Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ ഉലകം
കഥ ജീവിതം ജോലി പാരന്റിങ് ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

എൻ ഉലകം

By Rebecca IzhakNovember 30, 2023Updated:December 2, 20234 Comments8 Mins Read182 Views
Bookmark Now
Please login to bookmark Close

No account yet? Register

🎶ബേബി…. യു.. ഊ… ബേബി…

കിസ്മി…. ഓ… ഓ… യു.. ബേബി..🎶

രാവിലെത്തന്നെ പെണ്ണ് പാട്ട് കേട്ടിരിക്കാണോ? ഈ പെണ്ണ് ഇതെവിടെയാണാവോയെന്ന് ചിന്തിച്ച് ഞാൻ ചായ ഗ്ലാസിലേക്ക് പകർന്നു.

” റാണീ.. നീയെവിടെയാ? നിന്റെ ഫോണല്ലേ അടിച്ച് കൊണ്ടിരിക്കുന്നത്? ”

” ഏട്ടാ… മനസിലായില്ല.. ആ കുഞ്ചു അതിന്റെ റിംഗ് ടോൺ വീണ്ടും മാറ്റി.. അവളെ ഞാൻ ! ഏട്ടാ, ചായ കുടിക്കൂ. ”

ഞാൻ വേഗം ഫോൺ കയ്യിലെടുത്തു. പരിചയമില്ലാത്ത നമ്പറാണ് എന്നാലും കാളെടുത്തു.

“ഹലോ.. ”

അങ്ങേ തലക്കൽ നിന്നും, ” റാണിയല്ലേ? ”

” അതേ ”

” റാണി ഞാനാണ് മാധവി, ഞാൻ വിളിച്ചതേ ഒരു കാര്യം പറയാനാ.. നിങ്ങളുടെ വീടിന്റെ മതിലിന് പുറത്ത് ജപ്തി നോട്ടീസ് ഒട്ടിച്ചിട്ടുണ്ട് !”

എന്റെ നെഞ്ചിലൂടെ ഒരു കൊള്ളിയാൻ മിന്നി.

“ചേച്ചി.. എന്താ പറഞ്ഞത്.. ജപ്തി നോട്ടീസോ?”

” ആ റാണീ.. നീ ഇതാലോച്ചിച്ച് വിഷമിച്ചിരിക്കാതെ പെട്ടെന്ന് വീട്ടിലേക്ക് വരുവാൻ നോക്ക്, എന്നിട്ട് വേഗം ബാങ്ക് അധികൃതരുമായി സംസാരിക്ക്.”

” ശരി ചേച്ചി, ഞാൻ ഇപ്പത്തന്നെ പുറപ്പെടുകയായി.”

ഏട്ടൻ ഇതെല്ലാം കേട്ട് കൊണ്ട് എന്റെ അടുത്ത് തന്നെ നിന്നിരുന്നു. എനിക്ക് തല മൊത്തം കറങ്ങുന്നത് പോലെ തോന്നി. അടുത്ത് ഇരുന്ന ഊണ്മേശയുടെ കസേരയിൽ തലയ്ക്ക് കൈയും കൊടുത്ത് ഞാനിരുന്നു. വായിലെ വെള്ളം മുഴുവൻ വറ്റിപ്പോയി… വല്ലാത്തൊരു മരവിപ്പ് എന്നെ ബാധിച്ചു. ഇരുന്നിടത്ത് നിന്ന് എനിക്കനങ്ങാൻ സാധിച്ചില്ല.

” ദുഷ്ടൻ ! ഞാൻ വിചാരിച്ചതാ ഇത് സംഭവിക്കുമെന്ന്. ഏട്ടാ പറ്റുമെങ്കിൽ എനിക്കൊരു വണ്ടി ഏർപ്പാടാക്കി താ, ഞാൻ വീട്ടിലേക്ക് പോകട്ടെ. ”

” നീ എന്താ പറയണേ റാണി? നീ അവിടെ ചെന്ന് എന്താക്കാനാണ്? വേണ്ട നീ പോകണ്ട, നീ ഇവിടെ മിണ്ടാതിരിക്ക്. ഇപ്പോൾ ഇവിടെ നിനക്ക് ഒരു കുറവുമില്ലല്ലോ !” എട്ടനെന്നെ സമാധാനിപ്പിക്കാനായി പറഞ്ഞു.

