Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 6
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 6

By ദേവദാസ്March 27, 2024Updated:March 31, 20242 Comments6 Mins Read75 Views
Bookmark Now
Please login to bookmark Close

No account yet? Register

ആദ്യ അദ്ധ്യായം മുതൽ വായിക്കാം.

“ദേവിവയൽ ആർഡിഒ ആണ്. ഹരിപ്രസാദ്.”, ഇൻസ്പെക്ടറുടെ സ്വരത്തിൽ അസ്വസ്ഥതയും ഈർഷ്യയും പ്രകടമായിരുന്നു.
“വാട്ട്?!”, ഡോ.കൃഷ്ണ ഒരു നിമിഷം പകച്ചു. അദ്ദേഹത്തിൻ്റെ കണ്ണുകളിൽ അവിശ്വനീയത തെളിഞ്ഞു.
“യെസ്, സാർ.”, അരുൺ പറഞ്ഞു. അദ്ദേഹം തുടർന്നു: ”ബൈക്കിലുണ്ടായിരുന്ന പേപ്പറുകളിൽ നിന്ന് കൺഫേം ചെയ്തിട്ടുണ്ട്.”
“ഇവിടെയാണോ അദ്ദേഹം താമസം?”, നിലത്തു വീണു കിടക്കുന്ന ബൈക്ക് ശ്രദ്ധിച്ചു കൊണ്ട് ഡോ.കൃഷ്ണ ചോദിച്ചു.
“എറണാകുളത്താണ്. പക്ഷേ, കുടുംബ വീട് ഇവിടെ അടുത്താണ്.”
“അവിടെ വന്നതാവണം.”, സേതുനാഥ് കൂട്ടിച്ചേർത്തു.

ബമ്പിൻ്റെ സൈഡിലുള്ള ഒടിഞ്ഞ പഴയ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിയാടുന്ന, അര മുതൽ മുകളിലേക്ക് നെഞ്ചു വരെ കരിഞ്ഞു പോയ മൃതദേഹം ഡോ.കൃഷ്ണ വിശദമായി പരിശോധിച്ചു. മുഖത്തെ ചതവുകളും തലയുടെ പിറകിൽ കഴുത്തിൽ ഉള്ള പാടും അദ്ദേഹം ശ്രദ്ധിച്ചു. കൈകാലുകൾ കയറുപയോഗിച്ച് കെട്ടിയ നിലയിൽ കാണപ്പെട്ടു.. മൃതദേഹത്തിനു താഴെ നിലത്ത്, ചില സ്ഥലങ്ങളിൽ പുല്ല് കരിഞ്ഞിരുന്നു.
“ദ സെയിം പാറ്റേൺ ഓഫ് മർഡർ. കെട്ടിത്തൂക്കിയ ശേഷം തീകൊളുത്തി ക്രൂരമായി പീഡിപ്പിച്ചതാവണം. പിന്നെ കയർ മുറുക്കി കൊന്നു കാണും”, പരിശോധന കഴിഞ്ഞ ശേഷം ഡോ.കൃഷ്ണ ഇൻസ്പെക്ടർ സേതുനാഥിനോടു പറഞ്ഞു.
“യെസ്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു. അദ്ദേഹത്തിൻ്റെ സ്വരത്തിൽ അമർഷവും അസ്വസ്ഥതയും നിഴലിട്ടു നിന്നിരുന്നു.
“കൂമൻകുന്ന് ദേവിവയൽ റവന്യൂ ഡിവിഷനിലാണല്ലേ?”, ഡോ.കൃഷ്ണ ചോദിച്ചു.
“അതെ.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
*******
“റിയലി ഗ്രൂസം.”, ഡോ.കൃഷ്ണ മൊബൈലിൽ നോക്കിക്കൊണ്ട് ഇൻസ്പെക്ടറോടു പറഞ്ഞു. ഹരിപ്രസാദിൻ്റെ ഭാര്യ നല്കിയ വീഡിയോ കാണുകയായിരുന്നു ഇരുവരും. അകത്ത് ഹരിപ്രസാദിൻ്റെ ഓട്ടോപ്സി നടക്കുന്നുണ്ടായിരുന്നു.

