Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 10 (അവസാന അദ്ധ്യായം)
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ

സൈൻസ് ഓഫ് മർഡർ – അദ്ധ്യായം 10 (അവസാന അദ്ധ്യായം)

By ദേവദാസ്March 31, 2024Updated:April 2, 20246 Comments7 Mins Read104 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നാം അദ്ധ്യായം മുതൽ വായിക്കാം.

നാലു മണിക്കൂർ മുൻപ്:

“ഇവനാണല്ലേ അരുണിൻ്റെ സഹായി?”, അകത്തേക്കു കയറി വന്ന ഇൻസ്പെക്ടർ സേതുനാഥ് തല താഴ്ത്തി നിൽക്കുന്ന ഗണേശനെ നോക്കിക്കൊണ്ട് ഡോ.കൃഷ്ണയോടു ചോദിച്ചു. ചിറ്റുമലയിൽ നിന്ന് പതിനഞ്ചു കിലോമീറ്റർ അകലെയുള്ള മുള്ളൻതറ പോലീസ് സ്റ്റേഷനിലെ ഇൻ്റൊറോഗേഷൻ റൂമിൽ ഇരിക്കുകയായിരുന്നു ഡോ.കൃഷ്ണ. മുള്ളൻതറ CI ഗോകുലപാലനും മുറിയിലുണ്ടായിരുന്നു. നേരത്തേ, ഡോ.കൃഷ്ണ അറിയിച്ചതനുസരിച്ച്, ഗോകുലപാലനും സംഘവും ചിറ്റുമലയിലേക്ക് പോവുകയായിരുന്ന ഗണേശൻ്റെ ലോറി പിന്തുടർന്ന് പിടികൂടുകയായിരുന്നു.

“യെസ്. ആൻഡ് ദ വിക്ടിം ഈസ് ഗർവാസീസ്.”, ഡോ.കൃഷ്ണ പറഞ്ഞു.
“വാട്ട്?”, ഇൻസ്പെക്ടറുടെ സ്വരത്തിൽ മനസ്സിലായ്ക നിഴലിച്ചു.
“യെസ്.”
“ഹൗ കം?”
“അതു ഞാൻ പിന്നീട് പറയാം. ലെറ്റസ് ഫോക്കസ് ഓൺ ദെയർ പ്ലാൻ.”
“വാട്ടീസ് ദ പ്ലാൻ?”
“സ്ഥിരമായി രാത്രി ഒമ്പതു മണിക്കാണ് ഗർവാസീസ് ഓഫീസിൽ നിന്നു വീട്ടിലേക്കു പോകുന്നത്. ആ സമയത്ത് മുരുകനും ഷിബുവും ചേർന്ന് അയാളെ ഗണേശൻ്റെ വാനിൽ തട്ടിക്കൊണ്ടുവരും.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “അതെ സമയം എയർപോർട്ടിൽ നിന്നു വരുന്ന കിഷോറിനെ ഗണേശൻ തട്ടിക്കൊണ്ടു പോകും. അരുൺ അതു നമ്മളെ വിളിച്ചറിയിക്കും. ടു മിസ്-ലീഡ് അസ്.”
“ഓക്കെ. മനസ്സിലായി. പോലീസ് കിഷോറിനെ രക്ഷിക്കാൻ പോകുന്ന ഗ്യാപ്പിൽ അരുൺ ഗർവാസീസിൻ്റെ കഥ കഴിക്കും.”
“എക്സാക്ട്ലി.”
“വാട്ട്സ് നെക്സ്റ്റ്?”
ഡോ.കൃഷ്ണ ഒന്നാലോചിച്ചു. പിന്നെപ്പറഞ്ഞു: ”അരുൺ അയാളുടെ പ്ലാൻ നടത്തട്ടെ. പക്ഷേ, ഇവൻ്റെ ചരടുകൾ നമ്മുടെ കൈയിലായിരിക്കും.”
******
“സോ, യുവർ ഡ്രാമ വർക്ക്ഡ് വെൽ.”, SP സുധാകർ അഭിനന്ദനപൂർവം പറഞ്ഞു. പിറ്റേന്ന് രാവിലെ പതിനൊന്നു മണിക്ക് ചിറ്റുമല പോലീസ് സ്റ്റേഷനിൽ, ഇൻസ്പെക്ടറുടെ മുറിയിൽ ഇരിക്കുകയായിരുന്നു എല്ലാവരും. അരുണും ഗണേശനും നിസ്സംഗരായിരുന്നു. വലിയ കോളിളക്കം സൃഷ്ടിച്ച സീരിയൽ കില്ലിംഗ് കേസ് തെളിഞ്ഞതിൻ്റെ സന്തോഷത്തിൽ അന്വേഷണ സംഘത്തെ അഭിനന്ദിക്കാൻ നേരിട്ട് ചിറ്റുമലയെത്തിയതായിരുന്നു SP.  കേസിൻ്റെ വിശദ വിവരങ്ങൾ ഇൻസ്പെക്ടർ സേതുനാഥ് SPയെ ധരിപ്പിച്ചിരുന്നു.

