Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കാലം സാക്ഷി
തുടർക്കഥ / സീരീസ്

കാലം സാക്ഷി

By Nisha Suresh kurupOctober 3, 2023Updated:November 3, 20234 Comments6 Mins Read107 Views
Bookmark Now
Please login to bookmark Close

No account yet? Register

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും ചൂടത്തും കരയിലും കടലിലുമായി കളിച്ചും രസിച്ചും ആളുകൾ നിറഞ്ഞിരുന്നു. മുകളിൽ നിന്ന് തീരത്തേക്ക് എത്തുവാനുള്ള പടവുകൾ ഇറങ്ങി പൊള്ളുന്ന മണലിൽ കൂടി ചെരുപ്പുകൾ

അമർത്തി നടക്കുമ്പോൾ തിളങ്ങുന്ന സമുദ്രപരപ്പിന് നല്ല നീല നിറമാണ്. അശാന്തമായ അയാളുടെ മനസിനു അതൊന്നും ആസ്വദിക്കാൻ കഴിയാതെ

തിരക്കുകളിൽ നിന്ന് മാറി മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ആൾത്തിരക്ക് കുറഞ്ഞ ഇടമെത്തി. അവിടെ ഇടുങ്ങിയ പടവുകൾ കണ്ടു അത് വഴി താഴേക്കിറങ്ങി തീരത്തുള്ള പാറയിലിരുന്നു. തിരമാലകൾ അയാളുടെ കാൽപ്പാദങ്ങളെ തഴുകി കടന്നു പോയി. പരന്ന് കിടക്കുന്ന സമുദ്രത്തിന്റെ അങ്ങേ തലയ്ക്കൽ കണ്ണുപായിച്ചിരുന്നു അയാൾ. ചിന്തകൾ വലിഞ്ഞു മുറുക്കി. നിറഞ്ഞു വരുന്ന കണ്ണുകളെ തുടയ്ക്കാൻ പോലും ശ്രമിയ്ക്കാതെ അങ്ങനെയിരുന്നു. ചെയ്തു പോയ തെറ്റുകൾ അത്രയും വലുതായിരുന്നല്ലോ അയാൾക്ക്. അമ്മ, തന്നെ സ്നേഹിക്കുക മാത്രം ചെയ്ത അമ്മ അവസാനം ഒന്നു മാപ്പു പോലും പറയാൻ കഴിയാതെ… ഓർമകൾ അയാളെ വീണ്ടും വീണ്ടും കുത്തി നോവിച്ചു കൊണ്ടേയിരുന്നു .

എത്രയൊക്കെ ശ്രമിച്ചിട്ടും കഴിഞ്ഞതൊക്കെ ഓരോ അധ്യായങ്ങളായി കൺമുന്നിൽ തെളിഞ്ഞു വന്നു.