കഴുത്തിൽ കുരുക്കുമായി നിലത്ത് ഇരിക്കുന്ന ഹരിദാസ്, അരയിൽ നിന്നു മുകളിലേക്ക് ആളുന്ന അഗ്നിനാളങ്ങളിൽ പിടയുന്ന ദൃശ്യം അതിഭീകരമായിരുന്നു. പെട്ടെന്ന് പൊള്ളിപ്പിടയുന്ന ഹരിദാസ് മുകളിലേക്കുയർന്നു അയാൾ കുരുക്കിൽ കിടന്ന് പിടഞ്ഞ് നിശ്ചലനാകുന്നത് വീഡിയോയിൽ കാണാമായിരുന്നു
“റിയലി ഹൊറിഫിക്.”, ഇൻസ്പെക്ടർ സേതുനാഥ് പ്രതിവചിച്ചു.
“അപ്പോൾ കൊലയാളി ഒറ്റയ്ക്കല്ല.”, ഡോ.കൃഷ്ണ പറഞ്ഞു.

ബൈക്കിൽ വന്നിറങ്ങിയ അരുൺ അവർക്കു മുന്നിലെത്തി സല്യൂട്ട് ചെയ്തു.
“സർ, ഒരു പ്രധാനപ്പെട്ട വിവരമുണ്ട്.”, അദ്ദേഹം തിടുക്കത്തിൽ പറഞ്ഞു.
“ഗോ എഹെഡ്.”, ഇൻസ്പെക്ടർ അക്ഷമനായി.
“ഹരിദാസാണ് കൂമൻകുന്ന് ക്വാറിക്കുള്ള സ്യൂട്ടബിലിറ്റി സർട്ടിഫിക്കറ്റ് കൊടുത്തത്. തുടക്കത്തിലും ഉരുൾപൊട്ടലിനു ശേഷവും.”, ഒന്നു നിറുത്തിയിട്ട് അദ്ദേഹം തുടർന്നു: “ജിയോളജി വകുപ്പിൻ്റെയും മറ്റും ശക്തമായ എതിർപ്പ് വക വയ്ക്കാതെയാണ് ആർ ഡി ഒ അതു ചെയ്തത്.”
“ദാറ്റ് മീൻസ്…”, ഡോ.കൃഷ്ണ അർദ്ധോക്തിയിൽ നിറുത്തി. ഫോറൻസിക് സർജൻ ഡോ.രാജ് കുമാർ പുറത്തേക്കു വരുന്നുണ്ടായിരുന്നു.
“എനിതിംഗ് യൂസ് ഫുൾ?”, ഇൻസ്പെക്ടർ ആകാംക്ഷയോടെ ചോദിച്ചു.
“നതിംഗ് മച്ച്. എക്സപ്റ്റ് ദ മോഡ് ഓഫ് കില്ലിംഗ്, ദിസ് ടൈം വായിൽ കളർ റിബണുകൾ ചുരുട്ടി വച്ചിട്ടുണ്ടെന്നു മാത്രം.”, ഡോക്ടർ പ്രതിവചിച്ചു.
“എനിതിംഗ് എൽസ്?”
“ദ ഡിസീസ്ഡ് അപ്പിയർസ് വെരി സേട്രാംഗ്. ഒരാൾക്ക് ഒറ്റയ്ക്ക് കീഴടക്കാൻ പാടാണ്. “, ഡോക്ടർ ഒന്നു നിറുത്തി;പിന്നെത്തുടർന്നു: “രണ്ട് ആംപ്റ്റിൽ നിന്നും കഴുത്തിൻ്റെ പിറകിൽ വരെ ബലപ്രയോഗത്തിൻ്റെ പാടുകൾ ഉണ്ടായിരുന്നു.”
“ഒരാൾ പിറകിൻ നിന്ന് പിടികൂടിക്കാണും. അല്ലേ ഡോക്ടർ.” ഡോ.കൃഷ്ണ ചോദിച്ചു.
“ലുക്സ് ലൈക്ക് “, ഡോക്ടർ പ്രതിവചിച്ചു. ഡോ. കൃഷ്ണ തുടർന്നു: “രണ്ടാമനാവണം കൈകാലുകൾ കെട്ടിയതും മറ്റും.”
“യെസ്.”
“മറ്റു കൊലകളിലും ഇത്തരം ഒരുസഹായി ഉണ്ടായിക്കൂടേ?”, ഇൻസ്പെക്ടർ ചോദിച്ചു.
“കുഡ് ബി.”, ഡോക്ടർ സമ്മതിച്ചു കൊണ്ടു തുടർന്നു: “പക്ഷേ, അസേർട്ടൻ ചെയ്യാൻ കഴിഞ്ഞില്ല. ദേർ ബേൺസ് വേർ മോർ പ്രൊഫൗണ്ട് ആൻറ് എക്സറ്റെൻസീവ്.”
‘വിക്ടിംസ് കൊല്ലപ്പെടേണ്ടത് ഒരാളുടെ മാത്രം ആവശ്യമാല്ലായിരുന്നു.’ – ഡോ. കൃഷ്ണ സ്വയം പറഞ്ഞു.

