Author: Sneha Dayal pred

19 വർഷങ്ങൾക് മുമ്പ് ഞാൻ നഴ്സിംഗ് പഠിക്കുന്ന കാലം. അവിടെ എല്ലാ മാസവും ഹോസ്റ്റലിന്റെ ചുമതല ഓരോരോ സ്റ്റുഡന്റ് സിനു കൊടുക്കും. ആ മാസം എനിക്ക് ആയിരുന്നു ചാർജ്.   രാവിലെ മിസ്സ്‌ എന്നെ വിളിച്ചു പറഞ്ഞു. “ഇന്ന് ഹോസ്പിറ്റലിൽ പോകണ്ട. common റൂമിൽ കുറച്ചു പണികൾ ഉണ്ട് പണിക്കാർ പുറത്തു നിന്ന് വരും. ” (ഞങ്ങൾക്ക് ഒരു common റൂം ഉണ്ടായിരുന്നു. TV കാണാനും പത്രം വായിക്കാനും പഠിക്കാനും ഒക്കെയുള്ള ഒരു വല്യ ഹാൾ. ) ഹോസ്പിറ്റലിൽ പോകണ്ട എന്ന് കേട്ടതും ഉള്ളിൽ ചറപറ ലഡ്ഡുകൾ പൊട്ടി. എന്നാലും മിസ്സ്‌ ന്റെ മുന്നിൽ സങ്കടം അഭിനയിച്ചു. 10 മണി ആയപ്പോ രണ്ടു പേർ വന്നു. റൂം കാണിച്ചു കൊടുത്ത് ഞാൻ മുങ്ങി. കുറെ കഴിഞ്ഞു ഞാൻ റൂം നോക്കാൻ വേണ്ടി ചെന്നു. പണികൾ കഴിഞ്ഞോ എന്ന് ചോദിച്ച കൂട്ടത്തിൽ വീട് എവിടെയാണ് എന്ന് ഞാൻ ചോദിച്ചു. എന്റെ നാട്ടുകാരൻ ആണെന്ന് എന്ന്…

Read More

“വയലറ്റ് നിറം എനിക്ക് പണ്ടേ ചേരില്ല. അല്ലെങ്കിലും കറുത്ത നിറമുള്ളവർക്ക് ഈ നിറം ചേരില്ലെന്നേ. എനിക്ക് മഞ്ഞ നിറമാണിഷ്ടം. അതാകുമ്പോ കുറച്ചു നിറം തോന്നിക്കും ” അമ്മ ഇതു പറഞ്ഞിട്ട് എന്നെ നോക്കി. ഞാനാണെങ്കിൽ ഇതൊന്നും എന്നോട് പറയുന്നതേയല്ല എന്ന ഭാവത്തിൽ നിന്നു. അമ്മയ്ക്കും എനിക്കും സമ്മാനമായി കിട്ടിയതാണ് രണ്ടു പട്ടു സാരികൾ. വയലറ്റ് അമ്മയ്ക്കും എനിക്ക് മഞ്ഞയും. നേരിട്ട് അമ്മ ചോദിച്ചില്ലെങ്കിലും പല തവണയായി എന്നോടല്ലാതെ പറയും “മഞ്ഞ നിറമാണ് എനിക്ക് നല്ലത് “. അപ്പൊ മനസ്സിൽ ഞാൻ പറയും എന്റെ കയ്യിലെ സാരി കിട്ടാനുള്ള അമ്മയുടെ സൈക്കോളജിക്കൽ മൂവ്. സത്യം പറഞ്ഞാൽ സാരി എനിക്ക് ഉടുക്കാനെ അറിയില്ല. കല്യാണം കഴിഞ്ഞിട്ട് പിന്നെ സാരി ഉടുത്തിട്ടുമില്ല. എന്നാലും ഒരാൾ സന്തോഷത്തോടെ തന്ന സമ്മാനം അമ്മയ്ക്ക് കൊടുക്കാനും തോന്നിയില്ല. അമ്മ നല്ല ഭംഗിയിയിൽ സാരി ഉടുക്കും.. വെള്ളയും മഞ്ഞയും നിറമാണിഷ്ടം. അലമാര നിറഞ്ഞു കവഞ്ഞിട്ടും അമ്മയുടെ സാരി പ്രാന്തിനു യാതൊരു മാറ്റവും…

Read More