Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 2
ജീവിതം തുടർക്കഥ / സീരീസ് ത്രില്ലർ പ്രണയം സൗഹൃദം

നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 2

By Ajith JacobApril 11, 2024Updated:April 22, 20241 Comment7 Mins Read28 Views
Bookmark Now
Please login to bookmark Close

No account yet? Register

“നിണമൊഴുകും നീർച്ചാലുകൾ – ഭാഗം 1 “

അധ്യായം 2

മുൻപിലേക്ക് കുതിക്കുന്ന ബസ്സിനുള്ളിൽ പഴയ സിനിമാ ഗാനം മുഴങ്ങിയിരുന്നു…

കാലിയായി കിടക്കുന്ന സീറ്റുകൾക്കൊന്നിൽ ശാരിയും മീനാക്ഷിയും ഇരുന്നു. കയ്യിലിരുന്ന പുസ്ഥകത്തിൻ്റെ താളുകൾ മറിച്ചു നോക്കുന്നതിൻ്റെ ഇടയിൽ ഒളികണ്ണിട്ടു ശാരി മീനാക്ഷിയുടെ നേർക്ക് നോക്കി.

ബസ്സിലെ മുൻവശത്തെ ചില്ലുകൾക്കിടയിലൂടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുന്ന മീനാക്ഷിയുടെ മുഖത്ത് വിടരുന്ന ഭാവങ്ങൾ വായിച്ചെടുക്കാൻ ശാരിക്ക് കഴിഞ്ഞിരുന്നില്ല, ചില സമയങ്ങളിൽ മീനാക്ഷി ഇങ്ങനെയാണെന്ന് ശാരിക്കറിയാം,
കഴിഞ്ഞു പോയ കാലങ്ങൾ ശാരി ഓർമിച്ചെടുത്തു,

“മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് മീനാക്ഷി ശ്രീകൃഷ്ണപുരത്തെത്തുന്നത് കൂടെ അച്ചമ്മയും, ഒറ്റക്കയ്യൻ ഗോപാലനുമുണ്ടായിരുന്നു, അധികം സംസാരിക്കാത്ത പ്രകൃതകാരിയായ മീനാക്ഷിയുമായി അയൽവക്കത്ത് താമസിച്ചിരുന്ന ശാരിക്കു കൂട്ട് കൂടുവാൻ കുറച്ചധികം സമയമെടുത്തെങ്കിലും മൂന്നാം ക്ലാസ്സ് മുതൽ കോളജിലെത്തുന്നത് വരെ ഒരുമിച്ച് പഠിച്ചയവർ ഇണ പിരിയാത്ത ചങ്ങാതിമാരായി മാറുകയായിരുന്നു.

ചിലപ്പോഴൊക്കെ മീനാക്ഷിയുടെ അച്ഛനമ്മമാരെ ശാരി അറിയാൻ ശ്രമിച്ചെങ്കിലും മനഃപൂർവം ഒഴിഞ്ഞു മാറിയ മീനാക്ഷി പലകാര്യങ്ങളും ശാരിയോട് പറയാൻ മടി കാണിച്ചിരുന്നു. നാട്ടുകാരുടെ ചില അഭ്യൂഹ കഥകൾ കടം കൊണ്ട ശാരിയുടെ അച്ഛൻ വീട്ടിലിരുന്ന് അമ്മയുമായി സംസാരിക്കുന്ന ചില വർത്തമാനങ്ങളിൽ നിന്നും മീനാക്ഷിയുടെ ജീവിത കഥ ശാരി ഊഹിച്ചെടുക്കുകയായിരുന്നു .

