Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വാഴും വറൈ പോരാട്
ജീവിതം

വാഴും വറൈ പോരാട്

By sherief nandankizhayaJanuary 21, 2024Updated:January 29, 20243 Comments3 Mins Read72 Views
Bookmark Now
Please login to bookmark Close

No account yet? Register

എൺപതുകളിലാണ്.

പാട്ട ഇരമ്പുന്നൊരു സൈറൺ പോലത്തെ ശബ്ദം കേട്ടാൽ കവലയിലേക്കോടണം.

സൈക്കിൾ അഭ്യാസി വന്നതിൻ്റെയാണ്.
ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും ഒരു റൗണ്ട് കഴിഞ്ഞിട്ടുണ്ടാകും.

”എങ്ങനെയാണ് പോയത്…?”

”നിന്നിട്ട് ..”

നിന്ന് സൈക്കിളോടിച്ചത് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമായിരിക്കും അപ്പാൾ.

ഓടിച്ചു പോയ സൈക്കിൾ ‘ഊം…. ഊം….’ എന്ന ശബ്ദത്തോടെ തിരികെ കയറ്റം കയറി വരുന്നത് കാണാം.

കയറ്റം കയറി കുറച്ച് കൂടി മുന്നോട്ട് പോയി തിരിച്ച് വരുമ്പോഴാണ് അടുത്ത അഭ്യാസം.

അപ്പോഴേയ്ക്കും ഒരു വിധം ജനങ്ങളൊക്കെ റോഡിനിരുവശവും കാഴ്ചക്കാരായി എത്തിയിട്ടുണ്ടാകും.

പിന്നീട് ചെരിഞ്ഞും കിടന്നും വശങ്ങളിലേക്ക് തിരിഞ്ഞിരുന്നും ഓരോ കാലുകൾ മാറി മാറി പൊക്കിയും പലവിധ അഭ്യാസങ്ങൾ തുടരും.

എല്ലാം കഴിഞ്ഞ് കൈയിലൊരു കുഞ്ഞു പാത്രം കിലുക്കി അഭ്യാസി പിരിവിനിറങ്ങും. അതാടെ കണ്ടു നിന്ന പലരും തിരിഞ്ഞു നടക്കും. ചിലരൊക്കെ നാണയത്തുട്ടുകൾ നൽകും. അധികവും പത്തും ഇരുപതും ഇരുപത്തഞ്ചും അമ്പതും പൈസകൾ. അക്കാലത്തെ ഏറ്റവും വില കുറഞ്ഞവ. പിരിവ് കഴിഞ്ഞാൽ അടുത്ത കവലയിലേക്ക്. വീണ്ടും അഭ്യാസം.

മുളം കൂടുകളിൽ വിവിധയിനം പാമ്പുകളേയും കൊണ്ട് പ്രദർശനത്തിനു വരുന്ന പാമ്പാട്ടികളാണ് അടുത്തൊരു കൂട്ടർ.

പൂവരശ് മരത്തിനു കീഴെ കൂടുകൾ നിരത്തിയവർ മകുടിയൂതും.
കാഴ്ചക്കാർ ചുറ്റും കൂടും.

ആദ്യം തുറക്കുന്ന കൂടുകൾ മിക്കവാറും ചേരയുടേതായിരിക്കും.

ചേരയെ കണ്ടിട്ടെന്തിന്.?

മൂർഖൻ വരട്ടെ…

മലമ്പാമ്പ് വരട്ടെ…

വെള്ളിക്കെട്ടൻ, അണലി , പച്ചിലപ്പാമ്പ് എന്നിവയൊക്കെ കാണും.

ന്നാലും ഒരു ഗുമ്മ് വരണമെങ്കിൽ മൂർഖൻ തന്നെ വരണം.

നിന്ന് നിന്ന് കാല് കഴച്ച് ക്ഷമയുടെ നെല്ലിപ്പലക കാണുമ്പോഴായിരിക്കും മൂർഖൻ്റെ കൂട് തുറക്കുക.

പുറത്ത് വരുന്ന മൂർഖൻ പത്തിയും വിടർത്തി മകുടിയിലേക്ക് നോക്കിയൊരു നിൽപ്പുണ്ട്.

ഉള്ളിൽ പേടിയുണ്ടാകും.

അതെങ്ങാനും കാണികൾക്ക് നേരെ തിരിഞ്ഞാലോ…?

പൈസയുടെ വരവനുസരിച്ച് കാണിക്കുന്ന പാമ്പുകളുടെ എണ്ണത്തിലും തരത്തിലും സമയത്തിലും വ്യത്യാസമുണ്ടാകും.

