Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വർഗലോകത്തെ തൈറോയിഡെക്റ്റമി!
അനുഭവം ആരോഗ്യം ഓർമ്മകൾ നര്‍മം പ്രചോദനം

സ്വർഗലോകത്തെ തൈറോയിഡെക്റ്റമി!

By Ajith RajJuly 6, 2024Updated:August 5, 202425 Comments6 Mins Read726 Views
Bookmark Now
Please login to bookmark Close

No account yet? Register

എൻ്റെ ഇടത്തെ തൈറോയ്ഡ് ഗ്ലാൻഡിൽ വന്ന ഒരു മുഴ വലുപ്പം കൂടുന്ന പ്രതിഭാസം കണ്ടിട്ടാണ് എൻഡോക്രിനോളജിസ്റ്റ് ആയ അനീസ് ഡോക്ടർ ചില സ്കാനുകൾക്കും ടെസ്റ്റുകൾക്കും ശേഷം തൈറോയിഡ് സർജന് അടുത്തേയ്ക്ക് റെഫർ ചെയ്യുന്നത്.. ആ പ്രതിഭാസത്തിനൊപ്പം ഒരു ആഭാസമെന്ന പോലെ വലത്തെ ഗ്ലാൻഡിലും അതിനെ കൊണ്ടാവുന്ന പോലൊരു കുഞ്ഞുമുഴ തള്ളിത്തുള്ളി വരുന്നുണ്ടത്രേ..

Polish_20240705_172210562

ഇനി ബ്രയിൻ സെൽസ് എല്ലാം നിറഞ്ഞിട്ട് ബുദ്ധി തൈറോയിഡ് വഴി ഓവർഫ്ലോ ചെയ്യുന്നതാണോ എന്ന സംശയം എനിക്ക് ന്യായമായും ഉണ്ടായിരുന്നു.

അങ്ങനെയാണ് ഞാൻ ആസ്റ്ററിലെ ഓൺകോളജി വിഭാഗം ഹെഡ് ആൻ്റ് നെക്ക് സർജൻ മിസ്റ്റർ കൂൾ ചില്ലാക്സ് ഡോക്ടർ സന്തോഷ് കുമാറിന് അടുത്തെത്തുന്നത്..

ബാംഗ്ലൂരിൽ ഐടി മേഖലയിൽ ആണെന്നറിഞ്ഞപ്പോൾ ഡോക്ടർ അസുഖത്തെക്കുറിച്ചും ട്രീറ്റ്മെൻ്റിനെക്കുറിച്ചും കുറച്ച് ടെക്നിക്കലായി തന്നെ അവഗാഹം തരാൻ ശ്രമിച്ചു .. ബാംഗ്ലൂർ ഐ ടി ഇൻഡസ്ട്രീക്ക് തന്നെ നാണക്കേടാവണ്ടല്ലോ എന്നോർത്ത് ഒരു കുന്തവും മനസിലായില്ലെങ്കിലും ഞാനെല്ലാം തല കുലുക്കി എല്ലാമറിയുന്ന പോലെ സമ്മതിച്ചു..

ഐസോടോപിക് അയഡിൻ്റെ ഫോട്ടോമെട്രിയെല്ലാം ഞാനിന്നലെയും കൂടി ചിന്തിച്ചതേയുള്ളൂ എന്ന് കയ്യീന്നിട്ട് അൽപം ഓവറാക്കാനും ഞാൻ മറന്നില്ല .

SmartSelect_20240705_163319_Messenger

സർജറി എന്ന് കേട്ട പേടിയിൽ ആകെയുള്ള പകുതി ബോധം അനസ്തേഷ്യ ഇല്ലാതെ പോയ എനിക്ക് പിന്നെ സർജറിക്ക് വേണ്ടി ബോധം കെടുത്തേണ്ടി വന്നില്ല എന്ന് പിന്നീട് ഒരു കരക്കമ്പി കേട്ടിരുന്നു..

എൻ്റെ പേടി കണ്ടിട്ട് നിഷ ഡോക്ടറും അലനും ഒക്കെ ധൈര്യം തരുന്നുണ്ടായിരുന്നു .. ഒന്നും പേടിക്കാനില്ലെന്നും കഴുത്തിന് ചുറ്റും വട്ടത്തിൽ ഒരഞ്ചെട്ടിഞ്ച് നീളത്തിൽ ചുമ്മാ കീറി തൈറോയിഡ് സിമ്പിൾ ആയി എടുത്തു കളയണ ഒരു മൂന്ന് മണിക്കൂർ “മാത്രം” ദൈർഘ്യം വരാവുന്ന ചെറിയ ഓപ്പറേഷനാണ് എന്ന് പറഞ്ഞപ്പോ കഴിഞ്ഞയാഴ്ച നഖം വെട്ടിയപ്പോ കാലിൽ ബ്ലേഡ് കൊണ്ട് ചോര വന്ന് ബോധം പോയതാണ് ഓർമ വന്നത്..

