Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മരണാനന്തരം
ജീവിതം ബന്ധങ്ങൾ

മരണാനന്തരം

By Nisha PillaiJanuary 18, 20242 Comments5 Mins Read81 Views
Bookmark Now
Please login to bookmark Close

No account yet? Register

ഗൾഫിലെ ജീവിതം മടുത്തപ്പോഴാണ് മകൾ അമ്മുവുമൊത്തു നാട്ടിലേക്കു തിരിച്ചത്. അച്ഛനുമമ്മയുമൊത്തു തറവാട്ടിൽ കഴിയാൻ അമ്മുവിനായിരുന്നു കൂടുതൽ ഉത്സാഹം. നാട്ടിലെ പൊതുവിദ്യാലയത്തിലെ പഠനവും നാട്ടിൻപുറത്തെ ജീവിതചര്യകളും അവളെ കൂടുതൽ ഉല്ലാസവതിയാക്കി. വലിയ പറമ്പിനു നടുവിലെ വലിയൊരു ഓടിട്ട വീടും എലികളോടിക്കളിക്കുന്ന മച്ചിൻപുറവും, അദ്ധ്യാപകനായ അച്ഛൻ പലയിടത്തു നിന്നും പലപ്പോഴായി കൊണ്ട് വന്നു നട്ട ഇരുപത്തിമൂന്നിനം മാവുകളും അണ്ണാറക്കണ്ണന്മാരും, വീടിനു പുറകിലായി നട്ടുച്ചക്ക് പോലും കുളിർമ നിലനിർത്തുന്ന വലിയൊരു ആൽമരവും, സായാഹ്നത്തിലെ കുളിർകാറ്റേൽക്കുവാനായി നാലുവശത്തും കെട്ടി പൊക്കി ഇരിപ്പിട രൂപത്തിലാക്കിയ മനോഹരമായ ആൽത്തറയും, കരിയിലക്കിളികളും… എല്ലാം തന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. 

പതിനേഴു വർഷം മുൻപ് ഒരു ഓയിൽ കമ്പനിയിലെ ജീവനക്കാരനായ അരവിന്ദനെ കല്യാണം കഴിച്ചു തറവാടു വിട്ടു പോകുമ്പോൾ ജീവിതം ഒരു വട്ട പൂജ്യമായി മാറുകയായിരുന്നു. അകത്തും പുറത്തും ശൂന്യത മാത്രം. ദേഹി ഒഴിഞ്ഞ ദേഹത്തിന്റെ അവസ്ഥ. പുതിയ ലോകം, പുതിയ മനുഷ്യർ. വീണ്ടും ഒന്നെയെന്നു തുടങ്ങണം. പിന്നെ പതിനേഴ് വർഷം, മുളച്ചതും തളിർത്തതും പടർന്നതുമൊക്കെ ഫ്ളാറ്റിലെ ഇടുങ്ങിയ മുറികളിലാണ്. ഒരു മകളുണ്ടായതും അവളുടെ ബാല്യ കൗമാരങ്ങളും എല്ലാം അവിടെ തന്നെയായിരുന്നു. 

പെട്ടെന്ന് നാട്ടിലേക്കു തിരിച്ചു പോകാൻ പ്രേരണയായത് ഒരു സ്വപ്നമായിരുന്നു. “ആൽത്തറയിൽ ഇരുന്നു ആർത്തലച്ചു കരയുന്ന ഒരു വൃദ്ധ രൂപം, കണ്ടപ്പോൾ നല്ല പരിചയം തോന്നി. ആരാണെന്നു ചോദിച്ചപ്പോൾ അമ്മമ്മയാണത്രെ !!. കരയുന്നതിന്റെ കാരണം അനേഷിച്ചപ്പോൾ ചെറുമകൾ തനിച്ചാണെന്നും നീ ഉടനെ നാട്ടിലേക്കു പൊയ്ക്കോളൂ എന്നും പറഞ്ഞു “. 