എന്നത്തേയും പോലത്തെ ഏട്ടന്റെ നിസ്സംഗത എന്നെ ശുണ്ഠി പിടിപ്പിച്ചു. കാര്യം അച്ഛന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങളും ഏട്ടൻ തന്നെയാണ് ചെയ്തു തരുന്നത്. പക്ഷേ പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ ഏട്ടനറിയില്ല, എന്നെ അതിന് സമ്മതിക്കുകയുമില്ല. ഇതെനിക്ക് വിട്ടുകൊടുക്കാൻ ആവുകയുമില്ല.

” ഏട്ടനെന്താ പറയണേ? നമ്മുടെ അച്ഛൻ കഷ്ടപ്പെട്ട് എനിക്ക് തന്നതെല്ലാം ആ വീടിന് വേണ്ടി ഞാൻ കൊടുത്തു. ദാ, ഈ ഇട്ടിരിക്കുന്ന തരി മാലയും ചെറിയ കമ്മലും മാത്രമേ ബാക്കിയുള്ളൂ. അതുകൊണ്ട് തന്നെ എനിക്ക് ആ വീട് വിട്ടു കളയാൻ പറ്റില്ല! ”

” നീയിപ്പോൾ അങ്ങോട്ട് പോയി പ്രശ്നങ്ങൾ ഉണ്ടാക്കണ്ട! ”

” ഇതു തന്നെയല്ലേ ഏട്ടനെന്നും പറയാറ്. ഇപ്രാവശ്യം ഞാൻ പോയില്ലെങ്കിൽ.. ഏട്ടനറിയാലോ, എനിക്കാകെയുള്ളത് കുഞ്ചുവല്ലെ.. അവൾക്ക് വേണ്ടി ഈ വീടെങ്കിലും ഞാൻ തിരിച്ചുപിടിക്കണ്ടേ? ”

” അതിന് ലോണടയ്ക്കാൻ നിന്റെ കയ്യിൽ പണമുണ്ടോ മോളെ? ”

” ഏട്ടാ, പണത്തെക്കുറിച്ച് ഞാനിപ്പോൾ ചിന്തിക്കുന്നില്ല, ആദ്യം വിവരങ്ങളൊക്കെ അറിയട്ടെ എന്നിട്ടാവാം അടുത്ത പടി! ”

” നിനക്കങ്ങനെ തോന്നുന്നെങ്കിൽ പോയി വരൂ, ഞാൻ വണ്ടി റെഡിയാക്കാം.”

” ഇല്ല ഏട്ടാ ഞാനിനി തിരിച്ചു വരില്ല ! ഞാൻ അവിടെ താമസിക്കാൻ പോവുകയാണ് ! ”

ഒരു പ്രത്യേക ധൈര്യം എനിക്ക് കൈവന്നതുപോലെ ഞാനേട്ടനോട് തുറന്നു പറഞ്ഞു. ഏട്ടൻ കേട്ട് വിഷമിച്ചാലും കുഴപ്പമില്ല. പക്ഷേ എനിക്ക് പോയി തീരൂ.

” നീ മുൻപത്തെ സംഭവങ്ങൾ ഒന്നും മറക്കരുത് റാണി, ഇനിയൊരു പ്രശ്നമുണ്ടായാൽ എനിക്ക് വരാൻ പറ്റുമോ എന്നറിയില്ല !”

” ഏട്ടാ .. വലിയൊരു പ്രശ്നത്തിലേക്കാണ് ഞാനും മോളും പോകുന്നത്, പക്ഷേ പോയേ തീരൂ.. എന്ത് സംഭവിക്കുമെന്ന് ഞാനിപ്പോൾ ചിന്തിക്കുന്നില്ല.!”

