ഞാൻ മരിച്ചിരിക്കുന്നു അതും അറിഞ്ഞത് ജന്മം തന്ന അമ്മതന്നെ.. ഉറക്കത്തിൽ നിന്നും എന്നെ വിളിച്ചെഴുനേൽപ്പിക്കാൻ വന്നതാണ് ഞാൻ അനങ്ങുന്നില്ല. അമ്മ കുലുക്കി വിളിക്കുന്നു. പയ്യെ ഞാൻ എഴുനേൽക്കാൻ നോക്കി. ഇല്ല അനങ്ങാൻ പറ്റുന്നില്ല. എന്തോ എനിക്ക് ഭാരം തോന്നുന്നില്ല. എങ്കിലും അനങ്ങാൻ പറ്റുന്നില്ല.. അമ്മേ എന്ന് ഉറക്കെ നിലവിളിച്ചു ഇല്ല ശബ്ദം വരുന്നില്ല.. ചെറുപ്പത്തിൽ പനിവന്ന് ബോധം പോയപ്പോൾ പോലും അമ്മേ എന്ന് വിളിച്ചതാണല്ലോ? അമ്മ നിലവിളിക്കുന്നു. അത് കേട്ടിട്ട് ആരെല്ലാമോ ഓടി കൂടി. എല്ലാവരും എന്റെ കൈയിൽ പിടിച്ചുനോക്കുന്നു. കഴിഞ്ഞു അതെ അടുത്തവീട്ടിലെ ഡോക്ടർ അങ്കിൾ ആണ് പറഞ്ഞത്.. അതാ, എന്റെ ഇളയപ്പൻ കരഞ്ഞുകൊണ്ട് വന്ന് എന്നെ കെട്ടിപിടിക്കുന്നു. പതിയെ എന്റെ കണ്ണുകൾ തിരുമ്മി അടച്ചു.. അമ്മയെ ആരെല്ലാമോ ചേർന്ന് റൂമിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു. അമ്മേ, പോകല്ലേ എന്ന് ഞാൻ പറയുന്നുണ്ട്. ഇല്ല, ആരും ഒന്നും കേൾക്കുന്നില്ല.. എന്റെ കൂട്ടുകാർ വന്നു എല്ലാവരും കരയുന്നു. അല്ല, ഇപ്പോൾ അവരെല്ലാം…
Author: Santhi Binu
യാത്ര….. യാത്ര… നിന്നിൽ നിന്നും ഉള്ള യാത്ര. ഇതെന്താ എയർപോർട്ടിലെക്ക് ഉള്ള വഴിയേ? ഓ പനി ആയിരുന്നല്ലോ അപ്പോൾ എല്ലാം കൂടി എന്നെ നാട്ടിലെക്ക് പാക്ക് ചെയ്യുന്നതാവും. ചങ്കുകളുടെ കാര്യം.. അല്ല, ആരാവും ഇപ്രാവശ്യം ടിക്കറ്റ് ബുക്ക് ചെയ്തത്? ഓ സിനോയോ, ജോൺസൺ ചേട്ടനോ ആവും, അല്ല സിനോ ആവും അതാണ് ക്യാഷ് വാങ്ങാതത്. അവൻ എപ്പോഴും അങ്ങിനെയാണ്. ‘ഡാ, നാട്ടിൽ പോകുമ്പോൾ അല്ലേ ക്യാഷ് വേണ്ടത് നീ തിരിച്ച് വന്നിട്ട് സാലറി കേറുമ്പോൾ ഇട്ടാൽ മതി’ എന്നും പറഞ്ഞ് ആ കുഞ്ഞിക്കണ്ണുകൾ അടച്ചൊരു പോക്കുണ്ട് പഹയന്. ഇതും അങ്ങിനെ ആവും.. അല്ല എന്റെ കൂടെ ഇവൻമാരും ഉണ്ടോ, അശ്വിനും, ജിബിനും രണ്ടിന്റെയും മുഖം ആകെ മ്ലാനമാണല്ലോ? ഒന്നും മിണ്ടുന്നുമില്ല. ആ ചിലപ്പോൾ ലീവ് കുറവാകും. രണ്ടും നാട്ടിൽ വന്നാൽ തിരിച്ച് പോരാൻ മടി ഉള്ള കൂട്ടത്തിൽ ആണല്ലോ.. ഈ രണ്ടും ഉണ്ടെങ്കിൽ ഫ്ലൈററ്റിൽ ഇരുന്ന് ഒന്ന് സ്വപ്നം കാണാൻ പോലും…
