Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 2
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 2

By ദേവദാസ്March 23, 2024Updated:March 30, 20243 Comments4 Mins Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം ഇവിടെ വായിക്കാം.

മൊബൈൽ നിറുത്താതെ ശബ്ദിക്കുന്നതു കേട്ട് സബ് ഇൻസ്പെക്ടർ അരുൺ രാജ് ഞെട്ടിയുണർന്നു. പുറത്ത് പകൽ പടർന്നു തുടങ്ങിയിരുന്നു. അരുൺ ഫോണെടുത്തു. സർക്കിൾ ഇൻസ്പെക്ടർ സേതുനാഥായിരുന്നു ലൈനിൽ.
”ഹലോ സാർ…” അരുണിൻ്റെ സ്വരത്തിൽ ഉറക്കക്ഷീണം ചുവയ്ക്കുന്നുണ്ടായിരുന്നു. പക്ഷേ, CI പറഞ്ഞതു കേട്ടതോടെ ഇൻസ്പെക്ടർ ജാഗരൂകനായി.
“സർ… യെസ് സർ.”, ചാടിയെഴുന്നേറ്റ് കൊണ്ട് അരുൺ തുടർന്നു: “ഇതാ എത്തി. സാർ.”
ഇൻസ്പെക്ടർ ധൃതിയിൽ യൂണിഫോം ധരിച്ച് പോകാൻ തയ്യാറായി, വീടു പൂട്ടിയിറങ്ങി.

ഇരുപതു മിനിറ്റു കഴിഞ്ഞപ്പോൾ അരുണിൻ്റെ ബൈക്ക് ചിറ്റുമല ടൗൺ പിന്നിട്ട് മുന്നോട്ടു പാഞ്ഞു. കമ്പളക്കാട് റോഡിലേക്ക് തിരിയുന്നതിൻ്റെ ഇടതു വശത്തുള്ള ഒഴിഞ്ഞ പറമ്പിലെ ആൾക്കൂട്ടം ഇൻസ്പെക്ടർ ദൂരെ നിന്നു തന്നെ കണ്ടു. പോലീസ് ജീപ്പിനു പിറകിൽ വണ്ടി ഒതുക്കിയിട്ട് ആളുകളെ വകഞ്ഞു മാറ്റി അദ്ദേഹം അകത്തേക്കു ചെന്നു.

ഇലകൾ മൂടിയ പറമ്പിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അതിൻ്റെ അരികിൽ മുട്ടുകുത്തിയിരുന്ന് പരിശോധന നടത്തുകയായിരുന്ന CI സേതുനാഥിനെ അരുൺ കണ്ടു. ഏതാനും പോലീസുകാർ ചുറ്റുപാടും ശ്രദ്ധാപൂർവം സൂചനകൾക്കായി പരതുന്നുണ്ടായിരുന്നു. അന്തരീക്ഷത്തിൽ കരിഞ്ഞ മാംസത്തിൻ്റെയും പെട്രോളിൻ്റെയും ഗന്ധം തങ്ങിക്കിടന്നു.
”ആളെ തിരിച്ചറിഞ്ഞോ?”, അരുൺ കോൺസ്റ്റബിൾ മധുവിനോട് ചോദിച്ചു.
“ഇല്ല സാർ. ഇവിടെങ്ങുമുള്ള ആളല്ലെന്നാണ് നാട്ടുകാർ പറയുന്നത്.”, കോൺസ്റ്റബിൾ മധു പ്രതിവചിച്ചു. ഇൻസ്പെക്ടർ മൃതദേഹത്തിനടുത്തേക്ക് നടന്നു.

