Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുഖം
കഥ

മുഖം

By Shaji kattumpuramJanuary 29, 2024No Comments3 Mins Read61 Views
Bookmark Now
Please login to bookmark Close

No account yet? Register

“വിതുമ്പുന്നത് സ്ത്രീകൾ മാത്രമല്ല പുരുഷൻമാരും വിതുമ്പാറുണ്ട്….
അകലങ്ങളിലേ  മഴമേഘങ്ങൾ ഭൂമിയിലേക്ക് വരാൻ കൊതിക്കുന്നത്പോലെ
ഒരു തുള്ളി മതി വേനലിൽ വെന്തുരുകുന്ന മണ്ണിനുദാഹമകറ്റാൻ.”
ആദ്യ രാത്രിയിൽ മദ്യം,  മയങ്ങിപ്പോയ ആരംഭശൂരൻ ഓടിതളരുന്ന മനുഷ്യൻ.
പടിഞ്ഞാറൻ കാറ്റിൽ എന്റെ  നെടുവീർപ്പുകൾ അലിഞ്ഞുചേരുന്നുണ്ടായിരുന്നു.
ദിവസങ്ങൾ ഇഴയുംതോറും എന്റെ പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തകർത്തുകൊണ്ടിരുന്നു.
‘അകത്തോൾ’ അലിഖിതമായ സ്ത്രീജന്മമാണെന്ന് കരുതിയോ?
അവസാനം ഞാൻ മടുത്തു പക്‌ഷേ, ചിലപ്പോൾ?
” അയാളെ ഞാൻ കൊന്ന് കെട്ടിത്തൂക്കിയതാണന്ന് ഇപ്പോൾ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട് ”  നിരാശയും ദുഃഖവും പകർന്ന വാസുമതിയുടെ
മൊഴിചുണ്ടുകൾ വിറച്ചു.
“ജീവിതം പലപ്പോഴും
പുഴപോലെയാണ് വാസുമതി
ഇടക്ക് കലങ്ങും പിന്നെ തെളിയും
ഒഴുക്കിന് തടസ്സങ്ങൾ വരുമ്പോൾ ചുഴികളും”
“കാരണവർക്ക് അത്‌ പറയാം, ഞാനിപ്പോഴും സംശയത്തിന്റെ നിഴലിലാണ്,  പുരുഷസാമിപ്യം കൊതിച്ച നാളുകൾ എത്രയോ…. നിങ്ങളുടെ  അരികിൽ ഇങ്ങനെ ഇരിക്കുമ്പോൾ ഞാൻ നിറഞ്ഞ സന്തോഷത്തിലാണ്”. വാസുമതി വിതുമ്പി.
  അയാൾ അവളെ   അരികിലേക്ക് ചേർത്ത് തഴുകി.
വടക്ക്‌വശത്തെ ജാലകപ്പാളിയുടെ അളവ് അല്പം കൂടിയപ്പോൾ അവളുടെ മുഖം വിളറി
“എന്തിനാ തുറക്കുന്നത് ആരെങ്കിലും കണ്ടാലോ”
“കണ്ടാലെന്താ? വടക്ക്‌വശത്തെ കാറ്റിനു ഒരു പ്രത്യേക സുഖം തോന്നിതുടങ്ങിയിരിക്കുന്നു വാസുമതി. ചിലപ്പോൾ തെക്കോട്ട് പോകാനുള്ള സമയമായിട്ടുണ്ടാവും”
കാരണവരുടെ നെടുവീർപ്പുകൾ, അവളുടെ മുഖം പൊള്ളിച്ചു.
 “എന്റെ മുഖത്തേക്കോ കണ്ണാടിയോ  നോക്കി പൗരുഷമുള്ള  കാരണവര്
കരയരുത് കരഞ്ഞാൽ  ഒരു പക്‌ഷേ ശിഖണ്ഡിയുടെ രൂപവും ഭാവവും കണ്ട്‌ ഞാൻ ഭയക്കും ചിലപ്പോൾ താങ്കളും”
പരിഭവത്താൾ അശ്വാരൂഢ സങ്കൽപ്പത്തെ യാത്രയാക്കുമ്പോൾ നേരംപുലരാൻ ഇനിയും നാഴികയേറെ.
