Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മിസ്റ്റർ &മിസ്സിസ് കോര
നര്‍മം

മിസ്റ്റർ &മിസ്സിസ് കോര

By Ajith JacobNovember 20, 2023Updated:November 21, 20237 Comments9 Mins Read256 Views
Bookmark Now
Please login to bookmark Close

No account yet? Register

മിസ്റ്റർ & മിസ്സിസ് കോര
(ആക്ഷേപ ഹാസ്യം. അജിത്ത്)
… 

നിങ്ങൾ സ്ത്രീകൾ അടുക്കളയിലെ പുക ചുരുളുക്കുള്ളിൽ കഴിയേണ്ടവരല്ല.

ഭർത്താക്കൻ മാരുടെ അടിവസ്ത്രങ്ങൾ വരെ തേച്ചു മിനുക്കി, പാത്രങ്ങൾ കഴുകി, കകൂസും പുരക്കകവും അടിച്ചു വാരി തുടച്ചു
കുടുംബങ്ങളിലെ അടിമകൾ ആയി കഴിയേണ്ടവരല്ല.

നിങ്ങളാണ് ഈ ഭൂമിയെ പടുത്തുയർത്തിയത്… 

വീടിൻ്റെ അകത്തളങ്ങളിൽ നിന്ന് സമൂഹത്തിലെ മുന്നണി പോരാളികൾ ആയി നിങ്ങൾ മാറണം. 

നേതാവിൻ്റെ വാക്കുകളേക്കാൾ വേഗം വായിൽ നിന്ന് തെറിക്കുന്ന തുപ്പലത്തിന് ആണെന്ന് കൊച്ചു ത്രേസ്യക്ക് തോന്നി.

ആർപ്പു വിളികൾക്കും കരഘോഷങ്ങൾക്കും ഇടയിൽ
മാറ്റത്തിൻ്റെ..
നവോത്ഥാനത്തിൻ്റെ..
വൻമതിൽ അവർ പടുത്തുയർത്തി.

സമ്മേളനം കഴിഞ്ഞ്ബസിൽ കയറിയപ്പോൾ കൊച്ചു ത്രേസ്യ ചുറ്റിലും ഇരിക്കുന്ന സ്ത്രീ ജനങ്ങളെ വീക്ഷിച്ചു.

തികച്ചും നിശബ്ദത ആയിരുന്നു ബസിനുള്ളിൽ.

ഇങ്ങോട്ട് വരുമ്പോൾ, പരദൂഷണങ്ങളും കുറ്റം പറച്ചിലുകളും കൊതി കുത്തലുമൊക്കെയായി ആകെ ബഹളമയം ആയ ബസ്സ്
ഹർത്താൽ പ്രഖ്യാപിച്ച കട്ടപ്പന ടൗൺ പോലെ ആയിരിക്കുന്നു.
ഒരു സെക്കൻ്റ് സമയം കിട്ടിയാൽ മറ്റുള്ളവരുടെ കുറ്റം പറയാൻ മാത്രം വാ പൊളിക്കുന്ന അമ്മിണി ചേടത്തി വരെ മിണ്ടാതിരിക്കൂന്നു.

എല്ലാവരുടെയും കണ്ണിൽ ജ്വലിക്കുന്ന അഗ്നി കൊച്ചു ത്രേസ്യ കണ്ടൂ.

മാറ്റത്തിൻ്റെ അലയൊളികൾ…
ഇനി ഞങ്ങൾ ആരുടെയും അടിമകൾ അല്ല.
പുരുഷന്മാർക്കൊപ്പം ആണ് ഇനി ഈ സമൂഹത്തിൽ ഞങ്ങളുടെയും സ്ഥാനം.

“ഇനി ആരെങ്കിലും ബസിൽ കയറാൻ ഉണ്ടോ?”, തൊഴിലുറപ്പിൻ്റെ മേറ്റ് തിലോത്തമ അന്വേഷിച്ചു.
ആളെണ്ണി ഉറപ്പ് വരുത്തിയതിന് ശേഷം അവർ ഡ്രൈവറോട് ആജ്ഞാപിച്ചു.
“മിസ്റ്റർ ഡ്രൈവർ വണ്ടിയെടുത്തോ…” 

കൊച്ചു ത്രേസ്യ കണ്ടൂ, മേറ്റിൻ്റെ ഒറ്റ വാക്കിൽ സ്റ്റാർട്ട് ആയ ബസ്സ്.

സ്ത്രീകൾ പുരുഷന്മാരേക്കാൾ ഒരു പടി മുകളിൽ ആണെന്ന് അവൾക്ക് തോന്നി.

തുറന്നു കിടക്കുന്ന വാതിൽ കണ്ടപ്പോൾ അവൾക്ക് മനസിലായി അകത്തു കോരച്ചായൻ ഉണ്ടെന്ന്… 

ഹാളിൽ കസേരയിൽ മലെന്ന് കിടന്നു കൂർക്കം വലിക്കുന്ന കോര.
അടുത്തു ഒഴിഞ്ഞു കിടക്കുന്ന മദ്യ കുപ്പി, പുരക്കകം മുഴുവൻ ചിതറി കിടക്കുന്ന മിച്ചർ.
കഴിഞ്ഞ മുപ്പത് വർഷങ്ങൾ ആയി സ്ഥിരം കാണുന്ന കാഴ്ച ആയിരുന്നുവെങ്കിലും ത്രേസ്യക്ക് ആദ്യമായി ദേഷ്യം വന്നു

മാറ്റങ്ങൾ തുടങ്ങാൻ സമയം ആയിരിക്കുന്നു… 

അവൾ കോരയേ തട്ടി വിളിച്ചു. 

