“നമ്മളിനി എന്താണ് ചെയ്യേണ്ടത്?”
” അറിയില്ല.. തൃപ്തി അഭിനയിക്കുക. മനസ്സിനെ പറ്റിക്കാൻ വേണ്ടിയെങ്കിലും..”
” സ്നേഹത്തെ കോരി കുടിച്ചു നോക്കുക..”
” ആവോ! പറ്റുമോ?”
” ഞാൻ വേദനിപ്പിക്കുന്നുണ്ടോ?”
“ഒട്ടുമില്ല.. ഞാൻ എന്റെ പ്രിതിബിംബത്തോട് സംസാരിക്കുന്നത് പോലെത്തന്നെയുണ്ട്..”
“തൃപ്തി ഇല്ലാതെ അഭിനയിക്കാൻ സാധ്യമാണോ? ശരിക്കും വേണ്ടേ?”
“തോന്നണ്ടേ?”
” വേണം ന്ന് ആഗ്രഹിക്കുന്നുണ്ടോ?”
” വേണമല്ലോ! നമ്മളൊക്കെ അത് ആഗ്രഹിക്കുന്നവരല്ലേ?”
” എനിക്കും വേണം. എന്തേ നമുക്ക് അത് കിട്ടാത്തത്?”
” അതിനാണ് ഉത്തരം കിട്ടത്തത്. നമുക്ക് insecurities കൂടുതലാണ്. ആരെയും വിശ്വസിക്കുക നമുക്ക് സാധ്യമല്ല!”
” നമ്മൾ അത് തേടണോ? അതോ തേടൽ നിർത്തണോ? നമ്മൾ എന്താണ് ചെയ്യേണ്ടത്?”
” ഉത്തരം കിട്ടിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു..”
” എന്നെ ഞാൻ കാറ്റ് നിറഞ്ഞ ഒന്ന് പോലെ കനം കുറഞ്ഞതാക്കി മാറ്റുന്നു..”
” പറന്ന് പോവ്വോ?”
” അറിയില്ല… എനിക്ക് വയ്യ..”
” കണ്ണടച്ച് കിടന്നാലോ? വേദനകളും ആകുലതകളും മാറുമോ? ”
” മാറുമെന്ന് തോന്നുന്നു.. വേദനകളെ ഒഴുക്കി ഒന്നാക്കി ചേർത്ത്….”
” നമ്മൾ എത്ര സുന്ദരമായാണ് അന്യോന്യം സംസാരിക്കുന്നതെന്ന് അറിയോ?
ഞാൻ കണ്ണടിക്ക് മുന്നിലിരുന്ന് എന്നോട് പറയുന്നത് പോലെ തന്നെയുണ്ട്…”
” ഞാൻ കീഴടങ്ങി..”
” വന്നു.. കണ്ടു.. കീഴടങ്ങിയോ?”
” അതെ.. ഇനി അവിടെ നിന്നാണ്..”
” അടങ്ങണ്ട… കടലാണ്…”
” തിര തല തല്ലുന്നു… ”
” കടലിനു കരയെ പുൽകാൻ ആവില്ല.. എങ്കിലും തേടി വന്നു കൊണ്ടേയിരിക്കും..”
” അതേ… തൊടുന്നു… തിരിച്ചു പോകുന്നു!
കര അപ്പോഴും നിശ്ചലം.. ”
” മ്മ്മ്… ഉറങ്ങാറായോ?
” ഉറങ്ങിയേക്കാം…! ഉണരാൻ കഴിയുന്നിടത്തോളം ഉറങ്ങി എഴുന്നേൽക്കാൻ സാധിക്കുന്നതും ഒരു ഭാഗ്യമാണല്ലോ? ”
“അതെ…! ”
ഉറങ്ങാം….”
#ശുഭരാത്രി