SmartSelect_20240705_193751_Messenger

ഇത് പക്ഷേ സംഭവം ചെറുതാണെങ്കിലും പേര് കാർസിനോമിയ എന്നോമനപ്പേരിട്ട് വിളിക്കുന്ന കാൻസറ് തന്നെയാണല്ലോ..

ചെറുതായിട്ട് പാൻ്റ് നനഞ്ഞോ എന്ന് സംശയം തോന്നിയതിനാൽ എല്ലാരും കേക്കുന്ന പോലെ ” വല്ലാത്ത മഴ തന്നെ ” എന്നുറക്കെ ഒരു ആത്മഗതാഗതം വിട്ടിട്ടാണ് അവിടുന്ന് എണീറ്റത്..

വ്യാഴാഴ്ച ദിവസം തട്ടിപ്പോയാൽ കയ്യിലിരുപ്പ് മോശമാണേലും അമ്മേടെ പ്രാർത്ഥനാശക്തി വെച്ച് സ്വർഗത്തിൽ അഡ്മിഷൻ കിട്ടും എന്നൊരു നേരിയ പ്രതീക്ഷ ഉണ്ടായിരുന്നത് കൊണ്ട് വ്യാഴാഴ്ച സർജറി ഫിക്സ് ചെയ്യാൻ ശ്രമിച്ചു..

” കൊതി തീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവര്ണ്ടോ” ; വരികൾ അന്വർത്ഥമാക്കുന്ന പോലെ വ്യാഴാഴ്ച ഡോക്ടർ ലീവായത് കൊണ്ട് ചൊവ്വാഴ്ചയിലേക്ക് അത് prepone ചെയ്യേണ്ടി വന്നു.. രണ്ട് ദിവസം നേരത്തെ തട്ടിപ്പോവാൻ റെഡിയാവണം എന്ന് മനസിനെ പറഞ്ഞ് പഠിപ്പിക്കണം.. മാത്രല്ല ചൊവ്വ ഒരുപാട് പേര്ള്ളത് കൊണ്ട് രാത്രി ലേറ്റ് ആവും സർജറിക്കെന്ന് അറിയാൻ കഴിഞ്ഞു..

അയ്യോ , ചൊവ്വ നരകത്തില് പോവേം വേണം, അവടെ ബാർബർ ഷോപ്പ് പോലും തൊറക്കേം ഇല്ല .. അവിടത്തെ timezone നെ പറ്റി വല്യ ധാരണയും ഇല്ല.. ചിത്രഗുപ്തൻ ഒറക്കം തൂങ്ങി തൊടങ്ങിയാ പിന്നെ RAC യോ waiting list ഓ മാറി അവിടെ ഒരു ബർത് പോലും കിട്ടൂല..

SmartSelect_20240705_194437_Messenger

രാവിലെ ആണേൽ ചിക്കിലി വല്ലോം മറിച്ച് കൊടുത്തിട്ടായാലും പെട്ടെന്ന് പണിയെടുക്കാനോ, എണ്ണേല് മുക്കിപ്പൊരിക്കാനോ മറ്റോ ആളെ തിരയുമ്പോഴൊക്കെ കാലൻ സാറിന് പെട്ടെന്ന് കാണാൻ പറ്റാത്ത, eye contact കൊടുക്കാത്ത രീതിയിൽ ഒരു സ്പേസ് ഒപ്പിക്കാരുന്നു എന്നൊക്കെ മനസിൽ കരുതി .. ചൊവ്വാഴ്ച എനിക്ക് പനിയാരിക്കും എന്ന് പറഞ്ഞ് സർജറി തള്ളി വെക്കാൻ ഒരു ശ്രമം നടത്തി..

ഒന്നും നടന്നില്ല..

