Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » തുകൽ വള്ളികൾ
കഥ ജീവിതം ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

തുകൽ വള്ളികൾ

By Joyce VargheseDecember 1, 2023Updated:December 4, 202311 Comments6 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

വിരസമായ ഒരു പകൽ കൂടി തന്നെ കടന്നുപോകുന്നതറിഞ്ഞു ശ്രദ്ധ കിടക്കയിൽ വെറുതെ കിടന്നു. ബെംഗളൂരു നഗരത്തിന്റെ ഘനം വർദ്ധിച്ചു വരുന്നു. അനേകം ഐ ടി പാർക്കുകളും ടെക്കികളേയും ഗർഭത്തിലൊതുക്കി നഗരം ഒരു പൂർണ്ണ ഗർഭിണിയെപ്പോലെ വേച്ചുവേച്ചു നീങ്ങി. ഇനിയൊരാളെ കൂടി താങ്ങാൻ തനിയ്ക്കാവില്ലെന്ന് ഈ നഗരം പറഞ്ഞുവോ? ഈ ആൾത്തിരക്കിലും താൻ ഒറ്റപ്പെട്ടു പോയത് എന്തുക്കൊണ്ടെന്നു ശ്രദ്ധ ആലോചിച്ചുക്കൊണ്ടിരു ന്നു.

കമ്പ്യൂട്ടർ എൻജിനീയറിങ്ങ് പഠിക്കുമ്പോൾ എന്നെങ്കിലും ഈ തിരക്കിൽ ഒരു ബിന്ദുവായി താനും അലിഞ്ഞു ചേരുമെന്ന് വിശ്വസിച്ചിരുന്നു. കാമ്പസ് സെലക്ഷൻ കിട്ടി, കോഴ്സ് തീരുവാൻ കാത്തിരുന്ന കാലം. സ്വന്തം കാലിൽ നിവർന്നു നിൽക്കാനും ധാരാളം യാത്രകൾ ചെയ്യാനും പൂന്തോട്ടങ്ങളുടെ വശ്യതയും കാടിന്റെ വന്യഭംഗിയും ഒരുപ്പോലെ ആസ്വദിക്കുവാനും കൊതിച്ചിരുന്നവൾ.

ടെറസ്സിൽ, കൊത്തി പറക്കുന്ന  പ്രാവുകൾക്കു അരിമണിയെറിഞ്ഞു കൊടുത്തു, അവയുടെ വാൽ തൂവലിന്റെ ചലനം കണ്ടു് കുറുകലിനെ അനുകരിച്ചു കുറുകുന്ന  ശ്രദ്ധയെ തിരഞ്ഞു അമ്മ കോണിപ്പടികൾ കയറി വന്നു.
‘ഓ.. നീയിവിടെ ഇരിക്ക്യാ, അച്ഛന് ഒരൂട്ടം പറയാനുണ്ടത്രെ ‘, അമ്മയുടെ കണ്ണുകളിലെ തിളക്കം അവൾ കണ്ടു.

അച്ഛന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്ത് അവൾക്കായി കൊണ്ടുവന്ന വിവാഹാലോചന. അതുൽ, ഐ ടി മേഖലയിൽ ജോലി ചെയ്യുന്ന സുമുഖനായ യുവാവ്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന കുടുംബത്തിലെ ഏകമകൻ. ജാതിയും ജാതകവും പാരമ്പര്യവും കുടുംബമഹിമയും ഒത്തുചേർന്നു വന്ന ആ ബന്ധം,  അച്ഛമ്മയെ കൂടി സന്തോഷിപ്പിച്ചു.

“ഇതിലും നല്ല ബന്ധം എവിടെ കിട്ടാനാണ്? അച്ഛനുമമ്മയും ഒന്നിച്ചു അവളോട്‌ ചോദിച്ചു.

