി എന്ന് ഞാന്‍ തീര്‍ത്തു പറഞ്ഞു.

അങ്ങനെ എന്‍റെ താമസം എല്ലാവര്‍ക്കും ഒരു പ്രശ്നമായി മാറി. ഭാര്യ പ്രസവത്തിനു പോയി ഒരു മാസം ഫ്രാന്‍സിസ്‌ മാഷ്‌ ഒറ്റക്കായിരുന്നത് കാരണം ഞാന്‍ പെട്ടിയും പടുക്കയുമായി അനുവാദം പോലും ചോദിക്കാതെ ഒരു ദിവസം അവിടെ ചെന്ന് കൂടി. പക്ഷെ ഒരു മാസം കഴിഞ്ഞാല്‍ എന്ത് ചെയ്യും? അതിനിടക്കാണ് പട്ടാഭി എന്‍റെ ശിങ്കിടി ആയി ജോയിന്‍ ചെയ്യുന്നത്. ഫ്രാന്‍സിസ്‌ മാഷിന്‍റെ വീട്ടിലെ താമസവും ശക്തിവേല്‍ ഹോട്ടലിലെ ആഹാരവുമായി ഞാന്‍ കഴിയവേ ആണ് ഒരു ദിവസം വരദ രാജന്‍ മാഷ്‌ പറയുന്നത് അല്പം അകലെയായി പാണ്ടി ദുരൈ എന്ന സ്കൂള്‍ മാഷിന്‍റെ ഒരു വീട് ഒഴിഞ്ഞു കിടപ്പുണ്ടെന്ന്.

അല്പം പഴക്കം ഉണ്ടെന്നേ ഉള്ളു പക്ഷെ നല്ല കെട്ടിടം ആണ്. പാണ്ടി ദുരൈ സര്‍ തിരുപ്പത്തൂര്‍ ആണ് താമസം, അവിടുത്തെ സ്കൂളില്‍ തന്നെ ജോലിയും.

അങ്ങനെ ഒരു ദിവസം ഉച്ചക്ക് ആ വീട് കാണാനായി ഞാന്‍ പട്ടാഭിയെയും പുറകില്‍ ഇരുത്തി പനകള്‍ തണല്‍ വിരിച്ചു നില്ക്കുന്ന വഴിയിലൂടെ ഒരു സൈക്കിളും ചവിട്ടി പോയി. ഉച്ചക്ക് പോലും നല്ല തണുത്ത കാറ്റും മഴക്കോളും, വേഗം പോ സര്‍ മഴ വരപ്പോവുത് എന്ന് പട്ടാഭി പറഞ്ഞപ്പോള്‍ ഞാന്‍ വേഗം ചവിട്ടി. ഒരു കിലോമീറ്റര്‍ ദൂരെ അതാ നില്ക്കുന്നു പാണ്ടി ദുരൈ സാറിന്‍റെ വീട്.

അടുത്തെങ്ങും ഒറ്റ വീട് പോലുമില്ല, വിശാലമായ പറമ്പില്‍ മൂന്നോ നാലോ പനകള്‍ ഉണ്ട്, പിന്നെ ഒരു കിണര്‍, പകുതി ഇടിഞ്ഞ ഒരു മതില്‍. പരിസരത്തൊക്കെ ആരുടെയോ കുറെ ആടുകള്‍ മേയുന്നു, ചെവിയില്‍ വലിയ തോട ഇട്ട ഒരു പാട്ടി ആടിനെയും നോക്കി അവിടെ നില്‍പ്പുണ്ട്. പട്ടാഭി അവരോട് എന്തൊക്കെയോ പറഞ്ഞു, ഒന്നും അവര്‍കേട്ടില്ല, വെടി വെച്ചാല്‍ പുക കാണുന്ന പരുവം. 

