Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യാത്ര… നിന്നിൽ നിന്നും
കഥ ജീവിതം

യാത്ര… നിന്നിൽ നിന്നും

By Santhi BinuSeptember 21, 2024Updated:October 8, 20247 Comments4 Mins Read313 Views
Bookmark Now
Please login to bookmark Close

No account yet? Register

യാത്ര…..
യാത്ര… നിന്നിൽ നിന്നും ഉള്ള യാത്ര.

ഇതെന്താ എയർപോർട്ടിലെക്ക് ഉള്ള വഴിയേ? ഓ പനി ആയിരുന്നല്ലോ അപ്പോൾ എല്ലാം കൂടി എന്നെ നാട്ടിലെക്ക് പാക്ക് ചെയ്യുന്നതാവും. ചങ്കുകളുടെ കാര്യം.. അല്ല, ആരാവും ഇപ്രാവശ്യം ടിക്കറ്റ് ബുക്ക്‌ ചെയ്തത്? ഓ സിനോയോ, ജോൺസൺ ചേട്ടനോ ആവും, അല്ല സിനോ ആവും അതാണ് ക്യാഷ് വാങ്ങാതത്. അവൻ എപ്പോഴും അങ്ങിനെയാണ്. ‘ഡാ, നാട്ടിൽ പോകുമ്പോൾ അല്ലേ ക്യാഷ് വേണ്ടത് നീ തിരിച്ച് വന്നിട്ട് സാലറി കേറുമ്പോൾ ഇട്ടാൽ മതി’ എന്നും പറഞ്ഞ് ആ കുഞ്ഞിക്കണ്ണുകൾ അടച്ചൊരു പോക്കുണ്ട് പഹയന്. ഇതും അങ്ങിനെ ആവും.. അല്ല എന്റെ കൂടെ ഇവൻമാരും ഉണ്ടോ, അശ്വിനും, ജിബിനും രണ്ടിന്റെയും മുഖം ആകെ മ്ലാനമാണല്ലോ? ഒന്നും മിണ്ടുന്നുമില്ല. ആ ചിലപ്പോൾ ലീവ് കുറവാകും. രണ്ടും നാട്ടിൽ വന്നാൽ തിരിച്ച് പോരാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലോ.. ഈ രണ്ടും ഉണ്ടെങ്കിൽ ഫ്ലൈററ്റിൽ ഇരുന്ന് ഒന്ന് സ്വപ്നം കാണാൻ പോലും സമ്മതിക്കില്ല അത്ര കലപില ആക്കും.

എയർപോർട്ടിൽ എത്തിയിട്ടും ഫ്‌ളൈറ്റിൽ കയറിയിട്ടും രണ്ടും ഒന്നും മിണ്ടുന്നില്ലല്ലോ? എന്താണ് രണ്ടും ആടി ആയോ. ഞാൻ ചോദിച്ചിട്ടും മിണ്ടുന്നില്ല.. പോട്ടെ നാട്ടിൽ ചെന്നിറങ്ങിയിട്ട് രണ്ടിനെയും കുടയാം. ഇപ്പോൾ ഈ മേഘങ്ങളെ ഇങ്ങനെ കണ്ടിരിക്കാം… കണ്ണുകൾ ഞാൻ മെല്ലെ അടച്ചു.. അല്ല നാട്ടിൽ എത്തിയോ ഇതെന്താ അപ്പനും ചേട്ടനും എല്ലാം ഉണ്ടല്ലോ ഇത്തവണ കൊണ്ട് പോകാൻ.. ഓ ഞാൻ ഇവന്മാരുടെ കൂടെ ആണ് വരുന്നത് എന്നറിഞ്ഞാവും. എല്ലായ്‌പോഴും ഞങ്ങൾ ഒന്നിച്ച് വന്നാൽ ഇവിടെ ഒരു ദിവസം റൂം എടുത്ത് നാട്ടിലെ കാറ്റടിച്ചു ഒരു മദ്യപാന ഉത്സവം നടത്തിയിട്ടേ വീട് അണയറള്ളു. അല്ല എന്തെ അപ്പന്റെയും ചേട്ടന്റെയും ഒക്കെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു. എന്തോ ഒരു ആപത്തു നടന്നിട്ടിട്ടുണ്ട്. ആരും ഒന്നും മിണ്ടുന്നില്ല.. എന്താണ്…

