Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആത്മരതിയുടെ ഇരകൾ
ജീവിതം ബന്ധങ്ങൾ മാനസികാരോഗ്യം സ്ത്രീ

ആത്മരതിയുടെ ഇരകൾ

By Sheeba PrasadJanuary 1, 2024Updated:January 8, 202424 Comments12 Mins Read2,122 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒന്നര വർഷം മുൻപ്, എന്റെ അമ്മയുടെ ചികിത്സാർത്ഥo തിരുവനന്തപുരത്ത് ഒരു സ്വകാര്യ ആശുപത്രിയിൽ പത്തു പതിനെട്ടു ദിവസത്തോളം തങ്ങേണ്ടി വന്നു. അതിൽ തന്നെ ഏഴു ദിവസം ഐ സി യു വിന്റെ മുന്നിലാണ് ചെലവഴിച്ചത്. പ്രതീക്ഷകൾ അസ്തമിച്ചത് പോലെയുള്ള മൂന്നാം ദിവസം വൈകുന്നേരമാണ് ഞാൻ എന്റെ നാട്ടുകാരിയായ ജ്യോതി ചേച്ചിയെ കാണുന്നത്. ചേച്ചിയുടെ അച്ഛനെ അന്ന് വൈകുന്നേരം ഐ സി യുവിൽ പ്രവേശിപ്പിച്ചു.

കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ജ്യോതി ചേച്ചിയെ അവിടെ വെച്ച് കണ്ടത്. എന്റെ സ്കൂൾ കാലഘട്ടത്തിൽ തന്നെ ചേച്ചി വിവാഹിതയായി ആ നാട് വിട്ടു. പിന്നെയും കുറേ വർഷങ്ങൾ കഴിഞ്ഞ് ഞാനും. എന്റെ സ്കൂൾ കാലയളവിൽ മൂന്ന് വർഷം ഞങ്ങൾ ഒരുമിച്ച് ബസ് സ്റ്റോപ്പിലേക്ക് നടന്നു പോയിരുന്നു. അന്ന് ഞാൻ ആറിലോ ഏഴിലോ ആയിരുന്നു എന്നാണെന്റെ ഓർമ. ചേച്ചി, ടൗണിൽ ഡിഗ്രി വിദ്യാർത്ഥിയായിരുന്നു. ഏകദേശം ഒന്നര കിലോമീറ്റർ ദൂരം, കൊച്ചു വർത്തമാനം പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് നടന്നു തീർത്തു. പിന്നെയും രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ചേച്ചിയുടെ വിവാഹം നടന്നു. ചേച്ചി, അച്ഛനും അമ്മയ്ക്കും ഏകമകളാണ്. ഇടത്തരക്കാരായ വീട്ടുകാർ, നാട്ടിൽ കുറച്ചു വസ്തു വിറ്റാണ് ചേച്ചിയുടെ വിവാഹം നടത്തിയത് എന്നൊക്കെ അക്കാലത്തെന്നോ അമ്മയും വല്യമ്മയും പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു.

മെച്ചപ്പെട്ട ഒരു ജീവിതമാണ് ചേച്ചിയ്ക്ക് എന്ന് കേട്ടിരുന്നു. അമ്മയും അച്ഛനും നാട്ടിലും ചേച്ചിയും കുടുംബവും തിരുവനന്തപുരം നഗരത്തിൽ തന്നെ എവിടെയോ ആണ് താമസം.

ആശുപത്രിയിൽ ചേച്ചി ആയിരുന്നു അച്ഛന്റെ പരിചരണത്തിനായി നിന്നത്. വൈകുന്നേരങ്ങളിൽ ചേച്ചിയുടെ ഭർത്താവ്, മോളെയും കൂട്ടി, കാർ പാർക്കിംഗിൽ വരും. ചേച്ചി പോയി അവരെ കണ്ടശേഷം തിരിച്ചു പോരും. ഒരിക്കൽ പോലും അയാൾ ഐ സി യു വിന്റെ ബൈ സ്റ്റാൻഡർ ലോഞ്ചിൽ വന്നിട്ടില്ല. ഐ സി യു വിന് മുന്നിലെ ചില്ലു ജാലകത്തിലൂടെ താഴത്തെ കാഴ്ചകൾ കാണാം. ഞാൻ പലപ്പോഴും അവിടെ നിന്നുകൊണ്ട് പുറത്തേക്ക് നോക്കി നിൽക്കുമായിരുന്നു.

ചേച്ചിയും ഭർത്താവും ആരും ശ്രദ്ധിക്കാത്ത ഇടത്തായി ഒരു മരത്തണലിൽ നിന്ന് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ അയാൾ കുലീനമായ ഭാവങ്ങളുള്ള ഒരാളായിരുന്നു. യഥാർത്ഥത്തിൽ ചേച്ചി അങ്ങോട്ടല്ല സംസാരിക്കുക. അയാൾ ചേച്ചിയോടാണ് സംസാരിക്കുക. സംസാരവുമല്ല. പല്ല് കടിച്ചു പിടിച്ച്, മുഷ്ടികൾ ചുരുട്ടി, വികൃത ഭാവത്തിലുള്ള അമറൽ ആണെന്ന് തോന്നും ദൂരെ നിന്ന് കാണുമ്പോൾ. ആരെങ്കിലും ആ വഴി കടന്നു പോകുമ്പോൾ ഉടനടി അയാളുടെ മുഖത്ത് കുലീനഭാവം തിരികെ വരും! ഈ സമയം മോൾ നിസ്സംഗമായ മുഖ ഭാവത്തോടെ കുറച്ചു മാറി നിൽക്കും. മടങ്ങി വരുമ്പോൾ ചേച്ചിയുടെ മുഖത്ത് എന്താണ് ഭാവം എന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.. നിസ്സംഗതയാണോ നിർവികാരതയാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഭാവം!

പണ്ടെന്നോ നാട്ടിൽ പലരും പറഞ്ഞത് പൊളിയാണെന്ന് ആദ്യകാഴ്ചയിൽ എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു.. എനിക്ക് ഉറപ്പായിരുന്നു അയാൾ ജനുവിൻ അല്ല.. ഒരു മുഖം മൂടി അയാൾ അണിഞ്ഞിട്ടുണ്ട് തീർച്ച! ഞാൻ എന്നോട് തന്നെ അത് പലവട്ടം പറഞ്ഞു.

ഒരാഴ്ചയ്ക്ക് ശേഷം ജ്യോതി ചേച്ചിയും അച്ഛനും പോയി. പോകും മുന്നേ ചേച്ചി എന്റെ ഫോൺ നമ്പർ വാങ്ങി. വിളിക്കാം മോളെ എന്ന് പറഞ്ഞ്, ചേച്ചി പോകുമ്പോൾ ആ വാക്കുകളെ വെറും ഉപചാരം മാത്രമായി ഞാൻ എടുത്തു.

പിന്നെയും ഒരാഴ്ച കഴിഞ്ഞ് അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ എത്തിച്ചു. ശേഷം ഞാൻ എന്റെ വീട്ടിലേക്കു മടങ്ങി. എന്റെ ജോലിത്തിരക്കുകളിലേക്ക് ഞാൻ ചേക്കേറി. ജ്യോതി ചേച്ചിയെ മറന്നു. പക്ഷേ, മറന്നു കളയാൻ വേണ്ടി മാത്രം വഴിയിൽ നിന്ന് വീണ്ടും വന്നു കയറിയതല്ല എന്നോർമ്മിപ്പിച്ച് കൊണ്ട്, ഏഴെട്ട് മാസത്തിനു ശേഷം ചേച്ചി എന്നെ വിളിച്ചു.