ചൊവ്വാഴ്ച രാത്രി ഏഴുമണിക്ക് എന്നെ ഓപ്പറേഷന് കൊണ്ടോവാൻ തീരുമാനമാക്കി.. ഷേവ് ചെയ്യാൻ പറഞ്ഞപ്പോൾ പുറത്ത് പോയി, ചത്ത് ചമഞ്ഞ് കിടക്കുമ്പോൾ ചേരുന്ന രീതിയിൽ ഒരു ഷേവും കുഞ്ഞു ഫേഷ്യലും ചെയ്ത് വന്നു. എന്തായാലും കത്തി കഴുത്തിൽ തൊടും മുൻപേ അറ്റാക്ക് വന്നോളുമെന്ന ഉറച്ച ധൈര്യത്തിലായപ്പോൾ മുറിവിൻ്റെ നീളം സെൻ്റിമീറ്ററിലാണോ , ഇഞ്ചിലാണോ , അടിയിലാണോ പറഞ്ഞത് എന്ന കൂലങ്കുഷ ചർച്ചയിലൊന്നും ഞാൻ പങ്കെടുത്തില്ല. മൂന്നു മണിക്കും നാലു മണിക്കും ഒക്കെ കാണാൻ വന്ന ബന്ധുക്കളോടെല്ലാം കളിചിരി പറഞ്ഞിരുന്നു. ഒരാറു മണി ആവുമ്പോ മഴ വരുംന്ന് പറഞ്ഞ് എല്ലാരേം വീട്ടിലേക്ക് വിടണം. എന്നിട്ട് തലേണയിൽ മോന്ത പൊത്തി പട്ടി മോങ്ങും പോലെ ഒരു മണിക്കൂർ മോങ്ങണം എന്ന് ഞാൻ തീർച്ചപ്പെടുത്തി..

SmartSelect_20240705_162842_Messenger

കല്യാണം കഴിഞ്ഞ നാളുകളിലൊന്നിൽ വലിയ പനി പിടിച്ച് ക്ലിനിക്കിൽ ചെന്നപ്പോൾ ചന്തിക്ക് ഇഞ്ചക്ഷൻ വയ്ക്കുന്ന സമയത്ത് കണ്ണു നിറയുന്നതും കരയുന്നതും കാണാതിരിക്കാൻ ഭാര്യയോട് “നീ വിഷമിക്കണ്ട, പുറത്തിറങ്ങി നിന്നോളൂ” ന്ന് പറഞ്ഞപ്പോ , ഒരു പനി വന്നേനാത്ത് ഇയ്നും മാത്രം വിഷമിക്കാനെന്താന്ന് വണ്ടറടിച്ച് മിഥുനത്തിലെ ഇന്നസെൻ്റിൻ്റെ ആറ്റിറ്റ്യൂഡ് പിടിച്ച് നിന്നവൾക്ക് , ചന്തിക്ക് സൂചി വച്ചപ്പോൾ കരയാതിരിക്കാൻ ഞാൻ തിരിഞ്ഞു കിടന്ന് കർച്ചീഫ് കടിച്ചു പിടിച്ചത് കണ്ട് ചിരി വന്നപ്പോഴാണ് പുറത്തിറങ്ങി നിക്കാൻ പറഞ്ഞതിൻ്റെ ഗുട്ടൻസ് പിടികിട്ടിയത് .. ആ ഞാൻ ഇപ്പോ ഒരു മണിക്കൂറേലും ഒന്ന് മോങ്ങിക്കരഞ്ഞില്ലേൽ അസുഖം വന്ന് പുള്ളിക്ക് പ്രാന്തായോ എന്നവള് ചിന്തിച്ചാലോ എന്ന ഭയം കൂടി മനസിൽ ഉണ്ടായിരുന്നു താനും..

അങ്ങനെ വിചാരിച്ചിരുന്നപ്പോഴാണ് 5 മണിക്ക് duty shift മാറുന്നതിന് മുൻപായി എന്നെ പ്രീ ഓപ്പറേഷൻ തീയേറ്ററിലേക്ക് കൊണ്ടുപോവാൻ നഴ്സിങ് സ്റ്റാഫ് വരുന്നത്.. കല്യാണരാമനിലെ രാമൻകുട്ടിയെ പോലെ ഞാൻ 5 മണിക്ക് ഫ്രീയാണ്, ഞാൻ 7 മണിക്കും ഫ്രീയാണ് എന്നൊക്കെ പറഞ്ഞു നോക്കി ..റൂമിൽ തിക്കിത്തിരക്കി നിന്ന ബന്ധുക്കൾക്കിടയിലൂടെ എൻ്റെ സമയ രഥം ഐസിയു വിലേക്ക് സ്വർഗയാത്ര തുടങ്ങി .. ഈസ്രാ , ചാവാൻ പോണോന് ഒന്ന് കരയാൻ പോലും ഗ്യാപ് തരാത്ത ഇത്രേം ഗതികെട്ട ആശൂത്രിയാണോ ഇതെന്ന് ഒരു നിമിഷം ആലോചിച്ചു പോയി..