സ്വപ്നം കണ്ട് ഞെട്ടിയുണർന്നെങ്കിലും അമ്മുമ്മയുടെ കരയുന്ന മുഖം മനസ്സിൽ നിന്നും മാഞ്ഞില്ല. ഉള്ള സ്വസ്ഥത പോയിക്കിട്ടി. അരവിന്ദേട്ടൻ നല്ല മനുഷ്യനാണ്. വളരെ അണ്ടർസ്റ്റാന്റിംഗ് ആയ ഒരാൾ. എന്റെ ആഗ്രഹത്തിന് ഒരിക്കലും എതിര് നിന്നിട്ടില്ല. അങ്ങനെ മകളുമായി നാട്ടിലെ തറവാട്ടിലേക്ക് താമസം മാറ്റി. മൂത്ത സഹോദരന്മാർ തിരിഞ്ഞു നോക്കാതെ ആയിട്ടും ഒരിക്കലും അവരെ കുറിച്ച് പരാതി പറയാത്ത മാതാപിതാക്കന്മാർക്കു എന്റെ സാമീപ്യം ഒരു ആശ്വാസമായി. 

അമ്മ കൂടെ കൂടെ പറയാറുണ്ടായിരുന്നു “ആണുങ്ങളുടെ രൂപം ഉണ്ടെങ്കിലും ആദ്യത്തെ രണ്ടെണ്ണം ശിഖണ്ടികളായി, പിന്നെ ഒരു പെണ്ണിനെ പെറ്റെങ്കിലും അതിന്റെ സ്വഭാവം ആണിന്റേതായി “

വസ്തു വീതം വച്ച് തറവാട് തന്റെ പേർക്ക് എഴുതി വച്ചപ്പോൾ ആൺമക്കൾ പിണങ്ങി പോയി. മൂത്ത അണ്ണൻ വിരമിച്ച പോലീസ് ഓഫീസർ ആയിരുന്നു. പുള്ളിക്ക് തറവാട് പൊളിച്ചു ഒരു റിസോർട്ട് പണിയാൻ പ്ലാനുണ്ടായിരുന്നു. ഒരേക്കറോളം വസ്തുവും വിലപിടിപ്പുള്ള മരങ്ങളുള്ള ഒരു മനുഷ്യ നിർമിത വനവും. ആരും മോഹിച്ചു വാങ്ങി പോകും അതായിരുന്നു അതിന്റെ ഭംഗി. രണ്ടാമത്തെ അണ്ണന് ബാങ്കിലായിരുന്നു ജോലി. പുള്ളിക്കും തറവാട്ടിൽ കണ്ണുണ്ടായിരുന്നു. പക്ഷെ പെങ്ങൾ പ്രിയങ്കരിയായതുകൊണ്ടു വല്യപിണക്കമൊന്നും ഭാവിച്ചില്ല. അങ്ങനെ ഞാനും മോളും തറവാടിന്റെ ഭാഗമായി മാറി. വല്ലപ്പോഴും വാങ്ങുന്ന പച്ചക്കറിയും അരിയുമൊക്കെ മതിയായിരുന്നു ജീവിക്കാൻ. നിറയെ ഫലവൃക്ഷങ്ങൾ നിറഞ്ഞു നിന്നിരുന്നു. അത്രയ്ക്ക് ഹരിത സമ്പൂർണം. അച്ഛന്റെ ഒരു ജന്മത്തെ പ്രയത്നം. 

