Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അച്ഛൻ..
കഥ പാരന്റിങ്

അച്ഛൻ..

By Ajith JacobNovember 8, 2023No Comments7 Mins Read145 Views
Bookmark Now
Please login to bookmark Close

No account yet? Register

അമ്മേ അമ്മേ അമ്മയെന്താ പകൽ സ്വപ്നം കാണുവാണോ?

 ദേവിക അമ്മയെ തട്ടി വിളിച്ചു. 

 സദസ്സിനു ചുറ്റും മുള്ള ജനസാഗരങ്ങൾക്ക് ഇടയിലേക്ക് മായയുടെ കണ്ണുകൾ രെയോ തിരയുക ആയിരുന്നു. 

 എന്താ അമ്മേ. അമ്മ ആരെയാ ഈ നോക്കണേ?

 അച്ഛൻ. അച്ഛനെ ഇത് വരെ കണ്ടില്ലല്ലോ മോളേ,. 

 നല്ല ആളെയാ തിരയണെ അച്ഛൻ ഇത് വരെ എൻ്റെ സ്കൂളിലോ നാട്ടിലെ ഏതെങ്കിലും ഫംഗ്‌ഷ്നോ വന്നിട്ടുണ്ടോ? ദ്ദേ എൻ്റെ പേര് ഇപ്പം വിളിക്കും ട്ടോ. 

 മായയുടെ കണ്ണിൽ ഈർപ്പം നിറഞ്ഞൂ. 

എന്നാലും ഇന്നത്തെ ദിവസം. ഇന്ന് ഉറപ്പായിട്ടും ഇവിടെ വരാം എന്നല്ലേ അച്ഛൻ പറഞ്ഞേ!

 സാരമില്ല അമ്മേ അച്ഛൻ വന്നില്ലേലും അമ്മയുണ്ടല്ലോ എൻ്റെ കൂടെ. 

 ദേവിക മായയുടെ ചുമലിലേക്ക് തല ചായ്ച്ചു അമ്മയെ ചേർത്ത് പിടിച്ചു. 

 അടുത്തതായി എംബിബിഎസ് എൻട്രൻസ് ഫസ്റ്റ് റാങ്കോടെ പാസ്സായി നമ്മുടെ നാടിനും ഈ കോളേജിനു അഭിമാനം ആയി മിസ് ദേവിക ശ്രീകുമാറിനെ ഈ വേദിയിലേക്ക് ക്ഷണിക്കുന്നു. 

 അമ്മേ ഞാൻ പോയിട്ട് വരാം. 

 നിറഞ്ഞ കയ്യടികൾക്ക് ഇടയിലൂടെ ദേവിക സ്റ്റേജിലേക്ക് നടന്നു. അപ്പൊഴും ആൾക്കൂട്ടത്തിൻ്റെ ഇടയിലേക്ക് മായ പ്രതീക്ഷയോടെ നോക്കുക ആയിരുന്നു. 

 ഇനി ദേവിക രണ്ടു വാക്ക് സദസ്സിനോട് സംസാരിക്കും. 

 കരഘോഷങ്ങൾ നിലച്ചു. 

തൻ്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി കൊണ്ടിരുന്ന ജന കൂട്ടത്തിനിടയിൽ തൻ്റെ അമ്മയുടെ മുഖം അവള് കണ്ടൂ. 

 നിശബ്ദതയെ കീറി മുറിച്ച് കൊണ്ട് ദേവിക സംസാരിച്ചു തുടങ്ങി. 

 അമ്മ…

 അമ്മയായിരുന്നു, എനിക്ക് എല്ലാം. 

 എന്നെ ചെറുപ്പം മുതൽ എൻ്റെ കൂടെയിരുന്നു എന്നെ പഠിപ്പിച്ചത്., എൻ്റെ ഹോം വർക്ക് കൾ ചെയ്യാൻ സഹായിച്ചത്. ഞാൻ ഉറങ്ങി എഴുന്നേൽക്കുമ്പോൾ മുതൽ ഉറങ്ങുന്ന വരെയും എൻ്റെ കൂടെയിരുന്ന, എൻ്റെ അമ്മക്ക് എനിക്ക് കിട്ടിയ ഈ മെഡലും സർട്ടിഫിക്കറ്റും സമർപ്പിക്കുന്നു. 