എന്റെ കൊച്ചു ഗ്രാമത്തിലെക്കുള്ള വഴിയേ കാറിന്റെ യാത്ര, അല്ല ആരും ഒന്നും മുണ്ടുന്നില്ല. നേര്യമംഗലം ഡൗൺ കഴിഞ്ഞ് സ്കൂളിന്റെ മുന്നിലൂടെ പോകുന്നു. എന്റെ സ്കൂൾ എനിക്കേറെ പ്രിയപ്പെട്ടോരിടം. ഒന്ന് കാർ നിറുത്തിയിരുന്നെങ്കിൽ… വേണ്ട വൈകിട്ട് വരാം. ഒന്ന് ആ ക്ലസ് റൂമിൽ തനിയെ ഇരിക്കണം. എന്റെയും ആ ഉണ്ടക്കണ്ണിയുടെയും പേര് കൊത്തിയിട്ട ആ ഡസ്ക് അവിടെ കാണുമോ? എത്ര പ്രണയങ്ങൾ പൂത്ത സ്ഥലം ആണ് അല്ലേ..

അല്ല സ്കൂളിന്റെ അടുത്ത് ഒരു പുതിയ വീട് പണി നടക്കുന്നല്ലോ. അല്ല അപ്പാ, ഇത്‌ ആരുടേതാണ്. ഓ അപ്പൻ കലിപ്പിൽ തന്നെ. ഒന്നും മിണ്ടുന്നില്ല. എത്ര നാൾ ആയി പുതിയ വീട് പണിയാൻ അപ്പനും അമ്മയും പറയുന്നു. പിണക്കം മാറ്റിക്കൊള്ളാം  അപ്പാ, ഇപ്രാവശ്യം എല്ലാം സെറ്റ് ആക്കിയിട്ടേ പോകുന്നുള്ളൂ. പ്ലാൻ വരെ വരപ്പിച്ച് പെട്ടിയിൽ ഉണ്ട്. അമ്മയുടെയും എന്റെയും ഏറ്റവും വലിയ സ്വപ്നം, നടുമുറ്റത്ത് ഒരു താമര കുളം. പുറത്ത് പെയ്യുന്ന മഴ വന്ന് ആ കുളത്തിൽ പതിക്കണം. അത് കണ്ട് അമ്മയുടെ മടിയിൽ കിടന്ന് ആ കുളിരിൽ അമ്മയുടെ മാത്രം കുഞ്ഞൻ ആയി ഇങ്ങനെ… അത് മാത്രമല്ല എന്റെ പെണ്ണിനെ ഈ വീട്ടിൽ താലി ചാർത്തികൊണ്ട് വന്ന് അവളുടെ കൂടെ ആ പടിയിൽ ഇരുന്ന് രാത്രിയിലെ നിലാമഴയെ കൺനിറയെ കാണണം.. എന്റെ മനസ്സിൽ ഞാൻ പറഞ്ഞ് അപ്പനെ നോക്കി ഒന്ന് കൺചിമ്മി അപ്പൻ ഇപ്പോളും പിണക്കത്തിൽ തന്നെ.

