Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » രാവിന്റെ ശബ്ദം
അനുഭവം ഓർമ്മകൾ കഥ ത്രില്ലർ

രാവിന്റെ ശബ്ദം

By Shaheera K VAugust 25, 2024No Comments3 Mins Read99 Views
Bookmark Now
Please login to bookmark Close

No account yet? Register

ചീവീടുകളുടെ ചൂളംവിളി ചെവിയിൽ തുളച്ചു കയറിയതാണെന്നെ ഉണർത്തിയത്. ഉണേരണ്ടായിരുന്നുവെന്നു തോന്നി. ഉണർന്നെങ്കിലും കണ്ണുകൾ തുറക്കാൻ എനിക്കാവുന്നില്ല. നെഞ്ചിനുമുകളിലെ കല്ലിന്റെ ഭാരം സഹിക്കാവുന്നതിലുമപ്പുറമാണ്. ഭയം… സങ്കടം… നിസ്സഹായാവസ്ഥ…. എന്താണ് നടന്നുകൊണ്ടിരിക്കുന്നതെന്നെനിക്കറിയാം…പക്ഷേ അതെന്താണെന്ന് അറിയില്ല… എന്തിനാണെന്നുമറിയില്ല… കണ്ണുകൾ തുറക്കാൻ പാടില്ല. ഇറുക്കിയടക്കാനും പാടില്ല. കാരണം ഞാൻ ഉറക്കമാണ്… തലക്ക് മുകളിൽ ഫാൻ കറങ്ങുന്നതിന്റെ ശബ്ദം.

പുറത്ത് ചീവീടുകൾ കരയുന്നു. അതോ അവ അരുതേ..അരുതേയെന്നു കരയുകയാണോ… വേറെയും എന്തൊക്കെയോ ശബ്ദം കേൾക്കുന്നു. കൈകൾ ഇരുവശവും തളർന്നു കിടക്കുന്നു. അവ അനക്കണമെന്നുണ്ട്. പക്ഷേ പാടില്ല… ശ്വാസമെങ്കിലും ഒന്ന് നേരെ വലിക്കണം. പക്ഷേ പാടില്ല. എന്റെ ശ്വാസത്തിന്റെ ഗതി മാറിയാൽ എന്താകും സംഭവിക്കുക എന്നറിയില്ല. പക്ഷേ പാടില്ല എന്ന് മാത്രമറിയാം. ആരും എന്നോടൊന്നും പറഞ്ഞിട്ടില്ല…

ആർക്കും ഒന്നും അറിയുകയുമില്ല… എന്നിട്ടുമെന്തേ ഇതാരോടും പറയാൻ പാടില്ല എന്നും അനങ്ങാതെ തന്നെ കിടക്കണം എന്ന് ഞാനറിഞ്ഞു? എന്റെയുള്ളിൽ ആരാണെതു മനസ്സിലാക്കിത്തന്നത്? നെഞ്ചിനു മുകളിൽ കല്ലല്ല… നിസ്സഹായാവസ്ഥ… ഒന്നുറക്കെ ശ്വാസമെടുക്കാനോ ഒരു ദീർഘനിശ്വാസം വിടാനോ കഴിയാത്ത നിസ്സഹായവസ്ഥ… വല്ലാതെ തണുക്കുന്നുണ്ടെനിക്ക്… പക്ഷേ വയറിനു താഴെ ചൂടാണ്. ഒരു ചെറിയ ഭാരവും… കിടക്കുന്ന സ്പ്രിങ് മെത്ത ചെറുതായനങ്ങുന്നുണ്ട്. അതെന്താണെന്നെനിക്കറിയാം. കാലുകൾക്കിടയിൽ നനവും വഴുതലും ഞാനറിയുന്നു. പക്ഷേ ഞാനതറിയാൻ പാടില്ല കാരണം ഞാൻ ഉറക്കമാണ്. മെല്ലെ ആ ഭാരം എന്റെ മുകളിൽ നിന്നും മാറുന്നത് ഞാനറിയുന്നു.