പൈസ കൊടുത്താൽ മലമ്പാമ്പിനെ കഴുത്തിലണിയിച്ചു കൊടുക്കുന്ന ഏർപ്പാടുമുണ്ട്.
പക്ഷേ മിക്കവാറും കിട്ടുന്നത് കുറഞ്ഞ തുകകളായിരിക്കും.

മറ്റൊരു കൂട്ടരുണ്ട്. ഹാർമോണിയവും ഒരു കുഞ്ഞു ചെണ്ടയും കൊണ്ട്, വിവിധ പ്രായത്തിലുള്ള കുഞ്ഞുങ്ങളുമായി തമിഴ്നാട്ടിൽ നിന്നും വരുന്ന തെരുവ് സർക്കസ് കുടുംബങ്ങൾ.

മുഷിഞ്ഞതും കീറിയതുമായ വസ്ത്രങ്ങൾ. വിളറിയ മുഖങ്ങൾ. എണ്ണ മയമില്ലാത്ത ചെമ്പിച്ചതും വരണ്ടതുമായ മുടിയിഴകൾ. കുളിച്ചിട്ട് തന്നെ നാളുകളേറെ ആയിട്ടുണ്ടാകുമെന്ന് കാഴ്ചയിൽ അറിയാം. കൂട്ടിന് ചിലപ്പോൾ വിവിധ വർണ്ണങ്ങളുള്ള ഉടുപ്പിട്ടതും മണിയും ചിലങ്കയുമണിഞ്ഞ കുഞ്ഞ് കുരങ്ങനും കാണും.

ഹാർമോണിയത്തിൽ വിരലോടിച്ച് അവർ പാടും

🎼🎶
”വാഴും വറൈ പോരാട്…
വഴിയുണ്ട് എൻട്രേ പാട്…”
🎼🎶

കുഞ്ഞുങ്ങൾ നൃത്തമാടും…

മലക്കം മറിയും…

ശരീരം റബ്ബർ പോലെ വളയ്ക്കും….

അടുക്കി വച്ച പാട്ടകൾക്ക് മുകളിൽ കയറി അഭ്യാസം കാണിക്കും…..

ഇരുമ്പു വളയങ്ങൾക്കകത്തു കൂടി ഒരാളായും രണ്ടു പേരായും മൂന്നു പേരായും ശരീരം കടത്തും….

കുഞ്ഞുങ്ങളുടെ കൈകളും കാലുകളും പിടിച്ച് തിരിക്കും…

വായുവിലെറിഞ്ഞ് പിടിക്കും….

ആർപ്പുവിളികളുയരും.

വായിൽ മണ്ണെണ്ണ നിറച്ച് തീ തുപ്പും.

വലിച്ചു കെട്ടിയ ഞാണിന്മേൽ കൂടി നടക്കും.

കുരങ്ങൻ്റെ അഭ്യാസങ്ങൾ കാണും.

കാഴ്ചക്കാർ അത്ഭുതപ്പെട്ട് നോക്കി നിൽക്കും. കൈയടിക്കും.

കുടുംബനാഥൻ്റെ കാലിൽ ചിലങ്കയണിഞ്ഞിരിക്കും. കൈയിൽ തുണിയോ മറ്റോ കൊണ്ടുള്ള നീളമുള്ള ചാട്ട കാണും.

കുഞ്ഞുങ്ങൾ തൊണ്ട കീറി പാടും.

”മാടീ വീട്ട് ജന്നൽ കൂടെ സട്ടയെ പോട്ടിറ്ക്ക്….

ചേരിക്കുള്ളെ ചിന്ന പുള്ളെ അമ്മണമായിറുക്ക്…. ”

ചെണ്ടയിൽ ചടുല താളം വിരിയും.

കോലുകൾ കൊണ്ട് ചെണ്ടത്തോലിൽ ഉരച്ച് ‘വ്വൂം… വ്വൂം… ന്നൊരു ശബ്ദമുണ്ടാക്കും.

അയാൾ ചിലങ്കയുടെ താളത്തിൽ നൃത്തം ചവിട്ടും

വിയർപ്പ് പൊടിയും

”ഒരു കാലം….
ഉരുവാഗും…..”

പാട്ട് ഉച്ചിയിലാകും….

ചാട്ട വീശി അയാൾ സ്വയം അടിക്കും.

അടിയുടെ ശബ്ദം കാണികളിൽ ഉത്സാഹം പകരും.

ചെണ്ടയിൽ താളം മുറുകും

വീണ്ടും അടിക്കും.

ശരീരം തിണർക്കും..