കൂടെ താമസമായപ്പോൾ മാത്രമാണ് അച്ഛനും അമ്മയും എത്ര അവശരായെന്നും, ഇത്രയും നാൾ അവരതൊന്നും പുറത്തു പറയാതെ ജീവിച്ചു തീർക്കുകയായിരുന്നുവെന്നും മനസിലായത്. പിന്നെ സന്തോഷത്തിന്റെ നാളുകളായി. അവർക്കു ഒന്നിന്റെം ഒരു കുറവ് വരുത്താതെ നോക്കി. അവർക്കു വേണ്ടി താൻ പുതിയ കാർ വാങ്ങി, ഡ്രൈവിംഗ് പഠിച്ചു. അവരുടെ ചികിത്സക്ക് മാസം തോറുമുള്ള ആശുപത്രി സന്ദർശനം. 

ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ പൂമുഖത്തൊരു പാമ്പ് ചത്ത് മലച്ചു കിടക്കുന്നു. ഇനി അതിനെ കുഴിയെടുത്തു മറവു ചെയ്യണമെങ്കിലും താൻ തന്നെ ചെയ്യണമല്ലോയെന്നോർത്തു ഞാനതിനെയൊരു നീണ്ടക്കോലുകൊണ്ടു പൊക്കിയെടുത്തു ഒരു കസ്തൂരി വെണ്ടച്ചെടിയുടെ ചുവട്ടിലേക്കിട്ടു. വല്ല കാക്കയോ പരുന്തോ കൊത്തികൊണ്ടു പൊയ്ക്കോട്ടേ. തിരികെ വന്നു പൂമുഖം വെള്ളം ഒഴിച്ച് കഴുകി കയറിയപ്പോൾ സമയം ഏഴായി. സാധാരണ ആറരക്ക് അച്ഛനൊരു നെയ്യൊഴിച്ച കരുപ്പെട്ടി കാപ്പി പതിവുള്ളതാണ്. കാപ്പിയുമായി ചെന്ന് അച്ഛനെ വിളിച്ചു നോക്കിയെങ്കിലും അച്ഛൻ ഉണർന്നില്ല. പരിഭ്രാന്തിയോടെ അടുത്ത വീട്ടിലെ വിലാസിനിയേച്ചിയെ വിളിച്ചു. 

ചേച്ചി വന്നു പൾസ്‌ നോക്കിയിട്ടു “അച്ഛൻ നമ്മളെ വിട്ടു പോയല്ലോ സീതേ” എന്ന് മാത്രം പറഞ്ഞു. 

ജനകനെ നഷ്ടപെട്ട ജനകപുത്രി. ശരിക്കും ഒറ്റപ്പെട്ട ദിനങ്ങൾ. ചടങ്ങുകളൊക്കെ കഴിഞ്ഞു വിലാസിനിയേച്ചിയെയും കൂട്ടി കണിയാരെ കാണാൻ പോയി. കവിടി നിരത്തി കണിയാൻ പറയുന്നതൊക്കെ കിറുകൃത്യം ആണെന്നാ ചേച്ചിയുടെ വാദം. സമയമൊക്കെ ഗണിച്ചു കണിയാൻ പറഞ്ഞത്

“തിരുവോണം നക്ഷത്രത്തിൽ മരണം. മഹാവിഷ്ണുവിന്റെ നക്ഷത്രം. ദോഷമൊന്നുമില്ല. അതികാലേയുള്ള നല്ല മരണം. പരേതൻ വിഷ്ണുപാദം പൂകി “

തിരികെയിറങ്ങിയപ്പോൾ ചേച്ചിയോട് പറഞ്ഞു

“അച്ഛൻ ശിവഭക്തനല്ലെ, അപ്പോളെങ്ങനെ ? ശിവപാദം അല്ലെ പൂകേണ്ടത് “

“സീതേ, മാഷ് നല്ല ഭക്തൻ ആയിരുന്നു. മാഷിനെ കൊണ്ട് പോകാനായി നാഗങ്ങൾ വന്നതാകും. പാമ്പിനെ കൊത്തി കൊന്നിട്ട് ഗരുഡൻ മാഷിനെ കൊണ്ട് പോയിട്ടുണ്ടാകും “

ചിരി വന്നെങ്കിലും വിലാസിനിയേച്ചിയെ വിഷമിപ്പിക്കാൻ തോന്നിയില്ല. കാരണം നാട്ടിലെനിക്കുള്ള ഒരേയൊരു കൂട്ടുകാരിയാണ്. 

