Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എന്തിഷ്ടമാണെക്കെനിക്കായ് മാത്രം തുടിയ്ക്കുമാ ഹൃത്തടത്തെ
പ്രണയകഥ മത്സരം സാമൂഹ്യപ്രശ്നങ്ങൾ

എന്തിഷ്ടമാണെക്കെനിക്കായ് മാത്രം തുടിയ്ക്കുമാ ഹൃത്തടത്തെ

By Rema DamodaranFebruary 17, 2024Updated:February 24, 20248 Comments4 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

“പുലരാൻ തുടങ്ങുമൊരു രാത്രിയിൽ
തനിയെ കിടന്നു മിഴിവാർക്കവേ
ഒരു നേർത്ത തെന്നൽ അലിവോടെ വന്നു
നെറുകിൽ തലോടി മാഞ്ഞുവോ….
നെറുകിൽ തലോടി മാഞ്ഞുവോ

ഒരു രാത്രി കൂടി രാത്രി കൂടി വിടവാങ്ങവേ “

അവിചാരിതമായിട്ടായിരുന്നു Bed side ൽ ഇരുന്ന റേഡിയോയിൽ നിന്നുമാ ഗാനം കേട്ടതെങ്കിലും ഗിരീഷ് പുത്തൻചേരിയുടെ ആ വരികൾ അവളുടെ ഉൾത്തടം സ്പർശിക്കുന്നതായിരുന്നു.

അവൾ കണ്ണുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ കൈത്തടം കൊണ്ടു തുടച്ച്, അഴിഞ്ഞുലഞ്ഞ മുടി ഹെയർ ബാൻ്റെടുത്തു കെട്ടിവച്ച് എഴുന്നേറ്റു. ഒരു നിമിഷം കട്ടിലിൻ്റെ ഓരം പറ്റി പാവക്കുട്ടിയെയും കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന നാലുവയസ്സുകാരി മകളെ ഒന്നു നോക്കി. നിഷ്ളങ്കത നിറഞ്ഞുനിൽക്കുന്ന ആ മുഖത്ത് പതിയെ ഒരു ഉമ്മ വയ്ക്കുമ്പോൾ അറിയാതെ മിഴികൾ വീണ്ടും പെയ്യാൻ തുടങ്ങി.

മനസ്സിൽ ഉരുണ്ടു കൂടിയ കാർമേഘങ്ങൾ ഇന്നു പെയ്തു തീരണം. തെളിമയാർന്നൊരു പുതിയ ആകാശം തേടുകയാണ് താൻ.

ഇന്നാണ് കേസിൻ്റെ വിധി പറയുന്ന ദിവസം. താനും വിനോജുമായുള്ള വിവാഹമോചനക്കേസിൻ്റെ വിധിയാണ്.

നാലു വർഷത്തെ പ്രണയ ദിനങ്ങൾക്കൊടുവിൽ ആറു വർഷം മുൻപ് വിനോജ് തൻ്റെ കഴുത്തിലണിയിച്ച താലി  മുറുകുന്ന കുരുക്കായി മാറിയിട്ടിപ്പോൾ വർഷം രണ്ടു പിന്നിട്ടിരിക്കുന്നു.

വിനോജിൻ്റെയും വിജിയുടെയും പ്രണയം ക്യാമ്പസിൽ എല്ലാപേരുടെയും ചർച്ചാവിഷയമായിരുന്നു. കാരണം വിനോജ് നാട്ടിലെ വലിയൊരു പണക്കാരൻ്റെ മകനും വിജി ഒരു പാവപ്പെട്ട കൂലിപ്പണിക്കാരൻ്റെ മകളും. സുന്ദരിയായ വിജിയെ വിനോജ് അവസാനം കൈയ്യൊഴിയുമെന്നു തന്നെ എല്ലാപേരും കരുതി. പക്ഷെ അത്തരം ധാരണകൾ തകർത്തു കൊണ്ടും വീട്ടുകാരോട് ധൈര്യപൂർവ്വം എതിർത്തുകൊണ്ടുമാണ് വിനു എന്ന വിനോജ് വിജിയെ സ്വന്തമാക്കിയത്.