ശ്രീകൃഷ്ണപുരത്തു നിന്നും, തിരുവനന്തപുരത്തേക്ക് ഒരു കമ്പനിയുടെ മാനേജരായിട്ട് ജോലി കിട്ടിയതിനെ തുടർന്നാണ് മീനാക്ഷിയുടെ അച്ഛൻ, അച്യുതൻ കുട്ടി ഈ നാട് വിട്ട് പോകുന്നത്. സ്വന്തമെന്ന് പറയാൻ അമ്മ മാത്രമുണ്ടായിരുന്ന അച്യുതൻ കുട്ടി അമ്മയെയും കുട്ടിയായിരുന്നു ഈ നാട്ടിൽ നിന്നും യാത്രയായത്, വ്യാവസായിക മേഖലയിലും കുടുംബ പരമായും ശത്രുതയിൽ
കഴിയുന്ന രണ്ടു വലിയ കുടുംബങ്ങൾക്കിടയിലാണ് അച്യുതൻ കുട്ടി ചെന്നെത്തുന്നത്, താൻ മാനേജറായി ജോലി ചെയ്യുന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥരുടെ ശത്രുതയിലുള്ള തറവാട്ടിലെ ഏക മകൾ ഗായത്രിയുമായി അച്യുതൻ കുട്ടി പ്രണയത്തിലായി അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ സഹായിക്കാനും അവരുടെ വിവാഹം നടത്തിക്കൊടുക്കാനും സഹായിച്ചത് അച്യുതൻ കുട്ടി ജോലി ചെയ്തിരുന്ന കുടുംബത്തിലെ മുതലാളിമാരായിരുന്നു, വിവാഹം കഴിഞ്ഞതിന് ശേഷം
ഗായത്രിയും അച്ചുതനും തിരുവനന്ത പുരത്ത് തന്നെ താമസിച്ചു, അവർക്ക് മീനാക്ഷി എന്ന മകളുണ്ടായതിന് ശേഷമാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
കണ്ണിലെ കൃഷ്ണമണി പോൽ വളർത്തിയ തൻ്റെ മകളെ ,ഗായത്രിയെ അവളുടെ അച്ഛനും സഹോദരനും തേടി വന്നു. എന്നാൽ ഗായത്രിയുമായുള്ള പ്രണയ കാലം മുതൽ വിവാഹ ജീവിതത്തിന് ശേഷവും വർഷങ്ങളോളം തന്നെ ഉപദ്രപിച്ച ഗായത്രിയുടെ വീട്ടുകാരോട് അവൾ ഇടപഴകുന്നതിൽ അച്യുതൻ കുട്ടിക്ക് എതിർപ്പായിരുന്നു, എന്നാൽ അച്യുതൻകുട്ടി അറിയാതെ തൻ്റെ സഹോദരനും അച്ഛനും കുടുംബവുമായി ഗായത്രി പിന്നെയും കൂടുതൽ അടുത്തൂ, ഇത് മൂലം അച്യുതൻ കുട്ടിയുടെ കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തതിനെ തുടർന്ന് ഗായത്രിയുടെ സഹോദരനും അച്യുതൻ കുട്ടിയും തമ്മിലുണ്ടായ വഴക്കിൻ്റെ അവസാനം അച്യുതൻ കുട്ടിയുടെ കയ്യിലിരുന്ന ആയുധത്തിന് ഗായത്രിയുടെ സഹോദരൻ ഇരയാവുകയായിരുന്നു. അവർക്കിടയിൽ കയറിയ ഗായത്രിയുടെ തലയിലാണ് പരുക്കേറ്റത് സുബോധം നഷ്ടപ്പെട്ട ഗായത്രിയെ അവളുടെ കുടുംബക്കാർ കൂട്ടി കൊണ്ടുപോയെങ്കിലും അച്ചുതൻകുട്ടിയുടെ ചോരയിൽ പിറന്ന മീനാക്ഷിയെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. കുലപാതക കുറ്റത്തിന് അച്യുതൻ കുട്ടി ജയിലിൽ പോയപ്പോൾ മീനാക്ഷിയും പാറുക്കുട്ടിയമ്മയും തിരുവനന്തപ്പുരത്ത് അനാഥരായി, അച്യുതൻ കുട്ടിയുടെ ആത്മാർത്ഥ സുഹൃത്തായ ഗോപാലൻ അവരെയും കൂട്ടി അച്യുതൻ കുട്ടിയുടെ തറവാട് സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ പുരത്തേക്ക് തിരികെ വരികയായിരുന്നു.

ഇതായിരുന്നു ശ്രീകൃഷ്ണ പുരത്ത് പ്രചരിച്ചിരുന്നതും ശാരിക്കു അറിയാവുന്നതുമായ കഥ.