മിസ്റ്റർ കോര…
മിസ്റ്റർ കോര… 

ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേറ്റ അയാൾ കണ്ടൂ മുന്നിൽ രൗദ്ര ഭാവത്തിൽ നിൽക്കുന്ന സ്വപത്നിയെ. 

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ അയാൾ അലറി.

“എന്താടി പോത്തേ?”

കോരയുടെ ഒച്ചയൊന്ന് പൊങ്ങിയാൽ അടുക്കളയിലേക്ക് ഓടി മറയുന്ന ത്രേസ്യക്കു ഒരു കുലുക്കവും ഉണ്ടായില്ല.

അവൾ ആരുടെയും അടിമ അല്ലായിരുന്നു. 

സമൂഹത്തിൽ മാറ്റത്തിൻ്റെ നവോത്ഥാനത്തിൻ്റെ വൻമതിൽ ഉയർത്തിയ സ്ത്രീ കേസരികളിൽ ഒരാളായിരുന്നു. 

“ഈ പുരക്കകം മുഴുവൻ അടിച്ചു വാരി തുടച്ചു കണ്ണാടി പോലെ മിനുക്കിയട്ടല്ലെ ഞാൻ പോയത്. ഇപ്പൊൾ എന്താ ഇതിൻ്റെ കോലം?”

മുഖത്തെ ഈത്താൾ പുറം കൈക്ക് ഒന്ന് തുടച്ചിട്ട് കോര പ്രഖ്യാപിച്ചു.

ആ ചൂൽ എടുത്തൊന്ന് അടിച്ചാൽ തീരുന്ന പ്രശ്നം അല്ലേ ഉള്ളൂ. 

“ആരു അടിക്കണം?”. ത്രേസ്യ ചോദിച്ചു.

“ഇത് വരെ നീയല്ലേ അടിച്ചത് ഇനിയും നീ തന്നെ അടിക്കണം.”

വീണ്ടും അടിമത്വത്തിൻ്റെ സ്വരം. 

തൻ്റെ മുൻപിൽ ഇരിക്കുന്നത് തൻ്റെ ഭർത്താവായ മേലേപറമ്പിൽ
ശ്രീ എം എൻ കോര അല്ല, അടിയാളൻ മാരോട് ആജ്ഞാപിക്കുന്ന ഒരു ബൂർഷ ആയ മാടമ്പി ആണെന്ന് അവൾക്ക് തോന്നി.

“മിസ്റ്റർ എം എൻ കോര, ഞങ്ങൾ സ്ത്രീകൾ ഒരു പുരുഷന്റെയും കാലിൻ ചുവട്ടിൽ കിടന്നു നരകിക്കേണ്ടവരല്ല. ഞങ്ങൾ അബലകൾ അല്ല… 

കുട്ടികളെ പെറലും വീടിനുള്ളിലെ എച്ചിൽ പാത്രങ്ങൾ കഴുകലും മാത്രം അല്ല ഞങ്ങളുടെ ജോലി. പുരുഷൻമാരുടെ ഒപ്പം നിന്ന് ഈ സമൂഹത്തെ പടുത്തുയർത്താൻ പ്രാപ്തി ഉള്ളവരാണ് ഞങ്ങൾ.”

കൊച്ചു ത്രേസ്യ യുടെ പ്രസംഗം കേട്ടു ഉറക്കെ കയ്യടിക്കാൻ കോരക്ക് തോന്നി.

എന്നാൽ തന്നെ മിസ്റ്റർ കോര എന്ന് സംബോധന ചെയ്തതിൻ്റെ അമർഷവും ഇനി പുരക്കകം തൂത്തു വൃത്തിയാക്കേണ്ടി വരുമോ എന്നുള്ള സന്ദേഹവും കാരണം ഉറക്കം നടിച്ചു അയാൾ തിരിഞ്ഞു കിടന്നു.

കൊച്ചു ത്രേസ്യ ചവിട്ടി കുലുക്കി അടുക്കളയിലേക്ക് നടന്നു.

“ഇവൾക്കിത് എന്ത് പറ്റി?”, കോര ആലോചിച്ചു.

നേരം വെളുക്കുമ്പോൾ ശരി ആകുമായിരിക്കും. അയാൾ സ്വയം സമാധാനിച്ചു.

… 


കോഴി ഉറക്കെ മൂന്ന് വട്ടം കൂവി…
കോരയുടെ ഉറക്കം തെളിഞ്ഞു.. 

അടുക്കളയിൽ പാത്രങ്ങളുടെ കിലുക്കം ഇല്ല.

കോഴിക്ക് സമയം തെറ്റി കാണുമായിരിക്കും.

സൂര്യ പ്രകാശം ജനൽ വഴി എത്തി നോക്കാൻ തുടങ്ങി.

സൂര്യനും സമയം തെറ്റിയോ… 

അടുക്കളയിൽ ഒച്ചയും ഇല്ല മുറിയിൽ വെട്ടവും ഇല്ല.

“എടീ കൊച്ചു ത്രേസ്യ… “

കോര നീട്ടി വിളിച്ചു.
മറുപടി യില്ല. 

ഒരു ഭീതി നെഞ്ചില് ആളി കോര ചാടി എഴുന്നേറ്റു.
നിലത്ത് കിടന്ന മദ്യകുപ്പി അയാളുടെ കാലിൽ തട്ടി തെറിച്ചു പോയി. 