ഞാന്‍ പറഞ്ഞു, പട്ടാഭി, നല്ല വീട്, എനക്ക് റൊമ്പ പിടിച്ചാച്ച്. എനക്കാക തന്‍ അവര്‍ ഇന്ത വീട് വാങ്കിനത്. എനിക്കായി കാത്തിരുന്ന എന്റെ വീട്.

പിന്നെ വൈകിയില്ല. അടുത്ത ട്രെയിനില്‍ തന്നെ കയറി ഞാന്‍ തിരുപ്പത്തൂര്‍ പോയി നേരെ പാണ്ടി ദുരൈ സാറിനെ കണ്ടു,സര്‍ അഞ്ചു വർഷം മുന്‍പ് ചുളു വിലയ്ക്ക് കിട്ടിയപ്പോള്‍ വാങ്ങിച്ചിട്ടതാണ് ആ വീട്, അതിനു മുന്‍പ്‌ ഏകദേശം ഇരുപതു വര്‍ഷത്തോളം അത് ഒഴിഞ്ഞു കിടക്കുകയായിരുന്നു, സാമല്‍ പട്ടി പോലുള്ള ഒരു സ്ഥലത്ത് വീട് വിറ്റു പോകാനും വാടകക്ക് പോകാനും ഒക്കെ വലിയ ബുദ്ധിമുട്ടാണ്. സാറിന് സന്തോഷമായി. നാല് കാശ് കിട്ടുമല്ലോ. അല്പം കഴിഞ്ഞു താക്കോല്‍ തന്നപ്പോള്‍ ആണ് പാണ്ടി ദുരൈ സര്‍ എന്നോട് ആ ചോദ്യം ചോദിച്ചത്.

ഏത് ചോദ്യം?

പേയ് മേലെ നമ്പിക്കൈ ഇരുക്കാ തമ്പീ?

ഞാന്‍ പറഞ്ഞു സര്‍ മാസത്തില്‍ ഒരു പ്രാവശ്യം വരുന്ന ആ പേയ് ഉണ്ടല്ലോ, അതിനെ എനിക്ക് വലിയ വിശ്വാസമാണ്.

മാസാമാസം വരുന്ന പേയോ? അത് എന്ത പേയ് ? പാണ്ടി ദുരൈ സര്‍ ഞെട്ടി.

സ്വന്തം തമാശ ആസ്വദിച്ചു ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു, സാർ പേയ് എന്നാല്‍ പേയ്മെന്‍റ് …. ശമ്പളം,

സെന്‍സ് ഓഫ് ഹ്യൂമര്‍ എന്ന സാധനം അടുത്ത് കൂടെ പോയിട്ടില്ലാതിരുന്ന പാണ്ടി ദുരൈ സര്‍ ചിരിച്ചില്ല, മാത്രമല്ല എന്നെ ഏതോ അവിവേകി എന്ന പോലെ രൂക്ഷമായി നോക്കുകയും ചെയ്തു.

ഞാന്‍ വിഷയം മാറ്റി, എതുക്ക് അപ്പടി കേട്ടേന്‍ സാര്‍, അങ്ങനെ ചോദിയ്ക്കാൻ കാരണം?

അപ്പോള്‍ സര്‍ പറഞ്ഞു ചുമ്മാ കേട്ടേന്‍ തമ്പീ, അതെല്ലാം പട്ടിക്കാട് താനെ, ഏതാവത് കഥൈ കേട്ടാല്‍ വിശ്വസിക്കേണ്ട.

ഓ ശരി ശരി എന്ന് പറഞ്ഞു ഞാന്‍ അഡ്വാന്‍സും കൊടുത്തു താക്കോലും വാങ്ങി പടിയിറങ്ങി. അടുത്ത നല്ല ദിവസം നോക്കി ഒരു കയറു കട്ടിലും പെട്ടിയും ഒക്കെ എടുത്തു കൊണ്ട് പോയി ഞാന്‍ പുതിയ വീട്ടില്‍ പോയി ഒറ്റയ്ക്ക് താമസവും തുടങ്ങി.

