Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വൺസ് അപ്പോണെ ടൈം ഇൻ ഇസ്രായേൽ
അറിവുകൾ കഥ ജീവിതം ജോലി ത്രില്ലർ പ്രചോദനം പ്രണയം യാത്ര വിവാഹം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

വൺസ് അപ്പോണെ ടൈം ഇൻ ഇസ്രായേൽ

By Rebecca IzhakOctober 22, 2023Updated:October 27, 202321 Comments11 Mins Read388 Views
Bookmark Now
Please login to bookmark Close

No account yet? Register

” വെൻ ഹി കോട്ടപ്പ് മൈ ഹാൻഡ്, ഹി വാസ് ജസ്റ്റ് ഹെൽപിംങ്ങ് മി ഫ്രം ദ് കാർ.. അറ്റ് ദാറ്റ് മൊമന്റ് ഐ നോ .. ദ മാജിക് ഹാപ്പൻഡ് ! ദ മാജിക് ! ”

വളരെ പ്രസിദ്ധമായ 1993 ൽ ഇറങ്ങിയ സ്ലീപ്പ്ലെസ് ഇൻ സിയാറ്റിൽ എന്ന ഹോളിവുഡ് സിനിമയിലെ ഡയലോഗാണിത്. ആ സിനിമ കണ്ടപ്പോൾ തുടങ്ങിയ അന്വേഷണമാണ്, ഈ പറയുന്ന മാജിക്കൽ മൊമന്റിന് വേണ്ടി. മലയാളം സിനിമകളിലും കണ്ടിട്ടുണ്ട് ഇങ്ങനെയൊക്കെ,

കണ്ട നിമിഷത്തിൽ പ്രണയം തോന്നി, ജീവിതം ഇനി ഇന്നയാളോടൊപ്പമെന്നൊക്കെ യഥാർത്ഥ ജീവിതത്തിലും പറയുന്ന വ്യക്തികളെ. ഇതൊക്കെ ഉള്ളതാണോ? സംഭവിക്കുമോ എന്നൊക്കെ അറിയാനൊരു വെമ്പൽ.

ഈ ആഗ്രഹങ്ങൾ ജനിച്ചപ്പോൾ മുതൽ കൂടെക്കൂടിയതല്ലാട്ടോ. നഴ്സായി സിംഗപ്പൂരിൽ ജോലി ചെയ്യുവാൻ തുടങ്ങിയപ്പോൾ തൊട്ടുള്ളതാണ്. തുടർച്ചയായി ആറു ദിവസങ്ങളിലായുള്ള ഓരോ എട്ട് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞും കിട്ടുന്ന ആഴ്ചയിലെ ആകെയുള്ള 24 മണിക്കൂർ ! ഈ 24 മണിക്കൂറിൽ പന്ത്രണ്ട് മണിക്കൂർ ഞാനുറങ്ങും. ബാക്കി പന്ത്രണ്ടിൽ നാല് മണിക്കൂർ ഭക്ഷണം പാകം ചെയ്യുവാനും കഴിക്കുവാനും മറ്റു പല കാര്യങ്ങൾക്കും മാറ്റിവക്കും. പിന്നീടുള്ള എട്ടുമണിക്കൂർ മുഴുവനായും പല ഭാഷകളിലുള്ള സിനിമ കാണൽ.

പണ്ട് വീട്ടിൽ താമസിച്ചിരുന്ന കാലത്ത് ഇതൊന്നുണ്ടായിരുന്നില്ല, എങ്ങനെ തോന്നാനാണ് എങ്ങനെയെങ്കിലും ഒരു നല്ല ജോലി കിട്ടി വീട്ടിൽ നിന്നും രക്ഷപ്പെടണം, ഇതു മാത്രമേ അന്ന് ലക്ഷ്യമുണ്ടായിരുന്നുള്ളൂ. എന്റെ അമ്മ പ്രതീക്ഷിക്കാതെയാണെന്നെ ഗർഭം ധരിച്ചതും പ്രസവിച്ചതും. അതുമല്ല എന്റെ മറ്റ് സഹോദരങ്ങളുടെ അത്ര സൗന്ദര്യവുമെനിക്കില്ല, പ്രതീക്ഷിക്കാതെ വന്ന കുഞ്ഞായതുകൊണ്ടൊക്കെ അമ്മ എന്നെ കണ്ടതിനും കേട്ടതിനുമൊക്കെ വഴക്കു പറയുന്നതും ഒഴിവാക്കുന്നതും പതിവായി. ഓരോ നിമിഷത്തിലും ഞാനെന്റെ അമ്മയിൽ നിന്നും അകന്നു കൊണ്ടിരുന്നു.

ഇതുകൊണ്ടൊക്കെ എനിക്ക് വേണ്ടി ഒരുപാട് കാശ് ചിലവാക്കുന്നതിൽ അമ്മച്ചിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. അപ്പച്ചന് എന്നെ വേണ്ടുവോളം പഠിപ്പിക്കണമെന്നുണ്ടായിരുന്നു. പെട്ടെന്ന് കിട്ടുന്ന ജോലി നേഴ്സായതുകൊണ്ട് ഞാൻ ജനറൽ നേഴ്സിങ്ങ് തെരഞ്ഞെടുത്തു. നേഴ്സിങ് കഴിഞ്ഞ രണ്ട് വർഷം നാട്ടിൽ ജോലി ചെയ്തിട്ടാണ് സിംഗപ്പൂരെത്തിയത്. അങ്ങനെ സിംഗപ്പൂർ വെച്ചാണ് ഈ സിനിമ കാണൽ ഒരു ശീലമാക്കിയത്.

പഠിച്ചുകൊണ്ടിരുന്ന കാലത്ത് പ്രണയം, വിവാഹം ഇതൊക്കെ മനസ്സിന് പഠിക്ക് പുറത്തായിരുന്നു. സിംഗപ്പൂര് താമസമാക്കിയതിനു ശേഷം റൂം മേറ്റ്സ് പറയുന്ന ഗൃഹാതുരത്വം എന്തെന്ന് എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. സത്യത്തിൽ ഞാൻ സിംഗപ്പൂര് വന്നതിനുശേഷമാണ് ജീവിതം എൻജോയ് ചെയ്യാൻ തുടങ്ങിയത്. അതുകൊണ്ടുതന്നെയാണ് ഒന്ന് പ്രണയിക്കാനും അല്ലെങ്കിൽ ഈ പറയുന്ന മാജിക്കൽ മൊമെന്റ് അനുഭവിക്കാനുമുളള ആഗ്രഹം പുറത്തേക്ക് തള്ളി വന്നതും.

സിംഗപ്പൂരിൽ ജീവിതം അവസാനിപ്പിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്തിലേക്കോ കാനഡയിലേക്കോ പോകണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. ഏതായാലും ഓസ്ട്രേലിയയിലേക്ക് പോകുവാൻ തീരുമാനിച്ചില്ല, കാരണം അവിടെ ചേട്ടനുണ്ട്.

കാത്തു കാത്തിരുന്ന സന്ദർഭമെത്തി, വിധിച്ചത് ഇസ്രയേലായിരുന്നു, മാജിക്കൽ മൊമെന്റിനായുള്ള സിംഗപ്പൂരത്തെ കാത്തിരുപ്പിന് വിരാമമായി. ഈ രാജ്യത്തെ വാസം മൂന്ന് വർഷം മാത്രമാക്കി വീണ്ടും സ്വപ്നത്തിന്റെ ചിറകിലേറി പറക്കുകയാണ്.