“എനിക്ക് അല്പം കൂടി സാവകാശം വേണം”, അവൾ കെഞ്ചി കരഞ്ഞു.
“മനുഷ്യരായാൽ കുറച്ചൊക്കെ പ്രാക്ടിക്കൽ ആകണം”, വാക്കുകൾ ഉപദേശവും ഭീഷിണിയുമായി പെയ്തിറങ്ങി.

മകൾ ജനിച്ച ദിവസം മുതൽ അവർ കണ്ട സ്വപ്നം, പൊന്നിലും പട്ടിലും പൊതിഞ്ഞു് വിവാഹപ്പന്തലിൽ നിൽക്കുന്ന മകളെയായിരുന്നു. അവരുടെ മുഖങ്ങളിൽ വരച്ചിട്ട ആഹ്ലാദവും ശാന്തതയും കിടപ്പുമുറിയിലെ ഭിത്തിയിൽ ഫ്രെയിം ചെയ്തിട്ട അനേകം കൊളാഷ് ചിത്രങ്ങളിൽ നിറഞ്ഞു. ഈ ഇരുമുറി ഫ്ളാറ്റിൽ നിറഞ്ഞു തൂങ്ങിയ ചിത്രങ്ങളിൽ, തന്റെ ഭൂതകാലം തുടച്ചു മാറ്റിയിരുന്നു. പ്രിയപ്പെട്ട കൂട്ടുകാരോടൊത്തുള്ള യാത്രകളിൽ തങ്ങൾ പങ്കുവെച്ച രസകര നിമിഷങ്ങൾ അഭ്രപാളികളിൽ നിന്ന് പുനർജനിക്കുവാൻ അവൾ കൊതിച്ചു.
അതുൽ അവന്റെ ന്യായങ്ങളിലൂടെ അവളുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കും മുകളിൽ ആണികൾ അടിച്ചു കയറ്റി. അതിൽ നിന്നും കിനിഞ്ഞ രക്തം അവളുടെ അവളുടെ ഓജസ്സൂറ്റി നീലച്ഛവി പടർത്തി.

വളരെ ഹൃസ്വമായ ഹണിമൂൺ യാത്രയിൽ ഭാര്യയുടെ രൂപലാവണ്യത്തിൽ അത്യന്തം സന്തോഷിക്കുന്ന അതുലിനെ അവൾ കണ്ടു. അവളുടെ നീണ്ട മുടിയിൽ നിന്നും അരിച്ചിറങ്ങുന്ന നോട്ടം അവസാനിക്കുന്നതു് അവളുടെ കാൽവിരൽ നഖങ്ങളിലായിരുന്നു. പ്രതിമയെ തഴുകുന്ന ശില്പിയെപ്പോലെ അവളുടെ ഉടലിൽ അതുലിന്റെ കൈവിരലുകൾ ഉരുമ്മിയിറങ്ങി. അയാളുടെ പ്രശംസയിൽ അവളും സന്തോഷിച്ച ദിവസങ്ങൾ വളരെ എളുപ്പം, മഴവെള്ളം നനയിച്ച, പൊഴിഞ്ഞ ഇലകളെപ്പോലെ മടുപ്പിന്റെ ദുർഗന്ധം പരത്താൻ തുടങ്ങി.

അവളെ കിടക്കയിൽ പല പോസുകളിൽ ഇരുത്തി ദൂരെ മാറി നിന്ന് സൗന്ദര്യം ആസ്വദിക്കുന്ന അതുലിനെ അവൾ സംശയത്തോടെ നോക്കി. വിലക്കുകളും നിർദ്ദേശങ്ങളും അവൾക്കു ചുറ്റും കോട്ടമതിൽ തീർക്കാൻ തുടങ്ങിയിരുന്നു.

അതുലിനൊപ്പമുള്ള യാത്രകളിൽ തന്റെ ഇരിപ്പടത്തിനടുത്തു നിന്നും മാറാതെ തന്നെ പൊതിഞ്ഞു പിടിക്കുന്ന കൈകൾ തനിക്കു ചുറ്റും തീർക്കുന്നത്  സുരക്ഷാവലയമാണെന്ന് അതുൽ അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു.

