Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആമ്പൽമൊട്ട് വിരിഞ്ഞനാൾ
ഓർമ്മകൾ കഥ

ആമ്പൽമൊട്ട് വിരിഞ്ഞനാൾ

By Anju AjishAugust 16, 20246 Comments3 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

കൗമാരത്തിന്റെ നാണത്തിന് വഴിമാറികൊടുക്കാതെ, ബാല്യത്തിന്റെ നിഷ്കളങ്കത തുളുമ്പിനിൽക്കുന്ന അവളുടെ കണ്ണുകളിലെ ശാലീനത ആരെയും ആകർഷിക്കുന്നതാണ്. വെള്ളിമണികൾകൊണ്ട് തീർത്തഅവളുടെ പാദസ്വരത്തിന്റെ കിലുക്കത്തിൽ, ഗോതമ്പ്മണികൾ കൊത്തിപറിക്കുന്ന കോഴിക്കുഞ്ഞുങ്ങൾ ഓടിമറഞ്ഞു.

പട്ടുപാവാടയണിഞ്ഞ് കൽപടവുകൾ വേഗത്തിൽ ഇറങ്ങുമ്പോൾ, അവളുടെ കണ്ണുകൾ അടുത്ത വീടിന്റെ മുറ്റത്തേക്ക് പാഞ്ഞതും, കൂട്ടുകാരിയുടെ വീടിന്റെ മുറ്റത്ത് ഒരു വലിയ കാർ നിർത്തിയിട്ടിരിക്കുന്നതായ് കണ്ണിൽപ്പെട്ടു. കൂട്ടുകാരിയുടെ അമ്മാവൻ ഗൾഫിൽ നിന്നും വന്നതുകൊണ്ട് കൂട്ടുകാരി ട്യൂഷൻ ക്ലാസ്സിൽ വരില്ലായിരിക്കുമെന്നവൾ ഊഹിച്ചു. താൻ ഒറ്റക്ക് പോകുന്ന കാര്യമോർത്തപ്പോൾ വല്ലാത്ത മടി തോന്നിയെങ്കിലും, അവൾക്ക്‌ പോകാതെ വേറെ വഴിയില്ലായിരുന്നു.

ട്യൂഷൻ ക്ലാസ്സിലോട്ട് പോകും വഴിയുള്ള ആമ്പൽകുളത്തിൽ അവൾ പതിവുപോലെ എത്തിനോക്കിയപ്പോൾ, ആമ്പൽമൊട്ടുകൾ ഇന്നും വിരിയാത്തത്തിൽ അവയോട് പരിഭവം തോന്നിയെങ്കിലും അവൾ മുന്നോട്ട് നടന്നു. പാടവരമ്പത്തൂടെ നടന്ന് വഴിയോരത്തുള്ള പാലമരച്ചോട്ടിലെത്തിയപ്പോൾ തന്റെ കൂട്ടുകാരിപറഞ്ഞ യക്ഷികഥയോർത്തവൾ ഭയന്ന് രാമനാമം ചൊല്ലി വേഗത്തിൽ അവിടെ നിന്നും ഓടി.

ഒരു പൊട്ടിച്ചിരി കേട്ട് തിരിഞ്ഞവൾ, ഇന്ന് വരില്ലായെന്ന് കരുതിയ തന്റെ കൂട്ടുകാരി പുസ്തകം മുഖത്തിലമർത്തി കുലുങ്ങിച്ചിരിക്കുന്നതാണ് കണ്ടത്. അപ്പോളാണ് താൻ ഹോംവർക് ചെയ്ത ബുക്ക്‌ എടുക്കാൻ മറന്നകാര്യമവൾ ഒരു ഞെട്ടലോടെ ഓർത്തത്. ട്യൂഷൻ ക്ലാസ്സ്‌ അടുത്തെത്തിയതിനാൽ, ഇനി തിരികെപോയി എടുക്കാൻ കഴിയില്ലയെന്നവൾക്ക് മനസ്സിലായി.

നല്ല കട്ടിമീശയും മുഖത്ത്‌ വച്ചുപിടിപ്പിച്ച ഗൗരവവും ഇടയ്ക്കിടെ നരച്ച താടിയിലുള്ള തലോടലും മുഖത്തിന് ഇണങ്ങാത്ത ഒരു കണ്ണടയുമൊക്കെയായ് നിൽക്കുന്ന തന്റെ കണക്ക് അദ്ധ്യാപകനെ അവൾ ഓർത്തു. എല്ലാം സഹിക്കാമെങ്കിലും മേശപുറത്ത് കിടക്കുന്ന ചൂരലോർത്തപ്പോൾ വയർ വേദന എവിടെ നിന്നോ പറന്നെത്തി. പക്ഷെ കള്ളത്തരമൊന്നും അദേഹത്തിന്റെ അടുത്ത് നടക്കില്ലെന്ന് മാത്രമല്ല, ഒരടി കൂടുതൽ കിട്ടുമെന്നതിനാൽ ധൈര്യം സംഭരിച്ച് അവൾ ക്ലാസ്സ്‌ മുറിയിലോട്ട് നടന്നു.

