Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സമ്മാനങ്ങളുടെ പെരുമഴക്കാലം
അനുഭവം ഓർമ്മകൾ ജീവിതം

സമ്മാനങ്ങളുടെ പെരുമഴക്കാലം

By Ramachandran TVOctober 4, 20254 Comments3 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

 

സമ്മാനങ്ങൾ കിട്ടുക എന്നത് എല്ലാവർക്കും വളരെ ഇഷ്ടമുള്ള കാര്യം തന്നെ. പക്ഷേ അങ്ങനെ എല്ലാവർക്കും സമ്മാനങ്ങൾ കിട്ടുമോ!

കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ ക്ളാസിൽ ടീച്ചർ ചോദ്യങ്ങൾ ചോദിയ്ക്കുമ്പോൾ ഉത്തരം പറയണം.

കൃത്യമായി ഉത്തരം പറഞ്ഞാൽ സമ്മാനമുണ്ട്.

ഇല്ലെങ്കിലും സമ്മാനമുണ്ട്, ചൂരൽ കൊണ്ട് നല്ല അടി. മിക്കവാറും പഠിക്കാൻ മിടുക്കനല്ലാത്ത എനിക്ക് കിട്ടാറുള്ള സമ്മാനം രണ്ടാമത്തെയാണ്.

 

എന്നാൽ പിന്നീട് പലതവണയായി ആ ടീച്ചർ തന്നെ എനിക്ക് സമ്മാനം തന്നപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. കളർ ചോക്ക് പെൻസിൽ. സ്ളേറ്റ് പെൻസിൽ. റബ്ബർ, റൂൾ പെൻസിൽ. പേന കിട്ടുക എന്നത് ഇന്നത്തെ ബംബർ ലോട്ടറി അടിക്കുന്ന പോലെയാണ്.

 

എന്തായാലും ഒമ്പതാം ക്ലാസ് വരെ തോറ്റില്ല. പത്തിലാണ് തോറ്റത്. പക്ഷേ ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അച്ഛൻ ഒരു സമ്മാനം തന്നു. ആദ്യമായും അവസാനമായും. ഒരു ഫേവർലൂബാ വാച്ച്. അന്ന് അതൊക്കെ വലിയ ആഡംബരം ആയിരുന്നു.

അതൊക്കെ കെട്ടി സ്കൂളിൽ പോകുക എന്നത് വലിയ കാര്യമാണ്.

ക്ളാസിൽ അങ്ങനെ ആർക്കും വാച്ചൊന്നും കണ്ടിട്ടില്ല.

ഞാൻ വാച്ച് കെട്ടി കൊണ്ട് വന്നപ്പോൾ എല്ലാ പിള്ളേരും ചുറ്റും വന്ന് നിറഞ്ഞു. അന്ന് ഞാൻ ആയിരുന്നു ഹീറോ!.

പക്ഷേ അധികകാലം ആ ഹീറോയിസം നിലനിർത്താൻ ആയില്ല.

എനിക്ക് ഒരു കുഴപ്പം ഉണ്ട്.

വാച്ച് വാഴില്ല എന്ന് തലയിലെഴുത്ത് ഉണ്ടെന്ന് തോന്നുന്നു.

വിയർപ്പിൻ്റെ അസുഖം ഉള്ളത് കൊണ്ട് വിയർത്ത് വാച്ച് കേടായി. ഞാൻ വിടുമോ! വാച്ച് റിപ്പയർ ചെയ്ത് വീണ്ടും കെട്ടി.

രണ്ട് മൂന്ന് പ്രാവശ്യം ഇങ്ങനെ കേടായപ്പോൾ റിപ്പയർ ചെയ്യുന്ന ആൾ പറഞ്ഞു. “ഇനി ഇത് ചുണ്ണാമ്പ് ഇട്ട് വയ്ക്കാനേ കൊള്ളുള്ളൂ” എന്ന്.

അതോടെ ആ പണി നിർത്തി. പിന്നെ എന്റെ ജീവിതത്തിൽ അനേകം പ്രാവശ്യം വാച്ചുകൾ മാറി മാറി വാങ്ങി കെട്ടി. പഴയ കാലമാണ്. അന്ന് കീ കൊടുക്കുന്ന വാച്ചാണ് സാധാരണ. ആദ്യ വാച്ച് അതായിരുന്നു. പിന്നെ ഓട്ടോമാറ്റിക് വാച്ച് വന്നു. സീക്കോ ഫൈവ്, സിറ്റിസൺ, ഓറിയൻ്റ്, ഒമേഗ, തുടങ്ങിയവ.

പിന്നീട് ക്വാർട്സ് വാച്ചുകൾ വന്നു. കാസ്യോ ആണ് തുടക്കം. പിന്നെ എത്രയോ വാച്ചുകൾ വന്നു. അടുത്ത കാലത്ത് വരെ വാങ്ങി എച്ച്. എം. ടി.  ഈ സ്വർണക്കളർ പെട്ടെന്ന് തന്നെ പോകും. വാച്ച് നിലയ്ക്കുകയും ചെയ്യും.

അതിനാൽ ഉപയോഗിക്കുന്ന പണിയേയില്ല ഇപ്പോൾ.

 

പിന്നെ സമ്മാനങ്ങൾ കിട്ടിയോ? ധാരാളം. സുഹൃത്തുക്കൾ ഗൾഫിൽ പോയി വരുമ്പോൾ, കൊണ്ട് വരുന്നത് ഹീറോ പെൻ. അന്നത്തെ ട്രെൻഡ് ആയിരുന്നു അത്.