“ഓ ഭക്തന്റെ മേലുള്ള അവകാശ തർക്കം “

“അതല്ല സീതേ, അങ്ങനെയല്ല ഞാൻ ഉദ്ദേശിച്ചത് “

അച്ഛന്റെ മരണ ശേഷം തറവാട്ടിൽ പെണ്ണുങ്ങൾ മാത്രമായി. മൂന്നു തലമുറയിൽ പെട്ട മൂന്നു പെണ്ണുങ്ങൾ. പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് അമ്മയുടെ മരണം. അതും ഒരു വെള്ളിയാഴ്ച ദിവസം രാവിലെ. വെള്ളിയാഴ്ച പെണ്ണ് വീട് വിട്ടിറങ്ങുന്നതു ഐശ്വര്യക്കേടാണെന്നാ വയ്പ്പ്. മരണത്തിനു അങ്ങനെയൊന്നും കാണില്ല. ക്ഷണിക്കാതെ കയറി വരുന്ന ഒരു കോമാളിയെ പോലെ. 

മരണ വർത്തയറിഞ്ഞ ഉടനെ തന്നെ അണ്ണന്മാരും നാത്തൂന്മാരും എത്തി. പക്ഷെ മക്കളും മരുമക്കളും തിരക്ക് കാരണം വന്നില്ല. കൊച്ചുമക്കളിൽ അമ്മക്ക് അവസാനമായി വായ്ക്കരിയിടാൻ അമ്മു മാത്രമേ ഉണ്ടായിരുന്നുള്ളു. അമ്മയ്ക്ക് സങ്കടം ആയിട്ടുണ്ടാകും. അഞ്ചു കൊച്ചുമക്കളുള്ള ആളല്ലേ അമ്മ. മൂത്തണ്ണന്റെ മകൻ നവീൻ, കൊച്ചണ്ണന്റെ മകൻ രാഹുൽ, ഇവരോട് രണ്ടു പേരോടും അമ്മക്ക് വല്യ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് നവീനായിരുന്നു അമ്മയുടെ ആദ്യത്തെ ചെറുമകൻ. 

എല്ലാവരും പിരിഞ്ഞു പോയിട്ടും അമ്മ പോയില്ലെന്നൊരു തോന്നൽ. താൻ മൂന്നു പേരിലും ഇളയകുട്ടി ആയതുകൊണ്ട് അമ്മയ്ക്കൊരു പ്രത്യേക സ്നേഹമായിരുന്നു. ഉറങ്ങി കിടക്കുമ്പോൾ പോലും കൂടെ കൂടെ വന്നു നെറ്റിയിൽ തൊട്ടു പനിയുണ്ടോഎന്ന് നോക്കും. ഈയിടെ ഉറക്കത്തിൽ അമ്മയുടെ സ്പർശം അറിയുന്നുണ്ട്. അമ്മയുടെ തണുത്ത കരം തന്റെ ഇളം ചൂടുള്ള നെറ്റിയിൽ തൊടുന്നു. അമ്മയുടെ ഓർമക്കായി മാറ്റി വച്ച ഇളം പച്ചക്കരയുള്ള നേര്യതിന്റെ അറ്റം കീറി നനച്ചു നെറ്റിയിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ആദ്യം അമ്മുവാണെന്നു കരുതി അവളോട് വഴക്കുണ്ടാക്കി. അവൾ ഉറപ്പിച്ചു പറഞ്ഞു അവളതു ചെയ്തിട്ടില്ലെന്ന്. എന്റെ ഉപബോധമനസു തന്നെ ഒപ്പിച്ച പണിയാകുമെന്നു കരുതി. 

