പ്രഹേളിക….
(ഇതൊരു Fan Fiction ആണ്)
ഈ കഥയിലെ കഥാപാത്രങ്ങൾ എല്ലാം നിങ്ങൾ പല പല മലയാള സിനിമകളിൽ കണ്ടവരാണ്. പല സിനിമകളിൽ തിരശ്ശീലയ്ക്കു മുന്നിൽ വന്ന ഇവർ ഈ കഥയ്ക്കായ് ഒത്തു കൂടുന്നു…. !!
മാസങ്ങൾക്കു ശേഷമുള്ള മധുമതിയുടെ ഫോൺകോളാണ് ആദിയെ പ്രഭാതത്തിൽ വിളിച്ചുയർത്തിയത്.
തൻ്റെ അച്ഛൻ സംവിധായകനായ സിദ്ദാർത്ഥൻ്റെ ബെസ്റ്റു ഫ്രണ്ടാണ് മുബെയിലുള്ള മധുമതി ആൻ്റി (നല്ല അഭിനേത്രിയും, നർത്തകിയും ആണിവർ), സംവിധായകനായ ഉദയൻ്റെ ഭാര്യ.
മധുമതി ആൻ്റി പറഞ്ഞ കാര്യം ആദിക്ക് സന്തോഷം പ്രധാനം ചെയ്യുന്ന ഒന്നായിരുന്നു. എഴുത്തുകാരൻ കൂടിയായ ആദിക്ക് തൻ്റെ എഴുത്തുകൾക്ക് പ്രചോദനമായ ഇക്കണോമിസ്റ്റ് ആയ പ്രൊഫസർ എസ്. ആർ. നാഥനെ കാണാൻ അവസരം ഒരുങ്ങി എന്ന വാർത്ത ആയിരുന്നു അത്. ആദിയുടെ ചിരകാല അഭിലാഷമായിരുന്നു അദ്ദേഹത്തെ കാണുക എന്നത്. അതിനുള്ള നിമിഷം എത്തിച്ചേർന്നിരിക്കുന്നു, മറ്റന്നാൾ കാലത്ത് പത്തു മണിയ്ക്കു കോഴിക്കോട്ടു വച്ച്.
ഈ വാർത്ത തൻ്റെ ഉറക്ക ചടവ് അലിയിച്ച പോലെ ആദിക്കു തോന്നി, ചുമരിൽ ഇരിക്കുന്ന കവി ചന്ദ്രദാസിൻ്റെയും, കഥാകാരൻ ബെൻ നരേന്ദ്രൻ്റെയും ചിത്രങ്ങൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെ അവന്നു തോന്നി.
കലണ്ടറിലേയ്ക്ക് ഒന്നു പാളി നോക്കി, ഇന്നു മാർച്ച് 29, ഇനി രണ്ടു ദിവസം കൂടെ ആ കൂടിക്കാഴ്ചയ്ക്കു, നെഞ്ചകത്ത് ഒരു പ്രത്യേക സുഖം തോന്നി തുടങ്ങി അവന്.
മണിക്കറുകൾ, ദിവസങ്ങൾക്കു വഴി മാറിക്കൊടുത്തു, ഡോക്ർ വൈദ്യനാഥനെ വിളിച്ചു യാത്രയുടെ കാര്യം പറഞ്ഞ്, ഭാര്യയോട് യാത്രയും പറഞ്ഞ് ആദി ഡാഫോഡിൽസിൻ്റെ മുറ്റത്ത് നിന്നും യാത്രയായി. കാറിൽ കയറിയുടൻ ആദ്യം വിളിച്ചത് ബേലെയെ ആയിരുന്നു കാരണം അവൾക്കു മാത്രമെ നാഥൻ എന്ന മനുഷ്യൻ്റെ കോഴിക്കോട് യാത്രയുടെ യഥാർത്ഥ ഉദേശ്യം അറിയുവാൻ കഴിയുമായിരുന്നുള്ളു. ആദ്യ റിങ്ങിൽ തന്നെ ബേല ഫോൺ എടുത്തു, ആദി ചോദിച്ച കാര്യങ്ങൾക്കു കൃത്യ മറുപടി കൊടുക്കകയും ചെയ്തു.
