Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 4
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 4

By ദേവദാസ്March 25, 2024Updated:March 31, 20243 Comments8 Mins Read85 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം.

ഫോൺ നിറുത്താതെ ശബ്ദിക്കുന്നതു കേട്ട് ഡോ.മുരളികൃഷ്ണ ഞെട്ടിയുണർന്നു. ഡെസ്ക്ക് ക്ലോക്ക് സമയം 3.30 എന്നു കാണിച്ചു. അദ്ദേഹം കിടന്നു കൊണ്ട് സൈഡ് ടേബിളിലെ ഫോൺ എടുത്തു. സ്ക്രീനിൽ ഇൻസ്പക്ടർ ചന്തുനാഥിൻ്റെ പേരും മുഖവും തെളിഞ്ഞു. ഡിവൈഎസ്പി ചന്തുനാഥ് ഡോ.മുരളികൃഷ്ണയുടെ സുഹൃത്താണ്. നേരത്തേ ചില കേസുകളിൽ അവർ ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

ഡോ. കൃഷ്ണ ജാഗ്രത്തിലേക്കു വന്നു. അദ്ദേഹം കിടക്കയിൽ എഴുന്നേറ്റിരുന്നു. പിന്നെ ഫോൺ കണക്ട് ചെയ്തു. ചന്തുനാഥിൻ്റെ ശബ്ദം ഫോണിൽ മുഴങ്ങി: “ഹലോ ഡോ.കൃഷ്ണ. സോറി ടു ഡിസ്റ്റർബ് യു അറ്റ് ദിസ് വീ അവർ.”
“എന്താണ് കാര്യം?”
“നേരിൽ പറയാം. ഷാൽ വി മീറ്റ് നൗ?”
“നൗ?!”
“ഇറ്റ്സ് വെരി അർജൻറ്.”
“ദെൻ കം.”
ഡോ.കൃഷ്ണ ഫോൺ ഡിസ്കണക്ട് ചെയ്തു.

“ലൈക്ക് ടു ഹാവ് സം ബ്ലാക്ക് കോഫി?”, ഡോ.കൃഷ്ണ ഡിവൈഎസ്പി ചന്തുനാഥിനോട് ചോദിച്ചു. അര മണിക്കൂറിനു ശേഷം ഡോ.കൃഷ്ണയുടെ അതിഥിമുറിയിലെ സോഫയിലിരിക്കുകയായിരുന്നു ഡിവൈഎസ്പി. അദ്ദേഹം ശരിയെന്ന് തലയാട്ടി. അകത്തു പോയ ഡോ.കൃഷ്ണ അഞ്ചു മിനിറ്റിനുള്ളിൽ കാപ്പിയുമായെത്തി.

“ടെൽ മി.”, ചന്തുനാഥിന് കാപ്പിക്കപ്പു നല്കിയ ശേഷം തൻ്റെ കപ്പുമായി സോഫയിലേക്ക് ചാഞ്ഞു കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു. ഡിവൈസ്പി കാപ്പിക്കപ്പ് ടീപ്പോയിൽ വച്ചശേഷം പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ഒരു വീഡിയോ ഫയൽ തുറന്നു. പിന്നെ മുന്നോട്ടാഞ്ഞ് ഡോ.കൃഷ്ണയെ കാണിച്ചു. ദൃശ്യം കണ്ട് അദ്ദേഹം ഒന്നു പകച്ചു. കൈകാലുകൾ ബന്ധിക്കപ്പെട്ട, വായ ടേപ്പ് കൊണ്ടു മൂടപ്പെട്ട ഒരാൾ, ശരീരത്തിൽ ആളിപ്പടരുന്ന തീനാളങ്ങളിൽ പൊള്ളിപ്പിടയുന്ന ദൃശ്യം അതിഭീകരമായിരുന്നു.