അച്ഛൻ ഉപേക്ഷിച്ചു പോയ ശേഷം അമ്മ പിടിച്ചു നിന്നത് തനിക്കു വേണ്ടിയായിരുന്നു. വാടക വീട്ടിൽ തങ്ങൾക്കായി ഒന്നും കരുതി വയ്ക്കാതെ അച്ഛൻ സ്വന്തം ഇഷ്ടപ്രകാരം ജീവിയ്ക്കാൻ പോയപ്പോൾ പട്ടിണിയാകുന്ന, കയറി കിടക്കാൻ കിടപ്പാടം നഷ്ടമാകുന്ന രണ്ട് ജീവനുകളെ ഓർത്തില്ല. മൂന്ന് വയസു മാത്രം പ്രായമുള്ള തന്റെ കൈയ്യും പിടിച്ച് സ്വന്തം വീട്ടിൽ കയറി ചെല്ലുമ്പോൾ ആ വീടിന്റെ ഭരണം ഏറ്റെടുത്തിരുന്ന അമ്മാവനും അമ്മാവനെ തന്റെ ചൊൽപ്പടിയിൽ നിർത്തുന്ന അമ്മായിക്കും തങ്ങൾ അധിക പറ്റായി. രോഗങ്ങളാൽ ക്ഷീണിതനായ മുത്തശ്ശൻ ഉമ്മറത്തെ മൂലയിലെ ചാരുകസേരയിൽ ഒന്നും ചെയ്യാനാവാതെയിരുന്നു വളരെ നേരത്തെ മരിച്ചു പോയ മുത്തശ്ശി എത്ര ഭാഗ്യവതിയെന്ന് ആത്മഗതം പുറപ്പെടുവിച്ചു. അന്നു വരെ പുറം ലോകവുമായി അത്ര ബന്ധമില്ലാത്ത അമ്മ, സ്വന്തം അച്ഛന്റെയും ആങ്ങളയുടെയും ശിക്ഷണത്തിലും, അത് കഴിഞ്ഞ് ഭർത്താവിനെ അനുസരിക്കുന്നവളുമായി കഴിഞ്ഞിരുന്ന അമ്മ, തന്നെ വളർത്താനായി അടുത്തുള്ള കയർ ഫാക്ടറിയിൽ ജോലിക്ക് പോയി തുടങ്ങി. ആരും തടഞ്ഞില്ല. ക്ഷീണിച്ചു തളർന്ന് തന്നെയും കെട്ടിപ്പിടിച്ചു കിടക്കുന്ന അമ്മയുടെ നെടുവീർപ്പുകളും കണ്ണുനീരും ഉറക്കങ്ങളിൽ തനിക്ക് കൂട്ടായി. വീട്ടിലെ ജോലികളും തന്റെ കാര്യങ്ങളും ഫാക്ടറി ജോലിയുമായി അമ്മ ഓടി നടന്നു. കുറേ വർഷങ്ങൾ കടന്നു പോയി.

തന്റെ എട്ടാമത്തെ വയസിൽ ഫാക്ടറിയിൽ വെച്ചുണ്ടായ വീഴ്ചയിൽ അമ്മ കുറേ നാൾ കിടപ്പിലായി. ആശുപത്രിയിലെ ചെലവും വീട്ടിൽ വന്നിട്ടുള്ള ആവശ്യങ്ങൾക്കും ആ ഫാക്ടറിയിലെ മുതലാളി അമ്മയെ സഹായിച്ചു. ആറു മാസത്തോളം ഭാരിച്ച ജോലികൾ ചെയ്യാനാവാതെ ചികിത്സയും വിശ്രമിക്കേണ്ട അവസ്ഥയും വന്നു . ആ മാസങ്ങളിലൊക്കെയും ചികിത്സക്കും മറ്റും സഹായിച്ചത് മുതലാളിയായിരുന്നു. ഭാര്യ മരിച്ചു ഒരു മകളുമായി ജീവിയ്ക്കുന്ന ആളായിരുന്നു ആ മുതലാളി. അമ്മയെയും ആ മുതലാളിയെയും ചേർത്ത് നാട്ടിൽ പല കഥകളും ഉണ്ടായി. അമ്മയുടെ കൂടെ ജോലി ചെയ്യുന്ന പെണ്ണുങ്ങളും, അമ്മയെ വശത്താക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഫാക്ടറിയിലെ ജോലിക്കാരായ ആണുങ്ങളും പരദൂഷണം പറഞ്ഞുണ്ടാക്കുന്നതിൽ മുന്നിലായിരുന്നു. ഇത്രയും സൗന്ദര്യമുണ്ടായിട്ടും അമ്മയെ അച്ഛൻ ഉപേക്ഷിച്ച് പോയത് ഈ സ്വഭാവദൂഷ്യം കൊണ്ടാണെന്നു പോലും പറഞ്ഞു പരത്തി. കിട്ടിയ അവസരത്തിൽ അമ്മായിയും മോശക്കാരിയായ സ്ത്രീയായി അമ്മയെ ചിത്രീകരിച്ചു. അമ്മാവൻ അമ്മയെ ശകാരങ്ങൾ കൊണ്ട് മൂടി. നടുവിടിച്ച് വീണു കിടന്ന അമ്മ തന്നെ കെട്ടിപ്പിടിച്ചു കരഞ്ഞതല്ലാതെ ആരോടും ഒരു പരാതിയും പറഞ്ഞില്ല. ഒടുവിൽ കിടക്കയിൽ നിന്ന് എഴുന്നേറ്റ് ജോലിക്കു പോകുന്ന അവസ്ഥയിൽ എത്തും വരെ അമ്മയും താനും നേരെ ആഹാരം പോലുമില്ലാതെ നരകയാതന അനുഭവിച്ചു. ആരോഗ്യ സ്ഥിതി നേരയായപ്പോൾ അമ്മ വീണ്ടും ജോലിക്ക് പോകാൻ തയ്യാറെടുത്തു.

