Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഞാൻ പഠിപ്പിച്ചാലോ?
ഓർമ്മകൾ ജോലി സ്‌കൂൾ / കോളേജ്

ഞാൻ പഠിപ്പിച്ചാലോ?

By Sheeba PrasadOctober 13, 20235 Comments4 Mins Read219 Views
Bookmark Now
Please login to bookmark Close

No account yet? Register

എന്റെ പ്രിയപ്പെട്ട അധ്യാപകരെക്കുറിച്ച്, ഒന്നിലേറെ തവണ ഞാൻ ഇവിടെ എഴുതിയിട്ടുണ്ട്.

അതുകൊണ്ട് ഇക്കുറി ഞാനെന്ന അധ്യാപികയെക്കുറിച്ച് എഴുതാം. അല്ലെങ്കിലും എന്നെക്കുറിച്ച് നല്ല രണ്ട് വാക്ക് പറയാൻ ഞാനല്ലേയുള്ളൂ!

അധ്യാപികയാകണം എന്നൊരു അദമ്യമായ ആഗ്രഹത്തിന്റെ പുറത്ത് ഞാൻ ഈ ജോലി കണ്ടെത്തി എന്ന് തെറ്റിദ്ധരിക്കരുത്. അങ്ങനെ ഒരു ആഗ്രഹം ഉണ്ടാകുമായിരുന്നെങ്കിൽ തന്നെയും ആ ആഗ്രഹത്തെ, പ്രൈമറി ക്ലാസ്സിലെ നിഷ്കളങ്കരായ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക എന്ന് ഞാൻ പരിമിതപ്പെടുത്തിയേനെ.

ഞാൻ പഠിപ്പിക്കുന്നത് മുതിർന്ന കുട്ടികളെയാണ്. ബാല്യത്തിന്റെ നിഷ്കളങ്കതകൾ കൈമോശം വന്നുപോയ, കൗതുകം കൊള്ളാനുള്ള മനസ്സ് നഷ്ടപ്പെട്ടു പോയ, പ്രായപൂർത്തിയായവരാണ് എന്റെ വിദ്യാർത്ഥികൾ. അൻപതും അറുപതും വയസ്സ് പിന്നിട്ടവർ വരെ എന്റെ ശിഷ്യ സമ്പത്തിലുണ്ട്!

എന്റെ സമപ്രായക്കാരായ മിടുക്കർ പലരും പ്രീഡിഗ്രിക്ക്‌ ശേഷം ടി ടി സി പഠിക്കാൻ പോയി. ഞാനാണെങ്കിലോ, ബാങ്കിൽ ജോലി കിട്ടും എന്നുറപ്പിച്ച്, ബി കോമും എം കോമും പഠിച്ചു. അക്കാലത്തെ പൊതു വർത്തമാനം അങ്ങനെ ആയിരുന്നു.

എന്റെ പി ജി റിസൾട്ട്‌ വന്ന്, ഏതാനും മാസങ്ങൾക്കുള്ളിൽ വർക്കല എസ് എൻ കോളേജിൽ ഞാൻ ഗസ്റ്റ് അധ്യാപികയായി, അതും എന്റെ ഇരുപത്തി മൂന്നാം വയസ്സിൽ.

ബി എഡ് അഡ്മിഷൻ വേണ്ടെന്നു വെച്ചിട്ടാണ് രണ്ട് വർഷം ജോലി ചെയ്യാൻ ഇറങ്ങി പുറപ്പെട്ടത്. തിരുവനന്തപുരം മാർ ഇവനിയോസ് കോളേജിൽ നിന്നും ദാ, ഇപ്പൊ പഠിച്ചിറങ്ങിയ നല്ല പിടക്കുന്ന ഫ്രഷ് ടീച്ചർ എന്ന ഒടുക്കത്തെ ആത്മവിശ്വാസത്തോടെയാണ് ഞാൻ എസ് എൻ കോളേജിൽ കാലുകുത്തിയത്. അത് പിന്നെ, ആത്മവിശ്വാസത്തിന് അന്നും ഇന്നും യാതൊരു പഞ്ഞവുമില്ല. ആകെയുള്ള കൈമുതൽ അത് മാത്രമാണ്!

അപ്പോയ്ന്റ്മെന്റ് ഓർഡർ വാങ്ങാൻ പോയ ദിവസം ഡിപ്പാർട്മെന്റ് മേധാവി, പഠിപ്പിക്കേണ്ട വിഷയങ്ങൾ അലോട് ചെയ്തു തന്നിരുന്നു. ഓണം അവധിയുടെ പത്തു ദിവസങ്ങൾ കൊണ്ട്, പുസ്തകങ്ങൾ അരിച്ചു പെറുക്കി പഠിച്ചു, വേണ്ട തയ്യാറെടുപ്പുകൾ നടത്തി.

