Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മുപ്പട്ട് വെള്ളിയാഴ്ച
ഓർമ്മകൾ ജീവിതം നര്‍മം

മുപ്പട്ട് വെള്ളിയാഴ്ച

By Sheeba PrasadOctober 16, 2024Updated:October 28, 20242 Comments4 Mins Read170 Views
Bookmark Now
Please login to bookmark Close

No account yet? Register

“ഇന്നത്തേത് പോലെ അന്നും ഒരു അമാവാസി രാത്രിയായിരുന്നു.. പോരെങ്കിലോ മുപ്പട്ടു വെള്ളിയാഴ്ചയും.. ഞാൻ വാസുദേവനൊപ്പം അവന്റെ സൈക്കിളിലാണ് കവല വരെ വന്നത്.. അവിടെ നിന്ന് രണ്ടു മൈൽ ദൂരമുണ്ട് വീട്ടിലേക്ക്. നേരം എത്രായീന്നു ഒരു പിടീമില്ല.. ഞങ്ങൾ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുമ്പോൾ എട്ടു മണീടെ സൈറൺ കേട്ടിരുന്നു. അപ്പൊപ്പിന്നെ എന്തായാലും പത്തുമണി കഴിഞ്ഞു കാണും..” അപ്പുപ്പൻ ഓർമയിൽ പരതി പഴയ കഥകൾ പറയുകയാണ്.  വല്ലപ്പോഴും മാത്രമേ ഇങ്ങനെ പഴങ്കഥകളുടെ ഭാണ്ഡം തുറക്കാറുള്ളൂ..

“എന്നിട്ട്?” അക്ഷമയോടെ അണ്ണൻ ചോദിച്ചു.

“ഞാൻ കൊല്ലന്റെ ആലയിൽ തട്ടി വിളിച്ചു.  അയാൾക്ക് അത്ഭുതം, എന്താ ചാന്നാരെ ഈ അസമയത്ത്?”

“നീ ഒരു ചൂട്ടുകറ്റ ഇങ്ങ് കത്തിച്ച് തന്നേ.. പാതിരായ്ക്ക് എങ്കിലും വീട് പിടിക്കട്ടെ..”

“എന്നാലും ചാന്നാരെങ്ങനെയാ ഈ രാത്രി വീട് പിടിക്കുക.. നോക്കിയേ കണ്ണിൽ കുത്തിയാൽ അറിയാത്ത ഇരുട്ട്.. പോരെങ്കിൽ മുപ്പട്ട് വെള്ളിയാഴ്ചയും..”

“നീയൊന്നു പോടാ..”

ഞാനാ ചൂട്ടും വാങ്ങി നടന്നു.. ഒരു വീട് പോലും വഴിയില്ലെങ്ങുമില്ല.. ഇന്നത്തെ പോലെ വലിയ വഴിയൊന്നുമല്ല. കാളവണ്ടി പോകുന്ന ചെറിയ ഇടവഴിയാണ്.. ഇരുവശവും കശുമാവിൻ തോപ്പുകൾ.. ഇടയ്ക്ക് കശുമാവിൻ ചില്ലകൾ എന്റെ മുഖത്തു തട്ടും. കാലൻകോഴി കൂവുന്ന ഒച്ചയിൽ ഉള്ള് കിടുങ്ങും. മുക്കാൽ മൈൽ പിന്നിട്ടപ്പോഴേ ചൂട്ടുകറ്റ കെട്ടു.  ഇനിയും ഏറെ ദൂരമുണ്ട്.. ഞാൻ നമ്മുടെ കല്ലറാംതോടിന്റെ വഴിയിലേക്ക് ഇറങ്ങി.. ആ നേരത്താണ് എന്റെ പിറകിൽ എന്തോ വീഴുന്ന ഒച്ച കേട്ടത്.  വവ്വാൽ ചിറകടിച്ചു പോയതാകും. ഞാൻ തിരിഞ്ഞു നോക്കി. ഒന്നും വ്യക്തമല്ല. ഞാനാ ഇരുട്ടിലേക്ക് കണ്ണുകൾ കൂർപ്പിച്ചു നോക്കി. അന്നേരം കണ്ടു, കട്ട ഇരുട്ട് മുറ്റിയത് പോലെ ഒരു കൂറ്റൻ കാള.. ഓ അതിന്റെ കൊമ്പൊക്കെ ഇങ്ങനെ തിളങ്ങുവാ.. എന്നെ തുറിച്ചു നോക്കി നിൽക്കുന്നു കാള.. എനിക്ക് ഉള്ളം കാൽ മുതൽ ഉച്ചി വരെ വിറച്ചു.  പിന്നെ ഞാൻ തിരിഞ്ഞു നോക്കിയില്ല.  മുന്നോട്ട് നടന്നു. ഞാൻ നടക്കുന്നതിന്റെ പിറകെ കാളയും നടന്നു വരുന്നുണ്ടായിരുന്നു. ”