 മായയുടെ കണ്ണിൽ ഊറി കൂടിയ കണ്ണുനീർ പുറത്ത് പോകാതിരിക്കാൻ അവൾ കണ്ണുകൾ ഇറുക്കിയടച്ചു.  

ഓട്ടോറിക്ഷയിൽ ഇരിക്കുമ്പോൾ തൻ്റെ മടിയിൽ ഇരുന്ന മെഡലിൽ നോക്കുമ്പോൾ മായക്കു എന്തെന്ന് ഇല്ലാത്ത ആനന്ദം തോന്നി. 

 ജീവിതത്തിലെ പകുതി ലക്ഷ്യം പൂർത്തി ആയതു പോലെ. 

 പക്ഷേ ഇനി കോളേജിൽ പോകാനും അതിൻ്റെ ചിലവുകളും ആലോചിക്കുമ്പോൾ അവളുടെ മനസ്സിൽ പേടി തോന്നി തുടങ്ങി. 

 ചേട്ടാ, ഓട്ടോ നിർത്തിയേ അമ്മേ ദ്ദേ പുറത്തേക്ക് നോക്കിയേ. 

 എന്താ മോളെ വീട് എത്തിയില്ലല്ലോ?

അച്ഛനെ കണ്ടോ?

 ഓ ഈ അമ്മയുടെ കാര്യം. എപ്പോളും അച്ഛൻ അച്ഛൻ എന്ന വിചാരം മാത്രം ഉള്ളൂ. അമ്മ പുറത്തേക്ക് നോക്കിയേ. 

 മായ ധൃതി പെട്ട് ഓട്ടോറിക്ഷയിൽ നിന്നും തല വെളിയിലേക്ക് ഇട്ടു. 

 കവലയിൽ ഒരു ഫ്ലക്സ് ഉയർന്നിരുന്നു. 

 “”മെഡിക്കൽ എൻട്രൻസനിനു ഫസ്റ്റ് റാങ്ക് കിട്ടിയ ദേവിക ശ്രീകുമാറിന് അഭിനന്ദനങ്ങൾ. “”

 മായക്ക് മകളെ ഓർത്തു അഭിമാനം തോന്നി. 

 ഓട്ടോറിക്ഷ യിൽ നിന്ന് വീട്ടിലേക്ക് ഇറങ്ങുമ്പോൾ ദേവിക അമ്മയുടെ മുഖത്തേക്ക് നോക്കി. അവൾക്ക് മനസിലായി അമ്മയുടെ മുഖത്തെ ആധി. 

 അമ്മ എന്തിനാ വിഷമിക്കണെ അച്ഛൻ ഇപ്പൊൾ വരും,

 എന്നാലും മോളെ പുതിയ ഒരു മുണ്ടും ഷർട്ടും വാങ്ങി ഞാൻ കോളേജിലേക്ക് വന്നോളാം എന്ന് പറഞ്ഞല്ലോ ഇവിടെ നിന്ന് രാവിലെ ഇറങ്ങിയേ. 

സുഖമില്ലാത്ത ആളാണ്. മായ നെടുവീർപ്പിട്ടു. 

 ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തു വാതിൽ തുറന്നു അകത്തേക്ക് കയറൂന്നതിൻ്റെ ഇടയിൽ ദേവിക പറഞ്ഞു. 

 അച്ഛന് ഒരു ചെറിയ ഫോൺ എങ്കിലും വാങ്ങി കൂടെ?

