Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കാലം ആരെയും കാത്തു നിൽക്കുന്നില്ല
  • ഒരു മാപ്പപേക്ഷ മനസ്സിനോട്
  • ഇരുൾമറ
  • മനസ്സിലാക്കുന്ന ഒരാൾ…
  • സാന്നിധ്യം
  • എന്റെ അക്ഷരങ്ങൾക്കും പുസ്തകങ്ങൾക്കും
  • നവോമി
  • അക്ഷരങ്ങൾ തുന്നിയ മുറിവുകൾ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Friday, August 21
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്ലോ ലിവിങ്
കഥ ജീവിതം

സ്ലോ ലിവിങ്

By Dr. Maria TheresaJuly 25, 20264 Comments2 Mins Read229 Views
Bookmark Now
Please login to bookmark Close

No account yet? Register

ഞായറാഴ്ച……

ആഴ്ചയിലൊരിക്കലെ സ്ലോ ലിവിങ്….

അത് അങ്ങനെയാണോ? ക്ലീനിങ്, ഷോപ്പിംഗ്, ഇടയ്ക്ക് ചിലപ്പോഴൊക്കെ ആഗ്രഹമില്ലെങ്കിലും പോകേണ്ടി വരുന്ന പാർട്ടികൾ. ഇതൊക്കെയുണ്ടെങ്കിലും ഞായറാഴ്ച സ്ലോ ലിവിങിനുള്ള ദിവസമാണെന്ന് മനസിനെ പഠിപ്പിച്ചു വച്ചിരുന്നതിനാൽ അത് അങ്ങനെ തന്നെ.

പതിവുപോലെ രാവിലെ ആറുമണിക്ക് ഉണർന്നുവെങ്കിലും എട്ടുമണിക്കേ ബെഡിൽ നിന്ന് ഇറങ്ങൂ എന്ന് വാശിപിടിച്ചിരിക്കുകയാണ് മനസ്സ്. ഇൻസ്റ്റാഗ്രാമിൽ രമ്യയുടെ പ്രൊഫൈൽ പിക്ചറിനു താഴെ പച്ച വെളിച്ചം മിന്നുന്നുണ്ട്. ഒരു ഹായ് അയച്ചു. അപ്പോൾ തന്നെ മറുപടിയും വന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തിനപ്പുറം വല്ലപ്പോഴുമൊക്കെ വിശേഷങ്ങൾ പങ്കുവെക്കുന്ന നല്ലൊരു സുഹൃത്താണവൾ. പകലനുഭവങ്ങളിലെ കയ്പ്പുനീരോക്കെ രാത്രി ഉപ്പ് രസമുള്ള കണ്ണുനീരായി പൊഴിയുമ്പോൾ ആരോടെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നും. ഉറക്കം നഷ്ടപ്പെടുന്ന രാത്രിയിൽ ഫോൺ എടുക്കുമ്പോഴൊക്കെ രമ്യ ഓൺലൈനിൽ ഉണ്ടാകും. മക്കളുടെ കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഒന്നുരണ്ടു തവണ ഇൻസ്റ്റാഗ്രാം പണി മുടക്കി. പിന്നീട് അതു തുറന്നു വന്നതേ ഇല്ല.

വാട്സ്ആപ്പ് നോക്കിയപ്പോൾ അതും അങ്ങനെ തന്നെ. ഡാറ്റാ ഓൺ ആണോ എന്ന് നോക്കിയപ്പോൾ അതെ. ഡാറ്റയുടെ കാലാവധി കഴിഞ്ഞിട്ട് ഇന്നലെയാണല്ലോ റീചാർജ് ചെയ്തത്. മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്ത ശേഷം ഓൺ ചെയ്തുനോക്കി. വീണ്ടും അങ്ങനെ തന്നെ. ഈശ്വരാ, ന്റെ ഫോണിന് ന്തോ മാരക അസുഖം പിടി പെട്ടിട്ടുണ്ട്. എല്ലാ ആപ്പുകളെയും ബാധിച്ചിരിക്കുന്നു. ഫോൺ നിലയ്ക്കുമെന്ന അവസ്ഥ വന്നപ്പോൾ ആറാം ക്ലാസുകാരനായ മകൻ അർജുനെ കാണിച്ചു.