SmartSelect_20240705_162325_Messenger

പ്രീ ഓപിയിൽ ചെന്നപ്പോൾ അതൊരു ICU വാർഡാണ് .. അയ്നാത്ത് ഓപ്പറേഷൻ്റെ സമയം വരെ കെടക്കണം. പക്ഷേ, നല്ല മൂഡ് ആണ് , പഞ്ചാരി മേളത്തിൻ്റെ സിഡി ഒക്കെ play ചെയ്യുന്നുണ്ട് .. ഇച്ചിരി നേരം കഴിഞ്ഞപ്പോൾ ഒരു സിസ്റ്റർ വന്ന് കുശലം ചോദിച്ചപ്പോഴാണ് പഞ്ചാരി മേളം നിന്നത് .. പേടിച്ച് heart beat കൂടിയതായിരുന്നത്രേ പഞ്ചാരിമേളമായി ഞാൻ കേട്ടത്..

എനിക്കെന്തിനാ പേടി? ഞാനെന്തിനാ പേടിക്കുന്നേ? എല്ലാം തീരുമാനിച്ച് റെഡിയായി ഫേഷ്യല് വരെ ചെയ്ത് പഞ്ഞീം പോക്കറ്റിലിട്ട് വന്ന എനിക്കാരെ പേടി എന്നൊക്കെ സ്വയം തീരുമാനിച്ച് ഒന്ന് റിലാക്സ് ആവുമ്പോ സിസ്റ്ററ് പിന്നേം വന്ന് ചോയ്ക്കും “ഓകെയല്ലേ ചേട്ടാന്ന് ” .. പിന്നേം ഒള്ള ധൈര്യം പോവും.. ഈ സൈക്കിള് മൂന്നാല് തവണയായപ്പോ ഏഴര കഴിഞ്ഞ് എനിക്കുള്ള കോൾ വന്നു. രാഹുവും ഗുളികനും കാലം കഴിഞ്ഞോ ആവോ? ഇത്രേം ചാൻസ് കിട്ടീട്ട് വരാത്ത അറ്റാക്ക് ഇനി എപ്പോ വരാനാ?

എൻ്റെ ലാസ്റ്റ് പ്രതീക്ഷ സിനിമയില് കാണുന്ന പോലെ മുകളിൽ വലിയ വട്ടത്തിലെ ലൈറ്റും, അതിന് താഴെ പച്ച ഗൗണിട്ട്, കണ്ണട വെച്ച്, മാസ്കും ഇട്ട്, വലത്തെ കൈ നീട്ടുന്ന ഡോക്ടറിൻ്റെ കയ്യിലേക്ക് എൻ്റെ കഴുത്തിനാത്ത് മറന്നു വെക്കാനുള്ള കത്രികയും ഫോർസെപ്സും കൈമാറുന്ന നഴ്സിനെയും കാണുന്ന സീനാണ് നെക്സ്റ്റ് അറ്റാക്ക് വരാനുള്ള പോയൻ്റായി ഫിക്സ് ചെയ്തത്..

SmartSelect_20240705_163134_Messenger

അങ്ങനെ എൻ്റെ ബെഡ് തള്ളി ഓപ്പറേഷൻ തീയറ്ററിൽ കേറ്റി.. തീയേറ്ററിലേക്ക് വരുന്ന വഴി അവിടെ ഒരു സൈഡിൽ പോത്തിനെ പാർക്ക് ചെയ്ത് ഒരു പുകയെടുക്കാൻ പോകുന്ന കാലൻ സർ നെ ഒരു മിന്നായം പോലെ കണ്ടെങ്കിലും കാണാത്ത പോലെ കണ്ണടച്ച് കിടന്നു..

തിയേറ്ററിനകത്ത് മുകളിൽ വലിയ വട്ടത്തിലെ ലൈറ്റ് ണ്ട്, സെറ്റ്.. അനസ്തേസ്യ ഡോക്ടറെ കണ്ടതോർക്കുന്നു.. പിന്നെ മുമ്പ് പറഞ്ഞ പോലെ ആകെയുള്ള പകുതി ബോധം പേടിച്ച് പോയതു കൊണ്ട് ബാക്കിയുള്ള സീനൊന്നും കാണാൻ പറ്റിയില്ല… കണ്ണട വച്ച ഡോക്ടറേം കണ്ടില്ല, മറന്നു വയ്ക്കാന് ള്ള കത്രികേം കണ്ടില്ല..