ഞാൻ വേഗം അവിടുന്ന് എഴുന്നേറ്റ് അത്യാവശ്യം വേണ്ടതെല്ലാം ബാഗിലാക്കി. കാറിന്റെ ഡിക്കിയിൽ വയ്ക്കാൻ പറ്റുന്ന രീതിയിൽ പാത്രങ്ങളും കുറച്ച് പലചരക്ക് സാധനങ്ങളും കരുതി. എനിക്കറിയാം ഏട്ടന് എന്നോടുള്ള വാത്സല്യം, സ്നേഹം, കരുതൽ എന്നിവ കൊണ്ടാണ് തിരിച്ചു പോകരുതെന്ന് വാശി പിടിക്കുന്നത്. ഏട്ടന്റെ പേടിയും വാശിയും ഇനിയും എനിക്ക് സഹിക്കാൻ പറ്റില്ല. അര മണിക്കൂറിനുള്ളിൽ കാറ് വന്നു, ഞങ്ങൾ യാത്ര പുറപ്പെട്ടു. കാറിൽ കയറിയപ്പോൾ കുഞ്ചു ചോദിച്ചു,

” അമ്മേ നമ്മൾ ഇനി വല്യമാമന്റെ അടുത്തേക്ക് തിരിച്ച് വരില്ലേ? ”

” വരാം കുഞ്ചു… കുറച്ചു കഴിഞ്ഞിട്ട് ! ”

” മാമൻ പറഞ്ഞല്ലോ, ഇനി കുഞ്ചുവിനെ എന്നാ കാണാന്ന് അറിയില്ല അതുകൊണ്ട് ഈ പൈസ അമ്മക്ക് കൊടുക്കണമെന്നും പറഞ്ഞ് എൻ്റെ കയ്യിൽ തന്നു ! ”

” ഈ ഏട്ടന്റെ ഒരു കാര്യം.. ചേട്ടാ വണ്ടി തിരിക്കൂ..” ഡ്രൈവറോട് ഞാൻ ആവശ്യപ്പെട്ടു.

” വേണ്ടമ്മേ.. ഇത് തിരിച്ചു കൊടുക്കണ്ട വല്യമാമന് വിഷമമാവും.. നമുക്ക് പോകാം.”

ശരിയാണ് ഏട്ടന് വിഷമമാവും. പക്ഷേ ഈ കടപ്പാട് എനിക്ക് തരുന്ന വലിയ അപമാനമാണെന്ന് അവർ എന്തേ മനസ്സിലാക്കാത്തേ. സ്നേഹം അതൊരു പരിധി കഴിഞ്ഞ് പ്രകടിപ്പിക്കുമ്പോൾ.. അതിന്റെ ഓർമ്മകൾ കടപ്പാടിന്റെതായി മാറും. പിന്നീട് കടപ്പാടെന്ന മാറാപ്പ് നമ്മളെ വരിഞ്ഞു മുറുക്കും. ആ കടപ്പാടിന് പുറത്ത് ത്യാഗങ്ങൾ കൂടും. മടുത്തു ഇങ്ങനെയൊരു ജീവിതം. ഏട്ടനും ഞാനും സ്വതന്ത്രമായി ഇനി ജീവിക്കട്ടെ.

കാറ് തിരിക്കാതെ മുൻപോട്ട് തന്നെ പോയിക്കൊണ്ടിരുന്നു. മനസ്സ് നിറയെ ഭർത്താവ് എന്നവനോട് അടങ്ങാത്ത പുച്ഛമായി. സ്വന്തം ഭാര്യയെയും മകളെയും നോക്കാതെ ബന്ധുമിത്രാദികളെ നോക്കി നടന്നപ്പോൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് അന്യാധീനപ്പെട്ടുപോകുമെന്ന് മനസ്സിലാക്കാത്ത വിഡ്ഡീ. വീട്ടിലെത്തിയ ഉടനെ തന്നെ ബാങ്കിൽ പോകണമെന്ന തീരുമാനം എടുത്തിരുന്നു.

മൂന്നു മണിക്കൂർ കൊണ്ട് വീടെത്തി. മതിലിന്റെ ഗേറ്റിന് സമീപം ഒട്ടിച്ച നോട്ടീസ് എൻ്റെ കണ്ണുകളിലുടക്കി. ഗേറ്റിന്റെ ചാവി തിരിച്ച് പൂട്ട് തുറന്നു. കുട്ടിപ്ലാവിൽ നിന്നും വെയിലേറ്റ് കരിഞ്ഞതും പച്ചയിലകളും വീണ് മുറ്റം നിറഞ്ഞിരിക്കുന്നു. വശങ്ങളിലായി ചെടിച്ചട്ടിയിൽ വച്ചിരുന്ന ചെടികളും കരിഞ്ഞുണങ്ങിയിട്ടുണ്ട്. വരാന്തയിൽ ഇട്ടിരുന്ന ചവിട്ടി, പട്ടി കടിച്ച് കീറിയിട്ടുണ്ട്. വെള്ള ടൈൽ മൊത്തം ചളി ഉണങ്ങി പിടിച്ചിരിക്കുന്നു.