അല്ല ഇത്‌ പപ്പൻ ചെട്ടന്റെ ചായക്കട അല്ലേ? ഒരു മാറ്റാവുമില്ലാത്ത ഒരേയൊരിടം. വൈകിട്ട് വന്നൊരു ചായകുടിച്ചിട്ട് അമ്പലത്തിന്റെ കടവിൽ പോയി ഇത്തിരി നേരം ആ നടക്കെട്ടിൽ ഇരുന്ന് പെരിയറിന്റെ സൗന്ദര്യം ആസ്വദിക്കണം. അമ്പലപ്പറമ്പിലെ രാമതുളസിയുടെ ഗന്ധവുമായി വരുന്ന ആ കാറ്റിനെ ഇങ്ങനെ വലിച്ചെടുത്തു നെഞ്ചിൽ നിറക്കണം. അടുത്ത ഒരു വർഷത്തേക്കുള്ള എന്റെ നാടിന്റെ ഓർമ്മകൾക്കൊപ്പം സൂക്ഷിക്കാൻ.. അല്ല ഇതെന്താണ് ചായക്കടയിലെ പപ്പൻ ചേട്ടനും ആളുകളും എല്ലാം ഞങ്ങടെ കാർ കണ്ടപ്പോൾ എഴുനേറ്റ് പുറത്തേക്ക് വന്ന് നിൽക്കുന്നത്. എനിക്ക് ഒരു ചെറിയ എഴുത്തുകാരനുള്ള അവാർഡ് അവിടേ മലയാളി അസോസിയേഷൻ തന്നിരുന്നു. എന്റെ നാടിനെ കുറിച്ച് എഴുതിയതിന്.. അതിനുള്ള ബഹുമാനം ആവും.

അല്ല, വീട്ടിലെക്കുള്ള വഴിയിൽ ആളുകൾ ഉണ്ടല്ലോ! ഈ നാട്ടുകാർ വല്ല സ്വീകരണവും ഒരുക്കിയോ ദൈവമേ.. ആ വേലിക്കരുകിൽ നിൽക്കുന്നത് ആര്യ അല്ലേ? എന്റെ ആദ്യപ്രണയം ഉണ്ടക്കണ്ണി.. ടാ ചെറുക്കാ നീയില്ലാതെ എനിക്ക് പറ്റില്ല എന്ന് ഒരിക്കൽ പറഞ്ഞവൾ, ഇന്ന് ഒക്കത്ത് ഒരു കുഞ്ഞിനേയും ആയി, എന്നാലും വന്നല്ലോ അവൾ. അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നല്ലോ? ഓ എന്നെപോലെ ഒരു പ്രശസ്തനായ എഴുത്തുകാരന്റെ ഭാര്യ ആകാൻ പറ്റാത്തത്തിലെ വിഷമം ആകും. ഹഹ!!”

ആരും ഒന്നും മിണ്ടുന്നില്ല, ആരും എന്നെ നോക്കുന്നുമില്ല. ആരൊക്കെയോ വരുന്നു പോകുന്നു. ഒന്നും മിണ്ടുന്നില്ല എന്നോട്. അല്ല മുറ്റത്ത് ഒരു പന്തൽ. അവിടെ ഒരു ശവപ്പെട്ടിയിൽ ആരോ കിടക്കുന്നു.. അപ്പച്ചൻ ആകും എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല.
എന്താണിത്.. എല്ലാവരും വഴിയിലെക്ക് നോക്കുന്നു, ഞാനും നോക്കി. അല്ല, എന്റെ പെണ്ണ് അല്ലേ വരുന്നത്? അവൾ എന്തിനാണ് കരയുന്നത്? എന്താണ് അവളുടെ കയ്യിൽ അത്…. അത്… ഒരു പൂച്ചെണ്ട് അല്ലേ അതും വെള്ള റോസാപൂവുകൾ നിറഞ്ഞത്…. അപ്പോൾ, അപ്പോൾ… ഞാൻ മരിച്ചോ? മരിച്ചു.. കാരണം ഞാൻ അവളോട് ഒരിക്കൽ പറഞ്ഞിരുന്നു ഞാൻ മരിച്ചാൽ നീ എന്റെ കല്ലറയിൽ വെള്ള റോസാപൂവുകൾ വെയ്ക്കണം, അപ്പോൾ നിന്നിൽ നിന്നും അടർന്നു വിഴുന്ന കണ്ണീർ തുള്ളികളാൽ മാത്രമേ എനിക്ക് മോക്ഷം കിട്ടു എന്ന്…