ഫോണിൽ സംസാരിച്ചുകൊണ്ടിരുന്ന എസ് ഐ അരുൺ അവിടേക്കു വന്നു.
“ഒരു ഇൻഫോ കിട്ടിയിട്ടുണ്ട്. ആശ്രമത്തിൽ നിന്നു വരുമ്പോഴാണ് മൂന്നു പേരും കൊല്ലപ്പെട്ടത്.”
“വാട്ട്?!”, ഇൻസ്പെക്ടറുടെ മുഖത്ത് അദ്ഭുതത്തെക്കാൾ തെളിഞ്ഞത് അസ്വസ്ഥതയായിരുന്നു.
“ഏതാണീ ആശ്രമം?”, ഡോ.കൃഷ്ണ ചോദിച്ചു.
“സ്വാമിനി നിർമ്മല ചൈതന്യയുടെ. കൂമൻകുന്നിനു പിറകിൽ.”, ഇൻസ്പെക്ടർ പറഞ്ഞു.
“കേട്ടിട്ടില്ല.”
“മൂന്നാലു കൊല്ലമേ ആയിട്ടുള്ളൂ. വടക്കെവിടെയോ നിന്നു വന്ന ഒരു സ്വാമിനിയാണ്.”
“കൊല്ലപ്പെട്ടവർ അവരുടെ ഭക്തരാണോ?”
“എന്നാണ് വിവരം.”, അരുണാണ് അതു പറഞ്ഞത്.
“നമുക്ക് ആശ്രമം വരെയൊന്നു പോകണം.”,
അല്പനേരത്തിനു ശേഷം ഡോ.കൃഷ്ണ പറഞ്ഞു.
*******
“സേതു സാറ് ഒരു സ്വാമിനി ഭക്തനാണ്.”, ഡ്രൈവിംഗിൽ ശ്രദ്ധിച്ചു കൊണ്ട് അരുൺ പറഞ്ഞു.
“അതെയോ?”, ഡോ.കൃഷ്ണ ചോദിച്ചു.
“അങ്ങനെയൊന്നുമില്ല. ഒന്നു രണ്ടു തവണ പോയിട്ടുണ്ട്.”, പിൻസീറ്റിൽ നിന്ന് ഇൻസ്പെക്ടർ സേതുനാഥ് പതിഞ്ഞ സ്വരത്തിൽ പ്രതിവചിച്ചു. വൈകുന്നേരം ഇൻസ്പെക്ടറുടെ സ്വന്തം കാറിൽ ആശ്രമത്തിലേക്കുള്ള യാത്രയിലായിരുന്നു മൂവരും. സിവിൽ ഡ്രസ് മതിയെന്ന് ഡോ.കൃഷ്ണ പ്രത്യേകം നിർദ്ദേശിച്ചിരുന്നു.