“പൈസ താ കൊച്ചെ”
കണ്ടക്ടറുടെ ശബ്ദം ശാരിയെ ഓർമകളിൽ നിന്നുണർത്തി
.
മീനാക്ഷിയുടെ നേരെ കൈ നീട്ടി നിൽക്കുന്ന കണ്ടക്ടർ പിറുപിറുക്കുന്നത് അവൾ കേട്ടു.
“ഇതെന്താ കണ്ണ് തുറന്നു ഉറങ്ങുകയാണോ, അതോ ഈ ലോകത്തൊന്നും അല്ലേ”

ശാരി തൻ്റെ കയ്യിലുണ്ടായിരുന്ന ചില്ലറ കണ്ടക്ടറുടെ കയ്യിൽ കൊടുത്തിട്ട്
മീനാക്ഷിയുടെ തോളിൽ നുള്ളി,
ഞെട്ടിയുണർന്ന മീനാക്ഷി ശാരിയുടെ നേർക്ക് നോക്കി.

“നിനക്കെന്താ പറ്റിയത്, നീയെന്താ ചിന്തിച്ചു കൊണ്ടിരിക്കുന്നത്?”

“അടുത്ത മാസം അച്ഛൻ ജെയിലിൽ നിന്ന് വരുമെന്ന് കേട്ടപ്പോൾ മുതൽ മനസ്സിന് എന്തോ അസ്വസ്ഥത പോലെ”
മീനാക്ഷി വിക്കി.

“അത് അടുത്ത മാസമല്ലെ മീനു, നാളെയെ പറ്റി ഇപ്പോളെ
ചിന്തിച്ചു മനസ്സ് വിഷമിപ്പിക്കുന്നതെന്തിനാ, നീ നിൻ്റെ ലക്ഷ്യത്തെ പറ്റി ചിന്തിക്കൂ, ഇന്നല്ലെ അവസാന പരീക്ഷ അത് നന്നായി എഴുതാൻ നോക്ക്, വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി മനസ്സിനെ കുഴപ്പിക്കണ്ട”

ശാരിയുടെ വാക്കുകൾ മീനാക്ഷിയുടെ ചിന്തകളെ അകറ്റി,

“അല്ലേലും ഞാനെന്തിനാ വിഷമിക്കുന്നത്, അച്ഛനെന്നെ കാണാൻ വന്നാൽ, എനിക്ക് ഇങ്ങനെയൊരു അഛനില്ലന്ന് ഞാൻ തീർത്തു പറയും”
മീനാക്ഷി സ്വയം പറഞ്ഞു കൊണ്ട് ബാഗ് തുറന്നു നോട്ട് ബുക്കിൻ്റെ താളുകൾ മറിച്ചു.

“വിക്ടോറിയ കോളജ്,
വിക്ടോറിയ കോളേജ്”
കണ്ടക്ടറുടെ ശബ്ദത്തിനൊപ്പം മീനാക്ഷിയും ശാരിയും
ബസ്സിൽ നിന്നിറങ്ങി.

കോളേജിന് മുന്നിലെ ആൽത്തറയിലെ ചെറിയ കോവിലിന് മുന്നിൽ പ്രാർത്ഥിച്ചതിന് ശേഷം കോളജ് ലക്ഷ്യമാക്കി നടക്കാനൊരുങ്ങിയ അവർക്കരുകിലേക്ക് ആഢ്യയായ സ്ത്രീ നടന്നടുത്തു.

“ജാനകി മിസ്സ്”
ശാരി പിറുപിറുത്തു.

“നന്നായി പഠിച്ചില്ലേ മോളെ” ജാനകി മിസ്സ്
മീനാക്ഷിയുടെ കവിളിൽ തലോടി.

“ഉവ്വ്,” മീനാക്ഷി തലയാട്ടി

“ഈ വർഷത്തെ റാങ്ക് ഈ കോളേജിന് ലഭിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്. നിന്നിലാണ് ഞങ്ങളുടെ എല്ലാവരുടെയും
പ്രതീക്ഷ” ജാനകി മിസ്സിൻ്റെ സ്നേഹത്തോടെയുള്ള വാക്കുകൾ മീനാക്ഷിയുടെ മനസ്സിനേ തരളിതമാക്കി.

ജാനകിമിസ്സിൻ്റെ സാമീപ്യം മീനാക്ഷിയുടെ മനസ്സിനെ അലട്ടിയിരുന്ന പ്രശ്നങ്ങളിൽ നിന്നും അവളെ മോചിപ്പിച്ചുവെന്ന് ശാരിക്ക് മനസ്സിലായി.