ആശ്വസിക്കണോ? ആവോ… സ്പ്രിങ്മെത്തയുടെ ആടുന്ന ശബ്ദം ഞാൻ കേൾക്കുന്നു. എൻറെ വസ്ത്രങ്ങൾ നീങ്ങുന്ന ശബ്ദവും ഞാൻ കേൾക്കുന്നുണ്ട്. കുളിമുറിയുടെ വാതിൽ മെല്ലെ അടയുന്നു.  ശബ്ദം വളരെ നേർത്തതാണ്. ഞാനുണരരുത് എന്ന നിർബന്ധമുള്ളതുകൊണ്ട് അത്രയും മെല്ലെയാണ് അതടച്ചത്. എന്നിട്ടും ഞാനതുകേട്ടു. എൻറെ കണ്ണിന്റെ മുകളിലെ വെളിച്ചവും അതോടെ മാഞ്ഞു. ഇനിയാ വാതിൽ തുറന്നാലേ ആ വെളിച്ചം വരൂ. അതെനിക്കറിയാം… എന്നിട്ടാകുളിമുറിയിലെ ബൾബിന്റെ സ്വിച്ച് ഓഫാക്കുന്ന ശബ്ദവും ഞാൻ കേൾക്കും. പിന്നെന്റെയടുത്തുവന്നു കിടക്കുമ്പോളുണ്ടാകുന്ന നേർത്ത ശബ്ദവും ഞാൻ കേൾക്കും. ഞാനറിയും… ആ പുതപ്പെടുത്തെന്നെ പുതപ്പിക്കുന്നതും ഞാനറിയും. പക്ഷേ ഇതൊന്നും ഞാനറിയാൻ പാടില്ല കാരണം എനിക്കറിയില്ല… സത്യമായും എനിക്കറിയില്ല.. എത്ര നാളായി ഇതെന്നും എനിക്കോർമ്മ വരുന്നില്ല… ഇനിയുമെത്രനാളിതു തുടരുമെന്നും എനിക്കറിയില്ല.. എനിക്കെന്താണ് ചെയ്യാൻ കഴിയുക… ആരോടാണ് ഞാനിതെല്ലാം പറയുക… എങ്ങനെ ഞാനിതു പറയും…

കണ്ണുകൾ തുറക്കരുത്. പക്ഷേ നെഞ്ചിലെ ഭാരം എന്തേ ഇത്ര നേരമായിട്ടും പോകുന്നില്ല. ശരീരം എന്തേ ഇത്രയും ചൂടുള്ളതായിത്തീരുന്നു. കണ്ണുകൾ ഒന്നും തുറന്നു നോക്കിയാലോ എന്താണ് സംഭവിക്കുക? കുളിമുറിയിലെ പാതി തുറന്ന വാതിലിനിടയിലൂടെ വരുന്ന വെളിച്ചത്തിൽ ഞാനാമുഖം തീർച്ചയായും കാണും. ആ കണ്ണുകളെന്നേയും കാണും. ധൈര്യം സംഭരിച്ചു ഞാനെന്റെ കണ്ണുകൾ തുറന്നു. ചുറ്റും ഇരുട്ട്… അല്ല ചെറിയ നിലാവുണ്ട്… തുറന്നിട്ട ജാലകത്തിലൂടെ അരണ്ട വെളിച്ചം കടന്നുവരുന്നു… കുളി മുറിയിലെ വെളിച്ചം കാണുന്നില്ല. ഞാനിതെ വിടെയാണ്? ആഹാ ഇതെന്റെ മുറിയാണല്ലോ… മുകളിൽ ഫാൻ കറങ്ങുന്ന ശബ്ദം ചീവീടുകൾ പുറത്തുനിന്നും കരയുന്നു. എന്റെ വയറിന്മേലൊരു ചെറിയ ഭാരം.എന്താണത്? രണ്ടു കുഞ്ഞു കാലുകൾ…