വിജി സ്വപ്നം പോലും കാണാത്ത ഒരു ജീവിതമായിരുന്നു അവളുടെ മുൻപിൽ തുറന്നു കിട്ടിയത്. ആഡംബരങ്ങളും സൗഭാഗ്യങ്ങളും നിറഞ്ഞ സ്വർഗ്ഗതുല്യമായ വിനുവേട്ടൻ്റെ വീട്ടിൽ അവൾ രാജകുമാരിയായി ജീവിച്ചു.

പക്ഷെ പതിയെ കാര്യങ്ങൾ മാറാൻ തുടങ്ങി. അവൾക്കു കൈവന്ന സൗഭാഗ്യത്തിൽ അസൂയ മൂത്ത വിനുവിൻ്റെ ജ്യേഷ്ഠപത്നിമാർ പതിയെപ്പതിയെ വിജിയിൽ ഓരോ കുറ്റങ്ങൾ ആരോപിക്കാൻ തുടങ്ങി. അമ്മായിയമ്മയെ പാട്ടിലാക്കി അവരെയും വിജിയ്ക്കെതിരെ അവർ ആയുധമാക്കി.

ആദ്യമൊക്കെ വിനു, വിജിയുടെ കൂടെ നിന്നുവെങ്കിലും പിന്നെപ്പിന്നെ അയാൾ വീട്ടുകാരുടെ വശത്തേയ്ക്ക് ചായുന്നത് അവളറിഞ്ഞു.

ഒരു പ്രസവം കൂടി കഴിഞ്ഞതോടെ അവളിലുണ്ടായ ശാരീരിക മാറ്റം പോലും അയാൾ അവജ്ഞയോടെയാണ് കണ്ടത്. ഒരിക്കൽ അവളുടെ വയറിലെ സ്ട്രെച്ച് മാർക്കു കണ്ട് അയാൾ ശരിക്കും അവളെ അവഹേളിക്കുന്ന തരത്തിൽ സംസാരിച്ചപ്പോൾ അവളുടെ ഹൃദയം പൊള്ളി. ഭർത്താവിന് തന്നിലുള്ള താല്പര്യം കുറഞ്ഞുവരുന്നതായി അവൾക്കു മനസ്സിലായി.

അന്ന് പതിവില്ലാതെ വളരെയേറെ താമസിച്ചെത്തിയ വിനു വിൽ മദ്യത്തിൻ്റെ ഗന്ധം മണത്തറിഞ്ഞ വിജി അതിനെ ചോദ്യം ചെയ്തത് അയാൾക്ക് തീരെ ഇഷ്ടപ്പെട്ടില്ല. അയാൾ അവളോട് കയർത്തു. അതു കേട്ട അമ്മായിയമ്മ അവളെ കുറ്റപ്പെടുത്തി സംസാരിച്ചു.
“ആണുങ്ങളായാൽ ഇത്തിരിയൊക്കെ കുടിച്ചെന്നിരിക്കും. അതൊന്നും ഭാര്യമാർ ചോദ്യം ചെയ്യേണ്ട കാര്യമില്ല. ഇവിടെ അച്ഛൻ കഴിച്ചിട്ടു വന്നാൽ ഞാൻ കമാ ന്ന് മിണ്ടുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ?” എന്നായിരുന്നു അവരുടെ പ്രതികരണം.

ചേട്ടത്തിയമ്മമാരും അമ്മായിയമ്മയെ പിൻതാങ്ങി.

“അല്ലെങ്കിൽ തന്നെ ഇവൾക്ക് അവനെ ചോദ്യം ചെയ്യാൻ എന്താ യോഗ്യത. മറ്റു രണ്ടു പേരെയും പോലാണോ ഇവൾ. അവരൊക്കെ നല്ല അന്തസ്സായി കയറി വന്നവർ. ഇവളെപ്പോലെ കഴുത്തിൽ ഒരു താലിച്ചരടു മാത്രമിട്ടു കയറി വന്നവരല്ല…..”
അമ്മായിയമ്മ തൻ്റെ രോഷത്തിൻ്റെ കെട്ടഴിച്ചു വിട്ടു. അതു കേട്ട് ചേട്ടത്തിയമ്മമാർ ഊറിച്ചിരിച്ചു.

