ഞായറാഴ്ച…… ആഴ്ചയിലൊരിക്കലെ സ്ലോ ലിവിങ്…. അത് അങ്ങനെയാണോ? ക്ലീനിങ്, ഷോപ്പിംഗ്, ഇടയ്ക്ക് ചിലപ്പോഴൊക്കെ ആഗ്രഹമില്ലെങ്കിലും പോകേണ്ടി വരുന്ന പാർട്ടികൾ. ഇതൊക്കെയുണ്ടെങ്കിലും ഞായറാഴ്ച സ്ലോ ലിവിങിനുള്ള ദിവസമാണെന്ന് മനസിനെ പഠിപ്പിച്ചു വച്ചിരുന്നതിനാൽ അത് അങ്ങനെ തന്നെ. പതിവുപോലെ രാവിലെ ആറുമണിക്ക് ഉണർന്നുവെങ്കിലും എട്ടുമണിക്കേ ബെഡിൽ നിന്ന് ഇറങ്ങൂ എന്ന് വാശിപിടിച്ചിരിക്കുകയാണ് മനസ്സ്. ഇൻസ്റ്റാഗ്രാമിൽ രമ്യയുടെ പ്രൊഫൈൽ പിക്ചറിനു താഴെ പച്ച വെളിച്ചം മിന്നുന്നുണ്ട്. ഒരു ഹായ് അയച്ചു. അപ്പോൾ തന്നെ മറുപടിയും വന്നു. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തിനപ്പുറം വല്ലപ്പോഴുമൊക്കെ വിശേഷങ്ങൾ പങ്കുവെക്കുന്ന നല്ലൊരു സുഹൃത്താണവൾ. പകലനുഭവങ്ങളിലെ കയ്പ്പുനീരോക്കെ രാത്രി ഉപ്പ് രസമുള്ള കണ്ണുനീരായി പൊഴിയുമ്പോൾ ആരോടെങ്കിലും ഒന്ന് സംസാരിക്കണം എന്ന് തോന്നും. ഉറക്കം നഷ്ടപ്പെടുന്ന രാത്രിയിൽ ഫോൺ എടുക്കുമ്പോഴൊക്കെ രമ്യ ഓൺലൈനിൽ ഉണ്ടാകും. മക്കളുടെ കാര്യങ്ങൾ ചോദിക്കുന്നതിനിടയിൽ ഒന്നുരണ്ടു തവണ ഇൻസ്റ്റാഗ്രാം പണി മുടക്കി. പിന്നീട് അതു തുറന്നു വന്നതേ ഇല്ല. വാട്സ്ആപ്പ് നോക്കിയപ്പോൾ അതും അങ്ങനെ തന്നെ. ഡാറ്റാ ഓൺ…
Author: Dr. Maria Theresa
തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ഒന്നാണ് ആർമി ഡോക്ടറായി വിരമിച്ച സോണിയ ചെറിയാന്റെ ആദ്യ നോവലായ ‘സ്‌നോ ലോട്ടസ് ‘. മഞ്ഞുറഞ്ഞ ഹിമാലയസാനുക്കളിലൂടെ ശുദ്ധഹൃദയർക്ക് മാത്രം എത്തിപ്പെടാൻ പറ്റും എന്ന് വിശ്വസിക്കുന്ന ഷംബാല എന്ന ഭൂമികയിലേക്ക് നടന്നു കയറുകയാണ് ഗോപാ എന്ന ആർമി ഡോക്ടർ. എട്ടാം വയസ്സിൽ അവൾക്ക് നഷ്ടപ്പെട്ടുപോയ തന്റെ അച്ഛനെ അന്വേഷിച്ചു, ഇരുപത് വർഷങ്ങൾക്ക് ശേഷമുള്ള ആ അതിസാഹസിക യാത്രയിൽ അവളോടൊപ്പമുണ്ട് ദാവാ എന്ന ബുദ്ധ സന്യാസി. അച്ഛനെക്കുറിച്ചു അവളുടെ മനസ്സിൽ പതിഞ്ഞ ഓർമ്മകൾ അത്രമേൽ ആഴത്തിൽ ഉള്ളവയാണെന്ന് വായനക്കാരന് അനുഭവവേദ്യമാക്കുന്ന എഴുത്ത്. ആ എഴുത്തിന്റെ ഒഴുക്കിൽ പലപ്പോഴായി പ്രത്യക്ഷപ്പെടുകയും അകന്നു പോകുകയും ചെയ്യുന്ന വിവിധ കഥാപാത്രങ്ങൾ, പ്രാർത്ഥനാമണികളും ജപങ്ങളും ഉയർന്നു കേൾക്കുമ്പോഴും അധിനിവേശത്തിന്റെ, നീണ്ട സഹനങ്ങളുടെ അവശേഷിപ്പുകൾ പേറുന്ന, എന്നാൽ പ്രതീക്ഷയും സമാധാനവും പുഞ്ചിരിയും കൈവെടിയാത്ത യോഗികൾ.ആ യാത്രയിൽ ആത്മീയതയുടെ ഒരംശം വായനക്കാരിലേക്ക് പകരുവാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്. പ്രകൃതിയുടെ വിവിധ ഭാവഭേദങ്ങളെ കൺമുൻപിലെന്നോണം അവതരിപ്പിച്ചിരിക്കുന്നു. പഞ്ചഭൂതങ്ങളും…