അതിന് മുൻപ് പഠിപ്പിച്ചു പരിചയം ഉണ്ടോന്ന് ചോദിച്ചാൽ, രണ്ടാം ക്ലാസ്സിൽ പഠിച്ചിരുന്ന മൂന്നു കുട്ടികൾക്ക്‌ ട്യൂഷൻ എടുത്തിട്ടുണ്ട്. ഓ, പുലിക്ക് എന്തിനാ പല്ല്, എന്നൊരു നിസാര ഭാവത്തോടെയാണ് ഞാൻ ആദ്യദിവസം കോളേജിൽ എത്തിയത്.

ഓണം വെക്കേഷൻ കഴിഞ്ഞു കോളേജ് തുറന്ന ദിവസമാണ് ജോയിൻ ചെയ്തത്.

രണ്ടാമത്തെ പീരിയഡ് എനിക്ക് ക്ലാസ്സുണ്ടെന്നു വകുപ്പ് മേധാവി ജയപ്രകാശ് സാർ പറഞ്ഞു. സാർ തന്നെ എന്നെ ക്ലാസ്സിൽ കൊണ്ടാക്കി.

സാറിനോടൊപ്പം ക്ലാസ്സിൽ കയറിയപ്പോഴേ എനിക്ക് മനസ്സിലായി, കാര്യങ്ങൾ എന്റെ കൈവിട്ടു പോയെന്ന്!

ഒരു മിനി ഓഡിറ്റോറിയം എന്നു തോന്നുന്നത്രയും വലുപ്പത്തിലുള്ളൊരു ക്ലാസ്സ്‌ റൂം നിറയെ കുത്തി ഞെരുങ്ങി കുട്ടികൾ ഇരിക്കുന്നു. നൂറിനു അടുപ്പിച്ചു കുട്ടികൾ കാണും.

ബി കോം ഫൈനൽ ഇയർ ക്ലാസ്സാണ്. ഞാൻ പഠിപ്പിക്കേണ്ടത് കോസ്റ്റിംഗ് എന്നൊരു വിഷയമാണ്.

ജയപ്രകാശ് സാർ എന്നെ പരിചയപെടുത്തിയ ശേഷം തിരിച്ചു പോയി. ഞാൻ പ്ലാറ്റ്ഫോമിലേക്ക് കയറി, ക്ലാസ്സ്‌ റൂം ഒന്നാകെ നോക്കി. എന്റെ കണ്ണിൽ ഇരുട്ട് കയറുന്നത് പോലെയും കൈകാലുകൾ തളരുന്നത് പോലെയും തോന്നി. ഇറങ്ങി ഓടിയാലോ എന്നൊരു നിമിഷം ചിന്തിച്ചു! ബാഗ് എടുക്കാൻ കോമേഴ്‌സ് ഡിപ്പാർട്മെന്റ് വഴി ഓടണമല്ലോ എന്നാലോചിച്ചു ഞാൻ ആ ചിന്ത ചുരുട്ടി കൂട്ടി ഡസ്റ്റ് ബിന്നിൽ ഇട്ടു!

ഒരു നിമിഷം ഞാൻ എന്റെ ആറ്റിങ്ങൽ ഗവണ്മെന്റ് കോളേജ് ഓർത്തു. ഞാൻ പഠിച്ച ഡിഗ്രി ക്ലാസ്സിലും ഉണ്ടായിരുന്നു പത്തു തൊണ്ണൂറ് കുട്ടികൾ. ഒരു മുപ്പത് -മുപ്പത്തഞ്ച് അതിനപ്പുറം കുട്ടികൾ ജന്മത്തു ക്ലാസ്സിൽ കയറിയിട്ടുണ്ടാകില്ല!

ഇവന്മാർ എല്ലാം കൂടി എന്തിനാ ഇവിടെ കയറിയിരുന്ന് എന്നെ നോക്കി പേടിപ്പിക്കുന്നത്.. ഞാൻ ദൈന്യതയോടെ ക്ലാസ്സൊന്നാകെ നോക്കി.