വിജിയ്ക്ക് അവളുടെ അഭിമാനത്തിന്മേലുള്ള കടന്നുകയറ്റം സഹിക്കാനായില്ല. അവൾ അതിനു പ്രതികരിച്ചത് വിനുവിനോടാണ്. പരാതിയുമായി ചെന്ന അവളോട് വിനു കയർത്തു.  അപ്രതീക്ഷിതമായിട്ടായിരുന്നു അവൾക്കു നേരെ അയാൾ കൈയ്യോങ്ങിയത്. അത് വിജിയെ തളർത്തി.

അന്നു രാത്രി തന്നെ അവൾ ഒരു തീരുമാനമെടുത്തിരുന്നു. തൻ്റെ അഭിമാനം പണയം വച്ചു കൊണ്ട് ഇനിയാ വീട്ടിൽ താമസിക്കില്ലാ എന്ന്. തനിക്കും കുഞ്ഞിനും വിനുവിനുമായി മാത്രം മറ്റൊരു വീടു കണ്ടുപിടിക്കണമെന്ന് അവൾ വിനുവിനോട് വാശി പിടിച്ചു. അതു പക്ഷെ പ്രശ്നങ്ങൾ കൂടുതൽ വഷളാക്കി. വീട്ടുകാരുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിന്ന വിനുവിനോട് അവൾക്ക് അവജ്ഞയാണ് തോന്നിയത്.

പിന്നീട് എന്നും അത്തരം ബഹളങ്ങൾ പതിവായി. അവളുടെ അഭിമാനത്തെ വ്രണപ്പെടുത്തുന്ന വാക്കുകൾ കേട്ടുമടുത്തു.

സഹികെട്ട ഒരു ദിവസം ആ വീട്ടിൽ നിന്ന് സ്വന്തം കുഞ്ഞിനെയും എടുത്തവൾ ഇറങ്ങി. സ്വന്തം വീട്ടിലെ പരിമിതമായ സൗകര്യങ്ങളിലും സന്തോഷത്തോടെ ജീവിക്കാൻ അവൾ തീരുമാനിച്ചു. സ്വന്തം അഭിമാനം വിറ്റ് കൊട്ടാരക്കെട്ടിൽ ജീവിക്കുന്നതിനേക്കാൾ ഭേദം അതാണെന്നവൾ ഉറച്ചു.

എങ്കിലും തൻ്റെ വിനുവേട്ടൻ തന്നെ തിരക്കി വരുമെന്നവൾ ഓരോ ദിവസവും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഒന്നു ഫോൺ വിളിക്കാൻ പോലും അയാൾ തയ്യാറായില്ല. കുഞ്ഞിനെപ്പോലും അയാൾ അന്വേഷിക്കാൻ തുനിഞ്ഞില്ല എന്നതാണ് ഏറെ വിഷമിപ്പിച്ചത്.

ഇതിനിടയിൽ സ്വന്തമായി ഒരു ജോലി അവൾ കണ്ടുപിടിച്ചു. കുഞ്ഞിൻ്റെ കാര്യങ്ങൾക്ക് ഒരു കുറവും വരുത്താൻ പാടില്ല. അച്ഛൻ്റെ വീട്ടിൽ എല്ലാ സുഖസൗകര്യങ്ങളോടെയും ജീവിച്ച കുഞ്ഞാണ്. അവളെ ഒരിക്കലും വിഷമിപ്പിക്കാൻ പാടില്ല.

            * * * * *

പോസ്റ്റുമാൻ കൊണ്ടുവന്ന രെജിസ്ട്രേഡ് ലെറ്റർ പൊട്ടിച്ചു വായിക്കുമ്പോൾ അവളുടെ കണ്ണിൽ ഇരുട്ടു കയറി. വീഴാതിരിക്കാൻ അവൾ സിറ്റൗട്ടിൻ്റെ തൂണിൽ ചാരി നിന്നു. കണ്ണുകൾ കൈയ്യിലിരുന്നു വിറക്കുന്ന കടലാസിലേയ്ക്ക് കണ്ണുകൾ പെയ്തിറങ്ങുന്നത് അവൾ പോലുമറിഞ്ഞില്ല.