 

പോസ്റ്റ് മാൻ ആയി ജോലി ചെയ്യുമ്പോൾ എവിടെ ചെന്നാലും ഗൾഫ്കാർ തരുന്ന സമ്മാനം ഈ പേനയാണ്. വലിയ ഒരു ശേഖരം ഉണ്ടായിരുന്നു എനിക്ക്. കുട്ടികൾ കളിക്കാൻ എടുത്ത് എവിടെയോ ഒക്കെ കളഞ്ഞു അത്. സ്കൂളിൽ ഒന്നും ഒരു മത്സരത്തിൽ പോലും പങ്കെടുക്കാത്ത എനിക്ക് കലാമത്സരങ്ങൾ കായിക മത്സരങ്ങൾ ഇവയൊന്നിലും സമ്മാനങ്ങൾ എങ്ങനെ കിട്ടും?

 

അടുത്ത കാലത്താണ് എനിക്ക് സമ്മാനങ്ങളുടെ പെരുമഴക്കാലം വന്നത്.

കഥ, കവിത, ലേഖനങ്ങൾ തുടങ്ങിയവ എഴുതിത്തുടങ്ങിയത് പണ്ട് മുതൽക്കേ എങ്കിലും ജോലി കാരണം ഒന്നിലും ആക്ടീവ് ആയിരുന്നില്ല.

ഇപ്പോൾ ഏകദേശം ഒരു വർഷം ആയിട്ടേയുള്ളൂ വീണ്ടും ഇതിലൊക്കെ സജീവമായി പങ്കെടുത്തു തുടങ്ങിയത്.കുറേയധികം

ഗ്രൂപ്പുകളിൽ അംഗമായി.എല്ലാ മത്സരങ്ങളിലും പങ്കെടുക്കാൻ അവസരം കിട്ടി. സമ്മാനങ്ങൾ അത് പോലെ തന്നെ ധാരാളം.

കുറേ ഫലകങ്ങൾ സർട്ടിഫിക്കറ്റുകൾ മെഡലുകൾ! ആദരവുകൾ! അവയിങ്ങനെ തുടരുന്നു.

വയസ്സാം കാലത്തെ വിനോദങ്ങൾ എന്ന് പറഞ്ഞു കളിയാക്കിയാലും കുഴപ്പമില്ല.

പിന്നെ അടുത്തിടെ കിട്ടിയ രണ്ട് സമ്മാനങ്ങൾ വളരെ വിലപ്പെട്ടതാണ്. രണ്ടും മകൾ തന്നത്. അച്ഛൻ മൊബൈലിൽ എഴുതി വയ്യാതാകണ്ട എന്ന് പറഞ്ഞു ഒരു സാംസങ്ങ് ടാബ്‌ലറ്റ് സമ്മാനിച്ചു.

കവിതകളും കഥകളും ലേഖനങ്ങളും ഒക്കെ അതിൽ എഴുതാം.അല്ലെങ്കിൽ പറഞ്ഞാലും മതി, എഴുതിത്തരും!

പിന്നെ പാട്ട് കേൾക്കാൻ വലിയ ഇഷ്ടമാണ് അത് കൊണ്ട് തന്നെ സോണിയുടെ ഡോൾബി അറ്റ്മോസ് സൗണ്ട് ബാർ സിസ്റ്റം. അതും മകളുടെ സമ്മാനം. ഇത് മാത്രമല്ല വിലയേറിയ മൊബൈൽ ഫോൺ അവൾ തന്നതാണ്.

എന്തിന് പുതിയ ഒരു വീട് വരെ അവൾ പണിത് തന്നിട്ടുണ്ട്.

ഇനി എന്തെല്ലാം കിട്ടാനുണ്ടാവോ?

#കൂട്ടക്ഷരങ്ങൾ

#ബ്ളോഗ്_രചനാമത്സരം

#എന്റെരചനാമത്സരം

#വിഷയം_മറക്കാനാകാത്തസമ്മാനം

#രചന_രാമചന്ദ്രൻടിവി

Post Views: 37
3
Ramachandran TV

Ramachandran TV Writter Poet Literary Works Retaired from Department of Posts

4 Comments

  1. Joyce Varghese on October 6, 2025 9:38 PM

    ഭാഗ്യം… സ്നേഹത്തോടെ സമ്മാനങ്ങൾ തരുന്ന മകളെ ലഭിച്ചതാണ് ഏറ്റവും വിലമതിക്കാനാവാത്ത സമ്മാനം.👏👍

    Reply
  2. Thara Subhash on October 6, 2025 7:17 PM

    എന്നും സമ്മാനങ്ങൾ കിട്ടിക്കൊണ്ടിരിക്കട്ടെ. ആശംസകൾആത്മാർത്ഥമായ എഴുത്തിന്

    Reply
  3. SumaJayamohan on October 4, 2025 12:14 PM

    ഏതു പ്രായത്തിലും സമ്മാനങ്ങൾ മനസ്സിനെ സന്തോഷിപ്പിക്കുന്നവ തന്നെയാണ്. അത് ഒരു ചോക്കലേറ്റായാലും മതി.
    ഇനിയും ഒരു പാടു സമ്മാനങ്ങൾ കിട്ടട്ടെ♥️🌹

    Reply
    • Ramachandran TV on October 4, 2025 3:41 PM

      അഭിപ്രായത്തിനും പ്രോത്സാഹനത്തിനും സ്നേഹത്തിനും നന്ദി

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.