ചിതറി കിടന്ന മിച്ചറിന് മുകളിലൂടെ കോര ഓടി മുറിയിൽ എത്തി.

കട്ടിലിൽ വടി പോലെ കിടക്കുന്ന ത്രേസ്യയേ അയാൾ കണ്ടൂ. 

സൂര്യൻ ഉദിക്കുന്നതിന് മുൻപ് എഴുന്നേറ്റിരുന്ന ത്രേസ്യ അനക്കം ഇല്ലാതെ കട്ടിലിൽ കിടക്കുന്നു.

“എന്നെ ഒറ്റക്ക് ഇട്ടിട്ടു പോയോ എൻ്റെ ത്രേസ്യ കൊച്ചെ…”, കോര അലറി കരഞ്ഞു.

“മിണ്ടാണ്ടിരി മനുഷ്യാ. ഞാൻ ചത്തിട്ടില്ല.”

ത്രേസ്യ കട്ടിലിൽ നിന്നും എഴുന്നേറ്റു. 

“ചത്തില്ലെ?”

“ഞാൻ ചത്തിട്ട് വേണോ നിങ്ങൾക്ക് പുതിയ പൊറുതിക്കാരിയെ കൊണ്ട് വരാൻ… “

“നിനക്ക് എന്താ പ്രാന്ത് ആയോ എഴുന്നേറ്റ് കഞ്ഞിം കറിം വെക്ക്.” 

“ഇന്ന് മുതൽ ഞാൻ ഒറ്റക്ക് ഈ വീട്ടിലെ പണികൾ ചെയ്യുന്നില്ല.
ഞാൻ കഞ്ഞി വെച്ചാൽ നിങ്ങൾ കറി വെക്കണം.

ഞാൻ പാത്രം കഴുകിയാൽ, നിങ്ങൾ മുറ്റം അടിക്കണം.

ഞാൻ പുരക്കകം തുടച്ചാൽ, നിങ്ങൾ തുണി അലക്കണം.. 

ഞാൻ നിങ്ങളുടെ അടിമ അല്ല. നമ്മൾ തുല്യരാണ്. കുടുംബത്തിലെ കാര്യങ്ങള് ഇന്ന് മുതൽ തുല്യത യോടെ ചെയ്യണം.” 

കോരക്ക് ദേഷ്യം പെരുവിരലിൽ നിന്ന് അരിച്ചു ഉച്ചിയിലേക്ക് കയറി.

“എന്നാല് നീ എനിക്ക് പകരം തടി ചുമക്കാൻ പൊക്കോ, ഞാൻ നിനക്ക് പകരം തൊഴിലുറപ്പിന് പോകാം.

പിള്ളേരെ കെട്ടിച്ചു വിട്ടതിൻ്റെ കടവും പുര വച്ചതിൻ്റെ കടവും എല്ലാം നീ വീട്ടിക്കോ… 

ഞാൻ കുളിച്ചു പല്ല് തേച്ചു വരുമ്പോളെക്കും കഞ്ഞിം കറിം ഉണ്ടാക്കിയില്ലേൽ എൻ്റെ തനി കൊണം നീ കാണും.”

കോര ഉമിക്കരിം കയ്യിലിട്ട് പുറത്തേക്ക് പോയി… 

ഏകദേശം അര മണിക്കൂറിനുള്ളിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ചു കുളിച്ചു സുന്ദര കുട്ടപ്പനായി കോര വീടിനുള്ളിൽ എത്തി.

സമരം പ്രഖ്യാപിച്ചു കട്ടിലിൽ തന്നെ ഇരുന്ന ത്രേസ്യക്ക് ഒരു കുലുക്കവും ഉണ്ടായില്ല.

“എവിടെഡീ എൻ്റെ കുപ്പായവും അണ്ടർവയറും?”

പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല എന്ന മട്ടിൽ ത്രേസ്യ അവിടെത്തന്നെയിരുന്നു

ഇനിയും സഹിക്കാനുള്ള ക്ഷമ കോരയുടെ നിഘണ്ടുവിൽ ഇല്ലായിരുന്നു.

അയാൾ ഒരു ജെറ്റ് വിമാനം കണക്കെ ത്രേസ്യയുടെ മുൻപിലേക്ക് പാഞ്ഞു ചെന്നു. 

“എനിക്കിന്ന് രണ്ടിലോരു തീരുമാനം അറിയണം. നീ ഇന്ന് ഈ വീടിൻ്റെ അടുപ്പ് കത്തിക്കോ?”

ത്രേസ്യയുടെ നെഞ്ചിൽ വിപ്ലവം ആളി കത്തി.. 

“നിങ്ങൾ വൃത്തികേടാക്കിയ പുരക്കകം അടിച്ചു വാരി തുടക്കാൻ പറ്റുമോ നിങ്ങൾക്ക്?”

“എനിക്ക് മനസ്സില്ല”

“എന്നാല് എനിക്കും മനസ്സില്ല…” 

മലവെള്ളം പോലെ വന്ന ദേഷ്യം തടുത്തു നിർത്താൻ കൊരക്കായില്ല… 

… ട്ടോ… 

പടക്കം പൊട്ടുന്ന ശബ്ദം അവിടെ മുഴങ്ങി.

ത്രേസ്യായുടെ കരണകുറ്റിയിൽ വണ്ടുമൂളി…

ഒരു നിമിഷത്തേക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കൺമുന്നിൽ പറന്ന നക്ഷത്രങ്ങൾക്കിടയിൽ ആറായിട്ട് നിൽക്കുന്ന കോരച്ചായനെ ത്രേസ്യ കണ്ടൂ.