“എ ഗ്രൂസം ഹോമിസൈഡ്. മണിക്കൂറുകൾക്ക് മുൻപ്.”, വീഡിയോ ക്ലോസ് ചെയ്തു കൊണ്ട് ഡിവൈഎസ്പി തുടർന്നു: “ഇൻ ചിറ്റുമല.”
“അത് ഹൈറേഞ്ചിലല്ലേ? മണിക്കൂറുകൾ മുൻപ് നടന്ന സംഭവത്തിൻ്റെ വീഡിയോ താങ്കൾക്കെങ്ങനെ…?”, ഡോ.കൃഷ്ണയുടെ സ്വരത്തിൽ അദ്ഭുതം നിഴലിച്ചു.
“പറയാം.”, കാപ്പിക്കപ്പ് കാലിയാക്കി ടീപ്പോയിൽ വച്ചിട്ട് പിന്നോട്ടാഞ്ഞിരുന്നു കൊണ്ട് ഡിവൈഎസ്പി തുടർന്നു:
“കൊല്ലപ്പെട്ടയാളിൻ്റെ ഭാര്യയ്ക്ക് കിട്ടിയ വീഡിയോ ആണിത്. അയാളുടെ ഫോണിൽ നിന്നു തന്നെ അയച്ചത്.”
“ആരാണ് കൊല്ലപ്പെട്ടത്?”, ഡോ.കൃഷ്ണ താത്പര്യപൂർവ്വം മുന്നോട്ടാഞ്ഞിരുന്നു കൊണ്ടു ചോദിച്ചു.
“അഭിലാഷ് മുക്കാടൻ. പ്രസന്നരാജൻ എം എൽ എയുടെ അളിയൻ. സഹോദരിയുടെ ഭർത്താവ്. പ്രസന്നരാജനാണ് ഈ വീഡിയോ എനിക്ക്…”
“അയാൾക്ക് താങ്കളെ മുൻ പരിചയമുണ്ടോ?”
“ഉം. മന്ത്രി ആയിരുന്നപ്പോൾ പേഴ്സണൽ സെക്യൂരിറ്റിയിൽ ഞാനുണ്ടായിരുന്നു.”, ഒന്നു നിറുത്തിയിട്ട് ഡിവൈഎസ്പി തുടർന്നു: “ഞാൻ ചിറ്റുമല സ്റ്റേഷനിൽ വിളിച്ചു. അവർ അപ്പോൾ തന്നെ അന്വേഷണം നടത്തി സംഭവം കൺഫേം ചെയ്തു.”
“ചിറ്റുമലയാണെന്ന് താങ്കളെങ്ങനെ…?”
“ഒരു മണിയോടടുത്ത് കൊല്ലപ്പെട്ടയാൾ ചിറ്റുമലയിൽ നിന്ന് ഭാര്യയെ വിളിച്ചിരുന്നു. അതു കഴിഞ്ഞ് അരമണിക്കൂറിനുള്ളിലാണ് അവർക്ക് വീഡിയോ കിട്ടിയത്.”
“ഓക്കെ.”, അല്പം ആലോചിച്ചിട്ട് ഡോ.കൃഷ്ണ ചോദിച്ചു: “ഹൗ കാൻ ഐ ഹെല്പ് യു ഇൻ ദിസ്?”
“പ്രസന്നരാജൻ നീഡ്സ് യുവർ സപ്പോർട്ട് ഇൻ ഇൻവെസ്റ്റിഗേഷൻ അദ്ദേഹം താങ്കളെപ്പറ്റി കേട്ടിട്ടുണ്ട്. ആൻഡ് ഹി ആസ്ക്ഡ് മീ ടു കോൺടാക്ട് യു.”
‘നേരം വെളുക്കുന്നതിനു മുൻപോ?”, ഡോ.കൃഷ്ണ ഫലിതരൂപേണ ചോദിച്ചു.
“ക്രൈം സീൻ താങ്കൾ തന്നെ കാണണം എന്നാണ് പുള്ളി പറയുന്നത്.”, ഒന്നു നിറുത്തിയിട്ട് ഡിവൈഎസ്പി തുടർന്നു: “ദിസ് ഇസ് നോട്ട് ദ ഫസ്റ്റ് മർഡർ.”
“വാട്ട്?!”, ഡോ.കൃഷ്ണയുടെ ശബ്ദത്തിന് ഗൗരവം കൈവന്നു.
“യെസ്. കഴിഞ്ഞയാഴ്ച അഭിലാഷ് മുക്കാടൻ്റെ ബിസിനസ് പാർട്ണർ കൊല്ലപ്പെട്ടിരുന്നു. ഒരു സുഗതകുമാർ. ഇൻ സിമിലർ സർക്കംസ്റ്റാൻസസ്. ചിറ്റുമലയിൽ വച്ചു തന്നെ.”
“എന്നിട്ട്?”
“പൊലീസ് ഈസ് സ്റ്റിൽ ക്ലൂലെസ്സ്.”
“ഹൗ ഫാർ ഇസ് ദിസ് പ്ലേസ്? ”
“ഹാർഡ്ലി ടു അവേഴ്സ് ഡ്രൈവ്.”
ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ചു. ഇൻസ്പെക്ടർ അദ്ദേഹത്തെ ആകാംക്ഷാപൂർവ്വം നോക്കി.
“ഗിവ് മി ട്വൻ്റി മിനിട്ട്സ്.”, സോഫയിൽ നിന്നെഴുന്നേറ്റു കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു. ഡിവൈസ്പിയുടെ മുഖത്ത് ആശ്വാസം തെളിഞ്ഞു.