കുടഞ്ഞിട്ട നിലാവിൽ ഇളം കാറ്റ്‌ വീശുന്നുണ്ടായിരുന്നു അയാളുടെ  ചേലക്കരമുണ്ട് കിഴക്കോട്ടും പടിഞ്ഞാറോട്ടും പാറികളിച്ചു മേലോട്ട് പൊങ്ങി തുടങ്ങി
അതു കണ്ടപ്പോൾ അവൾ നാണത്താൽ മുഖംപൊത്തിച്ചിരിച്ചു.
ജാലക വാതിലിന്റെ വടക്കെപ്പാളിയടച്ചു അവൾ വെളിച്ചത്തെ മറച്ചു
ഇരുളിലേക്ക് മുഖം തിരിച്ചു.
സ്ത്രീകൾക്ക് മാത്രം, വരദാനാമായി കിട്ടിയ ഒരു വാരം  ചെറുവേദനയോടെ വിമ്മിഷ്ടത്തോടെ കടന്നുപോയി.
ഇന്ന്  പൗർണമി വാസുമതി പതിവുതെറ്റി കുളിച്ചു.
ഈറൻ മാറാത്ത നെറുകയിൽ സിന്ദൂരംതൊട്ട്  പതിവിലും സുന്ദരിയായി.
മുടിയിഴകൾ പകുതിയോളം മുന്നിലേക്ക് വകഞ്ഞിട്ടു.
മുടിത്തുമ്പിൽ നിന്നും ഈറത്തുള്ളികൾ അവളുടെ അരയും പാദവും നനവുമാറാതെ.
അവൾ നാണത്തോടെ ചുണ്ടുകൾ കടിച്ചു.
കുതിരകുളമ്പടിക്ക് കാതോർത്ത് കാത്തിരുന്നു.
 പാതിരാ കഴിഞ്ഞനേരം. തങ്കനിലാവ് വഴികാട്ടാൻ മറന്നു കുറച്ചുനേരം  മുഖംമറച്ചു മാറിനിന്നു. ഇളംകാറ്റിനോട്  പിണങ്ങി ആടിയുലയുന്ന  മെഴുകുതിരിനാളം. പഴയൊരുഗാനത്തിന്റെ ഈരടികൾമൂളി കാലൊച്ച പൂമുഖവാതിലിപ്പടിയിൽ വന്നുനിന്നു.
വാസുമതിയുടെ  ശ്വാസത്താളം ദൃതഗതിയിലായി. അവൾ  ആവേശത്തോടെ വാതിൽ തുറക്കാൻ തുടങ്ങിയതും പരിചിതശബ്ദം ഇടിവാളുപോലെ കാതിൽ തുളഞ്ഞുകയറി.
 “തെക്കേടെത്തെ  കാരണവർ മുങ്ങിമരിച്ചു”
ഇത്രമാത്രം പറഞ്ഞു ഓടിയകന്ന കറവകാരൻ കേശുവിനെ അവൾ കണ്ടില്ല.
കാതിൽ കുതിരകുളമ്പടി ശബ്ദം നിലച്ചു മുഴക്കംമാത്രം.
ബാലൻ മരിച്ചപ്പോൾ ഉറക്കെകരഞ്ഞവൾ കരയാൻ കഴിയാതെ ശബ്ദം മുരടിച്ചു  തളർന്നിരുന്നു. തലക്കുചുറ്റും കടന്നൽ മൂളിപറന്നു.
നേരംപുലർന്നതും അവകാശി നഷ്ടപെട്ട  നഗ്‌നത, അവൾ കിട്ടിയതുണികൊണ്ട് നാണംമറച്ചു.
അവളുടെ ചുട്ടുപഴുത്ത ഉടലാകെ കുളിരുകോരിയിട്ടു തണുപ്പിച്ച കാരണവരുടെ ചുണ്ടും മൂക്കും കണ്ണുകളുംകൊതിയോടെ ചെറുമീനുകൾ കൊത്തിവലിച്ച് വിശപ്പടക്കിയിരിക്കുന്നു.
പൗരുഷത്തിന്റെ അടയാള ചിഹ്നം,ഞണ്ടുകൾ കോർത്തുവലിച്ചു
വികൃതമാക്കിയിരിക്കുന്നു.
.
ജീർണിച്ച മനുഷ്യദേഹത്തിനു ഇത്രയും  ദുർഗന്ധമുണ്ടെന്ന് അവൾ ആദ്യമായി  തിരിച്ചറിയുകയായിരുന്നു.