ജനം ആർപ്പ് വിളിക്കും…

കാണാൻ ശക്തിയില്ലാത്തവർ പിൻവാങ്ങും….

വീണ്ടും വീണ്ടും അടിക്കും

ചർമ്മം പൊട്ടും….

ചുടു ചോര ചിതറും….

ഉന്മാദം പൂക്കും…

മൂർദ്ധന്യത്തിൽ നെഞ്ചിലെ ചോര നെറ്റിയിൽ ചാർത്തും….

നൃത്തം നിലയ്ക്കും…

ചാട്ട നിലത്ത് വീഴും….

അരികത്തായി മരത്തിൽ ചാരി വച്ചിരിക്കുന്ന ട്യൂബ് ലൈറ്റുകൾ നെഞ്ചിലും തലയിലും നെറ്റിയിലും പുറത്തുമായി വച്ച് പൊട്ടിക്കും…

പൊട്ടിയ ട്യൂബ് ലൈറ്റിൻ്റെ ചില്ലുകൾ ചവച്ചിറക്കും….

ചുണ്ടിനരികിലൂടെ രക്തമൊഴുകും….

ചെണ്ടയുടെ താളം നിലയ്ക്കും….

ക്ഷീണിതനായി അയാൾ താഴെയിരിക്കും…

വിയർപ്പു പുഴ രക്തത്തിൽ ലയിക്കും…

കുഞ്ഞുങ്ങൾ ചില്ലറത്തുട്ടുകൾക്കായി പാത്രവും കൊണ്ടിറങ്ങും….

കാണികൾ പിരിയും…

പ്രകടനം അടുത്ത കവലയിലേക്ക് മാറും.

ഒരു നേരത്തെ വിശപ്പടക്കാനുള്ള ഒരു കൂട്ടം മനുഷ്യരുടെ ബദ്ധപ്പാടുകൾ…!

നാമമാത്രമായ ചില്ലറത്തുട്ടുകൾക്ക് വേണ്ടി സ്വയം വേദനിപ്പിക്കുകയും മുറിവേൽപ്പിക്കുകയും
ചെയ്യുന്ന ഒരു പിതാവിൻ്റെ ചെയ്തികൾ…!!

ഭർത്താവ് വേദന കൊണ്ട് പുളയുകയാണെന്ന് അറിയാമായിരുന്നിട്ടും ചെണ്ടയുടെ താളം മുറുക്കുന്ന ഭാര്യ…!!!

വേദന സഹിച്ചുള്ള അച്ഛൻ്റെ പ്രകടനങ്ങൾ ഒരു തരം നിർജ്ജീവതയോടെ നോക്കിക്കാണുന്ന മക്കൾ…!!!!

ഉണ്ടാകുന്ന മുറിവുകൾ ഉണക്കാൻ വേണ്ട മരുന്നുകൾക്കു പോലും തികയാത്ത നാണയത്തുട്ടുകൾ…!!!

അതായിരുന്നു അന്നത്തെ ദാരിദ്യം.!

കാഴ്ചക്കാരിൽ ഒരാൾ പോലും ഒരിക്കൽ പോലും അതിനെ തടുത്തില്ല.

ചെയ്യരുതെന്ന് പറഞ്ഞില്ല.

സഹായിക്കാമെന്ന് പറഞ്ഞ് ഒരാൾ പോലും മുന്നോട്ട് വന്നില്ല.

അവർക്ക് അത് കാഴ്ച മാത്രമായിരുന്നു.

അവർ കാഴ്ചക്കാരും.

നിയമം ശക്തമായതും ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടതും പിന്മുറക്കാർക്ക് താത്പര്യമില്ലാതായതുമൊക്കെയാവാം ഇപ്പോൾ അവരെല്ലാം എങ്ങോ പോയ് മറഞ്ഞു.

അവർ പാടിയതു പോലെ

”ഒരു കാലം….

ഉരുവാഗും….

നിലൈ മാറും…..

ഉൺമയേ……!

വാഴും വരെ പോരാട്……!!!”

Sherief Nandankizhaya

COver image Credit: The Economic Times

photo courtesy – Alamy”IMG_20231206_075332″

Post Views: 20
5
sherief nandankizhaya

from Kollengode of Palakkad Dt. working as Asistant Engineer in LSGD. like to read & write stories

3 Comments

  1. Divya Sreekumar on January 25, 2024 6:25 PM

    നോവുണർത്തുന്ന കാഴ്ചകൾ

    Reply
    • Shreeja R on January 27, 2024 7:19 PM

      നൊമ്പരക്കാഴ്ചകൾ

      Reply
  2. Seenanavaz on January 24, 2024 2:38 PM

    👍❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.