“താങ്കളെ ഇൻവോൾവ് ചെയ്യിച്ചതിൽ ഒരു പേഴ്സണൽ ഇൻ്ററസ്റ്റ് കൂടിയുണ്ട്.”, ഡിവൈഎസ്പി ചന്തുനാഥ് പറഞ്ഞു. അവർ നഗരാതിർത്തി വിട്ട് പുറത്തു കടന്നിരുന്നു. ഇരുളും നേർത്ത തണുപ്പും ഇഴപിണഞ്ഞ വഴിയിലൂടെ ഡോ.കൃഷ്ണയുടെ വാഹനം കുതിച്ചു പാഞ്ഞു. ഡിവൈഎസ്പി തുടർന്നു: “എൻ്റെ അനുജൻ സേതുനാഥാണ് ചിറ്റുമലയിലെ ഇൻസ്പെക്ടർ.”
“ഓ, ഈസ് ഇറ്റ്?”, ഡോ.കൃഷ്ണ താത്പര്യപൂർവ്വം ചോദിച്ചു.
“ഉം.. നോവിസ് ഇൻ ദ പോസ്റ്റ്. ആറു മാസമേ ആയിട്ടുള്ളൂ അവിടെ ചാർജെടുത്തിട്ട്. അതിനിടയിലാണ് രണ്ടു കൊലകൾ. അതും എലീറ്റ് സ്റ്റാറ്റസുള്ളവരുടെ. യൂ കാൻ ഇമാജിൻ ദ പ്രഷർ.”, ഡോക്ടർ കൃഷ്ണയുടെ കൈയിൽ കൈവച്ചിട്ട് ഇൻസ്പെക്ടർ തുടർന്നു: “യു വിൽ ബി ഓഫ് ഗ്രേറ്റ് സപ്പോർട്ട് ടു ഹിം.”
“മൈ പ്ലഷർ.”, ഡോ.കൃഷ്ണ മന്ദഹസിച്ചു. വാഹനം ദേശീയ പാത വിട്ട് ഹൈറേഞ്ചിലേക്കുള്ള വഴിയിലേക്ക് കയറി.  കാറിലെ മാപ്പ് ‘ചിറ്റുമല 34 കിലോമീറ്റർ’ എന്നു സൂചിപ്പിച്ചു. ഡോ. കൃഷ്ണ ഗിയർ ഡൗൺ ചെയ്ത് ആക്സിലേറ്ററിൽ കാലമർത്തി. വണ്ടി മുരണ്ടു കൊണ്ട് കയറ്റം കയറിക്കുതിച്ചു.

ഡോ.കൃഷ്ണയും ഡിവൈഎസ്പിയും ചിറ്റുമല സ്റ്റേഷനു മുന്നിൽ എത്തുമ്പോൾ ഇരുട്ട് മാഞ്ഞു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇൻസ്പെക്ടർ സേതുനാഥ് പറഞ്ഞതനുസരിച്ച് എസ് ഐ അരുൺ അവിടെ കാത്തു നില്പുണ്ടായിരുന്നു.

“അരുൺ, സാർ.”, ഡി വൈ എസ് പിയെ സല്യൂട്ട് ചെയ്തു കൊണ്ട് ഇൻസ്പെക്ടർ അരുൺ തുടർന്നു: “അടുത്തു തന്നെയാണ് സ്പോട്ട്. പ്ലീസ് ഫോളോ മി.”
അരുൺ തൻ്റെ ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.

അതിരാവിലെ ആയിട്ടും, കൂമൻകുന്നിലെ മദർ മേരി റൗണ്ടിനു ചുറ്റും ജനക്കൂട്ടം തിക്കി നിന്നു. അവരെ നിയന്ത്രിക്കാൻ പാർക്കും റോഡും ഉൾപ്പെടെയുള്ള ഭാഗത്ത് കയർ വലിച്ചുകെട്ടിയിരുന്നു. അവിടെ ചില്ല് തകർന്ന കാറിനടുത്ത് കുനിഞ്ഞിരുന്ന് പരിശോധന നടത്തുന്ന ഇൻസ്പെക്ടർ സേതുനാഥ് ഡി വൈ എസ് പി വരുന്നതു കണ്ട് എഴുന്നേറ്റു.