കയറുപയോഗിച്ച് ബന്ധിച്ച രീതിയിലായിരുന്നു മൃതദേഹത്തിൻ്റെ കൈകാലുകൾ. കണ്ണുകൾ പുറത്തേക്ക് തുറിച്ചു നിന്നു. വാ മൂടുന്ന വിധത്തിൽ സെലോ ടേപ്പ് ഒട്ടിച്ചിരുന്നു. കഴുത്തിനു ചുറ്റും വർത്തുളാകൃതിയിലുള്ള പാടുകൾ തിണർത്തു കരുവാളിച്ചു കാണപ്പെട്ടു അരയിൽ നിന്നു മുകളിലേക്ക് മാരകമായ രീതിയിൽ തീ കത്തിപ്പടർന്ന് വികൃതമായിരുന്നു. മൃതദേഹത്തിനടുത്തു നിന്നും റോഡിലേക്ക് കരിയില അമർന്ന പാട്ടുകൾ തെളിഞ്ഞു കണ്ടു.

ഇൻസ്പെക്ടർ അരുൺ സേതുനാഥിനെ സല്യൂട്ട് ചെയ്തു.
“സ്ട്രാംഗുലേഷനാണ്, കമ്പി പോലെ എന്തോ ഉപയോഗിച്ച്.”, എഴുന്നേറ്റു കൊണ്ട് ഇൻസ്പെക്ടർ തുടർന്നു: “ലക്ഷണം കണ്ടിട്ട് ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം ജനിഷ്യൽ ഏറിയയിൽ തീകൊളുത്തിയതാണ്.”, ഒന്നു നിറുത്തിയിട്ട് അദ്ദേഹം തുടർന്നു: “ബ്രൂട്ടൽ ഹോമിസൈഡ്. ജീവനോടെ കത്തിച്ച ശേഷമാണ് സ്ട്രാംഗുലേറ്റ് ചെയ്തത്.”
അരുൺ മനസ്സിലാകാത്ത മട്ടിൽ ഇൻസ്പെക്ടറെ നോക്കി.
“ഇതു നോക്കൂ.”, ഇൻസ്പെക്ടർ മൃതദേഹത്തിൻ്റെ കാലിനടുത്ത് നിലത്തേക്ക് ചൂണ്ടിക്കാട്ടി. അവിടെ കരിയിലകൾ മാറിപ്പോയ ഭാഗത്ത് മണ്ണിളകിത്തെറിച്ച പാടുകൾ കാണാമായിരുന്നു. ഇൻസ്പെക്ടർക്ക് കാര്യം മനസ്സിലായി
“തീ പൊള്ളിയ വേദനയിൽ സ്ട്രഗിൾ ചെയ്തതാണ്, അല്ലേ?”, അരുൺ ചോദിച്ചു.
“യെസ്.”, CI പ്രതിവചിച്ചു.

അപ്പോഴേക്കും ആളുകളെ വകഞ്ഞു മാറ്റി ഫോറൻസിക് ടീം അകത്തേക്ക് വന്നു. മൃതദേഹത്തിൻ്റെയും ചുറ്റുപാടിൻ്റെയും ഫോട്ടോകൾ എടുത്ത ശേഷം അരുണിൻ്റെയും മധുവിൻ്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റും തെളിവു ശേഖരണവും തുടങ്ങി. മൃതദേഹം കമിഴ്ത്തിക്കിടത്തിയപ്പോഴാണ് പുറത്ത്, പൊള്ളിക്കരിഞ്ഞ ഉടുപ്പിനുള്ളിലെ ഉരഞ്ഞ പാടുകൾ CI കണ്ടത്. അതിൽ മണ്ണും ചെളിയും, പുല്ലിൻ്റെയും കരിയിലയുടെയും അവശിഷ്ടങ്ങളും പറ്റിപ്പിടിച്ചിരുന്നു. മൃതദേഹത്തിനടുത്തു നിന്ന് റോഡു വരെ കണ്ട പാടുകൾ കൊല്ലപ്പെട്ടയാളെ വലിച്ചിഴച്ചു കൊണ്ടു വന്നപ്പോൾ ഉണ്ടായതാണെന്ന് CIക്ക് ബോധ്യപ്പെട്ടു. അദ്ദേഹം പാടുകളെ പിന്തുടർന്ന് റോഡിലെ ഇറക്കത്തിനടുത്തെത്തി.

