Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ആരാ അത് ചെയ്തത്?
  • എനിക്കൊരു ചെവി വേണം!!
  • നഷ്ടങ്ങൾ
  • എന്തിനെന്നറിയാതെ
  • വിവർത്തനം
  • അതിരുകളില്ലാത്ത സ്നേഹം
  • ചിലത് മറക്കാതിരിക്കുക
  • ഒരു ഇര കൂടി…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, July 11
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പട്ടുസാരി
അനുഭവം പാരന്റിങ്

പട്ടുസാരി

By Sneha Dayal predOctober 30, 2024Updated:November 20, 20243 Comments2 Mins Read317 Views
Bookmark Now
Please login to bookmark Close

No account yet? Register

“വയലറ്റ് നിറം എനിക്ക് പണ്ടേ ചേരില്ല. അല്ലെങ്കിലും കറുത്ത നിറമുള്ളവർക്ക് ഈ നിറം ചേരില്ലെന്നേ. എനിക്ക് മഞ്ഞ നിറമാണിഷ്ടം. അതാകുമ്പോ കുറച്ചു നിറം തോന്നിക്കും ”

അമ്മ ഇതു പറഞ്ഞിട്ട് എന്നെ നോക്കി. ഞാനാണെങ്കിൽ ഇതൊന്നും എന്നോട് പറയുന്നതേയല്ല എന്ന ഭാവത്തിൽ നിന്നു.

അമ്മയ്ക്കും എനിക്കും സമ്മാനമായി കിട്ടിയതാണ് രണ്ടു പട്ടു സാരികൾ. വയലറ്റ് അമ്മയ്ക്കും എനിക്ക് മഞ്ഞയും. നേരിട്ട് അമ്മ ചോദിച്ചില്ലെങ്കിലും പല തവണയായി എന്നോടല്ലാതെ പറയും “മഞ്ഞ നിറമാണ് എനിക്ക് നല്ലത് “. അപ്പൊ മനസ്സിൽ ഞാൻ പറയും എന്റെ കയ്യിലെ സാരി കിട്ടാനുള്ള അമ്മയുടെ സൈക്കോളജിക്കൽ മൂവ്.
സത്യം പറഞ്ഞാൽ സാരി എനിക്ക് ഉടുക്കാനെ അറിയില്ല. കല്യാണം കഴിഞ്ഞിട്ട് പിന്നെ സാരി ഉടുത്തിട്ടുമില്ല. എന്നാലും ഒരാൾ സന്തോഷത്തോടെ തന്ന സമ്മാനം അമ്മയ്ക്ക് കൊടുക്കാനും തോന്നിയില്ല.

അമ്മ നല്ല ഭംഗിയിയിൽ സാരി ഉടുക്കും.. വെള്ളയും മഞ്ഞയും നിറമാണിഷ്ടം. അലമാര നിറഞ്ഞു കവഞ്ഞിട്ടും അമ്മയുടെ സാരി പ്രാന്തിനു യാതൊരു മാറ്റവും വന്നില്ല.
ചെറുപ്പം മുതലേ സ്പോർട്സ് ഇഷ്ട്ടമായിരുന്നത്  കൊണ്ട് സീനിയർ സിറ്റിസൺ സ്പോർട്സ്സിൽ അംഗമായി മെഡലുകൾ നേടി കൂട്ടി കൊണ്ടിരുന്നു. അയോധ്യ യിൽ സ്പോർട്സിനു  പോകുന്നതിനു മുൻപ് എന്നെ കാണാൻ വന്നു. അപ്പോഴും ശബ്‍ദം കുറച്ചു പറഞ്ഞു. “മഞ്ഞ സാരി ആണെനിക്കിഷ്ടം. അപ്പോഴും ഞാൻ ശ്രദ്ധിക്കാത്ത പോലെ നിന്നു.