ഫോൺ ഉണ്ടായിരുന്നേൽനമുക്ക്  ഒന്ന് വിളിച്ചു കൂടാർന്നോ? നല്ല ഒരു ഉടുപ്പ് പോലും ഇല്ല. മുഷിഞ്ഞ കുറെ മുണ്ടും കുപ്പായങ്ങളും പൊട്ടിയ ഒരു ചെരുപ്പും, എന്തൊരു പിശുക്കനാണ് നമ്മുടെ അച്ഛൻ!

 നീ നിൻ്റെ വായ അടച്ചോ. 

എന്നാ പിശുക്കൻ ആണേലും നമ്മുടെ കാര്യത്തിൽ എന്തേലും കുറവ് വരുത്തിയിട്ടുണ്ടോ? അച്ഛൻ നിനക്ക് ഓൺലൈൻ ക്ലാസിനു വേണ്ടി പതിനായിരം രുപേടെ ഫോൺ വാങ്ങി തന്നില്ലേ!

 മായക്ക് ദേഷ്യം ഇരച്ചു കയറി. 

 ഓ ഓ അല്ലേലും അമ്മക്ക് അച്ഛനെ എന്തേലും പറഞാൽ ദേഷ്യമാ!

ദേവിക പിറുപിറുത്തു കൊണ്ട് മൊബൈൽ എടുത്തു കൊണ്ട് കസേരയിലേക്ക് ഇരുന്നു. 

 വാതിലിൽ മുട്ടുന്ന ശബ്ദം അടുക്കളയിൽ നിന്ന് കൊണ്ട് മായ കേട്ടു. 

 മോളെ വാതിൽ തുറക്കൂ, അച്ഛൻ വന്നു എന്നാ തോന്നണെ. 

 അമ്മേ നടക്കാൻ വയ്യമ്മെ!

പകല് മൊത്തം അലഞ്ഞത് കൊണ്ടാ, അമ്മ പോയി തുറക്കൂ

ദേവിക മൊബൈലിൽ നിന്ന് തല ഉയർത്തിയില്ല.

 മായ ദേവികയെ ദേഷ്യപ്പെട്ട് ഒന്ന് നോക്കി എന്നിട്ട് പോയി വാതിൽ തുറന്നു. 

 മുഷിഞ്ഞ ഒരു ഷർട്ടും മുണ്ടും കയ്യിലൊരു പൊതിയും ആയി നിറഞ്ഞ ചിരിയോടെ നിൽക്കുന്നുണ്ടായിരുന്നൂ പുറത്ത് അയാൾ. 

 മായയുടെ കണ്ണുകൾ വിടർന്നു. 

 എന്നാലും ലേശം പരിഭവത്തോടെ അവള് പറഞ്ഞു. 

 നിങ്ങളിത് വരെ എവിടെ പോയി കിടക്കുക ആയിരുന്നു മനുഷ്യാ? ഞങ്ങളെ വെറുതെ തീ തീറ്റിക്കാൻ…

 ചെരുപ്പ് അഴിച്ചു വെച്ച് അകത്തേക്ക് കയറുന്നതിൻ്റെ ഇടയിൽ അയാൾ പറഞ്ഞു. 

 ഡി കൊച്ചിൻ്റെ പരിപാടിക്ക് വരാൻ നല്ലൊരു ഷർട്ടും മുണ്ടും വാങ്ങാനാ രാവിലെ ഇവിടെ നിന്ന് മുക്കിലേക്ക് ഇറങ്ങിയേ. 

 അവിടെ ചെന്നപ്പോൾ നാട്ടുകാര് മുഴുവൻ വട്ടം കൂടി, അവർക്ക് നമ്മുടെ കൊച്ചിൻ്റെ കാര്യം പറയാൻ നൂറു നാവ്. 

 പിന്നെ ഒരു ഫ്ലക്സ് വെക്കണം എന്നായി. 

എല്ലാവർക്കും മധുരവും മേടിച്ചു കൊടുത്തു. 

എല്ലാം കഴിഞ്ഞപ്പോൾ കയ്യിലെ പൈസ മുഴുവൻ തീർന്നു. 