അയാൾ അലറി…

“ഡീ കെട്ടിലമ്മ ചാടിയാൽ കൊട്ടിയമ്പലം വരെ..  ഞാൻ തിരിച്ചു വരുമ്പോളേക്കും പെര അടിച്ചു വാരി കഞ്ഞിയും കറിയും വെച്ചില്ലേൽ നിൻ്റെ നടു ചവിട്ടി ഒടിക്കും ഇന്ന്.”

ഇനിയും ഒരു അടി മേടിക്കാൻ താൽപര്യം ഇല്ലാത്തതിനാൽ വിപ്ലവങ്ങൾ ഉള്ളിലൊതുക്കി ആറായിട്ട് നിൽക്കുന്ന കോരമാരിൽ ഒരാളെ നോക്കി ത്രേസ്യ തലയാട്ടി.

കയ്യിൽ കിട്ടിയ മുണ്ടും വാരിയുടുത്ത് കാണാത്ത അണ്ടർവയർ തിരയാൻ നിൽക്കാതെ കോര ഷാപ്പിലേക്ക് നടന്നു.

ഷാപ്പിലെത്തിയ കോര ഷാപ്പ് ഒരു മരണ വീട് പോലെ തോന്നി.

കല്യാണം കഴിഞ്ഞ പുരുഷൻമാർ ഒരു മേശക്കു ചുറ്റും വട്ടം കൂടി മൂകരായി ഇരിക്കുന്നു. പെണ്ണ് കിട്ടാത്ത കുടിയന്മാർ മാറി നിന്നു അവരെ നോക്കി ചിരിക്കുന്നു.

എന്ത് പറ്റി എല്ലാവർക്കും കോര അന്വേഷിച്ചു… 

കൂട്ടത്തിൽ മറ്റുള്ളവരേക്കാൾ ലോകാറിവു കൂടുതൽ ആണെന്ന് സ്വയം അവകാശ പെടുന്ന അപ്പുണ്ണി ഏട്ടൻ എഴുന്നേറ്റു കാര്യങ്ങൾ വിശദീകരിച്ചൂ.

ഇന്നലെ വനിതാ മതിൽ കെട്ടാൻ പോയ സ്ത്രീ രത്നങ്ങൾ കുടുംബങ്ങളിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു… 

‘അപ്പൊൾ തൻ്റെ ത്രേസ്യക്ക് മാത്രമല്ല ഈ പ്രാന്തു എല്ലാ സ്ത്രീകൾക്കും ഉണ്ടായിട്ടുണ്ട്.’

കോര ചിന്തിച്ചു.. 

“എന്താണ് അപ്പുണ്ണിയെട്ടാ ഇതിന് കാരണം?”

ആരോ ചോദിച്ചു

അപ്പുണ്ണി താടിയിലൊന്ന് തടവി…
എന്നിട്ട് പറഞ്ഞു തുടങ്ങി.
“സ്ത്രീകൾ സ്വയം പര്യാപ്തത നേടിയിരിക്കുന്നു ഭർത്താക്കന്മാർ ഇല്ലാതെയും ജീവിക്കാം എന്നവർ മനസ്സിലാക്കിയിരിക്കുന്നു. തൊഴിലുറപ്പ് തന്നെ മുഖ്യ കാരണം.”

ശരിയാണ് എൻ്റെ ത്രേസ്യ കൊച്ചിൻ്റെയും മാറ്റത്തിന് ഇത് തന്നെ കാരണം. 

ഒരു കുപ്പി കള്ള് വായിലേക്ക് കമിഴ്ത്തി കോര.

“ ഈ തൊഴിലുറപ്പ് എന്നാൽ എന്താണെന്ന് നിങ്ങൾക്കറിയാമോ?”, അപ്പുണ്ണിയട്ടൻ ചോദിച്ചു.. 

പുരുഷൻ മാർ പരസ്പരം നോക്കി. പലരും കൈ മലർത്തി.. 

അപ്പുണ്ണിയേട്ടൻ തുടർന്നു.. 

“പണ്ട് അയൽ കൂട്ടങ്ങളിലും വേലിക്ക് അപ്പുറത്തും ഇപ്പുറത്തും നിന്നും പറഞ്ഞിരുന്ന പരദൂഷണങ്ങളും കുറ്റങ്ങളും കുറവുകളും ഏതെങ്കിലും പറമ്പിൽ ചെന്നിരുന്ന് വട്ടം കൂടി ഇരുന്നു പറയുന്ന ഒരു തരം പ്രഹേളിക ആണ് തൊഴിലുറപ്പ്.”

അപ്പുണ്ണിയേട്ടൻ്റെ പ്രസംഗത്തിന് ഷാപ്പിൽ കയ്യടിയുടെ ആരവം മുഴങ്ങി..

എന്നാൽ ഇതേ സമയം വേറോരിടത്ത് എ ഡി സ് തിലോത്തമയുടെ അതി ശക്തമായ പ്രസംഗം നടന്നു കൊണ്ടിരിക്കയായിരുന്നു.

“നൂറു ദിവസത്തെ അവിദഗ്ദ്ധ തൊഴില്‍ ദിനങ്ങള്‍ ആവശ്യാധിഷ്ഠിതമായി പ്രദാനം ചെയ്യുകയും അതുവഴി ദരിദ്രരരുടെ ഉപജീവനത്തിനുള്ള വിഭവാടിത്തറ ശക്തിപ്പെടുത്തുതിനുള്ള നിശ്ചിത ഗുണമേന്മയും ഈടുറ്റതുമായ ഉല്പാദനക്ഷമമായ ആസ്തികള്‍ സൃഷ്ടിക്കുകയുമാണ് ഈ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം.

