Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കുഞ്ഞുവീടും കുറേ സ്നേഹവും
അനുഭവം ഓർമ്മകൾ ജീവിതം നര്‍മം പ്രണയം ബന്ധങ്ങൾ മാനസികാരോഗ്യം വിവാഹം വീട് സ്ത്രീ

കുഞ്ഞുവീടും കുറേ സ്നേഹവും

By കാർത്തു കാവുംപടിക്കൽMay 10, 2024Updated:May 13, 20242 Comments4 Mins Read748 Views
Bookmark Now
Please login to bookmark Close

No account yet? Register

കോവലിന്റെ തളിർ വള്ളികളൊക്കെ കമ്പ് കുത്തി,പന്തലിട്ടുകൊണ്ട് പുറകുവശത്തെ മുറ്റത്ത് നിൽക്കുമ്പോഴാണ്, ഫോൺ ബെല്ലടിച്ചത്.

മനുവേട്ടൻ ആണല്ലോ?
രാവിലെ പണിക്ക് പോയതാണ്..
പത്തുമണി കഴിഞ്ഞതേയുള്ളൂ..
പതിവില്ലാതെന്താ ഈ നേരത്തൊരു വിളി.

”ഹല്ലോ….”

കൊച്ചുവേ…

എന്തോ…

”ഡീ.. എന്റെ കാലിലേ..
ഒരു ചെറിയതടി വീണു. പേടിക്കാനൊന്നൂല്ല.
ഞങ്ങള് മേരിഗിരി ആശുപത്രിയിലേ്യ്ക്ക് പോയ്ക്കൊണ്ടിരിക്കുവാ…”
”എ…എന്താ?”
”കുഴപ്പമൊന്നുവില്ല. നീയേ… അലമാരയിൽ വെച്ചിരിക്കുന്ന കുറ്റിയിൽ കാശ് ഉണ്ട്. അതുമെടുത്ത് ആശുപത്രീലേയ്ക്ക് പോരേ…..
അനൂപേട്ടനോട് പറഞ്ഞിട്ടുണ്ട്…
ഓട്ടോ വരും.. പെട്ടെന്ന് പോരെട്ടോ…”

ഫോൺ കട്ടായി.

എന്താ പറഞ്ഞതെന്ന് വീണ്ടും ഓർക്കാൻ ശ്രമിച്ചു…

കാല്…. തടി… ആശുപത്രീ….!!

തലകറങ്ങുന്നത് പോലെ തോന്നി.
അടുക്കളവാതിലടച്ച്, അരിവെന്ത് വാങ്ങിയ അടുപ്പിലെ കനൽ വെള്ളം തളിച്ചൊന്നു കെടുത്തി. നെഞ്ചിലെ നേരിപ്പോടിൽ തീയാളുകയായിരുന്നു.
എന്താണാവോ പറ്റിയത്? എന്തൊക്കെയോ തട്ടിമറിച്ചും വലിച്ചുവാരിയുമിട്ട്, മുറിമൊത്തം അലങ്കോലമായി.
സത്യത്തിൽ എന്താണ് ചെയ്യുന്നതെന്ന് എനിക്കും മനസ്സിലായില്ല. ചിന്തകളൊക്കെ കറുത്തൊരു പുകമറയ്ക്കുള്ളിലായി പോയിരുന്നു.

കൈയിൽ കിട്ടിയ ചുരിദാറെടുത്തിട്ട്, കുറ്റിയിലെ കാശും വാരി പേഴ്സിലിട്ട്, വരാന്തയിലേക്കിറങ്ങിയപ്പോൾ മൂത്ത സഹോദരൻ അനൂപ് ഏട്ടൻ മുറ്റത്ത് നിൽപ്പുണ്ട്.
കണ്ണ് മിഴിച്ച് എന്നെത്തന്നെ നോക്കി നില്ക്കുവാണ്.

”നിനക്ക് വെള്ളം വല്ലതും വേണോ?”