“യെസ് സാർ.”, ഇൻസ്പെക്ടർ സേതുനാഥ് പ്രതിവചിച്ചു.
അദ്ദേഹം തുടർന്നു: ”സുഗതകുമാറും മുക്കാടനും ഹരിപ്രസാദുമാണ് പണ്ട് ഇഞ്ചിപ്പാറയിൽ വച്ച് അറസ്റ്റിലായത് എന്ന് മധു പറഞ്ഞതോടെ അരുണിൻ്റെ അടുത്ത ഇര കിഷോർ അല്ല, മറ്റാരോ ആണെന്ന് ഞങ്ങൾക്ക് മനസ്സിലായി.”
“അത് ആരെന്ന് കണ്ടെത്താൻ കൂടിയാണ് ഞാൻ ഇഞ്ചിപ്പാറയിൽ പോയത്. പിന്നീട് ഗണേശനെ ചോദ്യം ചെയ്തപ്പോൾ  ഗർവാസീസാണെന്നു മനസ്സിലായി.”, ഡോ.കൃഷ്ണ കൂട്ടിച്ചേർത്തു. അദ്ദേഹം തുടർന്നു: “അരുണിനൊപ്പം എയർപോർട്ടിലേക്ക് പോകുന്നതിനു മുൻപു തന്നെ കോൺസ്റ്റബിൾ മനോജിനോട് ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിരുന്നു. ആൻഡ് ഹി അപ്ഡേറ്റഡ് അസ് റെഗുലർലി. ഗണേശനും ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു.”
“കിഷോറിനെയും കാര്യങ്ങൾ അറിയിച്ചിരുന്നു, അല്ലേ?”, SP ചോദിച്ചു.
“യെസ് സാർ. ആൻഡ് ഹി കോപ്പറേറ്റഡ് വെൽ.” ഇൻസ്പെക്ടർ പ്രതിവചിച്ചു.
“ഗുഡ് വർക്ക്. നൗ ദ മോട്ടീവ്…?”, എസ് പി ചോദ്യഭാവത്തിൽ ഡോ.കൃഷ്ണയെ നോക്കി.
“പ്രിയപ്പെട്ട കാമുകിയെ കൊലപ്പെടുത്തിയതിൻ്റെ പ്രതികാരമാണ്. ബാക്കി അരുൺ തന്നെ പറയട്ടെ.”, ഡോ.കൃഷ്ണ പറഞ്ഞു അരുൺ നിശ്ശബ്ദനായിരുന്നതേ ഉള്ളൂ.
“പറയണം.”, ഇൻസ്പെക്ടർ സേതുനാഥിൻ്റെ ശബ്ദം ഉയർന്നു. ഒരു നിമിഷം കഴിഞ്ഞ് അരുൺ പറഞ്ഞു തുടങ്ങി:

“ജോത്സ്യനായിരുന്ന ശിവമൂർത്തിയുടെ ഇളയമകൾ സുധാമണിയും ഞാനും ഇഷ്ടത്തിലായിരുന്നു. അവരുടെ അയല്പക്കത്തുള്ള പുറംപോക്കിലാണ് ഞാനും അമ്മയും താമസിച്ചിരുന്നത്.”, ഒന്നു നിറുത്തിയിട്ട് അയാൾ തുടർന്നു: “ആയിടയ്ക്കാണ് സുഗതകുമാറും അഭിലാഷും ഹരിപ്രസാദും അടുത്ത വീട്ടിൽ താമസിക്കാൻ വന്നത്. അവരുടെ സഹായി ആയിരുന്നു ഗർവാസീസ്. പുറത്തൊന്നും പോകാതെ ഫുൾടൈം പാട്ടും കൂത്തും വെള്ളമടിയുമായിരുന്നു അവരുടെ പണി. ഡ്രഗ്സും ഉണ്ടായിരുന്നു. പാല് കൊടുക്കാൻ പോവുമ്പോൾ ചിലപ്പോഴൊക്കെ ഞാൻ കണ്ടിട്ടുമുണ്ട്.”
“റേപ്പ് കേസിനെത്തുടർന്ന് ചിറ്റുമലയിൽ നിന്നു മുങ്ങിയ അവർ പ്രസന്നരാജൻ്റെ ഏർപ്പാടിൽ അവിടെ ഒളിവിൽ കഴിയുകയായിരുന്നു.”, ഇൻസ്പെക്ടർ പറഞ്ഞു. അദ്ദേഹം അരുണിനോട് തുടരാൻ ആംഗ്യം കാട്ടി.