പിന്നീടെപ്പോഴോ ബോധം തെളിഞ്ഞപ്പോൾ കണ്ണിന് മുന്നിൽ ഒരു മൂടൽ പോലെ.. പഞ്ഞിക്കെട്ടു പോലെ അടുക്കിട്ട് നിരത്തിയ മേഘങ്ങൾക്കിടയിലൂടെ നരകത്തിലോട്ട് പോവുന്നതാണോ? പോത്തിൻ്റെ കഴുത്തിലോട്ട് തലയൽപം ഉയർത്തി വച്ചേക്കുവാണോ? മേഘക്കീറുകൾക്കുള്ളിലൂടെ ഭൂമിയിൽ നിന്ന് കൈ പൊക്കി ടാറ്റാ കാണിക്കുന്ന ഭാര്യയെയും ചേട്ടനേയും അവ്യക്തമായി കണ്ടു.. വണ്ടർലായ്ക്ക് പോവാണോ ഇനി? പാതി ബോധത്തിൽ ഞാനും കൈ വീശി കാണിച്ചു..

SmartSelect_20240705_171154_MessengerYituxFJ

മിന്നായം പോലെ തെക്കു വടക്ക് നടക്കുന്ന ദൈവത്തിൻ്റെ മാലാഖമാരെ കണ്ടു.. മാലാഖമാര് സ്വർഗത്തിലല്ലേ ണ്ടാവാ? ഞാനിനി സ്വർഗത്തില് വല്ലോം? കയ്യിലിരിപ്പ് മോശമാണെന്നും അലമ്പ് ടീമാണെന്നും ഉള്ള ഒരു കോൺഫിഡൻസ് ഉണ്ടാരുന്നു ഇത്ര നാളും.. എന്നെ അതിന് പോലും കൊള്ളാതായോ ഈശ്വരാ? ഞാനും സ്വർഗത്തിലോ? ചില പരിചിത മാലാഖ മുഖങ്ങൾ.. ഇനി ഞാൻ തട്ടിപ്പോവുന്നത് കണ്ട് അറ്റാക്ക് വന്ന് എൻ്റൊപ്പം ഇവരും? ഞാൻ കാരണം എത്ര കുടുംബങ്ങൾ ഒരേ സമയം അറ്റാക്ക് വന്നു കഷ്ടപ്പെടാൻ പോകുന്നു..
ശ്ശൊ.. എനിക്കാകെ വിഷമം വന്നു, വിഷമത്തിൻ്റെ ഇടയിലെപ്പോഴോ വീണ്ടും ഉറക്കത്തിലേക്ക് വഴുതി…

ഉറക്കത്തിൻ്റെ ആഴത്തിൽ നിന്ന് ഡോക്ടർ പതിയെ പേര് വിളിക്കുന്നത് കേട്ടു.. പതിയെ കണ്ണ് തുറക്കാൻ ശ്രമിച്ചു.. ഈശ്വരാ, ഇങ്ങേരുമുണ്ടോ ഈ സ്വർഗത്തിൽ? ദേവലോകത്തിലെ കരുണ മുഴുവൻ തൻ്റെ കണ്ണുകളിലും ചിരിയിലും ആവാഹിച്ച് ഡോക്ടർ ചോദിക്കുന്നത് വ്യക്തമായി കേൾക്കാം..
” ഇപ്പോൾ എന്തു തോന്നുന്നു.. വേദനയോ, ബുദ്ധിമുട്ടോ തോന്നുന്നുണ്ടോ? “.. അന്തം വിട്ട് ഞാൻ ചുറ്റും നോക്കി.. ദേവലോകത്തെ മറ്റ് ദേവിമാരെയെല്ലാം അപ്രസക്തരാക്കി കൊണ്ട് ചിരി തൂകി, കിരീടം വയ്ക്കാൻ മറന്നു പോയ ലക്ഷ്മീ ദേവിയെ പോലെ നിഷ ഡോക്ടറും ഉണ്ട്..
മറുപടി പറയാൻ ശ്രമിച്ചു, കാറ്റു മാത്രമേ വരുന്നുള്ളൂ..
” ചെർതായിട്ടൊന്ന് തട്ടിപ്പോയീന്നേ ഒള്ളൂ, അല്ലാതെ വേദനയോ ബുദ്ധിമുട്ടോ ഒന്നും തോന്നുന്നില്ല” എന്ന് പറഞ്ഞത് എൻ്റെ ഭാഗ്യത്തിന് ഡോക്ടർ കേട്ടില്ലെന്ന് തോന്നുന്നു.. സൈഡിൽ നിന്നിരുന്ന അലൻ യേശുക്രിസ്തുവിനെ പോലെ തോന്നിച്ചു.. അപ്പ ഇത് സ്വർഗം തന്നെയാവും എന്ന് ഞാനും ഉറപ്പിച്ചു..