അരുൺ ആളുകളെ വകഞ്ഞു മാറ്റി ഡോ.മുരളി കൃഷ്ണയ്ക്കും ഡിവൈഎസ്പിക്കും പോകാൻ വഴിയുണ്ടാക്കി. ഇൻസ്പെക്ടർ സേതുനാഥ് അടുത്തെത്തി ഡിവൈഎസ്പിയെ സല്യൂട്ട് ചെയ്തു.
“ദിസ് ഈസ് ഡോ. മുരളി കൃഷ്ണ. ക്രിമിനോളജിസ്റ്റാണ്.”, ഡിവൈഎസ്പി ഡോ.കൃഷ്ണയെ ഇൻസ്പെക്ടർക്ക് പരിചയപ്പെടുത്തിക്കൊണ്ട് തുടർന്നു: “ഹി ഈസ് ഹിയർ ടു ഇൻവെസ്റ്റിഗേറ്റ് എലോംഗ് വിത് യു.”
“വെൽക്കം സാർ.”, ഇൻസ്പെക്ടർ ഡോ.കൃഷ്ണയ്ക്കു നേരേ കൈ നീട്ടി.
“പ്ലീസ് കാൾ മി ബൈ നെയിം.” കൈ നല്കിക്കൊണ്ട് പുഞ്ചിരിയോടെ ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: “കാൻ യു പ്ലീസ് ബ്രീഫ് ഓൺ ദ ഇൻസിഡൻ്റ്?”
“ഷുവർ. ഡിവൈഎസ്പി സാർ വിളിച്ചു പറഞ്ഞപ്പോൾ തന്നെ ഞങ്ങൾ സ്പോട്ടിലെത്തി. കാർ തടഞ്ഞു നിറുത്തി ആക്രമിച്ചതാണ്.”, റോഡിൽ വിൻഡ് ഗ്ലാസ് തകർന്ന്, ഡ്രൈവർ സൈഡിലെ വാതിൽ തുറന്ന നിലയിൽ കിടക്കുന്ന വാഹനം ചൂണ്ടിക്കാണിച്ചു കൊണ്ട് ഇൻസ്പെക്ടർ തുടർന്നു: ”കാറിൽ നിന്ന് വലിച്ചിഴച്ച് പാർക്കിലെത്തിച്ചിട്ടാണ് കൊലപ്പെടുത്തിയിരിക്കുന്നത്.”
“ലെറ്റ് മി സീ ദ സ്പോട്ട്.”, ഡോ.കൃഷ്ണ കാറിനടുത്തേക്കു നടന്നു കൊണ്ടു പറഞ്ഞു. മറ്റുള്ളവർ അദ്ദേഹത്തെ അനുഗമിച്ചു.
കാറിൻ്റെ മുൻ സീറ്റുകളിലും നിലത്തും ഗ്ലാസ് ചില്ലുകൾ ചിതറി വീണു കിടന്നിരുന്നു. സീറ്റിലും വാതിലിനു താഴെ റോഡിലും രക്തക്കറ പാച്ചുകൾ പോലെ കാണപ്പെട്ടു.

കാറിനു സമീപം റോഡിൻ്റെ സൈഡിൽ കണ്ട കനം കുറഞ്ഞ ടയർപാടുകൾ ബൈക്കിൻ്റേതാണെന്ന് ഡോ.കൃഷ്ണ ഊഹിച്ചു. പാടുകൾക്കടുത്ത് നിലത്തു കിടക്കുന്ന തിളക്കമുള്ള ദ്രാവകാവശിഷ്ടം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ലീക്കായ എഞ്ചിൻ ഓയിൽ ആയിരുന്നു അത്.

“ലെറ്റ് മി സി ദ ബോഡി.” ഡോ.കൃഷ്ണ ഒരു നിമിഷം ആലോചിച്ച ശേഷം പറഞ്ഞു. പിന്നെ പാർക്കിലേക്ക് നടന്നു. ഫോറൻസിക് ടീം കാത്തു നില്പുണ്ടായിരുന്നു. അവർ ഡോ. കൃഷ്ണയെയും ഡിവൈഎസ്പിയെയും അഭിവാദ്യം ചെയ്തു.
“എനി ലീഡ്സ്?”, ഡോ.കൃഷ്ണ ചോദിച്ചു.
“നത്തിംഗ് സിഗ്നിഫിക്കൻ്റ് ഇൻ ദ ഫസ്റ്റ് ലുക്ക്, സർ.”, ടീം ലീഡർ പ്രതിവചിച്ചു. അദ്ദേഹം തുടർന്നു: “വി വെയർ വെയ്റ്റിംഗ് ഫോർ യു ബിഫോർ പ്രൊസീഡിംഗ്.”