“സുധാമണിയുടെ തിരണ്ടു കല്യാണത്തിൻ്റെ തലേന്ന് രാത്രിയിൽ, അവളെക്കാണാൻ ഞാൻ രഹസ്യമായി അവളുടെ വീട്ടിൻ്റെ പിറകിലേക്ക് പോവുകയായിരുന്നു. പെട്ടെന്ന് സുധയുടെ നിലവിളി കേട്ടു. ഓടിച്ചെന്ന ഞാൻ കണ്ടത് സുഗതകുമാറും കൂട്ടരും ചേർന്ന് സുധാമണിയെ കൊലപ്പെടുത്താൻ ശ്രമിക്കുന്നതാണ്.ഞാൻ ഓടി വീട്ടിനു മുന്നിൽ വന്ന് ജ്യോത്സ്യനോട് കാര്യം പറഞ്ഞു. വീട്ടുകാർ ചെന്നു നോക്കുമ്പോഴേക്കും സുധാമണി മരിച്ചു കഴിഞ്ഞിരുന്നു. ചോരക്കളത്തിൽ കിടക്കുന്ന കിടക്കുന്ന സുധയുടെ കാഴ്ച എൻ്റെ സമനില തെറ്റിച്ചു.”, ആ സംഭവത്തിൻ്റെ ഓർമ്മയിൽ അരുണിൻ്റെ മുഖം വിഷാദപൂർണ്ണമായി. കണ്ണുകളിൽ പഴയ ഉന്മാദത്തിൻ്റെ നിഴലുകൾ തെളിഞ്ഞു.

