Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സൗഹൃദയാത്രയുടെ സുന്ദര കിസ്സ
യാത്ര സൗഹൃദം

സൗഹൃദയാത്രയുടെ സുന്ദര കിസ്സ

By Amal FermisOctober 5, 20231 Comment4 Mins Read180 Views
Bookmark Now
Please login to bookmark Close

No account yet? Register

സെപ്തംബർ 27. ലോക വിനോദ സഞ്ചാര ദിനം. യാത്രയെക്കുറിച്ച് അയവിറക്കാൻ ഏറ്റവും അനുയോജ്യം ഇന്നത്തെ ദിവസം തന്നെയാണ്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്? യാത്രകളിൽ നമുക്കേറ്റവും പ്രിയപ്പെട്ടവർ കൂട്ടിനുണ്ടെങ്കിൽ ആ യാത്ര ആസ്വദിച്ച് മതിയാവില്ല. എൽ.എഫ് കോളേജിൽ നിന്നും പടിയിറങ്ങി 26 വർഷങ്ങൾക്കു ശേഷം ഞങ്ങൾ കൂട്ടുകാരെല്ലാവരും അധ്യാപകരേയും കൂട്ടി കോളേജിൽ നിന്നു തന്നെ ഒരു യാത്ര പോയി. ഗുരുവായൂരുനിന്നും അത്രക്കധികം ദൂരമൊന്നുമില്ല വടക്കാഞ്ചേരിക്കടുത്തുള്ള വാഴാനി ഡാമിലേക്ക്, അവിടെ നിന്നും ചെപ്പാറ വഴി പൂമലയിലേക്ക്.

ഖത്തറിൽ ജോലി ചെയ്യുന്ന എൻ്റെ അവധി ദിവസങ്ങൾ കണക്കിലെടുത്താണ് ഞങ്ങൾ സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കാറുള്ളത്. ഇത്തവണ അതൊരു വിനോദയാത്രയായിരുന്നു. ദൂരെയുള്ളവരെല്ലാം തലേന്നേ തൃശൂരും പരിസര പ്രദേശത്തുമെത്തി ബന്ധുവീടുകളിലും ഹോട്ടലുകളിലും താമസിച്ചു. രാവിലെ ഏഴിനു തന്നെ കൂട്ടുകാർ കോളേജിൽ എത്തി ചേർന്നു. അവിടെ ഞങ്ങളെ സ്വീകരിക്കാൻ ഇപ്പോഴത്തെ പ്രിൻസിപ്പൽ സി.ജെസ്മ ഉണ്ടായിരുന്നു. ഹൃദ്യമായ സ്വീകരണം നൽകി സിസ്റ്റർ ഞങ്ങളെ ഞെട്ടിച്ചു. കോളേജിൽ സുഹൃത്തുക്കൾ എല്ലാവരും എത്തുന്നതുവരെ ഗൃഹാതുരത്വത്തോടെ അവധി ദിനത്തിൻ്റെ ആലസ്യത്തിൽ അമർന്നു കിടക്കുന്ന ക്ലാസ് മുറികളിലൂടെയും ഓഫീസ് മുറികളിലൂടെയും ആർത്തലച്ച് ഒഴുകി. ഓമൽകലാലയത്തിന് മുന്നിലെ ഓരോ പൂക്കളേയും തഴുകി തലോടി, കിലുകിലാ പൊട്ടിച്ചിരിച്ച്, കെട്ടിപ്പിടിച്ച് സെൽഫിയെടുത്ത്, പഴയ ഓർമ്മകൾ പൊടി തട്ടിയെടുത്ത് ഓരോരുത്തരും ഉല്ലസിച്ചു. കൂട്ടുകാരും പഴയ അധ്യാപകരും എത്തിയതോടെ ഞങ്ങൾ വണ്ടിയിൽ കയറി.

പഴയ കോളേജ് ട്രിപ്പിൻ്റെ ഓർമ്മയിൽ, കലാലയത്തിലെ സുപ്രഭാത പ്രാർത്ഥന എല്ലാവരും കൂടി ചൊല്ലി. വഴിയിൽ കാത്തു നിന്നിരുന്നവർ കൂടി കയറിയതോടെ ട്രാവലറിലെ ബഹളം പാരമ്യത്തിലെത്തി. ഞങ്ങളുടെ സുഹൃത്ത് സീമ വീട്ടിൽ ഉണ്ടാക്കി കൊണ്ടുവന്ന ഇലയടയും ഉണ്ണിയപ്പവും കഴിച്ച് എല്ലാവരും ചാർജായി. ഞാനെൻ്റെ ഖത്തർ മിഠായി വിതരണം ചെയ്തു. ബസ്സിൽ നൂറായിരം വിശേഷങ്ങൾ, പരസ്പരമുള്ള ട്രോളുകൾ, പൊട്ടിച്ചിരികൾ ഉയർന്നുപൊങ്ങി. മഴ പെയ്തു കൊണ്ടിരുന്നപ്പോൾ അതിലും ഉച്ചത്തിൽ ഞങ്ങൾ വായിട്ടലച്ചു. മധ്യവയസ്സിലേക്കെത്തിയവരെല്ലാം കൗമാരക്കാരികളായി.