കാടുപോലെ പുല്ല് വളർന്ന റൗണ്ടിനു നടുക്കുള്ള മദർ മേരിയുടെ തകർന്ന പ്രതിമയുടെ പിറകിൽ തലകീഴായി ചാരി നിറുത്തിയ നിലയിലായിരുന്നു മൃതദേഹം. തലയും കഴുത്തും മണ്ണിനടിയിലേക്ക് പൂഴ്ത്തിവച്ചിരുന്നു. അരയ്ക്ക് മുകളിൽ കഴുത്തു വരെ ശരീരം പൊള്ളിക്കരുവാളിച്ചു കാണപ്പെട്ടു. രാത്രി ഡിവൈഎസ്പി കാണിച്ച വീഡിയോ ഡോ.കൃഷ്ണയ്ക്ക് ഓർമ്മ വന്നു. ശവത്തിൻ്റെ കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു. പ്രതിമയുടെ പിന്നിലെ പായൽ പിടിച്ച സ്ഥലത്ത് കൈകാലുകൾ ഉരഞ്ഞ പാടുകൾ കാണാമായിരുന്നു.
“അസ്ഫിക്സിയേഷൻ. തീ പൊള്ളിച്ച ശേഷം തല മണ്ണിൽ പൂഴ്ത്തി വച്ച് ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തിരിക്കുന്നത്.”, ഡോ.കൃഷ്ണ ഡിവൈഎസ്പിയോടു പറഞ്ഞു.
“യെസ്. ടോർച്ചറസ് ഹോമിസൈഡ്!”, ഡിവൈഎസ്പി പ്രതിവചിച്ചു.
ഫോട്ടോഗ്രാഫുകൾ എടുത്ത ശേഷം ശവശരീരം മണ്ണിൽ നിന്ന് പുറത്തെടുത്തു. അതിൻ്റെ വായുടെ കുറുകെ പ്ലാസ്റ്റർ ഒട്ടിച്ചിരുന്നു. തകർന്ന മൂക്കിൽ നിന്നും രക്തം മുഖത്താകെ ഉണങ്ങിപ്പടർന്നു കാണപ്പെട്ടു. പ്ലാസ്റ്ററിൻ്റെ വിടവിൽ തിളങ്ങുന്ന എന്തോ സാധനം ഡോ.കൃഷ്ണ ശ്രദ്ധിച്ചു. സ്ലിംഗ് ബാഗിൽ നിന്ന് കയ്യുറ എടുത്തു ധരിച്ച ശേഷം അദ്ദേഹം മൃതദേഹത്തിൻ്റെ വായ മൂടിയ പ്ലാസ്റ്റർ പതുക്കെ ഇളക്കി. തുറന്ന വായിൽ നിന്ന് മഞ്ചാടിക്കുരുക്കൾ പുറത്തേക്ക് ചിതറി വീണു.
*******“
“രണ്ടു കൊലകളും പാതിരാത്രിയിൽ വിജനമായ സ്ഥലത്താണ് നടന്നത്. ടു അവോയ്ഡ് എനി പൊട്ടൻഷ്യൽ വിറ്റ്നസ്.”,
ഇൻസ്പെക്ടർ സേതുനാഥ് ഡോ.കൃഷ്ണയോടു പറഞ്ഞു. കേസിൻ്റെ ചർച്ചയ്ക്കായി CIയുടെ ഓഫീസിൽ ഇരിക്കുകയായിരുന്നു ഇരുവരും. കൂടെ SI അരുണും ഉണ്ടായിരുന്നു. അഭിലാഷ് മുക്കാടൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഇൻക്വസ്റ്റിലോ ആട്ടോപ്സിയിലോ കൊലയാളിയിലേക്കു നീളുന്ന കാര്യമായ സൂചനകൾ ഒന്നുമില്ലായിരുന്നു. ആദ്യത്തേതുപോലെ തന്നെ തെളിവുകളും പഴുതുകളും ഇല്ലാതെ വിദഗ്ധമായി നടത്തിയതായിരുന്നു അഭിലാഷിൻ്റെ കൊലപാതകവും.

“ഉം. കൊലയാളി സ്ഥല പരിചയമുള്ള ആളാവണം.”, ഡോ.കൃഷ്ണ ആലോചനാപൂർവം പ്രതിവചിച്ചു. ഇൻസ്പെക്ടറുടെ ഫോൺ ശബ്ദിച്ചു. സംഭാഷണം ഹ്രസ്വമായിരുന്നു.

ഒരു ഇൻഫോ ഉണ്ട്.”, ഫോൺ ഡിസ്കണക്ട് ചെയ്തുകൊണ്ട് ഇൻസ്പെക്ടർ സേതുനാഥ് ഡോ.കൃഷ്ണയോടു പറഞ്ഞു. അഭിലാഷ് മുക്കാടൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തിരുന്നു. ഇൻക്വസ്റ്റിലോ ആട്ടോപ്സിയിലോ കൊലയാളിയിലേക്കു നീളുന്ന കാര്യമായ സൂചനകൾ ഒന്നുമില്ലായിരുന്നു. ആദ്യത്തേതുപോലെ തന്നെ തെളിവുകളും പഴുതുകളും ഇല്ലാതെ വിദഗ്ധമായി നടത്തിയതായിരുന്നു അഭിലാഷിൻ്റെ കൊലപാതകവും

