Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണത്തിന് എന്താ നെറം?
അനുഭവം ആഘോഷങ്ങൾ ഓണം2024 രചനാമത്സരം ഓർമ്മകൾ

ഓണത്തിന് എന്താ നെറം?

By Anju RanjimaSeptember 21, 2024Updated:October 7, 20249 Comments5 Mins Read403 Views
Bookmark Now
Please login to bookmark Close

No account yet? Register

പിഞ്ചിയ ഉടുപ്പും നിക്കറുമിട്ട രണ്ട് കൊച്ചു പയ്യന്മാരെ ഇരുവശത്തും ചുവന്ന റിബനിട്ട് ഉച്ചിക്കെട്ടിയ ഒരു കൊച്ചു പെൺകുട്ടിയെ ഒക്കത്തും ഇരുത്തി കണ്ണമ്മ പടി കയറി വരുമ്പോഴാണ് ഓണം ഇങ്ങെത്താറായി എന്ന് ഞാൻ ഓർക്കുന്നത്.

അവര് വന്നുകഴിഞ്ഞു കൃത്യം ഒരു ആഴ്ച കഴിയുമ്പോൾ ഉത്രാടം ആയിരിക്കും.

ഞങ്ങളുടെ വീട്ടിൽ നിന്നും അടുത്തുള്ള വീട്ടിൽ നിന്നും അരിയോ മറ്റ് സാധനങ്ങളോ പണമോ വസ്ത്രമോ ഒക്കെ ചോദിച്ചു വാങ്ങാനുള്ള വരവാണ്.

വടക്കുള്ള ഒരു ആശാരി ചെറുക്കനുമൊത്ത് നാട് വിട്ടതാണ്.

മൂന്ന് കുഞ്ഞുങ്ങളെയും കൊടുത്തിട്ട് ഒരു മഞ്ഞപ്പിത്ത പനിയിൽ അവനങ്ങ് പോയി.

എപ്പോഴോ അമ്മയോട് പറഞ്ഞ ജീവിതകഥയാണ്. അന്ന് കേട്ടിരുന്ന എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ട് കണ്ണമ്മ എന്റെ മുടിയിൽ തഴുകി പറഞ്ഞു.

” ഒന്നും താങ്ങാത്ത മനസ്സാ കുഞ്ഞിന്റെ.
എപ്പോഴും ഇങ്ങനെ ആവരുത് കേട്ടോ.”

ആ ഉപദേശം ഞാനിത് വരെ കേട്ടിട്ടില്ല.

അന്ന് കണ്ണമ്മ വന്നപ്പോൾ അമ്മ ആരോടെന്നില്ലാതെ പറയുന്നത് കേട്ടു.

” കയ്യിൽ പാള ഇല്ലെന്നേ ഉള്ളൂ.. നിന്റെ അതേ സ്ഥിതിയാ ഇപ്പോ ഇവിടേം.”

അച്ഛൻ ലോറിയിൽ നിന്ന് വീണ് നടുവ് വയ്യാതെ കിടക്കുന്ന സമയമാണ്.
അമ്മ അവിടുന്നും ഇവിടുന്നും ഒക്കെ മറിച്ച് വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ട്.

അത് കൊണ്ടുത്തന്നെ വീടിന്റെ അവസ്ഥ എനിക്കോ ചേച്ചിക്കോ അറിയില്ല.

എന്നിട്ടും അമ്മ എന്തൊക്കെയോ കണ്ണമ്മയ്ക്ക് കൊടുത്തു.

വീടിന്റെ മുറ്റത്ത് നിറയെ കായ്ച്ചു നിന്ന ചാമ്പക്കാ പറിച്ച് ഞാൻ ചെറുക്കന് നേരെ നീട്ടി.

” ഇന്നാ തിന്നോ.. നല്ല രുചിയാ..”

എന്റെ കയ്യിൽ നിന്ന് വാങ്ങിയതും പോരാഞ്ഞ് ചെറുക്കന്മാർ ചാമ്പമരത്തിൽ കേറി ചാമ്പയ്‌ക്ക പോക്കറ്റിൽ നിറച്ചു.