പാറകൾക്കിടയിൽ മറഞ്ഞു കിടക്കുന്ന ബൈക്ക് CI യുടെ ശ്രദ്ധയിൽ പെട്ടു. സ്ഥലപേര് രേഖപ്പെടുത്തിയ സിമൻ്റ് ബോർഡിലും നിലത്തും ചിതറിത്തെറിച്ച ചോരപ്പാടുകൾ കാണാമായിരുന്നു.
“സാർ ആളെ തിരിച്ചറിയാൻ പറ്റിയ ഒന്നുമില്ല. എല്ലാം കരിഞ്ഞു പോയി.”
അരുണിൻ്റെ ശബ്ദം കേട്ട് CI തിരിഞ്ഞു നോക്കി. “വണ്ടിയിൽ എന്തെങ്കിലും ഡോക്യുമെൻ്റ് കാണും.”, മറിഞ്ഞു കിടക്കുന്ന ബൈക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് CI അരുണിനോടു പറഞ്ഞു. അരുൺ ബൈക്കിനടുത്തേക്കു നടന്നു.

ദൂരം രേഖപ്പെടുത്തിയ ബോർഡിനെതിരെ, റോഡിൻ്റെ മറുവശത്തു നില്ക്കുന്ന കൊന്നമരം അദ്ദേഹം ശ്രദ്ധിച്ചു. അതിൻ്റെ തായ്തടിക്കു ചുറ്റും ഏകദേശം രണ്ടടി പൊക്കത്തിൽ എന്തോ ചുറ്റിക്കെട്ടി ഉരഞ്ഞ പാട് കാണാമായിരുന്നു. റോഡിനു കുറുകെ കെട്ടിയ കമ്പിയിൽ തട്ടിയാവണം ബൈക്ക് മറിഞ്ഞതെന്ന് അദ്ദേഹം ഊഹിച്ചു.

“സർ, ഡീറ്റൈൽസ് കിട്ടി.”, അവിടേക്ക് വന്നു കൊണ്ട് അരുൺ പറഞ്ഞു. അയാൾ തുടർന്നു: “ഡോ. സുഗതകുമാർ, കൊച്ചി കോളജ് ഓഫ് ആർക്കിടെക്ചറിലെ പ്രൊഫസറാണ്. വീട് അരൂർ. അവിടുത്തെ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്.”
“ഇയാളെപ്പറ്റി എവിടെയോ?”, Cl ആലോചനാപൂർവ്വം പറഞ്ഞു.
“സാർ, ഒരു കേസിൽ കഴിഞ്ഞ മാസമാണ് ഇയാളെ കോടതി വെറുതെ വിട്ടത്.”
“യെസ്. യെസ്. നൗ ഐ റിമംബർ. ഡു യു നോ ദ ഡിറ്റെയിൽസ് ഓഫ് ദ കേസ്?”
“യെസ് സാർ.”
“ദെൻ ബ്രീഫ് ഇറ്റ്. ഒരു പക്ഷേ അതുമായി ഈ കൊലയ്ക്ക് എന്തെങ്കിലും…”, CI അർദ്ധോക്തിയിൽ നിറുത്തി.
“സാർ. പ്രോജക്ട് ചർച്ചയ്ക്ക് റൂമിൽ ചെന്ന സ്റ്റുഡൻ്റിനെ സുഗതകുമാർ കടന്നുപിടിച്ചെന്നായിരുന്നു കേസ്. സെക്ഷൻസ് 376 ആൻഡ് 511 IPC. അറ്റംപ്റ്റ് ടു റേപ്പ്.”
“ഓക്കേ.”
“പക്ഷേ കേസ് കോടതിയിലെത്തിയപ്പോൾ പെൺകുട്ടി മൊഴി മാറ്റി. സീനിയറായ വിദ്യാർത്ഥി, പ്രൊഫസറോടുള്ള പക തീർക്കാൻ നിർബന്ധിച്ച് തന്നെക്കൊണ്ട് കേസ് കൊടുപ്പിക്കുകയായിരുന്നു എന്നവൾ കോടതിയിൽ പറഞ്ഞു. അതോടെ കേസ് തള്ളിപ്പോയി.”
“ഉം… കളക്ട് മോർ ഡീറ്റയിൽസ്.”
“സർ.”
“ഫോറൻസിക്കുകാരോട് ഇവിടവും നോക്കാൻ പറ.”
“സർ.”, അരുൺ സല്യൂട്ട് ചെയ്ത് പിൻവാങ്ങി.
***
താലൂക്കാശുപത്രിയുടെ മോർച്ചറിയിൽ നിന്ന് വിതുമ്പിക്കൊണ്ട് സുഗതകുമാറിൻ്റെ ഭാര്യ ഇറങ്ങി വരുന്നത് ഇൻസ്പെക്ടർ സേതുനാഥ് ദൂരെ നിന്നു കണ്ടു. അവരുടെ കൂടെ ഒരു യുവാവുമുണ്ടായിരുന്നു. മൃതദേഹം തിരിച്ചറിയാൻ അരുണിനൊപ്പം പോയിട്ടു മടങ്ങുകയായിരുന്നു അവർ.