അല്ലാതെ പുരുഷൻമാർ പറയുന്ന പോലെ പരദൂഷണങ്ങൾ പറയാനായി സർക്കാർ സംഘടിപ്പിച്ചു തന്ന തൊഴിൽ ഇരുപ്പ് കൂട്ടം അല്ല ഇത്.”

സ്ത്രീകൾക്കിടയിൽ കരഘോഷങ്ങൾ ഉയർന്നു.. 

തിലോത്തമ തുടർന്നു,

“സ്ത്രീകൾ സ്വന്തമായി സമ്പാദിക്കാൻ ആരംഭിച്ചത് പുരുഷന്മാരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുന്നു. അവരുടെ മാത്രം കുത്തകാവകാശം ആയിരുന്ന പല തൊഴിലുകളും ഇന്ന് തൊഴിലുറപ്പ് വഴി സ്ത്രീകൾ ചെയ്യുന്നു.” 

തങ്ങൾ കെട്ടിയ വളഞ്ഞു പുളഞ്ഞ കയ്യാലയിലേക്ക് സ്ത്രീകൾ അഭിമാനത്തോടെ നോക്കി.

“നമ്മൾ സ്ത്രീകൾ ആണ് ഈ സമൂഹത്തിലെ തലമുറകളെ സൃഷ്ടിച്ചത്.”

തലമുറകളെ സൃഷ്ടിക്കുന്നതിൽ നല്ലൊരു പങ്ക് പുരുഷൻ മാരും വഹിക്കുന്നില്ലെ എന്നതായിരുന്നു തിലോത്തമയുടെ പ്രസംഗം കേട്ടിരുന്ന പലരുടെയും സംശയം എന്നാലും ഏ ഡീ എസ് ൻ്റെ വാക്കുകൾക്കായി അവർ കാതോർത്തു.

“സ്ത്രീകൾ സമൂഹത്തിൽ പുരുഷന്മാരേക്കാൾ ശക്തിപെട്ടാലോ എന്ന പുരുഷന്മാരിലെ ഭയം കായിക ബലം കൊണ്ട് നമ്മളെ നേരിടാൻ അവർ തയ്യാറായിരിക്കുന്നു.

നമ്മുടെ ത്രേസ്യ ചേച്ചിക്ക് അവരുടെ ഭർത്താവിൽ നിന്ന് ലഭിച്ച മർദ്ദനം അതിനു ഒരു ഉത്തമ ഉദാഹരണം ആണ്.

നാളെ ഒരു പുരുഷന്മാരും നമ്മുക്ക് നേരെ കയ്യുയർത്താതിരിക്കാൻ, നമ്മൾ സ്ത്രീകൾ പുരുഷന്മാരേക്കാൾ ഒട്ടും പിന്നിലല്ലന്നു കാണിക്കാൻ
നമ്മളുടെ ശക്തി പുരുഷന്മാരെ ബോധ്യ പെടുത്തേണ്ടതുണ്ട്.

അതിനാൽ ത്രേസ്യ ചേച്ചിക്ക് ലഭിക്കേണ്ട നീതിക്കായി നമ്മൾ കോര ചേട്ടനെ കൊണ്ട് മാപ്പ് പറയിപ്പിക്കണം.”

തൊഴിലുറപ്പ് സൈറ്റിൽ ആർപ്പു വിളികൾ മുഴങ്ങി.. 

വനിതാ മതിൽ കെട്ടിയപ്പോൾ തിളങ്ങിയ അഗ്നി അവരുടെ കണ്ണുകളിൽ ജ്വലിച്ചു.

എ ഡീ എസ് തിലോത്തമയുടെ പിന്നിൽ അണി ചേർന്നു മഹിളാ രത്നങ്ങൾ കോരയുടെ വീട് ലക്ഷ്യമാക്കി നടന്നു.

ഷാപ്പിലേക്ക് ഓടി കിതച്ചു എത്തിയ ചാക്കോച്ചൻ കോര യുടെ മുന്നിൽ നിന്ന് കിതച്ചു… 

“എന്താടാ എന്ത് പറ്റി… നിന്നെ പട്ടി ഒടിച്ചോ?”, കോര അന്വേഷിച്ചു.

“അവിടെ നിങ്ങളുടെ വീട് തൊഴിലുറപ്പ് പെണ്ണുങ്ങൾ ആയുധങ്ങളും ആയി വളഞ്ഞിരിക്കുന്നു.”, ചാക്കോച്ചൻ കിട്ടിയ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചു.

കോരക്ക് കാര്യം മനസിലായി.. 

രാവിലെ ത്രേസ്യക്ക് കൊടുത്ത അടിക്ക് തനിക്ക് തിരിച്ചു കിട്ടാൻ പോകുന്ന കൊട്ടേഷൻ ആണിതെന്ന്… 

കുടിച്ച കള്ളിൻ്റെ പൂസ് ആവിയായി, ആറടിയുള്ള ശരീരം വിയർത്തു. 

അയാൾ ഷാപ്പിലെ ബെഞ്ചിലേക്ക് ഇരുന്നു. 

അപ്പുണ്ണിഏട്ടൻ കോരയുടെ തോളിൽ കൈ വച്ചു.
“തളരുത് കോര നീ ഈ കള്ളങ്ങു ഒറ്റ വലിക്കു കുടിച്ചെ… “

ഒരു കുപ്പി കള്ള് കോരക്ക് നേരെ നീട്ടി. എന്നിട്ട് അപ്പുണ്ണി ഏട്ടൻ പ്രസംഗിച്ചു.