എന്റെ ജീവിതത്തിൽ ചിലരങ്ങനെയാണ്. വീണ്ടും വന്നു കയറാൻ വേണ്ടി, അത്ര വലിയ ഓർമ്മകളൊന്നും സൂക്ഷിക്കാൻ ഏൽപ്പിക്കാതെ ഒരുനാൾ അങ്ങ് പോകും. പക്ഷേ വീണ്ടും വന്നു കയറുന്നത്, എന്നിലേക്ക്‌ മാത്രമായുള്ള റീ എൻട്രി ആയിരിക്കും!

ഒരു വൈകുന്നേരം ഞാൻ ജോലി സ്ഥലത്തു നിന്ന് മടങ്ങി വന്ന്, ചായയോടൊപ്പം പത്രം നുണയുമ്പോൾ ആയിരുന്നു ജ്യോതി ചേച്ചിയുടെ റീ എൻട്രി.

“ഹലോ..”

“മോളെ ഞാൻ ജ്യോതിയാണ്.”

“ആഹ്, പറയു ചേച്ചി. ചേച്ചി വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ. അച്ഛന് സുഖമാണോ?”

“അച്ഛൻ സുഖമായി ഇരിക്കുന്നു. പിന്നെ മോളെ വിളിക്കണം എന്നുറപ്പിച്ചു തന്നെയാണ് ഞാൻ നമ്പർ വാങ്ങിയത്.”

“അതെയോ..” അങ്ങോട്ട് വിളിക്കാത്തതിൽ എനിക്ക് വല്ലായ്മ തോന്നി.

“മോൾ എഴുതാറുണ്ട് അല്ലേ? ഞാൻ ഫേസ് ബുക്കിൽ ഒക്കെ കാണാറുണ്ട് കേട്ടോ. നല്ല രസമായിട്ട മോൾ എഴുതുന്നത്. കുറച്ചു നാളായി പുതിയത് ഒന്നും കാണുന്നില്ലല്ലോ.” ഒറ്റ ശ്വാസത്തിൽ ചേച്ചി കുറേ കാര്യങ്ങൾ പറഞ്ഞു.

“ജോലിത്തിരക്ക് ആണ് ചേച്ചി. ഇനിയും എഴുതാം.”

“മോൾക്ക്‌ എഴുതാൻ ഞാൻ ഒരു കഥ പറഞ്ഞു തരാം. സമയം കിട്ടുമ്പോൾ അത് എഴുതണം. വേറാരൊടും ഞാൻ പറഞ്ഞിട്ടില്ല. ഇനി പറയുകേം ഇല്ല. ഇത് നിനക്കുള്ള കഥയാണ്.”

അന്നുമുതൽ ചേച്ചി എന്നോട് കഥ പറഞ്ഞു തുടങ്ങി. കഥയല്ല അവരുടെ ജീവിതം പറഞ്ഞു തുടങ്ങി!

ചുവന്ന പട്ടു സാരിയുടുത്ത്, തല നിറയെ മുല്ലപ്പൂ ചൂടി, സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് സുന്ദരിയായി, എന്റെ ഓർമയിൽ ചിരിച്ചു നിന്ന ജ്യോതി ചേച്ചി, എല്ലാ ആടയാഭരണങ്ങളും അഴിച്ച് വെച്ച്, കണ്ണീർ നനവുള്ള ചിരിയോടെ, ഇടയ്ക്ക് വിങ്ങിപ്പൊട്ടി, ഇരുപത്തിയാറ് വർഷത്തെ ജീവിതം പറഞ്ഞു തീർത്തപ്പോൾ പലപ്പോഴും എനിക്ക് കണ്ണീരടക്കാൻ കഴിഞ്ഞില്ല.

പരിഷ്കാരം വന്നെത്തിയിട്ടില്ലാത്ത ഗ്രാമത്തിൽ നിന്നും, തിരുവനന്തപുരം നഗരത്തിലേക്ക് ഏകമകളെ വിവാഹം ചെയ്തു വിട്ടത് ഏറെ അഭിമാനത്തോടെ ആയിരുന്നു. കുലീനനായ മരുമകൻ. ഡൽഹിയിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥൻ. വിവാഹശേഷം അയാൾ ഡൽഹി ജോലി വിട്ടു. നല്ല കുടുംബം, മികച്ച വിദ്യാഭ്യാസം എല്ലാം കൊണ്ടും മുൻപന്തിയിൽ ആയിരുന്നു മരുമകന്റെ യോഗ്യതകൾ.

അയാളെ പരിചയപ്പെടുന്ന ഏതൊരാളിനും ഒറ്റ അഭിപ്രായം മാത്രം. മാന്യൻ! പുരുഷൻമാരായാൽ ഇങ്ങനെ വേണം. അനാവശ്യ സംസാരമില്ല. പരസ്ത്രീ ബന്ധമില്ല. വീടിന് പുറത്ത് അനാവശ്യ കൂട്ടുകെട്ടുകൾ ഇല്ല. മദ്യം, സിഗരറ്റ് തുടങ്ങിയ യാതൊരു ദുശീലങ്ങളുമില്ല.. പരമ യോഗ്യൻ! ഇത്രയും വർഷം കഴിഞ്ഞിട്ടും ജ്യോതി ചേച്ചിയുടെ ഭർത്താവിനെക്കുറിച്ച്, ചേച്ചിയുടെ വീട്ടുകാരുടെ അഭിപ്രായമിതാണ്.

ചേച്ചി പറഞ്ഞത്, അയാൾ ഒരു മുഖംമൂടി മനുഷ്യനാണ് എന്നാണ്. കഴിഞ്ഞ പത്തു പതിനാലു വർഷത്തോളമായി അയാൾ ചേച്ചിയോട് മിണ്ടാറില്ല! ഒരേ വീട്ടിൽ രണ്ടു മുറികളിലായി ജീവിതം വലിച്ചു നീട്ടുന്നവർ! ഭാര്യാഭർതൃബന്ധം വീടിന് വെളിയിൽ മാത്രം. മക്കളൊഴികെ മറ്റാർക്കും ഇതറിയില്ല.

അയാൾക്ക്‌ ഒരിടത്തും കൂട്ടുകാരില്ല. സ്കൂൾ കാലഘട്ടത്തിലോ കോളേജ് കാലഘട്ടത്തിലോ ഒപ്പം പഠിച്ചവരിൽ ഒരാളൊഴികെ ആരുമായും അയാൾക്ക് സൗഹൃദമില്ല. ആ ഏക സുഹൃത്തിന് പി എസ് സി വഴി സർക്കാർ ജോലി കിട്ടിയതോടെ അയാളുമായുള്ള സൗഹൃദം വിട്ടു. വിവാഹത്തിന്റെ ആദ്യ വർഷങ്ങളിൽ, അത് അയാളുടെ പ്രത്യേകസ്വഭാവം കൊണ്ടാണെന്നു ചേച്ചി കരുതി.

പക്ഷേ, ഒപ്പം പഠിച്ചവരെ അവിചാരിതമായി കണ്ടു മുട്ടുമ്പോൾ, അവർ മികച്ച ഉദ്യോഗസ്ഥർ ആണെന്ന് കേൾക്കുമ്പോൾ അയാൾ അസ്വസ്ഥനാകാൻ തുടങ്ങി. പിന്നെ അവരുടെ സാന്നിധ്യമുള്ള ഇടങ്ങൾ അയാൾ ഒഴിവാക്കി തുടങ്ങി. നമ്മളൊക്കെ, നമ്മുടെ കൂടെ പഠിച്ചവർ ഉയർന്ന സ്ഥാനങ്ങളിൽ എത്തിയാൽ, അയാൾ എന്റെ ക്ലാസ്സ്‌മേറ്റ്‌ ആയിരുന്നുവെന്ന് അഭിമാനത്തോടെ മറ്റുള്ളവരോട് പറയും. അയാൾ അത് ചെയ്യില്ല. നിങ്ങൾ ഒരുമിച്ച് പഠിച്ചതല്ലേ എന്ന് അങ്ങോട്ട് ചോദിച്ചാൽ, “ഓ അന്ന് അവൻ ഒരു വായ്നോക്കിയും ഉഴപ്പനും ആയിരുന്നു. ഭാഗ്യം കൊണ്ട് നന്നായി..” എന്നാകും മറുപടി.