കുറച്ച് മണിക്കൂറുകൾ കഴിഞ്ഞാൽ ഭക്ഷണം കഴിക്കാമെന്നും റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാമെന്നും പറഞ്ഞ് അവർ മടങ്ങി.. ഞാനെന്നെ തന്നെ മൊത്തത്തിൽ ഒന്ന് തൊട്ടു നോക്കി.. ഉണ്ട്, മുഴുവനും ഒരു കഷണം വിടാതെ ഉണ്ട്.. സർജറിക്ക് മുമ്പ് കടിച്ച് പറിച്ച നഖം പോലും അങ്ങനെ കോൺ തെറ്റി നിൽപ്പുണ്ട്.. മെഷീനുകളുടെ ബീപ്പ് ശബ്ദം എന്നെ മെല്ലെ റിയാലിറ്റിയിലേക്ക് കൊണ്ടുവന്നു…

ഭൂമിയിലെ ഈ സ്വർഗത്തിലേയ്ക്ക്..

SmartSelect_20240705_164843_Messenger

ദൈവത്തിൻ്റെ മാലാഖമാർ മനുഷ്യന് കിട്ടിയ ജീവിതമെന്ന വരദാനം നീട്ടിക്കിട്ടുന്നതിനായി അഹോരാത്രം മനസും ശരീരവുമർപ്പിച്ച് മടുപ്പില്ലാതെ ഓടി നടക്കുന്ന ആശുപത്രികളിലെ ICU വിലേക്ക്.. ആ വലിയ ആശുപത്രിയുടെ ശീതീകരിച്ച ICU വിൽ ഞാൻ എൻ്റെ സ്വപ്നത്തിൽ കണ്ടതിലും ഏറെ മികച്ച സ്വർഗം കണ്ടു, ദൈവങ്ങൾ പോലും തോറ്റു പോയേക്കാവുന്ന ചില മനുഷ്യരെ കണ്ടു..
ദേവാലയങ്ങളിൽ കൈകൂപ്പി തൊഴുതു നിൽക്കുന്നവരിൽ കാണുന്നതിലും തിളങ്ങുന്ന മിഴികൾ പലതു കണ്ടു..

ഈ ഭൂമി എത്ര സുന്ദരമാണ്..
ഇവിടം സ്വർഗമാണ്..

മഹാരഥന്മാർ പറഞ്ഞതു പോലെ

“ഈ നിത്യ ഹരിതയാം
ഭൂമിയിലല്ലാതെ
മാനസ സരസ്സുകളുണ്ടോ?
സ്വപ്നങ്ങളുണ്ടോ,
പുഷ്പങ്ങളുണ്ടോ
സ്വർണ്ണ മരാളങ്ങളുണ്ടോ
വസുന്ധരേ… വസുന്ധരേ..
മതിയാകും വരെ ഇവിടെ ജീവിച്ചു മരിച്ചവരുണ്ടോ?”

SmartSelect_20240705_164926_Messenger

ആ ഭൂമിയിൽ ഇനിയുമൊരു വട്ടം, നാക നരകങ്ങളുടെ ഒരു വെർച്വൽ ടൂറിന് ശേഷം സെക്കൻ്റ് ഇന്നിങ്സ് ബാറ്റ് ചെയ്യാൻ പാഡ് കെട്ടിയിറങ്ങുന്നു; നന്ദി പറയാൻ ഒരുപാടുണ്ട് ; എങ്കിലും ജീവിതത്തോട് ഇത്രയെങ്കിലും:

“ഇന്നു ഞാനാം മുളം തണ്ടിൽ
നീ തീർത്ത മുറിവിനും..
ഗാനോത്സവത്തിനും നന്ദി
എൻ നന്ദി..

എൻ ചുണ്ടിൽ നീ കനിഞ്ഞിറ്റിച്ചൊരിത്തിരി
തേൻ തുള്ളികൾക്കായെൻ നന്ദി
എൻ പാനപാത്രത്തിൽ നീ പകർന്നേകുന്നൊരീ
കയ്പുനീരിനും നന്ദി

ജീവിതമേ നന്ദി നന്ദി
പ്രിയമെഴും
ജീവിതമേ നന്ദി നന്ദി”

