Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പ്രായം മറന്ന പ്രണയം
പ്രണയം സൗഹൃദം

പ്രായം മറന്ന പ്രണയം

By Rema DamodaranDecember 28, 2023Updated:January 3, 202410 Comments4 Mins Read94 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലം തെറ്റിപ്പെയ്തൊരു മഴ പോലെയായിരുന്നു ആ വാക്കുകൾ.. എപ്പോഴെങ്കിലും കുളിർ പെയ്തിറങ്ങുന്ന അങ്ങിനെയൊരു മഴയെ പ്രതീക്ഷിച്ചിരുന്നോ?

പുതുവർഷപ്പുലരിയിൽ ഹാപ്പി ന്യൂ ഇയർ എന്ന മെസ്സേജിനൊപ്പം വന്ന ആ വരികൾ മനസ്സിൽ ചിരി പടർത്തിയോ? എത്രയോ വർഷങ്ങൾക്കു മുൻപ് പറയേണ്ട ആ വരികൾ മനസ്സിൽ പ്രത്യേക ചലനമൊന്നുമുണ്ടാക്കാതെ ഏതോ കുട്ടി മഴവെള്ളത്തിലിട്ട കളിവള്ളം പോലെ ഒഴുകി നീങ്ങി. 

“എപ്പഴാ ഒന്നു കാണാൻ പറ്റുക?”

“എന്തായിതൊക്കെ.. എന്തേ ഇപ്പോൾ ഇങ്ങിനെയൊക്കെ എഴുതാൻ ”

” അത് ഞാനെഴുതിയതല്ല.. പത്മരാജന്റെ വരികളാണ് ”

” അത് മനസ്സിലായി.. എന്തേ എനിയ്ക്കിതിപ്പോൾ എഴുതിയയച്ചത് എന്നാണ് ചോദിച്ചത്”

ഫോണിന്റെ മറുതലയ്ക്കൽ പതിവില്ലാത്ത നിശ്ശബ്ദത. വല്ലപ്പോഴുമേ വിളിയ്ക്കാറുള്ളുവെങ്കിലും വിളിയ്ക്കുമ്പോഴൊക്കെ വീട്ടുകാര്യങ്ങളും ഓഫീസു കാര്യങ്ങളും തമാശകളും പാട്ടും ഒക്കെയായി നീണ്ടുപോകാറുള്ള ഫോൺ സംഭാഷണങ്ങൾക്ക് എത്ര വേഗമാണ് കനമുള്ള നിശ്ശബ്ദതയുടെ ആവരണം വന്നു വീണത്. 

“ഹലോ.. ”

അപ്പുറത്ത് എന്തോ പറയാൻ ശ്രമിയ്ക്കുന്നുണ്ട് പക്ഷെ വാക്കുകൾ മുറിഞ്ഞു പോകുന്നതു പോലെ.. റേയ്ഞ്ച് കട്ടായിപ്പോകുന്നതാവും. പക്ഷെ ഫോൺ കട്ടായിട്ടില്ല. 

ഫോൺ ഡിസ്കണക്ട് ചെയ്ത് ഞാൻ സോഫയിലേയ്ക്ക് ചാഞ്ഞിരുന്നു. ന്യൂ ഇയർ ആയിട്ട് രാവിലെ തന്നെ മനസ്സിൽ ഒരു മഞ്ഞുകട്ട വീണ പോലെ, തണുപ്പും ഭാരവും ഒരുപോലെ അനുഭവപ്പെടുന്ന നിർവ്വചിയ്ക്കാനാവാത്തൊരു വികാരം. 

ശിശുപാലൻ എന്ന എന്റെ പഴയ നാട്ടുകാരൻ, അയൽക്കാരൻ. ഏറെക്കാലമായി തമ്മിൽക്കണ്ടിട്ട്. 