“നമ്മുടെ സര്‍ക്കാരിനു ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ വരുമാനം കൊണ്ട് വരുന്നതു മദ്യമാണ്. നമ്മൾ കുടിയന്മാർ ആണ് കേരളത്തിൻ്റെ സാമ്പത്തികവസ്ഥ നിയന്ത്രിക്കുന്നത് നമ്മൾ ഇന്ന് കള്ള് കുടിച്ചില്ലേൽ നാളെ തൊഴിലുറപ്പ് പെണ്ണുങ്ങൾക്ക് കൂലിയില്ല. ആയതിനാൽ കുടിയൻമാരുടെ പണിക്കാരാണ് തൊഴിലുറപ്പുകാർ.

അപ്പുണ്ണിഏട്ടൻ്റെ വാക്കുകൾ കോരയിൽ തീ പടർത്തി.

അയാൾ കുപ്പിയിലെ കള്ള് വായിലേക്ക് കമഴ്ത്തി.

പിൻവാങ്ങി പ്പോയ ധൈര്യം കോരയുടെ സിരകളിൽ ആളികത്തി. 

കോരചെട്ടൻ ഞങ്ങൾക്ക് വേണ്ടി അവർക്കെതിരെ പോരാടണം.
ചുറ്റും കൂടിയ കുടിയന്മാർ കോരയേ പ്രോത്സാഹിപ്പിച്ചു.

മീശയിൽ നിന്ന് ഇറ്റ് വീണ കള്ളിൻ തുള്ളികൾ കോര പുറം കൈ കൊണ്ട് തെറിപ്പിച്ചു.
ഷർട്ടിൻ്റെ കൈ തെറുത്തു കയറ്റി…
മുണ്ടുമടക്കി കുത്തി ചാടി എഴുന്നേറ്റു…
ദിഗന്തങ്ങൾ കുലുങ്ങുമാറു ഉറക്കെ അലറി.

“വരിനെടാ… പുരുഷൻ മാരാണോ സ്ത്രീകളാണോ സമൂഹത്തിൽ വലുതെന്ന് അവളുമാരെ ഇന്ന് മനസ്സിലാക്കി കൊടുക്കണം.”

കോര മുന്നിൽ നടന്നു പുറകെ കുടിയൻ മാരും… 

ഒരു വലിയ യുദ്ധം നടക്കാൻ പോകുന്നു.

ഒരു ഭാഗത്ത് സംസ്ഥാനത്തിൻ്റെ സമ്പത്തികവസ്ഥ നിയന്ത്രിക്കുന്ന കുടിയന്മാരും മറു ഭാഗത്ത് വീടിൻ്റെ അകത്തളങ്ങളിൽ നിന്നും മോചനം പ്രാപിച്ചു നവോത്ഥാനത്തിൻ്റെ വൻമതിൽ പടുത്തുയർത്തിയ സ്ത്രീ ജനങ്ങളും.

വീടിന് മുന്നിൽ തടിച്ചു കൂടിയ തൊഴിലുറപ്പ് പെണ്ണുങ്ങളെ നോക്കി കോര അലറി.

“ആർക്കാടി എൻ്റെ വീട്ടു വളപ്പിൽ കാര്യം? ഇറങ്ങേടീ എല്ലാരും.”

കയ്യിൽ കോട്ടയും വട്ടയും കമ്പിയും തൂമ്പയും തുടങ്ങിയ വൻ ആയുധേഖരങ്ങൾ ആയി സ്ത്രീ ജനങ്ങൾ കോരയെ വളഞ്ഞു.

പുറകെ നിന്ന കുടിയൻമാർ പതിയെ വലിഞ്ഞു.

സ്ത്രീകളെ തൊട്ടാൽ സംഭവിക്കാൻ പോകുന്ന കേസുകളെ പറ്റി അവർക്ക് നല്ല ബോധം ഉണ്ടായിരുന്നു.

എ ഡീ സ് തിലോത്തമ കോരയുടെ നേർക്ക് നേർ നിന്നു.

തിലോത്തമയുടെ കണ്ണിൽ നിന്ന് പുറത്തേക്ക് വരുന്ന അഗ്നിയിൽ കോര വിയർത്തു.

“നിങ്ങൾ ത്രേസ്യ ചെടത്തിയെ തല്ലിയോ?”

“ഞാൻ എൻ്റെ ഭാര്യയെ തല്ലും കൊല്ലും അത് ചോദിക്കാൻ നിങ്ങൾക്ക് എന്ത് അവകാശം?”

“ഭാര്യ എന്നത് നിങ്ങളുടെ അടിമ ആണോ? അവർക്ക് നിങ്ങൾക്കൊപ്പം തുല്യ അവകാശം ഈ സമൂഹത്തിൽ ഉണ്ട് നിങ്ങൾ ത്രേസ്യ ചെടത്തിയോട് മാപ്പ് പറയണം.”

“കോര ചേട്ടൻ മാപ്പ് പറയണം”. പുറകെ നിന്ന സ്ത്രീ ജനങ്ങൾ ആക്രോശിച്ചു… 

അവർക്കിടയിൽ തന്നെ നോക്കി ചിരിക്കുന്ന മുഖം കോര കണ്ടൂ

“”””ത്രേസ്യ.. “”””

കഴിഞ്ഞ മുപ്പതു വർഷം തൻ്റെ അടിമ ആയിരുന്നവൾ. കുറച്ചു നാളത്തെ തൊഴിൽ ഉറപ്പ് പണിക്ക് പോയപ്പോൾ തൻ്റെ തലക്ക് മുകളിൽ വളർന്നിരിക്കുന്നു. ഗർവോടെ തന്നെ നോക്കി ചിരിക്കുന്നു. അയാളുടെ പെരുവിരലിൽ നിന്ന് ദേഷ്യം ഇരച്ചു കയറി.