രണ്ടാഴ്ച കഴിഞ്ഞ് തിരിച്ചു വന്നിട്ട് എന്നെ വിളിച്ചു പറഞ്ഞു. അയോധ്യയിൽ പോയി. കാശിയിലും പോയി. ഇനി മരിച്ചാലും കുഴപ്പമില്ല. എന്റെ ബാഗ് നഷ്ട്ടപെട്ടു. അതിൽ ഉണ്ടായിരുന്ന മരുന്നും പട്ടു സാരികളും പോയി. പട്ടു സാരികൾ പോയതിൽ ആണ് കൂടുതൽ സങ്കടം പറഞ്ഞത്.

വൈകുന്നേരം പതിവില്ലാതെ അച്ഛൻ വിളിച്ചു വേഗം വീട്ടിലേക്ക് വരാൻ പറഞ്ഞു. അമ്മയ്ക്ക് എന്തോ സുഖമില്ല. അമ്മ ഭയങ്കര സ്ട്രോങ്ങ്‌ ആയത് കൊണ്ട് ചെറിയ എന്തോ ആണെന്ന് മനസ് പറഞ്ഞു. ഹോസ്പിറ്റലിൽ എത്തി അകത്തു കയറി നോക്കിയപ്പോൾ ഒരു ബെഡിൽ വെള്ളതുണി മാത്രേ ഞാൻ കണ്ടുള്ളു. മുഖത്തേക്ക് നോക്കാനുള്ള ധൈര്യം കിട്ടിയില്ല… കണ്ണിൽ ഇരുട്ട് കയറി… ഇനി അമ്മ ഇല്ലയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല.

പല തവണ അമ്മ ചോദിച്ചിട്ടും കൊടുക്കാതിരുന്ന ആ പട്ടു സാരീ അവസാനം അമ്മ ചോദിക്കാതെ തന്നെ അന്ന് ഞാൻ കൊടുത്തു. ആഗ്രഹിച്ച പോലെ ആ മഞ്ഞ പട്ടു സാരി ഉടുത്ത് അമ്മ ഒരുങ്ങി. പക്ഷേ അത് അമ്മ മാത്രം അറിഞ്ഞില്ല. ചുറ്റും സ്പോർട്സിൽ അമ്മ വാരി കൂട്ടിയ മെഡലുകളും സർട്ടിഫിക്കറ്റുകളും. അതിന് നടുവിൽ വലിയ ചുവന്ന പൊട്ട് വച്ച് മഞ്ഞ പട്ടു സാരീ ഉടുത്തു അമ്മ കിടന്നു. ഒന്ന് കണ്ണ് തുറന്നു നോക്കിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

“നോക്കിക്കേ ഞാൻ നേരത്തെ പറഞ്ഞതല്ലേ എനിക്ക് മഞ്ഞ നിറമാണ് ഭംഗി എന്ന്”

എനിക്കും അറിയാമായിരുന്നു അമ്മേ എന്നിട്ടും…😔

5
Sneha Dayal pred

3 Comments

  1. Joyce Varghese on June 30, 2026 3:56 AM

    ഹൃദയസ്പർശ്ശിയായ രചന. ചില കാര്യങ്ങൾ, ചെയ്യാമായിരുന്നു എന്ന് എന്ന തോന്നൽ നമ്മെ നോവിച്ചു കൊണ്ടിരിക്കും. തിരിച്ചു വരാത്ത സമയം.
    👍

    Reply
  2. Rejimol. NR on November 4, 2024 12:13 PM

    അമ്പലത്തിൽ ചെന്നാൽ ഓർക്കാത്ത ഒരു ദിവസം പോലുമില്ല കഴിഞ്ഞ സപ്താ ഹ ത്തിന് പാട്ടുമ്പാടി ഞങ്ങടെ കൂടെ നടന്ന ആൾ ആണ് ഇനി ഇല്ല എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല 😢😢

    Reply
    • Suma Jayamohan on June 29, 2026 4:14 PM

      പിന്നീട് എന്നു വിചാരിച്ച് ഒന്നും മാറ്റിവെയ്ക്കരുത് നാളെയെന്തെന്നാർക്കറിയാം അല്ലേ?
      മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.