Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കറുപ്പിനും വെളുപ്പിനുമപ്പുറം..
കഥ ജീവിതം സമത്വം

കറുപ്പിനും വെളുപ്പിനുമപ്പുറം..

By Ramzeena NasarMarch 30, 2024Updated:November 12, 20246 Comments5 Mins Read209 Views
Bookmark Now
Please login to bookmark Close

No account yet? Register

കലിതുള്ളി ഓടിപ്പോകുന്ന ത്രേസ്സ്യാമ്മയെ കണ്ടു കൊണ്ടാണ് ചെത്തുകാരൻ ദിവാകരൻ കള്ളുചെത്തി ആ വഴി വന്നത്.
”അമ്മച്ചി അമ്മച്ചി ”

എന്നു വിളിച്ചു പിന്നാലെ വേലക്കാരി ജാനുവും.
ഇത്‌ കണ്ടു കാര്യമറിയാനുള്ള വ്യഗ്രതക്ക് സഹനമില്ലാതായപ്പോൾ ജാനുവിനെ വഴി തടഞ്ഞു.
”അല്ല ജാനു എന്താ പ്രശ്നം എങ്ങോട്ടാ ?ശരംവിട്ട കണക്കെ ഈ പായുന്നത് “
തന്റെ വഴിതടഞ്ഞ ദിവാകരനെ സമാധിനിപ്പിക്കാൻ വേണ്ടി ജാനു കിതച്ചു കൊണ്ട് ഇത്രയും പറഞ്ഞൊപ്പിച്ചു.
” എന്റെ ദിവാകര, നമ്മുടെ ജോസ്മോൻ ആ പുലയത്തി പെൺകുട്ടിയെ രജിസ്റ്റർ ചെയ്തുപോലും പള്ളിയിൽ പോയി മിന്നും കെട്ടിയെന്നാ കേട്ടത് അത് കേട്ടപാട് അരിശം മൂത്തു ഇറങ്ങിയോടിയതാ അമ്മച്ചി “.
അത്രയും പറഞ്ഞു തീർത്തു ജാനു വീണ്ടും ഓട്ടം തുടർന്നു. എന്തൊക്കെ പുലിവാലാണോ ഇന്ന് സംഭവിക്കാൻ പോണത്.

അല്ലെങ്കിലേ അമ്മച്ചിക്ക് കീഴ്ജാതിക്കാരോടും നിറംകുറഞ്ഞവരോടും പണ്ടേ പുച്ഛമാ അപ്പോഴാണ് സ്വന്തംമോൻ ചെയ്ത ഈ പണി.
ഓടുന്നതിനിടയിൽ ജാനുവിന്റ് ഓർമ്മ വർഷങ്ങൾ പിറകോട്ടു ജോസിന്റെ ബാല്യത്തിലേക്കു സഞ്ചരിക്കുകയായിരുന്നു. ത്രേസ്സ്യാമ്മയുടെ നാലുമക്കളിൽ ഇളയതായിരുന്നു ജോസ് .