“അവർ എന്തെങ്കിലും…?”, അടുത്തേക്കു വന്ന അരുണിനോട് CI ചോദിച്ചു.
“നോ സാർ. അവർ ആകെ ഷാറ്റേർഡ് ആണ്.”, അരുൺ പ്രതിവചിച്ചു. കുറച്ചു നേരം കാത്ത ശേഷം CI വാഹനത്തിൽ നിന്നിറങ്ങി മോർച്ചറിക്കു മുന്നിലെ മരച്ചുവട്ടിലേക്കു നടന്നു; ഒപ്പം അരുണും. മരത്തിനു ചുറ്റും കെട്ടിയിട്ടുള്ള സിമൻറ് തറയിൽ ഇരിക്കുകയായിരുന്നു സുഗതകുമാറിൻ്റെ ഭാര്യ. അടുത്ത് യുവാവ് നിൽപുണ്ടായിരുന്നു.

“സുഗതകുമാർ നിങ്ങളുടെ…?, CI അർദ്ധോക്തിയിൽ നിറുത്തി. യുവാവിനോടായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. സ്ത്രീ മുഖമുയർത്തി നോക്കി. അവരുടെ കണ്ണുകളിൽ നടുക്കവും കടുത്ത ദുഃഖവും കലങ്ങിക്കിടന്നു.
“എൻ്റെ അളിയനാണ്. ചേച്ചിയുടെ…”, യുവാവ് പ്രതിവചിച്ചു. അയാൾ പോക്കറ്റിൽ നിന്ന് മൊബൈൽ ഫോൺ എടുത്ത് അതിലെ ഒരു വീഡിയോ ക്ലിപ്പ് പോലീസ് ഓഫീസറൻമാരുടെ നേർക്ക് നീട്ടി.
“നോക്കണം സാറേ. രാത്രി ചേച്ചീടെ മൊബൈലിൽ വന്നതാ.”, അയാൾ പറഞ്ഞു. ക്ലിപ്പ് കണ്ട് CI ഞെട്ടി. അരയ്ക്ക് തീപിടിച്ച് സുഗതകുമാർ നിലത്ത് കിടന്ന് പിടയുന്ന ദൃശ്യമായിരുന്നു അത്.

“ഏതു നമ്പരിൽ നിന്നാണ് ക്ലിപ്പ് വന്നത്?”, അരുൺ യുവാവിനോട് ചോദിച്ചു. സേതുനാഥും പ്രതീക്ഷയോടെ അയാളെ നോക്കി.
“അളിയൻ്റെ മൊബൈലീന്ന്.”, യുവാവ് പറഞ്ഞു. ആ വഴിയും അടഞ്ഞ നിരാശ CI യുടെ മുഖത്ത് നിഴലിച്ചു.

