Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുലി വരുന്നേ പുലി…
ഓർമ്മകൾ കുട്ടികൾ നര്‍മം ബന്ധങ്ങൾ

പുലി വരുന്നേ പുലി…

By Shaheera K VAugust 26, 20242 Comments2 Mins Read122 Views
Bookmark Now
Please login to bookmark Close

No account yet? Register

 ഇന്നത്തെ കഥ എന്റെ ആത്മ മിത്രത്തെക്കുറിച്ചാണ്. ഒരമ്മ പെറ്റ മക്കൾ എന്നപോലെ ഓർമ്മവച്ച നാൾമുതൽ എന്റെ കൂടെയുള്ള എന്റെ പ്രിയ സുഹൃത്ത്. ആൾ മറ്റാരുമല്ല കേട്ടോ ഉറക്കം. അത് തന്നെ… എന്നെ അറിയുന്നവർക്കൊക്കെ എന്നെപ്പോലെത്തന്നെ സുപരിചിതമാണ് എന്റെ ഉറക്കവും. “നിദ്രാറാണി” എന്നും “സ്ലീപ്പിങ് ബ്യൂട്ടി” (സത്യത്തിൽ ബ്യൂട്ടി അല്ല “ബീസ്റ്റ്” ആണ് കേട്ടോ) എന്നും അറിയപ്പെടുന്ന എനിക്കീ സുഹൃത്ത് കാരണമുണ്ടായ നാണക്കേടുകൾ ചില്ലറയൊന്നുമല്ലാട്ടോ. സ്കൂൾകാലം തൊട്ട് ദേ ഇന്നുവരെ എനിക്ക് മൂപ്പര് അത്യാവശ്യം നല്ല നല്ല പണികൾ തന്നിട്ടുണ്ട്. ഇപ്പോഴിതാ പുതിയൊരു സുഹൃത്തിനെ കൂടി തന്നിരിക്കുന്നു. കൂർക്കംവലി. ആളും അത്യാവശ്യം നാണംകെടുത്തുന്നുണ്ട്. ഇനി എന്നാണാവോ മൂപ്പരും തലയിൽ സ്ഥിരമാവുക?

എന്റെ ഉപ്പയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ “എന്റെ മകൾക്ക് രണ്ടു കാലും നിലത്തു വയ്ക്കാനുള്ള സ്ഥലം കിട്ടുകയാണെങ്കിൽ അവിടെ ചാരിനിന്ന് ഉറങ്ങിക്കോളും, ഒരു ശല്യവും അവളെക്കൊണ്ട് ഉണ്ടാകില്ല. “

സത്യമാണ്. കോളേജിലെ ഹോസ്റ്റൽ മുറിയിൽ എന്നെ നിർത്തി പോരുമ്പോൾ കൂടെയുള്ള ‘സഹമുറിയ’യോട് എന്റെ ഉപ്പ പറഞ്ഞ വാക്കുകൾ ഇതുതന്നെയാണ്. എന്റെ ഓർമ്മയിൽ എനിക്ക് ആദ്യം കിട്ടിയ എട്ടിന്റെ പണിയും എന്റെ ഉറക്കം തന്നെ തന്നതാണ്. 

 വെറും നാലരവയസ്സായ എന്നെ കൊണ്ടുപോയി ഒന്നാംക്ലാസ്സിലിരുത്തിയ എന്റെ മാതാപിതാക്കളെ പറഞ്ഞാൽ മതിയല്ലോ. അന്നുതൊട്ടിന്നുവരെ ഉച്ചയ്ക്കു ശേഷമുള്ള ഒരു ക്ലാസ്സിലും ഞാൻ മുഴുവൻ ബോധത്തോടെ ഇരുന്നിട്ടില്ല. കുറച്ചുകൂടി വലുതായപ്പോൾ അതെല്ലാ ക്ലാസ്സിലുമായി എന്നു മാത്രം.

അപ്പോൾ കഥ നടക്കുന്നത് ഒന്നാംക്ലാസ്സിൽ വെച്ചാണ്. സംഗതി എന്താണെന്ന് വെച്ചാൽ ഉച്ചയ്ക്ക് ഊണിനു ശേഷം ബെല്ലടിക്കുന്ന വരെ എല്ലാ കുട്ടികളും പരസ്പരം ഓടിക്കളിക്കുകയായിരിക്കും. എന്നാൽ ഞാനോ. എന്റെ ആത്മമിത്രവുമായി ദീർഘസംഭാഷണത്തിലേർപ്പെട്ടിരിക്കുകയുമായിരിക്കും. ചുറ്റും കുട്ടികൾ ഓടിക്കളിക്കുമ്പോഴും യാതൊരു കുഴപ്പവുമില്ലാതെ ഞാൻ തല ഡസ്കിനുമുകളിൽ വെച്ച് സുഖമായി ഉറങ്ങും.