വാഹനം കുണ്ടും കുഴിയുമുള്ള ആശ്രമം റോഡിലേക്ക് കയറി.
“തല്ലിപ്പൊളി റോഡാണ്.”, അരുൺ പറഞ്ഞു.
“പുതിയ ആളല്ലേ. പ്രശ്സ്തിയും പ്രമുഖരും കൂടിയാലേ റോഡ് നന്നാവൂ.”, ഡോ.കൃഷ്ണ ഫലിതരൂപേണ പറഞ്ഞു ചിരിച്ചു. അരുണും അതിൽ പങ്കു ചേർന്നു. വണ്ടി ഇടുങ്ങിയ റോഡിലൂടെ കിതച്ചു നീങ്ങി.

അര മണിക്കൂർ കഴിഞ്ഞപ്പോൾ വാഹനം ആശ്രമത്തിൻ്റെ ഗേറ്റ്അ കടന്നു. അരുൺ വാഹനം പാർക്കിംഗ് ഏരിയയിൽ നിറുത്തി. ഡോ.കൃഷ്ണയും ഇൻസ്പെക്ടർ സേതുനാഥും ആശ്രമത്തിലേക്ക് നടന്നു. വിശാലമായ കോമ്പൗണ്ടിൽ ചിതറിക്കിടക്കുന്ന അനേകം ചെറിയ കുടിലുകൾക്കു നടുവിൽ നില്ക്കുന്ന വൃത്താകൃതിയിലുള്ള, ഉയർന്ന മേൽക്കൂരയുള്ള വലിയ കെട്ടിടമായിരുന്നു ആശ്രമം. അതിനു മുകളിലുള്ള ശക്തിയേറിയ ആലക്തിക ദീപം ആശ്രമത്തിനു ചുറ്റും തീർത്ത വെളിച്ചത്തിൻ്റെ വലയത്തിനപ്പുറം നിഴലുകൾ ഇരുട്ടിലേക്ക് നീണ്ടു കിടന്നു. കുടിലുകളി നിന്ന് വെളിച്ചവും അമർത്തിയ ഒച്ചകളും പുറത്തേക്ക് ചിതറി വീഴുന്നുണ്ടായിരുന്നു. ചെടികൾ നനയ്ക്കുകയും മറ്റും ചെയ്യുന്ന ജോലിക്കാർ വരുന്നവരെ അവരറിയാതെ നീരീക്ഷിക്കാൻ നിയോഗിച്ചവരാണെന്ന് ഡോ.കൃഷ്ണയ്ക്ക് മനസ്സിലായി. ധൂപക്കൂട്ടുകളുടെ ഗന്ധവും ആശ്രമത്തിനുള്ളിലെവിടെയോ നിന്ന് അരിച്ചരിച്ചു പുറത്തേക്കു വീഴുന്ന മന്ത്രോച്ചാരണങ്ങളും ഒരേ സമയം നിഗൂഢതയുടെയും അലൗകികതയുടെയും അന്തരീക്ഷം സൃഷ്ടിച്ചു.

“ഇവിടെ പേരും അഡ്രസും ഫോൺ നമ്പറും എഴുതണം.” സന്ദർശക രജിസ്റ്റർ ചൂണ്ടി വരാന്തയിൽ നില്ക്കുന്നയാൾ പറഞ്ഞു. നീണ്ട താടിയുള്ള അയാൾ തലയിൽ ഒരു വലിയ തുണി കഴുത്തു വരെ മൂടുന്ന തരത്തിൽ ചുറ്റിയിരുന്നു. വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം പ്രധാന വാതിലനടുത്തെത്തിയ ഡോ.കൃഷ്ണയേയും ഇൻസ്പെക്ടറെയും വാതിലിലെ കാവൽക്കാർ വിശദമായി പരിശോധിച്ചു. നേരത്തേ ഗേറ്റിലും അത്തരം പരിശോധനകൾ നടത്തിയിട്ടാണ് വാഹനം അകത്തേക്ക് വിട്ടത്.