 നല്ലൊരു ഉടുപ്പ് ഇല്ലാതെ എങ്ങനെയാ അവിടെ ആ ആൾക്കൂട്ടത്തിൻ്റെ ഇടയിലേക്ക് വരണേ. നമ്മുടെ കൊച്ചിനല്ലെ നാണക്കേട്!

അയാൾ പറഞ്ഞു നിർത്തി. 

 എന്നാലും, മായ പരിഭവപെട്ടു,

 മതി മതി നിർത്ത്, മായയെ മുഴുവൻ ആകാൻ സമ്മതിക്കാതെ അയാൾ അകത്തേക്ക് കയറി.. 

 ഞാൻ നമ്മുടെ പൊന്ന് മോളെ ഒന്ന് കാണട്ടെ. 

 മായ അയാളുടെ പുറകെ നടന്നു. 

 ദേവോ മോളെ!

 അച്ഛനെ കണ്ടപ്പോൾ ദേവിക എഴുന്നേറ്റു,

 അച്ഛൻ്റെ കുട്ടി ഡോക്ടറേ !

അച്ഛൻ ശരിക്കും ഒന്ന് കാണട്ടെ!

 ദേവികയെ അയാൾ ചേർത്ത് പിടിച്ചു. 

 അയാളുടെ ഷർട്ടിൽ നിന്നും ഉയർന്ന വിയർപ്പിൻ്റെ ഗന്ധം ദേവികയിൽ മനം പിരട്ടൽ ഉണ്ടാക്കി.

 ഇതാ അച്ഛനൊരു  സമ്മാനം കൊണ്ട് വന്നിട്ടുണ്ട്. 

 കയ്യിലെ പൊതി അഴിച്ചു അതിൽ നിന്ന് ഒരു ലഡു എടുത്തു അയാൾ ദേവികയുടെ മുഖത്തിന് നേരെ നീട്ടി. 

 ഇതെന്താ അച്ഛാ കയ്യിൽ മുഴുവൻ ചെളി ആണല്ലോ?

ഒന്ന് കുളിച്ചിട്ട് വാ അച്ഛാ!

മേല് മുഴുവൻ ചീഞ്ഞു നാറണ്.

 അച്ഛൻ്റെ കയ്യിൽ നിന്ന് ലഡു വാങ്ങി ദേവിക മേശ പുറത്ത് വച്ചു. 

 ചെറിയ ജാള്യത യോടെ അയാള് മായയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. 

 ഞാനേ അവളുടെ പരിപാടിക്ക് വരാത്തത്തിൻ്റെ പരിഭവം ആണ്. 

 കവലയിൽ നിന്ന് ഇവിടെ വരെ നടന്നു വന്നതിൻ്റെ വിയർപ്പും പൊടിയുമാ ദേഹം മുഴുവൻ ഒന്ന് കുളിച്ചേച്ച് വരാം. 

 അയാള് കുളി മുറിയിലേക്ക് നടന്നു. 

 എന്താടി നിനക്ക് അച്ഛൻ തന്ന ലഡു കഴിച്ചാല്? അച്ഛന് സങ്കടം ആവൂല്ലേ ?

 മായ ചീറി. 

 അമ്മ കണ്ടില്ലേ അച്ഛൻ്റെ കയ്യിൽ മുഴുവൻ അഴുക്ക്, കൈ വരെ വിയർത്തു ഇരിക്കുന്നു. 

അച്ഛൻ കുളിച്ചിട്ട് വരട്ടെ ഞാൻ വാങ്ങി കഴിച്ചോളം ലഡു. 

 ദേവികയും വിട്ടില്ല. 

 നിനക്ക് വേണ്ടി ഫ്ലക്സ് വെക്കാനും നാട്ടുകാർക്ക് ചിലവ് ചെയ്യാനും പോയി കയ്യിൽ വണ്ടിക്കൂലി പോലും ഇല്ലാതെ വയ്യാത്ത കാലും വച്ചു ആ പാവം നടന്നാണ് ഇവിടെ വരെ വന്നത് ശകലം വിയർപ്പും ചെളിയും ഒക്കെ കാണും. ആ മനുഷ്യൻ്റെ വിയർപ്പാണ് നിൻ്റെയി പഠിപ്പും പത്രാസും ഒക്കെ. 