ശിശുപാലൻ പഠിയ്ക്കാൻ മിടുക്കനായിരുന്നു. നാട്ടിലെ എല്ലാക്കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ” ശിശു “ആ ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായിരുന്നു. ശിശുപാലൻ എന്ന പേര് ചുരുക്കി എല്ലാപേരും ശിശു എന്നോ ശിശു വേട്ടനെന്നോ വിളിയ്ക്കുന്ന നാട്ടുകാർക്ക് മാതൃകാ പുരുഷനായ ശിശുപാലൻ. വളരെ ചെറുപ്പത്തിലേ തന്നെ പൊലീസ് ഓഫീസറായി ജോലി നേടിയപ്പോൾ നാട്ടുകാർക്ക് പുള്ളിയോടുള്ള മതിപ്പും ബഹുമാനവും കൂടി. അവരുടെ ശിശു ഔദ്യോഗിക ജീവിതത്തിന്റെ പടവുകൾ കയറിപ്പോകുമ്പോൾ നാട്ടിലെല്ലാ പേരും സന്തോഷിച്ചു. കാരണം തങ്ങൾക്ക് എന്താവശ്യം വന്നാലും സ്വാതന്ത്ര്യത്തോടെ, ധൈര്യത്തോടെ അദ്ദേഹത്തിന്റെ അടുത്തേയ്ക്ക് കയറിച്ചെല്ലാമല്ലോ. നമ്മുടെ ശിശു ഇപ്പോ സർക്കിൾ ഇൻസ്പെക്ടറായി, ഡി. വൈ. എസ്. പി യായി എസ്. പി യായി എന്നൊക്കെപ്പറഞ്ഞ് അദ്ദേഹത്തിന്റെ ഓരോ പ്രൊമോഷനും അവർ ആഘോഷിച്ചു. 

സമ്പത്തും ആഢ്യത്വവുമുള്ള ഒരു കുടുംബത്തിൽ നിന്നായിരുന്നു വിവാഹം. നാട്ടുകാർക്ക് അതൊരു ഉത്സവം തന്നെയായിരുന്നു. ക്ഷണക്കത്തു കിട്ടിയെങ്കിലും ആ വിവാഹത്തിൽ എനിയ്ക്ക് പങ്കെടുക്കാനായിരുന്നില്ല. സൽഗുണസമ്പന്നയായൊരു പെൺകുട്ടിയായിരുന്നു ഭാര്യ എന്ന് നാട്ടുകാരിലാരോ പറഞ്ഞറിഞ്ഞിരുന്നു. മക്കൾ ഉണ്ടായതും അങ്ങിനെ ആരോ പറഞ്ഞാണറിഞ്ഞത്. അന്നൊക്കെ മൊബൈൽ അത്ര പ്രാബല്യത്തിലില്ലായിരുന്നതു കൊണ്ടും ജോലിത്തിരക്കുകൾ കൊണ്ടും ഫോൺ ബന്ധങ്ങൾ കുറവായിരുന്നു. കുടുംബത്തിൽ ആരുടെയെങ്കിലും വിവാഹമോ മരണമോ ഒക്കെ നടക്കുമ്പോൾ നാട്ടിൽച്ചെല്ലുമ്പോൾ നേരിൽക്കണ്ടു സംസാരിയ്ക്കും, അത്രമാത്രം. 

നാട്ടിലെ ഒരു ചടങ്ങിൽ പങ്കെടുക്കുന്ന അവസരത്തിൽ ശിശുപാലനെ തിരക്കിയപ്പോഴാണറിഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യ അസുഖം മൂർച്ഛിച്ച് ആശുപത്രിയിലാണെന്ന്. അർബുദം അവരെ കീഴ്പ്പെടുത്തിയിരിയ്ക്കുന്നു എന്ന അറിവ് വല്ലാതെ വേദനിപ്പിച്ചു. വീട്ടിലെത്തിയ ഉടനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആളെ കിട്ടിയില്ല. 

പിന്നീടറിഞ്ഞത് അദ്ദേഹത്തിന്റെ ഭാര്യയുടെ മരണവാർത്തയാണ്.. അന്ന് ശവസംസ്ക്കാരത്തിനു മുന്നേ ഞാനാ വീട്ടിലെത്തി. 

തിരക്കുകൾ ഒഴിഞ്ഞ് എന്നോടു സംസാരിയ്ക്കാൻ അടുത്തെത്തി. 