ചവിട്ടി എടുത്ത് മതിലിമേൽ ഇട്ട്, വലതു വശത്തായുള്ള പൈപ്പിൽ ഘടിപ്പിച്ചിരിക്കുന്ന ഹോസ് എടുത്ത് വരാന്തയിൽ ഒഴിച്ച് ചളിയെല്ലാം ഉരച്ച് കളഞ്ഞ് വൃത്തിയാക്കി. സാധനങ്ങൾ കയറ്റിവെച്ചു. ഡ്രൈവർ ചേട്ടനും നോട്ടീസ് കണ്ട് എന്നെ നിസ്സഹായതയോടെ നോക്കി. അയാളെന്നോടൊന്നും ചോദിച്ചില്ലെങ്കിലും സാരമില്ല പോട്ടെ എന്നാശ്വസിപ്പിക്കുന്നത് പോലെ തോന്നി. അയാളെ പറഞ്ഞുവിട്ടു ഞാൻ അലമാരയിൽ നിന്നും ഫയലുകൾ തപ്പി ബാങ്കിന്റെ നമ്പറും അഡ്രസും നോക്കിയെടുത്തു. ഞങ്ങളുടെ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടു മാധവി ചേച്ചി വന്നു.

” കുട്ടി ഇന്ന് തന്നെ വന്നത് നന്നായി. എന്തായി അയാളെ വിളിച്ചുവോ? ”

” ഇല്ല മാധവിയേച്ചി.. എന്തിനാ വിളിക്കുന്നേ? ”

” കഴിഞ്ഞയാഴ്ച ഇവിടെ വന്നിരുന്നു.. വീടിനു ചുറ്റും നടന്നിട്ട് ആള് പോയി.. പിന്നെ ഒരു കാര്യമുണ്ട് താൻ വേറെ കല്യാണം കഴിച്ചുവെന്ന് എന്റെ ഭർത്താവിനോട് അയാൾ പറയുന്നത് കേട്ടു .. അങ്ങനെ വല്ലതും … ?”

” ഹോ ആ ദുഷ്ടൻ അങ്ങനെയും പറഞ്ഞുണ്ടാക്കിയോ ? നല്ല കഥ! എനിക്കങ്ങനെ വല്ല ഉദ്ദേശവും ഉണ്ടായിരുന്നെങ്കിൽ ഇത്രക്കാലം ഒറ്റക്ക് കഴിയണമായിരുന്നോ ചേച്ചി.. മകൾക്ക് 12 വയസ്സായി ഇതിനിടയ്ക്ക് ഞങ്ങൾ ഒരുമിച്ച് താമസിച്ചത് ആകെ നാല് കൊല്ലം ! അവസാനമായി ഇവിടെ ഒരു വർഷം തികച്ചില്ല… ”

“ഹമ് ..ഹം.. ” മാധവിയേച്ചി മൂളി കേട്ടു.

” ചേച്ചി… ഇപ്പോൾ ഞാനതിനെക്കുറിച്ച് ഒന്നും ആലോചിക്കുന്നില്ല ഈ വീടിന്റെ കാര്യമാദ്യം ശരിയാവട്ടെ, അയാൾ വരികയോ വരാതിരിക്കുകയോ ചെയ്യട്ടെ..”

” അല്ല… റാണീ.. മോള് വിഷമിക്കേണ്ട, ഞാൻ പറഞ്ഞൂന്നേ ഉള്ളൂ ട്ടോ.. ഹാ.. ഇറങ്ങുകയായിലേ.. ശരി പോയി വരൂ..”