 അമ്മയുടെ സംസാരം ദേവികയെ ശുണ്ഠി പിടിപ്പിച്ചു. 

 അവൾ മായയെ നോക്കി പറഞ്ഞു. 

 ഓഹോ അമ്മ വളർത്തിയിൻ്റെ കണക്ക് പറയുകയാല്ലേ?

 അച്ഛൻ പറഞ്ഞ് കാണും അല്ലെ അമ്മയോട് എന്നെ വളർത്തിയൻ്റെ കണക്ക്. 

 ഞാൻ ഇത്രേം ആയില്ലേ എനിക്കൊരു ജോലി കിട്ടട്ടെ ഞാൻ തിരിച്ചു തന്നേക്കാം എനിക്ക് വേണ്ടി ചിലവാക്കിയത് എല്ലാം.

 അത്രയും നേരം മനസ്സിൽ മൂടി വച്ച സങ്കടം മുഴുവൻ മായയുടെ കണ്ണിൽ നിന്ന് അണ പൊട്ടി ഒഴുകി. 

 എന്തൊക്കെയോ മായക്ക് പറയാൻ വന്നെങ്കിലും കരച്ചിൽ മാത്രം ആയിരുന്നു പുറത്തേക്ക് വന്നത്. 

 ഒന്നും പറയാതെ അവർ മുറിയിലേക്ക് നടന്നു. 

 ഒന്നും പറയേണ്ടി ഇരുന്നില്ലെന്ന് ദേവികക്ക് തോന്നി തുടങ്ങിയിരുന്നു. 

 അവൾ അമ്മയുടെ മുറിയിലേക്ക് ചെന്നു. 

 മടിയിൽ മുഖം താഴ്ത്തി വിങ്ങി പൊട്ടുക ആയിരുന്നു ദേവിക. 

 അമ്മേ സോറി അമ്മെ, അവൾ മായയുടെ തോളിൽ കൈ വച്ചു. 

 മായ ഒന്നും മിണ്ടിയില്ല, അവളുടെ കയ്യിൽ ഒരു പഴയ ഫോട്ടോ മുറുകെ പിടിച്ചിരുന്നു. 

 ഇതാരുടെയാ അമ്മെ ഈ ഫോട്ടോ. 

 കരച്ചിലിൻ്റെ ഇടയിലും മായയുടെ മുഖത്ത് ഒരു ചിരി മിന്നി. 

 നിൻ്റെ അച്ഛൻ്റെയാ മോളെ. 

 കാണട്ടെ…  

ചിരിച്ചു കൊണ്ടിരിക്കുന്ന സുന്ദരനായ ചെറുപ്പക്കാരൻ.

അവൾക്ക് അത്ഭുതം തോന്നി. 

 ഇത് നമ്മുടെ അച്ഛൻ്റെ ഫോട്ടോ തന്നെ ആണോ അമ്മെ ?

 ഇങ്ങനെ ഇരുന്ന ആൾ എങ്ങനെ ഇപ്പോഴത്തെ അവസ്ഥയിൽ ആയി എന്നാണോ നീ ചിന്തിക്കണെ?

 ദേവിക ഫോട്ടോയിൽ നിന്നും മുഖം ഉയർത്തി. 

  

നീ ആദ്യം പറഞ്ഞില്ലേ മോളെ വളർത്തിയിൻ്റെ കണക്ക്

 ഞങ്ങൾക്ക് കല്യാണം കഴിഞ്ഞു പതിമൂന്ന് വർഷം കഴിഞ്ഞാ നീ ഉണ്ടാവണെ എല്ലാവരും എന്നെ മച്ചി എന്ന് വിളിച്ച് പരിഹസിച്ചപ്പോളും, ആ മനുഷ്യൻ എന്നെ ചേർത്ത് നിർത്തി. എന്നെ അദ്ദേഹത്തിൻ്റെ മോളെ പോലെ തന്നെ നോക്കി. 