“അവിടെ ജോലിക്ക് പോകണ്ടെന്നും കേട്ട നാണക്കേടുകൾ ഒന്നും പോരാഞ്ഞിട്ടാണോ വീണ്ടും അങ്ങോട്ട് തന്നെ ജോലിക്ക് പോകുന്നതെന്നും ” ചോദിച്ചു അമ്മാവൻ ചൂടായി.

“എന്റെ മകനെ വളർത്താൻ ഞാൻ ജോലിക്ക് പോകുമെന്നും തെറ്റ് ചെയ്യാത്തിടത്തോളം ഞാൻ ആരെയും ഭയക്കുന്നില്ലെന്നും ” അമ്മ അമ്മാവന്റെ മുഖത്ത് നോക്കി പറഞ്ഞു.

“തന്റെ പേരിലുള്ള വീട്ടിൽ തോന്നിയ പോലെ ജീവിയ്ക്കാൻ പറ്റില്ലെന്ന് ” അമ്മാവനും ഉറപ്പിച്ചു പറഞ്ഞു. നിസഹായയായി മുത്തശ്ശനെ നോക്കിയ അമ്മയെ നേരിടാനാവാതെ മൗനത്തെ കൂട്ടുപിടിച്ച് മുത്തശ്ശൻ പുറത്തേക്ക് നോക്കി ചാരു കസേരയിൽ അതേയിരുപ്പിരുന്നു. എതിർക്കാൻ കഴിയാതെ അമ്മ നിറകണ്ണുകളാൽ നിന്നു .

ദുരിത പൂർണ്ണമായ ജീവിതമായിരുന്നു പിന്നെയങ്ങോട്ട് അമ്മായിയുടെ ആട്ടും തുപ്പും സഹിച്ച് നേരാവണ്ണം ആഹാരം പോലും കഴിക്കാനില്ലാതെ ആ വീട്ടിലെ ജീവിതം ദുസ്സഹമായിരുന്നു. വിവാഹം കഴിച്ചയച്ചപ്പോൾ സ്വർണ്ണവും വസ്തുവുമൊക്കെ കൊടുത്തിരുന്നു. അമ്മയുടെ പിടിപ്പുകേടുകൊണ്ടാണ് എല്ലാം നശിപ്പിച്ചു അച്ഛൻ പോയതെന്ന് എപ്പോഴും കുറ്റപ്പെടുത്താനും അമ്മാവൻ മറന്നില്ല. അന്നത്തെ കാലത്ത് കരയാനല്ലാതെ തന്റേടത്തോടെ നില്ക്കാനുള്ള കഴിവൊന്നും ഇല്ലാതിരുന്ന അമ്മയ്ക്ക് തന്നെ ചേർത്തുപ്പിടിച്ച് കണ്ണീർ പൊഴിക്കാനേ കഴിഞ്ഞുള്ളു. ഈ സമയത്താണ് അമ്മയുടെ അവസ്ഥയൊക്കെ അറിഞ്ഞ് ഫാക്ടറി മുതലാളി അമ്മയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നറിയിച്ചത്…

അയാളുടെ ഓർമകളെ മുറിച്ചു കൊണ്ട് ഒരു തിര ആഞ്ഞടിച്ചു… പൊടുന്നനെ ഞെട്ടിയ അയാൾ സ്ഥലകാല ബോധം വീണ്ടെടുത്ത് അവിടെ നിന്ന് എഴുന്നേറ്റു പതിയെ ആ മണൽത്തരികളിൽ കൂടി നടന്നു വീണ്ടും മുകളിലെത്തി കുറച്ചു കൂടി മുന്നോട്ട് നീങ്ങിയപ്പോൾ അടുത്തടുത്തായി ചെറിയ ചെറിയ ചായ കടകൾ ഉണ്ട്. അവിടുന്ന് ഒരു ചായ വാങ്ങി കടയുടെ മുന്നിലെ ബഞ്ചിൽ ഇരുന്നു. ചായ മൊത്തി കുടിയ്ക്കവെ നിലക്കടല വില്ക്കാൻ നടക്കുന്ന പയ്യനെ കണ്ടു. ഓരോ ആൾക്കാരുടെ മുന്നിലും കുമ്പിൾ കെട്ടിയ പേപ്പറിലെ നിലക്കടല നീട്ടുകയും  വാങ്ങാത്തവരുടെ മുന്നിൽ നിന്ന് നിരാശനവാതെ, അടുത്ത ആളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയും , വാങ്ങുന്നവരുടെ കൈയിൽ നിന്ന് പൈസ വാങ്ങി തിട്ടപ്പെടുത്തുകയും ,