അഷ്ക്കലോണിലെ ബ്രസീലിയൻ മെഡിക്കൽ സെന്ററിലാണ് ജോലി കിട്ടിയത്. അപ്പച്ചന് എന്നെ വിടുവാൻ തീരെ താല്പര്യമില്ലായിരുന്നു. കാരണം എപ്പോഴും സംഘർഷമുഖരിതമായ സ്ഥലമാണ്. ജീവനോടെ തിരിച്ചുവരുവാൻ പറ്റുമോയെന്ന് സംശയമായിരിക്കും എന്നൊക്കെ അപ്പച്ചന് നല്ല ഭയമുണ്ടായിരുന്നു. അമ്മച്ചിക്കാണേൽ എങ്ങനെയെങ്കിലും എൻ്റെ പത്ത് കാശ് കിട്ടിയാൽ മതി, അതുകൊണ്ട് തന്നെ കർത്താവ് അവളെ കാത്തു പരിപാലിക്കുമെന്നൊക്കെ പറഞ്ഞായിരുന്നു വിട്ടത്.

ഈപ്പറഞ്ഞതൊന്നും ഞാൻ കേട്ടതായി നടിച്ചില്ല, ഒരുപക്ഷേ എൻ്റെ മാജിക്കൽ മൊമെന്റ് ഇസ്രായേലിൽ ആയിരിക്കുമെന്ന് ഞാൻ വിശ്വസിച്ചു. അവിടെയെത്തി ഡ്യൂട്ടി ഒക്കെ തുടങ്ങിയപ്പോഴാണ്, പറയുന്നത്ര ഭീകരമല്ല അവസ്ഥകളെന്ന തോന്നലിലെത്തിയത്. ഡ്യൂട്ടി കഴിഞ്ഞാലും കുറച്ചുസമയം ചരിത്രമുറങ്ങുന്ന മണ്ണുകൾ കാണാനുള്ള സമയമൊക്കെ കിട്ടിയിരുന്നു. അവിടെ വെച്ചാണ് ചരിത്രം പഠിക്കാനുള്ള ആഗ്രഹം ഉടലെടുത്തതും.

ആദ്യത്തെ മാസം അല്ലലില്ലാതെ കഴിഞ്ഞു പോയി. ഒരു ദിവസം ഞാൻ ആശുപത്രിയിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങുന്ന നേരം എന്തോ ഒരു അപകട സൂചന നിലനിൽക്കുന്നതുപോലെ എനിക്ക് തോന്നി. ഞാൻ തെരുവിലേക്ക് തിരിയുന്നിടത്ത് വെച്ച് ഒരു പട്ടാളക്കാരൻ എന്റെ മുന്നിൽ ചാടിവീണ് എന്നെ ആശുപത്രിയുടെയും മറ്റൊരു കെട്ടിടത്തിന്റെയും ഇടയിലുള്ള നടപ്പാതയിലേക്ക് വലിച്ച് നീക്കി ഇരുത്തോളുകളിലും ബലമായി പിടിച്ചു നിന്നു. പട്ടാളക്കാരന്റെ ശ്വാസം അയാളുടെ കമ്പിയഴികളുള്ള ഹെൽമെറ്റിനെ വകവെക്കാതെ എന്റെ മുഖത്താഞ്ഞടിച്ചു. ഹെൽമറ്റിനുള്ളിലെ അയാളുടെ മുഖം തെളിഞ്ഞ് കാണുവാൻ ഞാൻ മുഖമുയർത്തി നോക്കി, അതേ സമയം അയാളുടെ പുറകിലായി, ഞാൻ നടന്നിരുന്ന സ്ഥലത്ത് ഷെല്ലാക്രമണവും നടന്നു.

ആദ്യമായി കാണുന്ന ഷെല്ലാക്രമണവും ഭീകരാന്തരീക്ഷവും എൻ്റെ ഹൃദയ താളത്തെ കാര്യമായി ബാധിച്ചത് ഞാനറിഞ്ഞു. പട്ടാളക്കാരന്റെ നെഞ്ചിലേക്ക് തണുത്തുറഞ്ഞ എൻ്റെ ശരീരം കുഴഞ്ഞുവീണു. അയാൾ എന്നെ താങ്ങിയെടുത്ത് കെട്ടിടത്തിന്റെ പിൻവശത്ത് കൊണ്ടു കിടത്തി. പിന്നെയൊന്നും എനിക്കോർമ്മയില്ല.

ജോലി ചെയ്യുന്ന അതേ മെഡിക്കൽ സെൻററിൽ ഞാൻ അഡ്മിറ്റായി. എന്നെ കൂടാതെ അഞ്ച് മലയാളികൾ കൂടി ആശുപത്രിയിൽ ഉണ്ടായിരുന്നു. ” മിന്നാ പേടിക്കേണ്ട ട്ടോ.. ഇതൊക്കെ ഇനി പതുക്കെ ശീലമായിക്കൊള്ളും.. ആക്ച്വലി നമ്മുടെ കേരളത്തിലുള്ള മലയാളികളൊക്കെ എത്ര ഭാഗ്യമുള്ളവരാണെന്നറിയോ പ്രകൃതിക്ഷോഭമോ ഇതുപോലെയുള്ള ഡിസാസ്റ്ററുകളോ ഒന്നുമില്ല .” അപ്പോഴും കൺമുന്നിൽ കത്തിയാളുന്ന തീയും പുകയും എന്റെ കണ്ണിൽ നിന്നും ഒഴിഞ്ഞ് പോയിരുന്നില്ല. ലോകം വിചാരിക്കുന്നതിലും എത്ര ഭീകരമാണെന്ന സത്യം അന്നാണെനിക്ക് മനസിലായത്. ചിത്തിര ചേച്ചിക്ക് വിഷമമാവേണ്ട എന്ന് കരുതി “ഹ്‌മ്… ” എന്നൊരു മൂളൽ മാത്രം മറുപടിയായി നൽകി.

ആക്രമണത്തിന്റെ ഞെട്ടൽ മാത്രമായിരുന്നില്ല, പട്ടാളക്കാരന്റെ കയ്യിലൂടെ ഇരച്ച് കയറിയ ഇലക്ട്രിക്കൽ സർക്യൂട്ടിന്റെ പ്രകമ്പനം എന്റെ ഇരുത്തോളുകളിൽ നിന്നും വിട്ടു പോയിരുന്നില്ല. എത്രയൊക്കെ ഓർക്കാൻ ശ്രമിച്ചിട്ടും മുഖം മാത്രം വ്യക്തമല്ല പക്ഷേ കറുത്ത കണ്ണുകളിൽ തിളക്കത്തിന് പകരം കത്തുന്ന കനലായിരുന്നു. ” മിന്നാ.. മിന്നാ ദേ ഇത് കുടിക്കൂ.. ” കയ്യിലുണ്ടായിരുന്ന ഓറഞ്ച് ജ്യൂസ് നീട്ടി ചിത്തിര ചേച്ചി വീണ്ടുമെന്നെ എഴുന്നേൽപ്പിച്ചു.