Post Views: 93
11
Ajith Raj

പ്രജ്ഞയുടെ കുത്തനെയുള്ള കയറ്റത്തിലേയ്ക്ക് ദു:ഖങ്ങളുടെ കല്ല് ഉരുട്ടിക്കയറ്റുന്ന ഭ്രാന്തൻ .. ജന്മദേശം എറണാകുളം ജില്ലയിൽ ആലുവ. കർമ്മദേശം ബാംഗ്ലൂർ. ഉദ്യോഗം സോഫ്റ്റ്വെയർ എൻജിനീയർ. ഉദ്വേഗം സോഷ്യൽ മീഡിയ. ഭാര്യ 1, പിള്ളേർ 2 മലയാള ഭാഷയോട് ഭീകര പ്രണയം .. പക്ഷേ പ്രണയം വൺവേ ആണെന്ന് എഴുത്തുകുത്തുകൾ സാക്ഷ്യപ്പെടുത്തുന്നു .. കൂട്ടക്ഷരങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ ക്ഷരനായി, കൂട്ടിന്റെ ക്ഷരം തേടി, ക്ഷരത്തിലെ അനന്തകോടി തന്മാത്രകളിലൊന്നു മാത്രമായി കഴിഞ്ഞുകൂടാനാണ് പ്ലാൻ ..

25 Comments

  1. Remya on July 23, 2024 9:21 AM

    പൊളി 😍

    Reply
    • Ajith Raj on July 23, 2024 9:28 AM

      @Remya താങ്ക്സ് ട്ടാ ..

      Reply
    • Joyce on July 28, 2025 5:15 PM

      എഴുത്ത് രസകരം👏
      ചിത്രങ്ങൾ അതിലും സൂപ്പർ😄

      Reply
      • Raj Ajith on July 28, 2025 9:52 PM

        വായനയ്ക്കും പ്രോത്സാഹനങ്ങൾക്കും നിറഞ്ഞ സ്നേഹം ജോയ്സ്

        Reply
  2. Hasna Beeran on July 13, 2024 7:49 PM

    Ajithetta, you are one of the best memories of our Aluva college bus, and so glad that your humour is intact or has got even better in all these years! But this one is such a beautiful blend of your writing skills and humour 🙂 rest I need to hear from you! Will talk soon!Tc!

    Reply
    • Ajith Raj on July 21, 2024 10:29 AM

      ഹസ്ന മോളേ, ഓർമകൾ മാത്രമല്ലേ നമുക്ക് ഉണ്ടാക്കാനും എന്നന്നേയ്ക്കുമായി പങ്കുവയ്ക്കാനും കാണൂ .. നമ്മളൊക്കെ ചേർന്ന് എത്ര സുന്ദര നിമിഷങ്ങൾ സൃഷ്ടിച്ചിരിക്കുന്നു .. നിറയെ സ്നേഹം ❤️❤️❤️

      Reply
      • Suma Jayamohan on July 29, 2025 4:28 PM

        എവിടെയും നർമ്മം വാരിവിതറാൻ മിടുക്കനാണല്ലോ. നല്ലെഴുത്ത്❤️🌹👌

        Reply
        • Ajith Raj on August 10, 2025 12:44 AM

          സ്നേഹം വായനയ്ക്കും കമെൻ്റിനും ❤️❤️

          Reply
  3. Ajith Raj on July 9, 2024 3:43 PM

    @Abdul Nahas
    തീർച്ചയായും .. സ്നേഹം സുഹൃത്തേ ..
    നമ്മുടെ ഡോക്ടർ ടീമിനോടും നഴ്സിങ് സ്റ്റാഫിനോടുമെല്ലാം എത്ര നന്ദി പറഞ്ഞാലാണ് , അത്രയും ശ്രദ്ധയോടെയും സേവന തൽപരതയോടെയും നമ്മളെ ചികിത്സിച്ചതിന് ..

    Reply
  4. Sunandha Mahesh on July 9, 2024 6:59 AM

    അജി ❤️❤️❤️

    Reply
    • Ajith Raj on July 9, 2024 3:31 PM

      നന്ദേച്ചീ 🥰🥰🥰

      Reply
  5. ആൽബി on July 6, 2024 9:44 PM

    ഞാൻ എന്താ അജികുട്ടാ പറയണ്ടേ… നീ ഇനിയും ഇതിനെക്കുറിച്ചെഴുതല്ലേ… എഴുതിയാലും എന്നെ കാണിക്കണ്ട.

    Reply
    • Ajith Raj on July 9, 2024 3:31 PM

      🥰🥰

      Reply
  6. Feby John on July 6, 2024 5:17 PM

    Eda, karayano chirikkano?? Randum varunnundu! Ni puliya ennum.

    Reply
    • Ajith Raj on July 6, 2024 6:18 PM

      ഒന്ന് ചിരിക്കൂ .. എന്നും ചിരിച്ചാൽ മതി ..