വീണ്ടും വിലാസിനിയേച്ചിയും കണിയാനും രംഗത്ത് വന്നു. കവിടി നിരത്തി. ദീർഘനേരം ആലോചനയിലാണ്ടു കണിയാൻ. പിന്നെ കുറേനേരം എന്നെ തന്നെ നോക്കിയിരുപ്പായി. 

“എന്തായാലും തുറന്നു പറഞ്ഞോളൂ “

ശുഭമല്ല ഒന്നും. ഇനിയും മൂന്നു മരണങ്ങൾ കാണുന്നു. അടുത്തടുത്തായി. തനിക്കല്ല. തന്റെ വേണ്ടപ്പെട്ട മൂന്നു പേർ. “

“പ്രതിവിധിയില്ലേ ” വിലാസിനിയേച്ചിയാണ്. 

“ഒരു കാര്യം ചെയ്യൂ, പതിമൂന്നു മാസം മരിച്ചനാളിന് ബലിയിട്ടു തൃപ്തയാക്കൂ. പരശുരാമ ക്ഷേത്രത്തിലാണേൽ അത്യുത്തമം. “

“അത് മുടങ്ങാതെ ചെയ്യാം. “

“ഇതൊക്കെ ചെയ്താൽ ഏറെക്കുറെ പ്രശ്നപരിഹാരമായി. ഒരു കരിങ്കോഴിയെ അറുത്തു ചോര വീഴിക്കാൻ കഴിഞ്ഞാൽ എല്ലാം ശാന്തമാകും. “

മനസ്സ് അസ്വസ്ഥമായിരുന്നു. വയ്യ തന്നെ കൊണ്ട് ഒരു ജീവനെ കുരുതി കൊടുക്കാൻ മൂത്തണ്ണനെ വിളിച്ചു കാര്യം പറഞ്ഞു. 

“ഇപ്പോഴത്തെ കാലത്ത് ആരേലും ഇതൊക്കെ വിശ്വസിക്കുമോ ? “

“എനിക്ക് വിശ്വാസമില്ല. പക്ഷെ അച്ഛമ്മയുടെ പ്രിയ പുത്രനായിരുന്നല്ലോ നവീൻ. അവന്റെ ഭാര്യ മാസം തികഞ്ഞിരിക്കുന്ന സമയമല്ലേ. അണ്ണന് വിശ്വാസമില്ലേൽ വേണ്ട വിട്ടേരെ. അറിഞ്ഞത് പറഞ്ഞു എന്ന് മാത്രം. “

മനഃപൂർവം ഫോൺ കട്ട് ചെയ്തു. നാത്തൂൻ അടുത്തിരുന്നു ഉപദേശിക്കുന്നത് കേൾക്കുന്നുണ്ടായിരുന്നു. 

കൊച്ചണ്ണനെയും വിളിച്ചു. ആദ്യം കളിയാക്കി പൊട്ടിച്ചിരിച്ചു. 

“നീയൊക്കെ ഏതു യുഗത്തിലാ ജീവിക്കുന്നത്. മനുഷ്യൻ ചന്ദ്രൻ വരെയെത്തി അപ്പോഴാ ഓരോരോ അന്ധവിശ്വാസങ്ങൾ. “

“അണ്ണാ അത് വിട്ടേക്ക്. പറയേണ്ടത് എന്റെ കടമ. അമ്മ മരിച്ചതിന്റെ ദോഷം ആൺമക്കളുടെ മക്കൾക്കാണ് എന്ന് പറഞ്ഞപ്പോൾ ഒന്ന് വിളിച്ചു പറയണമെന്ന് തോന്നി. പിന്നെ രാഹുലിന് ഏതോ വിദേശ കമ്പനിയിൽ ഇന്റർവ്യൂ കഴിഞ്ഞു അപ്പോയിന്റ്മെൻറ് ഓർഡർ കാത്ത് നിൽക്കുവല്ലേ. “

പറഞ്ഞു തികയ്ക്കാൻ നാത്തൂൻ സമ്മതിച്ചില്ല. സ്വന്തം മക്കളുടെ കാര്യമാകുമ്പോൾ അമ്മമാർക്ക് ആധി കൂടുമല്ലോ. 