“എപ്പഴാ അമ്മേ ഈ കുഴപ്പം തുടങ്ങീത്?” ഒരു ഡോക്ടറുടെ വൈദഗ്ധ്യത്തോടെ എന്നപോലെ അവൻ ചോദിച്ചു. “ദാ ഇപ്പോ, അര മണിക്കൂറെ ആയിട്ടൊള്ളൂ.”
അവൻ സ്വിച്ച് ഓഫ്‌ ചെയ്യാൻ പോയപ്പോൾ ഞാൻ തടഞ്ഞു.

“ഞാനതാദ്യമേ പരീക്ഷിച്ചതാണ്. എന്നിട്ടും ശരിയായില്ല.”

ഞാൻ എനിക്കറിയാവുന്ന പണിയൊക്കെ ചെയ്തുകാണുമെന്ന് അവന് ഉറപ്പായിരുന്നു. ന്നാലും പറഞ്ഞു മെമ്മറി ഫുൾ ആയിക്കാണും. ആവശ്യമില്ലാത്ത ഫോട്ടോസും വീഡിയോസും ഡിലീറ്റ് ചെയ്യണം. ഓരോ ദിവസവും കിടക്കുന്നതിനു മുൻപ് അടുക്കള എന്നപോലെ ഫോണും ഞാൻ ക്ലീൻ ചെയ്യാറുണ്ട്.

” 20 GB ഇനിയും കാണൂല്ലോ? ”

” ശരിയാ, ഉണ്ടല്ലോ. വേറെ എന്തോ പറ്റീതാ. ജിതിൻ ചേട്ടനെ ഒന്ന് കാണിക്കാം.mപക്ഷേ നാളെയേ കട തുറക്കൂ.”

അവന്റെ അഭിപ്രായം ശരിവച്ചു ഞാൻ ആഴ്ചയിലൊരിക്കലുള്ള വീട് വൃത്തിയാക്കലിലേക്ക് കടന്നു. എന്നത്തേയും പോലെ ഫോണെടുത്തു സ്പോട്ടിഫൈയിൽ പഴയ മെലഡികളൊക്കെ പ്ലേ ചെയ്ത് വീട് വൃത്തിയാക്കൽ ആസ്വദിക്കാൻ ആഗ്രഹമുണ്ടെങ്കിലും അത് നടക്കാത്തതുകൊണ്ട് ചെയ്ത പണിക്ക് ഒരു പൂർണ്ണത കിട്ടാത്തതുപോലെ. എത്ര ജോലിതിരക്കിനിടയിലും എല്ലാ ഞായറാഴ്ചയും വീട്ടിലെത്താറുള്ള ശ്രീയേട്ടൻ ഇന്ന് സ്റ്റാഫ്‌ ടൂർ പോയിരിക്കുന്നു. ആകെമൊത്തം ഒരു ശൂന്യത. നാളെത്തുടങ്ങുന്ന ഓണപ്പരീക്ഷയുടെ വിവരങ്ങൾ ഫോണിൽ വന്നിട്ടുണ്ടാവും. ഓരോരുത്തർക്കും ഉള്ള ഡ്യൂട്ടികൾ എണ്ണിനോക്കി കണക്കു പറയുകയും ഡ്യൂട്ടി ലിസ്റ്റ് ഇട്ട പ്രഭാകരൻ മാഷിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിഷ ടീച്ചർ എന്തെങ്കിലും മെസ്സേജ് അയച്ചിട്ടുണ്ടാകുമോ? കഴിഞ്ഞ ആഴ്ചത്തെ പോരായ്മകൾ കണ്ടു പിടിച്ച് വഴക്ക് പറയുവാൻ എച്ച്.എം. വിളിച്ചിട്ടുണ്ടാകുമോ? അർജുന്റെ സുഹൃത്തുക്കൾ ക്രിക്കറ്റ്‌ കളിക്കുവാൻ അവനെ വിടണം എന്ന അഭ്യർത്ഥന നടത്തുവാൻ വിളിക്കുമോ?