“തിരണ്ടു കല്യാണത്തിന് വാങ്ങി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കൊലയാളികളുടെ ലക്ഷ്യം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു: “സുഗതകുമാറിനെയും അഭിലാഷിനെയും, ഹരിപ്രസാദിനെയും പോലീസ് രാത്രി തന്നെ അറസ്റ്റ് ചെയ്തു. പക്ഷേ, പിറ്റേന്ന് ഇയാളായി പ്രതി.”
”എന്നെ പെടുത്തിയതാണ്.”, അരുൺ പറഞ്ഞു. അയാൾ തുടർന്നു: “പിറ്റേന്ന് വൈകുന്നേരം SI രഘുവരനും കൂട്ടരും ആശുപത്രിയിൽ വന്ന് എന്നെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്റ്റേഷനിൽ വച്ച് രഘുവരൻ എന്നെ എന്നെ ക്രൂരമായി ഭേദ്യം ചെയ്തു. സഹിക്കാൻ വയ്യാതെ ഞാനാണ് എൻ്റെ സുധയെ കൊന്നത് എന്നു സമ്മതിക്കേണ്ടി വന്നു.”
അയാളുടെ സ്വരം ആ ഭീകര രാത്രിയുടെ ഓർമ്മകളിൽ മുറിവേറ്റു പതറി. കണ്ണുകൾ സജലങ്ങളായി. അല്പം കഴിഞ്ഞ് അയാൾ തുടർന്നു:
“തിരക്കി വന്ന അമ്മയോട്, സുധാമണിയുടെ ആഭരണങ്ങൾ എൻ്റെ വീട്ടിൽ നിന്നു കണ്ടെടുത്തെന്ന് രഘുവരൻ പറഞ്ഞു മോഷണശ്രമത്തിനിടെ ഞാൻ സുധാമണിയെ കൊല്ലുന്നത് കണ്ടെന്ന് ഗർവാസീസ് മൊഴി നല്കിയിരുന്നു. അയാളാണ് സുധയുടെ ആഭരണങ്ങൾ എൻ്റെ വീട്ടിൽ കൊണ്ടു വന്നു വച്ചതെന്ന് പിന്നീട് ഗണേശൻ പറഞ്ഞാണറിഞ്ഞത്.”
അരുൺ ഒരു നിമിഷം നിശ്ശബ്ദനായി പിന്നെത്തുടർന്നു:
“പിന്നെ കറക്ഷൻ ഹോമിലും മെൻറൽ ഹോസ്പിറ്റലിലുമായി അഞ്ചു വർഷം. ഇടയ്ക്ക് അമ്മ മരിച്ചു. ശിക്ഷ കഴിഞ്ഞ എന്നെ, ആ സമയത്ത് റിട്ടയറായ സൂപ്രണ്ട് രാജമാണിക്യം സാർ കൂടെക്കൂട്ടി. അദ്ദേഹമാണ് എന്നെ പഠിപ്പിച്ചതും മറ്റും.”
“നിർമ്മല ചൈതന്യക്ക് ഈ കൊലപാതകത്തിൽ എന്താണ് പങ്ക്?”, ഇൻസ്പെക്ടർ ചോദിച്ചു.
“രണ്ടു വർഷം മുൻപ് പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്കു മാറുന്ന സമയത്താണ് വളരെപ്പഴയൊരു സി ഡി ഫയൽ എൻ്റെ കണ്ണിൽ പെട്ടത്. സുഗതകുമാറും അഭിലാഷും ഹരിപ്രസാദും ഉൾപ്പെട്ട ഒരു ബലാൽസംഗക്കേസായിരുന്നു അത്. ആ കേസ് പ്രസന്ന രാജൻ ഇടപെട്ട് ഒത്തുതീർപ്പാക്കിയതാണെന്ന് ഞാൻ മനസ്സിലാക്കി. രഹസ്യമായി നടത്തിയ അന്വേഷണത്തിൽ, ആ കേസിലെ വിക്ടിം ആയ, നാടുവിട്ടു പോയ രേവതിയാണ് നിർമ്മലചൈതന്യ എന്നും മനസ്സിലായി.”
“പ്രതികാരം ചെയ്യാൻ താൻ അവരെക്കൂടി കൂട്ടി, അല്ലേ?”
“എന്നെപ്പോലെ അവരും അത് അതിയായി ആഗ്രഹിച്ചിരുന്നു. അവർ മാത്രമല്ല ഗണേശനും.”, അരുൺ പ്രതിവചിച്ചു. അയാൾ തുടർന്നു: “ആ സമയത്താണ് കൂമൻകുന്നിൽ ഉരുൾപൊട്ടിയത്. അപകടത്തിൽ ഭാര്യ നഷ്ടപ്പെട്ടതിൻ്റെ പ്രതികാരമായി മുരുകൻ അഭിലാഷിനെ ആക്രമിച്ച കാര്യമറിഞ്ഞ ഞാൻ, ജാമ്യത്തിലിറങ്ങിയ അയാളെ പോയിക്കണ്ടു.”
“പൊതുശത്രുവിനെ വകവരുത്താൻ അയാളെക്കൂടെ സഹായി ആക്കി, അല്ലേ?”,
ഇൻസ്പെക്ടർ ചോദിച്ചു. അരുൺ മൗനം പാലിച്ചതേ ഉള്ളൂ.
“മുരുകനെ മാത്രമല്ല ഷിബുവിനെയും ഇയാൾ കൂടെക്കൂട്ടി. രണ്ടു പേർക്കും ആശ്രമം ഒളിത്താവളമായി”, ഡോ. കൃഷ്ണ പറഞ്ഞു.
“അവരെ രാത്രി തന്നെ അറസ്റ്റു ചെയ്തിരുന്നു.”, ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.
“ഗുഡ്.”, സുധാകർ യാദവ് പ്രതിവചിച്ചു.
‘ദെൻ ഹി സ്റ്റാർട്ടഡ് ദ കില്ലിംഗ് സ്പ്രീ. ഗണേശനായിരുന്നു സഹായി.”, ഡോ.കൃഷ്ണ പറഞ്ഞു.
“വൈ ഡിഡ് യു യൂസ് ദ സോഡിയാക് പാറ്റേൺ ഫോർ കില്ലിംഗ്?”, SP അരുണിനോടു ചോദിച്ചു.
” ഐ വാൻറഡ് ഫയർ, എർത്ത്, എയർ ആൻഡ് വാട്ടർ ടു ഡു വെഞ്ച്യൻസ് ഫോർ മൈ സുധ. ആകാശത്തിരുന്നവൾ അതു കാണണമായിരുന്നു,”, അരുൺ ഉന്മാദിയെപ്പോലെ പറഞ്ഞു.