മധ്യവയസ്സനായ, വെള്ള വസ്ത്രമണിഞ്ഞ അദ്ധ്യാപകൻ പതിവുപോലെ കുട്ടികളോട് ഹോംവർക്ക്‌ ബുക്ക്‌ ആവശ്യപെട്ടപ്പോൾ മറ്റുള്ളവരെല്ലാരും നൽകിയെങ്കിലും അവൾക്ക് ഒരു പരുങ്ങലോടെ സത്യം പറയേണ്ടി വന്നു. അയാൾ ഒട്ടും മടിക്കാതെ തന്റെ മേശപ്പുറത്തെ ചൂരൽ എടുത്തതോടെ അവളുടെ വിടർന്ന കണ്ണുകൾ നനവിന്റെയും ചൂടിന്റെയും വീർപ്പുമുട്ടലിൽ ഇമവെട്ടാനും ഹൃദയവും കാൽമുട്ടുകളും അതിന് താളം പിടിക്കാനും തുടങ്ങി. വിറയാർന്ന ഇളം കൈത്തണ്ടയിൽ അയാൾ ചൂരൽ ആഞ്ഞമർത്തിയപ്പോൾ അവളുടെ വിതുമ്പുന്ന ചുണ്ടുകൾ പെട്ടെന്നടർന്ന് വീണ ചുടുകണ്ണുനീരിന്റെ ഉപ്പുനുകർന്നു.

അവളുടെ പൊട്ടിക്കരച്ചിൽ പതുക്കെ ഏങ്ങലടിയായ്‌ മുറിയിൽ തളംകെട്ടിയപ്പോൾ മറ്റാരും  ഇതുപോലെ മുൻപ് കരയുകയോ ഏങ്ങലടിക്കുകയോ ചെയ്തട്ടില്ലാത്തതുകൊണ്ട്, മറ്റ്കുട്ടികൾ അവളെ ആശ്ചര്യത്തോടെ നോക്കി. അവൾ ഇടയ്ക്കിടെ കൈവെള്ളയിലോട്ട് നോക്കുകയും, ബുക്ക്‌ എടുക്കാൻ മറന്നസമയത്തെ പഴിച്ചുകൊണ്ട് വിങ്ങൽ അടക്കാൻ ശ്രമിക്കുകയും ചെയ്തു.

അയാളുടെ മനസ്സിലെ കോപത്തിന്റെ മഞ്ഞുകട്ട, കുറ്റബോധത്തിന്റെ പൊള്ളുന്ന ചൂടിനാൽ ഉരുകിയിറങ്ങാൻ തുടങ്ങി. പക്ഷേ, ആ കുഞ്ഞിന്റെ മുമ്പിൽ കുനിയാൻ അയാളുടെ അഭിമാനം അനുവദിക്കാതെ ഒരു ചാഞ്ചാട്ടവും മുഖത്തില്ലാതെ തന്റെ അറിവ് ശിഷ്യർക്ക്‌ പകരുന്നതുപോലെ അയാൾ അഭിനയിച്ചു. പക്ഷെ അധികനേരം അയാൾക്ക് നാടകം തുടരാനോ, അവളുടെ മുഖത്തേക്ക് നോക്കാനോ, ശക്തിയില്ലാതെ പെട്ടെന്ന് ക്ലാസ്സ്‌ അവസാനിപ്പിക്കേണ്ടിവന്നു.

അദ്ധ്യാപകന്റെ മനസ്സിൽ കുറെ ചിന്തകൾ കൂട് കൂട്ടിയ ആ രാത്രി വളരെ നീണ്ടതായിരുന്നു. കുട്ടികളില്ലാത്ത അദ്ധ്യാപകദമ്പതിമാർ ട്യൂഷൻ സ്കൂൾ തുടങ്ങിയത് തന്നെ തങ്ങളുടെ ജീവിതത്തിലെ വിടവ് നികത്താനായ് എത്തുന്ന കുട്ടികളെ ഓർത്താണ്. തന്റെ ഭാര്യ കുട്ടികൾക്ക് സ്നേഹനിധിയായ അമ്മയാകുമ്പോൾ, അയാൾ കാർക്കശ്യക്കാരനായ അച്ഛനാകാൻ ശ്രമിച്ച് വിജയിച്ചുവെന്നഹങ്കരിച്ചു. അഹന്തകൊണ്ട് ഹൃദയത്തിൽ തീർത്ത കൊട്ടാരമിതാ ഒരു കൊച്ചുകുട്ടിയുടെ കണ്ണീരിലും ഏങ്ങലടിയിലും തകർന്നടിഞ്ഞു. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ച് അയാൾ രാവിലെ തന്നെ തന്റെ വടിയെടുത്ത് പുറത്തേക്കുവലിച്ചെറിഞ്ഞു.