അയാളെക്കാൾ മികച്ച ആരെയും അയാൾക്ക്‌ അംഗീകരിക്കാൻ കഴിയില്ല.

അതുപോലെ, കുടുംബത്തിലോ മറ്റോ വളരെ അടുപ്പമുള്ളവർ നിർദോഷമായ തമാശകൾ പറഞ്ഞാൽ അല്ലെങ്കിൽ കളിയാക്കിയാൽ അയാൾക്ക് അതൊരിക്കലും ആ അർഥത്തിൽ എടുക്കാൻ കഴിയില്ല. ഒന്നുകിൽ അയാൾ അവിടെ നിന്ന് ഇറങ്ങിപ്പോകും അല്ലെങ്കിൽ പരിസരബോധമില്ലാതെ പൊട്ടിത്തെറിക്കും. എല്ലാവരെയും അപമാനിക്കും.

അയാൾക്ക്‌ എല്ലാം അറിയാം എന്നൊരു ഭാവമാണ്. അയാൾ എന്ത് മണ്ടത്തരം ചെയ്താലും അത് മറ്റുള്ളവർ കണ്ണും പൂട്ടി മഹത്തരമാണെന്ന് അംഗീകരിക്കണം. വിമർശിക്കാൻ പാടില്ല.

വിവാഹത്തിന്റെ ആദ്യ നാളുകളിൽ, ചേച്ചി കണ്ടു പഴകിയതായ വിവാഹ ബന്ധങ്ങളിലേതു പോലെ ചേച്ചി ചില കാര്യങ്ങളിൽ തന്റെ അഭിപ്രായം പറഞ്ഞു.

രണ്ടോ മൂന്നോ അവസരങ്ങൾ ആയപ്പോൾ അയാൾ പറഞ്ഞു, “എന്നെ പഠിപ്പിക്കാൻ വരരുത്. എന്ത് ചെയ്യണം എന്നെനിക്കറിയാം. നിന്റെ അഭിപ്രായങ്ങൾ മേലിൽ എന്റെ മുന്നിൽ ശർദ്ദിക്കരുത്.”

വിവാഹം കഴിഞ്ഞ് വളരെ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഇങ്ങനെ ഒരു കമന്റ്‌ കേട്ട് ചേച്ചി പകച്ചു പോയി.

കുടുംബത്തിൽ ആയാലും ജോലി സ്ഥലത്ത് ആയാലും എല്ലാവരും ഒരു മഹനീയസ്ഥാനം നൽകി അയാളെ അംഗീകരിക്കണം. അയാളുടെ അഭിപ്രായങ്ങൾ ചോദ്യം ചെയ്യപ്പെടാൻ പാടില്ല. എല്ലാം അയാളോട് ചോദിച്ചു മാത്രം തീരുമാനിക്കണം… അങ്ങനെയല്ലാതെ ആരെങ്കിലും എതിർ സ്വരം ഉയർത്തിയാൽ അയാൾ രോഷ പ്രകടനമൊന്നും നടത്തില്ല. ആ എതിർത്ത ആളെ പൂർണ്ണമായും അവഗണിക്കും. പിന്നെ അവരുമായി ഒരു ഇടപാടും നിലനിർത്തില്ല!

ജ്യോതി ചേച്ചിയുടെ ഭർത്താവിന്റെ സ്വഭാവത്തിൽ നിന്ന് അയാൾ അറിയാതെ തന്നെ ചേച്ചിയോടും മക്കളോടുമുള്ള അസൂയ പല അവസരങ്ങളിലും പുറത്ത് ചാടി. അയാൾക്ക്‌ ലഭിക്കുന്നതിനേക്കാൾ പരിഗണനയോ അംഗീകാരമോ ചേച്ചിയ്ക്കോ മക്കൾക്കോ കുടുംബക്കാരിൽ നിന്ന് ലഭിച്ചാൽ, സ്ഥലകാല ബോധമില്ലാതെ അയാൾ അവരുടെ പോരായ്മകൾ വിളിച്ചു പറഞ്ഞ് ഇൻസൾട്ട് ചെയ്യും.

ജ്യോതി ചേച്ചി പറഞ്ഞ കാര്യങ്ങൾ അവിശ്വസിക്കേണ്ടതായി എനിക്ക് തോന്നിയില്ല. അതിന് ഒരു കാരണം, ആശുപത്രിയിലെ ഒന്നാം നിലയിൽ നിന്ന് ഞാൻ കണ്ട കാഴ്ചകളായിരുന്നു. അന്ന് അവരുടെ സംസാരം ഞാൻ കേട്ടിട്ടില്ല. പക്ഷേ അയാൾ സംസാരിക്കുമ്പോഴുള്ള മുഖഭാവങ്ങളിൽ നിന്നും എനിക്ക് തോന്നിയ ചില ഇന്റുഷൻസ് ശരിയായിരുന്നു എന്ന് തെളിയിക്കുന്നതാണ് ജ്യോതി ചേച്ചിയുടെ വാക്കുകൾ. രണ്ടാമത്തെ കാരണം, കുറെയേറെ വർഷങ്ങൾക്ക് മുൻപ്, കളിയായും കാര്യമായും തന്റെ സ്വപ്‌നങ്ങൾ പങ്കുവെച്ചിരുന്ന, പഴയപന്ത്രണ്ടു വയസ്സുകാരിയോടാണ് ചേച്ചി, പെരുമഴ പോലെ തന്റെ ജീവിതം തുറന്നു പറഞ്ഞത്.

ജീവിതം നമ്മൾ കാണുന്നതിലുമേറെ വിചിത്രമാണ്… അവിശ്വസനീയമാണ്..

ചേച്ചിയുടെ വാക്കുകൾ മാസങ്ങളോളം എന്റെ ഉറക്കം കെടുത്തി. എന്നെ ശ്വാസം മുട്ടിച്ചു. എന്തുകൊണ്ട്? എന്തുകൊണ്ട് അയാൾ ഇങ്ങനെ ഒരു മുഖം മൂടി അണിയണം? എന്തുകൊണ്ട്? എനിക്ക് ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.

പക്ഷേ ഞാൻ വിശ്വസിച്ചു, ആ ചോദ്യം പോലെ ഉത്തരവും എന്നെ തേടി വരും..

വെക്കേഷൻ കാലങ്ങളിൽ കുറച്ചു പുസ്തകങ്ങൾ വായിക്കുക എന്നൊരു ശീലം പണ്ട് മുതലേയുണ്ട്. ഈ വെക്കേഷന് ഞാൻ ആദ്യം വായിക്കാൻ എടുത്ത പുസ്തകം The Alchemist ആയിരുന്നു. മുൻപ് പലവട്ടം വായിച്ചതാണ്. എന്നാലും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒന്ന് അതിലുണ്ട്.

അതിന്റെ ആമുഖം വായിക്കുമ്പോഴാണ് കുറേ നാളായി ഞാൻ തിരഞ്ഞ ഉത്തരം എന്റെ മുന്നിലെത്തിയത്. ആമുഖത്തിന്റെ സംഗ്രഹം ഇതാണ്.