“ഇയാളാണ് കില്ലർ എന്ന് ഗണേശ് പറഞ്ഞപ്പൊളാണോ നിങ്ങൾ…?”, SP ചോദിച്ചു.
“നോ സാർ, അഭിലാഷ് മുക്കാടൻ്റെ മർഡർ സ്പോട്ടിനടുത്തു റോഡരികിൽ കണ്ട ടയർ പാടുകളിലും ഓയിൽ ലീക്കലുമാണ് എൻ്റെ സംശയത്തിൻ്റെ തുടക്കം.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു. ”അരുണിൻ്റെ ബൈക്കിൻ്റേതുമായി മാച്ചു ചെയ്യുന്ന പാടുകളായിരുന്നു അവ.  ഹരിപ്രസാദ് മരിച്ച സ്ഥലത്തും അതേ ടയർപാടുകൾ കണ്ടതോടെ സംശയമായി.”
“ഇവിടെയുള്ള ടൂ-വീലർ വർക്ക്ഷോപ്പുകളിൽ ഞങ്ങൾ  ഒരന്വേഷണം നടത്തി.”, ഇൻസ്പെക്ടർ സേതുനാഥ് കൂട്ടിച്ചേർത്തു. അദ്ദേഹം തുടർന്നു: “അഭിലാഷ് കൊല്ലപ്പെട്ട ദിവസം എഞ്ചിൻ ഓയിൽ ലീക്ക് മാറ്റാൻ അരുൺ തൻ്റെ ബൈക്കുമായി വന്നിരുന്നെന്ന കാര്യം ഒരു വർക് ഷോപ്പുകാരൻ സ്ഥിരീകരിച്ചു.അതോടെ അരുണിൻ്റെ നീക്കങ്ങൾ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.”,
“അരുൺ തന്നെയാണ് കൊലകൾക്ക് പിന്നിലെന്ന് ഉറപ്പിക്കുന്ന  മറ്റൊരു തെളിവുകൂടി ഇന്നലെ കിട്ടി.”, ഡോ.കൃഷ്ണ പറഞ്ഞു.
“വാട്ട്സ് ദാറ്റ്?”, SP താത്പര്യപൂർവം ചോദിച്ചു.
“ആദ്യത്തെ മർഡർ സ്പോട്ടിൽ നിന്നു ഒരു എം ഒ മിസായ കാര്യം ഞാൻ പറഞ്ഞിരുന്നല്ലോ.”
“യെസ്. ദാറ്റ് സേക്രഡ് ത്രെഡ്.”
“അതെ. നാലാമത്തെ കൊല ഇടുങ്ങിയ പാലത്തിൽ വച്ചായിരിക്കും എന്ന് ഊഹിച്ചതിനെത്തുടർന്ന് അരുൺ ഇവിടുത്തെ അത്തരം പാലങ്ങളുടെ ലൊക്കേഷൻ എനിക്ക് ഇന്നലെ വാട്സ് ആപ്പിൽ അയച്ചിരുന്നു.”, ഡോ.കൃഷ്ണ തൻ്റെ മൊബൈൽ ഫോൺ എടുത്തു കൊണ്ടു തുടർന്നു: “അതു നോക്കുന്നതിനിടയിലാണ് ഇയാളുടെ പ്രൊഫൈൽ പിക്ചർ ഞാൻ ശ്രദ്ധിച്ചത്. സീ ദിസ്.”
അദ്ദേഹം തൻ്റെ മൊബൈൽ ഫോണിലെ ചിത്രം SP യെ കാണിച്ചു. ചിത്രത്തിൽ അരുണിൻ്റെ വലതുകൈയിലെ ജപിച്ച മഞ്ഞച്ചരട് കൃത്യമായി കാണാമായിരുന്നു.”
“ഗുഡ്. അടുത്ത മർഡർ സ്പോട്ട്  മൂഴിക്കൽ കനാലിലെ പാലമാണെന്ന് നിങ്ങൾ എങ്ങനെ ഉറപ്പാക്കി?”, SP ചോദിച്ചു.
”അരുൺ തന്ന പാലങ്ങളുടെ ലിസ്റ്റിൽ,  ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ മാത്രം അകലെയുള്ള  മൂഴിക്കൽ പാലം ഉണ്ടായിരുന്നില്ല. അതോടെ അടുത്ത കൊലയ്ക്ക് ഇയാൾ ആ പാലം തെരഞ്ഞെടുക്കുമെന്ന് ഞങ്ങൾ ഊഹിച്ചു.”, ഡോ.കൃഷ്ണ പറഞ്ഞു. അദ്ദേഹം തുടർന്നു:  “അതു തന്നെ തെരഞ്ഞെടുക്കാൻ മറ്റു പാലങ്ങൾക്ക് കാവൽ ഏർപ്പെടുത്തുന്ന കാര്യം ഇയാളോടു തന്നെ ഞങ്ങൾ സൂചിപ്പിച്ചു.”
“ഗുഡ്.”, SP അഭിനന്ദനപൂർവം പറഞ്ഞു.