” ചേച്ചി എന്നെ ഇവിടെ എത്തിച്ചത് ഒരു പട്ടാളക്കാരനാണോ?” അറിയാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു.

” ഒരു പട്ടാളക്കാരനോ? എന്റെ കുഞ്ഞേ നീ മാത്രമല്ല ഇവിടെ.. ദാ.. ഈ കാണുന്നവരൊക്കെ അവിടെ അങ്ങിങ്ങായി നിന്നവരാണ് ഭാഗ്യത്തിന് ആരുടെയും ജീവൻ നഷ്ടമായില്ല ഇവരെയൊക്കെ ഇവിടെ എത്തിച്ചത് കുറെ പട്ടാളക്കാർക്കൂടിയാണ്.. ”

എന്തോ അയാളെ വീണ്ടും കാണാനൊരതിമോഹം! എന്നാലും ചിത്തിര ചേച്ചിയെ ബോറടിപ്പിക്കേണ്ടെന്ന് കരുതി വീണ്ടും ഞങ്ങൾ സംസാരിക്കാൻ തുടങ്ങി.

” ചേച്ചി ഞാൻ എറണാകുളം മെഡിക്കൽ സെന്ററിൽ വർക്ക് ചെയ്തിരുന്നപ്പോൾ ഫോർട്ട് കൊച്ചിയിലെ ഒരു ജൂതക്കുട്ടി ഹന്ന സക്കറിയ ഉണ്ടായിരുന്നു. അവരുടെ വിശ്വാസപ്രകാരം മെശിഹാ ഇപ്പോഴും വന്നിട്ടില്ലത്രെ.. ആ മെശിഹാ വന്നിട്ടാണ് അവർക്ക് ഈ ഇസ്രായേൽ രാജ്യം പുനസ്ഥാപിച്ചു കൊടുക്കുകയെന്ന്. ഇവരുടെ വിശ്വാസം ഭയങ്കരമാട്ടോ .. ഞാനവളോട് കുറേ പറഞ്ഞുനോക്കി യേശുക്രിസ്തുവാണ് ഈ മിശിഹായെന്ന്, അവളത് അംഗീകരിക്കുന്നേയില്ല .. ”

ചിത്തിര ചേച്ചി എൻ്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു, ” അതിലെന്തായിത്ര അതിശയം ഇരിക്കുന്നത്.. എന്റെ കൊച്ചേ, ഈ മതങ്ങളുടെയൊക്കെ ആരംഭം മിഡിലീസ്റ്റല്ലേ? അതായത് ഇസ്രായേൽ.. ഇപ്പോഴേ ഇവിടെ നടക്കുന്ന സംഘർഷം തന്നെ എന്താ .. ജൂതന്മാർക്കും മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കുമുള്ള ഹോളി പ്ലേയ്സാണ് ഈ പറയുന്ന പലസ്തീനിലുള്ള അൽ – അഖ്സ മോസ്ക്, അതിന്റെ പേരിലാണ് ഈ ബഹളം മുഴുവൻ. ജൂതന്മാർ പറയുന്നത് സോളമൻ പണിത അവരുടെ ആദ്യത്തെ ദേവാലയമാണ് അതെന്ന്… മുസ്ലീങ്ങൾക്ക് നൂറ്റാണ്ടുകളായി അവകാശമുള്ളതാണെന്ന് അവരും. 1947 ൽ പാലസ്തീൻ അറബ് രാജ്യമായും ഇസ്രായേൽ ജൂത രാജ്യമായും പ്രഖ്യാപിച്ചു. 1948 ൽ സ്റ്റേറ്റ് ഓഫ് ഇസ്രായേൽ സ്ഥാപിതമായി അപ്പോൾ തുടങ്ങിയ യുദ്ധമാണ് മകളേയിത്..”

“ഓ അങ്ങനെയാണല്ലേ.. ചേച്ചി ഞാനൊരു സംശയം ചോദിക്കട്ടെ എന്നാ പിന്നെ.. ഒരിസ്രായേൽ പട്ടാളക്കാരനെ പ്രേമിച്ചങ്ങ് കെട്ടിയാലോ?”

ഞാൻ ചിത്തിര ചേച്ചിയോട് ആവേശത്തോടെ ചോദിച്ചു.

“നല്ല കഥയായി മോളെ.. ഇവിടെയുള്ള ജനങ്ങൾ തന്നെ അവരുടെ വിശ്വാസത്തിന് വേണ്ടി മരിക്കാൻ തയ്യാറായി നിൽക്കാണ് പിന്നെയാണിനി പട്ടാളക്കാരൻ ! നിനക്കെന്താ പ്രാന്തായോ?”, വായ പൊത്തി ചിരിച്ചുകൊണ്ട് ചിത്തിര ചേച്ചി എന്നോട് ചോദിച്ചു.

സത്യത്തിൽ പലതും പറയാനുണ്ടായിരുന്നു.. പക്ഷേ..

ശരിയാ എനിക്ക് തലക്ക് സുഖമില്ല, അല്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ വല്ലതും ചോദിക്കുമോ? എന്നാലുമങ്ങ് ആ പട്ടാളക്കാരനെ വിട്ടു കൊടുക്കാൻ കഴിയുന്നില്ല. ഇതുവരെ മറ്റൊരാളും സ്പർശിക്കുമ്പോൾ അനുഭവിക്കാത്ത എന്തോ ഒന്നാണ് ആ ഒരു നിമിഷത്തിൽ എനിക്ക് സംഭവിച്ചത്. ആരെങ്കിലും വിശ്വസിക്കുമോ എന്നറിയില്ല, ഒലിവുമരങ്ങളുടെ ചുവട്ടിലൂടെ ആ പട്ടാളക്കാരന്റെ കൈയും പിടിച്ച് ഞാൻ നടക്കുന്നത് വെറുതെ തോന്നിയൊരു മോഹമാണോ? എന്നെങ്കിലും അയാളെ കണ്ടുമുട്ടാൻ എനിക്കാവുമോ?

ഇത്രയും ഭീകരത തളം കെട്ടി നിൽക്കുമ്പോൾ ഇങ്ങനെയൊക്കെ ചിന്തിക്കുവാൻ ആർക്കെങ്കിലും കഴിയുമോ? എന്നെങ്കിലും അല്ല… ഈ അടുത്ത് തന്നെ മാജിക് മൊമെന്റ് സംഭവിക്കും.. അങ്ങനെയുമല്ല ആ മാജിക് മൊമെന്റ് സംഭവിച്ചുകഴിഞ്ഞുവെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇങ്ങനെയൊക്കെ എന്തൊക്കെയോ ആലോചിച്ച് കൊണ്ട് ആ രാത്രി എപ്പോഴോ മയങ്ങിപ്പോയി..

എനിക്ക് കാര്യമായി പ്രത്യേകിച്ചൊന്നും പറ്റാതിരിന്നതുകൊണ്ട് പിറ്റേദിവസം ഞാൻ ഡ്യൂട്ടിക്ക് ഹാജരായി. രണ്ട് ദിവസത്തേക്ക് ഇവിടുത്തെ റസ്റ്റ് റൂമിൽ താമസിച്ചു കൊണ്ട് തന്നെ ഡ്യൂട്ടിയെടുക്കാമെന്നാണ് ഇൻ ചാർജ് പറഞ്ഞത്. രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും അഷ്ക്കലോൺ പഴയ പോലെയായി.

