Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിൻഡ്സർ (Windsor )
ഓർമ്മകൾ യാത്ര

വിൻഡ്സർ (Windsor )

By Joyce VargheseOctober 10, 20238 Comments4 Mins Read140 Views
Bookmark Now
Please login to bookmark Close

No account yet? Register

ഈസ്റ്റർ അവധിക്കു ഒരു യാത്ര തര്വായാലോ…
ഹാ.. സന്തോഷിക്കാൻ ഇനിയെന്തു വേണം?
നിത്യജീവിതത്തിലെ ആവർത്തന വിരസതക്കും പിരിമുറുക്കങ്ങൾക്കും അവധിക്കൊടുത്തു ഒരു ചെറിയ യാത്ര.
അത്ര മതി, അതു തരുന്ന ഊർജം മതി നമ്മെ മുന്നോട്ടുപ്പായിക്കാൻ. ഞങ്ങൾ പോകാൻ തിരഞ്ഞെടുത്തു കാനഡയിൽ ഞങ്ങൾ താമസിക്കുന്നിടത്തു നിന്നു നാനൂറ്റിയമ്പത്തോളും കിലോമീറ്റർ അകലെയുള്ള കൊച്ചു പട്ടണം Windsor ലേക്ക്.
കാനഡയുടെ ഏറ്റവും തെക്കെപടിഞ്ഞാററ്റം. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുമായി അതിർത്തി പങ്കിടുന്ന നഗരം.

ഗ്രേറ്റ്‌ ബ്രിട്ടനിലെ Berkshire England ലെ ഒരു സ്ഥലപ്പേര്, ഇംഗ്ലീഷുകാർ ഈ നഗരത്തിനും കൊടുത്തു. തണുപ്പിന്റെ താണ്ഡവം കഴിഞ്ഞു പുൽനാമ്പുകൾ മെല്ലെ പൊടിച്ചുതുടങ്ങിയിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷവും മികച്ച റോഡുകളും യാത്ര സുഗമമാക്കുന്നു.

ഹൈവേ ഡ്രൈവിംഗ് ഇടയിൽ ഇടയ്ക്കു വിശ്രമിക്കാനും ഫ്രഷ് ആകാനും ഭക്ഷണം കഴിക്കാനുമുള്ള ഇടങ്ങൾ ധാരാളമുണ്ട്. അതുകൊണ്ട് ഏതു നീണ്ടയാത്രവും മുഷിവുണ്ടാക്കുന്നില്ല.

Detroit നദിയുടെ കരയിൽ സ്ഥിതിചെയ്യുന്ന Windsor, Automotive Captical of Canada, City of Roses എന്നീ ചെല്ലപ്പേരുകളാൽ അറിയപ്പെടുന്നു.20220416_190329

US ലെ Detroit നഗരം വ്യവസായം ( automotive industry ) തഴച്ചു വളർന്നയിടമാണല്ലോ. അതിനു തൊട്ടുകിടക്കുന്ന Windsor പല അനുബന്ധ വ്യവസായങ്ങളുടെയും വിളനിലമായി. രണ്ടുരാജ്യങ്ങളുമായി കയറ്റുമതിയും ഇറക്കുമതിയുമായി ചരക്കുകൾ കൈമാറ്റം ചെയ്യപ്പെടുന്നു.

ധാരാളം ഉദ്യാനങ്ങൾ ഉള്ള സുന്ദരിയായ Windsor റോസ് സിറ്റി ആയതിൽ അത്ഭുതമില്ലല്ലോ.

മിഷ്ഗൺ lake നേയും lake Erie യും ബന്ധിപ്പിച്ചാണ് Detroit river ഒഴുകുന്നത്. അത് lake Ontario യിൽ എത്തിച്ചേരുന്നു. ഈ നദി രണ്ടു വലിയ രാജ്യങ്ങളെ ഇരുകരകളിലുമായി സ്വന്തമാക്കുന്നു. ഈ ജലമാർഗത്തിൽ അനേകം ചരക്കുകപ്പലുകൾ ഒഴുകിനീങ്ങുന്നത് കാണാം.

First Nations എന്നു പൊതുവായി അറിയപ്പെടുന്ന ആദിഗോത്രവർഗക്കാർ മാത്രമുണ്ടായിരുന്ന ഭൂപ്രദേശം. പതിനേഴാം നൂറ്റാണ്ടിൽ, കമ്പളി  (Fur trade ) കച്ചവടത്തിന് എത്തിയ ഫ്രഞ്ചുകാർ ഇവിടെ ആധിപത്യം സ്ഥാപിച്ചു. അവർ Sandwich എന്നാണ് ഈ പ്രദേശത്തെ വിളിച്ചത്. Seven Year’s war എന്നറിയപ്പെട്ട യുദ്ധത്തിൽ ഫ്രഞ്ചുകാരെ തോൽപ്പിച്ചു ഇംഗ്ലീഷുകാർ അധികാരികളായി.

