സ്കൂൾ ഡയറീസ്- – – – – – – – – – – – – – – – – -പരീക്ഷ…… ണം- – – – – – – – – – – – – – – – – -അല്ലെങ്കിലും പരീക്ഷയെഴുതാനൊക്കെ ആർക്കാണിത്ര താത്പര്യം? എനിക്കില്ല. ചിലപ്പോൾ ബബിതയ്ക്ക് കാണുമായിരിക്കും. അവളാണല്ലോ സ്കൂളിലെ ഫസ്റ്റ്. എഴുതുന്നതിലെല്ലാം ഒന്നാമതാകുമ്പോൾ സ്വാഭാവികം. പിന്നെയോ? അവരവവർക്ക് പ്രത്യേകം താത്പര്യമുള്ള ചില വിഷയങ്ങളുടെ കാര്യത്തിൽ അത്തരം പരീക്ഷകളെഴുതാൻ അവർക്ക് താത്പര്യമുള്ളവരുണ്ടാകും. മനേഷിന് മലയാളം പരീക്ഷയെന്ന പോലെ. ഞാനൊക്കെ നാലു വരിയിൽ എഴുതി തീർക്കുന്ന ഉത്തരങ്ങളൊക്കെ അവൻ നാലു പേജെഴുതും. പരമാവധിയുള്ള നാല് മാർക്കും വാങ്ങും. ഉത്തരക്കടലാസുകളും കൊണ്ട് ലീല ടീച്ചർ വരുമ്പോൾ അവൻ്റെ കണ്ണുകൾ തിളങ്ങും. കൃഷ്ണകുമാർ ‘ശാർദ്ദൂല വിക്രീഡിതം’ ചൊല്ലും. മധുരാജ് വായും പൊളിച്ചിരിക്കും. എനിക്ക് എഴുതാൻ താത്പര്യമുണ്ടായിരുന്ന വിഷയം ഹിന്ദിയായിരുന്നു. ടെക്നിക്കൽ ഹൈ…
Author: sherief nandankizhaya
എൺപതുകളിലാണ്. പാട്ട ഇരമ്പുന്നൊരു സൈറൺ പോലത്തെ ശബ്ദം കേട്ടാൽ കവലയിലേക്കോടണം. സൈക്കിൾ അഭ്യാസി വന്നതിൻ്റെയാണ്. ഓടിക്കിതച്ചെത്തുമ്പോഴേയ്ക്കും ഒരു റൗണ്ട് കഴിഞ്ഞിട്ടുണ്ടാകും. ”എങ്ങനെയാണ് പോയത്…?” ”നിന്നിട്ട് ..” നിന്ന് സൈക്കിളോടിച്ചത് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമായിരിക്കും അപ്പാൾ. ഓടിച്ചു പോയ സൈക്കിൾ ‘ഊം…. ഊം….’ എന്ന ശബ്ദത്തോടെ തിരികെ കയറ്റം കയറി വരുന്നത് കാണാം. കയറ്റം കയറി കുറച്ച് കൂടി മുന്നോട്ട് പോയി തിരിച്ച് വരുമ്പോഴാണ് അടുത്ത അഭ്യാസം. അപ്പോഴേയ്ക്കും ഒരു വിധം ജനങ്ങളൊക്കെ റോഡിനിരുവശവും കാഴ്ചക്കാരായി എത്തിയിട്ടുണ്ടാകും. പിന്നീട് ചെരിഞ്ഞും കിടന്നും വശങ്ങളിലേക്ക് തിരിഞ്ഞിരുന്നും ഓരോ കാലുകൾ മാറി മാറി പൊക്കിയും പലവിധ അഭ്യാസങ്ങൾ തുടരും. എല്ലാം കഴിഞ്ഞ് കൈയിലൊരു കുഞ്ഞു പാത്രം കിലുക്കി അഭ്യാസി പിരിവിനിറങ്ങും. അതാടെ കണ്ടു നിന്ന പലരും തിരിഞ്ഞു നടക്കും. ചിലരൊക്കെ നാണയത്തുട്ടുകൾ നൽകും. അധികവും പത്തും ഇരുപതും ഇരുപത്തഞ്ചും അമ്പതും പൈസകൾ. അക്കാലത്തെ ഏറ്റവും വില കുറഞ്ഞവ. പിരിവ് കഴിഞ്ഞാൽ അടുത്ത കവലയിലേക്ക്. വീണ്ടും…