കണ്ണമ്മ അപ്പോഴും എന്റെ നെറുകയിൽ തലോടി പതിയെ പറഞ്ഞു.

” നന്നായി വരും.”

വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഓണമെന്ന് കേൾക്കുമ്പോൾ നിറം മങ്ങിയ തെങ്കിലും വൃത്തിയുള്ള ഒഴുക്കൻ സാരി ഉടുത്ത് വരുന്ന കണ്ണമ്മയെ ഓർമ്മ വരും.

ഇന്ന് അവരെവിടെയാവോ?

ഓരോ ഓണവും ഞങ്ങൾ കുട്ടികൾക്ക് ആഘോഷമായിരുന്നു.

നാലോണങ്ങളും ഓരോ വീട്ടിൽ ഒത്തുകൂടി. സദ്യ ഉണ്ട്, ഡസൻ കണക്കിന് കുട്ടികൾ എല്ലാം കൂടി ആർത്ത് ഉല്ലസിച്ച് പൂക്കളമിട്ട്, ഊഞ്ഞാലാടി, മത്സരങ്ങൾ നടത്തി നിറയെ ഓർമകളെ ബാക്കിയാക്കിയ നല്ലോണങ്ങൾ ആയിരുന്നു.

കാടും മേടും കേറിയിറങ്ങി പൂക്കൾ ഇറുത്ത് അതിരാവിലെ തൂത്ത് വൃത്തിയാക്കിയ മുറ്റത്ത് പൂക്കളമിട്ട്, ഓണക്കോടി ഉടുത്ത് തൂശനിലയിൽ ഓണമുണ്ട നല്ല നാളുകൾ!

ഉത്രാടപ്പാച്ചിലിൽ റോഡ് ചുറ്റി കാഴ്ചകൾ കാണാൻ കുടുംബവുമൊത്ത് ഇറങ്ങുമ്പോൾ വഴിവക്കിലെ സാധനങ്ങൾ മേടിച്ചു തരാൻ അമ്മയോടും അച്ഛനോടും വഴക്കുണ്ടാക്കുന്ന ആ കൊച്ചുകുട്ടി ഇന്ന് ആൾക്കൂട്ടത്തിലേക്കിറങ്ങാൻ മടിച്ച് കയ്യിലെ ഫോണിൽ ഓണവിശേഷങ്ങൾ തിരയുകയാണ്.

ഞാനെന്നെ ആ പഴയ വീട്ടിൽ എന്നേ മറന്നു വച്ചു.

പൊട്ടും പൊടിയും തൂത്തെടുക്കാൻ ചില ഓർമകൾ മാത്രം മനസ്സിലൊതുക്കി ഞാനെന്ന പൊട്ടിപ്പെണ്ണിനെ അവിടെ പുതച്ചു വച്ചു.

കോളേജുകാലത്തെ ഓണം സൗഹൃദങ്ങളുടെ കൂട്ടമായിരുന്നു.സെറ്റ് സാരി ഉടുത്ത്, ഓണ പൂക്ക ളവും ആഘോഷവും മത്സരങ്ങളുമൊക്കെയായി ആഹ്ലാദം നിറഞ്ഞ നന്മയോണങ്ങൾ .

അദ്ധ്യാപകരും കുട്ടികളും ഒരേ മനസ്സോടെ ഒരുമിച്ച് ഒത്ത് ചേർന്ന് പരസ്പരം സ്നേഹം പങ്കുവച്ച നല്ല കാലം.

ഓരോ ഓണക്കാലങ്ങളും പുതിയ പുതിയ അനുഭവങ്ങൾ തന്നു.നന്മയുള്ള മനുഷ്യരെ തന്നു. പുത്തൻ കോടി മാത്രമല്ല പുത്തൻ ഓർമകൾ കൂടി നിറച്ചാണ് ഓരോ ഓണവും പടിയിറങ്ങി പോയത്.

ഓണങ്ങളുടെ നിറം മങ്ങി തുടങ്ങിയത് വിവാഹശേഷം ആണ്.

അടുക്കളയിലെ പുകയും കരിയും കൊണ്ട് മാത്രമല്ല അന്നൊക്കെ കണ്ണുകൾ നിറഞ്ഞിരുന്നത്.