,,………………. …………..

നൂറു മീറ്റർ വ്യത്യാസത്തിൽ മീനാക്ഷിയെയും ശാരിയെയും വീക്ഷിച്ചുക്കൊണ്ട് വാടക കൊലയാളികൾ സഞ്ചരിച്ചിരുന്ന ഇന്നോവക്കാർ കിടക്കുന്നുണ്ടായിരുന്നു.

എന്താ കർണാ പ്ലാൻ?
സജി തിരക്കി.

കർണൻ മീനാക്ഷിയുടെ നേർക്ക് ശ്രദ്ധിച്ചതിന് ശേഷം പറഞ്ഞു
” അവർ മറുവശത്ത് നിന്ന് കോളേജിൻ്റെ ഗേറ്റിനേ ലക്ഷ്യമാക്കി നടക്കുമ്പോൾ റോഡിൻ്റെ നടുവിൽ വച്ച് ഒരാക്സിഡൻ്റ്, അത്രേം മതി”

സജിയുടെ കണ്ണുകൾ തിളങ്ങി.

അവർ കണ്ടൂ കോളെജ് ഗേറ്റ് ലക്ഷ്യമാക്കി നടക്കുന്ന മീനാക്ഷിയെയും ശാരിയെയും, കർണൻ രോബർട്ടിൻ്റെ നേർക്ക് നോക്കി.
റോബർട്ടിൻ്റെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു.

“കൂടെ ഒരുത്തി കൂടിയുണ്ടല്ലോ കർണ്ണ”
റോബർട്ട് കർണൻ്റെ നേർക്ക് സംശയത്തോടെ നോക്കി.

“ആക്സിഡൻ്റ് അല്ലേ ചിലപ്പോൾ ഒന്നോ രണ്ടോ ജീവൻ പോയെന്നോക്കെ ഇരിക്കും, നീ വണ്ടിയെടുക്കടാ”
കർണൻ്റെ ചുണ്ടിൽ വികൃതമായ ചിരി വിരിഞ്ഞു.
ശാരിയെയും മീനാക്ഷിയേയും
ലക്ഷ്യം വച്ചു ആ ഇന്നോവ കുതിച്ചു.

“റോബർട്ട് പുറകിൽ പോലീസ്” സജിയുടെ ശബ്ദത്തിൽ പരിഭ്രാന്തി കലർന്നിരുന്നു.
റിയർ വ്യൂ മിറ റിലേക്ക് ശ്രദ്ധ തിരിഞ്ഞ റോബർട്ട് ഗിയർ ഡൗൺ ചെയ്തു വണ്ടി സ്ലോ ചെയ്തു.
തിരിഞ്ഞു നോക്കിയ കർണൻ കണ്ടൂ, അതിവേഗം പാഞ്ഞു വരുന്ന കെ റ്റി എം ഡ്യൂക് ബൈക്കിനെ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന പോലീസ് വാഹനത്തെ, കോളേജിന് മുന്നിലെ വിദ്യാർഥികളുടെ തിരക്ക് കണ്ടിട്ടാകണം
പോലീസ് വാഹനത്തിൽ നിന്നും ഉച്ചത്തിൽ സൈറൺ മുഴങ്ങുന്നുണ്ടായിരുന്നു.

“ഏതു എരണം കെട്ടവനാടാ ഈ സമയത്ത് കെട്ടി എടുക്കുന്നത്, നല്ലൊരു അവസരം പാഴാക്കനായിട്ട് ”
പുളിച്ചൊരു തെറിയുടെ അകമ്പടിയോടെ കർണൻ ഡാഷ് ബോർഡിൽ ശക്തമായി ഇടിച്ചു.

