Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്ലിനിക്കിലൊരു രാത്രി
കഥ ത്രില്ലർ

ക്ലിനിക്കിലൊരു രാത്രി

By AJITH VALLOLISeptember 22, 2023Updated:October 15, 202313 Comments4 Mins Read216 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് രാത്രി കൂട്ടുകാരുമായുള്ള പാർട്ടി കഴിയുമ്പോൾ ഒരല്പം വൈകി.

അന്ന് ഞാനൊരു കോളേജ് പയ്യനല്ലേ, താമസിച്ചു വീട്ടിൽ പോയാൽ വീട്ടുകാരുടെ വക നല്ലത് കേൾക്കേണ്ടി വരും. രാത്രി ഏകദേശം പത്തുമണി ആകാറായപ്പോൾ ടൗണിലെ ബാറിൽ നിന്നും ഞങ്ങൾ പിരിഞ്ഞു.

വർഷം 2005. ഞാൻ ഡിഗ്രി രണ്ടാം വർഷം. എന്റെ ബുള്ളറ്റ് സ്റ്റാർട്ടാക്കി ഞാൻ വീട് ലക്ഷ്യമാക്കി പുറപ്പെട്ടു. അല്പ ദൂരം പിന്നിട്ടതും, എതിരെ ഒരു വലിയ വാഹനം ഹൈ ബീം ലൈറ്റ് ഇട്ട് വന്നു. ആ വെളിച്ചം എന്റെ കാഴ്ചയെ മറച്ചു. ഒരു നിമിഷം കണ്ണ് മഞ്ഞളിച്ചു ഞാൻ  അന്ധനായി. എന്റെ നിയന്ത്രണം പോയി എന്തിലോ ചെന്നിടിച്ചു ഞാനും ബൈക്കും കൂടെ അടുത്തുള്ള പാടത്തേക്കു മറിഞ്ഞു വീണത് മാത്രം ഓർമ്മയിലുണ്ട്.

കണ്ണ് തുറന്നു, കയ്യിനും കാലിനും നല്ല വേദന. നെറ്റി ലേശം മുറിഞ്ഞിട്ടുണ്ട്. ഒന്ന് തൊട്ട് നോക്കിയപ്പോൾ ചോര പൊടിയുന്നത് ഞാൻ അറിഞ്ഞു. ഷർട്ടിലും പാന്റിലും ഒക്കെ മുഴുവൻ ചളി. അടുത്തുള്ള കടയുടെ മുന്നിൽ വർത്തമാനം പറഞ്ഞു നിന്ന ആളുകൾ ഓടി വന്നു. അവർ എന്നെ ആശുപതിയിൽ കൊണ്ടാക്കാൻ അഭിപ്രായം പറഞ്ഞു. കുഴപ്പമില്ല എന്ന് ഞാൻ പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. ആശുപത്രി അവിടെ നിന്നും വെറും 200 മീറ്റർ മാത്രമേ ഉള്ളൂ. സിസിലി ഡോക്ടറുടെ ഒരു ചെറിയ ക്ലിനിക്ക് ആശുപത്രി അവിടെയടുത്തു പ്രവർത്തിക്കുന്നുണ്ട്. രാത്രിയിൽ ഡോക്ടർ ഉണ്ടാകാറില്ല. ഡോക്ടറുടെ സ്വന്തം സ്ഥാപനവും അവരുടെ വീട് അതിനോട് ചേർന്നുള്ളതുമായതിനാൽ ഏതു പാതിരാത്രിക്കും പണ്ടവിടെ സിസിലി ഡോക്ടറുണ്ടാകുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് ഡോക്ടർ മരണപ്പെട്ടതിനാൽ ഇപ്പോൾ രാത്രി അവിടെ മറ്റ് ഡോക്ടർമാരാരുമുണ്ടാകാറില്ല. ഏകദേശം പത്തു മണി വരെ ഒരു ഡ്യൂട്ടി നേഴ്സ് കാണും.

എന്റെ ഭാഗ്യത്തിന് ഞങ്ങളവിടെ ചെന്നപ്പോൾ ഡ്യൂട്ടി നഴ്‌സ്‌ ഉണ്ടായിരുന്നു. അവർ പറഞ്ഞു,”കുഴപ്പമൊന്നും ഇല്ല, മുറിവ് ഒന്ന് ഡ്രസ്സ് ചെയ്തു വിട്ടാൽ മതി” കൂടെ വന്ന നാട്ടുകാർ രണ്ടുപേരോട് പൊയ്ക്കൊള്ളാൻ ഞാൻ പറഞ്ഞു.