മൂത്ത മൂന്ന് ആണ്മക്കളും വെളുവെളുത്ത ആപ്പിളിന്റെ  നിറമുള്ളവർ. അപ്പോഴാണ് നാലാമത്തെ ഗർഭവും പ്രസവവും ജനിച്ചപ്പോഴല്ലേ അറിഞ്ഞത് കറുത്തു ശോഷിച്ച രൂപമുള്ള ഒരു ആൺകൊച്ച്. പെറ്റിട്ടയുടൻ തുടങ്ങി ആ കുഞ്ഞിനോടുള വിവേചനം. അതിന്റെ കരച്ചിൽ പോലും ത്രേസ്സ്യാമ്മക്ക് അരോചകമായിരുന്നു. കൂടാതെ കരപ്പനും ചൊറിയും പഴുത്തു വൃണമായി ഒലിച്ചാലും ത്രേസ്സ്യമ്മക്ക് ഒരു കൂസലുമില്ലായിരുന്നു. അത് കൊണ്ട് തന്നെയാണു ചെറുപ്പം തൊട്ട് ജോസിനെ സ്വന്തം മക്കളേക്കാൾ സ്നേഹത്തോടെ താൻ നോക്കിവളർത്തിയെടുത്തത്. മറ്റുമക്കളെ എടുക്കാനും തൊടാനും സമ്മതിക്കാത്ത അമ്മച്ചി ജോസിനെ എടുക്കുന്നതിനോ  നോക്കുന്നതിനോ   വിസമ്മതം  കാണിച്ചില്ല. ഇതെല്ലാം കണ്ടുകൊണ്ടു അപ്പച്ചൻ നേരത്തെ അങ്ങു പോയി. എന്നിട്ടും അമ്മച്ചിയുടെ അഹങ്കാരത്തിനോ ജോസിനോടുള്ള അവഗണനക്കോ ഒരു മാറ്റവും ഉണ്ടായില്ല. മൂത്ത മൂന്ന്‌ ആണ്മക്കളും പഠിക്കാനും മിടുക്കരായിരുന്നു . കരപ്പനും ചൊറിയും കാരണം ജോസിന്റെ പഠിപ്പു പത്താംതരത്തിൽ നിർത്തേണ്ടി വന്നു. പിന്നീട് നാട്ടുകാരെ സേവിക്കാനും അൽപ്പം രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് വഴി തിരിഞ്ഞതും അമ്മച്ചിക്ക് ഇഷ്ടപ്പെട്ടില്ല. അമ്മച്ചി പണ്ടുമുതൽ പണവും പ്രതാപവുമുള്ള തറവാട്ടിൽ ജനിച്ചു വളർന്നതിന്റെ മേനികാട്ടിയുള്ള നടപ്പും പൊങ്ങച്ചവുമൊക്കെ ഉള്ള കൂട്ടത്തിലാണ്. അതു കൊണ്ടുതന്നെ ജോസ് സാധാരണക്കാർക്കു വേണ്ടി പ്രവർത്തിക്കുന്നതിലും താഴ്ന്നജാതിക്കാരുമായി ഇടപഴുകുന്നതതിലുമുള്ള  പുച്ഛവും അമർഷവും ജോസിനോടുള്ള വെറുപ്പിന്റെ ആഴം കൂട്ടി. വെളുത്തു തുടുത്ത മൂത്ത മൂന്നുമക്കളും പഠിച്ചു ഉദ്യോഗവും നേടി കുടുംബത്തോടെ അമേരിക്കയിലേക്ക് ചേക്കേറി. ജോസിനു പഠിപ്പും നിറവുമില്ലാത്തതു കൊണ്ടും കൂടെപ്പിറപ്പുകൾ ക്കും അവനോട് വേണ്ടത്ര പരിഗണന ഇല്ലാത്തതു കൊണ്ടും അവൻ അമ്മച്ചിയോടൊപ്പം വീട്ടുകാര്യങ്ങളും നോക്കി കൂടെയുണ്ടെങ്കിലും അമ്മച്ചിക്കു സ്നേഹം ഇന്നും മൂത്ത മക്കളോടു തന്നെയാണ്. ഓരോന്ന് ഓർത്തു കൊണ്ട് ജാനു ഓടി പള്ളിയിലെത്തിയതറിഞ്ഞില്ല.
പള്ളിമുറ്റത്ത് നിന്ന്  അച്ഛന്റെനേർക്കു  ഉച്ചത്തിൽ ആക്രോശിക്കുന്ന ത്രേസ്സ്യാമ്മച്ചിയെ അച്ഛൻ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മച്ചിയുടെ അരിശവും അഹങ്കാരവുമുണ്ടോ അടങ്ങുന്നു. ബഹളം കേട്ടു നാട്ടുകാരെല്ലാം പള്ളിമുറ്റത്തെത്താൻ തുടങ്ങി. അമ്മയെ കൊന്നാലും ഇരു പക്ഷത്തു നിൽക്കാൻ ആളുണ്ടാകുമല്ലോ.