“വേണ്ട…”

“എന്തേലും വിഷമം പോലുണ്ടോ?”

“ഇല്ലന്നേ…”

നെഞ്ച് പടപടാന്ന് ഇടിക്കുകയും ഉള്ളം കൈയ് വിയർക്കുകയും ചെയ്യുന്നെങ്കിലും ഞാൻ അനൂപേട്ടനെ നോക്കി ഒരു ചിരിവരുത്തി.

”പോകാം… എനിക്ക് മനുചേട്ടായിയെ കാണണം.”

കണ്ണുകളൊക്കെ നിറയാൻ തുടങ്ങി.

പെട്ടെന്ന് വീണ്ടും ഫോണടിക്കുന്നു.

”ഹലോ…”

”കൊച്ചേ… ഞാൻ വീട്ടിലേയ്ക്കു വരുവാ. നീ ഇറങ്ങി വീടിന് മുകളിലെ വഴി വരെ വന്നാൽ മതി. കാലിന് ചെറിയൊരു വേദനയേ ഉള്ളൂ. കൊഴപ്പമില്ല….”

ഹോ… ഞാനൊന്നു ശ്വാസം എടുത്തുവിട്ടു.
അത്രയും നേരം അനുഭവിച്ച ഭീകരമായ ഒരു അവസ്ഥ!
വേഗം വീടിന് മുകളിലുള്ള വഴിയിലേയ്ക്ക് കയറി നിന്നു.

അനൂപേട്ടൻ പറഞ്ഞറിഞ്ഞ് അയൽവക്കത്തെ കുറച്ചു പേര് വഴിയില് വന്നു നിൽക്കണുണ്ടായിരുന്നു. എല്ലാവരും എന്റെ മുഖത്തെ ഭാവവ്യത്യാസങ്ങൾ സസൂഷ്മം നിരീക്ഷിക്കുകയാണ്.

ഇത്തരം ഒരു പ്രതിസന്ധിഘട്ടത്തിൽ പലരും പലരീതിയിലാണ് പ്രതികരിക്കുക. കരയണംന്നും തലകറങ്ങി വീഴണംന്നുമൊക്കെ തോന്നണുണ്ടേലും ക്യാഷ്യാലിറ്റിയിലും icu വിലുമൊക്കെ ഒടിവും ചതവും കീറലും തുന്നലുമൊക്കെ കണ്ട് കണ്ട് ബോധം ഏറെക്കുറെ പോയതിനാൽ ഉള്ളില് നല്ല ആത്മധൈര്യാണ്.
ന്നാലും മ്മടെ സ്വന്തക്കാർക്ക് വരൂമ്പോ ഉള്ളൊന്ന് കാളൂലോ…
ഞാനും പിന്നെ, ഒരു പറയെടുപ്പിനുള്ള ആളോളും വണ്ടീം നോക്കി വടക്കോട്ട് നോക്കി നിൽക്കുമ്പോളുണ്ട്. ഒരു ഓട്ടോ ഇങ്ങനെ ചാഞ്ഞും ചെരി്ഞ്ഞുമൊക്കെ വരുന്നു.
എന്റെ നെഞ്ച് കൊണ്ടൂരമ്പലത്തിലെ ശിങ്കാരിമേളം പോലെ കൊട്ടിക്കയറുവാണ്.

ആ മുഖമൊന്ന് കണ്ടാൽ മതി…
ഓടിച്ചെന്ന് ആ കയ്യിലൊന്ന് പിടിച്ചാൽ മതി.

കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസം ആവുന്നതേയുള്ളൂ. പരസ്പരം മനസ്സിലാക്കി വരുന്നതേയുള്ളു. സകല ദൈവങ്ങളേയും വിളിച്ച് നെഞ്ചിനുമീതെ കൈവെച്ച് ഞാൻ നിന്നു.