ഒന്നുകിൽ പലസ്തീൻ അറബികൾ ഇങ്ങോട്ട് ആക്രമിക്കുക അല്ലെങ്കിൽ ജൂത പട്ടാളം അങ്ങോട്ടാക്രമിക്കുക. ആക്രമണവും പ്രത്യാക്രമണവും ഇടക്കൊക്കെ ഇല്ലാതേയിരിക്കുന്നത് ഇവർക്കൊരു ഹരമല്ലെന്ന് തോന്നുന്നു.

ചിത്തിര ചേച്ചിക്ക് ഡ്യൂട്ടിയുള്ളത് കാരണം ഒറ്റക്കാണ് അഷ്ക്കലോണിനും അഷ്ദോതിനും ഇടയിലുള്ള നിറ്റ്സാനിം ബീച്ചിൽ ഒറ്റക്ക് പോയത്. നീളത്തിൽ മനോഹരമായ വൃത്തിയിൽ കാണുന്ന ബീച്ച് വിനോദ സഞ്ചാരികളെ കൊണ്ട് നിറഞ്ഞതാണ്. വെള്ളനിറത്തിലുള്ള മണലാരണ്യം കാണുമ്പോൾ തന്നെ കൊതിയാവുന്നു. പട്ടാളക്കാരനുണ്ടായിരുന്നെങ്കിൽ എടിവിയിൽ ഈ മണൽക്കൂനകളിലൂടെ സവാരി ചെയ്യാമായിരുന്നു. തിരയുടെ ഓളങ്ങൾ എന്റെ കാലുകൾ മുത്തി നോക്കവെ ഞാനെന്റെ വ്യാമോഹങ്ങളെ വീണ്ടും പുൽകിക്കൊണ്ടിരുന്നു. വെള്ളം എന്തെന്നില്ലാത്ത വേഗതയിൽ എന്നോട് കൂട്ട്ക്കൂടുവാൻ ഒഴുകിയൊഴുകി വന്നു കൊണ്ടിരുന്നു.

എന്തിനാണീ പട്ടാളക്കാരനെ ഇടക്കിടക്ക് ഓർക്കുന്നത്! അറിയാതെ പറയാതെ എന്നെ ശല്യം ചെയ്യാൻ നീയെന്റെ ആരുമല്ലല്ലോ? പതിനെട്ട് വയസ് പ്രായമാവുമ്പോൾ എല്ലാ ഇസ്രായേൽ പൗരന്മാരും നിർബന്ധമായും രണ്ടര വർഷത്തോളം രാജ്യസേവനത്തിനായി പട്ടാളത്തിൽ ചേരണമെന്നാണ് ഇവിടുത്തെ നിയമം. ആ പട്ടാളക്കാരനെ കണ്ടിട്ട് ഏകദേശം ഇരുപത്തിയഞ്ചിനും മുപ്പതിനും ഇടക്കാണ് പ്രായമെന്ന് തോന്നിയിരുന്നു.

അന്തി ചുവപ്പ് മായാനുള്ള ലക്ഷണങ്ങൾ കണ്ട് തുടങ്ങിയപ്പോൾ ഞാൻ പതിയെ യാത്രത്തിരിച്ചു. പോകുന്ന ദിക്കുകളിലും സ്ഥലങ്ങളിലുമെല്ലാം ഞാനയാളെ തിരഞ്ഞു. തിരയുവാൻ മുഖമറിയില്ല. പേരറിയില്ല.. ഒന്നുമറിയല്ല. എന്നിടും എന്റെ കണ്ണുകൾ തേടിയലയുകയാണ്.

” ഞങ്ങൾ കണ്ടുമുട്ടിയിരിക്കും തീർച്ച! ” മാനത്തെ താരങ്ങളെ നോക്കി അവളാത്മഗദം പറഞ്ഞ് കാബിലിരുന്നു.

………………………………………………………………

എന്റെ ഹൃദയത്തിൽ ഒരായിരം ബോംബിട്ടവൾ അതാ പോകുന്നു.. അവളൊരിന്ത്യക്കാരിയാണ്..

ഞാനൊക്കെ ജനിക്കുന്നതിന് മുൻപ്, എൻ്റെ മുത്തശ്ശന്റെ കാലത്ത് ഞങ്ങളുടെ കുടുംബം യുകെയിലായിരുന്നു. അവരുടെ വില്ലയ്ക്കടുത്ത് തന്നെ ഇന്ത്യക്കാരാണ് താമസിച്ചിരുന്നത്. മിസ്റ്റർ ആൻഡ് മിസ്സിസ് രാഘവും കുടുംബവും. അവരുടെ മക്കളും എന്റെ അബ്ബയും സഹോദരങ്ങളുമായി നല്ല സൗഹൃദത്തിലായിരുന്നു. സയോനിസം മൂവ്മെന്റ് വഴിയാണ് ഞങ്ങളുടെ കുടുംബം ഇസ്രായേലിലെത്തിയത്. യു കെ യിൽ നിന്ന് തുടങ്ങിയ ആ ബന്ധം ഇന്നും നിലനിൽക്കുന്നു. അവരിടക്ക് ഇവിടെ സന്ദർശിക്കാറുണ്ട്. അബ്ബയും ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരോട് പണ്ടേ ഒരിഷ്ടമുണ്ട്.

പട്ടാളക്കാമ്പിൽ നിന്നും വീട്ടിലേക്ക് പോകുവാൻ അവസരം കിട്ടിയ ദിവസവും അവൾ അഷ്ക്കലോൺ വീഥികളിൽ ചുറ്റിത്തിരിയുന്നത് കണ്ടു.

ഞാൻ വീട്ടിൽ തിരികെയെത്തുന്ന ദിവസം ഒരാഘോഷമാണ്. അതിപ്പോൾ കുടുംബത്തിലുള്ള ആരായാലും രാജ്യത്തിന് പുറത്തോ അല്ലെങ്കിൽ ദീർഘകാലം വീട് വിട്ട് ജോലി ചെയ്യുന്നവരാണെങ്കിലും അവരെ സ്വീകരിക്കാൻ ഒരാഘോഷം തന്നെയുണ്ടാവും.

അത്താഴം കഴിഞ്ഞ് പതിവുപോലെ അബ്ബയും മമ്മയുമായി സംസാരിക്കാനിരുന്നു.

പണ്ടേ മുഖവുര കൂടാതെ കാര്യങ്ങളവതരിപ്പിക്കാൻ ഞാൻ മിടുക്കനാണ്. ഞാൻ പറഞ്ഞു തുടങ്ങി, “ഞാനൊരു പെൺകുട്ടിയെ കണ്ടു, അവളൊരിന്ത്യക്കാരിയും നഴ്സുമാണ്, അവൾക്ക് എന്നെ ഇഷ്ടമാണെങ്കിൽ ഞാനവളെ വിവാഹം കഴിക്കും. അതുകൊണ്ട് ഞാൻ പുതിയൊരു വില്ല വാങ്ങിക്കാനുള്ള തയ്യാറെടുപ്പിലാണ്”

ഞാൻ പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവരുടെ മുഖത്ത് അനിഷ്ടം പടർന്നു. ” നീ നമ്മളുടെ പാരമ്പര്യം മറക്കുന്നതെന്താണ്, അഷേർ? നമ്മൾ യഹൂദന്മാരാണ്, നമുക്ക് അന്യജാതിക്കാരെ ഭാര്യമാരായി എടുത്തുകൂടാ. ഇത് നിനക്ക് അറിഞ്ഞുകൂടാത്തതല്ലല്ലോ ? നോക്കൂ, നോക്കൂ മകനെ അത് വേണ്ടെന്ന് വെച്ചോളൂ .. ”

മമ്മ വിഷമിച്ചാണെങ്കിലും പറഞ്ഞു തീർത്തു.