“പക്ഷേ, രഘുവരനെ കൊന്നത് അരുണല്ല.”, ഡോ.കൃഷ്ണ പെട്ടെന്ന് പറഞ്ഞു,
“വാട്ട്?!”, SP യുടെ സ്വരത്തിൽ ചിന്താക്കുഴപ്പം നിഴലിച്ചിരുന്നു.
“ഗർവാസീസാണ് രഘുവരൻ്റെ കൊലയാളി.”
“ഹൗ കം?!”
“പറയാം”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ പറഞ്ഞു തുടങ്ങി.
“സുധാമണി കൊലക്കേസിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതിൻ്റെ പ്രത്യുപകാരമായാണ് പണ്ട് ഗർവാസീസിനെ അഭിലാഷ് മുക്കാടൻ കൂടെക്കൂട്ടിയത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ, അയാൾ മുക്കാടൻ ഗ്രൂപ്പിൻ്റെ വിശ്വസ്തനായി; പടിപടിയായി ഉയർന്ന് സ്ഥാപനത്തിലെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലക്കാരനായി. പക്ഷേ, ഒരിക്കൽ ഗർവാസീസിൻ്റെ ഒരു സാമ്പത്തിക തിരിമറി മുക്കാടൻ പിടികൂടി. അതോടെ അഭിലാഷ് അയാളുമായി തെറ്റി,”
“അവർ തമ്മിൽ തെറ്റിയെങ്കിൽ, ഗർവാസീസിനെ നിങ്ങൾ ഓഫീസിൽ കണ്ടതോ?”, SP സംശയം പ്രകടിപ്പിച്ചു.
“അയാൾ പണമെല്ലാം തിരിച്ചടച്ച് കാലു പിടിച്ച് മാപ്പു പറഞ്ഞു. സാമ്പത്തിക കാര്യങ്ങളിൽ നിന്ന് മാറ്റിയെങ്കിലും, മുക്കാടൻ അയാളെ സ്ഥാപനത്തിൽ തുടരാൻ അനുവദിച്ചു. പക്ഷേ, അതോടെ ഗർവാസീസിൻ്റെ പഴയ പ്രതാപം അവസാനിച്ചു.”, ഇൻസ്പെക്ടർ പറഞ്ഞു. “ഒരവസരം നോക്കിയിരുന്ന പുളിക്കൻ ഗ്രൂപ്പ് ഗർവാസിനെ പാട്ടിലാക്കി. അയാളുടെ മകനെ പുളിക്കൻ ഗ്രൂപ്പിൽ മാനേജരാക്കി. അങ്ങനെ ഗർവാസീസ് പുളിക്കൻ ഗ്രൂപ്പിൻ്റെ ചാരനായി.”, ഡോ.കൃഷ്ണ കൂട്ടിച്ചേർത്തു. അദ്ദേഹം തുടർന്നു: “ആ സമയത്താണ് പുളിക്കൻ ഗ്രൂപ്പിലെ ആരോ വഴി അവരുടെ കള്ളത്തടി കടത്തലിൻ്റെ വിവരങ്ങൾ ചോർത്തിയ മുക്കാടൻ, അതു ഫോറസ്റ്റുകാർക്ക് കൈമാറിയത്. ഒന്നല്ല, മൂന്നു തവണ. വൻ നഷ്ടമാണ് പുളിക്കൻമാർക്കുണ്ടായത്. അവർ മുക്കാടനെ വകവരുത്താൻ തീരുമാനിച്ചു. അവരുടെ നിർദ്ദേശപ്രകാരം ഗർവാസീസാണ് തൻ്റെ വിശ്വസ്തനായ മുരുകനെ ആ പണി ഏല്പിച്ചത്. പക്ഷേ, ലോറി അപകടത്തിൽ മാരകമായി പരിക്കേറ്റങ്കിലും മുക്കാടൻ രക്ഷപ്പെട്ടു.”
“ഉരുൾപൊട്ടലിൽ ഭാര്യ മരിച്ചതിൻ്റെ പ്രതികാരമായി മുരുകൻ മുക്കാടനെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നില്ലേ കേസ്?”, SP ചോദിച്ചു,
“കോടതിയിലെത്തിയ കുറ്റപത്രത്തിൽ അങ്ങനെയായിരുന്നു.”, ഡോ.കൃഷ്ണ പ്രതിവചിച്ചു. അദ്ദേഹം തുടർന്നു: “പക്ഷേ,
കേസന്വേഷിച്ച, അന്ന് ദേവിവയൽ CI  ആയിരുന്ന രഘുവരന്, കൊലപാതക ശ്രമത്തിനു പിന്നിൽ ഗർവാസീസും പുളിക്കൻ ഗ്രൂപ്പുമാണെന്ന് ആദ്യം തന്നെ മനസ്സിലായിരുന്നു. അയാൾ അതു വച്ച് ഗർവാസീസുമായി വിലപേശി. ഒന്നല്ല, പല തവണ. ഒരു മാസം മുൻപ്, അഞ്ചു ലക്ഷം രൂപ തന്നില്ലെങ്കിൽ കാര്യങ്ങൾ അഭിലാഷിനെ അറിയിക്കും എന്നു പറഞ്ഞ് രഘുവരൻ ഗർവാസീസിനെ വീണ്ടും ഭീഷണിപ്പെടുത്തി. കാശു നല്കാനെന്ന വ്യാജേന രാത്രി മുരുകനൊപ്പം രഘുവരൻ്റെ വീട്ടിലെത്തിയ ഗർവാസീസ് അയാളെ വകവരുത്തി.”