കൊത്തിക്കീറി വച്ച വിറകുകൾ എരിഞ്ഞു കനലാകുമ്പോൾ അതെന്റെ ഹൃദയമാണോ എന്ന് ഞാനൊന്നു കൂടി പരിശോധിക്കുമായിരുന്നു.

പുകച്ചിൽ ശരീരത്തിന് മാത്രമായിരുന്നില്ല.
എല്ലാവർക്കും വിളമ്പി കൊടുത്ത് എച്ചിലിലയും പെറുക്കി പറമ്പിൽ കളഞ്ഞ് പിന്നെ മൂന്ന് മരുമക്കളും കൂടി ഇരുന്ന് കഴിക്കാൻ ഇരിക്കുമ്പോൾ ഞാനാഗ്രഹിച്ച ഓണം ഇതായിരുന്നില്ലെന്ന് ഞാൻ വെറുതെ പിറുപിറുത്തു.

ഓണക്കോടി കൊടുത്ത സാരികൾ നിരത്തി വച്ച് പകിട്ടും വിലയും നിശ്ചയിക്കുന്ന അമ്മായിഅമ്മ മറ്റുള്ളവരുടെ മുന്നിൽ വച്ച് കുത്തുവാക്കുകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ ചൂളി ചുരുങ്ങി ഇല്ലാതെയായി നിന്ന നാണംകെട്ട നിവൃത്തികേടിന്റെ ഓണം.

തളർന്ന് കിടക്കുന്ന അമ്മൂമ്മയെ കാണാൻ മുറുക്കാനും കൈനീട്ടവും ഓണക്കോടിയുമായി പോകുമായിരുന്നു കുറേ വർഷങ്ങൾ.

അപ്പോഴൊക്കെയും അമ്മൂമ്മയുടെ അടുത്തിരുന്ന് പഴങ്കഥകൾ കേൾക്കുമ്പോൾ ആ പഴയ പത്തുവയസ്സുകാരി ആയി മാറുന്നത് എത്ര പെട്ടെന്നാണെന്നോ.

രുചിയോർമകളുടെ ഗന്ധം പിടിച്ച് നിറവുള്ള സ്നേഹം നിറച്ച് അമ്മൂമ്മ പകർന്ന് തന്ന കഥകൾക്ക് പൂർണവിരാമമിട്ട് അമ്മൂമ്മയും പോയപ്പോൾ തനിച്ചായി പോയൊരു പെൺകുട്ടി പഴയ കണ്ണമ്മയെ ഓർത്തു. അവളുടെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ ഓർത്തു.

” ങ്ങളെവിടെയാ കണ്ണമ്മ ചേച്ചീ..? ന്ന് ഉള്ളിൽ
നിലവിളിച്ചു.

നാവിൽ ചാമ്പയ്‌ക്കയുടെ രുചി പുളിച്ചു.

അടിക്ക് പിടിക്കാതെ ഇളക്കി ഇളക്കി പായസകൂട്ടിൽ നെയ്യ് ചേർക്കുമ്പോൾ അമ്മയെ ഓർത്തു.

അടുക്കളയിൽ അമ്മയ്ക്കൊപ്പം നിന്ന് സഹായിക്കുന്ന, ഇടയ്ക്കിടെ ഓടി ചെല്ലുന്ന എന്റെ വായിലേക്ക് ചിരകിയ തേങ്ങയായും നെയ്യിൽ വറുത്തെടുത്ത കശുവണ്ടിയായും സ്നേഹം ചൊരിയുന്ന അച്ഛനെ ഓർത്തു.

ഉമ്മറത്ത് ഉയരുന്ന ശബ്ദക്കോലാഹലങ്ങൾക്കിടയിൽ ഉയർന്ന് കേൾക്കുന്ന പൊട്ടിച്ചിരി നല്ലപാതിയുടേത് ആണല്ലോ എന്നോർത്ത് ഉള്ളിൽ പിറുപിറുത്തു.

” ഉണ്ണി പിറന്നാലും ഓണം വന്നാലും കോരന് കുമ്പിളിൽ തന്നെ കഞ്ഞി.”

