Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQA+
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • മാപ്പുണക്കാത്ത മുറിവുകൾ
  • മരണമെത്തും മുമ്പേ
  • കഥ – മൗനപ്രണയം
  • തണൽ മരം ചായുമ്പോൾ
  • നിശബ്ദരായ വായനക്കാർ
  •  🤱അതിജീവിത🤱
  • മാപ്പ് മുറിവുണക്കുമോ
  • ഗാന്ധി ചിരിക്കട്ടെ…
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Saturday, October 3
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQA+
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഓണം ഓർമ്മയിൽ
ആഘോഷങ്ങൾ ഓർമ്മകൾ

ഓണം ഓർമ്മയിൽ

By haripulloorAugust 27, 20263 Comments2 Mins Read258 Views
Bookmark Now
Please login to bookmark Close

No account yet? Register

ചെറുപ്പത്തിലെ ഓണത്തിനെ കുറിച്ചാണ്. നാലഞ്ച് ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങും. ഏത്തക്കുല മിക്കവാറും വീട്ടിലുണ്ടാവും. അന്ന് സപ്ലൈകോയുടെ ഓണച്ചന്തയിൽ ആവശ്യമുള്ള എല്ലാ സാധനങ്ങളും വിലകുറഞ്ഞുകിട്ടും. വേണ്ട സാധനങ്ങളെല്ലാം അവിടെ നിന്നാവും വാങ്ങുക.

ഏത്തക്ക തൊലി കളഞ്ഞ് ഒരേ ഘനത്തിൽ വട്ടത്തിൽ അരിയണം. ഘനം വ്യത്യാസമായാൽ ഉപ്പേരിയുടെ മൂപ്പ് ശരിയാവില്ല. ഉപ്പേരി മൂക്കാറാവുമ്പോൾ തീ കുറച്ച് നന്നായി ഇളക്കണം. ഉപ്പേരി കറക്ട് മൂപ്പാവുമ്പോൾ കിലുകിലാന്ന് ഒച്ചവരും. പിന്നെ ഉപ്പ് തളിച്ച് കണ്ണാപ്പ കൊണ്ട് കോരിയെടുക്കണം.

ശർക്കരവരട്ടിക്ക് അൽപം ഘനം കൂട്ടി നാലായി അരിഞ്ഞ് വേറേ വറുത്തെടുക്കണം. അന്ന് ഗ്യാസ് അടുപ്പ് ഒന്നുമില്ല. വിറകടുപ്പിലാണ് തീ അഡ്ജസ്റ്റ് ചെയ്യുന്നതടക്കം എല്ലാ അഭ്യാസങ്ങളും കാണിക്കുന്നത്.

വലിയ ഉരുളിയിൽ ശർക്കര പാവുകാച്ചി ഏലക്കയും ജീരകവും ചുക്കും പൊടിച്ചതും ഉപ്പേരിയും ചേർത്ത് കയ്യെടുക്കാതെ ഇളക്കണം. ശർക്കരപ്പാവിന്റെ പാകവും പ്രധാനമാണ്.

അരിപ്പൊടിയും ഉഴുന്നുപൊടി വറുത്തതും തേങ്ങ ചിരകിയതും ജീരകവും വെള്ളം ചേർത്ത് നന്നായി കുഴച്ചെടുത്ത് ചെറിയ ഉരുളകളായി പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്ന ചീട ഓണത്തിന് മാത്രമുണ്ടാക്കുന്ന സാധനമാണ്. പിന്നെ മാങ്ങാക്കറിയും നാരങ്ങാക്കറിയും. അതിന് എന്റെ സഹായം അമ്മയ്ക്ക് ആവശ്യമില്ല. ഉത്രാടത്തിന്റെ അന്ന് തന്നെ പുളിശ്ശേരിയും കിച്ചടിയും പച്ചടിയും ഓലനും റെഡിയാക്കും. ഇതിനൊക്കെ വേണ്ട തേങ്ങ പൊതിച്ച് ചിരകി കൊടുക്കേണ്ടതും ചില പച്ചക്കറികൾ അരിഞ്ഞു കൊടുക്കേണ്ടതും എന്റെ ജോലിയായിരുന്നു. വേണ്ട പച്ചക്കറികളും തേങ്ങയും പാലും തൈരുമൊക്കെ വീട്ടിൽ തന്നെ ഉണ്ടാക്കിയിരുന്നു.

