Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ചിതറി വീണ വർണ്ണമിഠായികൾ
ഓർമ്മകൾ കഥ കുട്ടികൾ ജീവിതം സൗഹൃദം

ചിതറി വീണ വർണ്ണമിഠായികൾ

By Shaheera K VAugust 25, 2024Updated:September 23, 202410 Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്നത്തെ ദിവസത്തെ സ്കൂളിലേക്കുള്ള സൈക്കിൾ സവാരി തികച്ചും വ്യത്യസ്തമായിരുന്നു. പതിവിൽ നിന്നും വിപരീതമായി നല്ല വേഗതയിലായിരുന്നു അവൾ സൈക്കിൾ ചവിട്ടിയത്. വഴിയരികിലെ പുൽനാമ്പുകളും എണ്ണമില്ലാത്ത ഉറുമ്പിൻകുഞ്ഞുങ്ങളും അവളുടെ വേഗതയിൽ അത്ഭുതം കൂടി നിന്നു. പുഞ്ചപ്പാടത്ത് തലേദിവസം മാത്രം തലപൊക്കി വന്ന നെന്മണികൾ അവളൊന്നു തിരിഞ്ഞു നോക്കാത്തതിൽ പരിഭവിച്ചു. വയലരികിൽ പൂത്തു നിന്ന അനേകായിരം മഞ്ഞക്കുഞ്ഞു പൂക്കൾ അവളുടെ പതിവ് കൊഞ്ചൽ പ്രതീക്ഷിച്ചങ്ങനെ നിന്നു. പക്ഷേ അവയെയൊന്നും തിരിഞ്ഞു പോലും നോക്കാതെ അവൾ അതിവേഗതയിൽ പായുകയായിരുന്നു. കാരണമെന്താണന്നല്ലേ…. അവളുടെ ബാഗിനുള്ളിൽ ഒരു കുഞ്ഞു കവർ നിറയെ പല വർണ്ണക്കടലാസുകളാൽ പൊതിഞ്ഞ നല്ല വിലയേറിയ കുറേ ചോക്ലേറ്റുകളുണ്ട്. കുറച്ച് ദിവസം മുമ്പ് ഗൾഫിൽ നിന്നും അവളുടെ ഉപ്പ കൊണ്ടുവന്നവ. അതൊരാൾക്കു കൊടുക്കാനാണീ ആ പതിനൊന്നുകാരിയുടെ ഈ മരണപ്പാച്ചിൽ.

സ്കൂളിൽ നേരത്തെ തന്നെ എത്തി അവൻ വരുന്നതും കാത്ത് കുറേ നേരം നിന്നു. പക്ഷേ അവനെ കാണാനില്ല. ഒടുവിൽ ഏകദേശം എല്ലാവരും എത്തിച്ചേർന്നപ്പോൾ നിരാശയോടെ അവൾ ക്ലാസിലേക്ക് നടന്നു. അവൻ്റെ സീറ്റിലേക്കൊന്നെത്തി നോക്കി. ഇല്ലാ… അവൻ ഇന്നു വന്നിട്ടില്ല. സാരമില്ല നാളെ കൊടുക്കാം. അവൾ സമാധാനിച്ചു. ബാഗിന്റെ ഏറ്റവും അടിയിൽ അവളാ മിഠായികൾ ഒളിപ്പിച്ചു. കൂട്ടുകാരികൾ ആരും കാണാതെ അവളാ മിഠായികൾ തിരികെ വീട്ടിലെത്തിച്ചു. വീട്ടിലും ഇതു തന്നെ സ്ഥിതി. ഉമ്മയോ ഉപ്പയോ കാണാതെ ആ മിഠായികൾ അവൾ ബാഗിന്റെ ഏറ്റവും അടിത്തട്ടിൽ ഒളിപ്പിച്ചു.

ഉമ്മയ്ക്ക് ഒരു സ്വഭാവമുണ്ട്. മിണ്ടാതെ പെട്ടെന്നൊരു ദിവസം വന്ന് ബാഗും ബുക്കുമെല്ലാം അടിമുടി പരിശോധിക്കും. മാർക്ക് കുറവായതു കൊണ്ട് ഒളിപ്പിച്ചു വെച്ച വല്ല പരീക്ഷാപേപ്പറുകളോ കീറിയെടുത്ത പേജുകളോ തീരാത്ത ഹോംവർക്കുകളോ ഇനി അബദ്ധത്തിലെങ്ങാനും കിട്ടിയേക്കാവുന്ന പ്രണയലേഖനങ്ങളോ അതൊക്കെ ‘പൊക്കി’യെടുക്കുകയാണതിൻ്റെ ഉദ്ദേശം. ഉപ്പയോടൊന്നു വിവരം പറഞ്ഞാലോ എന്നു കരുതി. പിന്നെ വേണ്ടെന്നു വെച്ചു. ക്ലാസിലെ ആൺകുട്ടിക്കാണ് മിഠായി കൊടുക്കുന്നത് എന്നു പറഞ്ഞാൽ കാരണം എന്തായാലും ഉപ്പയ്ക്കൊരു പക്ഷേ ഇഷ്ടമാകില്ല. അതിനാൽ തന്നെ മൗനം വിദ്വാനു ഭൂഷണം എന്ന മട്ടിൽ മിണ്ടാതെയിരുന്നു. ഉമ്മയുടെ പരിശോധന കുറച്ചു ദിവസങ്ങളായി നടന്നിട്ട്. അതിനാൽ തന്നെ പേടിച്ചാണ് അന്ന് പഠിക്കാനിരുന്നത്. എങ്ങാനും ഉമ്മ നോക്കിയിട്ട് കാണുകയാണെങ്കിൽ പറയാൻ എന്തെങ്കിലും കള്ളം മനസ്സിൽ റെഡിയാക്കി വെച്ചു.