മേശമേൽ ചാരി നിന്ന് ഞാൻ മുരടനക്കി. ഏകദേശം തൊണ്ണൂറ് ജോഡി കണ്ണുകൾ ഇമയനക്കാതെ എന്റെ മുഖത്തേക്ക് നോക്കി ഇരിക്കുന്നു. അതുങ്ങളുടെ നോട്ടം കണ്ടാൽ തോന്നും ഞാൻ ഇപ്പൊ ഏതാണ്ട് മല മറിക്കുമെന്ന്. ഇത്രേം പിള്ളേരെ ഒരുമിച്ച് കണ്ട്, കിളി പറന്ന്, മുട്ടിടിച്ചു, വീഴാതെ മേശമേൽ ചാരി നിൽക്കുകയാണ് ഞാനെന്ന് അവൻമാരുണ്ടോ അറിയുന്നു!

ഡിപ്പാർട്മെന്റിൽ നിന്നിറങ്ങി ക്ലാസ്സിൽ കയറുന്നത് വരെയും മഴയെത്തും മുൻപേ സിനിമയിലെ മമ്മൂട്ടി ആയിരുന്നു എന്റെ മനസ്സിൽ. മമ്മൂട്ടിയെ പോലെ പ്ലാറ്റ്ഫോമിലൂടെ നടന്ന്‌, “cost accounting is the process of recording, classifying….” എന്ന് തുടങ്ങുന്ന ഡെഫിനിഷൻ ഉച്ചത്തിൽ പറഞ്ഞ്, പഠിപ്പിക്കുന്നതും, കുട്ടികൾ എന്നെ ആരാധനയോടെ നോക്കിയിരിക്കുന്നതും ആയിരുന്നു ഞാൻ സ്വപ്നം കണ്ട കിനാശ്ശേരി അല്ല ക്ലാസ്സ്‌ റൂം!

പ്ലാറ്റ് ഫോമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പഠിപ്പിക്കണം എന്ന ആഗ്രഹം ആദ്യ ശ്രമത്തിലെ ഞാൻ ഉപേക്ഷിച്ചിരുന്നു. നിന്നിടത്തു നിന്നും കാൽ അനക്കാൻ കഴിഞ്ഞിട്ട് വേണ്ടേ നടക്കാൻ!

വീണ്ടും തൊണ്ട മുരടനക്കി ഞാൻ തുടങ്ങി, “cost accounting is the process…” രണ്ടു മൂന്ന് പ്രാവശ്യം ഇത്രയും പറഞ്ഞു…അതിന് ശേഷമുള്ള ഒരു വാക്ക് പോലും എന്റെ ഓർമയിലില്ല! ഇത്ര പെട്ടെന്ന് അൽഷിമേഴ്‌സ് പിടിപെട്ടോ?

ട്യൂഷൻ ക്ലാസ്സിൽ പോയി പഠിച്ച ഏതെങ്കിലും ഒരുവൻ ഡെഫിനിഷന്റെ ബാക്കി പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആശിച്ചു. അടുത്ത വാക്ക് കിട്ടിയാൽ മതിയാരുന്നു.. പിന്നെ ഞാൻ പൊളിച്ചേനെ!

അതുവരെ പഠിച്ച കോമേഴ്‌സ് വിഷയങ്ങൾക്കു പകരം, എന്റെ കണ്മുന്നിൽ തെളിയുന്നത്, ഒന്നാം ക്ലാസ്സിൽ സരസ്വതി ടീച്ചർ പഠിപ്പിച്ച, തറ, പറ, പന, തല….. ഉം…തലയ്ക്കു തന്നെയാ കുഴപ്പമെന്ന് തോന്നി…..ശ്ശെടാ.. ഇതെന്താ സംഗതി?

എന്താണ് സംഭവിക്കുന്നത്?

ആ സമയത്ത് ക്ലാസ്സിലേക്ക് ആരോ കയറി വരുന്നത്, ഇടത് കൺകോണിലൂടെ കണ്ടു. അയ്യോ, പ്രൈമറി സ്കൂളിലെ ഹെഡ് മാസ്റ്റർ അനിരുദ്ധൻ സാറല്ലേ ചൂരലും വീശി കയറി വരുന്നത്?

സാറിന്നെന്റെ ചന്തി അടിച്ചു പൊട്ടിക്കും. അതോർത്ത് ഞാൻ വെട്ടി വിയർത്തു.

അനിരുദ്ധൻ സാർ എന്റെ നേരെ ചൂരൽ നീട്ടി. ഞാൻ അതിന്റെ അറ്റത്തു പിടിച്ചു. ഇത്രയും കുട്ടികളുടെ മുന്നിൽ വെച്ച് എന്നെ തല്ലല്ലേ സാറെ എന്ന് പറയാൻ നാവ് കൊതിച്ചു.

“ടീച്ചറേ…അയ്യോ…എന്താ ന്റെ ടീച്ചറേ പറ്റിയത്?”