അന്നും പതിവു പോലെ ഉറങ്ങുമ്പോൾ പെട്ടെന്ന് ഞെട്ടിയെണീറ്റ് ഞാൻ സ്വിച്ചിട്ട പോലെ ഒറ്റക്കരച്ചിൽ. ടീച്ചർമാർ ചുറ്റുംകൂടി “എന്തുപറ്റി മോളേ?” അവർ തിരക്കി. എനിക്കാണെങ്കിൽ ഒന്നും പറയാൻ പറ്റുന്നില്ല. ഞാൻ തേങ്ങിത്തേങ്ങി കരയുകയാണ്. അവർ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്. എൻറെ കരച്ചിലാണെങ്കിൽ നിൽക്കുന്നുമില്ല. ഒടുവിൽ കരച്ചിലിനിടയിൽ ഞാനാ സത്യം പറഞ്ഞു”എന്റെ ഉണ്ണിയെ സിംഹം പിടിച്ചുകൊണ്ടുപോയി. “

സിംഹമാണോ പുലിയാണോ എന്റെ ഉണ്ണിയെ പിടിച്ചത് എന്നെനിക്ക് സത്യമായും അറിയില്ല. പക്ഷേ അവനെ ആരോ പിടിച്ചു കൊണ്ടുപോയി അത്രയേ എനിക്കറിയൂ. കാര്യം അന്നേ അവനെ എനിക്കത്ര ഇഷ്ടമല്ലെങ്കിലും പുലി പിടിച്ചു കൊണ്ടുപോകാനുള്ള ദേഷ്യമൊന്നും എനിക്കവനോടില്ലായിരുന്നു. അതു വെറുമൊരു സ്വപ്നം മാത്രമാണെന്ന് മനസ്സിലാക്കാനുള്ള പക്വതയൊനും അന്നില്ലായിരുന്നതുകൊണ്ടുതന്നെ സങ്കടം സഹിക്കാതെ തലതല്ലിക്കരയാൻ മാത്രമേ എനിക്ക് കഴിയുമായിരുന്നുള്ളൂ. എങ്ങനെയൊക്കെയോ ടീച്ചർമാർ എന്നെ സമാധാനിപ്പിച്ചു എന്റെ കരച്ചിൽ നിർത്തി. പക്ഷേ പണി കിട്ടിയത് അപ്പോഴൊന്നുമല്ല. അവിടുന്നങ്ങോട്ട് തുടർച്ചയായി പത്താം ക്ലാസ് വരെ ഒരു പുതിയ ടീച്ചർ ക്ലാസിൽ വന്നാലോ പുതിയ ക്ലാസിലോട്ടുപോയാലോ എന്റെ ഒരു “സഹപാഠൻ” എഴുന്നേറ്റ് നിന്ന് ചോദിക്കും “മിസ്സേ മിസ്സിന്റെ ഉണ്ണിയെ സിംഹം പിടിച്ചു കൊണ്ടു പോയിട്ടുണ്ടോ ഇവിടെ ഒരു കുട്ടിയുടെ ഉണ്ണിയെ ഒരു സിംഹം പിടിച്ചു കൊണ്ടു പോയിട്ടുണ്ട് ട്ടാ.” ചിലപ്പോൾ സിംഹം പുലിയുമാകും. കൗതുകം വരുന്ന ടീച്ചർ ചോദിക്കും “അതെന്താ?” അങ്ങനെ ഞാൻ നാണംകെട്ടുകൊണ്ടേയിരിക്കും. ഒടുവിൽ എന്റെ ഓട്ടോഗ്രാഫിലും അവൻ പുലിയെ പിടിച്ചു കെട്ടിയിട്ടു. 

 സത്യമായും അവനോടെനിക്കിന്നൊട്ടും ദേഷ്യമില്ലാട്ടോ. ഒരു ജീവിതം മുഴുവൻ വേണ്ട ദേഷ്യമൊക്കെ അന്നേ അവനോട് തോന്നി എനിക്കു പറ്റുന്ന പോലെയൊക്കെ അവനെ ഞാനും ഉപദ്രവിച്ചിട്ടുണ്ട്. സ്കൂളിൽ നിന്നും പോയ ശേഷം അവനെ ഞാൻ കണ്ടിട്ടില്ലെങ്കിലും ഓർമ്മ വരുമ്പോൾ ഇടക്കൊക്കെ അവൻ സുഖമായിരിക്കട്ടെ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഒന്നുമല്ലെങ്കിലും എന്റെ സ്കൂൾ ജീവിതം കുറച്ചൊക്കെ സംഭവബഹുലമാക്കിയത് അവനും കൂടിയല്ലേ. 

Post Views: 35
1
Shaheera K V

തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശിനി. ഓർമ വെച്ച കാലം മുതലേ പുസ്തകങ്ങളായിരുന്നു അടുത്ത കൂട്ടുകാർ. വായനക്കിടയിലെപ്പോഴോ എഴുതിത്തുടങ്ങി. എഴുത്തുകാരി എന്നറിയപ്പെടാൻ ആഗ്രഹമുണ്ടെങ്കിലും 'നീ അത്രക്കൊന്നുമായില്ലെന്ന' ഉൾവിളിക്കിടയിൽ വഴിതെറ്റി പോകുന്ന അക്ഷരങ്ങളേയും വാക്കുകളേയും ചേർത്തു പിടിച്ചു കഥകളാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

2 Comments

  1. Rani Zain on August 29, 2024 9:45 PM

    അന്നൊക്കെ വളരെ നാണക്കേടായിരുന്നു…എന്നാലെന്താ ഇന്നൊരു കഥയൊത്തില്ലേ..

    Reply
  2. Joyce Varghese on August 27, 2024 7:20 AM

    രസകരം 👌
    👏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.