Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 5
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 5

By ദേവദാസ്March 26, 2024Updated:March 31, 20245 Comments4 Mins Read102 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം.

അടുത്ത മുറിയിൽ ഇൻസ്പെക്ടർ സേതുനാഥ് കോൺസ്റ്റബിൾ മധുവിനോട് ഉച്ചത്തിൽ കയർക്കുന്നത് ഡോ.കൃഷ്ണ കേട്ടു. ജോലിയിൽ വീഴ്ച വരുത്തിയതിന് കോൺസ്റ്റബിളിന് സസ്പെൻഷൻ കിട്ടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു.

അടുത്ത ദിവസം രാവിലെ ചിറ്റുമല സ്റ്റേഷനിലെ മീറ്റിംഗ് റൂമിൽ, കൊലപാതകങ്ങൾ നടന്ന സ്ഥലങ്ങളിൽ നിന്നു കിട്ടിയ തെളിവുകളും ചിത്രങ്ങളും പരിശോധിക്കുകയായിരുന്നു ഡോ.കൃഷ്ണ. അതിനിടയിലാണ് ഒരു ഫോട്ടോ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടത്. സുഗതകുമാറിൻ്റെ കൊല നടന്ന സ്ഥലത്തു നിന്നുള്ളതായിരുന്നു അത്. കമിഴ്ത്തിയിട്ട മൃതദേഹത്തിൻ്റെ ഇടതു കൈവിരലുകൾക്കിടയിൽ ഉടക്കിക്കിടക്കുന്ന, മഞ്ഞയും ചുവപ്പും കലർന്ന ചരട്‌ ഹാൻഡ് ലെൻസിലൂടെ മാത്രമേ വ്യക്തമായി കാണാൻ പറ്റുമായിരുന്നുള്ളൂ.

ഡോ. കൃഷ്ണ മേശപ്പുറത്തിരിക്കുന്ന തൊണ്ടി സാധനങ്ങൾ പരിശോധിച്ചെങ്കിലും, ആ ചരട് മാത്രം അതിൽ ഉണ്ടായിരുന്നില്ല.
“മധൂ.”, ഡോ.കൃഷ്ണ വിളിച്ചു.
കോൺസ്റ്റബിൾ അടുത്ത മുറിയിൽ അവിടേക്കു വന്നു. അയാളുടെ പരിഭ്രമം ഡോ.കൃഷ്ണ ശ്രദ്ധിക്കാതിരുന്നില്ല.
“എം ഓ യിൽ ഒരു സാധനം മിസ്സിംഗ് ആണല്ലോ.”, ഡോ.കൃഷ്ണ പറഞ്ഞു. കോൺസ്റ്റബിൾ ഒന്നും മറുപടി പറയാതെ നിന്നു. “എനി പ്രോബ്ലം ഡോ.കൃഷ്ണ.”, അവിടേക്കു വന്ന ഇൻസ്പെക്ടർ സേതുനാഥിൻ്റേതായിരുന്നു ചോദ്യം.
“യെസ്. സീ ദിസ്.”, ഹാൻഡ് ലെൻസ് ഫോട്ടോയിലേക്ക് അടുപ്പിച്ചു കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ ശ്രദ്ധാപൂർവം നോക്കുമ്പോൾ അദ്ദേഹം തുടർന്നു: “ലുക്സ് ലൈക്ക് എ സേക്രഡ് ത്രെഡ്. കൊലയാളിയുടെ കൈയിലോ മറ്റോ ഉള്ളതാവണം.”
“യെസ്, യെസ്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു. ഡോ. കൃഷ്ണ തുടർന്നു: “ഇത്ര പ്രധാനപ്പെട്ട തെളിവ് എം ഓ യിൽ കാണുന്നില്ല.”
ഇൻസ്പെക്ടർ അസ്വസ്ഥനായി മധുവിനു നേരേ തിരിഞ്ഞു: “താനല്ലേ കസ്റ്റോഡിയൻ എങ്ങനെയാടോ എം ഓ മിസ്സായത്?”
കോൺസ്റ്റബിൾ പരുങ്ങലോടെ തല കുനിച്ചു നിന്നു.
“ഇൻസ്പെക്ടറുടെ മുഖം കോപം കൊണ്ട് ചുവന്നു.
“താനൊക്കെ എന്തു മൈ…, മത്തങ്ങ ഉണ്ടാക്കാനാടോ ഈ പണിക്ക് വരുന്നത്. “, അദ്ദേഹം അലറി:
“കുറച്ചു ദിവസം വീട്ടിപ്പോയിരിക്ക്.”
ഇൻസ്പെക്ടർ അമർത്തിച്ചവിട്ടിക്കൊണ്ട് മുറിയിൽ നിന്നിറങ്ങിപ്പോയി. കോൺസ്റ്റബിൾ അതേ നിൽപ് തുടരുകയായിരുന്നു. അയാൾ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് ഡോ.കൃഷ്ണയ്ക്ക് മനസ്സിലായി. ചോദിച്ചാലും ഇപ്പോൾ അയാൾ ഒന്നും പറയില്ലെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.
*****
വീടിൻ്റെ വാതിൽ തുറന്ന കോൺസ്റ്റബിൾ മധു മുന്നിൽ നില്ക്കുന്ന ഡോ.കൃഷ്ണയെ കണ്ടു ഞെട്ടി. ഭയപ്പാടോടെ അയാൾ പിന്നോട്ടു മാറി. അകത്തേക്കു കടന്ന ഡോ.കൃഷ്ണ അവിടെക്കണ്ട പഴയ സോഫയിലിരുന്നു. ഒരു വശം താണ, തുണി പിഞ്ഞി, പൊടി മൂടിയ സോഫ മാത്രമായിരുന്നു ആ മുറിയിൽ ഇരിക്കാനുണ്ടായിരുന്നത്. ട്യൂബ് ലൈറ്റിൻ്റെ, കാലപ്പഴക്കം കാരണം മങ്ങിപ്പോയ വെളിച്ചം മാറാലയും അഴുക്കും കുടിപാർക്കുന്ന ചുവരുകളിൽ നിഴൽ വീഴ്ത്തി. ദൈന്യവും കുറ്റബോധവും വിങ്ങുന്ന മധുവിൻ്റെ കണ്ണുകൾ ഈറനായത് ഡോ.കൃഷ്ണ കണ്ടു.
“ആരാ അച്ഛാ, അവിടെ?”, അകത്തുനിന്ന് ഒരു പെൺകുട്ടിയുടെ ക്ഷീണിച്ച സ്വരം കേട്ടു. മധു അതിനു മറുപടി പറഞ്ഞില്ല. അയാൾ തോളുകൾ താഴ്ത്തി തലകുനിച്ചു നിൽക്കുകയായിരുന്നു.