ദൂരം മാത്രമാണ് ഏക പ്രശ്നം,പിന്നെ പൈസ അടക്കാതെ കട്ട് ആയ കറന്‍റ് കിട്ടാന്‍ ഒരാഴ്ച താമസിക്കും എന്നതും. പോട്ടെ സാരമില്ല. നല്ല സ്ഥലം, കിണര്‍, ഏകാന്തത, രാത്രി നല്ല തണുപ്പും പനയോലകളില്‍ കാറ്റ് അടിക്കുമ്പോള്‍ ഉള്ള താരാട്ട് പാട്ടും ആകെ സ്വസ്ഥം സുഖം. താമസം തുടങ്ങി രണ്ടാമത്തെ ദിവസം ഡ്യൂട്ടി കഴിഞ്ഞു രാത്രി ഞാന്‍ ഊത്തങ്കര നിന്നും പട്ടാഭി വാങ്ങിച്ചു കൊണ്ട് വന്ന മുട്ടപ്പെറോട്ട എന്ന അസുലഭ വസ്തു  ആര്‍ത്തി പിടിച്ചു കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്ന് പട്ടാഭി പറഞ്ഞു, സര്‍ നിങ്ങള് താമസിക്കുന്ന വീട്ടിലെ പേയ് ഉണ്ടെന്നു എല്ലാരും പറയുന്നു,സാർ വല്ലതും കണ്ടോ?

ഞാന്‍ വിഴുങ്ങിയ പെറോട്ട അപ്പൊത്തന്നെ തൊണ്ടയില്‍ തടഞ്ഞു. അങ്ങോട്ടും പോകുന്നില്ല ഇങ്ങോട്ടും വരുന്നില്ല, പോടാ പട്ടീ എന്ന് അവനെ വിളിക്കണം എന്നുണ്ട്, ഇത് വിഴുങ്ങണം എന്നുണ്ട്,പേയാ?  ആര് പറഞ്ഞു എന്ന് ചോദിക്കണം എന്നുണ്ട്, ഇതില്‍ ഏതു ആദ്യം ചെയ്യണം എന്നറിയാതെ കണ്ണ് തള്ളി ഞാന്‍ ഇരുന്നു.

എന്‍റെ ഇരുപ്പ്‌ കണ്ടു പേടിച്ച പട്ടാഭി എന്നാ സര്‍ തണ്ണി വേണമാ എന്ന് ചോദിച്ചു ഓടിപ്പോയി വെള്ളം എടുത്ത് തന്നു, അത് കുടിച്ച് വല്ല വിധവും ആ സാധനം ഞാന്‍ വിഴുങ്ങി, എന്നിട്ട് പാല് കൊടുത്ത കൈക്ക് കൊത്തുന്ന പോലെ വെള്ളം തന്നവന്‍റെ തലക്കിട്ടു  തന്നെ ഒരെണ്ണം കൊടുത്തു.

എടാ മഹാ പാപീ എന്തിനെടാ ഈ നേരത്തു നീ ഇത് വന്നു പറഞ്ഞത്? ഞാൻ എവിടെ പോയി ഇന്നുറങ്ങും? ആരെടാ നിന്നോട് ഇത് പറഞ്ഞത് ?

ഈ ചോദ്യങ്ങള്‍ ഒരുമിച്ചു കേട്ടപ്പോള്‍ അവന്‍ നിന്ന് കിണിക്കുന്നു,എല്ലാരും പറഞ്ചു, അയ്യേ സര്‍ ഇവളവു പയന്താന്‍ കൊള്ളിയാ, എന്ന് വെച്ചാല്‍ പേടിത്തൊണ്ടന്‍!

എനിക്ക് കാലില്‍ നിന്നും ചൊറിഞ്ഞു വന്നു. ആമാണ്ടാ നാന്‍ പയന്താന്‍ കൊള്ളി താന്‍, ഒന്നാന്തരം പേടിത്തൊണ്ടൻ. അതുകൊണ്ട്  ഇന്നേക്ക് സാമല്‍ പട്ടിയിലെ ഏറ്റവും ധൈര്യശാലിയെ ഞാൻ കൂട്ടിനു കിടത്താൻ പോകുന്നു.