“നീ വാ നമുക്ക് അങ്ങോട്ടിരിയ്ക്കാം ” എന്നു പറഞ്ഞ് ആ വീടിന്റെ പുറകിലെ പറമ്പിലേയ്ക്കു ചൂണ്ടിക്കാട്ടി. 

പടർന്നു പന്തലിച്ച ആ മാവിന്റെ ചുവട്ടിൽ എഴുന്നു നിന്ന അതിന്റെ വേരിൽ ഞങ്ങൾ രണ്ടാളും അടുത്തടുത്തിരുന്നു. എന്തു സംസാരിച്ചു തുടങ്ങണമെന്ന എന്റെ വിങ്ങലിന് വിരാമമിട്ടത് അദ്ദേഹം തന്നെയാണ്. 

” അവളൊരു പാവമായിരുന്നെടീ.. എന്റെ എല്ലാ കുരുത്തക്കേടുകൾക്കും കൂടെ നിൽക്കുമായിരുന്നു ” അതു പറയുമ്പോൾ ഉന്നതനായ ആ പൊലീസ് ഓഫീസറുടെ ഉള്ളിലെ ഭർത്താവിന്റെ കണ്ണുകളിൽ ചുവപ്പുരാശി പടരുന്നതും അവ നിറയുന്നതു തടയാൻ പെട്ടെന്ന് ഇറുകിയടയുന്നതും ഞാൻ കണ്ടു. 

നിശ്ശബ്ദത വാചാലമായ ആ നിമിഷങ്ങൾ രണ്ടു പേർക്കും ഒരാശ്വാസമായിരുന്നു. തൊട്ടടുത്ത് എരിഞ്ഞു കൊണ്ടിരുന്ന സ്വന്തം ഭാര്യയുടെ ചിതയിലേയ്ക്കു നോക്കിയിരുന്ന അദ്ദേഹത്തിന്റെ മനസ്സിലെ തിക്കിത്തികട്ടുന്ന ഓർമ്മകൾക്കു ഭംഗം വരുത്താതെ ഞാൻ ഒരു ആംഗ്യം കൊണ്ടു യാത്ര പറഞ്ഞു തിരിഞ്ഞു നടന്നു. 

പിന്നീടെപ്പോഴൊക്കെയോ വിളിയ്ക്കുമ്പോൾ രണ്ടു പേരിലൊരാൾ തിരക്കിലായിരുന്നു. എന്നാലും ചിലപ്പോഴൊക്കെ ഒത്തിരി നേരം സംസാരിച്ചു. നല്ലൊരു ഗായകനായിരുന്ന അദ്ദേഹം ചിലപ്പോഴൊക്കെ എന്റെ അഭ്യർത്ഥനയ്ക്കനുസരിച്ച് പാട്ടുപാടാനും തയ്യാറാകുമായിരുന്നു. അങ്ങിനെയൊരു ദിവസം എന്നോടു ചോദിച്ചതോർക്കുന്നു –

” നീ ഭരണിപ്പാട്ടു കേട്ടിട്ടുണ്ടോ ?”

“പിന്നേ.. നിങ്ങൾ പൊലീസുകാർക്ക് അതല്ലേ അറിയൂ ”

” അല്ലെടീ യഥാർത്ഥ ഭരണിപ്പാട്ട് ”

” എനിയ്ക്കു കേൾക്കണ്ട. ”

“നീയെന്തിനാ ചെവി പൊത്തുന്നത്, അതൊരു അമ്പലത്തിലെ ദേവിയെ പ്രീതിപ്പെടുത്താൻ പാടുന്നതല്ലേ ?”

” ഈ ദേവിയെ തൽക്കാലം പ്രീതിപ്പെടുത്തണ്ട ”

രണ്ടു പേരും പൊട്ടിച്ചിരിച്ചു.
പിന്നെ ഫോണിലൂടെ ഘനഗംഭീരമായ സ്വരത്തിൽ കേട്ട ഗാനത്തിന്റെ വരികൾ ഇതായിരുന്നു –
സന്യാസിനീ.. നിൻ പുണ്യാശ്രമത്തിൽ..
നിന്റെ ഏകാന്തമാം ഓർമ്മ തൻ വീഥിയിൽ എന്നെയെന്നെങ്കിലും കാണും, അന്നുമെന്നാത്മാവു നിന്നോടു മന്ത്രിയ്ക്കും നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.. 