വെറുതെ തലോടിയപ്പോൾ എന്റെ മകൾ കാലുകൾ വലിച്ചു. അവളുടെ വെള്ളി കൊലുസുകളും കൂടെ ചിരിച്ചു… ഓഹോ…അപ്പോളിവളായിരുന്നു എന്റെ അരികിൽ കിടന്നിരുന്നതല്ലേ? അവളുടെ അടുത്തേക്ക് തിരിഞ്ഞു കിടക്കവേ ആ ഭയമെന്നെ വീണ്ടും വല്ലാതാക്കി.ഈ ഇരുട്ടിലുംഏതെങ്കിലും കൈകൾ അവളുടെ കുഞ്ഞു ശരീരത്തിനെ തലോടുമോ എന്ന ഭയം എന്നെ അവളോടു ചേർത്തു. ഇരുകൈകൾകൊണ്ടും അവളെ മുറുകെ പിടിച്ചു നെഞ്ചിലേക്കമർത്തിക്കിടത്തി ഞാൻ… ഈ ഭാരം എന്റെ നെഞ്ചിൽ തന്നെ കിടക്കട്ടെ… ഇല്ലെങ്കിലൊരുപക്ഷേ നാളെ അവളുടെ നെഞ്ചിലുമൊരു ഭാരം കിടന്നു അവളുടെ ശ്വാസം മുട്ടിക്കും.. ഇല്ല… അവൾക്കങ്ങനെ സംഭവിക്കില്ല അവൾക്കൊരിക്കലും അത് സംഭവിക്കാൻ പാടില്ല. എൻറെ രാത്രികൾ ശബ്ദം നിറഞ്ഞതു പോലെ അവളുടെ രാത്രികൾ ശബ്ദമുഖരിതമാകാതിരിക്കട്ടെ… രാത്രികളിൽ അവൾ ശബ്ദങ്ങൾ കേൾക്കാതെ സുഖമായുറങ്ങട്ടെ… അവളുടെ ശ്വാസോച്ഛാസങ്ങൾ സമാധാനത്തിന്റേതാകട്ടെ…

എൻറെ കൂടപ്പിറപ്പുകളെ ഞാൻ സ്നേഹിക്കുന്നു. അവരെ ഞാൻ വിശ്വസിക്കുന്നു. എന്നാൽ മുൻ കരുതലൊരിക്കലും ആപത്തല്ലല്ലോ… അതിനാൽ അവൾ എന്നോട് ചേർന്നു തന്നെ കിടക്കട്ടെ… എൻറെ ചൂടേറ്റു മാത്രം കിടക്കട്ടെ… അതിനായി എന്റെ രാത്രികൾ ഇനിയും ഞാനുറങ്ങാതിരിക്കാം. ഈ രാത്രിയിലെ ശബ്ദങ്ങൾക്കു മുഴുവൻ ചെവിയോർത്തു ഞാൻ കിടക്കാം. പക്ഷേ ഈ രാത്രികളിൽ ശബ്ദങ്ങൾ കേൾക്കുമ്പോളെനിക്കു ഭയമില്ല… സങ്കടമില്ല… നിസ്സഹായാവസ്ഥയില്ല… കാരണം എനിക്കറിയാം ഞാനിന്നീ കേൾക്കുന്ന ശബ്ദങ്ങൾ അവൾക്ക് വേണ്ടിയുള്ളതാണ്. അവളെ സമാധാനമായി ഉറക്കാനും ഉണർത്താനും വേണ്ടിയാണ്. എന്നെന്നും ഒരു മനോഹരമായ ശലഭമായ് അവൾക്കുയരങ്ങൾ പറന്നു പറന്നു പോകാൻ വേണ്ടിയാണ്. ഒരു കെണിയും അവളെ പിടിച്ചു അവളുടെ ചിറകുകൾ പറിച്ചെടുക്കാതിരിക്കാൻ വേണ്ടിയാണ്….

Post Views: 28
3
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.