കാൽ മണിക്കൂറിനു ശേഷം, ചുവന്ന പട്ടിട്ട, ഉയർന്ന പീഠത്തിൽ ഉപവിഷ്ടയായ നിർമ്മല ചൈതന്യയ്ക്ക് മുന്നിൽ നില്ക്കുകയായിരുന്ന ഇരുവരും. ഇൻസ്പെക്ടർ സ്വാമിനിക്കു മുന്നിൽ മുട്ടുകുത്തി കൈകൂപ്പി നിന്നു.
“മോന് ഇതിലൊന്നും അത്ര വിശ്വാസം പോരാ, അല്ലേ?”, തന്നെ നോക്കി ഉദാസീനനായി നില്ക്കുന്ന ഡോ.കൃഷ്ണയോട് സ്വാമിനി പെട്ടെന്നു ചോദിച്ചു. അദ്ദേഹം മന്ദഹസിച്ചതേ ഉള്ളൂ.
“ഇയാളെപ്പോലെ, മോനും പൊലീസാണോ?”, സ്വാമിനി വിടാനുള്ള ഭാവമില്ല.
“അല്ല. ക്രിമിനോളജിസ്റ്റാണ്. ഡോ.മുരളി കൃഷ്ണ.”, പെട്ടെന്നുള്ള ഡോ.കൃഷ്ണയുടെ മറുപടിയിൽ  സ്വാമിനിയുടെ മുഖം മങ്ങി. ഇൻസ്പെക്ടർ അപ്പോഴും മുട്ടുകുത്തി നില്ക്കുകയായിരുന്നു.
“നന്നായി വരും. അമ്മ എല്ലാം അറിയുന്നു.”, സ്വാമിനി ഇൻസ്പെക്ടറുടെ തലയിൽ കൈവച്ചു കണ്ണടച്ചു. പിന്നെ പൊരിമലർ പ്രസാദം അദ്ദേഹത്തിൻ്റെ കൈയിൽ വച്ചുകൊടുത്തു.

“താങ്കളുടെ മൂന്നു ഭക്തർ അടുത്ത സമയത്ത് കൊല്ലപ്പെട്ട കാര്യം അറിഞ്ഞോ?”, നിശിതമായും ഒച്ച ഉയർത്തിയും ആയിരുന്നു ഡോ.കൃഷ്ണയുടെ ചോദ്യം. സ്വാമിനി തലയുയർത്തി അദ്ദേഹത്തെ നോക്കി. അവരുടെ കണ്ണിൽ അപ്രതീക്ഷിതത്വത്തിൻ്റെ അമ്പരപ്പ് തെളിഞ്ഞു. ഇൻസ്പെക്ടറും പകച്ചു നില്ക്കുകയായിരുന്നു. സംസാരം കേട്ട് പുറത്തുനിന്ന് ഒരാൾ മുറിയിലേക്ക് പാഞ്ഞു വന്നു. അയാൾ ഡോ.കൃഷ്ണയുടെ അടുത്തെത്തി കഴുത്തിൽ പിടിച്ചു ശക്തിയായി തള്ളി. സമനില വീണ്ടെടുത്ത ഡോ.കൃഷ്ണ കറങ്ങിത്തിരിഞ്ഞു. അടുത്ത നിമിഷം ഡോ.കൃഷ്ണയുടെ കാൽമടമ്പിൻ്റെ അടിയേറ്റ് അയാൾ നിലത്തേക്കു വീണു. കുതിച്ചുയർന്ന അയാളെ സ്വാമിനി കൈയുയർത്തി വിലക്കി. പിന്നെ പുറത്തു പോകാൻ ആംഗ്യം കാണിച്ചു.