തീരെ സൗഹൃദങ്ങൾ വളരാത്ത ചുറ്റുപ്പാടിൽ, ഫ്ളാറ്റ് വാടകയ്ക്ക് എടുത്തത്, വിവാഹശേഷം എനിക്ക് ഭാര്യ മാത്രമാണ് എന്റെ സുഹൃത്ത് എന്ന് ഞാൻ മുമ്പ് തീരുമാനിച്ചിരുന്നുവെന്നും നിനക്കും അങ്ങിനെ തന്നെയായിരിക്കണം എന്നാഗ്രഹമുണ്ടെന്നും അയാൾ ന്യായം നിരത്തി. അതുലിന്റെ അസാധാരണ സ്വഭാവരീതികൾ തന്നെ കൂട്ടിലടയ്ക്കുമെന്ന് മനസ്സിലാക്കാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല.

അതുൽ, ജാലകവിരികൾ വലിച്ചിട്ടു, ഇരുപ്പാളികൾക്കിടയിൽ വിടവുകൾ ഇല്ലെന്ന് ഉറപ്പു വരുത്തി. മാനിക്യൂർ ആൻഡ് പെഡിക്യൂർ സെറ്റ് കൈയിലെടുത്തു. എല്ലാ ആഴ്ചയവസാനവും ഒരു ആചാരം പോലെ അയാൾ ഇതാവർത്തിച്ചു. ചെറു ചൂടുള്ള വെളത്തിൽ അവളുടെ കൈകളും പാദങ്ങളും മുക്കിവെച്ചു. തൊലിയുരസി മൃദുവാക്കി, നഖങ്ങൾ  വൃത്തിയാക്കി, ആകൃതിയിൽ വെട്ടി. അയാൾ തിരഞ്ഞെടുത്ത കടും നിറം നഖങ്ങളിൽ പൂശി. അയാൾ അവളുടെ പാദങ്ങളിൽ തഴുകി, വെള്ളത്തിൽ അലിഞ്ഞ റോസ് വാട്ടറിന്റെ മണം അവളുടെ പാദങ്ങളിൽ  പടർന്നു. ഒരു ഉന്മാദാവസ്ഥയിൽ എന്നപ്പോലെ അയാൾ നാസിക വിടർത്തി ആവോളം ആ മണം നുകർന്ന് അവളുടെ പാദങ്ങളിൽ ചുംബിച്ചു, അവളെ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.

“നീ എന്തു സുന്ദരിയാണ്, നമുക്ക് നമ്മൾ തന്നെ മതി. കുഞ്ഞുങ്ങൾ നമ്മുടെ ഇടയിൽ അധികപ്പറ്റാണ്, നിന്റെ ഈ ഫിഗർ നഷ്ടപ്പെടുന്ന കാര്യം എനിക്ക് ചിന്തിയ്ക്കാനെ വയ്യ.”, ശ്രദ്ധ അയാളെ പകച്ചു നോക്കി.
“അതുൽ.. എന്തൊക്കെയാണ് ഈ പറയുന്നത്? “, അവൾ ചോദിച്ചു.

“ഇതു എന്റെ തീരുമാനമാണ്, നീ എന്റേതു മാത്രമാണ്, എന്നും അങ്ങിനെ തന്നെ ആയിരിക്കണം”, അതുൽ വീണ്ടും അവളുടെ പാദങ്ങളിൽ തഴുകി, അവയുടെ മനോഹാരിത ആസ്വദിക്കാൻ തുടങ്ങി.