ഒരുകൂട്ടർ അമ്മച്ചിയുടെ പാരമ്പര്യവും പ്രതാപവും നോക്കാതെ പുലയപെണ്ണിനെ  കെട്ടിയ ജോസിനെ വലിയ തെറ്റുകാരനാക്കി.
എന്നാൽ മറ്റൊരു കൂട്ടർ ജോസിനെ പിന്തുണച്ചു സംസാരിച്ചു.
” അമ്മച്ചി ഇക്കാലത്തു ജാതിയും മതവും നിറവുമൊക്കെ ഉണ്ടോ. അവർ മനസ്സുകൊണ്ടു ഇഷ്ടപ്പെട്ട സ്ഥിതിക്ക് അമ്മച്ചി അവരെ വിളിച്ചു വീട്ടിൽ കൊണ്ട് പോകു അമ്മച്ചിക്കും വീട്ടിൽ ഒരാളുണ്ടാകുമല്ലോ കൂട്ടിന്“
നാട്ടുകാരുടെ ജോസിനെ പിന്താങ്ങിയുള്ള ചർച്ച അമ്മച്ചിയുടെ അരിശത്തിന്റെ കനംകൂട്ടി.
”കാക്കച്ചി നിറമുള്ള പുലയപെണ്ണിന്റെ കൂട്ട്‌ എനിക്കു വേണ്ട. ഐശ്വര്യമുള്ള കുടുംബത്തിൽ നിന്നും കയറി വന്ന മൂന്ന് മരുമക്കൾ ഉണ്ടെനിക്ക്.
ആ പുലയിത്തിക്ക് എന്റെ വീട്ടിലെ വേലക്കാരി ജാനുവിന്റെ വില പോലും ഞാൻ നൽകില്ല. അകത്തൊളിച്ചിരിക്കുന്ന അവനോടും ആ മഹാറാണിയോടും എന്റെ വീട്ടുപടിക്കൽ കാലുകുത്തരുതെന്നു പറഞ്ഞേക്കണം. എനിക്കിനി ജോസെന്നു പറഞ്ഞ ഒരു മകനില്ല “.
അച്ഛന്റെ മുഖത്തേയ്ക്കു വിരൽച്ചൂണ്ടി അത്രയും പറഞ്ഞു ഹാലിളക്കം മാറാതെ വലിഞ്ഞു നടന്നു ത്രേസ്സ്യാമ്മ പിന്നാലെ വേലക്കാരി ജാനുവും.
മാസങ്ങളും വർഷങ്ങളും പോയെങ്കിലും ത്രേസ്സ്യാമ്മയുടെ വാശിയിൽ ഒരു മാറ്റവും വന്നില്ല. ജോസിനെ കാണാനോ വീട്ടിലേക്കു കയറ്റാനോ അവരുടെ ദുർവാശിയും അഹങ്കാരവും അനുവദിച്ചില്ല. ജോസ് തന്റെ ഭാര്യയോടൊപ്പം ആ നാട്ടിൽതന്നെ ചെറിയ വാടക വീട്ടിൽ സമാധാനത്തോടെ ജീവിച്ചെങ്കിലും അമ്മച്ചിയുടെ  അവഗണന അയാളുടെ മനസ്സിനെ വേദനിപ്പിക്കാതിരുന്നില്ല.
ഒരു ഞായറാഴിച്ച പള്ളിയിൽ കുർബാന കഴിഞ്ഞു തിരികെ  വരുന്ന സമയം  ത്രേസ്സ്യമ്മക്ക് പെട്ടെന്നുണ്ടായ തലകറക്കവും ബോധക്ഷയം മൂലം റോഡിൽ കുഴഞ്ഞു വീണതും ഒരുമോട്ടോർസൈക്കിൾ അവരുടെ കാലിലൂടെ കയറിപ്പോയതും ഒരുമിച്ചായായിരുന്നു. നാട്ടുകാർ ചേർന്നു ആശുപത്രിയിൽ എത്തിച്ചെങ്കിലും കാലിനു കാര്യമായ പരിക്കുണ്ടെന്നും ഓപ്പറേഷൻ വേണമെന്നും ഡോക്ടർ വിധിയെഴുതി. ഓപ്പറേഷനു രക്തബന്ധമുള്ള ആളുടെ ഒപ്പുവേണമെന്നു പറഞ്ഞപ്പോൾ ജോസിനെ വിളിക്കാമെന്നു വേലക്കാരി ജാനു ത്രേസ്സ്യാമ്മയോടു കെഞ്ചി പറഞ്ഞെങ്കിലും അവരുടെ അഹങ്കാരം അതിനു സമ്മതിച്ചില്ല. ഒടുവിൽ പള്ളിയിലച്ചൻ  ഇടപെട്ടു ഓപ്പറേഷൻ നടത്തിയെങ്കിലും പിന്നീടുള്ള ദിവസങ്ങൾ ത്രേസ്സ്യാമ്മയുടെ ജീവിത്തിലെ കറുത്ത ദിനങ്ങളായിരുന്നു. സ്വന്തമായി എഴുനേൽക്കാനോ പ്രാധമിക കാര്യങ്ങൾക്കു വരെ  മറ്റൊരാളെ ആശ്രയിക്കേണ്ട അവസ്ഥ. പക്ഷെ ശുശ്രുഷിക്കാൻ  വേലക്കാരി ജാനുവല്ലാതെ കൂടെ ആരുമില്ല.