അപ്പടിയാ സാര്‍, അവന്‍ ചിരി നിറുത്തുന്നില്ല, യാര്‍ സാര്‍ അത്?

നീ താന്‍ സര്‍ അത്!

ഞാന്‍ പ്രതിഷേധം വക വെക്കാതെ അവനെയും പൊക്കി എടുത്ത് സൈക്കിളില്‍ ഇരുത്തി ആഞ്ഞു ചവിട്ടി,അവന്‍ പുറകില്‍ ഇരുന്നു വിളിയോടു വിളി.

സര്‍ എനക്ക് വീട്ടുക്ക് പോണം ഞാന്‍ വര മാട്ടേന്‍ സര്‍, എനക്ക് വേറെ വേല ഇരുക്ക്.

ഞാന്‍ പറഞ്ഞു അയോഗ്യ നായെ ,സൈക്കിളില്‍ ഇരുന്ത്‌ ചാടക്കൂടാത്. ഇന്നേക്ക് എന്‍ കൂടെ വരലേനാ നീ ഇനി മേല്‍ സ്റ്റേഷൻ പക്കമേ വരക്കൂടാത്,

അത് കേട്ടതോടെ അവന്‍ ഒന്ന് അടങ്ങി, അങ്ങനെ നിലാവില്‍ കൂടി സൈക്കിള്‍ ചവിട്ടി ഞങ്ങള്‍ വീടിനടുത്ത് എത്തി. നല്ല കാറ്റ്, ഒരു മിന്നല്‍ വെളിച്ചത്തില്‍ കണ്ടു വീട് എന്നെയും കാത്ത് അങ്ങനെ കിടക്കുന്നു. ഇന്നലെ രാത്രി ഞാന്‍ സുഖമായി മനഃസമാധാനമായി അവിടെ കിടന്നുറങ്ങിയതാണ്, ഒരു പ്രശ്നവുമില്ലാതെ. പക്ഷെ ഇന്ന് ഈ മഹാ പാപി ഒരു പ്രേത ബോംബ്‌ ഇട്ട ശേഷം അത് കണ്ടപ്പോള്‍ വേറെ ഏതോ ഒരു വീട് പോലെ, ഒരു ഭാർഗവീ നിലയം തന്നെ, കറ പറാ എന്ന ശബ്ദത്തോടെ പനയോലകള്‍ കാറ്റത്ത് ആടുമ്പോള്‍ എന്തൊരു ഭീകര ശബ്ദം.

ഞാനും പട്ടാഭിയും അവിടെ കേള്‍ക്കുന്ന ഓരോ ശബ്ദത്തിനും ഞെട്ടാന്‍ തുടങ്ങി, ദൂരെ നിന്നും ഏതോ വൃത്തി കെട്ട പട്ടികള്‍ ഓരി ഇടുന്നു, ഞാന്‍ പട്ടാഭിയോടു തട്ടിക്കയറി.

എന്ന ഊരെടാ ഇത്, ഈ പട്ടികൾക്കൊന്നും ഉറക്കവുമില്ലേ? നശിച്ച സ്ഥലം!

അവന്‍ ഒന്നും മിണ്ടാതെ പേടിച്ചു ചുറ്റും നോക്കിക്കൊണ്ട് നില്ക്കുന്നു. ഞങ്ങള്‍ കതകു തുറന്നു അകത്തു കയറി, തീപ്പട്ടി തപ്പിപ്പിടിച്ചു വിളക്ക് കത്തിച്ചു, അയ്യോ ഞാന്‍ ഞെട്ടിപ്പോയി, ചുമരില്‍ ഒരു രാക്ഷസ രൂപം,പ്രേതം…

ഓ അല്ല… പട്ടാഭിയുടെ മുള്ളന്‍ മുടിയും വെച്ചുള്ള നിഴല്‍ ആയിരുന്നു.