ഉള്ളിൽ നുരഞ്ഞ് പൊങ്ങുന്ന ദേഷ്യത്തെ അവിയലിനു നുറുക്കിയും തോരന് ചതച്ചും തേങ്ങ കൊത്തിയരിഞ്ഞും വഴി തിരിച്ചു വിട്ടു.

ഓണമായിട്ടും വെളിച്ചം കാണാത്ത എന്റെ ഓണപ്പുടവ തുണിക്കവറിൽ തന്നെ ഇരുന്നെന്നെ പരിഹസിച്ചു.

” ഓണമുണ്ട വയറെ, ചൂളം പാടിക്കിട..” പാടി കൊണ്ട് അവസാന വിരുന്നുകാരും ഇറങ്ങി പോകുമ്പോൾ ആദ്യമായി , ജീവിതത്തിലാദ്യമായി ഓണത്തെ വെറുത്തു പോയി.

ഉള്ളത് കൊണ്ട് ഓണമാഘോഷിച്ചപ്പോൾ കിട്ടിയ സന്തോഷം ഇന്ന് നിറയെ സൗകര്യങ്ങളുടെ നടുവിലായിട്ടും കിട്ടാത്തത് എന്താണെന്ന് ഓർത്ത് ഞാൻ കുട്ടിക്കാലത്തെ എന്നോട് കലഹിച്ചു.

മകൾ ചെല്ലുമെന്ന് കരുതി വഴിക്കണ്ണുമായി കാത്തിരിക്കുന്ന വൃദ്ധജന്മങ്ങളെ ഓർത്ത് കണ്ണ് നിറഞ്ഞു.

ഓണം കണ്ണീരോണമായത് അത്രയും പ്രിയപ്പെട്ടൊരു കൂട്ടുകാരൻ മരിച്ചതറിഞ്ഞപ്പോഴാണ്.

സാറിന്റെ അടി കൊണ്ട് തിണിർത്ത കൈവെള്ളയിലെ ചുവന്ന പാടിൽ ചുണ്ടമർത്തി കണ്ണ് നിറച്ച് അവനെന്നോട് പറഞ്ഞു.” അയാളെ ഞാൻ കൊല്ലും.”

“ഗുരുനിന്ദ…ഉമിതീയിൽ ചാവും ചെക്കാ നീ..”

കണ്ണീരിനിടയിലൂടെ ഞാൻ പുഞ്ചിരിച്ചു.

എനിക്ക് വേണ്ടി സങ്കടപ്പെട്ട ആദ്യ പുരുഷൻ.

അവനെനിക്ക് സ്വന്തമായിരുന്നു.
പ്രണയമല്ല. അതിനുള്ള വകതിരിവ് ഒന്നുമില്ല.
പക്ഷേ അവനെന്റേത് ആയിരുന്നു.

തെങ്ങിൽ നിന്ന് വീണ് അവന്റെ അച്ഛൻ മരിച്ചതോടെ പഠിപ്പ് നിർത്തി കൂലിപ്പണിക്ക് ഇറങ്ങി.

പ്രാരാബ്ദങ്ങൾക്കിടയിൽ സൗഹൃദം പുലർത്താൻ വിട്ടു പോയെങ്കിലും അവനെന്നും എന്നെ ഓർമ്മിച്ചിരുന്നു എന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം.

ഓരോണക്കാലത്താണ് ഞാൻ പിന്നീടവനെ കാണുന്നത്.

കായ് വറുത്തത് ഉണ്ടാക്കാനുള്ള ഏത്തക്കുല വിലപേശി വാങ്ങുന്നതിനിടയിലാണ് ആരോ പിറകിൽ നിന്ന് തോണ്ടിയത്.

ക്ഷീണിച്ചു പോയെങ്കിലും, ഒറ്റയ്ക്ക് വലിക്കുന്ന ജീവിതഭാരം കൊണ്ട് കുഴിഞ്ഞു പോയ കണ്ണുകളിൽ ഞാനവന്റെ പഴയ തിളക്കം കണ്ടെത്തി.