രാവിലെ കൃത്യം 9 മണിക്ക് തന്നെ ഞങ്ങൾ വാഴാനി ഡാമിലെത്തി. പക്ഷേ ഒമ്പതരക്കേ ഓഫീസിൽ തുറക്കൂ എന്നു പറഞ്ഞത് കൊണ്ട് ഞങ്ങൾ വണ്ടിയിൽ നിന്നിറങ്ങി ഡാമിൻ്റെ കവാടത്തിൽ നിന്നുള്ള ഫോട്ടോകളെടുത്തു. വടക്കാഞ്ചേരിയിൽ നിന്നും ഏകദേശം പത്തു കി.മീറ്റർ ദൂരത്തുള്ള, മച്ചാട് മലനിരകൾക്കരികിലാണ് ഡാം സ്ഥിതി ചെയ്യുന്നത്. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മച്ചാട് മലനിര. ശാന്ത സുന്ദരമായ പ്രദേശം. പ്രഭാതവും ചാറി ചാറി നിൽക്കുന്ന മഴയും കാരണം വിരലിലെണ്ണാവുന്ന സന്ദർശകരേ ഉണ്ടായിരുന്നുള്ളൂ. വികസനം കാര്യമായി കടന്നു വരാത്തതു കൊണ്ടു തന്നെ വാഴാനി അതിൻ്റെ വന്യസൗന്ദര്യം നഷ്ടപ്പെടുത്താതെ ഇന്നും സൂക്ഷിച്ചിട്ടുണ്ട്.

നടപ്പാതകൾ, പൂന്തോട്ടങ്ങൾ, പായൽ പിടിച്ച് കിടക്കുന്ന സ്വാഭാവിക ഭംഗിയുള്ള ആംഫി തിയ്യേറ്റർ, കുട്ടികളുടെ പാർക്ക്, തേന്മാവിൻ കൊമ്പുകളിൽ ഇട്ടിരിക്കുന്ന നാടൻ ഊഞ്ഞാലുകൾ, മനോഹരമായൊരു തൂക്കുപാലം, അണക്കെട്ടിൻ്റെ ഭംഗി മുഴുവൻ പകർത്താൻ കഴിയുന്ന നടവഴികൾ. വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്ന പിടിച്ചാൽ പിടിയെത്താത്ത വമ്പൻ വൃക്ഷലതാദികൾ. വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല നമുക്കീ സ്ഥലത്തെ! പ്രകൃതിയെ, കാടിനെ, മണ്ണിനെ, മരങ്ങളെ ഇഷ്ടപ്പെടുന്നവരെല്ലാം തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലം. മച്ചാട് മലഞ്ചെരിവിലെ പാറക്കെട്ടിന് മുകളിലൂടെ പതഞ്ഞൊഴുകുന്ന പുഴ. മഴക്കാലത്ത് ഡാം തുറക്കുന്ന ദിവസങ്ങളിലാണ് വാഴാനി ഡാം കാണാൻ പോവാൻ ഏറ്റവും അനുയോജ്യമായ സമയം.

ചന്നം പിന്നം ചാറുന്ന മഴയത്ത് കുട ചൂടിയും ചൂടാതെയും മന്ദമാരുതൻ്റെ തലോടലേറ്റു വാങ്ങിയും മഴ കൊണ്ടും ഞങ്ങൾ നടക്കുമ്പോൾ, വാഴാനി വിനോദ സഞ്ചാര കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഓരോ ഉദ്യോഗസ്ഥരുടേയും പെരുമാറ്റം അതീവ ഹൃദ്യമായിരുന്നു. മുഴുവൻ സ്ഥലങ്ങളും നടന്നു കാണാൻ ഞങ്ങളെ പ്രേരിപ്പിച്ചും, സ്ഥലങ്ങൾ പറഞ്ഞു തന്നും, ഫോട്ടോകൾ എടുത്തു തന്നും ഞങ്ങളുടെ യാത്രയെ മനോഹരമാക്കാൻ അവിടെയുള്ള ഗാർഡുകളും തൂപ്പുകാരും കാൻറീൻ ജീവനക്കാരും നിർലോഭമായ സ്നേഹമേകി. ഫോട്ടോ എടുക്കാൻ അവിടത്തെ ഗാർഡ് തൻ്റെ കയ്യിലുള്ള വലിയ കുടയേകി. വഴുക്കലുണ്ടാകുമോന്ന് പേടിച്ച് ആംഫി തീയ്യേറ്ററിൽ കയറാതിരുന്ന ഞങ്ങളെ നിർബന്ധിച്ച് അവിടെ കയറ്റി സുന്ദരമായ ചിത്രങ്ങൾ എടുത്തു തന്നു.
ജലാശയത്തേയും മാമലകളേയും സാക്ഷിയാക്കി ഞങ്ങൾ കയ്യിൽ കരുതിയ കേക്ക് മുറിച്ച് പങ്കുവെച്ചു കഴിച്ചു.