പോക്കുവെയിലും പടിയിറങ്ങി, അകത്തളത്തിൽ ഇരുട്ട് ആധിപത്യം സ്ഥാപിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ തന്റെ ഏകാന്തതയെപ്പറ്റി ഗഹനമായി ചിന്തിക്കുവാൻ തുടങ്ങിയത്. ചിന്തകളെ പിടിച്ചു നിർത്തുവാൻ മറ്റാരെങ്കിലും അടുത്തുണ്ടാകണം. അല്ലാത്തപക്ഷം, സൂര്യന് കീഴിലുള്ള സകലതും ചിന്താമണ്ഡലത്തിലെത്തും. ഏകദേശം ഒരു കിലോമീറ്റർ അകലെയുള്ള ഭഗവതിക്കാവിൽ നിന്ന് പൂരത്തിന്റെ രണനാദം കേൾക്കാം. മേടമാസത്തിലെ ചൂടിനെ വെല്ലുവിളിച്ച്, വിണ്ടു കീറിയ പാടത്തിനു നടുവിലൂടെ വെടിക്കെട്ട് കാണുവാൻ പോയത് അയാൾക്ക് ഓർമ്മ വന്നു. വെടിക്കെട്ടിനു ശേഷം, തല പിളരുന്ന വേദനയിലും, ആ പൊരിവെയിലിൽ പൂരപ്പറമ്പ് ആകമാനം അച്ഛന്റെ കൈ പിടിച്ചു നടന്നിരുന്നു. ഓർമ്മകൾ പുനർജനിക്കുന്നത് ഏകാന്തതയിലാണ്, പുതിയ ചിന്തകൾ ഉണരുന്നതും. അങ്ങിനെ ഇപ്പോൾ അയാൾക്ക് തോന്നിയ ഒന്നാണ് ചെണ്ടകൊട്ട് പഠിക്കണം എന്നത്. പണ്ടേ മനസ്സിൽ കേറിപ്പറ്റിയ താളാത്മകത ആയിരുന്നു പൂതനും തിറയ്ക്കും അകമ്പടിയായ തുടി. പൂതനും തിറയും അക്ഷതം നൽകി അനുഗ്രഹിച്ചു മടങ്ങുമ്പോൾ പൂതത്തിന്റെ പിന്മുടിയിൽ നിന്ന് ഒരു പീലി കിട്ടിയിരുന്നെങ്കിൽ എന്നത് അയാളുടെ അനുജത്തിയുടെ ആഗ്രഹമായിരുന്നു. അവളതിന് ഒരിക്കൽ ഒരു വിഫല…
ഗീവർഗീസു പുണ്യാളന്റെ പെരുന്നാളിന് കള്ളപ്പം ചുടാനാണ് റോസിക്ക് ( റോസ്‌ലിൻ ) വെളുപ്പിനേ ഉണരേണ്ടി വന്നത്. ഈ അപ്പം ചുടീലും നേർച്ച കൊടുക്കലും ഒക്കെ എന്നേ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞു. ഇതൊക്കെ ഇപ്പോഴും തുടർന്നോണ്ട് പോകുന്ന കുടുംബത്തിലേക്ക് വന്നതിൽ റോസിക്ക് കെറുവ് ഉണ്ടേലും നാല് പേരുടെ മുൻപിൽ വീട്ടുപേര് പറയാൻ അഭിമാനമാണ്. അല്ലേലും ചിലതൊക്കെ കാത്തു സൂക്ഷിക്കേണ്ടത് തന്നെയാ, ഇച്ചിരെ മിനക്കെട്ടാലും. ചിന്തകളെ ഇങ്ങിനെ തിരിച്ചും മറിച്ചും അതിനിടയിൽ അപ്പം ചുട്ടും നീങ്ങുന്നതിനിടയിലാണ് വിറകുപുരയിൽ നിന്ന് ഒരു ഞരക്കം കേട്ടത്. അടുക്കിവച്ച വിറകിനിടയിൽ ചുറ്റിവരിഞ്ഞു ഇരിക്കുന്നത് ഒരു പാമ്പല്ലേ? ഒന്ന് സംശയിച്ചശേഷം റോസി ഉറപ്പിച്ചു… അതേ, അതൊരു പാമ്പാണ്. കറുത്ത ദേഹത്തു വെളുത്ത വളകളിട്ട വളവളപ്പൻ. പുണ്യാളന് വേണ്ടത്ര വിലകൊടുക്കാതെ അപ്പം ചുട്ടോണ്ടാ ഇങ്ങിനൊക്കെ പറ്റീത്. ഓരോന്നിനും ഓരോ അർത്ഥമുണ്ട്. എന്നിട്ട് 21 അപ്പത്തിന് പകരം 42 എണ്ണം ചുട്ടേക്കാവേ ന്ന് നേരുകയും ചെയ്തു. അധികം താമസിക്കാതെ ഒരു ചോദ്യം റോസിക്ക്…