ഡോ.കൃഷ്ണ താത്പര്യപൂർവം മുന്നോട്ടാഞ്ഞിരുന്നു. ഇൻസ്പെക്ടർ തുടർന്നു.
“ഒരു വർഷം മുൻപ് അഭിലാഷ് മുക്കാടനെ ലോറി ഇടിച്ച് കൊല്ലാൻ ശ്രമിച്ചതിന് ദേവിവയൽ സ്റ്റേഷനിൽ ഒരു കേസുണ്ട്.”
“ആരാണ് പ്രതി?”
“ഒരു മുരുകൻ. മുക്കാടൻ ഗ്രൂപ്പിന്റെ ഡ്രൈവറും ഹെഞ്ച് മാനുമാണ്. അയാളുടെ ഭാര്യയും കൂമൻകുന്നിലെ ഉരുൾപൊട്ടലിൽ മരിച്ചിരുന്നു.”
“ഹൗ ഈസ് മുക്കാടൻ കണക്ടഡ് ടു ദാറ്റ്.”
“കൂമൻകുന്നിന് മുകളിലുള്ള മുക്കാടൻ ഗ്രൂപ്പിൻ്റെ ക്വാറിയാണ് ഉരുൾപൊട്ടലിനു കാരണം എന്നാണ് നിഗമനം.”
“സാർ പുളിക്കൻ ഗ്രൂപ്പ് മുക്കാടൻമാരുമായി വളരെ വർഷങ്ങളായി ശത്രുതയിലാണ്. അവർക്ക് എന്തെങ്കിലും ഇൻവോൾവ്മെൻറ്…”, അരുണാണ് അതു പറഞ്ഞത്.
“ആരാണീ പുളിക്കൻമാർ?”, ഡോ.കൃഷ്ണ ചോദിച്ചു.
ഹൈറേഞ്ചിലെ ഒരു വൻ ബിസിനസ് ടീമാണ്. പ്രസന്ന രാജൻ്റെ മുക്കാടൻ ഗ്രൂപ്പിനും പുളിക്കൻമാർക്കും തടിക്കടത്തുൾപ്പെടെ പല തരം ഇല്ലീഗൽ ബിസിനസുകളുണ്ട്. സോ…”, അരുൺ അർദ്ധോക്തിയിൽ നിറുത്തി.
“നമുക്ക് മുക്കാടൻ്റെ ഓഫീസ് വരെ ഒന്നു പോകാം.”, ഒന്നാലോചിച്ച ശേഷം ഡോ.കൃഷ്ണ എഴുന്നേറ്റു.

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഡോ. കൃഷ്ണയുടെ വാഹനം ദേവിവയലിലുള്ള മുക്കാടൻ അസോസിയേറ്റ്സിൻ്റെ കോമ്പൗണ്ടു കടന്നു. വണ്ടി പാർക്ക് ചെയ്ത ശേഷം ഡോ.കൃഷ്ണയും ഇൻസ്പെക്ടർ സേതുനാഥും ഓഫീസിൻ്റെ പടികൾ കയറി.

“ആരെയാണ് കാണേണ്ടത്?”, റിസപ്ഷനിലെ പെൺകുട്ടി ചോദിച്ചു.
“വി ആർ ഫ്രം പോലീസ്.”, CI പറഞ്ഞു. പെൺകുട്ടി മുഖത്ത് പരിഭ്രമം പടർന്നു.
“സാർ മാനേജർ സ്ഥലത്തില്ല.”, അവളുടെ സ്വരം പതറി.
“പിന്നെയാരുണ്ട്?”, നിശിതമായിരുന്നു ഡോ.കൃഷ്ണയുടെ സ്വരം.
“ഗർവാസീസ് സാറുണ്ട്.”
“വെയറീസ് ഹി?”
“ഫസ്റ്റ് ഫ്ലോർ, സർ.”

“വരണം സാർ.”, സിൽക്ക് ജൂബയും മുണ്ടും ധരിച്ച, കറുത്ത്, കുറുകിത്തടിച്ച മദ്ധ്യവയസ്ക്കൻ ചിരിച്ചു കൊണ്ട് ഡോ.കൃഷ്ണയെയും Cl സേതുനാഥിനെയും അകത്തേക്കു ക്ഷണിച്ചു. അയാളുടെ ചിരിക്കു പിന്നിൽ അസ്വസ്ഥത പുകയുന്നുണ്ടെന്ന് ഡോ.കൃഷ്ണ മനസ്സിലാക്കി.
“ഞാൻ CI സേതുനാഥ്, ഇത് ഡോ.മുരളി കൃഷ്ണ.”, ഇരുന്നു കൊണ്ട് CI തുടർന്നു: “അഭിലാഷ് മുക്കാടന് ശത്രുക്കളായിട്ട് ആരെങ്കിലും? ഐ മീൻ ബിസിനസ് റൈവൽറി.”
“അങ്ങനെയാരുമില്ല സാർ.”
“പുളിക്കൻമാരുമായി പ്രശ്നമുണ്ടായിരുന്നല്ലോ?”, ഡോ.കൃഷ്ണ പെട്ടെന്നു ചോദിച്ചു. ഗർവാസീസിൻ്റെ കണ്ണുകളിലായിരുന്നു അദ്ദേഹത്തിൻ്റെ നിശിതമായ നോട്ടം. എതിരെയുള്ളയാൾ പതറുമ്പോൾ, വെറും ചോദ്യങ്ങൾ പോലും രഹസ്യങ്ങൾ കുടുങ്ങുന്ന ചൂണ്ടയാണെന്ന് അദ്ദേഹത്തിനറിയാം.
“അത് ചുമ്മാതാണ് സാർ.”
“ഏത്?”
“പുളിക്കൻമാരുടെ തടി ലോറികൾ സ്ക്വാഡ് പിടിച്ചത് ഞങ്ങൾ ഒറ്റിയതാണെന്നു കേൾക്കുന്നത്.”
“അതു ശരിയല്ലേ?”
“ഏയ്. അതൊരു മിസൺഡർസ്റ്റാൻഡിംഗാരുന്നു, അന്നേ പറഞ്ഞ് സെറ്റിലാക്കി.”
ഗർവാസീസ് വിയർക്കുന്നത് ഡോ.കൃഷ്ണ ശ്രദ്ധിച്ചു.
“വേറെ ആർക്കെങ്കിലും അഭിലാഷിനോട് ശത്രുതയുണ്ടായിരുന്നോ?”,
CI ചോദിച്ചു,
“ഇല്ല സാർ. അങ്ങനെയൊന്നും…”
“മുരുകനുണ്ടായിരുന്നില്ലേ?”, ഡോ.കൃഷ്ണയുടെ ചോദ്യം പെട്ടെന്നായിരുന്നു.
“ഓ… അതു ഞാൻ ഓർത്തില്ല.”, ഗർവാസീസിൻ്റെ സ്വരം വല്ലാതെ പതറി. പിന്നെ സ്വയം നിയന്ത്രിച്ചു കൊണ്ടു അയാൾ തുടർന്നു: “ഉരുൾപൊട്ടലിൽ അവൻ്റെ ഭാര്യ മരിച്ചതിൻ്റെ ദേഷ്യത്തിന് അവൻ അഭിലാഷ് സാറിനെ…”
“ആ ദേഷ്യത്തിനാണെന്ന് കൊല്ലാൻ ശ്രമിച്ചതെന്ന് നിങ്ങൾക്കെങ്ങനെ അറിയാം? അവൻ നിങ്ങളോടു പറഞ്ഞോ?”, ഡോ.കൃഷ്ണയുടെ സ്വരം ഉയർന്നു.
“ഞാൻ ഊഹിച്ചതാണ്.”
“മുക്കാടൻ കൊല്ലപ്പെട്ട ദിവസം നിങ്ങളെവിടെയായിരുന്നു?”, ഇൻസ്പെക്ടർ ചോദിച്ചു.
“എറണാകുളത്ത്.”
“പറഞ്ഞതൊന്നും പിന്നെ മാറരുത്.”, എഴുന്നേറ്റു കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു. ഗർവാസീസ് ഒന്നും മിണ്ടിയില്ല.