പിറ്റേന്നും നേരത്തെ തന്നെ സ്കൂളിലേക്ക് പാഞ്ഞു. വഴിയരികിലെ സ്ഥിരം കൂട്ടുകാരോട് മനസ്സാൽ ക്ഷമ ചോദിച്ചു നാളെ തീർച്ചയായും നിങ്ങളോട് മിണ്ടാട്ടോ എന്നും പറഞ്ഞാണ് അവരെ കടന്നു പോയത്. അന്നും അവനെ കുറേ നേരം കാത്തു നിന്നു. അന്നും പക്ഷേ അവൻ വന്നില്ല. ഇന്നിത് തിരിച്ച് വീട്ടിൽ കൊണ്ടുപോകാനുള്ള ധൈര്യവുമില്ല. ഒടുവിൽ രണ്ടും കൽപിച്ച് അവൾ അവൻ സൈക്കിൾ വെക്കുന്ന ആ വീട്ടിലേക്ക് നടന്നു. അവൻ്റെ ഏതോ ബന്ധുവാണ് അവർ എന്ന് അവൻ പറഞ്ഞ് അവൾക്കറിയാം. കോളിങ് ബെൽ അടിച്ച് കാത്തു നിന്നു. വാതിൽ തുറന്നു വന്ന സ്ത്രീക്ക് ആ കവർ നീട്ടി അവൾ പറഞ്ഞു “ഈ മിഠായി ഒന്നു ……നു കൊടുക്കാമോ?”

“ആർക്ക്? കുക്കുവിനോ?” ആ സ്ത്രീയൂടെ മറുചോദ്യം.

അവൻ്റെ വിളിപ്പേര് കുക്കു എന്നാണെന്ന് അവരവനെ വിളിച്ചു കേട്ടതിൽ നിന്നും അവൾ നേരത്തേ തന്നെ മനസ്സിലാക്കിയിരുന്നു. അതേ എന്നർത്ഥത്തിൽ തലയാട്ടി അവൾ അവിടെ നിന്നും വേഗമിറങ്ങി.

പിന്നീടങ്ങോട്ട് രണ്ടുമൂന്നു ദിവസങ്ങൾ കടുത്ത ആത്മസംഘർഷത്തിൻ്റേതായിരുന്നു. അവൻ ഈ ദിവസങ്ങളിലൊന്നും ക്ലാസിൽ വന്നിരുന്നില്ല. അവളോ ആരോടും ഒന്നും പറയാനും കഴിയാതെ തൻ്റെ വഴിയരികിലെ കൂട്ടുകാരോട് മാത്രം തൻ്റെ പേടികളും മറ്റും പറഞ്ഞങ്ങനെ ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിലവൻ വന്നു. അവൾക്കൽപം ആശ്വാസമായി. എന്നാൽ തന്നെ നോക്കിയ അവൻ്റെ മുഖഭാവം കണ്ടപ്പോൾ അവൾ ശരിക്കും ഭയന്നു പോയി. അവളെ പിടിച്ചു തിന്നാനുള്ള ദേഷ്യമുണ്ടായിരുന്നു അവൻ്റെ കണ്ണുകളിൽ…

ഒടുവിൽ എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്നു. എന്നിട്ടാ മിഠായിക്കവർ അവൾക്കു നേരെ വലിച്ചെറിഞ്ഞ് അവളോട് ഉച്ചത്തിൽ ആക്രോശിച്ചു “ഇതാ കൊണ്ടുപോയി പുഴുങ്ങി തിന്ന് നിന്റെ മിഠായി. എൻ്റെ പിന്നാലെയെങ്ങാനും ഇങ്ങനെ വാലാട്ടി നടന്നാലുണ്ടല്ലോ… എൻ്റെ തനിസ്വഭാവം നീയറിയും.” പിന്നേയും എന്തൊക്കെയോ അവൻ പറയുന്നുണ്ടെങ്കിലും അതൊന്നും അവൾ കേട്ടില്ല. ആ നിമിഷം ഭൂമി പിളർന്ന് താൻ താഴേക്ക് പോയെങ്കിലെന്നവൾ ചിന്തിച്ചു. കൂടെ നിലത്തു ചിതറി വീണ ആ പലവർണ്ണമിഠായികളും…