“പറയണം. എന്തിനാണ് ആ എം ഓ മാറ്റിയത്?”, നിശിതമായിരുന്നു ഡോ.കൃഷ്ണയുടെ സ്വരം.
“കാശ് തരാന്നു പറഞ്ഞപ്പോൾ ചെയ്തതാ സാറേ.”
“ആരാണ് പറഞ്ഞത്?”
മധു ഒരു നിമിഷം മൗനം പാലിച്ചു. പിന്നെപ്പറഞ്ഞു തുടങ്ങി: “കഴിഞ്ഞ ആഴ്ച മോൾക്ക് ഒരു ഓപ്പറേഷനുണ്ടാരുന്നു. അതിന് എത്ര നുള്ളിപ്പെറുക്കീട്ടും കാശ് തികയാതിരിക്കുമ്പോഴാ ഒരാള് വിളിച്ചത്?”
“ആര്?”
“അതറിയത്തില്ല. ഒരു മൊബൈൽ നമ്പറീന്നാ വിളിച്ചത്.”
“എന്നിട്ട്?”
“ഒരു ലക്ഷം രുപ തരാം. ആ ചരട് എടുത്തു കൊടുക്കണം എന്നു പറഞ്ഞു.”, ഒന്നു നിറുത്തിയിട്ട് മധു തുടർന്നു: “അയാള് പറഞ്ഞതനുസരിച്ച് ചരട് കവറിലിട്ട് കമ്പളക്കാട്ടുള്ള കപ്പേളയുടെ പിറകിൽ കൊണ്ടു വച്ചു. പിറ്റേന്ന് രാവിലെ വീട്ടുപടിക്കല് കാശ് പൊതികൊണ്ടു വച്ചിരുന്നു.”
ഡോ.കൃഷ്ണ കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പിന്നെപ്പറഞ്ഞു:“സർവീസീന്നു തന്നെ പുറത്താക്കണ്ട കുറ്റമാണ് താൻ ചെയ്തത്.”
“ഗതികേട് കൊണ്ട് ചെയ്തു പോയതാ. മോള് ജനിച്ചപ്പോഴേ ഹാർട്ടിൻ്റെ അസുഖത്തിന് ട്രീറ്റ്മെൻ്റിലാ. ചുട്ടും വിറ്റുമാ കൊച്ചിനെ ചികിത്സിക്കുന്നത്.”, അയാൾ കരഞ്ഞുകൊണ്ട് നിലത്തിരുന്നു: “ഉള്ള ജോലി കൂടിപ്പോയാൽ…”, അയാൾ വിതുമ്പി. ഡോ. കൃഷ്ണ ഒന്നും മിണ്ടാതെ എഴുന്നേറ്റു. മധുവിനെ വിളിച്ച നമ്പർ വാങ്ങി അദ്ദേഹം ഇരുട്ടിലേക്കിറങ്ങി.  കേസിൻ്റെ വഴിത്തിരിവിന് കാരണക്കാരനാകുന്ന ആളാണ് തൻ്റെ പിന്നിൽ നിൽക്കുന്നതെന്ന് ഡോ.കൃഷ്ണ അറിഞ്ഞത് ദിവസങ്ങൾക്കു ശേഷമാണ്.