“സുഗതകുമാർ എന്തിനാണ് ചിറ്റുമല വന്നത്?”, ചോദ്യം അരുണിൻ്റേതായിരുന്നു.
“നിർമ്മല ചൈതന്യയുടെ ആശ്രമത്തിൽ പോയതാണ്. എല്ലാ ജന്മദിനത്തിലും അവിടെപ്പോകാറുണ്ട്.”
“സുഗതകുമാറിന് ശത്രുക്കളാരെങ്കിലും…?”, CI ചോദിച്ചു. യുവാവ് ഒന്നു പരുങ്ങി. അയാൾ പെങ്ങളെ നോക്കി.
“കേസിൻ്റെ കഥയൊക്കെ ഞങ്ങൾക്കറിയാം.”, CI യുടെ സ്വരം നിശിതമായി. സ്ത്രീയുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞു. Cl തുടർന്നു: “അതുമായി ബന്ധപ്പെട്ട് നിങ്ങൾക്കാരെയെങ്കിലും…?”
“ഉണ്ട് സാറേ.”, സ്ത്രീ ചിലമ്പിച്ച സ്വരത്തിൽ പറഞ്ഞു.
“ആരെ?”, അരുൺ പെട്ടെന്ന് ചോദിച്ചു.
“ആ ഷിബു, അവനല്ലേ ആ പെണ്ണിനെക്കൊണ്ട് കള്ളക്കേസ് കൊടുപ്പിച്ചത്.”
“ആ കേസ് ഒത്തുതീർപ്പായതല്ലേ?”, CI യുടെ മുഖത്ത് മനസ്സിലായ്ക തെളിഞ്ഞു.
“അതെ. പക്ഷേ, രണ്ടാഴ്ച മുൻപ് ഷിബു വീട്ടിക്കേറി ചേട്ടനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.”
“കേസ് പിൻവലിച്ചതിന് ആ പെണ്ണിനേം ഭീഷണിപ്പെടുത്തിയെന്നു കേട്ടു.”, യുവാവാണതു പറഞ്ഞത്.
“എന്താണവളുടെ പേര്?”, CI ചോദിച്ചു.
“സുരേഖ.”, സ്ത്രീ പറഞ്ഞു.
“ഷിബുവിന് നിങ്ങളുടെ ഭർത്താവിനോട് എന്തായിരുന്നു വിരോധം?”
“ജൂറി പരീക്ഷയിൽ രണ്ടു തവണ അവൻ തോറ്റു. ചേട്ടൻ മനഃപൂർവം തോല്പിച്ചതാണെന്നു പറഞ്ഞ് അന്നവൻ വല്യ പ്രശ്നമുണ്ടാക്കിയാരുന്നു.”
“സാർ അവനാണെങ്കിലോ സുഗതകുമാറിനെ…?”, അരുൺ ഇൻസ്പെക്ടറോടു ചോദിച്ചു.
“പോസ്സിബിൾ.”, ഒന്നാലോചിച്ച ശേഷം ഇൻസ്പെക്ടർ തുടർന്നു: ”എങ്കിൽ അടുത്തത് ആ പെൺകുട്ടിയാവാം… അരുൺ നമുക്കവളെ ഉടനെ കാണണം.”

കൊലയാളിയുടെ പദ്ധതി പക്ഷേ വേറൊന്നായിരുന്നു.

(അടുത്ത അദ്ധ്യായം)

Post Views: 23
5
ദേവദാസ്

3 Comments

  1. Rajanipriya Prakash on March 23, 2024 9:33 PM

    രണ്ടു ലക്കവും ഒരുമിച്ചു വായിക്കുവാൻ ആണ് തരപ്പെട്ടത്…. ആകാംഷ ഇപ്പോൾ തന്നെ ഉണ്ട്…. തുടക്കം നന്നായി…. Eagerly waiting… All the very best 👏👏👍👍

    Reply
    • ലിബിന on March 23, 2024 10:08 PM

      സൂപ്പർ

      Reply
  2. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 1 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.