റോഡിന് നടുവിലെത്തിയ ശാരി കണ്ടൂ ഇന്നോവയെ മറികടന്നുക്കൊണ്ട് അതിവേഗം പാഞ്ഞു വരുന്ന ബൈക്കിനെ,
സ്തംഭിച്ചുപ്പോയ ശാരിക്ക്, കോളജ് ഗേറ്റ് ലക്ഷ്യം വച്ച് മുന്നിലേക്ക് നടക്കുന്ന മീനാക്ഷിയെ പിടിച്ചു നിർത്താൻ സാധിച്ചില്ല. റോഡിന് നടുവിൽ നിൽക്കുന്ന പെൺകുട്ടികളെ കണ്ടതിലാവണം ബ്രേക്കിലമർന്ന ഡ്യുക്കിൻ്റേ ഡ്രൈവർക്ക് തൻ്റെ വാഹനത്തെ നിയന്ത്രിക്കാനായില്ല, റോഡിലുരഞ്ഞ ടയറിൽ നിന്നും നായ മോങ്ങുന്ന ശബ്ദമുയർന്നു. പുറകു വശത്തെ ടയർ റോഡിൽ നിന്നും ഒരടിയിലധികം ഉയർന്നു.

നിയന്ത്രണം വിട്ടു തനിക്ക് നേരെ പാഞ്ഞടുക്കുന്ന ഇരുചക്ര വാഹനത്തെക്കണ്ട് മീനാക്ഷിയുടെ ചങ്കിൽ നിന്നൊരു ഇടിവാൾ മിന്നി. സെക്കൻഡുകൾക്കുള്ളിൽ മീനാക്ഷിയെ നിലത്ത് വീഴ്ത്തിക്കൊണ്ട് ഡ്യൂക്ക് രണ്ടു മീറ്ററിനപ്പുറത്തേക്ക് തെറിച്ചു വീണു.

ശാരി അലറിക്കരഞ്ഞു ക്കൊണ്ട് മീനാക്ഷിയുടെ നേർക്ക് പാഞ്ഞടുത്തു. ബോധം മറഞ്ഞിരുന്ന മീനാക്ഷിയുടെ നെറ്റിയിലെ മുറിവിൽ നിന്നൊഴുകിയ ചോരച്ചാലുകൾ അവളുടെ സുന്ദരമായ മുഖത്തെ മറച്ചിരുന്നു.

ശാരിയുടെ നിലവിളിശബ്ദം മീനാക്ഷിയെ ഉണർത്തിയില്ല. നിമിഷങ്ങൾക്കുള്ളിൽ വഴിക്കച്ചവടക്കാരും, വിദ്യാർത്ഥികളും അടങ്ങുന്ന ജനക്കൂട്ടം അപകടം നടന്ന സ്ഥലത്ത് തടിച്ചു കൂടി.

അവർക്കരികിൽ ബ്രേക്കിട്ട പോലീസ് സ്കോർപ്പിയോയിലെ ഡ്രൈവർ മറിഞ്ഞ് കിടക്കുന്ന ബൈക്കിൻ്റെ നമ്പർ പ്ലേറ്റിലേക്ക് നോക്കി പിറുപിറുത്തു,

“പണി പാളില്ലോ, സാറെ”

സ്കോർപ്പിയോയിൽ നിന്നും പുറത്തിറങ്ങാൻ തുടങ്ങിയ സബ് ഇൻസ്പെക്ടർ അമ്പരപ്പോടെ ഡ്രൈവർക്ക് നേരെ നോക്കി.
“എന്താടോ എന്ത് പറ്റി?”

“നമ്മൾ അന്വേഷിച്ചു വന്ന ബൈക്ക് നമ്പർ
KL 49 4606 അല്ലേ, പക്ഷേ ഈ വണ്ടി നുമ്പർ kL 49 4609 ആണ്.” ഡ്രൈവറുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു.

“നിൻ്റെയൊക്കെ കണ്ണ് എവിടാഡോ, ബൈക്കുകാരനെന്തെങ്കിലും സംഭവിച്ചാൽ നമുക്കെല്ലാവർക്കും വീട്ടിലിരുന്ന് പിള്ളേരെ കളിപ്പിച്ചിരിക്കേണ്ടി വരും”
ഇൻസ്പെക്ടറുടെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നു തുടുത്തു.