ഞാനും കുഞ്ചുവും വാതിൽ പൂട്ടി ഇറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ സന്തോഷേട്ടന്റെ ഓട്ടോറിക്ഷ കണ്ടു. ബാങ്കിന്റെ സ്ഥലം പറഞ്ഞുകൊടുത്തു ഞങ്ങൾ ഓട്ടോറിക്ഷയിൽ കയറി. മനസ്സിൽ നിന്നും മാധവിയേച്ചി പറഞ്ഞ വാക്കുകൾ മാഞ്ഞു പോയില്ല. എന്റെ തലക്ക് ചുറ്റും ഞാൻ വേറൊരാളുടെ കൂടെയാണെന്ന് അയാൾ പറഞ്ഞ വാക്ക് കറങ്ങി കൊണ്ടിരുന്നു.

ഭാര്യയേയും കുഞ്ഞിനേയും നോക്കുകപോലും ചെയ്യാതെ അവൾ വേറെ പുരുഷനെ കല്യാണവും കഴിച്ചെന്ന് പറഞ്ഞ് പരത്തിയിരിക്കുന്നു. ഈ മനുഷ്യൻ എന്റെ ഭർത്താവ് തന്നെയാണോ? എന്റെ കുഞ്ഞിന്റെ അച്ഛനല്ലേ ഇയാൾ? ഇയാൾക്കെങ്ങനെ ഇങ്ങനെയൊക്കെ പറയാൻ പറ്റുന്നു. വൃത്തിക്കെട്ടവൻ! വെറുതെയല്ല അയാൾ നന്നാവാത്തത് ! മനസ്സ് വേദന കൊണ്ട് പിടഞ്ഞു കൊണ്ടിരുന്നു. ഹൃദയത്തിൽ നിന്നും ഒരു ആന്തൽ പുറത്തേക്കെത്തി. നിറഞ്ഞുവന്ന കണ്ണുകളിലെ കണ്ണുനീരിനെ തടയിടാൻ ഒരുപാട് ശ്രമിച്ചു. എല്ലാം വിഫലമായി, കണ്ണിൽ നിന്നും കണ്ണുനീരൊഴുകി ഇറങ്ങി.

മകൾ എന്റെ കണ്ണുകളെ തുടച്ച് കൊണ്ട് പറഞ്ഞു,

” അമ്മ കരയല്ലേ… അച്ഛൻ വരും ”

” ഹാ.. അമ്മക്കറിയാം അച്ഛൻ എന്നെങ്കിലും മനസ്സിലാക്കും. പക്ഷേ അപ്പോഴേക്കും അമ്മയുടെ ഭർത്താവ് എന്ന ലേബലുണ്ടാകില്ല ! ”

ബാങ്കിന്റെ കവാടം തുറന്ന് ഞങ്ങൾ അകത്തു കയറി, വിവരങ്ങൾ തിരക്കി. മാനേജരുടെ മുറിയിലേക്ക് നെഞ്ചിടിപ്പോടെ ഞാൻ ചെന്നു. എന്ത് പറയണമെന്ന് ഒരെത്തും പിടിയും ഉണ്ടായില്ല. എന്നോട് അയാളിരിക്കാൻ പറഞ്ഞു.

” സാറേ ഞാനറിഞ്ഞിരുന്നില്ല… ബാങ്കിൽ നിന്നും ആള് വന്നത്, ഞാനെന്റെ വീട്ടിലായിരുന്നു. ” നിസഹായതയോടെ ഞാൻ പറഞ്ഞു.

” ആ.. ആദ്യത്തെ മാസം മാത്രമേ ലോൺ അടച്ചിട്ടുള്ളൂ ഇപ്പോൾ 14 മാസമായി മുടങ്ങിയിട്ട്.. ഇത് ബാങ്കിന്റെ പ്രൊസീജിയറാണ് ഞങ്ങൾക്ക് ഇതിലൊന്നും ചെയ്യാൻ സാധിക്കില്ല.”

” സാറേ അദ്ദേഹം എവിടെയാണെന്ന് ഞങ്ങൾക്കറിയില്ല, ഞാൻ അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ ഞാനുമെൻ്റെ മകളുമാണ് അവിടെ താമസിക്കുന്നത് നിങ്ങൾ ഞങ്ങളെ കൈവിടരുത്. എന്റെ അപേക്ഷയാണ് ” 🙏 കൈകൾ രണ്ടും കൂപ്പി ഞാനദ്ദേഹത്തോട് യാചിച്ചു.