ഈ ചിന്തകൾക്ക് ഒരു അവസാനമുണ്ടാകണങ്കിൽ എന്റെ ഫോൺ ഇപ്പോൾ പ്രവർത്തന രഹിതമാണ് എന്ന യാഥാർഥ്യം ഞാൻ അംഗീകരിക്കണം. അത് അംഗീകരിക്കുവാൻ ഞാൻ തയ്യാറല്ല. ശ്രീയേട്ടൻ വാട്സാപ്പിൽ ടൂറിന്റെ ഫോട്ടോകൾ അയച്ചിട്ടുണ്ടാവും. ഒന്നും കാണുവാൻ സാധിക്കില്ലല്ലോ…

ഇന്ന് തിങ്കൾ. ഫോണിൽ അലാറം അടിച്ചില്ലെങ്കിലും ജൈവഘടികാരം എന്നെ വിളിച്ചുണർത്തി. പതിവ് പോലെ ലളിതാ സഹസ്രനാമം കേൾക്കുവാൻ ഫോൺ കയ്യിലെടുത്തു….. ഇല്ല, അത് പ്രവർത്തിക്കുന്നില്ല. അർജുനെ സ്കൂളിൽ അയക്കുവാനുള്ള തിരക്കുകൾ ഒക്കെ തീർത്ത ശേഷം എന്റെ സ്കൂളിലെ മെസ്സേജുകൾ വായിക്കുവാൻ ഫോൺ എടുക്കണം എന്ന് വിചാരിച്ചതും ഓർമ്മ വന്നു, അത് പ്രവർത്തിക്കില്ല. ഇപ്പോൾ 24 മണിക്കൂർ ആയിരിക്കുന്നു. പതുക്കെപ്പതുക്കെ യാഥാർഥ്യം ഞാൻ അംഗീകരിച്ചു തുടങ്ങി. എച്ച്. എം വിളിച്ചാലും ഇല്ലെങ്കിലും എനിക്ക് ഡ്യൂട്ടി കൂടുതൽ ഉണ്ടേലും ഇല്ലേലും, അർജുന്റെ ടീച്ചർ വിളിച്ചാലും ശ്രീയേട്ടൻ ഫോട്ടോസ് അയച്ചാലും എനിക്ക് പ്രശ്നമില്ല ഇപ്പോഴത്തെ എന്റെ ചിന്ത അടുപ്പിലിരിക്കുന്ന മീൻകറിക്ക് പുളി ലേശം കൂടിയോ? ഉപ്പ് അല്പം കൂടി വേണോ? എന്നതൊക്കെയാണ്.

6
Dr. Maria Theresa

Teacher

4 Comments

  1. മിനി സുന്ദരേശൻ on July 28, 2026 2:53 AM

    ഫോൺ റിപ്പയർ ചെയ്തു കിട്ടാൻ താമസിച്ചാൽ നമ്മൾ ഡിജിറ്റലല്ലാത്ത ലോകത്തോട് പൊരുത്തപ്പെടും….. നന്നായെഴുതി👍❤️

    Reply
  2. Suma Jayamohan on July 27, 2026 5:11 PM

    ഡിജിറ്റലല്ലാത്ത ഒരു ദിവസം പോലും നമ്മെ അസ്വസ്ഥരാക്കും. എല്ലാം ആ വലയിലാണല്ലോ❤️🌹

    Reply
  3. Indira muralidharan on July 25, 2026 3:07 PM

    Wonderful mole🥰🥰🥰God blessyou

    Reply
    • Rani Varghese on July 26, 2026 10:46 AM

      ഒരു യാഥാർഥ്യം.. ♥️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.