 മക്കളില്ലെങ്കിലും നീയാണ് എൻ്റെ മോൾ എന്ന് പറഞ്ഞു ഒരു കുറവ് പോലും ഇല്ലാതെ അങ്ങേരു എന്നെ നോക്കി. 

 ഞങ്ങൾക്ക് ആവതില്ലാത്ത കാലത്ത്ആണ് നീ ഉണ്ടാവണെ. 

 പത്തു മാസം ചുമന്നു പെറ്റ വേദന ഞാൻ മറന്നു. 

 ആ പത്തു മാസം എന്നെ നോക്കാനും നീ ഉണ്ടായപ്പോൾ ആശുപത്രി ചിലവ് വഹിക്കാനും ഒക്കെയായി ആ മനുഷ്യൻ ഓടി നടന്നു കഷ്ടപ്പെടുന്നത് കണ്ടൂ എൻ്റെ മനസ്സിൽ ഏറ്റ വേദന ഇപ്പോളും മറക്കാൻ പറ്റണില്ല മോളെ. 

 നീ പറഞ്ഞില്ലേ നിനക്ക് ജോലി കിട്ടുമ്പോൾ വളർത്തിയതിൻ്റെ കണക്ക് തീർക്കാം എന്ന്. അങ്ങേരുടെ ജീവിതത്തിൻ്റെ പകുതിയാ മോളെ ആ കണക്ക് ഈ നാട്ടിലെ കാണുന്ന പണിക്കെല്ലാം പോയി. 

കണ്ട ചായക്കടകളിലെ പാത്രം കഴുകിയും, ഒരു നല്ല ഉടുപ്പ് പോലും ഇടാതെ, വയറു നിറയെ ഭക്ഷണം പോലും കഴിക്കാതെ, നമ്മളെ നോക്കിയ ആ കണക്ക് നമ്മൾ എന്ത് കൊടുത്ത വീട്ടണെ മോളെ. 

 മായ വിങ്ങി പൊട്ടി. 

 ദേവികക്ക് ചങ്കിൽ ഒരു കല്ല് എടുത്തു വച്ച ഭാരം തോന്നി. 

 മായ തുടർന്നു. 

 അച്ഛൻ്റെ കൈ പിടിച്ചു പിച്ച വച്ചു ആ നെഞ്ചില് കിടന്നു ഉറങ്ങിയിരുന്ന നിനക്ക് എപ്പോളാണ് മോളെ അച്ഛൻ്റെ വിയർപ്പ് നാറ്റം ആയി തോന്നി തുടങ്ങിയത് ?

 നീയിന്നു സ്റ്റേജിൽ പ്രസംഗിച്ചില്ലെ ?

 നിൻ്റെ കൂടെയിരുന്നു പഠിപ്പിച്ച അമ്മക്ക് വേണ്ടി മെഡൽ സമർപ്പിക്കുന്നു എന്ന്. 

 അങ്ങേരു നിന്നെ പഠിപ്പിക്കാനും, നിനക്ക് നല്ല ഉടുപ്പും പുസ്തകങ്ങളും  മേടിക്കാനും രാത്രിയും പകലും ഇല്ലാതെ ചോര നീരാക്കി കഷ്ടപെട്ടത് എൻ്റെ മോള് മറന്നു പോയാർന്നോ ?

 പാവം അച്ഛൻ, നീ അമ്മയെ പറ്റി മാത്രം സ്റ്റേജിൽ പറഞ്ഞത് കേട്ടിരുന്നേൽ ചങ്ക് പൊട്ടി പോവും ഇല്ലയിരുന്നോ?

 മായ പറഞ്ഞു നിർത്തി. 

 ദേവികയുടെ കണ്ണിൽ നിന്ന് രണ്ടു തുള്ളി കണ്ണ് നീർ അച്ഛൻ്റെ ഫോട്ടോയിലെക്ക് ചാടി. 