എന്നോട് ഡ്രെസിങ് ടേബിളിൽ കിടക്കാൻ പറഞ്ഞ് നേഴ്സ് അകത്തേക്ക് പോയി. അവർ ആരോടാ ഫോണിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. തിരിച്ചെത്തി മുറിവ് ഡ്രസ്സ്‌ ചെയ്ത ശേഷം, അവരുടെ ഡ്യൂട്ടി കഴിഞ്ഞെന്നും തിരിച്ചു പോകാറായെന്നും, വൈകിയാൽ വണ്ടി കിട്ടില്ലെന്നും ഒരു പത്ത് മിനിറ്റ് വേണമെങ്കിൽ അവിടെ കിടന്നിട്ട് പൊയ്ക്കോളാൻ എന്നോട് പറഞ്ഞു.  ഞാൻ പോയിട്ടു വേണമല്ലോ ക്ലിനിക്ക് പൂട്ടി അവർക്കിറങ്ങാൻ. ക്ലിനിക്കിന്റെ മുന്നിലെ ഇരുമ്പു ഗ്രിൽ വാതിൽ  മുക്കാലോളം ചാരിക്കൊണ്ടവർ പറഞ്ഞു

നേഴ്സ് വീണ്ടും അകത്തേക്ക് പോയി. പുറത്തെ വാതിലിലൂടെ ആശുപത്രിയുടെ വരാന്ത കാണാം അതിന്‌ പുറത്ത് മാവും പ്ലാവും മുളങ്കൂട്ടങ്ങളും ഒക്കെയുള്ള ഒരു തൊടിയും. ചെറുതായി മഴ ചാറുന്നുണ്ട്. ഇന്ന് വീട്ടിൽ പോയാൽ വഴക്ക് ഉറപ്പാണ്. പോരാത്തതിന് കള്ളും കുടിച്ചു വണ്ടി കൊണ്ട് വീഴ്ത്തി എന്ന പേര് വേറെയും. ഞാൻ ആകെ ഒരു രണ്ട് ബിയർ മാത്രമേ കഴിച്ചിരിന്നുള്ളൂ. അതിന്റെ കെട്ടൊക്കെ ബൈക്ക് വീണപ്പോൾത്തന്നെ പോയി. ഞാൻ ഒന്ന് കണ്ണടച്ചു.

രണ്ടോ മൂന്നോ മിനിറ്റ് കഴിഞ്ഞപ്പോൾ എന്റെ നെറ്റിയിൽ ആരോ ഒന്ന് തൊട്ടു. ഞാൻ ഒന്ന് ഞെട്ടി കണ്ണ് തുറന്നു. അതി സുന്ദരിയായ ഒരു മുഖം എന്റെ മുകളിൽ പുഞ്ചിരി തൂകി നില്കുന്നു. കാഴ്ചയിൽ ഒരു ലേഡി ഡോക്ടറാണ്. ഈ സമയത്ത് ഡ്യൂട്ടി ഡോക്ടർ ഇല്ലാത്തതാണല്ലോ. വെളുത്ത ചുരിദാറിനു മുകളിൽ വെളുത്ത കോട്ട്  ധരിച്ച, വെള്ള ഷാൾ കൊണ്ട് തലമൂടിയ ഒരു മുപ്പത്തിയഞ്ചോളം പ്രായമുള്ള വനിത. വല്ലാത്തൊരു വശീകരണ സൗന്ദര്യം. “വേദനയുണ്ടോ?” മധുരമായ സ്വരത്തിൽ അവർ ചോദിച്ചു. ഞാൻ ഒന്ന് പുഞ്ചിരിച്ചു.

“ഇന്നിനി മോൻ വീട്ടിൽ പോകേണ്ട. ഇവിടെ വിശ്രമിച്ചു കൊള്ളൂ. ഞാൻ കൂട്ടിരിക്കാം”  എന്ന് പറഞ്ഞുകൊണ്ട് ഡോക്ടർ എന്റെ മുറിവിൽ എന്തോ ഒരു മരുന്ന് പുരട്ടി. ഡോക്ടറുടെ വിരലുകൾക്ക് എന്തൊരു കുളിര്. വല്ലാത്തൊരു സുഗന്ധം ആ ക്ലിനിക്കിലാകെ പരന്നു. ഏതോ ഉദ്യാനത്തിൽ പോയത് പോലെ. മനസ്സാകെ ഭാരം കുറഞ്ഞു കുറഞ്ഞ് വായുവിലേക്കുയരുന്നത് പോലെ. എന്റെ കണ്ണുകൾ പാതി അടഞ്ഞു. വീണ്ടും ഒരു ക്ഷീണം.