അമ്മച്ചിയെ കാണാൻ ജോസ് പലപ്രാവശ്യം ശ്രമിച്ചെങ്കിലും അവരുടെ ദുരഭിമാനം ആ അവസ്ഥയിലും മകനെതിരെ വാതിൽ കൊട്ടിയടച്ചു. കുറച്ചു ദിവസങ്ങൾക്കു ശേഷം  വീട്ടിലും അനങ്ങാതെകിടന്നു റസ്റ്റ് ചെയ്യണമെന്ന ഡോക്ടറുടെ നിർദ്ദേശത്തോടെ അമ്മച്ചിയെ ഡിസ്ചാർജ് ചെയ്തു .അച്ഛനും നാട്ടുകാരും ചേർന്നു അമ്മച്ചിയെ വീട്ടിലെത്തിച്ചെങ്കിലും ജാനുവിനെക്കൊണ്ട് അമ്മച്ചിയെ ഒറ്റക്കു ശുശ്രുഷിക്കാൻ കഴിയാതെ വന്നപ്പോൾ അച്ഛൻ ഇടപെട്ടു അമേരിക്കയിലുള്ള വെളുത്ത മക്കളെ വിളിച്ചു കാര്യംധരിപ്പിച്ചു അമ്മക്കു കൂട്ടിനു ആരെങ്കിലും വന്നു നിക്കണമെന്ന അച്ഛന്റെ വാക്കുകൾക്ക് ആ മക്കൾ വലിയ താൽപ്പര്യം കാണിച്ചില്ലെന്നു മാത്രമല്ല വരാൻ ബുദ്ധിമുട്ടാണെന്നുമുള്ള ആ മക്കളുടെ മറുപടയിൽ അച്ഛൻ കടുത്ത നിരാശനായി. തൽക്കാലം ഒരു ഹോംനഴ്സ്‌നെ നിർത്താമെന്നു അച്ഛനു  തനിയെ തീരുമാനിക്കേണ്ടി വന്നു.
ചെയ്യുന്ന ജോലിയിൽ ഒട്ടും ആത്മാർത്ഥയില്ലാത്ത ഹോംനഴ്സ് അമ്മച്ചിയെ ശുശ്രൂഷ ചെയ്യന്നതിലും ആത്മാർത്ഥയില്ലായിമ കാണിച്ചു തുടങ്ങി അമ്മച്ചിയെ കുളിപ്പിക്കാതെയും വൃത്തിയാക്കാതെയുമുള്ള ദുർഗ്ഗന്ധം ആ മുറിയിൽനിന്നും പുറത്തേക്കു വമിച്ചുകൊണ്ടിരുന്നു. സഹികെട്ട് വേലക്കാരി ജാനു അച്ഛനെ വിളിച്ചു കാര്യം അവതരിപ്പിച്ചു.
വൃത്തിഹീനമായ ആ കിടപ്പിൽ അമ്മച്ചിയെ മറ്റുപല അസുഖങ്ങളും തേടിയെത്തി. തൊലികളിൽ വൃണങ്ങൾ വന്നു പൊട്ടിയൊലിച്ചു. കരുത്തയായ ആ സ്ത്രീയുടെ അവസ്ഥ കണ്ടു അച്ഛൻ അമേരിക്കയിലെ മക്കളെ വിളിച്ചു അന്ത്യശാസനം നൽകി. അച്ഛന്റെ അന്ത്യശാസനത്തിനു മുമ്പിൽ  നിവൃത്തിക്കേടെന്ന മട്ടിൽ നാട്ടിലെത്തിയ മക്കൾ അമ്മച്ചിയുടെ മുറിയിൽ നിന്നും വന്ന ദുർഗ്ഗന്ധം സഹിക്കാൻ കഴിയുന്നില്ലയെന്നും ആ വീട്ടിൽ താമസിച്ചാൽ അവരുടെ മക്കൾക്കുകൂടി ഇൻഫെക്ഷൻ വരുമെന്നു