” മോനേ, നമ്മൾ പലവട്ടം ചിതറി പോയവരും കൂടിവരുന്നവരുമായ ജനതയാണ്.. അബ്രഹാമിന് ദൈവം കൊടുത്ത വാഗ്ദത്തം നമുക്കെന്നും ഓർമ്മവേണം.

‘മോശേയോടു വാഗ്‌ദാനം ചെയ്‌തിട്ടുള്ളതുപോലെ നിങ്ങള്‍ കാലുകുത്തുന്ന ദേശമെല്ലാം ഞാന്‍ നിങ്ങള്‍ക്കു തരും. തെക്കുവടക്ക്‌ മരുഭൂമി മുതല്‍ ലബനോന്‍വരെയും കിഴക്കുപടിഞ്ഞാറ്‌ യൂഫ്രട്ടീസ്‌ മഹാനദിയും ഹിത്യരുടെ എല്ലാദേശങ്ങളുമടക്കം മഹാസമുദ്രംവരെയും നിങ്ങളുടേതായിരിക്കും. നിന്റെ ആയുഷ്‌കാലത്തൊരിക്കലും ആര്‍ക്കും നിന്നെ തോല്‍പിക്കാന്‍ സാധിക്കുകയില്ല. ഞാന്‍ മോശയോടുകൂടെ ഇരുന്നത് പോലെ നിന്നോടുകൂടെയും ഉണ്ടായിരിക്കും. ഒരിക്കലും നിന്നെ കൈവിടുകയില്ല. ശക്‌തനും ധീരനുമായിരിക്കുക. തോറയിൽ എഴുതിയിരിക്കുന്നതെല്ലാം എപ്പോഴും നിന്റെ അധരത്തിലുണ്ടായിരിക്കണം. അതില്‍ എഴുതിയിരിക്കുന്നതെല്ലാം പാലിക്കാന്‍ നീ ശ്രദ്‌ധിക്കണം. അതിനെക്കുറിച്ച്‌ രാവും പകലും ധ്യാനിക്കണം. അപ്പോള്‍ നീ അഭിവൃദ്‌ധി പ്രാപിക്കുകയും വിജയം വരിക്കുകയും ചെയ്യും. ഈ ജനത്തിനു നല്‍കുമെന്ന്‌ ഇവരുടെ പിതാക്കന്‍മാരോടു ഞാന്‍ വാഗ്‌ദാനം ചെയ്‌തിരുന്ന ദേശം ഇവര്‍ക്ക്‌ അവകാശമായി വീതിച്ചു കൊടുക്കേണ്ടതു നീയാണ്‌. ‘ എന്ന് യെഹോശുവയോട് യാഹ് വേ പറഞ്ഞത് നമ്മളെന്നും ധ്യാനിക്കുന്നതല്ലേ..

നമ്മുടെ ദൈവം നമുക്ക് തന്ന വാഗ്ദത്ത ദേശത്തിലാണ് നാമിപ്പോൾ, നമ്മുടെ രാഷ്ട്രം! നമ്മളത് മറന്നുകൂടാ. ഇതിന്റെ ഭരണം നമ്മുടെ മെശിഹാക്കാണ് .. അതിനായി നമ്മുടെ ആചാരങ്ങളെയും അനുഷ്ഠാനത്തെയും പാരമ്പര്യത്തെയും മുറുകെ പിടിക്കണം, മരിക്കുന്നത് വരെ .. നീയിപ്പോൾ പട്ടാളത്തിൽ ചേർന്നതും നമ്മുടെ രാജ്യത്തിന് വേണ്ടിയല്ലേ ? നമ്മുടെ രാജ്യത്തിന് വേണ്ടി നീയിത്ര ചെറുതാവരുത് !”

അബ്ബ അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വിഷമമായി.” അബ്ബാ, ഒരാളെ സ്നേഹിക്കുന്നത് ചെറുതാവലല്ല, രാജ്യദ്രോഹമല്ലല്ലോ? ഒരാളുടെ കൂടെ ജീവിക്കണമെന്ന് ആഗ്രഹിക്കുന്നതും ദൈവത്തെ നിന്ദിക്കലല്ല ! .. ”

” കുഞ്ഞേ, നമ്മുടെ പൂർവപിതാക്കന്മാരെ നിനക്ക് ഓർമ്മയില്ലേ ? ഇങ്ങനെ അന്യജാതിക്കാരെ വിവാഹം കഴിച്ച് ജീവിച്ചവർക്ക് വന്ന ദുരിതങ്ങൾ ! അവർ വിഗ്രഹാരാധികളായി മാറിയത് നമ്മുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവർക്ക് വേണ്ടി മാറ്റിവെച്ചത്.. ഇതൊന്നും നിനക്ക് ഓർമ്മയില്ലേ ? അവസാനം നിന്റെ ഈ അബ്ബയുടെ കാര്യവും നിനക്കറിയാമല്ലോ?” അബ്ബ വികാരധീനനായി പറഞ്ഞു.

” അബയ്ക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് ഞാൻ പറയും. കാരണം സ്നേഹിച്ചവളെ ചതിക്കുക.. അത് ഏറ്റവും വലിയ സങ്കടമാണ് എന്നിട്ടും .. അബ്ബ ന്യായീകരിക്കുകയാണോ?”

അബ്ബ കസേരയിൽ നിന്നും എഴുന്നേറ്റ് വന്ന് എൻ്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു, ” അഷേർ ഞാനൊരിക്കലും ആർക്കും വാക്ക് കൊടുത്തിട്ടില്ല .. അവൾക്കും എനിക്കും പരസ്പരം ഇഷ്ടമായിരുന്നു. ഒരിക്കലും ഞങ്ങളത് പരസ്പരം പങ്കുവെച്ചിട്ടില്ല. ഒരിക്കൽ പോലും ഞാനവളെ കാമാസക്തിയോടെ നോക്കിയിട്ടില്ല. അവൾക്കും അത് നന്നായിട്ടറിയാം. കാരണം എനിക്ക് ഏറ്റവും പ്രധാനം എന്റെ യാഹ്വേയും ആ ദൈവത്തിന്റെ ന്യായപ്രമാണവുമാണ്. ”

അബ്ബ ദൃഢനിശ്ചയത്തോടെ മറുപടി പറഞ്ഞു.

പിന്നീട് ഞാനൊന്നും മിണ്ടിയില്ല ഞാൻ മുറിയിലേക്ക് പോയി. എനിക്ക് യേശുവായുടെ പഠിപ്പിക്കലിനോടാണ് താല്പര്യം. കൊല്ലും കൊലയും എല്ലാം മതിയായി. വെറുത്തു പോയി ഞാൻ ! പക്ഷേ ഒരു പൗരന്റെ ധർമ്മം.. ഏതായാലും മിന്നാ ജോർജിനോട് സംസാരിക്കുക തന്നെ !