നാവെടുത്തു പറയാത്ത ആ പ്രണയത്തിന്റെ നോവ് അന്നെനിയ്ക്കു മനസ്സിലായില്ല. 

“എന്നാ ടീ നമുക്കൊന്നു കാണാൻ പറ്റുക എനിയ്ക്ക് നിന്നോട് ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്, മരിക്കുന്നതിനു മുൻപ് എല്ലാം നിന്നോടു പറയണം. ”

മൊബൈൽ സ്ക്രീനിൽ ആ മെസ്സേജു തെളിയുമ്പോൾ ഞാൻ ചിന്തകളിൽ നിന്നുണർന്നു. 

” നോക്കൂ.. വയസ്സായി എന്ന് അംഗീകരിയ്ക്കുമ്പോഴും ഒരു സത്യം മനസ്സിലാക്കണം. നമ്മൾ സ്വതന്ത്രരല്ല. ഒരു സ്ത്രീയും പുരുഷനും ഒരിടത്തിരുന്നു സ്വൈരമായി സംസാരിയ്ക്കുന്നതു സഹിയ്ക്കാൻ മാത്രം നമ്മുടെ സമൂഹം ഇപ്പോഴും വളർന്നിട്ടില്ല”

“ഇനി എന്നാണ് നീ നാട്ടിൽ പോകുന്നതെന്നു പറ, നമുക്കു ട്രെയിനിൽ പോകാം. ഒരുമിച്ചു കിട്ടുന്ന ആ സമയം നമുക്ക് കുറെയേറെ സംസാരിയിക്കാം. ”

ഞാനുമതു സമ്മതിച്ചു. ഞങ്ങൾ സഹയാത്രികർ, മുൻപരിചയക്കാർ. 

അങ്ങിനെ ആ ആറുമണിക്കൂർ യാത്രയിൽ കാലം വർഷങ്ങൾക്കു പുറകിലെ ഓർമ്മകളിലേയ്ക്ക് ഊളിയിട്ടു. 

” പാവാടയും ബ്ലൗസുമിട്ട് തൊടിയിലും പാടത്തുമൊക്കെ ഒരു ചിത്രശലഭത്തെപ്പോലെ പറന്നു നടന്ന നിന്നെ ഞാൻ നീയറിയാതെ പലപ്പോഴും നോക്കി നിന്നിട്ടുണ്ട്. മനസ്സിലെ ഇഷ്ടം തുറന്നു പറയാൻ അന്നു ഭയമായിരുന്നു. ”

ഒരത്ഭുതത്തോടെ ഞാനതു കേട്ടിരുന്നു. 

” കോളേജ് ബസ്സിൽ വച്ച് തരം കിട്ടിയാൽ പറയാമെന്നു കരുതിയിരുന്നു. പക്ഷെ അപ്പോഴാണ് കൂട്ടുകാർ നിന്റെ പേര് മറ്റൊരാളുമായി ചേർത്ത് പറയുന്നതു കേട്ടതും കോളേജിലെ ഗുൽമോഹർ പരവതാനി വിരിച്ച തണലിടങ്ങളിൽ നിന്നെയും അയാളെയും ഒരുമിച്ച് കണ്ടതും. ”

എനിക്ക് ചിരി വന്നു. ട്രെയിനിൽ ആരെങ്കിലും ഞങ്ങളുടെ സംസാരം കേൾക്കുന്നുണ്ടോ എന്നു ശ്രദ്ധിച്ചിട്ട് വിൻഡോയിലൂടെ ഓടി മറയുന്ന കാഴ്ചകളെ ഒരു കുട്ടിയുടെ കൗതുകത്തോടെ നോക്കിയിരുന്നു. 