“കണിയാൻ പറഞ്ഞത് ഒന്ന് വാട്സാപ്പ് ചെയ്യൂ സീതേ “

“എനിക്കും അമ്മുവിനും അമ്മ ഒരു കൂട്ടാണ്. അമ്മയെ പറഞ്ഞയക്കാൻ എനിക്ക് ധൃതിയൊന്നുമില്ല അണ്ണന്മാർ എന്താന്ന് വച്ചാൽ തീരുമാനിച്ചോളൂ. “

തിരക്കും കുഞ്ഞുകുട്ടി പരാധീനതകളുമായി നടന്നവരൊക്കെ കുടുംബസമേതം അടുത്ത ദിവസം രാവിലെ തന്നെ തറവാട്ടിലെത്തി. എല്ലാ തിരക്കുകളും മാറ്റി വച്ച് അമ്മയുടെ ആത്മാവിനു ശാന്തികിട്ടാൻ പൂജയും കർമങ്ങളുമൊക്കെ ചെയ്തു അവരൊക്കെ അവിടെ കൂടി. ജീവിച്ചിരുന്നപ്പോൾ ഇതുപോലെ കുറച്ചു ദിവസം അമ്മയുടെ അടുത്തുണ്ടായിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. തിരക്കുകളൊക്കെ അവഗണിച്ചു എല്ലാവരും അമ്മക്ക് വേണ്ടി അമ്മയുടെ ഓർമ്മകൾ ഉറങ്ങുന്ന വീട്ടിൽ ഒത്തുകൂടിയല്ലോ. 

ചിലതൊക്കെ മനസിന്റെ തോന്നലുകളാണെന്നു അറിയാതെയല്ല. ജീവിച്ചിരിക്കുമ്പോൾ ഓരോ മക്കളും മാതാപിതാക്കൾക്ക് വേണ്ടി ചെലവഴിക്കുന്ന സമയം അതെത്ര പ്രാധാന്യമുള്ളതാണെന്നുള്ള സത്യം. അമ്മുവും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട്. തനിയ്ക്ക് ഇതൊന്നുമൊരു പ്രശ്നമല്ല. അരവിന്ദേട്ടൻ അങ്ങനെയല്ല. സ്നേഹപ്രകടനത്തിനൊക്കെ പ്രാധാന്യം കൊടുക്കുന്ന ആളാണ്. അമ്മുവിനെ ഭയങ്കര ഇഷ്ടമാണ്. അവൾക്കു വേണ്ടിയാണു ജീവിക്കുന്നത് തന്നെ. അതൊക്കെ മനസിലാക്കി, മാതാപിതാക്കൾക്ക് ആവശ്യമുള്ളത് കൊടുക്കുന്ന മക്കളാണ് പുണ്യം. അച്ഛന്റേം അമ്മയുടേം പുണ്യം. 

✍️✍️✍️നിഷ പിള്ള

Post Views: 22
2
Nisha Pillai

2 Comments

  1. Babitha on January 23, 2024 8:14 PM

    ❤️❤️❤️

    Reply
  2. Sunandha Mahesh on January 23, 2024 5:12 PM

    ജീവിച്ചിരിക്കുമ്പോൾ നമ്മളാൽ കഴിയുന്നത് ചെയ്യുക,..
    പിന്നെ ഈ ആണ്ട് ബലി എന്നൊക്കെ വച്ചിട്ടുള്ളത്.. മക്കൾ എല്ലാരും ഒന്നിച്ച് കൂടാനും.. ബന്ധങ്ങൾക്ക് കെട്ടുറുപ്പ് ഉണ്ടാവാനുമാണ്..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.