“മുരുകനിപ്പോൾ അകത്താണോ?”,
പടിക്കെട്ടിറങ്ങുമ്പോൾ ഡോ. കൃഷ്ണ ഇൻസ്പെക്ടറോടു പറഞ്ഞു.
“ഇല്ല ജാമ്യത്തിലാണ്.”
“അയാളെ ട്രേസ് ചെയ്യണം.”, ഡോ.കൃഷ്ണ ആലോചനാപൂർവ്വം പറഞ്ഞു, അതേ സമയം, കിലോമീറ്ററുകൾക്കപ്പുറം പോൾ പുളിക്കൻ്റെ മൊബൈലിൽ ഗർവാസീസിൻ്റെ മുഖവും പേരും തെളിഞ്ഞു.
*****
“മുരുകനെ വിളിക്ക്.”, ഇൻസ്പെക്ടർ പറഞ്ഞു. കമ്പളക്കാട് പാലത്തിൻ്റെ അടുത്തുള്ള താത്ക്കാലിക ഷെഡുകളിൽ ഒന്നിൻ്റെ മുന്നിൽ നില്ക്കുകയായിരുന്നു അദ്ദേഹം.
“അവനിവിടില്ല സാറേ. ജാമ്യത്തിലിറങ്ങിയ ശേഷം ഇങ്ങോട്ടു വന്നിട്ടില്ല.”, മുരുകൻ്റെ അമ്മ പറഞ്ഞു.
“പിന്നെവിടെപ്പോയി?”
“നാട്ടിലെങ്ങാനും പോയിക്കാണും.”
“അതെവിടെ?”
“ഇഞ്ചിപ്പാറ.”
“അവനെന്തിനാ മുക്കാടനെ കൊല്ലാൻ നോക്കിയത്?”
“എനിക്കെങ്ങനെ അറിയാനാ സാറേ?”, അവർ നിർവികാരതയോടെ പ്രതിവചിച്ചു. അടുത്തൊരു ഷെഡിൻ്റെ ജനലിലൂടെ നാലു കണ്ണുകൾ ഇൻസ്പെക്ടറെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഷിബുവും മുരുകനുമായിരുന്നു അത്.
*****
”അപ്പോൾ ഷിബുവും മുരുകനുമാണ് നമ്മുടെ മുന്നിൽ ആകെയുള്ള സസ്പെക്ട്സ്, അല്ലേ?”, ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോട് ചോദിച്ചു. കമ്പളക്കാടുള്ള സർക്കാർ ഗസ്റ്റ് ഹൗസിലെ മുറിയിൽ ഇരിക്കുകയായിരുന്നു അവർ. അരുണും ഒപ്പമുണ്ടായിരുന്നു. ഷിബുവിനും മുരുകനും കൊലയിൽ പങ്കുണ്ടാവാം എന്ന കേവലമായ ഊഹത്തിനപ്പുറം മൂർത്തമായ ഒന്നിലേക്കും പോലീസിനെത്താൻ കഴിഞ്ഞില്ല. രണ്ടു പേരെയും കണ്ടെത്താനും കഴിഞ്ഞില്ല. രണ്ടാം കൊല കൂടി നടന്നതോടെ ഇൻസ്പെക്ടർ സേതുനാഥ് കടുത്ത സമ്മർദ്ദത്തിലായിരുന്നു.