“ഈ ആശ്രമത്തിനു പുറത്തുള്ള കാര്യങ്ങൾ ഞാൻ അന്വേഷിക്കാറില്ല.”, സമനില വീണ്ടെടുത്ത സ്വാമിനി ശാന്തയായി പറഞ്ഞു.
“മൂന്നു പേരും കൊല്ലപ്പെട്ടത് ഇവിടെ വന്നിട്ട് തിരികെപ്പോകുമ്പോഴാണെങ്കിലോ?”, സ്വാമിനിയുടെ കണ്ണിൽ നോക്കിയായിരുന്നു ഡോ.കൃഷ്ണയുടെ ചോദ്യം. അവരുടെ മുഖം വീണ്ടും വിവർണ്ണമായി.
“ലുക്ക്.”, ഡോ.കൃഷ്ണ ശാന്തനായിത്തുടർന്നു: “അവരോടൊപ്പമോ അല്ലാതെയോ ആരെങ്കിലും സംശയാസ്പദമായി ആ ദിവസങ്ങളിൽ വന്നിരുന്നോ എന്നറിയണം. മറ്റു ചില വിവരങ്ങളും. അതു മാത്രമാണ് ഞങ്ങളുടെ ഇൻ്റൻഷൻ.”
സ്വാമിനി ഒരു നിമിഷം ആലോചിച്ചു. പിന്നെ ഇരിപ്പിടത്തിൻ്റെ  അരികിലുള്ള ബെല്ലമർത്തി. ഒരു യുവാവ് അകത്തുനിന്ന് അവിടേക്ക് വന്നു.
“ഇയാൾക്കൊപ്പം പൊയ്ക്കോളൂ.”, സ്വാമിനി ശാന്തയായി പറഞ്ഞു.

“അഭിലാഷും സുഗതകുമാറും രണ്ടര മണിക്കൂറോളം ആശ്രമത്തിലുണ്ടായിരുന്നല്ലോ. ഹരിപ്രസാദ് ഒരുമണിക്കൂറിനടുത്തും വൈ?, ഡോ.കൃഷ്ണ യുവാവിനോടു ചോദിച്ചു.
അയാളുടെ സഹായത്തോടെ വിസിറ്റേഴ്സ് രജിസ്റ്റർ പരിശോധിക്കുകയായിരുന്നു അദ്ദേഹം.
“പ്രത്യേക പൂജകൾ ഉണ്ടായിരുന്നിരിക്കും.”, ഇൻസ്പെക്ടറാണ് അതു പറഞ്ഞത്.
“അതെ.”, യുവാവ് കൂട്ടിച്ചേർത്തു. അയാൾ തുടർന്നു: “രാശി പൂജ രണ്ടര – മൂന്നു മണിക്കൂർ എടുക്കും. സാധാരണ പൂജ ഒരു മണിക്കൂറിൽ കഴിയും. വേണമെങ്കിൽ, പൂജ രജിസ്റ്റർ നോക്കാം.”
“വേണ്ട.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു ചോദിച്ചു: “കൊല്ലപ്പെട്ടവർ വന്ന ദിവസങ്ങളിൽ സംശയാസ്പദമായി ആരെയെങ്കിലും ഇവിടെ കണ്ടിരുന്നോ? ലൈക്ക് ഒരേ ആൾ തന്നെ…?”
“ഓർക്കുന്നില്ല സാർ. CCTV വിഷ്വൽസ് നോക്കിയാൽ ഒരു പക്ഷേ…”, യുവാവ് പ്രതിവചിച്ചു.
CCTV ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സംശയം തോന്നുന്ന തരത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശയോടെ ഡോ.കൃഷ്ണയും ഇൻസ്പെക്ടറും ആശ്രമത്തിനു പുറത്തിറങ്ങി.