കുതിര, ഓടിതളർന്നാലും കിതക്കാത്ത  കാരണവരെ വാസുമതി  ഒന്നേ നോക്കിയുള്ളൂ. അവളുടെ ചെറുകുടലും വൻകുടലും ചുറ്റിപിരിഞ്ഞു ഓർക്കാനിക്കാൻ വിമ്മിഷ്ടപ്പെട്ടു  തൊണ്ടയിടറി കൂകിവിളിച്ചു. ഒന്നു തിരിഞ്ഞു നോക്കാൻപോലും കഴിയാതെ അവൾ ഓടി. വീട് എത്തിയതും കതക് കൊട്ടിയടച്ചു ഓടമ്പലിട്ടു  പൊട്ടിക്കരഞ്ഞു.
മീനച്ചൂടിൽ മേൽക്കൂരയിൽ ഓലപ്പാളികൾ കാറ്റിലിളകികരഞ്ഞുതുടങ്ങി. അപ്പോൾ വാസുമതിയുടെ മനസ്സിൽ  മറ്റൊരു രൂപം ശക്തിയോടെ തൂങ്ങിയാടി. പുളിയുറുമ്പുകൾ
നക്കി പൊതിഞ്ഞു നീർകുമിളകൾ നിറഞ്ഞ ബാലന്റെ മുഖം. അവൾ അലറിവിളിച്ചു.
അടിവയറ്റിൽ ഉരുണ്ടുകൂടി ഛർദ്ദിക്കലും പതിവായി. അവളേ ഭയം പതുക്കെ വിഴുങ്ങി തുടങ്ങി.
അവൾ വിശപ്പും ദാഹവും മറന്നു.
ചോനനുറുമ്പുകൾ അവൾക്കു ചുറ്റും  ലക്ഷ്മണ രേഖ വരച്ചു.
അവൾ  അതിനെ വെറുപ്പോടെ ചവിട്ടിയരച്ചു
അരിശം അടക്കാൻ കഴിയാതെ  കൈയിൽ കിട്ടിയ മണ്പാത്രങ്ങൾ എറിഞ്ഞുടച്ചു.
ദിവസങ്ങൾ കഴിയുംതോറും ചെറിയ ചലനങ്ങൾ, ശബ്ധങ്ങൾ വാസുമതിക്ക് അരോചകമായി. അവൾ ചെവികൾ കൂർപ്പിച്ചു. വാതിൽ പഴുതിലൂടെ തുറിച്ചു നോക്കിനില്ക്കും.
നിഴലനക്കം കണ്ടാൽ അവളെ പ്രാപിക്കാൻ വരുന്ന പുരുഷരൂപമാണോ?
കുതിരയോ കഴുതയോ വെറുപ്പോടെ അവൾ കാർക്കിച്ചു തുപ്പും.
ഒരു ദിവസം താഴിട്ട പൂമുഖവാതിൽ വെട്ടരിവാളുകൊണ്ട് വെട്ടിപ്പൊളിച്ചു അവൾ
പുറത്തേക്ക് ഓടി.  കെട്ടാൻ മറന്ന്പോയ മുടിയിഴകൾ തലക്ക് ചുറ്റും പറന്ന്പൊങ്ങി.
അടിവസ്ത്രം കീറതുണിയായി കാറ്റിലാടി. മാറുമറയ്ക്കാൻ മറന്നിരുന്ന അവൾ
തൂങ്ങിയാടിയ മുലക്കണ്ണികൾ ഞരടിവലിച്ചു അലറിചിരിച്ചു.
കാട്ടാറിന്റെ അലർച്ച ചുഴിയിപ്പെട്ടുകറങ്ങുന്ന കാരണവരുടെ വികൃതമുഖം അവൾ
ഭയന്ന് നിലവിളിച്ച് പിന്തിരിഞ്ഞോടി.
അപ്പോഴും ബാലന്റെ തുറിച്ച കണ്ണുകളും തള്ളിയ നാവും വേട്ടപട്ടിയേപ്പോലെ അവളെ പിന്തുടർന്നു.
നിലവിളി ശബ്ദങ്ങൾ കാതുകളിൽ പെരുമ്പറകൊട്ടി, തളർന്ന വാസുമതി  ചിരിക്കണോ കരയാണോ മറന്നുപോയ അവളുടെ മുഖം. അവൾ പിറുപിറുത്തു ദിക്കറിയാതെ
വീടും നാടും  മറന്നു കഴിഞ്ഞിരുന്നു.
@ഷാജി.
Post Views: 37
1
Shaji kattumpuram

ഹായ് ഞാൻ ഷാജി.കാട്ടുംപുറം

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.