” നിങ്ങൾ എന്തു പറഞ്ഞാലും കാര്യമില്ല. കാരണം ഇത് ഞങ്ങളുടെ കയ്യിൽ നിൽക്കില്ല, 25,000 രൂപയുണ്ടെങ്കിലത് അടക്കൂ.. രണ്ടുമാസം കഴിയുമ്പോൾ അടുത്ത നടപടിയുണ്ടാവും. അതിന് മുൻപ് ആളെ കണ്ടുപിടിച്ച് വേണ്ടത് ചെയ്യൂ. ”

ഞാൻ വീണ്ടും അയാളുടെ കാലു പിടിക്കുന്ന പോലെ പറഞ്ഞു, ” സാറേ 25,000 പോയിട്ട് 5000 രൂപ തികച്ചെടുക്കാൻ എൻ്റെ കയ്യിലില്ല. നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ് ! ”

അതും പറഞ്ഞ് ഞാൻ കുഞ്ചുവിന്റെ കൈയും പിടിച്ച് അവിടെ നിന്നിറങ്ങി. നേരേ അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പോയി. അവിടെ ചെന്ന് അവരുടെ ഡയറക്ടറെ കണ്ടു, അയാൾ ജോലിയിൽ കയറിയിട്ട് മൂന്ന് മാസത്തിൽ അധികമായിത്രേ ! അയാളുടെ കൂടെ ജോലി ചെയ്ത സേതുവിനെ കണ്ടു, അയാളാണ് പറഞ്ഞത് ഞങ്ങളുടെ തൊട്ടടുത്തുള്ള ജംഗ്ഷനിൽ ഒരു ചെറിയ കട എന്റെ ഭർത്താവ് നടത്തുന്നുണ്ടെന്ന്. ഇയാൾക്ക് തലക്ക് സുഖമില്ലാതായോ എന്ന് ഞാൻ സംശയിച്ചു. കുഞ്ചുവിന് നല്ല വിശപ്പുണ്ടായിരുന്നു, ഞങ്ങൾ ചെറിയൊരു ഹോട്ടലിൽ കയറി ഊണ് കഴിച്ചു. ഊണ് കഴിച്ച് നേരെ അയാളുടെ കടയിലേക്ക് ചെന്നു. ഞങ്ങൾ അപരിചിതരെന്ന പോലെ അയാൾ നിന്നു.

” അച്ഛാ, അച്ഛാ.. ഇത് അച്ഛന്റെ കടയാണോ? “കുഞ്ചു ചോദിച്ചു.

” അതെ ” അയാൾ ഗൗരവത്തോടെ ഉത്തരം പറഞ്ഞു.

ധൈര്യമെടുത്ത് ഞാൻ പറഞ്ഞു. ” എനിക്ക് കുറച്ച് സംസാരിക്കാനുണ്ട് ! ”

” എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല !”

കോലൊടിച്ചിട്ട പോലെ അയാൾ പറഞ്ഞു.

” അത് പറഞ്ഞാലെങ്ങനെ ശരിയാവും ? വീടിന് ജപ്തി നോട്ടീസ് വന്നു. നിങ്ങൾ അറിഞ്ഞോ? നിങ്ങളാകെ ഒരു മാസത്തെ അടവേ അടച്ചിട്ടുള്ളുവെന്നാണ് എന്നോടവർ പറഞ്ഞത്. നിങ്ങൾക്ക് ആ വീട് വേണ്ടേ? ”

” എനിക്ക് വേണ്ട.. അതിനായി ഞാൻ ഒരു ചില്ലി കാശ് ഇനി ചിലവാക്കില്ല ” അരിശത്തോടെ അയാൾ പറഞ്ഞു.

” തനിക്ക് വേണ്ടെങ്കിൽ വേണ്ട തൻ്റെ മകൾക്കും എനിക്കും വേണം.. എൻ്റെ സ്വർണ്ണവും കൂടി കൊടുത്തല്ലേ ആ വീട് വാങ്ങിച്ചത്. ഞാനും എൻ്റെ മകളും വഴിയാധാരമാവാൻ അനുവദിക്കില്ല.”