ഡോ.കൃഷ്ണയുടെ വാഹനം പോകുന്നത് ഇരുളിൽ നിന്ന് ഒരാൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഷിബുവായിരുന്നു അത്.
******
അന്വേഷണം എങ്ങുമെത്താതെ ഇഴയാൻ തുടങ്ങി. കമ്പളക്കാട്ട് പാലത്തിനടുത്ത് പുറമ്പോക്കിൽ താമസിക്കുന്ന, കൂമൻകുന്നിലെ പഴയ അന്തേവാസികളെ നിരീക്ഷിച്ചിട്ടും ചോദ്യം ചെയ്തിട്ടും ഒരു സൂചനയും കിട്ടിയില്ല. ഷിബുവിനെയും മുരുകനെയും കണ്ടെത്താനുള്ള ശ്രമങ്ങളും വിഫലമായി. ഡോ. കൃഷ്ണ ലഭ്യമായ തെളിവുകൾ വീണ്ടും വീണ്ടും പരിശോധിച്ചെങ്കിലും കാര്യമായ ഒന്നും തെളിഞ്ഞു വന്നില്ല. മധുവിനെ വിളിച്ചത്, സുഗതകുമാറിൻ്റെ കാണാതായ  മൊബൈലിൽ നിന്നാണെന്ന് മനസ്സിലായതോടെ ആ വഴിയും അടഞ്ഞു.