തൻ്റെ വിനുവേട്ടന് എങ്ങിനെ ഇതിനു സാധിച്ചു? മരണത്തിനു പോലും നമ്മെ പിരിക്കാനാകില്ല എന്നു പറഞ്ഞിരുന്ന ആൾ ദാ ഡൈവേഴ്സ് നോട്ടീസ് അയച്ചിരിക്കുന്നു. പൊന്നു പോലെ കൊണ്ടു നടന്ന മോളെപ്പോലും മറന്നുകൊണ്ട് ഏട്ടനിതെങ്ങിനെ സാധിച്ചു? ഇതിനു പുറകിൽ ആരൊക്കെയാണ് പ്രവർത്തിച്ചതെന്ന് തനിക്ക് നന്നായി അറിയാം. പക്ഷെ ആരു പ്രവർത്തിച്ചാലും തൻ്റെ വിനുവേട്ടന് ഇതിനെങ്ങിനെ മനസ്സു വന്നു?

ഓരോ ഹിയറിങിനും കുടുംബ കോടതിയിലെത്തുമ്പോൾ പരസ്പരം എല്ലാം ഏറ്റുപറഞ്ഞ് ഒന്നാകാൻ മനസ്സ് ആശിച്ചിരുന്നു. പക്ഷെ വിനുവേട്ടൻ വാശിയിലായിരുന്നു. ഓരോ പ്രാവശ്യവും കോടതിയിൽ നിന്നിറങ്ങുമ്പോൾ തൻ്റെ നിറഞ്ഞ കണ്ണുകൾ വിനുവേട്ടൻ ഓടിവന്നു തുടച്ചിരുന്നെങ്കിൽ എന്നു മോഹിച്ചിരുന്നു.

ഇല്ല. തനിക്കു മുഖം തരാതെ ധൃതിയിൽ കാറിൽക്കയറി പോകാറാണ് പതിവ്. ഫോൺ വിളിച്ചാൽ എടുക്കാതായിട്ട് എത്രയോ കാലമായി.

അവൾ ഒരു നെടുവീർപ്പോടെ അലമാരയിൽ അടുക്കി വച്ച സാരികൾക്കിടയിൽ നിന്ന് പഴയൊരു ഡയറി എടുത്ത് തുറന്ന് അതിൽ മടക്കി വച്ചിരുന്ന ഒരു പേപ്പർ എടുത്തു നിവർത്തി.

“എന്തിഷ്ടമാണെനിയ്ക്കെന്തിഷ്ടമാണെൻ നേർക്കു നീളുമാ നീൾമിഴികളെ

എന്തിഷ്ടമാണെക്കെനിക്കായ് മാത്രം തുടിയ്ക്കുമാ ഹൃത്തടത്തെ

എന്തിഷ്ടമാണെനിക്കാ  പുഞ്ചിരി പകരും പാൽനിലാക്കുളിരിനെ

എന്തിഷ്ടമാണെനിക്കാ മൃദു കരലാളനങ്ങളാൽ നീ പകരും സുഖാലസ്യങ്ങളെ

എന്തിഷ്ടമാണോരോ ചുംബനങ്ങളാൽ നീയുണർത്തുമെന്നിലെ ചുടു വികാരങ്ങളെ

എന്തിഷ്ടമാണെന്നിൽ നീ മുഴുവനായ് അലിഞ്ഞുചേരുമാ അനർഘ നിമിഷങ്ങളെയെൻ പ്രിയതേ…. “
വിവാഹം കഴിഞ്ഞ് ആദ്യത്തെ വാലൻ്റയിൻസ് ഡേയിൽ തനിയ്ക്കൊരു സമ്മാനം തരുമ്പോൾ അതിനുള്ളിൽ വിനുവേട്ടൻ കുറിച്ചു വച്ചിരുന്ന വരികളാണ്. തമ്മിൽ പിരിഞ്ഞതിനു ശേഷം എന്നുമത് എടുത്തു നോക്കുക പതിവാണ്.

             * * * * *

കോടതി വരാന്തയിൽ കുഞ്ഞിനേയും ചേർത്തുപിടിച്ചു നിൽക്കുമ്പോൾ ദൂരെ നിന്നു കണ്ടു വിനുവേട്ടൻ്റെ കാർ കടന്നു വരുന്നത്. ഡ്രൈവ് ചെയ്തിരുന്നത് വിനുവേട്ടൻ തന്നെയാണ്.