അവൾക്കു വേണ്ടി അയാൾ വാങ്ങി കൊണ്ടുവന്ന ചെരിപ്പുകൾ ഓരോന്നായി അയാൾ അവളെ ധരിപ്പിച്ചു, കൂട്ടിപിണയുന്ന അതിന്റെ തുകൽ വള്ളികൾ കണങ്കാലിൽ കുരുങ്ങി നീണ്ട ചങ്ങല തീർക്കുന്നതും ഭർത്താവെന്ന കുറ്റിയിൽ തന്നെ കുരുക്കുന്നതും അവളെ നൊമ്പരപ്പെടുത്തി. അതിൽ നിന്നൊരു മോചനത്തിനായി ചങ്ങല വലിച്ചു പറിക്കാൻ അവൾ കൊതിച്ചു.

അവധി ദിവസത്തെ ഔട്ടിങ്ങിൽ അതുൽ, റെസ്റ്റോറന്റിന്റെ കോണിലെ മേശ തിരഞ്ഞെടുക്കുന്നതും മറ്റുള്ളവരുടെ കാഴ്ചയെ മറക്കുവാൻ തക്ക രീതിയിൽ കസേര വലിച്ചിടുന്നതും അവൾ മനസ്സിലാക്കിയിരുന്നു. അയാൾ ഓർഡർ ചെയ്ത മാംഗോ ഓറഞ്ച് ജ്യൂസും തനിക്ക് ഒട്ടും താൽപര്യമില്ലാത്ത ഗോബി മൻജൂരിയനും മുന്നിലെത്തി.

“ഫ്രൂട്ട് ജ്യൂസ്‌ സ്കിനിനു നല്ലതാണ്, കുടിക്കൂ..”, അയാൾ ഗ്ലാസ്‌ ഉയർത്തി അവളെ കഴിക്കാൻ നിർബന്ധിച്ചു.

പ്ലേറ്റിൽ വിരലുകൾ കൊണ്ട് അവൾ വെറുതെ കളം വരച്ചു. അതുൽ, തലേന്ന് മിനുസപ്പെടുത്തി, നെയിൽ പോളിഷ് പുരട്ടിയ വിരലുകളിൽ ഭക്ഷണത്തിന്റെ എണ്ണയും നിറവും കലരുന്നത് അസഹ്യതയോടെ നോക്കി. പെട്ടെന്ന് നാപ്കിൻ വലിച്ചെടുത്ത് അവളുടെ വിരലുകളൊപ്പി.

“വെറുതെ വിരലുകൾ വൃത്തിക്കേടാക്കേണ്ട, ലെറ്റസ് ഗോ ഹോം”, ശക്തിയിൽ കസേര പിറകിലേക്ക് തള്ളി അയാൾ എഴുന്നേറ്റു, വെയിറ്ററെ വിളിച്ചു. അയാളപ്പോൾ അവ്യക്തമായി എന്തൊക്കെയൊ പിറുപിറുക്കുന്നുണ്ടായിരുന്നു.

അതുൽ അവൾക്കായി തിരഞ്ഞെടുത്ത പിങ്ക് നൈറ്റ് ഗൗണിലേക്ക് അവൾ മാറിയപ്പോൾ അയാളുടെ ഉടമസ്ഥാവകാശം ആരാധനയോടെ അവളുടെ ഉടലിൽ പൊതിഞ്ഞു.

“അതുൽ, എനിക്കൊരു ജോലിക്ക് ശ്രമിക്കണം എന്നുണ്ട് , ഞാനും കുറെ പഠിച്ചതല്ലെ? “, നീളമുള്ള തുരങ്കത്തിന്റെ ഒരറ്റത്തു നിന്നു പുറപ്പെട്ട ശബ്ദം മുഴക്കമായി അതുലിന്റെ കാതിൽ വന്നു തട്ടി.

“ജോലിയുടെ സ്ട്രെസ്സ് നിനക്കറിയാഞ്ഞിട്ടാണ്, വെറുതെ എന്തിനാണ് ഈ ടെൻഷൻ? ഫിനാൻഷ്യലി ഞാൻ സ്റ്റേബിളാണ്, എന്റെ ഭാര്യയെ ജോലിക്ക് അയക്കാൻ എനിക്ക് താല്പര്യമില്ല “, അയാൾ ന്യായങ്ങൾ ഒന്നിനു പിറകെ ഒന്നായി നിരത്തി.