അതിമനോഹരമായ ഒരു ഗാനം കേട്ട് ഞാൻ ഉണർന്നു. നെറ്റിയിൽ മുറിഞ്ഞ ഭാഗത്ത്‌ നല്ല വേദന. ക്ളോക്കിൽ സമയം പന്ത്രണ്ടു കഴിഞ്ഞിരിക്കുന്നു. ഡോക്ടർ ദൂരെ മാറിയിരുന്നു എന്നെ നോക്കി പുഞ്ചിരിച്ചു, പതുക്കെ എഴുന്നേറ്റു എന്റെ അരികിൽ വന്നു.

അവർ തൊട്ടരികെ എത്തിയപ്പോൾ ഒരു നടുക്കത്തോടെ ഞാനത് കണ്ടു. ചുവന്നു തുടുത്ത അവരുടെ ചുണ്ടുകൾക്കിടയിലൂടെ ഇറ്റുവീഴുന്ന ചോരത്തുള്ളികൾ. എന്തോ ഒരു പന്തികേട് തോന്നി. “അല്പം വെള്ളം വേണം” ഞാൻ പറഞ്ഞു. അത് കേട്ട് വെള്ളമെടുക്കാൻ അകത്തേക്ക് അവർ പോകുന്നത് കണ്ട എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അവരുടെ കാലുകൾ നിലത്ത് തൊടുന്നില്ല. എനിക്ക് തല കറങ്ങുന്നത് പോലെ. ഒരല്പം കൂടെ താമസിച്ചാൽ ഞാൻ അവിടെ കുഴഞ്ഞു വീഴും. സർവ്വ ശക്തിയും എടുത്ത് ഞാൻ ഇറങ്ങിയോടി. എന്നെ ഇങ്ങോട്ട് കൊണ്ടുവന്ന ആളുകൾ എന്റെ ബൈക്കും ആശുപത്രിയുടെ പുറത്തു സ്റ്റാന്റ് ഇട്ടു വെച്ചിട്ടുണ്ട് ചാവിയും അതിൽ തന്നെയുണ്ട്. ദൂരെ കത്തുന്ന തെരുവ് വിളക്കിന്റെ വെളിച്ചത്തിൽ  ഞാൻ ഓടിച്ചെന്ന് ബൈക്ക് സ്റ്റാർട്ട് ചെയ്തു വീട്ടിൽ പോയി.

നടന്ന സംഭവങ്ങൾ എല്ലാം വീട്ടുകാരോട് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ച പോലെ കള്ള് കുടിച്ചതോണ്ട് നിനക്ക് വെളിവ് പോയതാണെന്ന് അച്ഛൻ. ചീത്ത കേൾക്കാതിരിക്കാനുള്ള അടവാണ് എന്ന് അമ്മയും പറഞ്ഞു.

ഞാൻ മുറിയിൽ പോയി കിടന്നു. രക്തം ചെറുതായി നിന്നെന്നു തോന്നുന്നു. പിറ്റേന്ന് ഏകദേശം ഉച്ചയോടെയാണ് ഞാനുണർന്നത്. തലേന്ന് കണ്ടത് സ്വപ്നമോ മദ്യലഹരിയിലെ ജല്പനങ്ങളോ അല്ലെന്നെനിക്കുറപ്പാണ്. ഇതിന്റെ പിന്നിലെ കാര്യമറിയാൻ ഞാൻ അതേ ആശുപത്രിയിൽ പോയി.

ഡോക്ടറെ കാണണം എന്ന് ഞാൻ പറഞ്ഞു. എന്നെ പരിശോധിച്ച ഡോക്ടർ നെറ്റിയിലെ മുറിവ് നോക്കി. “രക്തം അല്പം നഷ്ടപ്പെട്ടിട്ടുണ്ട്. എന്തോ ജീവി കടിച്ചത് പോലെയുള്ള പാടുകളുണ്ട് മുറിവിനു ചുറ്റും” ഡോക്ടർ പറഞ്ഞു. എനിക്ക് ഒന്നും മനസിലായില്ല.

ഡോക്ടറുടെ മുറിയിൽ നിന്നും പുറത്തിറങ്ങിയ ഞാൻ തലേന്നത്തെ നഴ്സിനെ കണ്ടു. അവർ ഉച്ചക്ക് ശേഷമുള്ള ഡ്യൂട്ടിക്ക് കയറുകയായിരുന്നു. സിസ്റ്റർ ഇന്നലെ എന്നെ ടേബിളിൽ കിടത്തിയിട്ട് എങ്ങോട്ടാ പോയതെന്നു ചോദിച്ചു. പത്തരയ്ക്ക് ഞാൻ അവിടെ നിന്ന് പോയ ശേഷം ആശുപത്രിയും പൂട്ടിയിട്ടാണ് അവർ പോയതെന്ന് പറഞ്ഞു. പക്ഷെ ഇന്നലെ ആ ഡോക്ടർ വരുമ്പോൾ മണി പന്ത്രണ്ടു കഴിഞ്ഞത് എനിക്ക് ഓർമയുണ്ട്.