അവിടെ നിന്നും നേരെ പോയത് ചെപ്പാറയിലേക്കായിരുന്നു. ഗ്രാമീണ പ്രദേശങ്ങളിലൂടെയുള്ള യാത്ര. ഒരു വലിയ പാറക്കെട്ടും അതിനു താഴെ ചെറിയ മുനിയറകളും നിറഞ്ഞ പ്രദേശം. പാറപ്പുറത്തേക്ക് കയറാൻ കൈവരികൾ ഘടിപ്പിച്ചിട്ടുണ്ട്. മേഘങ്ങൾ ഉമ്മ വെക്കുന്ന പ്രദേശം. മഴയത്ത് പാറപ്പുറത്തേക്ക് കയറൽ ഇത്തിരി ദുഷ്ക്കരമായിരുന്നെങ്കിലും കയറി കഴിഞ്ഞപ്പോൾ ചുറ്റുമുള്ള കാഴ്ച..”ൻ്റെ സാറേ, പറയാൻ വാക്കുകളില്ല. അനുഭവിച്ചറിയണമത്..” അധ്യാപകർ താഴെ നിൽക്കുകയായിരുന്നതിനാൽ ഞങ്ങൾ വേഗമിറങ്ങി ഫൈനൽ ഡെസ്റ്റിനേഷനായ പൂമലയിലേക്ക് യാത്രയായി.

പൂമലയോട് ചേർന്നു നിൽക്കുന്ന ഒരു റിസോർട്ടിലാണ് ഞങ്ങൾ പോയത്. അവിടെയായിരുന്നു ഉച്ചഭക്ഷണവും വിശ്രമവും കൂടിയിരുത്തവും പ്ലാൻ ചെയ്തത്. സുഭിക്ഷമായ ഭക്ഷണത്തിനു ശേഷം റിസോർട്ടിൽ എടുത്ത മുറിയിൽ എല്ലാവരും വിശ്രമിച്ചു. വിശാലമായ ബാൽക്കണിയിൽ ഒരുമിച്ചിരുന്ന് പല കളികളും കളിച്ചു. മൈലാഞ്ചിയിട്ടു. നൃത്തം ചെയ്തു. അധ്യാപിക മിസ് ഫ്ലോറൻസ് ചുറുചുറുക്കോടെ യോഗ ചെയ്തു കാണിച്ചു തന്നു. മലയാള അധ്യാപിക മിസ് മോളി നാടൻ പാട്ടുകളും കവിതകളും ചൊല്ലി.മിസ് രാധ പഴയ സിനിമാഗാനങ്ങൾ പാടി. ഞങ്ങളുടെ അധ്യാപകരെ പ്രത്യേകം തയ്യാറാക്കിയ മൊമെൻ്റോ നൽകിയും പൊന്നാട അണിയിച്ചും ആദരിച്ചു. കാപ്പി കുടിച്ചും സംസാരിച്ചും പരസ്പരം വിശേഷങ്ങളും സമ്മാനങ്ങളും പങ്കു വെച്ചു. അന്നത്തെ ദിവസത്തെ ലക്കി ക്യൂനായി നറുക്കെടുപ്പിലൂടെ മിനിയെ തിരഞ്ഞെടുത്തു. വെയിലാറിയപ്പോൾ റിസോർട്ടിൻ്റെ തന്നെ കണ്ണായ പ്രദേശത്തുള്ള പൂമല ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിലേക്കിറങ്ങി ചെന്നു.
എത്ര ചിത്രമെടുത്തെന്നറിയില്ല. കട്ടൻ ചായയും കപ്പയും ഉള്ളിച്ചമ്മന്തിയും വയറുനിറയെ കഴിച്ചു.