അവരുടെ വാഹനം പുറത്തേക്ക് പോയിക്കഴിഞ്ഞപ്പോൾ പുറത്ത് ചെടികൾ പരിചരിച്ചു നിന്നയാൾ വരാന്തയിൽ നിന്ന താടിക്കാരൻ്റെ അടുത്തേക്കു നടന്നു. വരാന്തയിലേക്ക് കയറിയ ഷിബു മുരുകനെ നോക്കി ഗൂഢമായി മന്ദഹസിച്ചു.
******
“എന്താണീ രാശി പൂജ?”, ഡോ.കൃഷ്ണ ഇൻസ്പെക്ടറോടു ചോദിച്ചു. ആശ്രമത്തിൽ നിന്ന് തിരികെയുള്ള യാത്രയിലായിരുന്നു അവർ.
“ജന്മദിനത്തിലുള്ള പ്രത്യേക പൂജയാണ്. ഓരോ രാശിക്കും പൂജാരീതികൾ വ്യത്യസ്തമാണ്.”, ഇൻസ്പെക്ടർ പ്രതിവചിച്ചു.
“അപ്പോൾ സുഗതകുമാറും അഭിലാഷ് മുക്കാടനും കൊല്ലപ്പെട്ടത് അവരുടെ ജന്മദിനത്തിലാണ് എന്നു കരുതാം.”, ഡോ.കൃഷ്ണ ആലോചനാപൂർവ്വം പറഞ്ഞു. അല്പനേരം ചിന്താമഗ്നനായ അദ്ദേഹം എന്തോ തിരിച്ചറിവുണ്ടായതുപോലെ തൻ്റെ ടാബിലെ സെർച്ച് എഞ്ചിൻ തുറന്നു.

“ഇൻസ്പെക്ടർ ഐ നീഡ് സം അർജൻ്റ് ഇൻഫോ.”, പത്തു മിനിറ്റു കഴിഞ്ഞ് തൻ്റെ ടാബ് ലോക്ക് ചെയ്തു കൊണ്ട് ഡോ.കൃഷ്ണ പറഞ്ഞു.
“ടെൽ മി.”, ഇൻസ്പെക്ടറുടെ മുഖത്ത് ചോദ്യഭാവം സ്ഫുരിച്ചു.
“കൊല്ലപ്പെട്ട മൂന്നുപേരുടെയും ഡേറ്റ് ഓഫ് ബർത്ത് കണ്ടു പിടിക്കണം.”
ഇൻസ്പെക്ടർ മനസ്സിലാകാത്ത മട്ടിൽ ഡോ.കൃഷ്ണയെ നോക്കി. അതു കാര്യമാക്കാതെ അദ്ദേഹം തുടർന്നു.” ആൾസോ, ഐ നീഡ് ടു വിസിറ്റ് ദ മർഡർ സ്പോട്ട്സ് വൺസ് എഗെയ്ൻ.”
******
ഐ ഹാവ് ആൻ ഇംപോർട്ടൻ്റ് തിയറി.”, ഡോ.കൃഷ്ണ പറ
ഞ്ഞു. പിറ്റേന്ന് ചിറ്റുമല പോലീസ് സ്റ്റേഷനിൽ, CI സേതുനാഥിൻ്റെ മുറിയിൽ ഇരിക്കുകയായിരുന്നു അദ്ദേഹം.  സേതുനാഥും അരുണും താത്പര്യപൂർവ്വം അദ്ദേഹത്തെ നോക്കി.
“അനദർ മർഡർ വിൽ ഹാപ്പൻ സൂൺ.”, ഡോ.കൃഷ്ണ പറഞ്ഞു. ഇൻസ്പെക്ടർ അവിശ്വസനീയതയോടെ കണ്ണു മിഴിക്കുമ്പോൾ അദ്ദേഹം തുടർന്നു: “മിക്കവാറും അടുത്ത വെള്ളിയാഴ്ച രാത്രി, ഇവിടെയുള്ള ഏതോ ഇടുങ്ങിയ പാലത്തിൽ വച്ച്.”
“വാട്ട്?!”

(അടുത്ത അദ്ധ്യായം)

Post Views: 26
4
ദേവദാസ്

2 Comments

  1. Sheela on April 4, 2024 9:02 AM

    👍

    Reply
  2. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 5 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.