പിന്നെ പൂവട ഉണ്ടാക്കണം. തേങ്ങ പൊടിപൊടിയായി ചിരകണം. എന്നാലേ അടയുടെ ഷേപ്പ് ശരിയാവുള്ളൂ. ശർക്കര ഉരുക്കി അതില് പൊടിച്ച ഏലക്കയും ജീരകവുംതേങ്ങചിരകിയതും ചേർത്ത് ഇളക്കിയെടുക്കും. വാഴയില വെയിലത്ത് വെച്ച് തന്നെ വാട്ടിയെടുത്തിരിക്കും. അതിലേക്ക് അരിപ്പൊടി കഴിയാവുന്നത്ര കനം കുറച്ച് പരത്തി ഉള്ളിൽ ശർക്കരക്കൂട്ടും വെച്ച് ആവിയിൽ പുഴുങ്ങി എടുക്കും. അപ്പോഴേക്കും രാത്രി പതിനൊന്നു മണി ഒക്കെ ആയിരിക്കും. ഒരു അട ചൂടോടെ തിന്നു കഴിഞ്ഞേ കിടക്കാൻ മനസ്സ് അനുവദിക്കുകയുള്ളൂ.

പിറ്റേന്ന് രാവിലെ കുളിച്ച് അമ്പലത്തിലൊക്കെ പോയി വന്നാൽ വീണ്ടും അടുക്കളയിലാണ്. പരിപ്പും അവിയലും തോരനും ചോറും പായസവും…..
അന്നൊക്കെ ചെറുപയറ് വറത്ത് പൊട്ടിച്ചാണ് പരിപ്പ് ശരിയാക്കുക.
പായസത്തിന് തേങ്ങ ചിരണ്ടി പാലെടുക്കണം അതും ഒന്നും രണ്ടും മൂന്നും പാലുകൾ വേറെ വേറെ.

ഇടയ്ക്ക് രണ്ടുമൂന്നു കൂട്ടുകാരുള്ളവന്മാർ ഓടി വരും. അടയും ഉപ്പേരിയും ഒക്കെ തിന്നാൻ. ഉച്ചയ്ക്ക് ആഹാരം കഴിക്കാൻ പത്ത് പതിനഞ്ച് പേരെങ്കിലും ഉണ്ടാവും. വൈകിട്ട് വീടിന്റെ നാലു മൂലയിലും പായസംകൊണ്ട് വെച്ച് ഉറുമ്പുകളെ ഊട്ടുന്നതോടെയാവും ഓണം അവസാനിക്കുക..

ഇന്നും ഓണത്തിന് വീട്ടിൽ ആരെങ്കിലുമൊക്കെ അതിഥികൾ ഉണ്ടാവും. പക്ഷേ കല്യാണം കഴിഞ്ഞതോടെ അടുക്കളയിലെ എന്റെ ജോലി ഭാരം കുറഞ്ഞു. അതൊക്കെ ഭാര്യ ഏറ്റെടുത്തു. പിന്നെ സഹായിക്കാനുള്ള ഉപകരണങ്ങളും കൂടി.. മിക്സി വന്നു ഗ്രൈൻഡർ വന്നു ഓവൻ വന്നു ഗ്യാസടുപ്പ്ആയി.. സദ്യ വാങ്ങാനും സൗകര്യങ്ങളായി. എങ്കിലും അതിഥികൾക്ക് സ്വന്തം കൈകൊണ്ട് ആഹാരം ഉണ്ടാക്കി കൊടുക്കുന്നതിന്റെ ഒരു സന്തോഷം അതൊന്ന് വേറെ തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തവണയും എല്ലാവരും കൂടെ സദ്യ ഉണ്ടാക്കുന്നു… നന്നായാലും മോശമായാലും ഒരുമിച്ചിരുന്ന് കഴിക്കുന്നു…
അടുത്ത ആഘോഷത്തിനായി പ്രതീക്ഷയോടെ പിരിയുന്നു.

#എന്റെരചന

#ഓണംവന്നല്ലോ

2
haripulloor

കുഞ്ഞുകുഞ്ഞ് കാര്യങ്ങളിൽ സന്തോഷിക്കുന്ന അതേപോലെ സങ്കടപ്പെടുന്ന ഒരു മനുഷ്യൻ.

3 Comments

  1. Sreekumary on August 28, 2026 8:53 PM

    ഹരിയുടെ എഴുത്ത് അമ്മയുംഅച്ഛനുണ്ടായിരുന്ന കാലത്തേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി മക്കൾ നാട്ടിലുള്ളപ്പോൾ എല്ലാവരും ചേർന്നാണ് ഓണസദ്യ ഒരുക്കുന്നത്. നന്നായി എഴുതി.

    Reply
  2. Joyce Varghese on August 27, 2026 5:57 PM

    പഴയ കാലത്തെ ഓണവും മക്കളുടെ കൈസഹായവും നന്നായി എഴുതി. പഴയ ഓണം ഓർമ്മകളിലേക്ക് കൊണ്ടുപോയി.❤️
    ഇന്നും എല്ലാവരും ഒന്നിച്ചു കൂടി സദ്യയുണ്ണുമ്പോൾ സ്നേഹത്തിന്റെ ഓണരുചി.
    മനോഹരം❤️👌

    Reply
    • haripulloor on August 27, 2026 6:58 PM

      Thanks ചേച്ചി ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.