വയ്യ.. എനിക്ക് നിന്റെ തകർന്നുള്ള നിൽപ്പ് കാണാൻ. എന്റെ പ്രണയമേ ഞാൻ കണ്ണുകൾ ഇറുക്കി അടച്ചു…
എന്നെ ഇപ്പോൾ കുഴിമാടത്തിലേക്ക് വെക്കാൻ തുടങ്ങുന്നു. എന്റെ പെണ്ണ് നെഞ്ച് പൊട്ടികരയുന്നു. വയ്യ! ഞാൻ പോകില്ല എന്നെ വെക്കരുതേ കുഴിയിൽ…. ഞാൻ.. ഞാൻ.. എന്റെ പെണ്ണിന് വാക്ക് കൊടുത്തിരുന്നു അവളെ ഒറ്റക്കാക്കി പോകില്ല എന്ന്.. ദയവ് ചെയ്ത് എന്നെ മൂടരുത്. അവൾ ഒറ്റക്കാകും. അത് എനിക്ക് പറ്റില്ല. അവളെ ഒറ്റയ്ക്കാക്കാൻ ഞാൻ സമ്മതിക്കില്ല. നിങ്ങൾ കാണുന്നില്ലേ എന്റെ മുത്തിന്റെ കണ്ണുനീർ ഒരു മഴയായ് എന്നെ നനക്കുന്നത്? പിന്നെ എങ്ങിനെ ഞാൻ പോകും?

അല്ല, എന്താണ്? ആരോ ഒരാൾ അവളുടെ തോളിൽ പിടിക്കുന്നു. അതെ, അവൾ ആ നെഞ്ചിൽ ചാരി കരയുന്നു.. അപ്പോൾ അവൾ ഒറ്റക്കല്ല ആവുളുടേതായി അവൾക്കായ് ആരോ വന്നിരിക്കുന്നു….. ഇനി എനിക്ക് പോകാം.. സ്വസ്ഥമായി.. അവൾ ഒറ്റക്കല്ല…
എന്റെ വാക്ക് ഞാൻ പാലിച്ചു.

Post Views: 34
7
Santhi Binu

അക്ഷരങ്ങളെ കൂട്ടാക്കിയൊരാൾ

7 Comments

  1. മിനി സുന്ദരേശൻ on January 17, 2026 1:34 AM

    അവസാന യാത്രയിലെ കാഴ്ചകൾ നന്നായി എഴുതി…. നൊമ്പരം ഉണർത്തുന്ന കഥ👍❤️

    Reply
  2. Thara Subhash on January 15, 2026 7:50 PM

    നല്ല കഥ . ചെറിയൊരു നൊമ്പരം. പ്രിയപ്പെട്ടവളെക്കുറിച്ചുള്ള കരുതൽ! ഇഷ്ടമായി👌👏❤️

    Reply
  3. Joyce Varghese on January 15, 2026 7:03 PM

    നല്ല കഥ സ്വപ്നങ്ങളും സൗഹൃദവും ഇഴച്ചേർന്ന കഥ. നോവു പടർത്തിയ രചന
    😰
    എഴുത്ത്👍👏

    Reply
  4. Suma Jayamohan on January 15, 2026 1:36 PM

    മനോഹരം❤️👌🌹

    Reply
  5. Sunandha on January 15, 2026 12:35 PM

    മനോഹരമായി എഴുതി 👍

    Reply
  6. Jauhara on September 24, 2024 9:28 PM

    👌

    Reply
  7. Najiya Najeeb on September 23, 2024 1:50 PM

    നന്നായിട്ടുണ്ട്

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.