“അപ്പോൾ ആ ലേഡി ഡോക്ടറോ? ” ഞാൻ അത്ഭുതത്തോടെ ചോദിച്ചു. “അതേതു ഡോക്ടർ? ഇവിടെ ലാസ്റ്റ് ഡ്യൂട്ടി ഞാനാണ്. അത് കഴിഞ്ഞാൽ അടുത്ത ഡ്യൂട്ടി നഴ്‌സ്‌ കാലത്ത് അഞ്ചരക്കെ വരൂ. അതുവരെ ഇതിനകത്ത് മറ്റാരും ഉണ്ടാകില്ല” തെല്ലൊരു ഗൗരവത്തോടെ അവർ പറഞ്ഞു.

ഞാൻ പുറത്തേക്കിറങ്ങി നടക്കവേ ക്ലിനിക്കിന്റെ വരാന്തയുടെ ഒരറ്റത്തു ചുമരിൽ മിന്നിത്തെളിയുന്ന ഓറഞ്ചു ബൾബിനു മുകളിൽ മാലയിട്ടിരിക്കുന്ന ആ ഫോട്ടോ കണ്ട ഞാൻ സ്തബ്ധനായി. എന്റെ സകല നാഡികളും തകർന്നു. അത് ഞാനിന്നലെ രാത്രി കണ്ട ലേഡി ഡോക്ടറുടെ ഫോട്ടോ ആയിരുന്നു.

അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു.

“സിസിലി ജോസഫ്

ജനനം 1965-മരണം 2002”

മൂന്ന് വർഷങ്ങൾക്കു മുൻപ് മരിച്ചു പോയ ആ ക്ലിനിക്കിന്റെ ഉടമ ഡോക്ടർ സിസിലി.

Post Views: 46
10
AJITH VALLOLI

വി. വള്ളോലീസ് പുണ്യാളൻ.🕯️ ഞെട്ടണ്ട, പൊക്കിയടിക്കാൻ ആരുമില്ലാത്തോണ്ട്, സ്വയം പൊക്കിയപ്പോ വിശുദ്ധനാക്കപ്പെട്ടവനാണ്... ശരിയും നെറിയും തേടുന്നവൻ, മനുഷ്യനായിക്കൊണ്ടിരിക്കുന്നവൻ, പിന്നെ........... ആ പിന്നെയിപ്പോ ഒന്നുമില്ല.. ബെയ് 🙏🏽

13 Comments

  1. Remya Bharathy K on December 18, 2023 7:45 PM

    നന്നായിട്ടുണ്ട് 👌

    Reply
  2. Sisily on December 18, 2023 11:00 AM

    Ente peru ennodu chodikkathe upayogichathu sariyayilla bro…kathayo anubhavamo? Enthayalum oru horror feeling

    Reply
  3. Jalajanarayanan on December 18, 2023 6:01 AM

    പേടിയോടെയാണ് വായിച്ചത്. അനുഭവമാണോ കഥയാണോ 😘

    Reply
  4. Nishiba M on December 17, 2023 11:30 PM

    മനോഹരം. ഭയം നിറയ്ക്കുന്ന അവതരണം..

    Reply
    • Jalajanarayanan on December 18, 2023 6:03 AM

      പേടിയോടെയാണ് വായിച്ചത്. അനുഭവമാണോ കഥയാണോ 😘

      Reply
      • AJITH VALLOLI on December 18, 2023 9:48 AM

        അനുഭവം പോലെ ഒരു കഥ 😝😝
        ഇഷ്ടമായോ?

        Reply
    • AJITH VALLOLI on December 18, 2023 9:49 AM

      പേടിക്കേണ്ട.. കഥ മാത്രമാണ് 😄

      Reply
  5. Priya murali on December 17, 2023 9:33 PM

    👌👌

    Reply
    • AJITH VALLOLI on December 18, 2023 9:46 AM

      Thank You ☺️

      Reply
    • VAPPALA JAYARAJ MENON on August 28, 2024 6:35 PM

      കുറേ സത്യങ്ങളും കുറച്ച് ഭാവനയും ചേർത്ത് പിടിച്ചാൽ വീട്ടുകാർ തെറ്റിദ്ധരിക്കില്ല അല്ലേ

      ഏതായാലും ഇഷ്ടായി

      Reply
  6. Shreeja R on December 17, 2023 9:13 PM

    കഥയോ അനുഭവമോ 👍

    Reply
    • AJITH VALLOLI on December 18, 2023 9:45 AM

      അനുഭവം പോലൊരു കഥ 😊
      ഇഷ്ടപ്പെട്ടോ?

      Reply
      • Nisha Biju on August 25, 2024 1:58 PM

        നല്ല കഥ 👌🏻👌🏻

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.