“എന്നിട്ട്?” ശ്വാസം അടക്കി പിടിച്ചു ചേച്ചി ചോദിച്ചു.

“പോയ അമാവാസിടെ അന്നാണ് ചെല്ലപ്പൻ ചെട്ടിയാരെ തോട്ടു വക്കത്ത് കാള കുത്തി ചത്ത നിലയിൽ കണ്ടത്.. എന്റെ കാര്യം തീർന്നു.. ഞാൻ ഉറപ്പിച്ചു.. എന്റെ ചാന്നാട്ടിയേം പിള്ളേരേം ഇനി കാണാൻ ഒക്കില്ലല്ലോ..”

“ഹയ്യോ..” ഞാൻ നിലവിളി അമർത്തി.

“ബാക്കി പറയ് അപ്പുപ്പാ..”

“ഞാനങ്ങു തൊഴുതു വിളിച്ചു, എന്റെ ഇടയാവണത്തു തമ്പുരാട്ടി.. എന്നെ കാത്തോളണേ.. എന്റെ ജീവൻ തിരിച്ചു തന്നേക്കണേ..”

“എന്നിട്ടെന്തായി?”

തൊഴുതു പ്രാർഥിച്ച് കുറച്ചു മുന്നോട്ട് ചെന്നപ്പോ, ഒരു അമ്മുമ്മ നിൽക്കുന്നു..

“ഇരുട്ടത്തോ?”

“ങ്.. അമ്മുമ്മ എന്റൊപ്പം നടന്നു. അമ്മുമ്മ ഒന്നും മിണ്ടിയില്ല. എന്നാലും കൂടെ നടക്കുന്നത് ഞാൻ അറിഞ്ഞു. ഞാൻ വീട്ടിൽ കയറി തിരിഞ്ഞു നോക്കിയപ്പോ ആരുമില്ല പിറകിൽ.. ഓ… തമ്പുരാട്ടി..”

അപ്പുപ്പൻ എഴുന്നേറ്റു നിന്നു തൊഴുതു.  കൂടെ ഞങ്ങളും!

“ചാന്നാരെ, കൊച്ചുങ്ങളെ അങ്ങ് പറഞ്ഞു വിടാൻ പറഞ്ഞു..” കറുത്ത മൂപ്പില് റോഡിൽ നിന്ന് വിളിച്ചു പറഞ്ഞു.

“ടാ.. നിങ്ങൾ വീട്ടിൽ പോ.. അവൾ ഒറ്റയ്ക്ക് അല്ലേയുള്ളൂ..” കഥയിൽ ലയിച്ചിരുന്ന എന്നോടും അണ്ണനോടുമായി അപ്പുപ്പൻ പറഞ്ഞു.

ഞാനും അണ്ണനും വരാന്തയിൽ നിന്ന് വെളിയിലേക്ക് നോക്കി.  കട്ട പിടിച്ച ഇരുട്ട്.

നേരം ഒരുപാട് ആയിക്കാണും. റേഡിയോയിൽ ഏഴരേടെ നാടകം കഴിഞ്ഞിട്ട് ഒത്തിരി നേരമായി.