ഓട്ടോറിക്ഷ, രണ്ടുമീറ്റർ അപ്പുറത്ത് കൊണ്ടുവന്ന് നിർത്തി.
ഒരു കാല് പുറകിലെ സീറ്റിൽ നിന്നും പുറത്തേയ്ക്ക് നീണ്ടു.
ഇവളിപ്പോഴെങ്ങാനും ബോധം കെട്ടാൽ എന്ത് ചെയ്യും എന്നോർത്ത് അനൂപേട്ടൻ അടുത്ത് നിന്ന് ടെൻഷനടിക്കണുണ്ട്.
പിന്നെ പയ്യെ ഒരു തല വെളിയിലേയ്ക്ക് വന്ന് തിക്കും പൊക്കും നോക്കി.

ആശാന്റെ കാല് തല്ലിയൊടിച്ചു! ദേ പത്രത്തിലുണ്ടല്ലോ…

ഈ ഡയലോഗ് ആണ് പെട്ടെന്ന് എന്റെ മനസ്സിലേയ്ക്ക് വന്നത്.

ഒരു കിലോമീറ്ററോളം വരുന്ന തുണിചുറ്റിക്കെട്ടി, സോക്സിട്ട പോലോരു കാല് പുറത്തേയ്ക്കിട്ട്, മനുവേട്ടൻ എന്നെ നോക്കി ഒരു ചിരി.

എനിക്കപ്പോഴേയ്ക്കും ചിരി പൊട്ടിയിരുന്നു! അതുവരെ അനുഭവിച്ച വേവലാതികളും സങ്കടങ്ങളും എവിടെയോ പോയ് മറഞ്ഞു. 

ജനാർദ്ദനൻ മുണ്ടുമടക്കിക്കുത്തി, കാലില് വെച്ചുകെട്ടൊക്കെയായി വടികുത്തി നിൽക്കുന്നത് ഓർമ്മയിലേയ്ക്കെത്തി. 

ചിരിച്ചു ചിരിച്ച് രണ്ടുപേരുടേയും കണ്ണു നനഞ്ഞു. 

അയലോക്കത്തുള്ളോരൊക്കെ കിളിപോയി നിക്വാണ്.

അമ്പോ… കെട്ടിയോന് ഒരു അത്യാഹിതം വന്നാ ഇമ്മാതിരി സന്തോഷമൊക്കെ ണ്ടാവ്വോ?

ഞാൻ ചിരിച്ചുകൊണ്ട് തന്നെ ഓടിച്ചെന്ന് ചേട്ടായീടെ തോളിൽ പിടിച്ച്, പയ്യെ ഇറക്കി. രണ്ടു പേരും മുഖത്ത് നോക്കിയാൽ ചിരി തന്നെ ചിരി.

വേദനേണ്ടോ?

ഇല്ല… നല്ല സുഖം. ചെറുതായൊന്ന് മടിഞ്ഞു. 

പിന്നെന്തിനാ ഇത്രേം വല്യ കെട്ട്?

”ഏതായാലും അവര് കെട്ടി. ന്നാപ്പിന്നെ ഒട്ടും കുറയ്ക്കണ്ടാ വല്യൊരു കെട്ടായിക്കോട്ടെന്ന് കരുതി. ”

”ഞഞ്ഞായി. നല്ല ഭംഗിയുണ്ട്. ”

”ശരിക്കും ?”

”ശരിക്കും. ”

അനൂപേട്ടന്റെ പറന്നു പോയ പച്ചിലക്കിളി, മണ്ടയില്ലാത്ത തെങ്ങിന്റെ പൊത്തിൽ കൂടുകൂട്ടി താമസമാക്കിയെന്ന് തോന്നുന്നു. മേലേയ്ക്കും നോക്കി നിൽക്കുന്നത് കണ്ടു. 

രണ്ടാഴ്ച റെസ്റ്റ്!