ആദ്യം ഞങ്ങൾ കണ്ടത് Windsor aviation museum and flying academy ആയിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തു എല്ലാ കോമൺ വെൽത്ത് രാജ്യങ്ങൾക്കും ഇവിടെ പറക്കൽ പരിശീലനം കൊടുത്തിരുന്നു. വിരമിച്ച എയർ ഫോഴ്സ് സ്റ്റാഫ്‌, യാതൊരു പ്രതിഫലവും പറ്റാതെ അവിടെയുള്ള ഓരോ കാഴ്ചയും (display) സന്ദർശകർക്കു വിവരിച്ചു കൊടുക്കുന്നു. അവരുടെ ഓരോ വാക്കുകളിലും അഭിമാനവും രാജ്യസ്നേഹവും തുടിച്ചു.

ഓരോ യുദ്ധവിമാനവും ഓരോ ചരിത്രമാണ്. സാഹസികത, രാജ്യസ്നേഹം ഇവയൊക്കെ പോസിറ്റീവ് (positive vibe ) വൈബ് ഉണ്ടാക്കുമെങ്കിലും അവ വിതക്കുന്ന നാശത്തിനും ദുഖത്തിനും പറയാനുള്ളത് ഇവ കണ്ണീരിന്റെ ബാക്കിപത്രങ്ങൾ എന്നു മാത്രം.

കാലപ്പഴക്കം കൊണ്ട്  കേടുവന്ന വിമാനങ്ങളുടെ പുനർനിർമിതിയും പറക്കൽ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്.

എന്നെ ആകർഷിച്ച ഒരു മന്ന കഥ : രണ്ടാം ലോകമഹായുദ്ധകാലത്ത് പട്ടിണിയിൽ ആയ അനവധി രാജ്യങ്ങൾ ഉണ്ടല്ലോ. ഹോളണ്ടിൽ ഭക്ഷ്യ വിതരണത്തിന് അനുമതി ചോദിച്ച സഖ്യകക്ഷികൾക്കു ജർമ്മനി അനുവാദം കൊടുത്തെങ്കിലും അതിൽ ചതിയുണ്ടോ എന്നവർ സംശയിച്ചു. പരീക്ഷണത്തിനായി ചില യോദ്ധാക്കളുടെ ചെറിയ സംഘം പറന്നു.
വാക്കുപ്പാലിച്ച ജർമ്മനി ഇവരെ ആക്രമിച്ചില്ല. ചതിയല്ല എന്നു ഉറപ്പുവരുത്തി വൻ ഭക്ഷണ ശേഖരവുമായി ഇവർ വീണ്ടും പറന്നു. ഭക്ഷണപ്പൊതികൾ വിമാനത്തിൽ നിന്നും വർഷിക്കപ്പെട്ടു. മനുഷ്യരുടെ വിശപ്പറിഞ്ഞു സ്വന്തം ജീവൻ പണയം വെച്ചു പരീക്ഷണപ്പറക്കൽ നടത്തിയ ഈ വീരന്മാരെ ഇവിടെ ആദരിക്കുന്നു. മാനത്തുനിന്നും പൊഴിഞ്ഞ ഭക്ഷണം, ‘മന്ന ‘ എന്ന ബൈബിൾ കഥ, ആ ദൗത്യത്തിനു പേരുമായി, ‘ദ മന്ന ഓപ്പറേഷൻ’.

20220417_074157

ഗോതൃതലവനായിരുന്ന Tecumush ന്റെ പേരിലുള്ള ആർട്ട്‌ ഗാലറിയും മ്യൂസിയവും ഒരു രാജ്യത്തിന്റെ ചരിത്രവും കലയും കൊണ്ടു നിറയുന്നു. പുരാതന ഓയിൽ പെയിന്റ്സ് മുതൽ ആധുനിക കലാകാരന്മാരുടെ കയ്യൊപ്പ് പതിഞ്ഞ അനവധി കലാസൃഷ്ടികൾ അവിടെ കണ്ടു.

പഴയ കൃഷിരീതികളും  ജീവിതരീതികളും പകർത്തിയ ചിത്രങ്ങളിൽ വർഷങ്ങൾക്കിപ്പുറവും ജീവൻ തുടിച്ചു.

ആധുനികകലയുടെ നൂതന സങ്കേതങ്ങൾ തീർത്ത നിർമിതികളും കാണാമായിരുന്നു. ( ഈ സൃഷ്ടികളുടെ അർത്ഥം എനിക്കൊന്നും മനസിലായില്ല എന്ന സത്യം മറച്ചുവെക്കുന്നില്ല.)