പറഞ്ഞു അമ്മച്ചിയുടെ അടുത്തുപോയി ഒന്നു നോക്കാൻ പോലും മര്യാദകാണിക്കാതെ ഭാര്യമാരുടെ വീടുകളിലേക്കു പാലായനം ചെയ്തു. തന്നെ അമ്മച്ചിയെന്നു ഒരുവാക്കു പോലും വിളിക്കാനൊ ഒന്നു അടുത്തുവരാൻ പോലും മനസ്സുകാണിക്കാത്ത തന്റെ മക്കളെയോർത്തു ആദ്യമായി ത്രേസ്സ്യാമ്മച്ചി മനസ്സുതകർന്നു കരഞ്ഞു.
പിറ്റേന്നു പള്ളിയിലച്ചൻ മക്കളെയെല്ലാം വിളിപ്പിച്ചു അമ്മച്ചിയുടെ കാര്യത്തിൽ അവരുടെ തീരുമാനം ആരാഞ്ഞെങ്കിലും കടുത്ത നിരാശ നൽകുന്നതായിരുന്നു ആ മക്കളുടെ മറുപടി.
”അച്ചോ വളച്ചുകെട്ടില്ലാതെ കാര്യം ഞങ്ങൾ പറയാം. അമ്മച്ചിയെ ഇവിടെ നിന്നു നോക്കാനോ കൂടെ നിൽക്കാനോ ഞങ്ങൾക്കു ഇപ്പോൾ പറ്റില്ല. മാത്രമല്ല ഇനി ഇങ്ങോട്ടൊരു പറിച്ചുനടൽ നടത്താനും സാധ്യമല്ല. ഞങ്ങൾക്കു നങ്ങളുടെ മക്കളുടെ ഭാവിയാണു ഇപ്പോൾ വലുത്. കുഴിയിലേക്ക് കാൽ നീട്ടിയിരിക്കുന്ന അമ്മച്ചിക്കു വേണ്ടി അതു തകർക്കാൻ പറ്റില്ല. പിന്നെ ഞങ്ങൾ മൂന്നു പേരുംകൂടി ഒരു തീരുമാനമെടുത്തിട്ടുണ്ട്. സ്വത്ത് മൂന്നായി ഭാഗിച്ചു വീടും സ്ഥലവും ടൂറിസ്റ്റു റിസോർട്ടുകാർക്കു ലീസിനു കൊടുക്കാനും. അമ്മച്ചിയെ തൽക്കാലം വൃദ്ധസദനത്തിലേക്കു മാറ്റാനുമുള്ള പേപ്പേഴ്സ് ഒക്കെ റെഡിയാണ്. ഇനി അമ്മച്ചിയുടെ കയ്യൊപ്പും കൂടി കിട്ടിയാൽ മതി .അതു ചെയ്യിപ്പിക്കുന്ന കാര്യം ഞങ്ങൾ അച്ഛനെ ഏൽപ്പിക്കുന്നു “.
അത്രയും പറഞ്ഞു യാതൊരു സങ്കോചവുമില്ലാതെ നടന്നുപോകുന്ന ആ മക്കളെ നോക്കി അച്ഛനു നാവനക്കാൻ പോലും കഴിഞ്ഞില്ല. അപ്പോഴും അവർ ജോസിനെ അവഗണിച്ചല്ലോ എന്നുള്ള വിഷമം അച്ഛനുള്ളിലും തിങ്ങിനിറഞ്ഞു. ത്രേസ്സ്യാമ്മയോട് കാര്യമെല്ലാം അവതരിപ്പിച്ചെങ്കിലും വീടുവിട്ടു കൊടുക്കാൻ പറ്റില്ലെന്നു പറഞ്ഞു അമ്മച്ചിയും വാശിപിടിച്ചു.