.

.

രാത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് നന്നായൊന്നുറങ്ങാമെന്ന് കരുതിയാണ് കുളിച്ച് ഫ്രഷായത്.. അപ്പോഴാണ് കോളിങ്ങ് ബെൽ ! ഓണർക്ക് കഴിഞ്ഞയാഴ്ചയല്ലെ പേയ്മെന്റ് ജിപേ ചെയ്തത്.. ഇതാരപ്പാ എന്ന് കരുതി വാതിൽ തുറന്നപ്പോഴോ.. ഒരു കുട്ടപ്പൻ സായിപ്പ്!

” മിസ്. മിന്നാ ജോർജ്, വർക്കിങ് അറ്റ് ബ്രസീലിയൻ മെഡിക്കൽ സെന്റർ? ”

അൽപ നേരത്തേക്ക് എനിക്കൊന്നും മനസിലായില്ല,

” യെസ്, മിസ്റ്റർ..? ”

” അഷേർ ഏഥൻ, മിസ്. മിന്ന”

അയാൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടി. ഞാനും കൈ നീട്ടി സ്വീകരിച്ചു. അതേ, അതേ ഷോക്ക് വിചാരിച്ചതിലും വേഗതയിൽ എന്റെ ഞരമ്പുകളിലൂടെ പ്രവഹിച്ചു. കണ്ണുകളിലെ ഉറക്കം കേരളത്തിലെ പമ്പവരെ കടന്ന് പോയി. ആകെ മൊത്തം നിർജീവമായ അവസ്ഥ. തല ചുറ്റുന്നുണ്ടോ? ബോധം മറയുകയാണോ ഒന്നും മനസ്സിലാവുന്നില്ല.

സുബോധത്തിലേക്ക് എത്തുവാൻ കുറച്ച് സമയമെടുത്തു. എന്താണ് ചോദിക്കേണ്ടത്, പറയേണ്ടതെന്നറിയാതെ ഞാൻ നിന്നു.

വിക്കിവിക്കിയാണെങ്കിലും ഞാൻ ചോദിച്ചു,

” മേ.. ഐ നോ, ഹൗ ഡൂ യു നോ മീ?”

ഒരിക്കലും കാണാതിരുന്ന വെയിലേറ്റ് മങ്ങിയ അയാളുടെ മുഖത്തെ കരിവാളിപ്പും ക്ലീൻ ഷേവ് ചെയ്ത മുഖവും വെട്ടിയൊതുക്കിയ തലമുടിയുമൊക്കെ എനിക്ക് എങ്ങനെയോ സൂപരിചിതമായി തോന്നിയിരുന്നു.

” മിസ് മിന്നാ.. ഫോർ ദ പാസ്റ്റ് സിക്സ്‌ മന്ത്സ് യു വേർ ദേർ ഇൻ മൈം ഡ്രീംസ്.. ആഫ്റ്റർ വി മെറ്റ് ബിസൈഡ് യുവർ ഹോസ്പിറ്റൽ..

മേ യു കം വിത്ത് മി ഫോറേ റൈഡ്? യു വിൽ ബി സേഫ് വിത്ത് മി.. ഏസ് ഓഫ് യു നോ, ഐ ആം എ സിവിൽ സർവന്റ് ”

സ്വപ്നമാണോ? യാഥാർഥ്യമാണോയെന്ന് തിരിച്ചറിയാനാവാത്ത ഒരു സാഹചര്യം. എതോ ഒരു പൂർവ്വ ജന്മബന്ധം പോലെ.. ആത്മബന്ധം പോലെ.. അയാളിലേക്ക് ഓടിയൊളിക്കുവാൻ ഉളളം തുടിച്ചു.

ഞാനറിയാതെ തന്നെ അയാളുടെ കൈകളിലേക്ക് എന്റെ കൈകൾ പതിഞ്ഞു.

കാർ മന്ദസ്മിതം തൂകി അഷ്ക്കലോൺ യാർക്കോൺ നാഷണൽ പാർക്കിലേക്കുള്ള ഹൈവേയിലേക്ക് തിരിഞ്ഞു.

” മിന്നാ .. നിനക്ക് ഞങ്ങൾ ജൂതന്മാരെക്കുറിച്ച് അറിയണ്ടേ ? ഞാൻ കുറച്ച് ഹിസ്റ്ററി പറഞ്ഞാൽ മുഷിയുമോ? “

” ഒരിക്കലുമില്ല സന്തോഷമേയുള്ളൂ .. അറിയേണ്ടതാണല്ലോ ..?”

വളരെ നാളുകളായി പരിചയത്തിലുള്ളത് പോലുള്ള ഈ സംഭാഷണം നീണ്ടുനിൽക്കുന്നതിലാണ് എനിക്കിഷ്ടം. പിന്നെ ഈയൊരു ” ജൂതൻ ” എന്ന് പറയുന്നത് ഒരു സമസ്യയായെന്നും തുടരണമെന്നാഗ്രഹിക്കുന്നുമില്ല.

” എങ്കിൽ ചുരുക്കമായി പറയാം .. രാജ്യങ്ങളുടെ ഭൂപടങ്ങളും ഭൂപ്രകൃതിയുമെല്ലാം പല ഘട്ടങ്ങളിലും മാറിമറിയുന്നത് നാം മനസ്സിലാക്കിയിട്ടുള്ളതാണല്ലേ.. അപ്പോൾ ഒരു രാജ്യത്തിന്റെ അതിരുകൾ, വിസ്തൃതി ഇതെല്ലാം ശരിയായ നിശ്ചയത്തിൽ വരുന്നതുവരെ ഓരോ സമയവും മാറിക്കൊണ്ടിരിക്കും. ഇതിന് ചുക്കാൻ പിടിക്കാനായി സുപ്രധാന കാര്യങ്ങൾ പലതും മൂലകാണ്ഡമായി അവിടെ തന്നെ കിടക്കും. ഞങ്ങളുടെ രാജ്യത്ത് നടക്കുന്ന ഈ പ്രശ്നങ്ങൾക്കും ഒരു മൂല കാരണമുണ്ട്.