“അനദർ ഗ്രൂസം ഹോമിസൈഡ്.”, SP ആത്മഗതമെന്നോണം പറഞ്ഞു, പിന്നെച്ചോദിച്ചു: “വാട്ട് ലെഡ് യു ടു ദിസ് ഫൈൻഡിങ്ങ്?”
“ഇന്നലെ രഘുവരൻ്റെ വീട്ടിലെ ഷെൽഫ് പരിശോധിച്ചപ്പോൾ എനിക്ക് രണ്ടു സാധനങ്ങൾ കിട്ടി. സ്റ്റേറ്റ് ബാങ്ക് ഓഫ് കൊച്ചിയുടെ ദേവിവയൽ ശാഖയിൽ നിന്നും കിട്ടിയ കറൻസി ബണ്ടിലിൻ്റെ പുറത്തെ സ്ലിപ്പും ദേവിവയലിലെ സഹകരണ ബാങ്കിൽ മൂന്നര ലക്ഷം രൂപ അടച്ചതിൻ്റെ റെസീറ്റും. രണ്ടിലെയും ഡേറ്റ് ഒന്നായിരുന്നു – കഴിഞ്ഞ വർഷം ഏപ്രിൽ 2. അഭിലാഷിന് അപകടം പറ്റിയതിനു ശേഷമുള്ള ആഴ്ചയിലേത്. അതു വച്ച് ഒരു വൈൽഡ് ഗസ് നടത്തി.”
“വൈൽഡ് ഗസ്?”, SP യുടെ പുരികമുയർന്നു.
“യെസ്. മുക്കാടൻ അസോസിയേറ്റിൽ വച്ച് ഗർവാസീനോട് സംസാരിച്ചപ്പോൾ, അഭിലാഷിന് അപകടം പറ്റിയ കാര്യം അയാൾ മറച്ചു വച്ചതും അതിനെപ്പറ്റി ചോദിച്ചപ്പോൾ അസ്വസ്ഥനായതും എനിക്ക് ഓർമ്മ വന്നു. ആൻഡ്ഐ  സ്മെൽഡ് സം കണക്ഷൻ.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “മധുവിൻ്റെ പരിചയക്കാരനായ സഹകരണ ബാങ്ക് മാനേജരോട് തിരക്കിയപ്പോൾ, റബർ എസ്റ്റേറ്റ് വാങ്ങാൻ എടുത്ത ലോൺ തിരിച്ചടയ്ക്കാത്തതിനാൽ രഘുവരന് ജപ്തി ഭീഷണി ഉണ്ടായിരുന്നെന്നും കഴിഞ്ഞ വർഷം ഏപ്രിൽ 2 ന് മൂന്നര ലക്ഷം രൂപ അടച്ചിരുന്നെന്നും മനസ്സിലായി. അതേ ദിവസം രഘുവരനൊപ്പം ഗർവാസീസ് ബാങ്ക് ഓഫ് കൊച്ചിയിലെത്തി നാലു ലക്ഷം രൂപ പിൻവലിച്ച കാര്യം അവിടുത്തെ മാനേജറും സമ്മതിച്ചു.”
“വീണ്ടും പണം ചോദിച്ചപ്പോഴാകണം ഗർവാസീസ്…”, SP ആലോചനാപൂർവം പറഞ്ഞു.
“അതെ. പണം മുഴുവൻ അടയ്ക്കാത്തതിനാൽ ബാങ്ക് വീണ്ടും ജപ്തി നടപടികൾ തുടങ്ങാനിരിക്കുകയായിരുന്നു. അതിൻ്റെ നോട്ടീസ് നല്കാനാണ് ഇന്നലെ പോസ്റ്റ്മാൻ രഘുവരൻ്റെ വീട്ടിൽ എത്തിയത്.”, ഒന്നു നിറുത്തിയിട്ട് ഡോ.കൃഷ്ണ തുടർന്നു: “ഇന്നു രാവിലെ ഗർവാസീസിനെയും മുരുകനെയും ചോദ്യം ചെയ്തതോടെ കാര്യങ്ങൾ മുഴുവൻ വെളിവായി.”
“വെൽ ഡൺ ടീം.”, SP പറഞ്ഞു. ഡോ. കൃഷ്ണ നന്ദിപൂർവ്വം മന്ദഹസിച്ചു.