പക്ഷെ അമ്മച്ചിയുടെ ജീവിതത്തിനോ ആരോഗ്യത്തിനോ സുരക്ഷിതത്തിനോ ഒരു വിലയും നൽകാത്ത കറുത്തമനസ്സുള്ള ആ വെളുത്ത മക്കൾ അമ്മച്ചിയെക്കൊണ്ടു ബലമായി കയ്യൊപ്പിടിയിപ്പിച്ചു ആ മുറിയിൽനിന്നും പുറത്താക്കി വാതിൽകൊട്ടിയടച്ചു. അപ്പോൾ പുറത്തു അമ്മച്ചിയെ വൃദ്ധസദനത്തിലേക്കു കൊണ്ടുപോകാനുള്ള വാഹനം വന്നു നിൽപ്പുണ്ടായിരുന്നു. കാഷ്ട്ടത്തിലും മൂത്രത്തിലും കുഴഞ്ഞു കിടക്കുന്ന അമ്മച്ചിയുടെ അവസ്ഥ കണ്ടാൽ ശത്രുക്കൾപോലും കരഞ്ഞു പോകും അപ്പോഴാണ് പെറ്റുവളർത്തി വലുതാക്കിയ മക്കൾ. വണ്ടിയിലേക്കു കയറാൻ കൂട്ടാക്കാത്ത അമ്മച്ചിയെ ബലം പ്രയോഗിച്ചു വണ്ടിയിൽ കയറ്റുന്ന സമയത്താണു  ജനിച്ചമുതൽ അന്നുവരെ കറുത്തുപോയതിന്റെയും പഠിപ്പും ആർഭാടവുമില്ലാത്തിന്റെയും പേരിൽ അമ്മച്ചി വിവേചനം കാണിച്ചു അകറ്റി നിർത്തിയ ജോസിന്റെ  വരവ്.
”തൊട്ടുപോകരുത് എന്റെ അമ്മച്ചിയെ നിങ്ങൾക്കാർക്കും  വേണ്ടെങ്കിൽ എനിക്കു വേണം അമ്മച്ചിയെ .എനിക്ക് നിങ്ങളെപ്പോലെ തൊലിവെളുപ്പും,പഠിപ്പും പണവും പ്രതാപവും ഇല്ലെന്നുള്ളു . അമ്മച്ചിയെ പൊന്നുപോലെ നോക്കും ഞാൻ. അത്രയും പറഞ്ഞു ദുർഗ്ഗന്ധം വമിച്ചു അഴുക്കിൽ കുഴഞ്ഞു കിടക്കുന്ന അമ്മച്ചിയെ ഒരറപ്പുമില്ലാതെ സ്വന്തം നെഞ്ചോടു ചേർത്തു എടുത്തു കൊണ്ടുപോകുന്ന ജോസിനെ നോക്കി നാട്ടുകാർ പറഞ്ഞു
”കണ്ടോ എങ്ങനെയൊക്കെ ഉപദ്രവിച്ചതാ അമ്മച്ചിയവനെ. ഒടുവിൽ അമ്മച്ചിക്ക് അവനല്ലേ ഉണ്ടായുള്ളൂ. അവരുടെ അഹങ്കാരത്തിനു ദൈവം കൊടുത്ത ശിക്ഷയാ ഇനിയെങ്കിലും പഠിച്ചാൽ മതിയായിരുന്നവർ “.
അമ്മച്ചിയേയും എടുത്തു നടന്നുവരുന്ന ജോസിനെ കണ്ടതും അവന്റെ ഭാര്യ അമ്മച്ചിയെന്നു വിളിച്ചു ഓടി വന്നു സ്നേഹത്തോടെ ആ കവിളിൽ മുത്തി. അമ്മച്ചിയുടെ വെളുത്ത കൈകളിൽ അവളുടെ കറുത്ത കൈകൾ ചേർത്തുവെച്ചപ്പോൾ ആദ്യമായി അമ്മച്ചി കറുപ്പിനകത്തുള്ള വെണ്മ തിരിച്ചറിയുകയായിരുന്നു.