ചോദ്യം കേട്ട് ഞാൻ വിഭ്രമാവസ്ഥയിൽ നിന്ന് ഞെട്ടിയുണർന്ന്, പെട്ടെന്ന് ചോദിച്ചു, “ആരാ? ങേ.. എന്താ മാമാ?”

“എന്താ ടീച്ചർക്ക്‌ സുഖമില്ലേ, വല്ലാണ്ട് വിയർത്തു കുഴഞ്ഞു നിൽക്കുന്നു…” അറ്റെൻഡർ അമ്മാവൻ ചോദിച്ചു..

“ഒന്നുമില്ല.. വല്ലാത്ത ചൂട്.. അത്രേയുള്ളൂ..” വിക്കി വിക്കി പറഞ്ഞ ശേഷം ഞാൻ നോട്ടീസ് വായിച്ചു.

കെ പി സി ആർ സ്കോളർഷിപ് തുക കൈപ്പറ്റേണ്ട കുട്ടികൾ ഓഫീസിൽ നിന്നും തുക വാങ്ങേണ്ടതാണ്..

നോട്ടീസ് വായിച്ചത് കേട്ടതോടെ ക്ലാസ്സിൽ ഇരുന്ന പകുതിയിൽ കൂടുതൽ പേരും ഇറങ്ങിപ്പോയി. എന്നാൽ പിന്നെ നിനക്കൊക്കെ ഇത് നേരത്തെ ആയികൂടായിരുന്നോ എന്ന് ഞാൻ ചോദിച്ചില്ല.

അന്നത്തോടെ ടീച്ചിങ് പ്രൊഫഷനിൽ നിന്ന് വിരമിക്കണം എന്നൊരു അദമ്യമായ ആഗ്രഹം തോന്നിയതിനെ അച്ഛൻ ചുവടെ വലിച്ചു പിഴുത് തീയിലിട്ട് കൊണ്ട് പ്രഖ്യാപിച്ചു, “ഈ ജോലിക്ക് നീ പോയില്ലെങ്കിൽ ഇനി ജോലിക്ക് എന്നും പറഞ്ഞ് ഈ പടി കടക്കരുത്.” അതോടെ ഞാൻ കൂവി തെളിയാൻ തീരുമാനിച്ചു.

ഇന്നോർക്കുമ്പോൾ ചിരി വരുമെങ്കിലും ആദ്യാനുഭവം എപ്പോഴും മനസ്സിനെ പിടിച്ചുലക്കും എന്ന് പറയുന്നത് എത്ര സത്യമാണ്!

Post Views: 30
4
Sheeba Prasad

Reader, Writer, Teacher

5 Comments

  1. Suma Jayamohan on November 19, 2023 9:04 AM

    നന്നായിട്ടുണ്ടു ഷീബാ .
    25ാം വയസ്സിൽ B.Ed കാരെ പഠിപ്പിക്കാൻ പോയി നിന്നു മുട്ടിടിച്ചു വിയർത്ത സ്വന്തം അനുഭവമാണ് ഞാനതിൽ കണ്ടത്. സത്യം പറഞ്ഞാൽ അവരൊക്കെ എത്ര understanding ആയിരുന്നുവെന്ന് പിന്നീട് +2 ക്കാരെ പഠിപ്പിക്കാൻ ചെന്നപ്പോഴാണ് മനസ്സിലായത്❤️😀

    Reply
  2. Sunandha Mahesh on November 14, 2023 11:59 AM

    അനുഭവം ഗുരു 😄

    Reply
  3. Sabira latheefi on October 14, 2023 11:04 PM

    ടീച്ചിങ്ങിനെ kurich💚അഭിപ്രായം പറയാൻ ഞാൻ ആരുമല്ല, പക്ഷെ ഈ ടീച്ചറുടെ എഴുത്തുകൾ എനിക്കിഷ്ടമാണ്. എന്നത്തേയും പോലെ നന്നായി എഴുതി ❤️❤️

    Reply
  4. Sreeja Ajith on October 14, 2023 9:27 AM

    നന്നായി എഴുതി 👍

    Reply
  5. Sreeja N on October 13, 2023 3:21 PM

    ടീച്ചിംഗ് എളുപ്പമല്ല, ശരിയാകാൻ സമയമെടുക്കും.ചിലപ്പോൾ വർഷങ്ങൾ.പക്ഷേ ശരിയായാൽ പിന്നെ ഇത്രയും സംതൃപ്തി തരുന്ന വേറെ ജോലിയും ഇല്ല അല്ലേ . (ഒരു പഴയ കോളേജ് ടീച്ചറുടെ അഭിപ്രായമാണേ )

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.