“ഇറ്റ്സെ ക്ലോസ്ഡ് ചാപ്റ്റർ “, അതുൽ അവൾക്കു നേരെ വിരൽ ചൂണ്ടി. അയാളിൽ അസ്വസ്ഥത പടർന്നു കയറി.

നഗരത്തിലെ തിരക്കിലും ബാൽക്കണിയിൽ നിന്ന്‌ കുട്ടികൾ പട്ടം പറത്തി കളിക്കുന്നുണ്ടായിരുന്നു. തുടുത്ത സന്‌ധ്യയിൽ കാററിന്റെ  കുതിപ്പിൽ ഉയർന്നു പൊന്തുന്ന നിറമുള്ള പട്ടങ്ങൾ മേഘങ്ങൾ ലക്ഷ്യമാക്കി കുതിച്ചു. കൂട്ടത്തിൽ നൂൽ മുറിച്ചു മാറ്റിയ പട്ടം തിരിച്ചു താഴെ വീഴുന്നതു ശ്രദ്ധയെ വേദനിപ്പിച്ചു. ആ പട്ടം താൻ തന്നെയല്ലെ?, അവൾ സ്വയം ചോദിച്ചു.

“ഞാൻ ഇവിടെയുള്ളപ്പോൾ മാത്രം നീ വീട്ടിലേക്ക് വിളിച്ചാൽ മതി, എനിക്കും അവരോട് സംസാരിക്കാമല്ലോ”, അതുൽ ജോലി കഴിഞ്ഞ് വന്ന് മാത്രം ഫോൺ ഉപയോഗിക്കാൻ തന്ന അനുവാദവും അയാളുടെ അതിനുള്ള ന്യായവും അവളെ ചൊടിപ്പിച്ചു.

“എന്തിനാണ് അതുൽ ഇങ്ങിനെയൊക്കെ പറയുന്നത്? ഞാൻ എന്താണ് അവരോടു പറയുന്നത് എന്ന് അറിയാനല്ലെ? ഞാനൊരു ഫൂൾ ആണെന്ന് കരുതരുത്, എന്റെ  ഫ്രണ്ട്സിനെ വിളിയ്ക്കാൻ പാടില്ല,  ഇപ്പോൾ വീട്ടിലേയ്ക്കും”, അവൾ സെൽ ഫോൺ വലിച്ചെറിഞ്ഞു.

“ഈസി.. ഈസി.. ശ്രദ്ധ നീ എന്തിനാണ് ഇത്ര ഇമോഷണൽ ആകുന്നത്?”, അതുൽ അവളെ വാരിപ്പുണർന്നു. അമൂല്യമായ നിധിയുടെ അവകാശം ഊട്ടിയുറപ്പിക്കുന്ന ഭാവം അയാളുടെ കണ്ണുകളിൽ അലയടിച്ചു.  അതുലിന്റെ ഭാവമാറ്റം അവളെ അമ്പരപ്പിച്ചു.

പിറ്റേന്ന് അവൾ അമ്മയെ വിളിച്ചു.
“ഓ.. മോളോ.. എന്താണ്? നീ ഈ നേരത്ത് വിളിയ്ക്കാറില്ലല്ലോ?”, മറുവശത്തു നിന്നും അമ്മയുടെ സ്വരത്തിലെ ഉത്സാഹം അവൾ തിരച്ചറിഞ്ഞു.

“അതുലിന് സുഖമല്ലെ?”, അമ്മ ചോദിച്ചു.

“അതുലിന്റെ സുഖം മാത്രമെ ചോദിയ്ക്കാനുള്ളൂ? എന്നെ നിങ്ങൾ മറന്നുപോയോ?”, അവളുടെ വാക്കുകൾ ഈർഷ്യയും സങ്കടവും തുപ്പി.