“അതെ ഡോ.കൃഷ്ണ.”, അതു പറയുമ്പോൾ ഇൻസ്പെക്ടറുടെ തോളുകൾ ആത്മവിശ്വാസമില്ലായ്മയുടെ ഭാരം കാരണം താണിരുന്നു. അദ്ദേഹം തുടർന്നു: “അതിൻ്റെ കാരണങ്ങൾ ഞാൻ പറഞ്ഞിരുന്നല്ലോ.”
“കൊല്ലപ്പെട്ടവർ രണ്ടു പേരും ചിറ്റുമല സ്വദേശികളല്ല എന്നല്ലേ പറഞ്ഞത്?”
“ഒറിജനലി ഇവിടുത്തുകാരാണ്.”, അരുണാണ് അതു പറഞ്ഞത്. അദ്ദേഹം തുടർന്നു: “പക്ഷേ, പത്തിരുപത് വർഷമായി കൊച്ചിയിലാണ് താമസം.”
“ഇൻസ്പെക്ടർ, അവർ പാതിരാത്രിക്ക് എന്തിനാണ് കൂമൻകുന്നിൽ വന്നതെന്ന് അന്വേഷിക്കണം.”, ഡോ.കൃഷ്ണ ആലോചനയോടെ പറഞ്ഞു.
“ഷുവർ.”

“പ്ലീസ് ടെൽ മി മോർ എബൗട്ട്’ ദിസ് കൂമൻകുന്ന് എപ്പിസോഡ്”, അല്പം കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണ പറഞ്ഞു.
“നാലു വർഷം മുൻപാണ് പ്രസന്നരാജൻ്റെ അളിയനായ അഭിലാഷ് മുക്കാടനും സുഗതകുമാറും ചേർന്ന് കൂമൻകുന്നിന് മുകളിൽ ക്വാറി തുടങ്ങിയത്.”, അരുൺ ആണതു പറഞ്ഞത്. അദ്ദേഹം തുടർന്നു: ”കടുത്ത പരിസ്ഥിതി പ്രശ്നങ്ങളുണ്ടെന്ന് അറിയാമായിരുന്നിട്ടും, അന്നു മന്ത്രിയായിരുന്ന പ്രസന്നരാജൻ്റെ സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ അനുമതി നല്കി. ജനകീയ പ്രക്ഷോഭങ്ങളൊക്കെ വെറുതെ ആയി.”. ഒന്നു നിറുത്തിയിട്ട് അരുൺ തുടർന്നു: “പാറമടയിൽ വീണും ടിപ്പറിടിച്ചും കുട്ടികൾ മരിച്ചതോടെ കഴിഞ്ഞ വർഷം വീണ്ടും സമരം തുടങ്ങി. അതിനിടയിലാണ് മഴക്കാലത്ത് ഉരുൾപൊട്ടിയത്.”
“കൂമൻകുന്ന് കംപ്ലീറ്റ്ലി വാഷ്ഡ് ഓഫ്.”, സേതുനാഥ് കൂട്ടിച്ചേർത്തു. അദ്ദേഹം തുടർന്നു: “6 കുട്ടികൾ ഉൾപ്പെടെ 17 പേരാണ് മരിച്ചത്. എ ഹാർട്ട് ബ്രേക്കിംഗ് ട്രാജഡി.”
“ഉം. പത്രത്തിൽ വായിച്ചതോർക്കുന്നു.”, ഡോ.കൃഷ്ണപ്രതിവചിച്ചു.
“ഇനിയും റിഹാബിലിറ്റേഷനോ കോമ്പൻസേഷനോ ആയിട്ടില്ല.”, അരുൺ പറഞ്ഞു. അദ്ദേഹം തുടർന്നു: “അതിനിടയിലാണ് വീണ്ടും ക്വാറി പ്രവർത്തനം തുടങ്ങാൻ തീരുമാനമായത്.”
“അതിൻ്റെ സ്വാഭാവിക പ്രതികരണമാവാം കൊലകൾ എന്നാണോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“പോസ്സിബിൾ.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“ദെൻ ഷിബുവും മുരുകനും മാത്രം ആവണമെന്നില്ല. ലാൻഡ് സ്ലൈഡ് വിക്ടിംസ് വേറെയും ഉണ്ടല്ലോ.”, ഡോ.കൃഷ്ണ ആലോചനാപൂർവ്വം പറഞ്ഞു.
(അടുത്ത അദ്ധ്യായം)

 

Post Views: 22
4
ദേവദാസ്

3 Comments

  1. Sheela on March 25, 2024 7:49 PM

    👍

    Reply
    • ലിബിന on March 25, 2024 10:11 PM

      ഗുഡ്

      Reply
  2. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 3 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.