ഈ സംഭവം നടന്ന് വർഷങ്ങളേറെ കഴിഞ്ഞെങ്കിലും ഇന്നും ഓർക്കുമ്പോൾ തെല്ലൊരു നോവോടെ മാത്രം കാണാൻ കഴിയുന്നൊരു ദുസ്വപ്നം മാത്രമാണിത്. ഒരു സൗഹൃദമെന്താണെന്നോ പ്രണയമെന്താണെന്നോ വേർതിരിച്ചറിയാൻ കഴിയാത്തൊരു കാലത്തിൽ അന്നവൻ അവൾക്കു നേരെ വലിച്ചെറിഞ്ഞ ആ മിഠായികൾ കൊട്ടിയടക്കപ്പെട്ടത് ആജീവനാനന്തം അവർക്കിടയിലുള്ള സംഭാഷണങ്ങളും അടുപ്പവുമായിരുന്നു. സ്കൂൾ ഓർമകൾ തുടങ്ങുന്ന കാലം മുതലേ തന്നേയും ക്ലാസിലെ മറ്റു പെൺകുട്ടികളേയും കണക്കിനു കളിയാക്കിയിരുന്ന അവനോടുള്ള ദേഷ്യമെല്ലാം അലിഞ്ഞു പോയിരുന്നത് അവൻ്റെ നിസ്സഹായനായി കണ്ണീരോടെ ഉള്ള ഒരു നിൽപ് കാണുമ്പോഴായിരുന്നു. ഏതെങ്കിലും ടീച്ചർ അവനോട് ഉപ്പയെ കുറിച്ച് ചോദിച്ചാൽ വെളുത്ത ആ മുഖമാകെ ചുവന്നു തുടുക്കും. ആ കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകും. ഒന്നും മിണ്ടാതെ അവൻ തലകുനിച്ച് തേങ്ങിക്കരയുമ്പോൾ കൂട്ടത്തിലാരെങ്കിലും പറയും “അവനുപ്പയില്ല ടീച്ചർ…”

ആ കണ്ണീരോർമ്മയായിരുന്നു അത്തവണ ഉപ്പ വന്നപ്പോൾ കൊണ്ടുവന്ന മിഠായികൾ മറ്റാർക്കും നൽകാതെ അവനു മാത്രം സമ്മാനിക്കാൻ അവളെ പ്രേരിപ്പിച്ചത്. എന്നാൽ കണ്ട മാത്ര കടിച്ചു തിന്നാൻ വരുന്ന അവൻ്റെ സ്വഭാവത്തെ ഭയന്ന അവൾക്കത് അവനോടപ്പോൾ പറയാനും ഭയമായി. ഫലമോ ഒരിക്കൽ പോലും തുറക്കാൻ കഴിയാതെ അവർക്കിടയിൽ ആ സൗഹൃദത്തിന്റെ അദൃശ്യവാതിൽ അപ്രത്യക്ഷമായി. നാളുകൾക്കിപ്പുറവും അവനും ആ മിഠായിയോർമ്മകളും ഉള്ളു വിങ്ങുന്നൊരു നോവായി മാത്രം ആ പതിനൊന്നുകാരിയെ പിന്തുടർന്നു കൊണ്ടേയിരിക്കുന്നു. ഒരു യാത്ര പോലും പറയാതെ പിരിഞ്ഞു പോയ അവനെ എന്നെങ്കിലും കണ്ടാൽ ഇതെല്ലാം പറയാൻ അവൾക്കിന്നും ഭയമാണ്. എല്ലാം കേട്ടു കഴിഞ്ഞാൽ അവൻ തലകുനിച്ചു നിൽക്കുന്നതു കാണാൻ അവൾക്കിന്നും കെൽപ്പില്ല താനും.

Post Views: 38
6
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

10 Comments

  1. Sayara Fathima KARU KUNNATH on September 13, 2025 9:35 PM

    nice

    Reply
    • Rani Zain on October 16, 2025 2:08 PM

      നന്ദി

      Reply
  2. Sunandha on September 13, 2025 9:05 PM

    ഇഷ്ട്ടായി 👍

    Reply
    • Rani Zain on October 16, 2025 2:09 PM

      നന്ദി ചേച്ചീ ❤️

      Reply
  3. Joyce on September 13, 2025 5:45 PM

    Touching story. ചില അടക്കിവെച്ച നോവുകൾ അങ്ങനെയാണ്.
    നല്ല രചന 👍

    Reply
    • Rani Zain on October 17, 2025 4:36 PM

      അതെങ്ങനെയാണ് പറഞ്ഞു ഫലിപ്പിക്കുക എന്നറിയില്ല. നന്ദി ചേച്ചീ

      Reply
  4. Nishiba M on September 13, 2025 2:40 PM

    ആരുമറിയാതെപോയ നോവുകൾ..

    Reply
    • Rani Zain on October 17, 2025 4:36 PM

      ആരോടും പറയാനും പറ്റില്ലല്ലോ, ഇന്നും…

      Reply
  5. Divya Sreekumar on August 26, 2024 12:13 PM

    ഹൃദ്യം 💖💖

    Reply
    • Rani Zain on August 26, 2024 2:18 PM

      😊

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.