ചോരമണക്കുന്ന പോരാട്ടങ്ങൾ നടത്തിയ ആയുധങ്ങൾ വായ്ത്തല മിനുക്കി കാഴ്ചവസ്തുക്കളായി കണ്ണാടിക്കൂടുകളിൽ നിറഞ്ഞു. ഇന്നത്തെ മാരകയുധങ്ങൾക്ക് ഇവയേക്കാൾ എത്രയോ മടങ്ങു പ്രഹരശേഷിയുണ്ടെന്ന അറിവ് എന്നെ നിമിഷനേരം ഭയചകിതയാക്കി. ലോകം വെട്ടിപ്പിടിക്കാനുള്ള  ചിലരുടെ ദുരയിൽ പൊഴിയുന്ന അനേകായിരം ജീവിതങ്ങൾ.

ചോരപ്പുഴ ഒഴുക്കിയ ഏറ്റുമുട്ടലുകൾ പല ചിത്രങ്ങൾക്കും വിഷയമായിരുന്നു. കലാകാരൻ വരച്ചിടാൻ ശ്രമിച്ച സന്ദേശം ലോകം എത്രമാത്രം ഉൾക്കൊണ്ടു?

മാനവരാശിയുടെ ചരിത്രത്തിലെ കറുത്തപൊട്ടാണല്ലോ, കറുത്ത വർഗ്ഗക്കാരോടുള്ള അടിമത്തം. സ്വാതന്ത്ര്യം ആഗ്രഹിച്ച അടിമകൾ Detroit -Windsor തുരങ്കത്തിലൂടെ കാനഡയിൽ അഭയം പ്രാപിച്ചു. അമേരിക്ക വേട്ടയാടിയ ഇവരിൽ
20000 മുതൽ 30000 വരെ ഈ പാലായനത്തിനിടയിൽ വധിക്കപ്പെട്ടു. ചരിത്രം മാപ്പുനൽകാത്ത ഇത്തരം ദൃശ്യങ്ങളും നാൾവഴികൾ അടങ്ങിയ ആലേഖനങ്ങളും ആ മ്യൂസിയത്തിൽ കണ്ടു, വായിച്ചറിഞ്ഞു. Windsor ലെ പ്രശസ്തമായ Capitol തീയേറ്ററിൽ പ്രഭാഷണകളും, നൃത്തസംഗീത പരിപാടികളും നടക്കുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയ St. Clair കോളേജ്, University of Windsor എന്നിവിടങ്ങളിൽ, ഇന്ത്യക്കാരടക്കം അനേകം സ്വദേശികളും വിദേശികളുമായ വിദ്യാർത്ഥികൾ പഠിക്കുന്നു. വിൻസറിലെ പേരുകേട്ട ചൂതാട്ട കേന്ദ്രങ്ങൾ, സഞ്ചാരികളെ ആകർഷിക്കുന്ന മറ്റൊരു ഭ്രാന്ത്.

Windsor ന്റെ നാഡിഞരമ്പാണ് Detroit നദിക്കു കുറുകെയുള്ള  Ambassador bridge . രണ്ടു രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന, 7500 അടി നീളമുള്ള  ഏറ്റവും വലിയ തൂക്കുപ്പാലം (suspension bridge ) വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ഒരു ദിവസം ഏകദേശം 10000 വാഹനങ്ങൾ കടന്നുപോകുന്ന ഈ പാലം രണ്ടു രാജ്യങ്ങളെയും കൈകോർത്തുപിടിക്കുന്നു, രാത്രിയും പകലും ഒരുപോലെ സുന്ദരിയായ ഈ വമ്പത്തി.

അംബരചുംബികളുടെ പശ്ചാത്തലത്തിൽ നദിയുടെ ഓളപ്പരപ്പിൽ കണ്ണുനട്ടിരിക്കുമ്പോൾ നമ്മിൽ വന്നുനിറയുന്നത് ശാന്തിയോ, സൗന്ദര്യമോ?

നദിയുടെ കരയിൽ രാത്രിയിൽ വൈദ്യുതദീപങ്ങൾ കണ്ണുചിമ്മുന്ന അംബരചുംബികളായ കെട്ടിടങ്ങളുടെ മനോഹാരിത വർണ്ണനാതീതമാണ്.

ഈ നദിക്കരയിലെ റോക്ക് ഗാർഡൻ അഞ്ചു കിലോമീറ്റർ നീളത്തിൽ നീണ്ടുനിവർന്നു കിടക്കുന്നു. പച്ചപുൽമേടുകളും, പല ആകൃതിയിൽ വെട്ടിനിർത്തിയ കുറ്റിച്ചെടികളും അനവധി കരിങ്കൽ ശില്പങ്ങളും നിറഞ്ഞ ഉദ്യാനം ‘sculpture park ‘, എന്ന മറുപേരിലും അറിയപ്പെടുന്നു.