റോമൻ കവിയായ ഓവിഡിന്റെ കവിതസമാഹാരമായ മെറ്റമോർഫോസിസിലെ നായകന്റെ വർണ്ണനയാണ് ഈ പുസ്തകത്തിന്റെ ആമുഖമായി കൊടുത്തിരിക്കുന്നത്. അതീവ സുന്ദരനായ ഒരു യുവാവാണ് നായകൻ. നിരവധി സുന്ദരിമാർ അവനോട് പ്രണയാഭ്യർത്ഥന നടത്തുന്നു. അവൻ അതെല്ലാം നിരസിച്ചു. അവൻ അവന്റെ സൗന്ദര്യത്തിൽ മതിമറന്ന്, സ്വന്തം സൗന്ദര്യം ആസ്വദിച്ചു ജീവിച്ചു പോന്നു. അങ്ങനെയിരിക്കെ, ജലദേവതയായ എക്കോയുടെ പ്രണയവും അവൻ നിരസിച്ചു. അതിൽ കുപിതയായ ജലദേവത അവനെ ശപിച്ചു. വെള്ളത്തിൽ കാണുന്ന സ്വന്തം പ്രതിബിംബത്തെ നീ പ്രണയിക്കുക എന്നായിരുന്നു ശാപം. അതോടെ അവൻ നിത്യവും നദിക്കരയിൽ പോയി, സ്വന്തം പ്രതിബിംബത്തെ ആസ്വദിക്കാനും ആരാധിക്കാനും തുടങ്ങി. ഒടുവിൽ ഒരുനാൾ അവൻ ജലാശയത്തിൽ വീണു മരിച്ചു.

നിരുപദ്രവം എന്ന് തോന്നുന്ന കവിഭാവന ആണെങ്കിലും ഇത്തരം ആത്മരതിക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം ചെറുതല്ല.

നാർസിസം, ആത്മരതി, ആത്മാരാധന ഇത് ഒരു വ്യക്തിത്വ വൈകല്യമാണെന്ന് അവർ തിരിച്ചറിയില്ല. തിരിച്ചറിഞ്ഞാലും അംഗീകരിച്ചു തരില്ല.

ജ്യോതി ചേച്ചിയുടെ ഭർത്താവ് പക്കാ നാർസിസിസ്റ്റ് ആണ്. അത് പകൽ പോലെ വ്യക്തം!

ഏതൊരു വ്യക്തിയുടെയും പ്രഥമപരിഗണന അവനവൻ തന്നെയായിരിക്കും. സെൽഫ് ലവ് എന്ന ആശയം മനോഹരമാണ്. മാത്രമല്ല അത് വ്യക്തികളിൽ ആത്മവിശ്വാസമേറ്റാൻ പര്യാപ്തവുമാണ്. സ്വയം സ്നേഹിക്കുന്നവനെ മറ്റുള്ളവരെ സ്നേഹിക്കാൻ കഴിയൂ എന്ന് പറഞ്ഞു കേൾക്കാറുണ്ട്. മറ്റുള്ളവർക്ക് മേൽ മേൽക്കോയ്മ സ്ഥാപിച്ചു കൊണ്ടാവരുത് ഈ സ്വയം സ്നേഹം. അതുപോലെ തന്നെ സെൽഫ് ലവിൽ നിന്ന് നാർസിസത്തിലേക്കുള്ള ദൂരം വളരെ നേർത്തതാണ്. അവിടെയാണ് സൂക്ഷിക്കേണ്ടത്.

“ഞാൻ ” എന്ന വിചാരം ഒട്ടും മോശമല്ല. പക്ഷേ അത് “ഞാൻ മാത്രം” എന്ന തരത്തിലേക്ക് ചുരുങ്ങുമ്പോൾ ഒട്ടും ആശാസ്യമല്ലാതായി, ആരോഗ്യകരമല്ലാതായി മാറും.

“ഞാൻ ”, “എന്റെ ” എന്നീ തരത്തിൽ ചിന്തകൾ അമിതമാകുമ്പോഴാണ് ആത്മരതിയിലേക്ക് എത്തുന്നത്. അതുകൊണ്ടാണ് തങ്ങളെക്കാൾ മെച്ചപ്പെട്ട ആരെ കണ്ടാലും ഇക്കൂട്ടർക്ക് അവരെ അംഗീകരിക്കാനോ സ്വീകരിക്കാനോ കഴിയാതെ പോകുന്നത്. താനാണ് ശരി, തന്റെ പ്രവർത്തികൾ മാത്രമാണ് ശരി, തന്റെ തീരുമാനങ്ങൾ മാത്രമാണ് മികച്ചത്, തനിക്ക് എല്ലാം അറിയാം, തന്നെ ആരും ഒന്നും പഠിപ്പിക്കണ്ട എന്നൊക്കെയുള്ള മുരട്ട് വാദത്തിൽ കുടുങ്ങിക്കിടക്കുന്ന ഇക്കൂട്ടരുടെ മോചനം അസാധ്യമാണ്. മറ്റുള്ളവരെ അംഗീകരിക്കാൻ ഒരിക്കലും ഇവരുടെ ഈഗോ അനുവദിക്കില്ല.

അവനവനോട് തന്നെ അമിതമായ ഇഷ്ടം തോന്നുകയും സ്വയം അമിതപ്രാധാന്യം കൽപ്പിക്കുകയും ചെയ്യുന്നവരാണ് നാർസിസിസ്റ്റുകൾ.

ചുരുക്കി പറഞ്ഞാൽ അമിത സ്വാർത്ഥതയാൽ അവനവനിലേക്ക് ചുരുങ്ങുന്നവരാണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉള്ള വ്യക്തികൾ. ഒരു നാർസിസിസ്റ്റ് ഒരിക്കലും യഥാർത്ഥ മനോവിചാരങ്ങൾ പുറമേ പ്രകടിപ്പിക്കില്ല. അപാരമായ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സങ്കീർണ്ണമായ ഒരു സാഹചര്യത്തെ നേരിടാനോ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനോ അവർ തയ്യാറാകില്ല. അതേപോലെ സ്വന്തം തെറ്റുകുറ്റങ്ങൾ ഒരിക്കലും ഇവർ ഏറ്റെടുക്കില്ല. അത് മറ്റൊരാളിൽ വെച്ചുകെട്ടും. നിസാരമായ കുറ്റപ്പെടുത്തലോ വിമർശനമോ കളിയാക്കലോ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉള്ളയാൾക്ക് സ്വീകാര്യമാവില്ല. മറ്റുള്ളവരെ അപേക്ഷിച്ച് താനാണ് വലിയവൻ എന്നൊരു സ്ഥായീഭാവം പുലർത്തുന്നവരാണിവർ. അവർക്ക് പ്രത്യേക പരിഗണന ലഭിക്കാത്ത ഇടങ്ങളിൽ അവർ അസഹിഷ്ണുത പ്രകടിപ്പിക്കും. അങ്ങനെയുള്ള ഇടങ്ങളിൽ നിന്ന് അവർ പതിയെ വിട്ടുനിൽക്കാൻ തുടങ്ങും.

സ്വന്തം തെറ്റുകളെ അംഗീകരിക്കുകയോ അതു കാരണം മറ്റു മനുഷ്യർക്കുണ്ടായ വേദനകളോ ബുദ്ധിമുട്ടുകളോ ഒന്നും തന്നെ ഇവരുടെ പരിഗണനയിൽ വരുന്നേയില്ല. സോറി എന്നൊരു വാക്ക് ആയുഷ്ക്കാലം ഇവരുടെ നാവിൽ നിന്നുതിരില്ല. ചെറിയ പ്രകോപനത്തിൽ പോലും ഇവർ അമിത ദേഷ്യം പ്രകടമാക്കും. സ്വയം ശ്രേഷ്ഠനാണെന്ന് വരുത്തിത്തീർക്കാനായി കോപത്തോടെയും അവഹേളനത്തോടെയും പ്രതികരിക്കും. അതുവഴി മറ്റു മനുഷ്യർക്കുണ്ടാകുന്ന അപമാനമോ വേദനയോ ഇവരെ തെല്ലും അലട്ടില്ല. കാരണം സഹാനുഭൂതി (empathy) എന്നൊന്ന് ഇവരുടെ നിഘണ്ടുവിൽ ഇല്ല!