ഞങ്ങളുടെ അധ്യാപികയായ മിസ്.രാധാലക്ഷ്മിക്ക് തൃശൂർ നിന്നും വൈകിട്ടുള്ള വന്ദേഭാരതിൽ തിരുവനന്തപുരത്തേക്ക് തിരിച്ച് പോവേണ്ടതിനാൽ മനസ്സില്ലാ മനസ്സോടെ ഞങ്ങൾ വേഗം മടക്കയാത്രക്കൊരുങ്ങി. അടുത്ത തവണത്തെ യാത്ര രണ്ടു മൂന്നു ദിവസത്തേക്ക് വേണമെന്ന്, അന്നുവരെ കുടുംബം, കുട്ടികൾ, ജോലി തിരക്ക് എന്നൊക്കെ പറഞ്ഞ് പിന്നോക്കം നിന്നിരുന്ന പെണ്ണുങ്ങളെല്ലാവരും ഒറ്റ ശബ്ത്തിൽ വിളിച്ചു കൂവി. തിരിച്ചുപോരുമ്പോഴും വണ്ടിയിൽ ഗെയിമുകളും സമ്മാനങ്ങളും തകർത്തു കൊണ്ടിരുന്നു. ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് എല്ലാ പ്രതിബന്ധങ്ങളും മാറ്റി വെച്ച്, ഓടി വന്ന അധ്യാപകർ, പ്രായത്തിൻ്റെ വൈഷമ്യങ്ങൾ മറന്ന് ഞങ്ങളോടൊപ്പം ആടി തിമിർത്തു.

മാസങ്ങൾക്കു മുൻപു തന്നെ ഈ പരിപാടി മനോഹരമാക്കാനുള്ള ഒരുക്കങ്ങൾ ഞങ്ങൾ തുടങ്ങി. നൗഷില, ഗോപിക, ബിന്നി, സിജു, സീമ, പ്രബീഷ, പ്രസീത ഓരോരുത്തരുടേയും സഹകരണം ശക്തമായിരുന്നു. ഇരുപത്തഞ്ചോളം പേർ, അവരിൽ അധ്യാപകരെ ഒഴിവാക്കി ബാക്കിയുള്ളവർ 2000 രൂപയിൽ താഴെ എടുത്താണ് ഈ യാത്ര സംഘടിപ്പിച്ചത്. വണ്ടി, ടിക്കറ്റ്, സമ്മാനങ്ങൾ, റിസോർട്ടിലെ റൂം, മൂന്നു നേരത്തെ ഭക്ഷണം, വെള്ളം, ഇടക്കു കൊറിക്കാനുള്ള ലഘുഭക്ഷണം എല്ലാം അതിൽ ഉൾകൊണ്ടു. ഒരേ മനസ്സുള്ള ഒരു കൂട്ടം പെണ്ണുങ്ങളായത് കൊണ്ടാണ് ഞങ്ങൾക്കിത്രയും ഭംഗിയായി ഈ പരിപാടി സംഘടിപ്പിക്കാൻ സാധിച്ചത്.

ഓരോരുത്തരും അന്നോളം പറഞ്ഞു കേട്ടതല്ല യാത്രാനുഭവങ്ങൾ അവ നമ്മൾ സ്വയം അനുഭവിച്ചറിയാനുള്ളതാണെന്ന് നാൽപ്പതുകളുടെ അവസാനത്തോടടുത്ത ഓരോ പെണ്ണും മനസ്സിലാക്കിയ യാത്രയായിരുന്നുവത്. അതു കൊണ്ടു തന്നെ അന്നു കൊണ്ട മഴയെല്ലാം ഞങ്ങൾ ഓരോരുത്തരും ഹൃദയം കൊണ്ടേറ്റുവാങ്ങി. ഞങ്ങൾ ചെറിയ കുട്ടികളെ പോലെ ചിരിച്ചു കളിച്ചു. അന്നോളം ജീവിതത്തിൽ നേരിട്ട പല പരീക്ഷണങ്ങളും പലരും ഇറക്കി വെച്ചു. സങ്കടങ്ങൾ പകുത്തെടുത്തു. സന്തോഷങ്ങൾ പങ്കുവെച്ച് ഇരട്ടി മധുരം നുകർന്നു. ആരും ഒറ്റപ്പെടില്ലെന്ന് പരസ്പരം പറയാതെ പറഞ്ഞു.അതേ, യാത്രകൾ ഒരിക്കലും വെറും യാത്രകൾ മാത്രമല്ല!

അമൽ ഫെർമിസ്

Post Views: 42
4
Amal Fermis

പ്രിയപ്പെട്ടവനും ഇഷ്ട പുസ്തകങ്ങളും ഇത്തിരി പച്ചപ്പും ഉണ്ടെങ്കിൽ ഈ ലോകത്തെവിടെയാണെങ്കിലും സന്തോഷമായിരിക്കുന്നവൾ

1 Comment

  1. Nafs nafs on October 12, 2023 11:32 AM

    മനോഹരം 🥰🥰🥰

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.