ചെയ്യുന്ന മിടുക്കനായ പത്ത് വയസോളം തോന്നിക്കുന്ന ആ പയ്യൻ അയാളുടെ ചിന്തകളെ വീണ്ടും പുറകിലോട്ട് വലിച്ചു.

എല്ലാവർക്കും സമ്മതമായിരുന്നു അമ്മയും മുതലാളിയുമായുള്ള വിവാഹം. അമ്മാവനും അമ്മായിയും ഏറെ സ്നേഹത്തോടെ പെരുമാറാൻ തുടങ്ങി. അന്ന് നാട്ടിലെ അറിയപ്പെടുന്ന പണക്കാരനായിരുന്നു മുതലാളി. ആ നാട്ടിൻപുറത്തുള്ള മിക്കവരുടെയും വരുവാന മാർഗമായിരുന്നു കയർ ഫാക്ടറി. താൻ കാരണം പേരുദോഷം കേട്ട സ്ത്രീ, ജീവിയ്ക്കാൻ മറ്റു മാർഗമില്ലാത്തവൾ, തന്റെ മകൾക്ക് ഒരു അമ്മ, സഹതാപത്തിലുപരി അമ്മയുടെ നിഷ്കളങ്കമായ സ്വഭാവം, പെരുമാറ്റവുമെല്ലാം മുതലാളിക്ക് അമ്മയോട് ഇഷ്ടം തോന്നി… എല്ലാവർക്കും സമ്മതമായിരുന്നു. അന്നാദ്യമായി മുത്തശ്ശന്റെ മുഖത്ത് ആശ്വാസത്തിന്റെ നിശ്വാസങ്ങൾ ഉതിർന്നു. …

അയാൾ ചായ കുടിച്ച് കഴിഞ്ഞ് ഗ്ലാസും പൈസയും കടക്കാരനു കൊടുത്ത് വീണ്ടും അവിടത്തെ തെരുവോരങ്ങളിലെ വഴികളിലൂടെ നടന്നു. ചിന്തകൾ വീണ്ടും അയാളുടെ സ്വസ്ഥത നശിപ്പിച്ചു ….

താൻ അമ്മയുടെ മുഖത്ത് നോക്കി. അമ്മയിൽ എതിർപ്പ് കണ്ടില്ല. തന്റെ മനസിനത് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. അമ്മയോട് എതിർപ്പ് പ്രകടിപ്പിച്ചപ്പോൾ, തനിക്ക് വയറു നിറച്ച് അഹാരം, നല്ല രീതിയിൽ പഠിക്കാം, രക്ഷപ്പെടാം അങ്ങനെയുള്ള പ്രതീക്ഷകളായിരുന്നു അമ്മയ്ക്ക് പറയാനുണ്ടായിരുന്നത്. ഒടുവിൽ അമ്മയും മുതലാളിയും തമ്മിലുള്ള വിവാഹം നടന്നു. എത്ര കഷ്ടപ്പാടാണെങ്കിലും അമ്മയും താനും അതായിരുന്നു തന്റെ ലോകം. വലുതായി ജോലി നേടി അമ്മയെ നല്ല രീതിയിൽ നോക്കണം അതായിരുന്നു അന്ന് തന്റെ സ്വപ്നം അവിടേയ്ക്കാണ് ആ അച്ഛനും മകളും കടന്ന് വന്നത്….