“മിസ്റ്റർ കോര.. നിങ്ങൾ മാപ്പ് പറയുന്നോ ഇല്ലയോ?”. തിലോത്തമ ഉറക്കെ ചോദിച്ചു

മുൻപിൽ നിൽക്കുന്ന തിലോത്തമയെ കോര കണ്ടില്ല.
ചുറ്റും കൂടി നിന്ന സ്ത്രീ ജനങ്ങളേയും കോര കണ്ടില്ല.
മുൻപിൽ ത്രേസ്യ മാത്രം… 

“മിസ്റ്റർ കോര…”, എവിടെ നിന്നോ വന്ന ഒരു ശബ്ദം.

… “” ട്ടോ””… 

വീണ്ടും ഒരു പടക്കത്തിൻ്റെ ശബ്ദം

ആർക്കും ഒന്നും മനസിലായില്ല.. 

എ ഡീ എസ് തിലോത്തമ മൂന്ന് പ്രാവശ്യം വട്ടം കറങ്ങി, നക്ഷത്രങ്ങൾക്കിടയിൽ മുന്നിൽ നിൽക്കുന്ന കോരയുടെ മുഖത്തിന് ചുറ്റും ഒരു പ്രകാശ വലയം അവൾ കണ്ടൂ

“ഈശോ മിശിഹായെ” എന്നും വിളിച്ചോണ്ട് തിലോത്തമ നിലം പതിച്ചു.. 

തങ്ങളുടെ നേതാവ് നിലത്ത് വെട്ടിയിട്ട പോലെ വീഴുന്നത് കണ്ടൂ സ്ത്രീ ജനങ്ങൾ ഒന്ന് പതറി.

പണ്ട് കണ്ട തച്ചോളി ഒതേനൻ എന്ന സിനിമ മനസ്സിൽ ധ്യാനിച്ച് കൊണ്ട് കോര പെരു വിരലിൽ കുത്തി ഒന്ന് കറങ്ങി ഓതിര കടകൻ വെട്ടി തൊഴുതു നിവർന്നു എണീറ്റൂ.

ഉടുമുണ്ട് പുറം കാലിൽ തട്ടി നിലത്ത് അഴിഞ്ഞു വീണത് കോര അറിഞ്ഞില്ല.

അഴയിൽ കിടന്ന അണ്ടർവയർ കോരയുടെ. അഭ്യാസ പ്രകടനം കണ്ട് ചിരിച്ചു.

സ്ത്രീകൾ ചിതറി ഓടി.

ഇടക്കെപ്പോളോബോധം വന്നു തല ഉയർത്തി നോക്കിയ തിലോത്തമയുടെ ബോധം പിന്നെയും പോയി.

രാജ്യ സമാധാന പാലന വ്യവസ്ഥ നിർവഹിക്കുന്ന നിയമ പാലകർ നിമിഷ നേരത്തിനുള്ളിൽ അവിടെ പാഞ്ഞെത്തി. ഉടുതുണിയില്ലാതെ താണ്ഡവനൃത്തം ആടുന്ന കോര പൊക്കിയെടുത്ത് ജീപ്പിലേക്കിട്ടൂ.
കാര്യങ്ങള് കൈ വീട്ടു പോയെന്ന് ത്രേസ്യക്ക് മനസിലായി.

ഉടുമുണ്ടും ആയി ത്രേസ്യ ജീപ്പിനു പിന്നാലെ പാഞ്ഞു.

പോലീസ് സ്റ്റേഷൻ

കയ്യിലൊരു മുണ്ടും അലക്കി തേച്ച അണ്ടെർവയറും ആയി ത്രേസ്യ കണ്ണ് നീർ വാർത്തു.

അകത്തു പഞ്ചയത്ത് മെംബർ എസ് ഐ യും ആയി ചർച്ച നടത്തി.

“ആളുടെ പേരിൽ കേസ് ഒരുപാട് ഉണ്ടല്ലോ മെംബറെ. പെണ്ണുങ്ങളെ തല്ലിയതും തുണി പൊക്കി കാണിച്ചതും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ഒക്കെ ആയിട്ട് ആള് പത്തു ദിവസം അകത്തു കിടക്കട്ടെ..”

“ഞങ്ങൾക്ക് ആർക്കും പരാതിയില്ല സർ. ഒരു കുടുംബത്തിൻ്റെ അത്താണി ആണ്. അയാള് അകത്തു കിടന്നാൽ അവരുടെ അവസ്ഥ ആകെ പരുങ്ങലിൽ ആകും.”, മെമ്പർ  അപേക്ഷിച്ചു. 

“ആർക്കും പരാതിയില്ലെന്ന് എഴുതി തന്നിട്ട് വിളിച്ച് കൊണ്ട് പോക്കോ. പക്ഷേ ഇനിയൊരു വിഷയം ഇവനുണ്ടാക്കിയാൽ…”

“ഇനിയൊരു വിഷയവും ഉണ്ടാവില്ല സർ ഞാൻ നോക്കിക്കോളാം”,   ത്രേസ്യ പറഞ്ഞു.