“പോലിസ് വണ്ടി കണ്ടപ്പോൾ തൊട്ടുള്ള ബൈക്ക്കാരൻ്റെ പാച്ചിലു കണ്ടപ്പോൾ ഞാൻ കരുതി നമ്മളന്വെഷിക്കുന്ന
കുഴൽപ്പണക്കാരനായിരിക്കുമെന്ന്, മാത്രമല്ല വണ്ടിയുടെ നമ്പർ നോക്കാൻ അവനൊന്നു നിന്ന് തരേണ്ടെ, ഈ തിരക്കിനിടയിലൂടെ എന്തൊരു സ്പീഡിലാ റാസ്ക്കൽ വണ്ടി ഓടിക്കുന്നത്” പോലീസ് ഡ്രൈവർ തൻ്റെ ഭാഗം ന്യായികരിക്കാൻ ശ്രമിച്ചു.

ഇൻസ്പെക്ടർ ഒന്നും മിണ്ടാതെ ഡോർ തുറന്നു പുറത്തിറങ്ങി. അപകടം നടന്ന സ്ഥലത്ത് തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലേക്ക് നടന്നു നീങ്ങിയ അദ്ദേഹത്തെ പോലീസുകാർ അനുഗമിച്ചു.

അപകടമുണ്ടാക്കിയതിന് കാരണക്കാരായ പോലീസുകാർക്കെതിരെ പ്രതിഷേധ ശബ്ദങ്ങൾ ഉയർന്നു.
പ്രകോപിതരായ ജനക്കൂട്ടത്തെ ശാന്തരാക്കുന്നത് അസാധ്യമാണെന്ന് മനസ്സിലാക്കിയ ഇൻസ്പെക്ടറുടെ നാവിൽ നിന്നൊരു നുണയുതിർന്നു.

” ഐ എൻ എ അന്വേഷിക്കുന്ന ഒരു കൊടും കുറ്റവാളിയാണ്
ഈ ബൈക്ക് യാത്രികൻ, നീതി ബോധമുള്ള പൗരന്മാർ എന്ന നിലയിൽ നിങ്ങൾ പോലീസുകാരോട് സഹകരിക്കണം”

ജനങ്ങൾ നിശബ്ദരായി.

“പരിശോധിക്കടോ ”
ഇൻസ്പെക്ടർ കോൺസ്റ്റബിളിൻ്റെ നേർക്ക് തിരിഞ്ഞു.

കോൺസ്റ്റബിൾ നിലത്ത് വീണു കിടക്കുന്ന ബൈക്കുകാരൻ്റെ ബാഗ് തുറന്നു, അഞ്ച് ലിറ്ററോളം വിദേശ മദ്യകുപ്പികൾ അതിൽ നിറഞ്ഞിരുന്നു.

കോൺസ്റ്റബിൾ ഇൻസ്പെക്ടറുടെ ചെവിക്കരുകിലെത്തി.
“സർ, അളവിലധികം മദ്യകുപ്പികൾ കയ്യിലുണ്ടതിനാലാകും
ഇവൻ നമ്മളെ കണ്ടൂ പേടിച്ചോടിയത്, ഇനിയെന്ത് ചെയ്യും സർ?”

“ജീവനുണ്ടൊന്ന് നോക്കെടോ?”

ഇൻസ്പെക്ടർ ദേഷ്യത്തോടെ കോൺസ്റ്റബിളിൻ്റെ നേർക്ക് തിരിഞ്ഞു.

കോൺസ്റ്റബിൾ ജാക്കറ്റിൽ പൊതിഞ്ഞിരുന്ന അവൻ്റെ ശരീരം മടിയിൽ കിടത്തി, ആസോർ അപെക്‌സിൻ്റെ ഹെൽമറ്റ് പണിപ്പെട്ട് ഊരി. വെളുത്തു സുന്ദരമായ അവൻ്റെ മുഖത്തെ നീണ്ട നാസികയിൽ
കോൺസ്റ്റബിൾ തൻ്റെ വിരലുകൾ ചേർത്തു.

കോൺസ്റ്റബിളിൻ്റെ കണ്ണുകൾ എസ് ഐ യുടെ നേർക്കുയർന്ന് കുഴപ്പമില്ല എന്നർത്ഥത്തിൽ ആംഗ്യം കാണിച്ചു.