അടുത്ത ദിവസം വളരെ ഉത്സാഹത്തോടും സന്തോഷത്തോടും അയാൾ ക്ലാസ്സ്‌മുറിയിൽ പ്രവേശിച്ചു. സന്തതസഹചാരികളായ കാലൻകുടയ്ക്കൊപ്പം ചൂരൽവടിയില്ലായെന്ന് മാത്രമല്ല, മുഖത്തെ കടമെടുത്ത ഗൗരവം എന്നേക്കുമായ് തിരികെനൽകാനും അയാൾ മറന്നില്ല. കുട്ടികൾക്കൊപ്പം, കണക്കിന്റെ സൂത്രവാക്യങ്ങളും, ഉസാഘയും ലസാഘുവുമെല്ലാം അയാളെ കൗതുകത്തോടെ നോക്കി. പക്ഷേ,അയാൾ കെട്ടിയാടിയ വേഷം അയാൾക്ക് ഇണങ്ങുന്നതല്ലെന്ന് തിരുത്തിയ കൊച്ചു മിടുക്കിക്ക് ഇപ്പോളും പരിഭവം മാറിയിട്ടില്ലയെന്ന് അവളുടെ മുഖം വ്യക്തമാക്കി.

അടുത്ത ദിവസം അദ്ധ്യാപകദമ്പതിമാർ പാടവരമ്പത്തൂടെ, പാലമരവും ആമ്പൽക്കുളവുംകടന്ന് ആ പെൺകുട്ടിയുടെ വീട്ടിലെത്തി. മുറ്റത്തെ മാവിൻകൊമ്പത്തെ ഊഞ്ഞാലിൽ കൂട്ടുകാരിയുമായ്‌ ആടിക്കളിക്കുന്ന അവളെ നോക്കി അയാൾ പുഞ്ചിരിച്ചുവെങ്കിലും അവളുടെ മുഖം വാടി തന്നെയിരുന്നു. തങ്ങൾ ഈ വഴിപോയപ്പോൾ വെറുതെ കയറിയതാണെന്നയാൾ അവളുടെ അച്ഛനോടായ് പറഞ്ഞു. അവളുടെ മുഖം വല്ലാതെ വാടിയിരുന്നത് കണ്ട അദ്ധ്യാപകൻ വരുന്ന വഴി ആമ്പൽകുളത്തിൽ നിന്നും പറിച്ച ആമ്പൽപൂ അവൾക്കായ് സമ്മാനിച്ചു. ഏറെ നാളായ് താൻ കൊതിച്ച ആമ്പൽപൂ കിട്ടിയതോടെ അവളുടെ പരിഭവം മാറിയെന്ന് മാത്രമല്ല അവളുടെ ചുണ്ടിൽ മറ്റൊരു ആമ്പൽമൊട്ടുകൂടി വിരിഞ്ഞു. ആ പുഞ്ചിരിയുടെ പ്രകാശത്തിൽ അയാളുടെ മനസ്സും അന്നാദ്യമായ് ആമ്പൽപൂക്കൾകൊണ്ട് നിറഞ്ഞു.

Post Views: 42
1
Anju Ajish

ഇംഗ്ലണ്ടിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. എറണാകുളം ജില്ലയിലെ മുവാറ്റുപുഴ ആണ് സ്വദേശം. എഴുത്ത്, വായന എന്നിവ കൂടാതെ വരയും ഡാൻസും ഇഷ്ടവിഷയങ്ങൾ ആണ്.

6 Comments

  1. Seby Joseph on August 18, 2024 7:39 PM

    നന്നായി എഴുതി..

    Reply
    • Anju Ajish on August 18, 2024 11:21 PM

      Thank you

      Reply
  2. Silvy on August 16, 2024 3:46 PM

    കൊള്ളാം 👌👌

    Reply
    • Anju Ajish on August 16, 2024 9:02 PM

      Thank you

      Reply
  3. Suma Jayamohan on August 16, 2024 6:50 AM

    നന്നായിട്ടുണ്ട്💜🌷👌

    Reply
    • Anju Ajish on August 16, 2024 2:58 PM

      Thank you

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.