നാഥൻ്റെ സുഹൃത്തായ ബേല പറഞ്ഞതനുസരിച്ച് പ്രൊഫസർ നാഥൻ വരുന്നത് കോഴിക്കോടുള്ള ശിവദാസൻ എന്ന പ്രസാധകൻ്റെ ക്ഷണ പ്രകാരം ഏതോ ഒരു ബാലചന്ദ്രനെ കാണാനാണ്. ഇതിനു കാരണംബാലചന്ദ്രൻ എഴുതിയ ആദ്യ പുസ്തകത്തെക്കുറിച്ച് ശിവദാസൻ അതിൻ്റെ മാനുസ്ക്രിപ്റ്റ് കണ്ടപ്പോൾ പ്രൊഫസറോടു പരാമർശിച്ചിരുന്നത്ര, ഒരു വളത്തിൻ്റെ കമ്പനിയിൽ അക്കൗണ്ടൻ്റായ അദ്ദേഹം എഴുതുന്ന പുസ്തകത്തിൽ പ്രേമത്തിൻ്റെ ഭാവന അതി ഭാവുകവും, മനസ്സിൻ്റെ കോണിൽ നീറ്റലുളവാക്കുന്ന ഒന്നാണെന്നറിഞ്ഞാണ് നാഥൻ എത്തുന്നത് എന്നു ബേല പറഞ്ഞു.
ശിവദാസൻ ആണ് നാഥൻ്റെ പല പുസ്തകങ്ങളുടെയും പ്രസാധകൻ, കൂടാതെ അവർ തമ്മിൽ 17 വർഷത്തെ ബന്ധമുണ്ട്.
ശിവദാസൻ ഇത്തരത്തിൽ പറഞ്ഞെങ്കിൽ അതിൽ കഴമ്പുണ്ടെന്നു കണ്ടിട്ടാണ് സാഹിത്യാരധകനും, എഴുത്തുകാരനും, ഇക്കണോമിസ്റ്റും, മറ്റു പലതുമായ നാഥൻ്റെ ആഗമനം.
ബേല ഒന്നൂടെ പറഞ്ഞു, നാഥനു സ്ത്രീകൾ ഒരു വീക്നെസ്സ് ആണെന്നും, ഇപ്പോൾ കോഴിക്കോട്ടുള്ള എൻ്റെ മുറ്റത്തെ നന്മ മരം എഴുതിയ മാളവിക വർമ്മയോടാണത്ര നാഥനു ഇപ്പോൾ അഭിനിവേഷം.
കോഴിക്കോടെത്തിയ നാഥൻ ആദ്യം പോയത് ശിവദാസൻ്റെ ഓഫീസിലേയ്ക്കാണ്. അവിടെ ഒരു ഒഴിഞ്ഞ മൂലയിൽ അതാ ആ മനുഷ്യൻ, തൻ്റെ കോളേജ് മേറ്റ്, ബാലചന്ദ്രൻ അല്ലേ അത്, ആദി സ്വയം ചോദിച്ചു… !
അതെ ഇത് ബാലൻ തന്നെ, ഉടനടി ആദിക്ക് സന്തോഷമടക്കാനായില്ല. കെട്ടി പിടിച്ചു കൊണ്ടവൻ ചോദിച്ചു, ബാലാ നീ ഇതെവിടുന്ന് എൻ്റെ മുന്നിൽ?
നമ്മുടെ ‘ഗെറ്റ് ടൂഗെതറിനു നിന്നെ കോൺടാക്ട് ചെയ്യാൻ പഠിച്ച പണി പതിനെട്ടും നോക്കി, ഒരു പിടിയും തരാതെ നീ മാറി നിൽക്കുവായിരുന്നല്ലേ ബാലാ, ആദി ചോദിച്ചു.