റെസ്റ്റ്ന്ന് പറഞ്ഞാൽ…

കാലു നനയ്ക്കാതെ കുളിപ്പിച്ച്, ഉടുപ്പൊക്കെ ഇടീപ്പിച്ച്, ഇത്തിരി പൗഡറൊക്കെ ഇട്ടു കൊടുത്ത്, ചായയും കാപ്പിയും സമയാസമയം എത്തിച്ച്, ടീവിയും വെച്ചുകൊടുത്ത്,

”ഇവിടുന്ന് അനങ്ങല്ലൂട്ടോ. ”എന്നുപറഞ്ഞ് അടുക്കളവരെ ചെല്ലുമ്പോഴേ ആളവിടെയെത്തും. 

ടൈൽസിട്ട തറയിലെ കളത്തിലൂടെ ഞൊണ്ടി ഞൊണ്ടി വരും. 

”ബാ… നമുക്ക് അക്ക് കളിക്കാം.”

”കാല് വേദനിക്കൂലേ? ”

”അത് സാരമില്ല.”

”ഒന്ന് അടങ്ങിയിരിക്കാവോ ചേട്ടായീ.”

പറ്റില്ല. 

ഇതെന്തൊരു മനുഷ്യനാണ്!

”സേമിയാ പായസം ഉണ്ടാക്കി തരുവോ?”

”തരാലോ.”

വൈകിട്ട് കൂട്ടുകാര് പിള്ളേര് ദുഃഖമറിയിക്കാൻ എത്തിയപ്പോൾ, ഞങ്ങളിങ്ങനെ ചിരിച്ച്, വല്യ കഥയൊക്കെ പറഞ്ഞ്. ഇരിക്കുന്നു!

”ടാ പിള്ളേരെ ഓരോ ഗ്ലാസ് പായസം കുടിച്ചാലോ?”

”ങേ… ഇതെന്താ. മനുചേട്ടായിടെ കാലിന്റെ പരിക്ക് പ്രമാണിച്ചാണോ?”

”ആന്ന്. ”

”ന്റെ പൊന്നോ. നിങ്ങളെപ്പോലെ നിങ്ങള് മാത്രേ ഉള്ളൂട്ടോ. ”

ഏറെക്കുറേ.

ആകെ ആൾക്ക് ദേഷ്യം വരുന്നത് ഒറ്റക്കാര്യത്തിലേയുള്ളൂ.

എന്റെ കണ്ണ് നിറഞ്ഞാൽ!

വേദനയുണ്ടെങ്കിലും പുറമേ കാണിക്കാതെ കടിച്ച് പിടിച്ച് എന്റെ മുഖത്ത് നോക്കി ചിരിക്കും.

അത് കണ്ട് എന്റെ മനസ്സു കലങ്ങിയാലും ഞാനും മുഖത്ത് ചിരി നിറയ്ക്കും. 

ആ രണ്ടാഴ്ചയാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസങ്ങളെന്ന് എനിക്ക് തോന്നുന്നത്. 

കാരണം. 

ആ ദിവസങ്ങളിലാണ് അദ്ദേഹത്തിനുള്ളിൽ നിഷ്കളങ്കനായ ഒരു കുഞ്ഞുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്. 

അവനൊരു വാശിക്കാരനാണെന്നും കുസൃതിക്കുടുക്കയാണെന്നും

സങ്കടം വന്നാൽ അവൻ ചിണുങ്ങുമെന്നും

ദേഷ്യം വന്നാൽ പിണങ്ങിയിരിക്കുമെന്നും

വേദനിച്ചാൽ ദയനീയമായി നോക്കുമെന്നുമൊക്കെ എനിക്ക് മനസ്സിലായത്. 

അങ്ങേയറ്റം ദേഷ്യക്കാരനായ ഒരു കുഞ്ഞിനെ, മയത്തിൽ മെരുക്കാൻ പഠിച്ചത്. ഉറക്കത്തിൽ പിച്ചും പേയും പറയുന്ന അവനെ, വാത്സല്യത്തോടെ ചേർത്തുപിടിക്കാൻ തോന്നിയത്.