ഇപ്പൊ മനുഷ്യന്‍ പേടിച്ചു ചത്തേനെ, നാളേ കാലയിലെ പോയി ഇന്ത മുടി വെട്ടലേന്നാ കൊന്നിടുവെന്‍ റാസ്ക്കല്‍

ഞാന്‍ അകാരണമായി വീണ്ടും അവനോടു ചൂടായി,

അവന്‍ ഇതൊന്നും കേട്ട മട്ടു പോലുമില്ല, ആകെ വരദ രാജന്‍ മാഷ്‌ തന്ന ഒരു കയര്‍ കട്ടില്‍ ആണ് അവിടെ ഉള്ളത് ,അതില്‍ ഞാനും അതിനു നേരെ താഴെ അവനും ഉറങ്ങാന്‍ കിടന്നു, മൂത്രം ഒഴിക്കണം എന്നുണ്ടായിരുന്നെങ്കിലും വേണ്ടെന്നു വെച്ചു, അത് വരെ കണ്ടിട്ടുള്ള സകല പ്രേത സിനിമകളും എന്‍റെ മനസ്സില്‍ കൂടെ കടന്നു പോയി. ഉറക്കം വരുന്നേ ഇല്ല, ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്‍റെ വാച്ച് പതിനൊന്നു മണിയുടെ ബീപ് ബീപ് അടിച്ചു.

ഞാന്‍ പതുക്കെ ഒരു കണ്ണ് തുറന്നു നോക്കി, വിളക്ക് അണഞ്ഞു കഴിഞ്ഞു. ജന്നലില്‍ കൂടി നല്ല തണുത്ത കാറ്റും മിന്നല്‍ വെളിച്ചവും പെട്ടെന്ന് ചെവിയോര്‍ത്തപ്പോള്‍ എന്തോ ഒരു ശബ്ദം,കിര്‍ കിര്‍ കിര്‍ര്‍ ആരോ നടക്കുന്ന പോലെ, എന്‍റെ തൊണ്ട വരണ്ടു.

പട്ടാഭീ എന്ന് ഞാന്‍ പതുക്കെ വിളിച്ചു, പക്ഷെ പേടി കാരണം പഴാഫീ എന്നായിപ്പോയി, കൈ നീട്ടി കട്ടിലിനടിയില്‍ തപ്പി നോക്കിയപ്പോള്‍ കട്ടിലിനു താഴെ അവന്‍ ഇല്ല, ഞാന്‍ ഒരു നിമിഷം കൊണ്ട് വിയർത്തു. ദൈവമേ അവനെ പ്രേതം പിടിച്ചു, നാളെ പോയി അവന്‍റെ വീട്ടുകാരോട് എന്ത് സമാധാനം പറയും ഭഗവാനെ…

അപ്പോള്‍ ആണ് ഞാന്‍ കാണുന്നത് ഒരു കറുത്ത രൂപം മുന്‍ വാതിലിനടുത്ത്..

(തുടരും)

കണ്ണമ്മയുടെ കഥ – ഭാഗം 2
Post Views: 26
3
Ajoy Kumar

അജോയ് കുമാർ എം എസ് , തിരുവനന്തപുരം സ്വദേശി , 2011 ലെ സംസ്ഥാന ബാല സാഹിത്യ അക്കാദമി അവാർഡ്, ഇന്ത്യൻ റൂമിനേഷൻസ് അവാർഡ് ജേതാവ് , റെയിൽവേ ഉദ്യോഗസ്ഥൻ , കൂടാതെ അനിമേറ്റർ കാർട്ടൂണിസ്റ്റ് കൂടിയാണ് , അങ്ങനെ ഒരു മാമ്പഴക്കാലം ഉൾപ്പടെ ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

1 Comment

  1. Pingback: കണ്ണമ്മയുടെ കഥ - ഭാഗം 2 - By Ajoy Kumar - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.