സ്നേഹം നിശ്ശബ്ദം ഉള്ളിലൊളിപ്പിച്ച ഒരു കാമുകൻ. വർഷങ്ങൾക്കിപ്പുറം അത് അവളോടു തുറന്നു പറയുകയാണ്. നിസ്സംഗതയോടെ ആ കണ്ണുകളിൽ നോക്കിയിരിയ്ക്കുമ്പോൾ പ്രായം ബോധമണ്ഡലത്തെ ഉണർത്തി. ആ മുടിയിൽ നര നന്നായി ബാധിച്ചിരിയ്ക്കുന്നു. മുഖത്ത് ചുളിവുകൾ വീണിരിയ്ക്കുന്നു. 

വൃദ്ധ കാമുകൻ… ഞാൻ വെറുതേ ചിരിച്ചു. 

ട്രെയിൻ സ്ഥലത്തെത്തുമ്പോൾ ആറു മണിക്കൂർ കൊണ്ടു പൂർത്തിയാക്കിയ ആ യാത്രയിൽ തമ്മിൽ പങ്കുവച്ച പതിറ്റാണ്ടുകളുടെ ഓർമ്മകളുടെ കോമയിലായിരുന്നു ഇരുവരും. 

“താങ്ക് യൂ ഡിയർ, താങ്ക്സ് ഫോർ ഷെയറിങ് സച്ച് എ വണ്ടർ ഫുൾ ജേർണി വിത്ത് മീ ”

ഔപചാരികതയുടെ വാക്കുകൾ പകർന്ന് മിസ്റ്റർ ശിശുപാലൻ എന്ന പഴയ അയൽക്കാരൻ നടന്നകന്നു. 

ഞാനദ്ദേഹം എനിയ്ക്കയച്ച പത്മരാജന്റെ ആ വരികൾ ഒരിയ്ക്കൽക്കൂടി വെറുതെ ഓർത്തു കൊണ്ട് നടന്നു. 

“നിന്നെ ഞാൻ പ്രണയിയ്ക്കുന്നു എന്നതിനേക്കാൾ നിന്നെ അന്ന് പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്ടം. വർഷങ്ങൾക്കു ശേഷം ഇതു കേൾക്കുമ്പോൾ നീ അത്ഭുതത്തോടെ പുഞ്ചിരിയ്ക്കും. എനിയ്ക്കതു കാണണം. അത്രയും മതി. ”

✍️രമ ദാമോദരൻ

Post Views: 21
5
Rema Damodaran

പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നൊരാൾ

10 Comments

  1. Jasna Basheer on January 3, 2024 8:49 PM

    ❤️❤️

    Reply
  2. Sunandha Mahesh on January 3, 2024 7:55 PM

    Excellent 👌

    Reply
  3. Manasi on January 3, 2024 12:40 PM

    ❤️❤️❤️

    Reply
  4. Sabira latheefi on December 31, 2023 9:19 AM

    നമുക്ക് ചുറ്റും ഇങ്ങനെ അറിയാതെ മണ്മറഞ്ഞു പോയ എത്ര എത്ര പ്രണയങ്ങൾ ഉണ്ട്.ഹൃദ്യമായി എഴുതി

    Reply
  5. Sajna on December 28, 2023 8:17 PM

    ഇങ്ങനെ പറയാതെ അറിയാതെ പോയ എത്രയോ പ്രണയങ്ങൾ മണ്ണടിഞ്ഞു പോയിട്ടുണ്ടാവാം. നല്ലെഴുത്ത് 👌

    Reply
    • Rema Damodaran on December 28, 2023 8:31 PM

      Thank You👍

      Reply
      • Bindu on December 29, 2023 12:14 PM

        അങ്ങനെ രമച്ചേച്ചിയും കൂട്ടക്ഷരങ്ങളിലെത്തി ഒരു സുന്ദര പ്രണയവുമായി😀🥰

        Reply
        • Rema Damodaran on December 30, 2023 6:55 AM

          Thank You💕

          Reply
      • Sheeba prasad on January 3, 2024 5:07 PM

        മനോഹരം ❣️🥰

        Reply
        • Sujatha nair on January 8, 2024 6:53 AM

          👌🏻👌🏻 രമാ.. സുന്ദരം 👍🏽ഒരുപാടിഷ്ടമായി. 🥰

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.