വിദ്യാർഥികളുടെ നേതാവെന്ന് തോന്നിക്കുന്ന ഒരുവൻ ഇൻസ്പെക്ടറുടെ മുന്നിലെത്തി. അവൻ്റെ ശബ്ദത്തിൽ ദേഷ്യം നിഴലിച്ചിരുന്നു.
“സാറേ നിങ്ങളുടെ അന്വേഷണം കാരണം ഞങ്ങളുടെ കോളേജിലെ വിദ്യാർഥിനിക്കെന്തെങ്കിലും സംഭവിച്ചാൽ പോലീസ് സ്റ്റേഷൻ ഞങ്ങൾ കത്തിക്കും”

റോഡിനരുകിൽ മുഖമാകെ രക്തമൊലിപ്പിച്ച് കിടക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഇൻസ്പെക്ടറുടെ കണ്ണുകളിൽ ഭയം നിറഞ്ഞു, ചുറ്റിലും നോക്കിയ ഇൻസ്പെക്ടർ സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന ഇന്നോവക്കാറിനെ കണ്ടൂ.

വിദ്യാർത്ഥി നേതാവിനെ നോക്കി ഇൻസ്പെക്ടർ പറഞ്ഞു. ” നിങ്ങളാ പെൺകുട്ടിയെ എടുത്ത് ആ കാറിൽ കയറ്റു നമ്മുക്ക് എത്രയും വേഗം ഈ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കണം”

പോലീസും വിദ്യാർത്ഥികളും കൂടി ബോധം നഷ്ടപെട്ടു കിടക്കുന്ന മീനാക്ഷിയെ എടുത്ത് ഇന്നോവക്കാറിനെ ലക്ഷ്യമാക്കി നടന്നു.

അവർക്ക് പുറകെ അനുഗമിക്കാനൊരുങ്ങിയ ശാരിയുടെ കൈകളിൽ ജാനകി മിസ്സിൻ്റെ കരങ്ങളമർന്നു.

“മിസ്സ്, മീനാക്ഷി”
ശാരി വിക്കി.

“അവൾക്കൊന്നും സംഭവിക്കില്ല കുട്ടി. നീ പരീക്ഷ ഹാളിലേക്ക് നടക്കു”

“മീനുവിനു പരീക്ഷ എഴുതാൻ കഴിയില്ലെ മിസ്സ്, അവളുടെ സ്വപ്നങ്ങൾ, ….. എൻ്റെ ദൈവമേ,,,,” മീനാക്ഷി വിങ്ങിപ്പൊട്ടിക്കരഞ്ഞു

ജാനകി മിസ്സിൻ്റെ മുഖത്തും സങ്കടം നിറഞ്ഞിരുന്നു, അവർ ശാരിയെ തൻ്റെ ശരീരത്തേക്കു ചേർത്തുപിടിച്ചു സമാധാനിപ്പിച്ചു.

……………. ……….. ………..

ഇന്നോവ കാറിലിരുന്ന കർണ്ണനും, റോബർട്ടും, സജിയും കണ്ടൂ മീനാക്ഷിയെ എടുത്തുക്കൊണ്ട് തങ്ങളുടെ വാഹനം ലക്ഷ്യമാക്കി വരുന്ന ആൾക്കൂട്ടത്തെ.

ചേമ്പിൻത്താളു പോലെ വാടി തളർന്നു ചോര തുള്ളികൾ ഇറ്റു വീഴുന്ന മീനാക്ഷിയുടെ മുഖത്തേക്ക് നോക്കിയ കർണൻ പിറുപിറുത്തു.
“ചത്തെന്നാ തോന്നുന്നത്”

“നമ്മൾ ചെയ്യേണ്ടത്, ആ ബൈക്കുക്കാരൻ ചെയ്തെന്ന തോന്നുന്നത്,എന്തായാലും നന്നായി” റോബർട്ടിൻ്റെ മുഖത്തൊരു ചിരി വിരിഞ്ഞു.

ഇൻസ്പെക്ടർ ഇന്നോവയുടെ ഗ്ലാസ്സിൽ മുട്ടി.