കാർ പാർക്ക് ചെയ്ത് കറുത്ത കരയുള്ള മുണ്ടും കറുത്ത ഷർട്ടും ധരിച്ചു തലയുയർത്തി നടന്നു വരുന്ന തൻ്റെ വിനുവേട്ടൻ. എത്രയോ കാലം തൻ്റെ മാത്രമെന്ന് അഹങ്കരിച്ചിരുന്ന വിനുവേട്ടൻ. കോളേജിൽ വച്ച് മറ്റേതെങ്കിലും പെൺകുട്ടി വിനുവേട്ടനെ ആരാധനയോടെ നോക്കുന്നതു പോലും താൻ സഹിക്കുമായിരുന്നില്ല.

അപ്രതീക്ഷിതമായിരുന്നു അത് ….
“അച്ഛാ…” എന്നു വിളിച്ചു കൊണ്ട് മോൾ തൻ്റെ അടുത്തു നിന്നും വിനുവേട്ടൻ്റെ അടുത്തേയ്ക്കോടി. വിനുവേട്ടൻ അവളെ കോരിയെടുത്ത് തുരുതുരെ ഉമ്മ വയ്ക്കുന്നു. തനിക്ക് സ്ഥലകാല ബോധം നഷ്ടപ്പെടുകയാണോ? എന്താ താനീ കാണുന്നത്?

വിജി സ്തബ്ധയായി നിൽക്കുമ്പോൾ വിനോജ് കോടതി വാതിൽക്കലേയ്ക്ക് മോളേയും എടുത്തു കൊണ്ടു നടന്നുവന്നു.

ഒരു നിമിഷം ആ കണ്ണുകൾ തൻ്റെ കണ്ണുകളിൽ ഉടക്കി നിന്നു. വിറയ്ക്കാൻ തുടങ്ങിയ ചുണ്ടുകൾ അവൾ ഇറുക്കെ കടിച്ചു പിടിച്ചു. പക്ഷെ ഒരു നിമിഷം എല്ലാ നിയന്ത്രണവും നഷ്ടമായി. അവൾ അയാൾക്കരികിലേയ്ക്ക് യാന്ത്രികമായി ഓടിയെത്തി. അയാൾ ഒരു കൈയ്യിൽ മകളേയും മറുകൈയ്യിൽ വിജിയേയും ചേർത്തുപിടിച്ചു.

കോടതി  അവരുടെയാ ഒത്തുചേരലിനു സാക്ഷിയായി. കോടതി വരാന്തയിൽ നിന്നവരിലാരോ ഒരു കുടന്ന പൂക്കൾ അവർക്കു നേരെ നീട്ടി പുഞ്ചിരിച്ചു കൊണ്ട് “കൺഗ്രാറ്റ്സ്” പറഞ്ഞു.

               💕

✍️ രമ ദാമോദരൻ

Post Views: 37
3
Rema Damodaran

പ്രകൃതിയെ ഒരുപാടു സ്നേഹിക്കുന്നൊരാൾ

8 Comments

  1. Suma Jayamohan on April 20, 2024 9:33 PM

    നന്നായി എഴുതി അഭിനന്ദനങ്ങൾ💐👌❤️

    Reply
  2. Soumya Muhammad on February 18, 2024 11:22 AM

    സന്തോഷം ❤️

    Reply
  3. Revathy Udayan on February 17, 2024 8:13 PM

    സ്നേഹിക്കുന്നവർ ഒന്നിക്കട്ടെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു കൊണ്ട് 👌

    Reply
    • Rema Damodaran on February 17, 2024 10:00 PM

      💕

      Reply
  4. Shafia Shamsudeen on February 17, 2024 7:18 PM

    പ്രണയവും വേർപിരിയലും കൂടിച്ചേരലും…. എല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു..😍😍
    അടിപൊളി ❤️❤️❤️❤️

    Reply
    • Rema Damodaran on February 17, 2024 10:00 PM

      💕

      Reply
  5. Sunandha Mahesh on February 17, 2024 6:45 PM

    Ego ആണ് പല ബന്ധങ്ങളെയും തകർക്കുന്നത്..
    നല്ലൊരു രചന

    Reply
    • Rema Damodaran on February 17, 2024 7:14 PM

      Thank You💕

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.