“ങേ.. നീ എന്തൊക്കെയാണ് പറയുന്നത്? അവൻ നിന്നെ പൊന്നു പോലെയല്ലെ നോക്കുന്നത്? പിന്നെ അതിൽ കൂടുതൽ എന്താണ് നിനക്ക് വേണ്ടത്?”

“അതോ.. പൊന്ന് അതെ പൊന്നു തന്നെ.. അതുൽ ഒരു സൈക്കോയാണ്, എന്റെ ഉടമസ്ഥൻ. അയാൾക്ക് ആവശ്യം ഒരു സ്വർണ്ണവിഗ്രഹമാണ്. അയാൾക്ക് കണ്ടാസ്വദിച്ച് ആരാധിയ്ക്കാൻ. അല്ലാതെ മജ്ഞയും മാംസവും ഉള്ള ഒരുവളെയല്ല”, അവൾ പൊട്ടിക്കരഞ്ഞു.

“ങേ… എന്താണ്? എനിയ്ക്കൊന്നും. മനസ്സിലാകുന്നില്ല. നീ എന്തൊക്കെയാണ് ഈ പറയുന്നതു്?”, അമ്മയുടെ മനസ്സിൽ നിറയുന്ന അങ്കലാപ്പ് വാക്കുകൾ വിഴുങ്ങി, മറുതല നിശബ്ദമാക്കി.

“എനിക്കും ആശകളുണ്ടമ്മേ… എനിക്ക് ഈ കൂട്ടിലിട്ട കിളിയെപ്പോലെ ജീവിച്ചു മടുത്തു”, അവൾ വീണ്ടും തേങ്ങിക്കരഞ്ഞു.

“നീയെന്താ പറയുന്നത് ശ്രദ്ധ , അച്ഛനോടെന്തു പറയും? അച്ഛൻ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ? പിന്നെ ബന്ധുക്കൾ, നാട്ടുകാർ.. അതൊന്നും ശരിയാവില്ല മോളേ.. നീ അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്. അവൻ നിന്നെ ഉപദ്രവിക്കുന്നൊന്നും ഇല്ലല്ലോ, പിന്നെയെന്താണ്? എല്ലാം നിന്റെ തോന്നലാണ് വെറുതെ ഭ്രാന്തു പറയാതെ..’, വേഗത്തിൽ ഊർന്നു വീഴുന്ന വാക്കുകളിൽ പരിഭ്രാന്തിയും കിതപ്പും കുതിർന്നു.

വാതിലിൽ താക്കോൽ തിരിയുന്ന ശബ്ദം കേട്ടു അവൾ തിരിഞ്ഞു നോക്കി. അവൾ കുളിമുറിയിൽ ഓടികയറി, വാഷ് ബേസിനിൽ മുഖം കഴുകി, കണ്ണാടിയിലെ പ്രതിബിംബം നോക്കി. കണ്ണാടിയിൽ തെളിഞ്ഞ ശ്രദ്ധ അവളെ നോക്കി പുഞ്ചിരിച്ചു. അവൾക്കു നേരെ ചോദ്യമെറിഞ്ഞു.

“ഇറങ്ങി പോകുന്നതിനു മുമ്പ് ഒരു  ശ്രമം നടത്തി കൂടെ?”

അവൾ കൈകുടന്നയിലെ വെള്ളം മുഖത്തൊഴിയ്ക്കാൻ മറന്നു. മുഖത്തു പറ്റിയ ജലകണങ്ങൾ അവളുടെ കാഴ്ചയെ മറച്ചില്ല, പകരം അവളുടെ കാഴ്ച കൂടുതൽ വ്യക്തതയോടെ തെളിഞ്ഞു. നെറ്റിയിലെ നനവിൽ പറ്റി ചേർന്ന മുടിയിഴകൾ മാടിയൊതുക്കി അവൾ ഇറങ്ങി വന്നു.