പാതികഴിച്ച് വെയ്ക്കുന്ന ചോറിനും കറിയ്ക്കും ഇത്രമേൽ സ്വാദുണ്ടെന്നറിയുന്നത്.

എന്റെ പെണ്ണുങ്ങളേ.

ഏകനായ ഒരാണിലേയ്ക്ക് ഒന്നിറങ്ങിച്ചെന്ന്, അവനിലെ കുറവുകളെയും ബലഹീനതകളെയും ഒന്ന് സ്നേഹിച്ചു നോക്കിയേ…

അവന് അമ്മയായും ചേച്ചിയായും അനിയത്തിയായും കൂട്ടുകാരിയായും ഭാര്യയായും കാമുകിയായും ഒന്ന് ജീവിച്ചു നോക്കിയേ…

ജീവിതം പൊളിയാണ്. 

നിന്നെ ഞാൻ രാജകുമാരിയായൊന്നും നോക്കുമെന്ന് കരുതേണ്ടാ. അച്ച്യുതാനന്ദൻ തരുന്ന രണ്ടു രൂപയുടെ റേഷനരിയുടെ ചോറും മുളക്പൊട്ടിച്ചതും ആയിരിക്കുമെങ്കിലും, അത് വാരിക്കഴിയ്ക്കാൻ ഞാനെന്നും കൂടെക്കാണുമെന്ന് കൂസലില്ലാതെ പറഞ്ഞോനാണ്‌. 

ഇതിനപ്പുറം ചേർത്തുനിർത്തലുകളും സ്നേഹവും സ്വാതന്ത്ര്യവും നൽകുന്നോനാണ്. 

കൊച്ചുകൊച്ചു പിണക്കങ്ങൾക്ക് മേലെ, വാശിയും ദേഷ്യവും കരച്ചിലും പിഴിച്ചിലും കഴിഞ്ഞ്, പിന്നെയൊരിണക്കമുണ്ടല്ലോ. 

എല്ലാ കാണിച്ചുകൂട്ടലുകൾക്കും പൊട്ടിത്തെറികൾക്കും അപ്പുറത്തുള്ളോരിണക്കം. അതെന്നും എല്ലാവരുടേയും ജീവിതത്തിൽ ഉണ്ടാകണം. അപ്പോഴാണ് വിളക്കിച്ചേർത്ത കണ്ണികൾക്ക് കൂടുതൽ അടുപ്പമുണ്ടാവൂ.

അന്നൊരിക്കൽ പറഞ്ഞതുപോലെ…

തറയിൽ വിരിച്ച തഴപ്പായിൽ ഇരുന്നു

മുന്നിലെ പാത്രത്തിൽ വിളമ്പിയ കഞ്ഞിക്ക്,

വെള്ളം കൂടിപ്പോയെന്നും. 

കറിക്ക് ഉപ്പു കുറഞ്ഞുപോയെന്നും. 

ചെലവു കാശ് തന്നത് തികഞ്ഞില്ലെന്നും.

ചൊല്ലി,

തമ്മിൽ കലഹിച്ച്. 

തല്ലു കൂടി, പിണങ്ങി പരിഭവിച്ച്,

വിതുമ്പി. 

ഒടുവിലാ പായയിൽ

കെട്ടിപ്പിടിച്ചു വിയർത്തൊട്ടി

കിടന്നു ഉറങ്ങണം. 

അതാണ്‌ ഞാൻ തേടുന്ന

എന്റെ പ്രണയം!

Post Views: 26
2
കാർത്തു കാവുംപടിക്കൽ

I introduce myself through my writings….

2 Comments

  1. Jalajanarayanan on May 24, 2024 9:09 PM

    മനോഹരം ❤️❤️

    Reply
  2. Suma Jayamohan on May 24, 2024 8:53 PM

    നന്നായി
    പ്രണയം ഇങ്ങനെ തന്നെ വേണം❤️👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.