      Reply
  7. lekha on July 6, 2024 2:19 PM

    എഴുത്തും pics ഉം കിടു 👌👌..
    അനുഭവം കിടു എന്നു പറയാനാവില്ലല്ലോ…So എല്ലാം പൂർണ്ണമായും സുഖപ്പെട്ട് അടിപൊളിയാവട്ടെ 🫂♥️.

    Reply
    • Ajith Raj on July 6, 2024 4:09 PM

      Thank you.. നമുക്ക് അനുഭവങ്ങൾ പുഞ്ചിരിയോടെ കാണാനാവുക എന്നത് സാധ്യമാവുന്നത് കുടുംബവും സുഹൃത്തുക്കളും ചേർന്ന ഒരു support system strong ആവുമ്പോഴല്ലേ .. lucky to have that system in place… സ്നേഹം 🥰🥰🥰

      Reply
  8. Jayasree John on July 6, 2024 1:48 PM

    Hilarious. നന്നായി എഴുതി

    Reply
    • Ajith Raj on July 6, 2024 4:10 PM

      ജയശ്രേച്ചീ .. ❤️❤️❤️

      Reply
      • ആൽബി on July 6, 2024 9:45 PM

        ഞാൻ എന്താ അജികുട്ടാ പറയണ്ടേ… നീ ഇനിയും ഇതിനെക്കുറിച്ചെഴുതല്ലേ… എഴുതിയാലും എന്നെ കാണിക്കണ്ട. എനിക്ക് നീ ആ അലമ്പനായിട്ട് കാണാനാ ഇഷ്ടം

        Reply
        • Ajith Raj on July 7, 2024 12:23 AM

          ആൽബി മോളേ .. കഴിഞ്ഞത് അൽപം നർമത്തിൽ കലർത്തി കാണുന്നതല്ലേ .. അവിടെ തന്നെ ഉടക്കി നിൽക്കുന്നതല്ല .. ഞാൻ ദേ ഏറെ മുമ്പോട്ട് പോയിക്കഴിഞ്ഞു ..

          Reply
          • Abdul Nahas on July 8, 2024 8:23 PM

            ഞാനും നിങ്ങൾ ഇതിൽ പറയുന്ന അതേ സർജറി അതേ ഡോക്ടർ ന്റെ കീഴിൽ അതേ ഹോസ്പിറ്റലിൽ കഴിഞ്ഞ ഒരാൾ ആണ്. കൂടാതെ റേഡിയോ ആക്റ്റീവ് iodine therapy യും.

            ഒരു ക്രിക്കറ്റ്‌ ഭ്രാന്തൻ ആയ ഞാൻ ആ സെക്കന്റ്‌ ഇന്നിങ്സ് ഭാഗം ഒക്കെ എത്തിയപ്പോ സത്യം പറയാമല്ലോ കണ്ണ് നിറഞ്ഞു പോയി. താങ്കൾ കടന്നു പോയ ആ അനുഭവം എന്റേതും ആയി വളരെ സാമ്യം ഉള്ളത് എന്നല്ല, ഒരുപോലെ തന്നെ എന്നാണ് എനിക്ക് തോന്നിയത് 🙏🤝

            ഇത്രയും നന്നായി എഴുതിയതിനു നന്ദി സുഹൃത്തേ, ഞാൻ എന്റെ അടുത്ത ആളുകൾക്കു എന്റെ കൂടെ നിന്നവർക് എന്റെ അനുഭവം എന്ന പോലെ തന്നെ അയച്ചു കൊടുക്കുന്നു ഈ link 🙏

      • Sunitha on July 8, 2024 6:46 PM

        Eda mone😍😍ninnod end parayana…love u da…. ninte varikaliloode njanum swargam kandu madangi vannu…manaoharamaya ezhuth..kannu niranjenkilum ninte ezhuthile narmam adanu née…stay happy nd healthy

        Reply
        • Ajith Raj on July 9, 2024 3:37 PM

          ചേച്ചീ .. ഇത്തരം അനുഭവങ്ങൾ ഭൂമിയിലെ നിമിഷങ്ങൾ വിലമതിക്കാനാവാത്തതെന്ന തിരിച്ചറിവ് തരുമല്ലോ .. നിറഞ്ഞ സ്നേഹം 🥰🥰🥰

          Reply
      • Ajith Raj on July 28, 2025 9:53 PM

        വായനയ്ക്കും പ്രോത്സാഹനങ്ങൾക്കും നിറഞ്ഞ സ്നേഹം ജോയ്സ്

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.