നമ്മൾ ഇക്കാലത്തിനിടെ കണ്ട ചില മലയാള സിനിമകളിലെ നാർസിസിസ്റ്റ് കഥാപാത്രങ്ങളെ ഉദാഹരണമായി എടുക്കാം. സ്ഫടികം സിനിമയിലെ ചാക്കോ മാഷ്. സ്വന്തം ഇഷ്ടങ്ങൾ മകനിൽ അടിച്ചേൽപ്പിക്കുന്നത് വഴി ചാക്കോ മാഷ് മകന്റെ ജീവിതം നശിപ്പിക്കുന്നത് നമ്മളൊക്കെയും വിങ്ങലോടെ കണ്ടിരുന്നവരല്ലേ? ഇനി മറ്റൊന്ന്, തീയറ്റർ ഹിറ്റായി ഓടിയ ‘വെറുതെ ഒരു ഭാര്യ’ എന്ന ചിത്രത്തിലെ ജയറാം കഥാപാത്രം സുഗുണൻ. ഭാര്യയുടെ ഓരോ കുഞ്ഞ് ആഗ്രഹങ്ങൾക്ക് മേലെയും സ്വന്തം തീരുമാനങ്ങൾ നിർബന്ധബുദ്ധിയോടെ കുടഞ്ഞിടുന്നത്, നമ്മൾ അസഹ്യതയോടെ കണ്ടതല്ലേ? അതുപോലെ ‘ജയജയ ജയഹേയിലെ’ ബേസിൽ കഥാപാത്രം രാജേഷിന്റെ പ്രകടനം ഒക്കെയും അസഹ്യതയോടെ കണ്ടിരുന്ന് രോഷം കൊണ്ടവരാണ് നമ്മൾ.

പക്ഷേ ഇതൊക്കെയും നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ആണെന്ന പച്ചയായ സത്യം എത്രപേർ സമ്മതിക്കും?

പുരുഷമേൽക്കോയ്മ എന്ന് നിസാരവൽക്കരിക്കരുത്. അതിലും ഭീകരമാണ് സംഗതി.

ഈ വിഷയത്തെ സംബന്ധിച്ച നിരന്തര വായനയുടെ പരിചയം വെച്ച്,  ചേച്ചിയുടെ ഭർത്താവ് neglectful narcissist എന്നൊരു വിഭാഗത്തിൽപ്പെടുന്ന ആളാണോ എന്നൊരു സംശയം എന്റെ ഉള്ളിൽ ബലപ്പെടുന്നു.

മുഖത്തടിച്ചത് പോലെയുള്ള സംസാരരീതിയോ, അഹങ്കാരമോ, ധാർഷ്ട്യമോ പ്രകടിപ്പിക്കാതെ, ഇവരുടെ ഇരകളെ (സാധാരണയായി ഭാര്യയും മക്കളുമാകും victim) പൂർണ്ണമായി അവഗണിച്ചു രസിക്കുന്ന സ്വഭാവവിശേഷം ഉള്ളവരാണ് neglectful narcissist. പേര് പോലെ തന്നെ അവഗണിക്കുക (neglect) എന്നതാണ് ഇവരുടെ രീതി.

സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരിക്കും ഇവർ ബന്ധങ്ങൾ തുടർന്നു പോരുന്നത്. ഇവിടെ ഇര (victim) ആകുന്നവരുടെ വൈകാരികമായ ആവശ്യങ്ങൾക്ക് നേരെ ഇവർ കണ്ണടയ്ക്കും. ഇര (victim) അർഹിക്കുന്ന സമഭാവന, പരിചരണം intimacy, ശാരീരിക മാനസിക പരിഗണനകൾ, സഹാനുഭൂതി, കരുതൽ ഇതൊന്നും തന്നെ അയാളുടെ വിഷയമേയല്ല. സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി മാത്രം ആശയവിനിമയം നടത്തുകയും യാതൊരു റെസിപ്രോസിറ്റിയും പുലർത്താതെയും ഇവർ ബന്ധങ്ങൾ തുടർന്നു പോകും.

വൈകാരികമായ യാതൊരു ഇടപെടലുകളും ഇല്ലാതെ, കൂടെയുള്ള വ്യക്തിയെ/ഇരയെ (victim) പൂർണ്ണമായും അവഗണിച്ച്, സ്വയം തൃപ്തി നേടും ഇക്കൂട്ടർ. ഇവരുടെ കാഴ്ച്ചപ്പാടിൽ ആരാണോ ഇര (victim) അവർ, ഇവരുടെ ജീവിതത്തിൽ നിലനിൽക്കുന്നതേയില്ല! ആ ഒരു വ്യക്തി, ഇരയിൽ (victim) നിന്നും അത്രമാത്രം detached ആയിരിക്കും. Victim നോട്‌ അയാൾ വാക്കുകൾ കൊണ്ട് പ്രതികരിക്കുകയേയില്ല. ഇര എന്നൊരാൾ പൂർണ്ണമായും ഇല്ല, അല്ലെങ്കിൽ അദൃശ്യനാണ് എന്ന തരത്തിലാകും ഇവരുടെ പ്രതികരണം. ആരോഗ്യകരമായ ഒരു ആത്മബന്ധമോ പാരസ്പര്യമോ അയാൾ ഇരയോട് വെച്ചു പുലർത്തില്ല.

ഇവിടെ ഇര (victim) ആകുന്നയാൾ ചിന്തിക്കുന്നത്, “ദൈവമേ എന്താണ് ഇയാൾ ഇങ്ങനെ?” എന്നാകും. കൂടാതെ ഇരയാക്കപ്പെട്ടവർ (victim) വിശ്വസിക്കുന്നത്, തന്റെ തെറ്റു കൊണ്ടാണ് അയാൾ ഇങ്ങനെ പെരുമാറുന്നത്. എന്നാൽ യഥാർത്ഥത്തിൽ, lack of empathy, lack of intimacy, lack of entitlement ഇതൊക്കെയാണ് കാരണം. വിരോധാഭാസം എന്തെന്നാൽ അവർ ആഗ്രഹിക്കുന്ന ഇടങ്ങളിൽ ഇതൊക്കെ അവർക്ക് പ്രകടിപ്പിക്കാൻ സാധിക്കും!

Victim നോടുള്ള പെരുമാറ്റത്തിന് കാരണം, ‘എനിക്ക് അതിന്റെ ആവശ്യമില്ല, ഞാൻ നിന്നെക്കാൾ ഒരുപാട് മേലെയാണ്… അതുപോലെ, എനിക്ക് വേറെ മുൻഗണനകൾ (priorities) ഉണ്ട് ‘ എന്നൊക്കെയുള്ള ഒടുങ്ങാത്ത അഹന്തയാണ്. അതല്ലെങ്കിൽ ഏതോ ഒരു പോയിന്റിൽ വെച്ച്, ഇര അയാളുടെ നിർബന്ധബുദ്ധികളെ എതിർത്തിട്ടുണ്ടാകാം/പരിഹസിച്ചിട്ടുണ്ടാകാം.

