തുറന്നു കിടക്കുന്ന
കതകുകളെ ഞാൻ
ഭയപ്പെടുന്നു..
അതിലൂടെ എന്റെ
സ്വാതന്ത്ര്യത്തിലേക്ക്
കടന്ന് കയറുന്ന
ഭീതിദമായ നോട്ടങ്ങളിലും
ഭയാനകമായ
പൊട്ടിത്തെറികളിലും
ഞാൻ ഞെട്ടിവിറയ്ക്കുന്നു..
ഓരോ പ്രാവശ്യവും
കതകിന്റെ കുറ്റിമുറുക്കി
എനിക്ക് ചുറ്റും
ഇരുണ്ട ലോകം
സൃഷ്ടിക്കുമ്പോൾ
ഞാനെന്റെ സ്വാതന്ത്ര്യം
സ്വയം പ്രഖ്യാപിക്കുന്നു..
കതകുകൾ പൂട്ടാതെ
സ്വാതന്ത്ര്യം ലഭിയ്ക്കുന്ന
ലോകത്തെ പറ്റി ഞാൻ
സ്വപ്നം കാണുന്നു…

1 Comment
Nice 🥰