 അമ്മേ എന്നോട് ക്ഷമിക്ക് അമ്മെ

ദേവികക്ക് വാക്കുകൾ കിട്ടിയില്ല അവൾ വിങ്ങിപ്പൊട്ടി. 

 നീ വിഷമിക്കണ്ട മോളെ, ഒന്ന് ചിരിച്ചു സംസാരിച്ചാൽ മതി നമ്മുടെ അച്ഛന് സന്തോഷം ആകും. 

 അതിനു ആരോടും ദേഷ്യവും ഇല്ല പരിഭവവും ഇല്ല. 

അത്ര നല്ല മനുഷ്യനാ മോളെ നിൻ്റെ അച്ഛൻ!

 മായെ മായെ.. 

ഹാളിൽ നിന്ന് അച്ഛൻ്റെ വിളി മുഴങ്ങി. 

 ദേവികെ. മോളെ. 

 ഇവരിത് എവിടെ പോയി ഇരിക്കുവാ?

 ദേ മോളെ അച്ഛൻ കുളി കഴിഞ്ഞു നീ അങ്ങോട്ട് ചെല്ലു!

 മുഖം തുടച്ചു ദേവിക എഴുന്നേറ്റു. 

 എന്താ മോളെ നിൻ്റെ കണ്ണ് കലങ്ങിയിരിക്കുന്നെ? പനിയുണ്ടോ മോൾക്ക്?

 അച്ഛൻ അവളുടെ നെറ്റിയിൽ കൈത്തലം അമർത്തി നോക്കി,

 മേല് കായുന്നുണ്ടല്ലോ, മോള് പോയി കിടക്ക്,

 അച്ഛാ.. ഞാൻ എനിക്ക്…

 വാക്കുകൾ കിട്ടാതെ അവള് വിഷമിച്ചു,. 

 മോൾ എന്തിനാ വിഷമിക്കണെ, അച്ഛൻ മോളുടെ പരിപാടിക്ക് വരാത്തത് കൊണ്ടാണോ?

 എന്നാൽ അച്ഛൻ വന്നാർന്നൂട്ടോ!

 നല്ല ഉടുപ്പ് ഇല്ലാത്തത് കൊണ്ടാ ഞാൻ നിങ്ങളുടെ അടുത്തേക്ക് വരാത്തത്. 

ഞാൻ പുറകിൽ നിന്ന് എല്ലാം കണ്ണ് നിറയെ കണ്ടിട്ടാണ് അവിടെ നിന്നും പോന്നത്,

 എൻ്റെ മോള് സമാധാനം ആയി പോയി കിടക്കു!

 അപ്പൊൾ ഞാൻ അവിടെ പറഞ്ഞതൊക്കെ…

 അവൾക്കു വാക്കുകൾ പുറത്തേക്ക് വന്നില്ല. 

 മോളെ, അമ്മയോട് പറ. ഞാൻ പുറത്തേക്ക് ഇറങ്ങുവാന്നു,

 നമ്മുടെ ഗംഗാധരൻ്റെ തട്ടുകടയിൽ ഇന്ന് മുതൽ രാത്രി ജോലി ഉണ്ട്!

ഇനി മോള് കോളേജിലോക്കെ പോകുമ്പോൾ നമ്മുക്ക് ചിലവ് കൂടുകയല്ലെ!

 നിങ്ങള് കഴിച്ചു കിടന്നോട്ടോ. 

 ഞാൻ താമസിച്ചെ വരികയുള്ളൂ!

 ആരോടും ഒരു പരിഭവങ്ങളും ഇല്ലാതെ ആ മനുഷ്യൻ പുറത്തേക്ക് ഇറങ്ങി നടന്നു.. 

 മേശ പുറത്ത് ഇരുന്ന ലഡു ദേവികയെ നോക്കി പുഞ്ചിരിക്കുന്നുണ്ടാ യിരുന്നു.

ശുഭം. 

Post Views: 35
1
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.