ഇതൊക്കെയും പ്രകടമാക്കുന്നത്, ഇരയോട് (victim) കാണിക്കുന്ന അവഗണന മാറ്റി നിർത്തിയാൽ, അയാളുടേതായ priority ഏരിയകളിൽ അയാൾ വളരെ സത്യസന്ധൻ ആയിരിക്കും. അയാളുടെ സൗകര്യത്തിന് വേണ്ടി ബന്ധങ്ങളിൽ ഊഷ്മളത കൊണ്ട് വരാൻ അയാൾക്ക് സാധിക്കുന്നുണ്ടാകും. സ്വന്തം ജോലി സ്ഥലത്തൊ അല്ലെങ്കിൽ മറ്റേതെങ്കിലും ബന്ധത്തിലോ അയാൾ വളരെ നീതി പുലർത്തുന്നത് നമുക്ക് കാണാൻ സാധിക്കും.

അവഗണനയുടെ ഘട്ടത്തിലേക്ക് കടക്കുന്നതിന് മുൻപോ അതിന് ശേഷമോ നിസ്സഹകരണം എന്നൊരു ഭീകരായുധം എടുത്തു പ്രയോഗിക്കും കക്ഷി. എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും പിന്മാറും. ഉദാഹരണത്തിന് കുഞ്ഞുങ്ങളുടേതായ ഒരു കാര്യത്തിലും ഇടപെടില്ല. കുട്ടികളുടെ അസുഖം, സ്കൂൾ പേരെന്റ്സ് മീറ്റിംഗ്, പ്രായമായവരുടെ സംരക്ഷണം, കുടുംബത്തിലെ ചടങ്ങുകൾ, വീട്ടുജോലികൾ ഇതെല്ലാം ഇരയുടെ ചുമലിൽ വെച്ചു കെട്ടി അയാൾ കാഴ്ചക്കാരനായി കൈ കെട്ടി നിൽക്കും!

ഈ വ്യക്തികളുടെ arrogance & superiority പ്രകടിപ്പിക്കുന്നത് ഇരയാകുന്നയാളോട്‌ മാത്രമായിരിക്കും.

Narcissist കളുടെ പൊതുസ്വഭാവങ്ങളായ, പ്രകടമായ പുശ്ചം, പരിഹാസം, അഹങ്കാരം, അഹന്ത, ഞാനെന്ന ഭാവം ഇതൊന്നും neglectful narcissist ൽ പ്രകടമാകില്ല. അതുകൊണ്ട് തന്നെ അവർക്ക് ഇര (victim) ഒഴികെയുള്ളവരെ തെറ്റിധരിപ്പിക്കാൻ എളുപ്പമാണ്.

ആരോടും commitment ഇല്ല എന്ന അവസ്ഥയിൽ (schizoid) നിന്ന് വിഭിന്നമായി, വേണ്ട സ്ഥലത്ത് commitment & intimacy പങ്കുവെക്കാൻ ഇവർക്ക് അറിയാം.

ജ്യോതി ചേച്ചിയുടെ കാര്യത്തിൽ, അയാളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് ചേച്ചി സംശയം പ്രകടിപ്പിക്കുന്നുണ്ട്.

വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ അയാളുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം ചേച്ചി ശ്രദ്ധിച്ചിരുന്നു. അയാൾ നിരന്തരം ചേച്ചിയോട് പറയും, “എന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ച്, നിന്നെക്കാൾ ഒത്തിരി മികച്ച കുടുംബത്തിൽ നിന്നൊരു ബന്ധം കിട്ടിയേനെ. പക്ഷേ ഞാൻ സാമ്പത്തികം ഒരു വിഷയമാക്കിയില്ല.”

ഈ ഡയലോഗ് പറഞ്ഞ ആൾ തന്നെ, ചേച്ചിയ്ക്ക്, സ്വർണഭരണങ്ങൾ കുറച്ചു മതി, ബാക്കി പണമായി നൽകണം എന്നാവശ്യപ്പെട്ടു കളഞ്ഞു!

അതേപോലെ, വിവാഹശേഷം ഡൽഹി ജോലി ഉപേക്ഷിച്ചപ്പോൾ പറഞ്ഞ വീരസ്യം, “പണം മാത്രം നോക്കി ജോലി ചെയ്യരുത്. നാട്ടിലെ വരുമാനം കൊണ്ട് ഞാൻ അന്തസ്സായി ജീവിക്കും.”

പക്ഷേ ഭാര്യയ്ക്ക് വിവാഹസമ്മാനമായി അച്ഛൻ നൽകിയ സ്വർണം, പണം, ചേച്ചി ജോലി ചെയ്തുണ്ടാക്കിയ കുഞ്ഞ് സമ്പാദ്യം എല്ലാം ലാവിഷായി ചിലവാക്കി തീർത്തു!

വിവാഹശേഷം ചേച്ചി, ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി കണ്ടെത്തി. അന്നത്തെ കാലത്ത് കിട്ടിപ്പോന്ന ചെറിയ ശമ്പളം വരെ അയാൾ വാങ്ങിയെടുത്തു. പത്തു വർഷത്തോളം ചേച്ചിക്ക് ലഭിച്ച മുഴുവൻ വരുമാനവും അയാൾ ഊറ്റി. ചേച്ചിയുടെ ആവശ്യങ്ങൾക്ക് അയാളോട് കെഞ്ചി ചോദിക്കേണ്ടി വരും. അത് തന്നെ ഭിക്ഷ പോലെയാകും നൽകുക. കുറച്ചു നാൾ കഴിഞ്ഞു, ചേച്ചിയ്ക്ക് മെച്ചപ്പെട്ട ഒരു ജോലി ലഭിച്ചപ്പോൾ ശമ്പളം ബാങ്ക് അക്കൗണ്ട് വഴിയായി. അതോടെ ചേച്ചി, പണം നൽകാതായി. അപ്പൊ അയാൾ വീട്ടു ചെലവുകളുടെ പകുതി നൽകണം എന്നാവശ്യപ്പെട്ടു തുടങ്ങി! ചേച്ചിയുടെ കൈയിൽ ചെറിയ ഒരു സമ്പാദ്യം ഉണ്ട് എന്ന് മനസ്സിലായാൽ അയാൾ, കുട്ടികളെയും കൂട്ടു പിടിച്ച് ആവശ്യങ്ങൾ നിരത്തും.. ഉദാഹരണത്തിന്, ടൂർ, കമ്പ്യൂട്ടർ, പുതിയ മൊബൈൽ അങ്ങിനെ അങ്ങിനെ…

ചേച്ചി ശമ്പളം നൽകാതെ വന്നതോടെയാണ് അയാൾ അകലം പാലിച്ചു തുടങ്ങിയത്. ചേച്ചിയെ പൂർണ്ണമായി അവഗണിച്ചു തുടങ്ങി എങ്കിലും അതിഥികൾ വന്നാൽ അപാര അഭിനയം കാഴ്ച വെച്ചുകളയും!

അയാളുടെ മാനസികപീഡനത്താൽ ജ്യോതി ചേച്ചി ഒരു നിത്യരോഗിയായി മാറിക്കഴിഞ്ഞിരുന്നു. ചേച്ചിയുടെ വാക്കുകൾ അനുസരിച്ച്, ഭാര്യയുടെ വയ്യായ്കകൾ അയാളുടെ പരിഗണനയിൽ പെടുന്ന വിഷയമേയല്ല.

എന്ത് അസുഖം ബാധിച്ചാലും, “നിനക്ക് സുഖമില്ലേ? ആശുപത്രിയിൽ പോകണോ?” എന്നൊരു ചോദ്യം അയാളിൽ നിന്ന് ഉണ്ടായിട്ടില്ല! ഗർഭിണി ആയിരുന്ന നാളുകളിൽ പോലും അയാൾ ചേച്ചിയ്ക്ക് ഒപ്പം ഡോക്ടറെ കണ്ടിട്ടില്ല.