തങ്ങളുടെ പ്രതീക്ഷകളെക്കാൾ നല്ല ജീവിത സാഹചര്യമായിരുന്നു. വലിയ വീടും പറമ്പും ജോലിക്ക് ഒരു സ്ത്രീയും എല്ലാമുണ്ടായിരുന്നു. മുതലാളിയെ ഇനി മുതൽ അച്ഛനെന്ന് വിളിയ്ക്കണമെന്നും തന്നെക്കാൾ രണ്ട് വയസിനിളയവളായ പെൺകുട്ടി തന്റെ അനിയത്തിയാണെന്നും അമ്മയും മുതലാളിയും തന്നെ പറഞ്ഞു പഠിപ്പിച്ചു. ആ ജീവിത രീതികളുമായി അമ്മ പെട്ടന്ന് പൊരുത്തപ്പെട്ടു. നല്ലൊരു ഭാര്യയും അമ്മയും കുടുംബിനിയുമൊക്കെയായി അമ്മ മാറി. മുതലാളി അല്ല, പിന്നെയങ്ങോട്ട് അച്ഛനെന്നു വിളിച്ച മനുഷ്യൻ പാവമായിരുന്നു. അമ്മയെയും തന്നെയും ജീവനായിരുന്നു. തനിക്ക് വയറു നിറച്ചു ആഹാരം വിളമ്പി തരുമ്പോൾ വില കൂടിയ വസ്ത്രങ്ങൾ മാറി മാറി തന്നെ അണിയിക്കുമ്പോൾ അനിയത്തിയുടെ കൂടെ തന്നെ സ്കൂളിലയക്കുമ്പോൾ സന്തോഷത്താൽ അമ്മയുടെ കണ്ണുകൾ നിറയുന്നത് കണ്ടു.

അമ്മയ്ക്ക് അനിയത്തി സ്വന്തം മകളായി മാറി. തിരിച്ചവൾക്കും എല്ലാത്തിനും അമ്മ മതിയായിരുന്നു . അങ്ങനെ സന്തുഷ്ട മായ ജീവിതം. പക്ഷെ താൻ മാത്രം അസംതൃപ്തി പേറുന്ന മനസുമായി മറ്റുള്ളവരുടെ സമാധാനം കൂടി നഷ്ടപ്പെടുത്തി. തന്റെ സ്നേഹം അനിയത്തിക്കു കൂടി പകുത്തു കൊടുത്തപ്പോൾ തന്റെ ഉള്ളിൽ വാശിയുണ്ടായി. അന്നുവരെ അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന താൻ ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നപ്പോൾ അച്ഛനെന്ന( മുതലാളി) പുതിയ അവകാശി വന്നത് കൊണ്ടല്ലേ എന്ന ചിന്ത അച്ഛനെ വെറുത്തു. ഒന്നും ഉൾക്കൊള്ളാൻ കഴിയാതെ വാശിയും ദേഷ്യവും എല്ലാവരോടും പ്രകടിപ്പിച്ചു. മോനും കൂടി തങ്ങളുടെ കൂടെ കിടന്നോളൂന്ന് അച്ഛൻ പറഞ്ഞപ്പോൾ ഔദാര്യം വേണ്ടണ് മട്ടിൽ നിഷേധിച്ചു. തന്റെ വാശിക്കു മുന്നിൽ തളർന്നത് അമ്മയായിരുന്നു.