” നിങ്ങളെന്താണെന്ന് വെച്ചാൽ ആയിക്കോ എനിക്കറിയേണ്ട കാര്യമില്ല ! ”

” ഇതൊന്നും പറഞ്ഞാൽ ശരിയാവില്ല നിങ്ങൾ ഒരാഴ്ചക്കുള്ളിൽ എന്താണെന്ന് വെച്ചാൽ ചെയ്യണം ! ”

കുഞ്ചുവിന്റെ മുഖത്തെ പേടി കണ്ട് ഞാൻ വേഗം നിർത്തി അവളെ ഇനിയും വിഷമിപ്പിക്കാൻ എനിക്കാവില്ല, ഈ കുഞ്ഞു പ്രായത്തിൽ ആ കുട്ടി എന്നെക്കൊണ്ടും ഇയാളെ കൊണ്ടും ഒരുപാടനുഭവിച്ചു. ഇനിയിത് അനുവദിച്ചു കൊടുക്കാൻ പറ്റില്ല. ഞങ്ങൾ അവിടെ നിന്നുമിറങ്ങി ബസ്സിൽ വേഗം വീട് എത്തിച്ചേർന്നു.

ഉള്ളിൽ മുഴുവൻ ആധിയുമായി വീട്ടിലേക്ക് കയറി. രാത്രികളിൽ ഉറങ്ങാതെ കണ്ണിന് താഴെ കറുത്തിരുന്നു. കാലുകളിൽ നീര് വച്ചു, മുഖം വീങ്ങി വീർത്തു. എന്ത് ചെയ്യും എന്നൊരു എത്തും പിടിയുമില്ല ആരോട് ഇനി കടം ചോദിക്കും. ഈ വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നാൽ എങ്ങോട്ട്. ജോലി അത് എത്രയും പെട്ടെന്ന് കണ്ടെത്തണം. ഓരോ ദിവസവും ഓരോ തീരുമാനങ്ങളെടുത്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ കോവിഡ് വ്യാപനം അധികമായിയെന്ന് പറഞ്ഞ് സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അരിയും സാധനങ്ങളും ഒരു നാല് ദിവസങ്ങൾ കൂടി വെക്കുവാനുണ്ട്. അതുകഴിഞ്ഞാൽ എങ്ങനെയെന്ന് ചിന്തിച്ചു. കടയിലേക്ക് ഇറങ്ങാമെന്ന് കരുതി പുറത്തേക്ക് നടന്നു. ഓടിവന്ന രണ്ടുമൂന്നു പയ്യന്മാർ പറഞ്ഞു, ” ചേച്ചി… പുറത്തിറങ്ങരുത്. ചേച്ചിക്കെന്ത് ആവശ്യമുണ്ടെങ്കിലും നമ്മൾ ചെയ്തു തരാം..”

അവരുടെ കയ്യിൽ പൈസയും ലിസ്റ്റും കൊടുത്തു. ഒരു മണിക്കൂറിനുള്ളിൽ അവർ സാധനങ്ങൾ എത്തിച്ചു. കയ്യിലുള്ള പൈസ കഴിയാറായി. എട്ടനോട് ചോദിക്കാൻ മടിയാണ്. ഏട്ടൻ വിളിച്ചപ്പോൾ കയ്യിലുണ്ടെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഭർത്താവെന്ന മനുഷ്യനാണെങ്കിൽ വിളിച്ച് അന്വേഷിക്കുന്നുമില്ല. മൂന്നുദിവസം കൂടി കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു. ഞാൻ പട്ടിണി കിടക്കാം പക്ഷേ മകളുടെ കാര്യം! അവളെ ഞാൻ എങ്ങനെ പട്ടിണിക്കിടും.

ഒരു ദിവസം കഴിഞ്ഞു. ഫോണിൽ അറിയാത്ത നമ്പറിൽ നിന്നും ഒരു കോൾ വന്നു. അറിയാത്ത നമ്പർ കണ്ടാൽ തെല്ലൊരുഭയം ഇല്ലാതില്ല, ഞാനും മകളും ഒറ്റക്കല്ലേ? എടുത്ത് സംസാരിച്ചപ്പോൾ കുഞ്ചു പഠിച്ചിരുന്ന സ്കൂളിലെ ടീച്ചർ ! എല്ലാ സ്കൂൾ കുട്ടികളുടെ വീട്ടിലേക്കും അരി കൊടുക്കുവാൻ ഗവൺമെൻറ് നിർദ്ദേശിച്ചിട്ടുണ്ടത്രേ! ചില കുട്ടികൾ വേണ്ടെന്ന് പറഞ്ഞപ്പോൾ തീരെയില്ലാത്ത ഭവനങ്ങളിലേക്ക് അതും ചേർത്ത് ടീച്ചർമാർ നൽകും.