അതുൽ അവളുടെ സെൽഫോണിൽ കാൾ ലിസ്റ്റ് തിരഞ്ഞു.
“ഞാനില്ലാത്തപ്പോൾ ആരേയും വിളിച്ച് സംസാരിക്കരുത് എന്ന് നിന്നോട് പറഞ്ഞിട്ടില്ലെ?, അയാൾ കയർത്തു.

“അതിന് എനിക്ക് അതുലിന്റെ അനുവാദം ആവശ്യമില്ല. നിങ്ങൾ ആരോട് സംസാരിക്കണമെന്നും എപ്പോൾ സംസാരിക്കണമെന്നും ഞാനൊരിക്കലും പറയാറില്ലല്ലോ. ഞാനൊരു പ്രായപൂർത്തിയായ സ്ത്രീയാണെന്ന് അതുൽ മറന്നു പോകുന്നു. ബുദ്ധിയും വിവേകവും ചിന്തിയ്ക്കാൻ ശേഷിയുമുള്ളവൾ.”

“യു ആർ ക്രോസിംഗ് ലിമിറ്റസ് “, അതുൽ ദ്വേഷ്യം കൊണ്ടു ചുവന്നു.

“ഈ ലിമിറെറാക്കെ വരച്ചിടാൻ നിങ്ങൾ ആരാണ്? എന്റെ ഉടമസ്ഥനോ?”, അവൾ മറുചോദ്യം ചോദിച്ചു.

“എനിക്ക് സ്വന്തമായി ഒരു ലാപ്ടോപ്പ് വാങ്ങണം. നാളെ തന്നെ. ഈ നഗരത്തിൽ എനിക്കൊരു ജോലി കണ്ടെത്താൻ പറ്റും”, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകൾ അവളിൽ നിന്നും ഉതിർന്നുകൊണ്ടിരുന്നു.

” ഉം..”, അയാൾ ദേഷ്യത്തിൽ മൂളി. പക്ഷെ അതുലിന്റെ സ്വരം നേർത്തു പോകുന്നതും കണ്ണുകളിൽ നിസ്സഹായത നിഴൽ വിരിക്കുന്നതും അവൾ അറിഞ്ഞു.

“അതുൽ, നിങ്ങളൊരു മോശപ്പെട്ട വ്യക്തിയാണെന്ന് ഞാൻ പറയുന്നില്ല. പക്ഷെ ഈ പൊസ്സെസീവ്നെസ്സ് എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എനിക്കും ജീവിക്കണം.. ഒരു ബന്ധം ഒരാളുടെ സന്തോഷത്തിന് മാത്രമാകുമ്പോൾ അതിന് എന്താണ് വില? അങ്ങിനെയൊരു റിലേഷനിൽ എനിക്ക് താൽപര്യമില്ല, അതുൽ”, അവൾ പറഞ്ഞുനിർത്തി.

അതുൽ ജനാലവിരികൾ വലിച്ചിടാതെ ബാൽക്കണിയിൽ പെരുകുന്ന ഇരുട്ടിലേക്ക് തുറിച്ചു നോക്കി.

ദിനങ്ങൾ ആരുടേയും സംഘർഷങ്ങളിൽ ഇടപെടാതെ സ്വയം ഇരുട്ടി വെളുത്തു,  കാലത്തെ ആഴ്ചകളായി, മാസങ്ങളായി അടയാളപ്പെടുത്തി.
***
അവൾക്കിഷ്ടപ്പെട്ട പാദുകങ്ങൾ ധരിച്ച് വെയിൽ മൂക്കാത്ത ബഗ്ളൊരു നഗരത്തിന്റെ തിരക്കിൽ ഒരു ബിന്ദുവായ്, അവളുടെ കാർ ജോലി സ്ഥലത്തേക്ക് കുതിച്ചു. അവൾക്ക് നേരെ കൈയുയർത്തി വീശി അതുൽ വേവലാതിപ്പെട്ടു, “നല്ല തിരക്കാണ് സൂക്ഷിക്കണം.. ഡ്രൈവ് ചെയ്യുമ്പോൾ.”