അപ്രതീക്ഷിതമായി ലഭിച്ച ട്രാൻസ്ഫർ ഓർഡർ മനസ്സാൽ അംഗീകരിച്ചു കൈപ്പറ്റിയെങ്കിലും, പുതിയ സ്ഥലത്തെ താമസമൊക്കെ ശരിയാക്കിയെങ്കിലും എന്നെ അലട്ടിക്കൊണ്ടിരുന്നത് ഇനിയുള്ള ഇടത്തിൽ നിന്ന് വന്നേക്കാവുന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകേണ്ടത് എങ്ങനെ എന്നതാണ്. നേരെ വില്ലേജ് ഓഫീസറുടെ മുറിയിലേക്ക്… ശാന്തവദനനായിരുന്ന ഓഫിസർ അറ്റൻഡൻസ് രജിസ്റ്റർ എടുത്ത് നീട്ടിയിട്ട് ഒപ്പിട്ടുകൊള്ളുവാൻ പറഞ്ഞു. പിന്നീടുള്ള സംസാരം സജിനോട് ആയതിനാൽ എനിക്ക് തെല്ലൊരു ആശ്വാസം തോന്നി. വൈകുന്നേരം കൂട്ടികൊണ്ട് പോകാൻ വരാമെന്നു പറഞ്ഞു സജിൻ ഓഫീസിൽ നിന്ന് ഇറങ്ങിയപ്പോൾ എന്നിലുണ്ടായിരുന്ന ധൈര്യത്തിന്റെ ഒരംശം ചോർന്നുപോയതുപോലെ. ഇനി അപരിചിതരായ ആളുകൾ പരിചിതരാകുവാൻ ഞാൻ എന്തൊക്കെ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടി വരും. വലിയ ആ മുറിയുടെ ഒത്ത നടുവിലൊരു മേശയും കസേരയും എനിക്കായി കാത്തു കിടപ്പുണ്ടായിരുന്നു. മേശവലിപ്പ് അടയ്ക്കാൻ പരുവത്തിൽ ആയിരുന്നില്ല. അതിനുള്ളിൽ അടപ്പില്ലാത്ത ഒരു പേനയും എന്തൊക്കെയോ കണക്കുകൾ എഴുതിത്തീർന്ന ഒരു നോട്ട്പാഡും കിടക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തു ഇനിയും തീർപ്പാകാത്ത കുറെ ജീവിതകഥകളുടെ ഫയലുകൾ… ഇപ്പോൾ തുടങ്ങും പരിചയപ്പെടൽ ചടങ്ങ്……
മേടച്ചൂടിന്റെ പാരവശ്യം അലട്ടുന്നുണ്ടെങ്കിലും അത് കണ്ടില്ലെന്നു നടിച്ച് നിരഞ്ജന തന്റെ ചിന്തകളെ തിരിച്ചും മറിച്ചും നോക്കിക്കാണുകയാണ്. ഒരാളോട് ഇഷ്ടം തോന്നിയാൽ അത് തുറന്നു പറയുവാൻ കുറച്ചു സമയം എടുക്കും എന്നത് ലോകസത്യമാണ്. പക്ഷേ, തനിക്കിനി തീർത്തും സമയമില്ല. തന്റെ പ്രിയ അധ്യാപകനോടുള്ള ഇഷ്ടം തുറന്നു പറഞ്ഞേ പറ്റൂ. അതിനു മുൻപ് സാധാരണ എല്ലാരും ചെയ്യാനുള്ളത് പോലെ തന്നെ ആത്മസഖിയോട് ഒന്ന് സൂചിപ്പിച്ചേക്കാം എന്ന് കരുതി അവൾ ഹോസ്റ്റലിന്റെ 21 ആം മുറിയിലെത്തി. റൂമിന്റെ പുറത്ത്, തന്റെ ജോഡിയിൽ നിന്നുമകന്നു അലസമായി കിടന്നിരുന്ന നാനാവിധ ചെരുപ്പുകളെ ശ്രദ്ധിച്ചില്ലെന്നു നടിച്ച് നിരഞ്ജന വാതിലിൽ മുട്ടി. പുതിയ സിനിമകളുടെയോ, സൗന്ദര്യവർദ്ധക വസ്തുക്കളുടെയോ ഗോസിപ്പുകളുടെയോ ലോകത്തായിരുന്ന പെൺപടയിൽ നിന്നൊരുവൾ വാതിൽ തുറന്നു. നീതു… നീതു ഉണ്ടോ അകത്ത്? ഉണ്ടെങ്കിൽ? ഒന്നിങ്ങോട്ട് വരാൻ പറയുമോ? അപ്പോഴേക്കും നീതു എത്തി. അവളെ മാറ്റിനിർത്തി നിരഞ്ജന കാര്യം പറഞ്ഞു. നിനക്ക് വട്ടാടി. നിന്നെക്കാൾ പത്തുപതിനഞ്ചു വയസ്സ് മൂത്ത ആളെയാണോ നീ പ്രേമിക്കുന്നത്?…