ഏറ്റവും സങ്കടം തോന്നിയത്, കോവിഡ് പോസിറ്റീവ് ആയ ചേച്ചിയോട് അയാൾ കാണിച്ച ക്രൂരതയാണ്. ഹോസ്പിറ്റലിൽ കൊണ്ട് പോകാനോ, റൂമിൽ അടച്ചിരിപ്പായ അവർക്ക് ഒരു നേരം ആഹാരം നൽകാനോ അയാൾ തയ്യാറായില്ല!

“ഞാൻ ഒരുപാട് ആശിച്ചിരുന്നു മോളെ, അയാൾ എന്നോട്, നിനക്ക് എങ്ങനെയുണ്ട് എന്ന് ചോദിക്കുമെന്ന്… ഒരു ഗ്ലാസ്‌ ചൂട് കാപ്പി ആ കൈ കൊണ്ട് എനിക്ക് ഇട്ടു തരുമെന്ന്..ഒന്നും ഉണ്ടായില്ല. അയൽക്കാർ ഇല്ലായിരുന്നു എങ്കിൽ ഞാൻ അതോടെ മരിച്ചു പോയേനെ.. അതോടെയാണ് ഞാൻ അയാളെ വെറുത്തത് മോളെ… എന്റെ മനസ്സിൽ അയാൾ മരിച്ചു..”

ഈ വാക്കുകൾ ഓർക്കുമ്പോഴൊക്കെയും എന്റെ കണ്ണിൽ വെള്ളം നിറയും.. തൊണ്ടക്കുഴിയിൽ ഒരു കരച്ചിൽ വന്നു പിടയും.

ഒരു വിവാഹ ബന്ധത്തിൽ നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) ഉള്ളവരുടെ പങ്കാളികളുടെ/ഇരകളുടെ കാര്യമാണ് കഷ്ടം. പതിഞ്ചോ ഇരുപതോ വർഷം കഴിഞ്ഞിട്ടാകും കൂടെയുള്ള ആളിന്റെ പ്രശ്നം തിരിച്ചറിയുക! അതുവരെയും ഇര കരുതുന്നത്, തന്റെ പ്രശ്നം കൊണ്ടാണ് പങ്കാളി ഇങ്ങനെ പെരുമാറുന്നത്. എന്തു ചെയ്താൽ അയാളെ നിരന്തരം സന്തോഷിപ്പിച്ചു നിർത്താൻ കഴിയും എന്ന് ഇര വ്യാകുലപ്പെട്ടു കൊണ്ടേയിരിക്കും. കാരണം പ്രശ്നം ഇരയുടേതാണല്ലോ!

അയാളെ പ്ലീസ് ചെയ്യാൻ ശ്രമിച്ചു ശ്രമിച്ച് അവർ ഇല്ലാണ്ടാകും. അയാൾ വൈകാരികമായി, സാമ്പത്തികമായി, ലൈംഗികമായി (emotional, financial, sexual, verbal abuses) ഇരയെ ചൂഷണം ചെയ്ത്, പീഡിപ്പിച്ചു രസിക്കുകയാണെന്നുള്ള വൈകി മാത്രം കിട്ടുന്ന തിരിച്ചറിവ് നൽകുന്ന അപ്രതീക്ഷിത പ്രഹരത്തിൽ വീണു പോകുന്ന ഇരകൾ ഏറെ.

ഇരയുടെ വിദ്യാഭ്യാസയോഗ്യതയോ, ജോലിയോ അവർ അനുഭവിക്കേണ്ടി വരുന്ന പീഡാനുഭവങ്ങളുടെ തീവ്രത കുറക്കുന്നില്ല. ഹൈ പ്രൊഫൈൽ പ്രൊഫഷണലുകൾ പോലും വർഷങ്ങളോളം കൊടിയ പീഡനം നേരിടുന്നുണ്ട്.

ഇക്കാലത്തിനിടെ, നിരന്തരമായി ഇരകൾ അനുഭവിക്കേണ്ടി വരുന്ന ട്രോമ, അവരെ ഒരു രോഗിയാക്കി മാറ്റിയിട്ടുണ്ടാകും. അതിജീവനം ഏറെ ശ്രമകരമായി മാറും. ആത്മഹത്യയിൽ അഭയം തേടുന്നവരുമുണ്ട്.

ഏതിനും ചികിത്സ ഇല്ലാത്ത രോഗാവസ്ഥയാണ് നാർസിസിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ (NPD) എന്ന് മനസിലാക്കുന്നു. കാരണം അതൊരു മാനസിക വൈകല്യം (mental disorder) അല്ല. മറിച്ച് വ്യക്തിത്വ വൈകല്യം (personality disorder) ആണ്. സാധാരണയായി നാർസിസിസം നിർണ്ണയിക്കാൻ ലാബ് പരിശോധനകൾ ഇല്ല. ചില ലക്ഷണങ്ങൾ അതിലേക്ക് വിരൽ ചൂണ്ടുന്നു എന്ന് മാത്രം. ഡിപ്രെഷൻ, ചില തരം ആസക്തികൾ ഇതൊക്കെ ലക്ഷണങ്ങൾ ആയി പ്രകടിപ്പിച്ചാലും, ആത്മാഭിമാനത്തെ കരുതി ആ വ്യക്തി ചികിത്സ തേടില്ല.

വ്യക്തികളിലെ ഇത്തരം പേഴ്സണാലിറ്റി ഡിസോർഡറിന്റെ കാരണങ്ങളായി പലതും കരുതപ്പെടുന്നു.

ജനിതകമായ കാരണങ്ങളാലോ കുട്ടിക്കാലത്ത് രക്ഷിതാക്കളിൽ നിന്ന് നേരിട്ട അവഗണനയാലോ ഇങ്ങനെ സംഭവിക്കാം.

അതേ പോലെ, രക്ഷിതാക്കൾ പറഞ്ഞു പഴകിയെടുത്ത ചില പൊള്ളവാക്കുകൾ (എന്റെ മോൻ / മോൾ മിടുക്കനാണ്.. കേമനാണ്… ബാക്കി കുട്ടികൾ അവനെക്കാൾ ഒരുപാട് താഴെയാണ് എന്ന തരത്തിൽ) അയാളുടെ ഉള്ളിൽ സൃഷ്ടിച്ച superiority complex കൊണ്ടുമാകാം. കുഞ്ഞു മക്കളെ പ്രോത്സാഹിപ്പിക്കുന്നത് നല്ലതാണ്. പക്ഷേ, എന്റെ മക്കൾ മാത്രമാണ് ലോകത്തിലെ മികച്ചത് എന്ന തരത്തിൽ പുകഴ്ത്തി പുകഴ്ത്തി, ‘ ഈ ലോകത്ത് ഞാൻ കഴിഞ്ഞേ മറ്റാരുമുള്ളൂ’ എന്നൊരു അധമചിന്ത കുട്ടികളുടെ മനസ്സിൽ വേരാഴ്ത്താൻ ഇടവരുത്തരുത്. ഒരു കുഞ്ഞ് നാർസിസിസ്റ്റ് ന്റെ വളർച്ചയ്ക്കു വളമിട്ടു കൊടുക്കുക വഴി, അത് അവരോടും മറ്റുള്ളവരോടും ചെയ്യുന്ന തിരുത്താനാകാത്ത തെറ്റായി മാറും.