” ഉം.. “, ശ്രദ്ധ, അയാളെ സൂക്ഷിച്ചു നോക്കി.

“ഏയ് അല്ല, ഞാനൊന്ന് പറഞ്ഞൂന്നെ ഉള്ളൂ.”, അതുൽ ചമ്മിയ ചിരി ചിരിച്ചു.
അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.

കുഞ്ഞിക്കാലുകൾ കൊണ്ട് അവളുടെ വയറിൽ തൊഴിച്ചു കൊണ്ട്, ഗർഭഗൃഹത്തിലെ ഇരുട്ടിൽ നിറഞ്ഞ വെള്ളത്തിൽ പുതുജീവൻ നീന്തി തുടിച്ചു.

***

Post Views: 26
4
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

11 Comments

  1. Sunandha Mahesh on December 6, 2023 10:05 AM

    ഞാൻ ഈ പോസ്റ്റ്‌ ന് ഇന്നലെ ഇട്ട കമന്റ്‌ വേറൊരു പോസ്റ്റിൽ കിടക്കുന്നു..🙄

    ജോയ്‌സി അസ്സൽ എഴുത്ത്..
    സംസാരിച്ചാൽ തീരും ചിലത്, പക്ഷെ ചിലത്….

    Reply
    • Joyce Varghese on December 7, 2023 3:55 AM

      Thank You

      Reply
  2. Reetha Jose on December 2, 2023 3:21 PM

    നന്നായിരിക്കുന്നൂ ഇങ്ങിനെയൂംജീവിതം ഹൊറിബിൾ ആണ്.സ്വന്തംസത്വംതിരിച്ചറിഞ്ഞ്,ജിവിക്കണം അലമാരയിലെ കാഴ്ചവസ്തൂ ആവാൻ ആരൂംഇഷ്ടപ്പെടില്ല.

    Reply
    • Joyce Varghese on December 7, 2023 3:56 AM

      Thank you so much for reading n comment.

      Reply
  3. Sabira latheefi on December 2, 2023 9:52 AM

    ചിലതൊക്കെ തുറന്നു പറഞ്ഞാൽ തീരും. തുറന്നു പറയാൻ പലർക്കും പേടിയാണ്. നല്ല എഴുത്ത് ❤️

    Reply
    • Nafs nafs on December 4, 2023 1:56 PM

      ചില്ലുകൂട്ടിലെ സ്വർണ്ണമത്സ്യത്തിന്റെ അവസ്ഥയിൽനിന്നു പുറത്തു കടക്കാൻ എല്ലാ സ്ത്രീകൾക്കും കഴിയട്ടെ . വായിക്കുന്നവനെ വരികൾക്കിടയിൽ കെട്ടിയിട്ടുന്ന തീവ്രവും മനോഹരമായ ആഖ്യാനെശൈലി.. ഗംഭീര സൃഷ്ടി. അഭിനന്ദനങ്ങൾ👏👏👏👏👏👌👌👌🔥🔥🔥

      Reply
      • Joyce Varghese on December 7, 2023 3:57 AM

        Thank you dear🙏
        ❤

        Reply
    • Joyce Varghese on December 7, 2023 3:56 AM

      Thank you 🙏❤

      Reply
    • Joyce Varghese on December 7, 2023 3:58 AM

      Thank you. 🙏❤

      Reply
  4. Jayalekshmi krishnan on December 2, 2023 3:40 AM

    നല്ലെഴുത്ത് ജോയ്സ്…
    തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങൾ..അങ്ങനെ തീർക്കണം..🙏🏻🙏🏻

    Reply
    • Joyce Varghese on December 2, 2023 5:08 AM

      Thank you very much.

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.