ഔപചാരികതകൾ ഇല്ലാതെ മിണ്ടി മിണ്ടി കുറേ കഴിഞ്ഞപ്പോഴാണ് തമ്മിൽ കണ്ടിട്ട് വർഷങ്ങൾ ആയെന്ന് പോലും ഓർത്തത്.

സുഖമില്ലാത്ത അമ്മയും കാൻസർ ബാധിച്ച മകനും കൂലിപ്പണിക്ക് പോകുന്ന ഭാര്യയും ഉള്ള കൊച്ചു കുടുംബത്തിന്റെ വിശേഷം പറഞ്ഞു.

ഇത്രയും ഒറ്റയ്ക്ക് അവൻ എങ്ങനെ താങ്ങുന്നു എന്നോർത്ത് വേദനിച്ചു.

കുഞ്ഞിന് കൊടുക്കാൻ എന്തെങ്കിലും കൊടുക്കണമല്ലോ എന്ന് കരുതി പേഴ്സ് തുറക്കുമുന്നേ അവൻ പോക്കറ്റിൽ നിന്ന് മുഷിഞ്ഞ നൂറു രൂപയെടുത്ത് കയ്യിൽ പിടിപ്പിച്ചു.

“മോൾക്ക് എന്തെങ്കിലും മേടിച്ചു കൊടുക്കെന്ന് “പറഞ്ഞ്.

“ഡാ..”

“ഇതെങ്കിലും..”

കണ്ണ് നിറഞ്ഞെങ്കിലും സന്തോഷത്തോടെ അവന്റെ പോക്കറ്റിലേക്ക് എന്റെ കയ്യിലുണ്ടായിരുന്ന കാശ് തിരുകി വച്ചു.

” എനിക്ക് വേണ്ടി.. നമുക്ക് വേണ്ടി..”
ഞാൻ മെല്ലെ പറഞ്ഞു.

അന്ന് രാത്രി അവൻ കരഞ്ഞിട്ടുണ്ടാവണം. എന്നെപ്പോലെ.

അവൻ മരിച്ച വിവരമറിഞ്ഞത് തിരുവോണദിവസം രാവിലെയാണ്.
വണ്ടിയപകടം. ആത്മഹത്യ ആണോന്ന് സംശയമുണ്ടത്രേ.

ഒന്ന് പൊട്ടിക്കരയാൻ പോലും സമയം കിട്ടാതെ ഞാൻ ശർക്കര പാവ് കാച്ചി. പുളിയില്ലാത്ത തൈരിനെ കുറ്റം പറഞ്ഞ് പച്ചടി ഉണ്ടാക്കി.

കത്തുന്ന അടുപ്പിലേക്ക് വീണ്ടും വീണ്ടും വിറക് കുത്തി നിറച്ച് അടുക്കള പുകച്ചു. ഉയർന്ന പുകയിൽ തൊണ്ട കുത്തി ചുമച്ച് കണ്ണ് നിറച്ചു. വിറച്ച ചുണ്ടുകൾ കടിച്ചമർത്തി. നാവിനു ചോരനിറം.

ജനനമരണങ്ങൾക്കിടയിൽ കുറേ ഓണങ്ങൾ ചിരിച്ചും കരയിച്ചും നിസംഗതയണിയിച്ചും കടന്ന് പോയി.

അമ്മായിഅമ്മയില്ലാത്ത ഓണം.
അടുക്കളയിൽ എനിക്കിഷ്ടമുള്ള വിഭവങ്ങൾ നിറഞ്ഞു. നേരം വൈകിയാൽ കലഹിക്കാൻ, വച്ച കറിക്ക് കുറ്റം പറഞ്ഞ് കരയിപ്പിക്കാൻ ഇപ്പോൾ ആരുമില്ല.

എന്നിട്ടും സന്തോഷം തീരെയില്ല.
സ്വതന്ത്രയായെങ്കിലും അമ്മയോടൊപ്പം അവർ കൊണ്ട് പോയത് എന്റെ കുറേ വർഷങ്ങളെ കൂടെയായിരുന്നു.

നഷ്ടബോധത്തോടെ മാത്രം ഞാൻ ഓർക്കുന്ന എന്റെ പ്രായത്തെയും.
സ്വന്തമായി തീരുമാനമെടുക്കാൻ അറിയില്ലാരുന്നു.