സ്വന്തം ഭർത്താവിന്റെ ഭാഗത്തു നിന്നുള്ള വർഷങ്ങൾ നീണ്ട അവഗണനയെ, കുറേക്കാലം സ്വന്തം തെറ്റുകുറ്റമായി കണ്ട ജ്യോതി ചേച്ചിയെ ഓർത്ത് ഇപ്പോഴും സങ്കടം തോന്നുന്നു. ദുസ്സഹമായിപ്പോയ ഒരു ബന്ധത്തിന്റെ നിർഭാഗ്യവതിയായ ഇരയാണ് ജ്യോതി ചേച്ചി. അയാൾ സൃഷ്ടിക്കുന്ന ട്രോമ ഒരു പാവം സ്ത്രീയുടെയും മക്കളുടെയും ജീവിതത്തെ ആകെ വിഴുങ്ങുന്നു. എത്രയെത്ര വർഷങ്ങളാണ് അവരുടെ ആയുസ്സിൽ നിന്ന് ചോർന്നു പോയത്? ഇനിയും എത്ര വർഷങ്ങൾ ബാക്കി കിടക്കുന്നു?

സമാധാനപരവും സന്തോഷപൂർണ്ണവുമായ ഒരു ജീവിതം ഏതൊരാളും അർഹിക്കുന്നുണ്ട്.. ഏതൊരുവന്റെയും അവകാശമാണത്. അതിനെ കെടുത്തിക്കളയാനുള്ള അധികാരം ആർക്കുമില്ല…

 

ചിത്രത്തിന്കടപ്പാട് -ഗൂഗിൾ

Post Views: 26
17
Sheeba Prasad

Reader, Writer, Teacher

24 Comments

  1. മിനി സുന്ദരേശൻ on February 12, 2025 2:03 AM

    വിജ്ഞാനപ്രദമായ രചന…… നല്ല അവതരണം👍❤️

    Reply
    • മഞ്ജു on February 12, 2025 2:16 PM

      വളരെ നല്ല ഉപകാരപ്രദമായ എഴുത്ത്

      Reply
  2. Joyce on February 11, 2025 9:34 PM

    ഇത്തരം മാനസിക വൈകല്യങ്ങൾ തിരിച്ചറിയപ്പെടണം, ചികിത്സ ചെയ്യപ്പെടണം. കാരണം ഇവരുടെ ഇരകളുടെ ജീവിതം ദുരിതപൂർണ്ണമായിരിക്കും. വിശദമായ എഴുത്ത്.
    👌
    👏

    Reply
  3. Sruthi on January 10, 2024 10:48 AM

    😍

    Reply
  4. drvenus on January 9, 2024 10:54 AM

    അറിവു പകരുന്ന, വിശദമായ എഴുത്ത് .

    ആശംസകൾ

    Reply
    • Shreeja R on January 10, 2024 5:30 PM

      വളരെ സങ്കടകരമായ ജീവിതം ആണ് ഇവരുടെ ഇരകളുടേത്

      Reply
  5. Neethi Balagopal on January 8, 2024 10:39 PM

    തിരിച്ചറിയാൻ പറ്റാത്ത മറ്റുള്ളവരോട് പറയാൻ പറ്റാതെ ജീവിക്കുന്ന എത്രപേർ ഈ ലോകത്ത് സഹിച്ചും വിഷമിച്ചു ജീവിക്കുന്നു. നന്നായി എഴുതി ഷീബ

    Reply
    • Suma Jayamohan on February 11, 2025 7:50 PM

      ഇങ്ങനെ ജീവിക്കുന്ന എത്രയോ പേർ നമുക്കു ചുറ്റുമുണ്ട്. അല്ലേ?
      പുറത്തുവരാനും വയ്യ ഹോമകുണ്ഡത്തിൽ എരിയുന്നതു പോലെ ജീവിതം ഹോമിക്കുന്നവർ
      നല്ലെഴുത്ത് ഷീബാ❤️🌹👌

      Reply
  6. Sajna on January 8, 2024 9:22 PM

    വളരെ മനോഹരമായി എഴുതി. എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ 🌹

    Reply
  7. Simble Sebastian on January 7, 2024 3:19 PM

    Great insight!! Thank you for bringing in such a deep write up🥰

    Reply
    • Sheeba Prasad on January 7, 2024 3:50 PM

      Thank u ❣️

      Reply
  8. Sarath Manoharan on January 6, 2024 11:25 PM

    നല്ല എഴുത്ത്. മനസിൽ ഓരോ സീനുകളും മനസ്സിൽ തെളിഞ്ഞു. അവസ്ഥ വിശദമായി വൃത്തിയായി എഴുതി ✨

    Reply
    • Sheeba Prasad on January 7, 2024 3:51 PM

      വായനയ്ക്കും അഭിപ്രായത്തിനും നന്ദി ❣️

      Reply
      • Sreeja Vijayan on January 8, 2024 12:07 PM

        നന്നായി എഴുതി. ഈ മനസീക വൈകല്യവും വ്യക്തിത്വ വൈകല്യവും തമ്മിലുള്ള വ്യത്യാസം പറയാമോ

        Reply
  9. Silvy Michael on January 6, 2024 10:56 PM

    നല്ല എഴുത്ത്. Expecting more such write ups dear 👌👌👌

    Reply
  10. Deepika Ajith on January 6, 2024 10:35 PM

    Very informative… Manushyar ethra complicated anu

    Reply
  11. Sabu narayanan on January 6, 2024 10:01 PM

    വളരെയധികം Informative

    Reply
  12. Sunandha Mahesh on January 3, 2024 2:29 PM

    ശരിയാണ് ഞാൻ, ഞാൻ മാത്രം രണ്ടിനുമിടയിൽ ഒരുപാട് അന്തരമുണ്ട്..

    മനോഹരമായി എഴുതി.. അതും വിശദമായി 👍👍

    Reply
  13. sabira latheefi on January 2, 2024 8:34 PM

    എത്ര സുന്ദരമായിട്ടാണ് എഴുതിയത്. Npd ഈ വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് എന്റെ ഒരു ബന്ധുവിന്റെ ഡിവോഴ്സ്മായി ബന്ധുപെട്ടിട്ട് ആണ്. ഇത് വായിക്കുമ്പോൾ അവൾ എത്ര മാത്രം സഹിച്ചു കാണും എന്ന് മനസിലാവുന്നത്. വല്ലാത്തൊരു അവസ്‌ഥയാണ്. ശരിക്കും അമ്മമാർക്ക് ഒരു കുട്ടിയെ ഇങ്ങനെ ആക്കുന്നതിൽ പങ്കുണ്ട് ലെ. എഴുത്തു വളരെ വളരെ നന്നായിരുന്നു.

    Reply
    • Sheeba prasad on January 2, 2024 10:42 PM

      നമ്മൾ കരുതുന്നതിലും ഭീകരമാണ് ഇരയുടെ അവസ്ഥ.. കാരണം അവരുടെ അനുഭവം ആരോടും പറഞ്ഞു മനസ്സിലാക്കാൻ കഴിയില്ല… കൂടാതെ വളരെ വൈകി മാത്രം ആകും പ്രശ്നം തിരിച്ചറിയുക.. അപ്പോഴേക്കും ആയുസ്സിന്റെ നല്ലൊരു ഭാഗം നഷ്ടപെട്ട് നിത്യ രോഗിയായി മാറിയിട്ടുണ്ടാവും..

      Reply
      • Sabira latheefi on January 3, 2024 11:20 AM

        😥😥

        Reply
    • Sheeba Prasad on January 7, 2024 6:13 PM

      Thank u dear ❣️

      Reply
  14. Manasi on January 2, 2024 1:40 PM

    🥺🥺

    Reply
    • Sheeba Prasad on January 2, 2024 1:42 PM

      Wt hppnd? Reality തിരിച്ചറിയാൻ ഒരു പാട് വൈകിപ്പോകും..

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.