പലവർണങ്ങളിൽ ചീറ്റുന്ന ജലധാര Freedom fountain നദീജലത്തിൽ ഒഴുകി നടക്കുന്നു. സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമാണിത്.
ആദിഗോത്രവർഗങ്ങളുടെയും  പിന്നീട് പല രാജ്യങ്ങളിൽ നിന്നും കുടിയേറിയവരുടെയും പൂർവക്കാല ജീവിതസാഹചര്യങ്ങൾ പുനർനിർമ്മിച്ച
Pioneer വില്ലജ്. ഇത്രയും വെല്ലുവിളികൾ നിറഞ്ഞ കാലാവസ്ഥയിലും അതിജീവിച്ചു ഇവിടെയൊരു ജീവിതം കെട്ടിപ്പടുത്ത പൂർവ്വപിതാക്കന്മാർ നമുക്ക് പ്രചോദനമാകുന്നു.

പുരാതന വാസ്തുനിർമാണ രീതികൾ അവലംബിച്ചിട്ടുള്ള കെട്ടിടങ്ങൾ heritage sites , ഗവണ്മെന്റ് ഇവയുടെ സംരക്ഷണം ഏറ്റെടുക്കുന്നു. ഇവ ഇന്നും നിലനിൽക്കുന്നു.

തിരിച്ചുള്ള യാത്രയിലാണ്, ലണ്ടൻ സിറ്റി യിലെ St. Peters cathedral സന്ദർശിച്ചത്. ഈ ലണ്ടൻ, ഇംഗ്ലീഷുകാർ നാമകരണം ചെയ്തതു തന്നെ. 1880-ൽ പണികഴിപ്പിച്ചിട്ടുള്ള പുരാതന cathedral, പുതിമൂന്നാം നൂറ്റാണ്ടിലെ ഫ്രഞ്ച് ഗോഥിക് മാതൃകയിലാണ്.

IMG-20220418-WA0029TA3CuPM

ഈസ്റ്റർ ആഘോഷത്തിന്റെ മണിമുഴക്കത്തിലേക്കാണ് ഞങ്ങൾ നടന്നു കയറിയത്. ഉയിർപ്പ് തിരുനാളിന്റെ പ്രതീക്ഷയും, സന്തോഷവും പങ്കുവെക്കാൻ അവിടെ ധാരാളം വിശ്വാസികൾ എത്തിയിരുന്നു.

ആഹ്ളാദത്തിന്റെയും അറിവിന്റെയും കാഴ്ചകളുടെയും രണ്ടുദിനങ്ങൾ ഓർമ്മത്താളിൽ എഴുതിച്ചേർത്ത യാത്ര, ശാന്തവും സുന്ദരവുമായ Windsor.
❤

Post Views: 20
3
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

8 Comments

  1. മിനി സുന്ദരേശൻ on December 7, 2024 1:58 AM

    സുന്ദരമായ യാത്രാവിവരണം👍❤️

    Reply
  2. Remya Prince on October 13, 2023 5:20 PM

    Beautiful !

    Reply
  3. Sreeja Ajith on October 12, 2023 1:55 PM

    മനോഹരമായ വിവരണം

    Reply
    • Joyce Varghese on October 13, 2023 2:47 AM

      Thank you Sreeja

      Reply
  4. Nafs nafs on October 12, 2023 11:40 AM

    കൈപിടിച്ച് ഒരു നടത്തമാണ് . വാ എന്റെ കൂടെ വാ .
    സന്തോഷായി കൂടെ കൂട്ടിയതിന് സന്തോയക്കുട്ടീ😘😘😘👌👌👌👏👏👏👏🙌🙌🙌🙌

    Reply
    • Joyce Varghese on October 13, 2023 2:48 AM

      സന്തോഷം, സ്നേഹം മാത്രം ❤❤❤❤❤

      Reply
  5. Sabira latheefi on October 10, 2023 9:10 PM

    ഇപ്പൊ കാനഡയിൽ തന്നെ ആണോഎന്തെങ്കിലും സുരക്ഷ പ്രശ്നങ്ങൾ ഉണ്ടോ.. നന്നായി എഴുതി❤️❤️

    Reply
    • Joyce Varghese on October 13, 2023 2:51 AM

      അതെ, കാനഡയിൽ ആണ്. ഇവിടെ പ്രശ്നം ചെറിയ ഒരു group ആൾക്കാർ ഉണ്ടാക്കാൻ ശ്രമിച്ചതാണ്. പക്ഷെ ഒന്നും നടന്നില്ല. ഇപ്പോൾ സുരക്ഷ പ്രശ്നമില്ല.
      Thank you dear 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.