സമാധനത്തിന്റെ വെളുത്ത പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ജാതിയുടെയും നിറത്തിന്റെയും വിവേചനമില്ലാത്ത ആ വീടിനകത്തെ കുളിർമയിൽ ലയിച്ചു നാളുകൾക്കു ശേഷം അമ്മച്ചി സുഖമായുറങ്ങി. അപ്പോഴും വേലക്കാരി ജാനു ഒരു മകളെപ്പോലെ
അമ്മച്ചിക്കൊപ്പം കൂട്ടിരിപ്പുണ്ടായിരുന്നു.

റംസീന നാസർ

#കറുപ്പുംവെളുപ്പും

Post Views: 33
3
Ramzeena Nasar

6 Comments

  1. Shiju KP on April 1, 2024 10:23 PM

    നല്ലെഴുത്ത്. കഥയിൽ അടിമുടി ത്രേസ്സ്യമ്മച്ചിയാണ്. ഇഷ്ടപ്പെട്ടു. എന്റെ വീട്ടിലും അങ്ങനൊരാൾ ഉണ്ട്.

    Reply
    • Ramsinas on April 2, 2024 1:29 AM

      Thank u shiju 🥰🥰

      Reply
  2. Sunandha Mahesh on March 30, 2024 2:30 PM

    നന്നായിട്ടുണ്ട് 😍😍😍

    Reply
    • ramsinas on March 30, 2024 4:21 PM

      thank u cheechi🥰🥰

      Reply
  3. Divya Sreekumar on March 30, 2024 1:22 PM

    നല്ല കഥ. സമാധാനത്തിന്റെ വെള്ളപ്പൂക്കൾ അമ്മച്ചിയുടെ മനസ്സിലും പരിമളം പരത്തട്ടെ😍

    Reply
    • ramsinas on March 30, 2024 2:14 PM

      thank u divya 🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.