ആദ്യമേ പറയട്ടെ, ഈ കാണുന്നതും കാണാത്തതുമായ സകലത്തെയും സൃഷ്ടിച്ച സർവ്വശക്തനായ യാഹ് വേയിലാണ് ഞങ്ങൾ വിശ്വസിക്കുന്നതും ആരാധിക്കുന്നതും.. കൽദായ ഊരിൽ നിന്ന്  കാണാത്ത അറിയാത്ത ദേശത്തേക്ക് ഏകദേശം 5000 വർഷം മുൻപ് ജീവിച്ചിരുന്ന ഞങ്ങളുടെ പൂർവപിതാവായ അബ്രഹാമിനെയും അവന്റെ സന്തതി പരമ്പരയായ ഈ ജൂത വംശത്തെ ഒരു ജനതയാക്കി കൊണ്ടുവരുമെന്ന് ആ ദൈവമാണ് പറഞ്ഞത്.. അന്നവിടെ നിന്ന് അബ്രഹാമും അദ്ദേഹത്തിൻ്റെ ഭാര്യ സാറായും കുറച്ച് ഭൃത്യരും കൂടി വിരലിലെണ്ണാവുന്ന പേരേ പുറപ്പെട്ടിരുന്നുള്ളു, അതൊരു ജനതയല്ലല്ലോ. ആ വാഗ്ദത്തം നിറവേറ്റാനായി അവർക്ക് ഈജിപ്തിൽ 400 വർഷക്കാലം പ്രവാസത്തിൽ ജീവിക്കേണ്ടിവന്നു. ഇതിന്റെ ഇടയിലുള്ള സംഭവങ്ങളൊക്കെ പിന്നീട് വിശദമായി പറഞ്ഞു തരാട്ടോ. ഈജിപ്തിൽ നിന്നും മോശേയാണ് ആ ജനതയെ കാനാൻ ദേശത്തേക്ക് കൊണ്ട് വന്നത്. വെറും മൂന്ന് ദിവസം വഴിയുള്ള പ്രദേശത്തേക്ക് 20 വർഷം കൊണ്ടാണ് അവരെത്തിയത് അപ്പോഴേക്കും ജനസംഖ്യ രണ്ടിരട്ടിയായി. ഈ ദേശത്തേക്ക് അവർ വരുമ്പോൾ അനേകം തടസ്സങ്ങളുണ്ടായിരുന്നു. സാമ്രാജ്യങ്ങളും അവർക്കെതിരായിരുന്നു പക്ഷേ അവിടെയെല്ലാം ദൈവം അവർക്ക് വിജയം കൊടുത്തു. പിന്നീട് ജൂത വംശം ഇവിടെ നിറയുകയും ദാവിദ് രാജാവിന്റെ മകൻ ശ്‌ലോമോ നിങ്ങൾ സോളമൻ എന്ന് വിളിക്കുന്ന ചക്രവർത്തി പണിതീർത്തതാണ് ഞങ്ങളുടെ ആദ്യത്തെ ടെമ്പിൾ മൗണ്ട്.

അതിനുശേഷം കൽദായ രാജാവായ നെബുക്കദ്നേസർ എന്ന രാജാവ് ഞങ്ങളെ പ്രവാസത്തിലേക്ക് കൊണ്ടുപോവുകയും ഞങ്ങളുടെ ടെമ്പിൾ മൗണ്ട് ഇടിച്ചു കളയുകയും ചെയ്തു. ബിസി 800 ൽ പേർഷ്യൻ രാജാവായ കോരേശിന്റെ ഹൃദയത്തിൽ ജൂത ജനതയെ തിരിച്ചുകൊണ്ടുവരുവാനും ദേവാലയം വീണ്ടും പണിയുവാനും ആഗ്രഹം കൊടുത്ത്, പ്രവാചകന്മാരാൽ അത് നിറവേറി. പക്ഷേ അന്ന് ഞങ്ങളുടെ രണ്ടാമത്തെ ടെമ്പിൾ മൗണ്ടിന്റെ പണി പൂർത്തിയായില്ല. യേശുവായുടെ കാലത്ത് ഹെരോദാവ് രാജാവാണ് ദേവാലയത്തിന്റെ പണി പൂർത്തികരിച്ചത്.  യേശുവായുടെ പ്രവചനം പോലെ എ ഡി 70 ൽ ആ ദേവാലയം കല്ലിന്മേൽ കല്ല് ശേഷിക്കാതെ നശിച്ചുപോയി. റോമക്കാർ ഞങ്ങളെ വീണ്ടും ചിതറിച്ചു കളഞ്ഞു. ഇങ്ങനെ ഇടക്കിക്കായി പ്രവാസത്തിൽ ഇരിക്കുന്ന ഒരു ജനതയെ കുറിച്ച് ചിന്തിക്കാൻ പറ്റുമോ നിങ്ങളെപ്പോലുള്ളവർക്ക് ?

അവിടം കൊണ്ട് അവസാനിച്ചില്ല, വീണ്ടും 1800 – 1900 കാലഘട്ടത്തിൽ സയോണിസം മൂവ്മെന്റ് ഉണ്ടായി അങ്ങനെ രാജ്യത്തിലേക്ക് വരുവാൻ പലരും ആഗ്രഹിച്ചിരുന്നു, കാരണം ഞങ്ങളുടെ ദേശം ഇസ്രായിലാണ്.

ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും കഴിഞ്ഞു , അപ്പോഴെല്ലാം ജൂതർ വളരെയധികം പീഡിപ്പിക്കപ്പെട്ടു. ചരിത്രങ്ങൾ കുറെയൊക്കെ നിങ്ങൾക്കും അറിയാമല്ലോ. അങ്ങനെ രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ – ബ്രിട്ടൻ പ്രബല ശക്തികൾക്കായി ബോംബ് ഉണ്ടാക്കുവാനും ജപ്പാനിൽ ഇടുവാനും ഞങ്ങൾക്ക് മാത്രം ധൈര്യമുണ്ടായി. അങ്ങനെ പ്രതിഫലമായി ഞങ്ങളുടെ രാജ്യം ഞങ്ങൾ അവകാശപ്പെട്ടു, അങ്ങനെയാണ് 1947 ഞങ്ങൾക്ക് ഇസ്രായേൽ രാഷ്ട്രം കിട്ടിയത്. പക്ഷേ ഞങ്ങളുടെ ഏറ്റവും പരമപ്രധാനമായ ടെമ്പിൾ മൗണ്ട് ഞങ്ങൾക്ക് ലഭിച്ചില്ല. ടെമ്പിൾ മൌണ്ടിന്റെ അവശിഷ്ടങ്ങൾക്ക് മുകളിൽ ഒരുവശത്തായി  അറബികൾ അൽ അഖ്സ മോസ്ക് പണിതു.

ജൂതർക്കായി ഒരു ദേവാലയം കൂടി അതേ സ്ഥലത്ത് പണിയുമെന്ന് വിശുദ്ധ ലിഖിതങ്ങളിലുണ്ട്. അത് ദൈവമാണ് പണിത് ഞങ്ങൾക്ക് തരിക. മിന്നക്കറിയുമോ ഞങ്ങളുടെ രാജ്യം എത്രയോ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 1965 ൽ ഞങ്ങളുടെ ചുറ്റുമുള്ള ആറ് അറബ് രാഷ്ട്രങ്ങൾ ഒരുമിച്ച് ഞങ്ങൾക്കെതിരെ യുദ്ധം ചെയ്ത് തോൽപ്പിക്കാനായി വന്നു. ഞങ്ങളുടെ കയ്യിൽ അതിനെ ജയിക്കുവാൻ പോന്ന വലിയൊരു യുദ്ധ സന്നാഹം ഉണ്ടായിരുന്നില്ല എന്നിട്ടും ഞങ്ങൾക്ക് വിജയം നൽകി തന്നത് ഞങ്ങളുടെ ദൈവമാണ്. ആ ദൈവം ഇനിയും ഞങ്ങളുടെ കൂടെയുണ്ടാകും അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഭയമില്ല.