ചിരിച്ചു കൊണ്ടു ആ സാധു മനുഷ്യൻ പറഞ്ഞു, അയ്യോ അങ്ങിനൊന്നുമില്ല, ഫോൺ ഈയിടയായിട്ടാ വാങ്ങിയത്, പിന്നെ നിനക്കറിയാല്ലോ എനിക്ക് ഈ കൂടുതൽ മനുഷ്യരെ കാണുമ്പോ പേടിയാ, അതൊണ്ടാ.
അവർ ഒരു പാടു നേരം സംസാരിച്ചിരുന്നു, സൂര്യൻ അസ്തമയത്തിന് ധൃതി കൂട്ടി. അപ്പോളേയ്ക്കും ശിവദാസൻ ആ വാർത്ത വന്നു പറത്തു, നാഥൻ സാർ ഇന്നു വരില്ല നാളെയെ വരുള്ളുന്ന്..
മാളവിക വർമ്മ, ആദി ഓർത്തു, അതാവും കാരണം. ബാലചന്ദ്രനോടു അവൻ്റെ പുസ്തകത്തെക്കുറിച്ച് നാഥൻ ചോദിച്ചു. ബാലൻ ആദിയ്ക്ക് തൻ്റെ പുസ്തകം വച്ചു നീട്ടി..
അതിലെ കുറച്ചു താളുകൾ ആദി മറിച്ചു നോക്കി, അവൻ്റെ കണ്ണുകൾ തെളിഞ്ഞു, അത്രമേൽ ഹൃദ്യമായിരുന്നു അത്, പ്രേമത്തിൻ്റെ പല തലങ്ങൾ ഭാവാത്മകമായി വരച്ചിട്ട കൃതി. യാത്ര പിരിഞ്ഞ് അവർ അന്നത്തേയ്ക്ക് പിരിഞ്ഞു.
അടുത്ത നാൾ അതി രാവിലെ ആദി നാഥനെ കണ്ടു, അവൻ്റെ മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടി. അവർ കുറെ നേരം സംസാരിച്ചിരുന്നു, പക്ഷെ ബാലചന്ദ്രനുമുണ്ടായിരുന്നില്ല അവിടെ.
വളരെ സ്നേഹത്തോടെ നാഥൻ ആദിക്ക് അറിവു പകർന്നു നല്കുകയും, അവനെ അവൻ്റെ അച്ഛനെകുറിച്ചുള്ള പുസ്തകം സഫലമാക്കാൻ പ്രചോധനം നല്കുകയും ചെയ്തു.
3 മണിയോടെ യാത്ര പറഞ്ഞവർ പിരിഞ്ഞു. ബാലൻ നാളെ സഹദേവനെ കാണുമെന്ന് നാഥനിലൂടെ അറിയാൻ കഴിഞ്ഞു. ആദിയ്ക്കു എന്തോ പോവാൻ തോന്നിയില്ല, അന്നൂടെ കോഴിക്കോട് പട്ടണത്തിൽ നിൽക്കാൻ ഒരുൾവിളി.
രാത്രി ബസ് സ്റ്റാൻഡിനടുത്തുള്ള കടയിൽ നിന്നും ഒരു ഗോൾഡ് ഫ്ളേയ്ക്ക് ലൈറ്റ്സ് കത്തിച്ചു ആദി ബസ് സ്റ്റാൻഡിലേക്കു നോക്കി. ബാലചന്ദ്രനല്ലെ ആ ബസ്സിൽ, ആദിയുടെ മനസ്സു ചോദിച്ചു, അപ്പോളേയ്ക്കും ആ ബസ്സ് സ്റ്റാൻഡിൽ നിന്നും പുറത്തേയ്ക്കിറങ്ങി. അതു പോകുന്നത് നോക്കി നിൽക്കവേ ആ ബസ്സ് ഭീകര സ്ഫോടനത്താടെ ഒരു തീഗോളമാവുന്ന കാഴ്ച്ച ആദി കണ്ടു. ഓടി അടുത്ത ആദി കണ്ടത് ചിന്നി ചിതറിയ മാംസങ്ങളാണ്, കൂടാതെ അവിടെ മുഴുവൻ മുഴങ്ങിയത് ആർത്ത നാദങ്ങളും. ആദിയുടെ കണ്ണുകൾ നേടിയത് ബാലനെയാണ്.