ഇപ്പോഴും ഒരാളുടെ സങ്കടത്തിൽ മനസ് അലിയും. ഫലമെന്തെന്ന് ഓർക്കാതെ എന്തൊക്കെയോ ചെയ്യും.

കിട്ടുന്ന സങ്കടങ്ങളിൽ കുഞ്ഞിനെ പോലെ നിലവിളിച്ച് കരയും. എന്നെ ബന്ധിച്ചിരുന്ന ചങ്ങല കൊളുത്തും കൊണ്ടാണവർ പോയതെന്ന് തോന്നും ചിലപ്പോൾ. ഒരിക്കലും മോചനമില്ലാതെ.

ഫോണിന് മുന്നിലാണ് ഇന്നോണം. ഇൻസ്റ്റന്റ് കറികൂട്ടുകളും പായസം മിക്സും പാക്കറ്റിൽ കിട്ടുന്ന കായ വരുത്തുപ്പേരിയും ശർക്കര വരട്ടിയും. സമയം ഒരുപാടുണ്ട്. കുക്കറിൽ അരി വേവുന്നു. അടുക്കളയക്ക് കരി നിറമില്ല. വിഡിയോ കോളിൽ ഓണം ആശംസിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും.

വാട്സാപ്പിൽ ഓണം ആശംസിക്കുന്ന മെസ്സേജുകൾ കുന്ന് കൂടുന്നു.

അടഞ്ഞ് കിടക്കുന്ന ഗേറ്റിനരുകിൽ വഴിക്കണ്ണുമായി ഞാൻ നിൽക്കുകയാണ്.

കണ്ണീർ മൂടിയ കാഴ്ചയ്ക്ക് ഇടയിലൂടെ നിറം മങ്ങിയ ചിത്രം പോലെ പലരും ഓർമ്മകൾക്കുള്ളിൽ മറയുന്നു.

വിറയ്ക്കുന്ന കൈകൾ കൊണ്ട് ആശംസകൾ നേർന്ന് ഞാനിവിടെ ബാക്കിയാകുന്നു!!!

Post Views: 34
14
Anju Ranjima

കഥയില്ലാത്തവൾ..ഇരുട്ടിന് കൂട്ടിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിൽ ജീവിതം തിരയുന്ന കിറുക്കുള്ളവൾ

9 Comments

  1. sabira latheefi on October 12, 2024 10:55 AM

    അഞ്ജുസ്… കണ്ണ് നനച്ചു.ഉള്ളിൽ തൊടുന്ന എഴുത്ത്

    Reply
  2. Shiju on September 28, 2024 8:30 PM

    സൂപ്പർ… കണ്ണമ്മ, കൂട്ടുകാരൻ.. ഞാനും ആ സ്കൂൾ കുട്ടിയായി ഇത് വായിച്ചപ്പോ..

    Reply
  3. shybi shaju on September 28, 2024 6:00 PM

    ❤️❤️❤️👍👍

    Reply
  4. Deepika Ajith on September 25, 2024 11:00 AM

    കണ്ണ് നിറഞ്ഞു പോയി അഞ്ചു…. മനസ്സിൽ തൊട്ട എഴുത്ത് ❤️❤️

    Reply
  5. Nishiba M on September 24, 2024 6:14 PM

    നഷ്ടബോധത്തിന്റെ നീറ്റൽ. മനസ്സിൽ വല്ലാത്ത ഭാരം നന്നായി എഴുതി.

    Reply
    • Shreeja R on October 1, 2024 11:31 AM

      Super ❤️

      Reply
  6. Joyce on September 24, 2024 5:44 PM

    പല ചിന്തകളിലൂടെ കടന്നുപോയ ഓണവഴികൾ. നല്ല രചന.👌
    ❤

    Reply
  7. Sooryakalas on September 21, 2024 1:04 PM

    Enthinennariyathe ente kannu nirayukayaanu,nenjil kallu vacha pole feel aavunnu

    Reply
    • anju ranjima on September 21, 2024 1:11 PM

      🫂🫂🫂🫂

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.