അതുകൊണ്ടുതന്നെ ഇവിടെയുള്ള ജനങ്ങൾ, ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. അറബ് ജനങ്ങളെ ഞങ്ങൾ ഒരിക്കലും ഉപദ്രവിക്കുന്നില്ല, അവിടെ ഭിന്നിപ്പിക്കാൻ നോക്കുന്നത് മറ്റ് ശക്തികളാണ്. എനിക്കുമുണ്ട് പലസ്തീനിയൻ കൂട്ടുകാർ. അവരും ഞങ്ങളുടെ രാജ്യത്തിലെ ജനങ്ങളും പലപ്പോഴും ജീവൻ തന്നെ കയ്യിൽ വച്ചാണ് ജീവിക്കുന്നത്. എങ്കിലും അന്തിമ വിജയം ഞങ്ങൾക്ക് തന്നെയായിരിക്കും, കാരണം ഈ ദേശം ഞങ്ങൾക്ക് തരുമെന്ന് പറഞ്ഞത് സർവ്വ ശക്തനായ ദൈവമാണ്. ഇങ്ങനെയുള്ള സ്ഥലത്തേക്കാണ് അല്ലെങ്കിൽ ഇങ്ങനെയുള്ള ഞാനാണ് തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. റിസ്കെടുക്കാൻ തയ്യാറാണോ എങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം.. എന്റെ മരണം വരെ നമ്മളെന്നും ഒന്നായിരിക്കും, ഞാൻ മരിച്ചിട്ടെ നിനക്കെന്തെങ്കിലും സംഭവിക്കൂ .. “

ഞങ്ങളുടെ കാർ അപ്പോഴേക്കും പാർക്കിന്റെ മുൻപിലെത്തിയിരുന്നു.

” ദേർ ഈസ് നോവേ ടു എസ്കേപ് ഫ്രം ട്രൂ ലവ്, ദാറ്റ് വിൽ ഡെഫനിറ്റ്ലി ഫോളോ ഏൻഡ് കം റ്റു യു .. ”

വേറൊരു സിനിമയിലെ ഡയലോഗ് മനസിൽ മിന്നി മറഞ്ഞുപോയി.

മാജിക്ക് മൊമന്റ് എൻഡ് വിത്ത് ദ ട്രൂ ലവ്.. ഈസ് പോസിബിൾ! ❤️

ഭാഷയറിയാതെ മതമറിമാതെ രുചിയറിയാതെ ഒന്നുമറിയാതെ വ്യത്യസ്ത രാജ്യങ്ങളിലുള്ളവർ ദുരന്തം ഏത് വഴിക്ക് വരുമെന്ന് അറിയാൻ കഴിയാത്ത ഒരു രാജ്യത്തിൽ.. ഇസ്രായേൽ രാജ്യത്തിൽ…

Post Views: 30
10
Rebecca Izhak

Love to read and write.

21 Comments

  1. Praseeda on October 29, 2023 10:21 AM

    Valare nannayitund 👏👏

    Reply
    • Rebecca izhak on October 29, 2023 2:31 PM

      ഹൃദയം നിറഞ്ഞ നന്ദി ഡിയർ ❤️❤️

      Reply
  2. Canoli canalinte puthri on October 26, 2023 11:42 PM

    മനോഹരമായ എഴുത്ത്.. ഒരുപാടു ഇഷ്ട്ടപ്പെട്ടുട്ടോ❤️❤️

    Reply
    • Rebecca izhak on October 29, 2023 2:31 PM

      ഹൃദയം നിറഞ്ഞ നന്ദി പ്രിയപ്പെട്ടവളെ ❤️❤️

      Reply
  3. Neethi Balagopal on October 25, 2023 10:03 AM

    നന്നായിട്ടുണ്ട് പ്രണയം..

    Reply
    • Rebecca Izhak on October 25, 2023 5:23 PM

      ഹൃദയം നിറഞ്ഞ നന്ദി😍🥰

      Reply
  4. Sunandha Mahesh on October 24, 2023 3:05 PM

    യുദ്ധഭൂമിയിലെ പ്രണയം കിടുക്കി 👌👌

    Reply
    • Nishiba M on October 24, 2023 4:51 PM

      മനോഹരം. ഹൃദ്യമായ അവതരണം

      Reply
      • Rebecca Izhak on October 25, 2023 5:28 PM

        ഹൃദയം നിറഞ്ഞ നന്ദി 😍🥰

        Reply
    • Sreeja Ajith on October 25, 2023 5:13 PM

      മനോഹരം 👌

      Reply
    • Rebecca Izhak on October 25, 2023 5:23 PM

      ഹൃദയം നിറഞ്ഞ നന്ദി😍🥰

      Reply
    • Rebecca Izhak on October 25, 2023 5:24 PM

      ഹൃദയം നിറഞ്ഞ നന്ദി 😍🥰

      Reply
  5. Silvy on October 23, 2023 5:48 PM

    ഇസ്രായേൽ കണ്ടതുപോലെ എഴുതി. നല്ല ഒഴുക്കുള്ള എഴുത്ത്… പ്രണയവും 👌👌👌👌

    Reply
    • Neethi Balagopal on October 25, 2023 10:06 AM

      മനസ്സിന് പടിക്ക് പുറത്ത് എന്ന് തിരുത്തണേ : ഇരുത്തോളുകൾ എന്താണ്? ഇരുതോളുകൾ ആണോ ഉദ്ദേശിച്ചത്? : എഴുത്ത കൊള്ളാം ട്ടോ.

      Reply
    • Rebecca Izhak on October 25, 2023 5:28 PM

      ഹൃദയം നിറഞ്ഞ നന്ദി😍🥰

      Reply
    • Rebecca Izhak on October 25, 2023 5:29 PM

      ഹൃദയം നിറഞ്ഞ നന്ദി 😍🥰

      Reply
  6. Nafs nafs on October 23, 2023 3:36 PM

    എഴുത്തിഷ്ടായി👏👏👏🥰

    Reply
  7. Sabira latheefi on October 22, 2023 10:43 PM

    ഹോ എന്നാലും പ്രണയിക്കാൻ നിങ്ങൾ തെരഞ്ഞെടുത്ത സ്‌ഥലം. എഴുത്തു നന്നായിരുന്നു. പിന്നെ ഫലസ്തീൻ ഇസ്രായേൽ പ്രശ്നത്തെ ഇത്ര നിസ്സാരവത്കരിക്കരുത്.

    Reply
    • Joyce Varghese on October 23, 2023 2:10 AM

      പ്രണയം അക്രമം ഒക്കെ ഇഴചേർന്ന എഴുത്ത്.
      മനോഹരം.എഴുത്ത് വളരെ ഇഷ്ടം തോന്നി..
      ❤👏👍
      പക്ഷെ ഈ സാഹചര്യത്തിൽ ഒരു ആയുസ്സ് മുഴുവൻ കഴിയുന്ന ജനതയുടെ കാര്യം കഷ്ടമല്ലേ?

      Reply
      • Rebecca Izhak on October 25, 2023 5:21 PM

        വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദിയുണ്ട്. കുറച്ചുകൂടി ചരിത്രം പ്രതിപാദിച്ചിട്ടുണ്ട് , വായിച്ചു നോക്കണേ 😍🥰

        Reply
    • Rebecca Izhak on October 25, 2023 5:22 PM

      അത് പറയുകയാണെങ്കിൽ കുറച്ച് അധികം ഉണ്ടല്ലോ എങ്കിലും കുറച്ചുകൂടി ചേർത്തിട്ടുണ്ട് വായിച്ചു നോക്കി അഭിപ്രായം പറയുമല്ലോ ..😍🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.