ഞങ്ങൾ ഇരുട്ടത്തേക്ക് നോക്കി നിന്നു.

“കൊണ്ടാക്കണോടാ?” മാമൻ വിളിച്ചു ചോദിച്ചു.

“ഓ എന്തിന്.. അവര് വലുതായില്ലേ.. ഒറ്റ ഓട്ടത്തിന് അങ്ങെത്തില്ലേ.” അപ്പുപ്പൻ നിസാരമായി പറഞ്ഞു.

“പോവുമോടാ..” വീണ്ടും മാമൻ.

“ഞങ്ങൾ പൊക്കോളാം..” അണ്ണൻ പറഞ്ഞു.

“ഒറ്റയ്ക്ക് വെളിയിൽ ഇറങ്ങിയാൽ നിക്കറിൽ മുള്ളുന്നോനാ..” മാമന്റെ കളിയാക്കൽ പിന്നിൽ കേട്ടു.

ഞങ്ങൾ കൈകൾ കൊരുത്തു പിടിച്ച് വെളിയിലേക്കിറങ്ങി.. ഒരു മൂന്നൂറ്‌ മീറ്റർ ദൂരമേ ഞങ്ങളുടെ വീട്ടിലേക്കുള്ളൂ.. ഇന്നത്തെ കാലമല്ല.. റോഡിലെ പോസ്റ്റിൽ ലൈറ്റ് ഇല്ല.  ഞങ്ങൾക്ക് പോകേണ്ട ദൂരത്തിനിടയിൽ ആകെ രണ്ടു വീടെയുള്ളൂ.

കോർത്തു പിടിച്ച കൈകളുടെ തണുപ്പ്.. ഞങ്ങൾക്ക് പേടി തോന്നി. ഒരു പത്തു ചുവട് നടന്നു.

“ടാ, എനിക്ക് പേടിയാവുന്നു. നിനക്ക് പേടിയുണ്ടോ?”

“ഇല്ല..” രഹസ്യം പോലെ അണ്ണന്റെ മറുപടി വന്നു.

കുറച്ചു ദൂരം പിന്നിട്ടു.  പാലുമ്മയുടെ വീടിന്റെ മുന്നിലെത്തി.  പെട്ടെന്ന് കയ്യാല അരികിലെ വൈക്കോൽ കൂനയുടെ ചാരെ ആരോ എഴുന്നേറ്റു..  ഉമ്മാടെ വീട്ടിലെ ബൾബിന്റെ വെളിച്ചത്തിൽ മങ്ങിയ നിഴൽ പോലെ ഞങ്ങൾ കണ്ടു.

ആകാശം മുട്ടെ ഉയരം.. ഭീകര സത്വം.

“എടീ.. എനിക്ക് മൂത്രം ഒഴിക്കണം..” കരയുന്ന പോലൊരു ഒച്ച.. അണ്ണൻ ഇപ്പൊ കരയുമെന്ന് തോന്നി..

ഞങ്ങൾ അനങ്ങാൻ കഴിയാതെ പാലുമ്മയുടെ കയ്യാല അരികിൽ നിൽക്കുവാ..

“നമുക്ക് ചീമാമനെ കൂട്ടിന് വിളിച്ചാലോ?”

“ഉം..” അണ്ണൻ വീണ്ടും രഹസ്യം പോലെ മൂളി..

ഞങ്ങൾ ചീമാമന്റെ വീടിന്റെ വശത്തേക്ക് നടന്നു.. റോഡിനോട് ചേർന്നാണ് വീട്. ജനാല തുറക്കുന്നത് റോഡിലേക്കാണ്.  ജനാലയിൽ തട്ടി വിളിച്ചു..

“ചീമാമ.. എഴുന്നേൽക്ക്..ചീമാമ..”

ഒരു രക്ഷയുമില്ല.. രാത്രി കള്ള് കുടിച്ച് കിടക്കുന്ന ആളാണ്.. ബോധം പോലും കാണില്ല.