അപ്പോളാണ് ആദിയുടെ കാലിൽ എന്തോ തട്ടിയത്, അത് ബാലൻ്റെ കൈയ്യിൽ ഇന്നലെ കണ്ട ആ കടലാസുക്കൂട്ടങ്ങളാണ്, അവയുടെ നിറം ചുവപ്പായിരുന്നു, തളം കെട്ടിയ ചോരയിൽ കുതിർന്ന ബാലൻ്റ കൈപ്പത്തി അമർത്തിപ്പിടിച്ചിരുന്ന ആ കടലാസ് കഷ്ണങ്ങളിൽ പുസ്തകത്തിൻ്റെ പേര് കാണാമായിരുന്നു, “പ്രഹേളിക”.
തലയറ്റ ബാലൻ്റെ ശരീരം ചോരയിൽ കുതിർന്നിരുന്നതു കണ്ട് ആദി പകച്ചു നിന്നു. ഇന്നലെ വായിച്ച ബാലൻ്റെ പ്രഹേളികയിലെ വരികൾ അവൻ്റെ കാതിൽ അലയടിച്ചു… !
നമ്മൾ ബലി മൃഗങ്ങൾക്കവർ,
അവസാനയത്താഴം വിളമ്പുന്നൂ.
രാവു മായുമ്പോൾ,
കൊല കത്തിയുടെ മൂർച്ചയിൽ,
സൂര്യ താപം ജ്വലിക്കുമ്പോൾ,
പിടഞ്ഞുച്ചാവാൻ
നമ്മൾ ഉണ്ടാവരുത്….. !
എന്റെ പ്രണയമേ,
നമുക്കീയിരുൾ മറയിൽ
പരസ്പരം കൊമ്പുക്കുത്തി ചാവാം.. !
കഥയിലെ കഥാപാത്രങ്ങളെ നിങ്ങൾക്ക് മനസ്സിലായിക്കാണുമെന്നു കരുതുന്നു.
എന്നിരുന്നാലും അവരെയും, അവർ അണിനിരന്ന സിനിമകളും ചുവടെ ചേർത്തിട്ടുണ്ട്.
കഥാപാത്രങ്ങൾ
- ആദി (പകൽ നക്ഷത്രങ്ങൾ 2008)
2. മധുമതി (ഉദയനാണു താരം 2005)
3. പ്രൊഥ/ ഡോ എസ്. ആർ. നാഥൻ
(ഒരേ കടൽ 2007)
4. ബേല (ഒരേ കടൽ 2007)
5. ബാലചന്ദ്രൻ (കയ്യൊപ്പ് 2007)
6. ശിവദാസൻ (കയ്യൊപ്പ് 2007)പരാമർശങ്ങൾ :
സംവിധായകൻ സിദ്ധാർത്ഥൻ, ഡോക്ർ വൈദ്യനാഥൻ
(പകൽ നക്ഷത്രങ്ങൾ 2008)
സംവിധായകൻ ഉദയൻ
(ഉദയനാണു താരം 2005)
എഴുത്തുകാരി മാളവിക വർമ്മ
(രാപ്പകൽ 2005)


6 Comments
പല കഥാപാത്രങ്ങളെ ഭംഗിയായി കോർത്തിണക്കി.
നദി
പല ചിത്രങ്ങൾ, പല കഥാപാത്രങ്ങൾ, അവർ ഒന്നിച്ച് നിരന്ന് ഒരു കഥ പറഞ്ഞത് വേറിട്ട എഴുത്തായിരുന്നു. ഭാവുകങ്ങൾ!
👏❤️
കഥയും കഥാപാത്രങ്ങളും 👍👍
നന്ദി
വ്യത്യസ്തമായ കഥ …… നന്നായെഴുതി👍❤️