അച്ഛനോട് കയർത്ത് സംസാരിക്കുക, അനിയത്തിയോട് വഴക്കിടുക അങ്ങനെ വീട്ടിലെ സ്വസ്ഥത തകർത്തു കൊണ്ടിരുന്നു. ഉപദേശിക്കാൻ വരുന്ന അമ്മയെ തിരിച്ച് കുത്തുവാക്കുകൾ പറഞ്ഞു രസിച്ചു. വിഷമിച്ച് നില്ക്കുന്ന അമ്മയെ അവൻ കുഞ്ഞല്ലേ വലുതാകുമ്പോൾ എല്ലാം ശരിയാകുമെന്ന് അച്ഛൻ ആശ്വസിപ്പിച്ചു. എന്നാൽ തന്റെ സ്വഭാവം മാറിയില്ല. വളരും തോറും പകയും ദേഷ്യവുമായി അത് മാറി. ആദ്യമാദ്യം അമ്മ തന്റെയാണെന്ന സ്വാർത്ഥതയായിരുന്നെങ്കിൽ അമ്മയ്ക്ക് മുതലാളിയോട് അടുപ്പം ഉണ്ടായിരുന്നെന്ന കൂട്ടുകാരുടെ വാക്കുകൾ സത്യമല്ലന്ന് തനിക്കറിയാമായിരുന്നിട്ടു കൂടി സ്വന്തം മനസിനെ വിശ്വസിപ്പിച്ചു. അമ്മ സ്വന്തം സുഖം നോക്കിയതാണെന്ന് താൻ തീരുമാനിച്ചു. സ്നേഹവും സ്വാർത്ഥയും മാറി പകയും വെറുപ്പുമായി അമ്മയോട്. പണമാണ് എല്ലാത്തിലും വലുതെന്ന് തോന്നലുണ്ടായി. ആവശ്യത്തിനും അനാവശ്യത്തിനും അച്ഛന്റെ കൈയ്യിൽ നിന്ന് പണം വാങ്ങി. എന്തിനെന്നു ചോദ്യം ചെയ്താൽ തിരിച്ച് വെറുപ്പുളവാക്കുന്ന രീതിയിൽ പ്രതികരിച്ചു. അമ്മയുടെ കണ്ണുനീരിൽ സന്തോഷം കണ്ടെത്തി. എങ്കിലും വാശിയോടെ പഠിച്ചു. ജോലി നേടി. അതിനിടയിൽ അനിയത്തിയ്ക്കും ജോലിയും വിവാഹവും നടന്നു. ജോലിയായി സ്വന്തം കാര്യം നോക്കണമെന്ന തീരുമാനത്തിൽ തനിക്ക് ഓഹരി വേണമെന്ന് പറഞ്ഞു അമ്മയോട് വഴക്കിട്ടു.

“അച്ഛൻ തരുമെങ്കിൽ തരട്ടെ, ചോദിക്കാൻ നമ്മൾക്കർഹതയുണ്ടോ മോന് ജോലിയുണ്ടെല്ലോ എന്തിനാ സ്വത്ത് മോഹിക്കുന്നതെന്ന് ” അമ്മ ചോദിച്ചപ്പോൾ

” എന്താ അർഹതയില്ലാത്തത്, നിങ്ങൾ അയാളുടെ കൂടെ കിടന്നിട്ടല്ലേന്ന് തിരിച്ചു ചോദിച്ചു ” . അമ്മ സംസാരശേഷി നഷ്ടപ്പെട്ടു നിന്നു. അതു കേട്ട് വന്ന അച്ഛൻ ആദ്യമായും അവസാനമായും തന്നെ തല്ലി.

“നിന്റെ അമ്മയാണ്. പക്ഷെ അവൾ എന്റെ ഭാര്യയാണ്. ഞാൻ അത്രയും ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീ “.

ദേഷ്യം തീരാതെ വീണ്ടും അച്ഛൻ തല്ലാനാഞ്ഞപ്പോൾ ഞാൻ കൈയ്യിൽ കയറി പിടിച്ചു. തന്നെയൊന്നു നോക്കി തലയും താഴ്ത്തി അകത്തേക്ക് അച്ഛൻ നടന്നപ്പോൾ നിന്റെ പുഴുത്ത നാവ് നീ നശിക്കുമെന്ന് പറഞ്ഞ അമ്മയുടെ കണ്ണിൽ നിന്നു കണ്ണുനീരിനു

പകരം ചോര പൊടിയുന്നുണ്ടോ എന്ന്

തോന്നി…

തുടരും….

നിഷാ സുരേഷ്കുറുപ്പ്✍️

കാലം സാക്ഷി

Post Views: 29
2
Nisha Suresh kurup
  • Website

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

4 Comments

  1. Sunandha Mahesh on October 16, 2023 2:50 PM

    ഇഷ്ടായി ഈ എഴുത്ത്

    Reply
    • Nisha Suresh kurup on January 24, 2024 4:55 PM

      Thank you😍

      Reply
  2. Sabira latheefi on October 4, 2023 4:03 PM

    😥

    Reply
    • Nisha Suresh kurup on October 4, 2023 7:44 PM

      🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.