ഇനിയെന്ത് ചെയ്യും? അണ്ണൻ കരയും പോലെ ചോദിച്ചു.

“നമുക്ക് ഓടാം..”

ഞങ്ങൾ കൈവിടാതെ ഓടി.. വീടിന്റെ ഏതാണ്ട് അരികെ എത്താറായി.. പൊട്ടന്റെ,  ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ വളവിൽ എത്തിയതും മുന്നിൽ ഒരു കാള!

ശ്വാസം വിലങ്ങി ഞങ്ങൾ നിന്നു.

“അപ്പുപ്പന്റെ കാള..” ഞാൻ നിലവിളി പോലെ പറഞ്ഞു..

“അയ്യോ.. നമ്മളെ കാള കുത്തി കൊല്ലും..” ഞാൻ വലിയ വായിൽ കരഞ്ഞു.. പക്ഷേ ഒച്ച കാറ്റു പോലെയേ ഒള്ളൂ..

കാള ഞങ്ങളെ നോക്കി നിൽക്കുന്നു.. ഞാൻ സൂക്ഷിച്ചു നോക്കി.  അത് അയവെട്ടുന്നു. ഞങ്ങൾ കല്ലുപോലെ ഉറഞ്ഞു നിന്നു.  യ്യോ.. ദാ കാള മുന്നോട്ടു വരുന്നു.. ഞങ്ങൾ കയ്യാലയോട് ചേർന്നു നിന്നു.

ഇതിനിടയിൽ അണ്ണൻ നിക്കറിൽ മുള്ളിയോന്നൊരു സംശയം!

കാള ഞങ്ങളെ കടന്ന് പിന്നിലേക്ക് പോയി.

പിന്നെയൊരു ഓട്ടമായിരുന്നു. അമ്മാ എന്നൊരു നിലവിളിയോടെ വീട്ടിലെ കതകിലിടിച്ചു നിന്നു.

“എന്താ പിള്ളേരെ കൂവി വിളിക്കുന്നത്?”

അമ്മ ഇറങ്ങി ഒരു ചോദ്യം..

കാ.. കാ..കാള.. ഞാൻ അണച്ചു കൊണ്ട് പറഞ്ഞു..

“ആഹ്.. ചെട്ടിയാരുടെ കാള  സന്ധ്യ മുതൽക്കേ കയറും പൊട്ടിച്ചു നടക്കുന്നു. അതിന് നിങ്ങൾ എന്തിനാ ഓടിയത്? കാളയെ കണ്ടിട്ടില്ലേ?”

“അയ്യേ.. ചെട്ടിയാരുടെ കാളയോ?” അണ്ണൻ ചമ്മലോടെ ചോദിച്ചു..

“എന്താടാ ചെട്ടിയാരുടെ കാള തുണിയുടുക്കാതെ ആണോ നടക്കുന്നത്.. അയ്യേന്ന് വെക്കാൻ?”

ഹും തമാശ..

“അത് എന്നും രാത്രി കയറും പൊട്ടിച്ചു, പാലുമ്മടെ വൈക്കോൽ കൂനെന്ന്.. വൈക്കോൽ തിന്നാൻ പോകും.. വയറു നിറയുമ്പോൾ തിരിച്ചു പോരും. അത് ചെട്ടിയാരും കാളയും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റാണ്…” അമ്മ തമാശ പോലെ പറഞ്ഞു.

എന്തായാലും മുപ്പട്ടു വെള്ളിയാഴ്ചയും അമാവാസിയും ചെട്ടിയാരുടെ കാളയും കാരണം ഞങ്ങൾ നാല് ദിവസം പനി പിടിച്ചു കിടന്നു!

Post Views: 27
2
Sheeba Prasad

Reader, Writer, Teacher

2 Comments

  1. Shreeja R on October 29, 2024 9:42 PM

    👌👌

    Reply
  2. Nishiba M on October 25, 2024 4:08 PM

    മനോഹരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.