“അയാൾ കൊല്ലപ്പെടെണ്ടവനാണ്. എ ഡർട്ടി ഡെവിൾ. ഗർവാസീസ് കൊന്നില്ലായിരുന്നെങ്കിൽ ഞാൻ തന്നെ അയാളെ..“, അരുൺ ഉറക്കെപ്പറഞ്ഞു. അയാളുടെ കണ്ണിൽ പ്രതികാരത്തിൻ്റെ ഉന്മാദം തിളച്ചു.
“നിയമപാലകൻ തന്നെ… “, ഇൻസ്പെക്ടർ സേതുനാഥ് അർദ്ധോക്തിയിൽ നിറുത്തി.
“പാലിക്കേണ്ടത് ഏതു നിയമമാണ് സാർ.”, അരുണിൻ്റെ ഉയർന്നുപൊങ്ങിയ ശബ്ദത്തിൽ പുച്ഛം പതഞ്ഞു: “നിരപരാധികളുടെ മേൽ അപരാധം കെട്ടി വയ്ക്കുന്ന നിയമാണോ പാലിക്കേണ്ടത്? അതോ ഒരേ കുറ്റവാളികളെ മൂന്നു തവണ രക്ഷപ്പെടുത്തിയ നിയമമോ? ”
ഡോ.കൃഷ്ണ ഒന്നും മിണ്ടിയില്ല. അദ്ദേഹം ആ ചോദ്യം തന്നോടു തന്നെ പല തവണ ചോദിച്ചു കഴിഞ്ഞിരുന്നു.

അതെ സമയം  നിർമ്മല ചൈതന്യയുടെ ആശ്രമത്തിനു പുറത്ത് പോലീസ് വാഹനത്തിൻ്റെ സൈറൺ മുഴങ്ങി. സ്വാമിനി പീഠത്തിൽ നിന്നെഴുന്നേറ്റു.  അവരുടെ മുഖം ശാന്തമായിരുന്നു.

(അവസാനിച്ചു)

Post Views: 29
3
ദേവദാസ്

6 Comments

  1. Sheela on April 4, 2024 8:06 PM

    👍👍

    Reply
    • anju ranjima on December 16, 2024 10:40 PM

      ഇന്നാണ് ഫുൾ വായിച്ചു തീർത്തത്!
      മുൾ മുനയിൽ നിർത്തിച്ച ക്ലൈമാക്സ്‌.
      ട്വിസ്റ്റ് ന്റെ അയ്യരു കളി..
      👌🏻👌🏻നന്നായിട്ടുണ്ട്!

      Reply
  2. Sabira latheefi on April 1, 2024 12:53 PM

    ❤️❤️. അവസാന ചോദ്യം 👍🏻👍🏻

    Reply
  3. Aleef on April 1, 2024 5:15 AM

    നല്ലൊരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ..
    🥰🥰

    Reply
  4. Nishavidyadhar on March 31, 2024 11:27 PM

    Great… 👍🏻👍🏻നല്ലൊരു കുറ്റന്വേഷണ നോവൽ… പെട്ടെന്ന് തീർന്ന പോലെ തോന്നി…. ഇനിയും കഥകൾ പ്രതീക്ഷിക്കുന്നു 🥰🥰🙏🏻

    Reply
  5. Pingback: സൈൻസ് ഓഫ് മർഡർ - അദ്ധ്യായം 9 - By ദേവദാസ് - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.