വിപ്ലവം അസ്തമിച്ചു. കോരയുടെ ത്രേസ്യക്കൊച്ചായി മാറിയിരുന്നു അവൾ… 

“ത്രേസ്യ കൊച്ചെ… “

ദീനതയോടെ യുള്ള വിളി കേട്ട് ത്രേസ്യ തിരിഞ്ഞു നോക്കി.
ഒരു തോർത്തും ഉടുത്ത് ജയിലിൻ്റെ അഴിയിൽ പിടിച്ചു നിൽക്കുന്ന ഭീകരനെ കണ്ടൂ ത്രേസ്യയുടെ ചങ്ക് പൊട്ടി.

“ഒരു പാട് തല്ലിയോ ഇച്ചായാ, പോലീസുകാര്?”

കോരായുടെ ഇടതെ കണ്ണ് കറുത്ത് കരിവാളിച്ചിരുന്നൂ

“ചവിട്ടി അവന്മരെൻ്റെ നടുവിൻ്റെ ഇളക്ക് എടുത്തു ത്രേസ്യ കൊച്ചെ..
ഇനി പണിക്ക് പോകാൻ പറ്റില്ല എന്നാ തോന്നണെ… “

“അപ്പൊൾ നമ്മളെങ്ങനെ ജീവിക്കും ഇച്ചായ… “

അയാൾ ഉറക്കെ പ്രഖ്യാപിച്ചു. 

“നീ പറഞ്ഞില്ലേ മാറ്റത്തിൻ്റെ നവോത്ഥാനം.. അത് ഇന്ന് മുതൽ നമ്മുടെ കുടുംബത്തിൽ നിന്ന് ആരഭിക്കട്ടെ…
ഞാൻ ഇന്ന് മുതൽ മിസ്റ്റർ കോര അല്ല, മിസിസ് കോര ആണ്..
കഞ്ഞിയും കറിയും ഞാൻ വെക്കും. തുണികളും പാത്രങ്ങളും ഞാൻ കഴുകും. പുരക്കകം അടിച്ചു വാരി തുടച്ചു കുടുംബത്തിലെ കാര്യങ്ങൾ ഞാൻ നോക്കി കൊള്ളാം.

നീയാണ് ത്രേസ്യ കൊച്ചെ ഇന്ന് മുതൽ വീട്ടിലെ ഭർത്താവ്
വീടിൻ്റെ ലോൺ
പലിശക്കാരുടെ പൈസ
പിള്ളേരെ കെട്ടിച്ചതിൻ്റെ കടം
എല്ലാം ഇനി മുതൽ നീ നോക്കിക്കോണം”

ത്രേസ്യക്ക് കണ്ണിൽ ഇരുട്ട് കയറി. 

വിപ്ലവം ജയിക്കട്ടെ… 

ശുഭം… 

Post Views: 21
0
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

7 Comments

  1. അജിത്ത് ജേക്കബ് on January 1, 2024 2:33 AM

    കഥയെ എന്തിന് ജീവിതവുമായി താരതമ്യം ചെയ്യണം, കഥ ഒരാളുടെ സൃഷ്ടി അല്ലേ…

    കഥാകാരൻ ഭാവനയിൽ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങൾ മാത്രമല്ലേ കഥയിലുള്ളത്..

    Reply
  2. Sreeja vijayan on December 31, 2023 8:05 PM

    എന്താണ് സമത്വം എന്ന് വ്യക്തമായ ബോധം ഉള്ളത് കൊണ്ട് ഇതു വായിച്ചിട്ട് എനിക്ക്ചി ഒട്ടുമേ രി വരുന്നില്ല

    Reply
  3. Shreeja R on November 26, 2023 4:08 PM

    കൊള്ളാം 👍

    Reply
  4. Sunandha Mahesh on November 26, 2023 12:34 PM

    എഴുത്ത് രസകരം..
    സമത്വം എന്ന വാക്കിനെ പലരും തെറ്റായ രീതിയിലാണ് കാണുന്നത്.
    ഇവിടെയും തദ്ദേവാ…

    Reply
  5. Sabira latheefi on November 20, 2023 2:49 PM

    എഴുത്തു സൂപ്പർ ആയിരുന്നു. നന്നായി ചിരിച്ചു.ബ്രോ ഇങ്ങനെ ഒരു വിപ്ലവം അല്ല ഉദ്ദേശിച്ചത്. സ്ത്രീകളോട് മാന്യമായി പെരുമാറാനും ബഹുമാനിക്കാനും, കുടുംബകാര്യങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുകയും വേണം എന്നാണ്.സ്നേഹവും വിശ്വാസവും പരസ്പരബഹുമാനവും കുടുംബ ബന്ധത്തിന്റ അടിത്തറ ആയി വേണം. അല്ലാതെ ബാലബലം പരീക്ഷിക്കാനല്ല.നമ്മുടെ വിപ്ലവങ്ങൾക്ക്പ ലപ്പോഴും ഉദ്ദേശിച്ച ഫലമല്ല ലഭിക്കുന്നത്. എന്തൊക്കെ ആയാലും നല്ല എഴുത്തു ആയിരുന്നു. ❤️❤️

    Reply
    • Yesoda Sreedharan Sreedharan on November 25, 2023 6:57 PM

      വളരെ ശരിയായ മറുവരി

      Reply
    • Silvy on December 29, 2023 4:06 PM

      ഇതിന് ആക്ഷേപഹാസ്യം എന്ന് പറയാൻ പറ്റുമോ? ഗുരുതരമായ കളിയാക്കൽ എന്ന് എനിക്ക് തോന്നുന്നു

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.