“രണ്ടു പേരും രാത്രി ചിറ്റുമല വന്നത് എന്തിനെന്ന് അന്വേഷിക്കണം.” ഡോ.കൃഷ്ണ ആലോചനാപൂർവ്വം ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു. ശനിയാഴ്ച വൈകുന്നേരം ഫോറസ്റ്റ്’ ഗസ്റ്റ് ഹൗസിലെ മുറിയിൽ ഇരിക്കുകയായിരുന്നു ഇരുവരും.
“ഓക്കെ.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
ക്വാറിയും ഉരുൾപൊട്ടലുമാണ് കൊലപാതകത്തിൻ്റെ മോട്ടീവ് എന്ന് കണ്ക്ലൂസീവായി പറയാൻ പറ്റില്ല.”, അല്പം കഴിഞ്ഞപ്പോൾ ഡോ.കൃഷ്ണ പറഞ്ഞു.
“വൈ?”, ഇൻസ്പെക്ടർ ചോദിച്ചു.
“രണ്ടു കേസിലും കൊല്ലുന്നതിനു മുൻപ് ജനനേന്ദ്രിയം കത്തിച്ചിട്ടുണ്ട്. ഫയർ അനാലിസിസ് റിപ്പോർട്ട് പ്രകാരം, തീ കൊളുത്തിയത് അരക്കെട്ടിലാണ്. പെട്രോൾ ഒഴിച്ച ശേഷം.”
“മറ്റെന്തിനോ ഉള്ള പ്രതികാരം പോലെ, അല്ലേ?”
“യെസ്. ലുക്ക്സ് ലൈക്ക് കൗണ്ടർ ടു സം സെക്ഷ്വൽ അസാൾട്ട്.”
“ഉം. പക്ഷേ, ആ വളപ്പൊട്ടുകളും മഞ്ചാടിക്കുരുക്കളും?”, ഒന്നു നിറുത്തിയിട്ട് ഇൻസ്പെക്ടർ തുടർന്നു: “കൂമൻകുന്നിലേക്കുള്ള വഴിയിൽ ധാരാളം മഞ്ചാടിമരങ്ങൾ ഉണ്ടായിരുന്നെന്നാണ് അരുൺ പറയുന്നത്. ഉരുൾപൊട്ടലിൽ എല്ലാം കടപുഴകി.”
“ദാറ്റ് ബ്രിംഗ്സ് അസ് ബാക്ക് ടു ഔർ ഇനിഷ്യൽ അസംപ്ഷൻ എബൗട്ട് ദ മർഡർ മോട്ടീവ്.”
“യെസ് “, ഇൻസ്പെക്ടർ നിശ്വസിച്ചു.
“കൊല്ലപ്പെട്ടവരുടെ ക്രിമിനൽ ആൻ്റി സിഡൻറ്സ്. എനിതിംഗ് സസ്പീഷ്യസ്?”, ഒരു നിമിഷം കഴിഞ്ഞ് ഡോ.കൃഷ്ണ ചോദിച്ചു.”
“ക്ലീൻ. എക്സപ്റ്റ് ദ ലാൻഡ് സ്ലൈഡ് എപ്പിസോഡ്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“ഇവർ രണ്ടു പേരും മാത്രമാണോ പാർട്ട്ണേഴ്സ്?”
“യെസ്, ആസ് പെർ ഔർ അണ്ടർസ്റ്റാൻഡിംഗ്‌.”
“ഒന്നുകൂടി വിശദമായി അന്വേഷിക്കണം.”, ഡോ.കൃഷ്ണ ആലോചനയോടെ പറഞ്ഞു.
“ഡു യു എക്സ പെക്ട് അനദർ മർഡർ?”, ഇൻസ്പെക്ടറുടെ ശബ്ദത്തിൽ ഭയവും ആശങ്കയും കലർന്നിരുന്നു.
“ക്വാറിയുടെ ഉപ്പു തിന്നവർ വേറെ ആരെങ്കിലുമുണ്ടെങ്കിൽ…”, ഡോ.കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി.

അദ്ദേഹത്തിൻ്റെ ഊഹം ശരിയാകാൻ മണിക്കൂറുകളുടെ അകലമേ ഉണ്ടായിരുന്നുള്ളൂ.

*******

കമ്പളക്കാട് പാലം കഴിഞ്ഞപ്പോൾ അയാൾ ബൈക്കിൻ്റെ വേഗം കുറച്ചു. വണ്ടി ഒരു ബമ്പിലേക്കു കയറി. അടുത്ത നിമിഷം, ഇരുട്ടിൽ പാർക്ക് ചെയ്തിരുന്ന വാനിൻ്റെ വലതു ഡോർ ശക്തിയായി തുറന്നു ബൈക്കിലിടിച്ചു. ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേക്ക് വീണ് ഉരഞ്ഞു നീങ്ങി. യാത്രികൻ തെറിച്ച് പഴയ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് നിലത്തു വീണു. പിടഞ്ഞെഴുന്നേൽക്കാൻ ശ്രമിച്ച അയാളുടെ മുഖത്ത് ഒരു ബൂട്ട് അമർന്നു താഴ്ന്നു. ശ്വാസം കിട്ടാതെ പിടയുന്നതിനിടയിൽ തൻ്റെ മുന്നിൽ ഉയർന്നു നില്ക്കുന്ന നിഴൽ രൂപം അയാൾ കണ്ടു. അപ്പോൾ വാനിൻ്റെ ഡോർ വീണ്ടും തുറന്നടഞ്ഞു.

(അടുത്ത അദ്ധ്യായം)

Post Views: 40
5
ദേവദാസ്

5 Comments

  1. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 4 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

  2. Santhoshkumar.K on March 26, 2024 11:00 PM

    👍👌

    Reply
  3. ലിബിന on March 26, 2024 10:23 PM

    👌

    Reply
  4. sabira latheefi on March 26, 2024 10:06 PM

    ത്രില്ലിംഗ്… ❤️❤️

    Reply
  5. Sheela on March 26, 2024 10:04 PM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.