ഞങ്ങളുടെ അവസ്ഥ അയൽവാസികൾ ആരെങ്കിലും പറഞ്ഞു കാണുമോ? ഞാൻ ചിന്തിക്കാതിരുന്നില്ല. 10 കിലോ അരി ടീച്ചർ ഓട്ടോറിക്ഷയിൽ എൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നു. കണ്ണുകൾ വീണ്ടും നിറഞ്ഞു വന്നു. ദൈവമാണ് ടീച്ചറെ ഇവിടെ കൊണ്ടുവന്നതെന്ന് ടീച്ചറുടെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു. സത്യമാണ്.. നാളെ എന്തെന്ന് ചിന്തിച്ചിരിക്കുകയായിരുന്നു. ടീച്ചർ അധികം നേരം ഇരിക്കാതെ ഇറങ്ങി.

പഞ്ചായത്തിന്റെ വക പച്ചക്കറി കിറ്റ് വിതരണവും ഉണ്ടായിരുന്നത് കൊണ്ട് കറികളും ഉണ്ടാക്കി. പട്ടിണി കിടക്കുമെന്ന സാഹചര്യത്തിൽ സമൃദ്ധിയാണ് ദൈവം തന്നത്. ഗ്യാസ് കഴിഞ്ഞ ദിവസം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോൾ അവരാണ് മാറ്റി തന്നത്.

ഓരോ ദിവസവും പുതിയ പാഠങ്ങൾ ഞാൻ പഠിച്ചു. നമ്മളെ നോക്കാൻ ചിലർ ഉണ്ടാവുമ്പോൾ നമ്മളിലെന്തുണ്ട് എന്ന് ചിന്തിക്കില്ല. നമ്മളിൽ ഒരു ഗുണമില്ലെങ്കിലും ചിലപ്പോഴൊക്കെ നന്മ നമ്മളെ തേടിയും വരും. കോവിഡ് വ്യാപനം മൂലം ജപ്തി നടപടികൾ നീട്ടിവെച്ച വാർത്തയും ഞങ്ങൾക്ക് ആശ്വാസമായി. കോവിഡാണ് ഞങ്ങൾക്ക് അനുഗ്രഹമായത്. ഈ വൈറസ് വന്നില്ലായിരുന്നുവെങ്കിൽ പട്ടിണി കിടന്ന് ഞങ്ങൾ എന്നേ മരിച്ചേനേ. ഇപ്പോൾ ഒരു പുതിയ ജോലിയിലേക്കും ഞാൻ പ്രവേശിച്ചിരിക്കുന്നു. ഭർത്താവെന്നയാൾ ഇപ്പോഴും ബന്ധുക്കളുടെ വാക്കുകൾ കേട്ട് സ്വന്തം ജീവിതം നശിപ്പിച്ചു കൊണ്ടിരിക്കുന്നു.

കാത്തിരിപ്പെന്നൊരു ചിന്തയെ കുടഞ്ഞെറിഞ്ഞ് കൊണ്ട് ഡിവോഴ്സിനായുള്ള പേപ്പറുകൾ ഞാൻ ഫയൽ ചെയ്യാൻ തീരുമാനിച്ചു. പണ്ടെങ്ങോ എടുത്തു വച്ചിരുന്ന വക്കീലിന്റെ നമ്പറിലേക്ക് പുതിയൊരു നാളേക്കായി ഡയൽ ചെയ്തു.

Post Views: 22
4
Rebecca Izhak

Love to read and write.

4 Comments

  1. Sreeja Ajith on December 29, 2023 2:34 PM

    നന്നായി എഴുതി 👌

    Reply
  2. Sunandha Mahesh on December 20, 2023 1:52 PM

    നന്നായിട്ടുണ്ട് 👍

    Reply
  3. sabira latheefi on November 30, 2023 2:52 PM

    ❤️❤️

    Reply
  4. Nafs nafs on November 30, 2023 12:34 PM

    നല്ല കഥ . മനോഹരമായിട്ടെഴുതി👌👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.