ചില്ലുകൾ താഴ്ത്തിയ കർണ്ണനോടായി, എസ്സ് ഐ പറഞ്ഞു. ” ഡോ എത്രയും വേഗം ഈ കുട്ടിയെ സമീപത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കണം, ഞങ്ങളുടെ പിന്നാലെ വന്നാൽ മതി”

ഉയർന്നു താഴുന്ന മീനാക്ഷിയുടെ നെഞ്ചിലേക്ക് നോക്കിയ കർണൻ ഇൻസ്പെക്ടറോടായി പറഞ്ഞു. ” കയറ്റിക്കോ സാറേ”

ബാക്കിലെ ഡോർ തുറന്നു സജിയുടെ മടിയിലായി മീനാക്ഷിയെ അവർ കിടത്തി. സജിയുടെ ഞരമ്പിൽ ചോരയോട്ടം വർദ്ധിച്ചു. മീനാക്ഷിയുടെ ശരീരത്തിലെ ചൂട് സജിയുടെ തലച്ചോറിലെ ചെകുത്താനെ ഉണർത്താൻ തുടങ്ങിയിരുന്നു.

വാതിൽ അടച്ച കർണൻ സജിയോടായി
പറഞ്ഞു. ” ഡാ, ഹോസ്പിറ്റലിലെത്തുമ്പോൾ അവളുടെ മൂക്കിലെ അവസാന ശ്വാസവും തീർന്നിരിക്കണം”

സജി മീനാക്ഷിയുടെ ചോരയുടെ ഗന്ധം കണ്ണുകൾ അടച്ചു മൂക്കിലേക്ക് വലിച്ച് കയറ്റി ആസ്വദിച്ചു.

വീണ്ടും ഡോറിൻ്റെ ഗ്ലാസിന് മുൻപിൽ ഇൻസ്പെക്ടർ പ്രത്യക്ഷപ്പെട്ടു. ബോധം നഷ്ടപ്പെട്ട് കിടക്കുന്ന ബൈക്ക് യാത്രികനെയും അവിടെ കൂടി നിന്നവർ
ഇന്നോവയുടെ നടുവിലെ സീറ്റിലേക്ക് കിടത്തി, കർണ്ണൻ്റെ കണ്ണുകൾ ക്രോധത്തോടെ അവനു നേർക്ക് തിരിഞ്ഞു. ബോധമില്ലാതെ കിടക്കുന്ന അവൻ തങ്ങളുടെ ഉദ്യമത്തിന് തടസ്സമാകില്ലെന്ന് വിചാരിച്ച കർണ്ണൻ്റെ കണ്ണുകൾ തിളങ്ങി.

സൈറണിട്ടു പായുന്ന പോലീസ് വാഹനത്തിൻ്റെ പിന്നാലെ ഇന്നോവക്കാർ ആശുപത്രി ലക്ഷ്യമാക്കി കുതിച്ചു…

ജനക്കൂട്ടം ഒഴിഞ്ഞപ്പോൾ കർണൻ സജിക്ക് നേരെ തിരിഞ്ഞു കണ്ണുകൾക്കൊണ്ട് ആംഗ്യം കാണിച്ചു.
. സജിയുടെ ബലിഷ്ഠമായ കയ്യുകൾ അവളുടെ മുക്കിലും ചുണ്ടിലുമായി അമർന്നു. ശ്വാസം ലഭിക്കാനാകാതെ നടു ഉയർത്തി പിടഞ്ഞ മീനാക്ഷിയുടെ നെഞ്ചിൽ നിന്നും ദാവണി ഊർന്നു വീണു.

അവളുടെ അഴകൊത്ത ശരീര വടിവുകൾ കണ്ട സജിയുടെ കൈകൾ മീനാക്ഷിയുടെ ചുണ്ടിൽ നിന്നും വേർപ്പെട്ടു.

മുന്നിലെ സീറ്റിലിരിക്കുന്ന കർണ്ണനെയും റോബർട്ടിനെയും നോക്കിയ സജിയുടെ കണ്ണുകളിൽ കാമം നിറഞ്ഞു.

മീനാക്ഷിയുടെ കഴുത്തിലൂടെ ഇഴഞ്ഞു നീങ്ങിയ ചെകുത്താൻ്റെ കരങ്ങൾ അവളുടെ മാറിടം ലക്ഷ്യമാക്കി ഇഴഞ്ഞു നീങ്ങി..

തുടരും.

നിണമൊഴുകും നീർച്ചാലുകൾ അധ്യായം 3

Post Views: 39
0
Ajith Jacob
  • Website

എഴുത്തിനെ സ്നേഹിക്കുന്നു...

1 Comment

  1. Pingback: നിണമൊഴുകും നീർച്ചാലുകൾ - By Ajith Jacob - കൂട്ടക്ഷരങ്ങൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.