Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » മേമലക്കുന്നിലെ അമാവാസി രാത്രി
കഥ ത്രില്ലർ ബന്ധങ്ങൾ സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

മേമലക്കുന്നിലെ അമാവാസി രാത്രി

By Neethu KrishnanOctober 23, 2023Updated:October 28, 202316 Comments3 Mins Read176 Views
Bookmark Now
Please login to bookmark Close

No account yet? Register

അന്ന് ഒരു അമാവാസി രാത്രിയായിരുന്നു. ഇരുൾ മൂടി, എങ്ങും അന്ധകാരം കട്ടപിടിച്ചു നിന്നൊരു രാത്രി. പതിവില്ലാത്ത നിശബ്ദതയ്ക്ക് ഭംഗം വരുത്തിയിരുന്നത് ഇടയ്ക്കിടെയുള്ള ചീവീടുകളുടെ ശബ്ദം മാത്രമായിരുന്നു.

ആ രാത്രി മേമലക്കുന്നിലേയ്ക്കുള്ള ആ കയറ്റം കയറുമ്പോൾ ജോസൂട്ടി ദേവസിയോട് ചോദിച്ചു.

“ഇന്നിനി കാടുകേറണോ അച്ചായാ? ഒന്നാമതേ ഇരുട്ട്, ആ കൂടെ കോടയിറങ്ങിയിട്ടുണ്ട്. വഴിപോലും കാണാൻ പറ്റുമെന്നു തോന്നുന്നില്ല.”

“നിനക്ക് പേടിയാണെങ്കിൽ നീയിറങ്ങിക്കോടാ ജോസൂട്ടിയെ. ഞാൻ മനസിൽ കണ്ട കാര്യം നടത്തിയിട്ടേ വരുന്നുള്ളു. എത്ര നാളായിട്ട് കാത്തിരിക്കുന്നതാ.”

“വേണ്ടിച്ചായാ. ശരിയാവില്ല. എനിക്കെന്തോ പേടിയാവുന്നു. എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ.”

“അതേല്ലോ…നടക്കാൻ പോകുകയാണ്. മുകളിലെത്തിക്കഴിഞ്ഞാൽ നീ ഔട്ട്‌ ഹൗസിലോട്ട് പൊക്കോ. ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം.”

ആ ഫോർ വീൽ ഡ്രൈവ് ടൊയോട്ട ഫോർച്യുൺ പതുക്കെ കയറ്റം കയറി.

മേമലക്കുന്നിന്റെ ഉച്ചിയിലെത്തി ഫോർച്യുൺ നിന്നു.

“നീയിനി പൊയ്ക്കോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം.”

“അച്ചായാ “

“പോടാ “

ഒരു മൂളിപ്പാട്ടോടെ, മനോഹരമായി ചെത്തിയൊരുക്കിയ മുറ്റമുള്ള ആ വീട്ടിലേക്ക് ദേവസി കയറി.

വല്ലാത്തൊരു ലാസ്യഭാവം മുഖത്ത് നിറച്ച് അവിടെയവൾ അയാളെ കാത്തിരിപ്പുണ്ടായിരുന്നു. റ്റീന..

“എത്തിയോ? എന്താ താമസിച്ചേ? എത്ര നേരമായി ഞാൻ കാത്തിരിക്കുന്നു.”

“എന്ത് പറയാനാ. പെണ്ണുമ്പിള്ളയോട് എന്തൊക്കെ കള്ളം പറഞ്ഞിട്ടാണെന്നോ ഒന്ന് ചാടിയത്. നീയിങ്ങോട്ടൊന്നു വന്നേ. എത്ര നാളായി ഞാൻ കൊതിച്ചിരിക്കുകയാണെന്നോ നിന്നെ. വരാൽ വഴുതുന്നത് പോലെ പിടിതരാതെ കൊതിപ്പിച്ചു കടന്നുകളയുകയുകയല്ലായിരുന്നോ നീ “

“ഹാ.. ധൃതി വയ്ക്കല്ലേ. ഇതൊന്നു കുടിച്ചുനോക്കിക്കേ. ഞാൻ സ്വന്തമായി ഉണ്ടാക്കിയതാണ്.”

കയ്യിൽ കരുതിയിരുന്ന ഭരണിയിൽ നിന്നെ ഒരു ഗ്ലാസ്‌ പാനീയം എടുത്ത് ഗ്ലാസ്സിലേയ്ക്ക് പകർന്നുകൊണ്ട് റ്റീന പറഞ്ഞു.

“ഇതിനെന്താടീ ചെറിയൊരു കൈപ്പ്?”

“കാട്ടുഞാവൽ ഇട്ട് വാറ്റിയതാ. മൂഡ് വരാൻ ബെസ്റ്റ് ആണ്.”

“നീയുള്ളപ്പോൾ മൂഡ് വരാൻ എന്തിനായിരുന്നു മോളേ വേറെ പാനീയം!”

തൊണ്ടിപ്പഴ ചുണ്ടുകളും നിറഞ്ഞ മാറിടവും നോക്കി വെള്ളമിറക്കിക്കൊണ്ട് അയാൾ ചുണ്ട് നുണഞ്ഞു. “നീയിങ്ങനെ നിൽക്കാതെ വാ.” റ്റീനയെ ദേവസി മടിയിലേക്കിരുത്തി.

“എന്ത് സുന്ദരിയാണ് നീ. കടിച്ചു തിന്നാൻ തോന്നുന്നു.”

റ്റീന പതിയെ മടിയിൽ നിന്നെഴുന്നേറ്റ് മുട്ടുകുത്തി നിന്നു. കട്ടിലിൽ ഇരുന്ന ദേവസിയുടെ മടിയിലേയ്ക്ക് തലവച്ച് അവൾ കിടന്നു.

“അച്ചായാ, ടെസ്സയെ ഓർക്കുന്നുണ്ടോ നിങ്ങൾ?”

പെട്ടെന്നുള്ള അവളുടെ ചോദ്യം കേട്ട് ദേവസി കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു. വേച്ചു പോയ അയാൾ കട്ടിലിലേക്ക് തന്നെ തിരിച്ചു വീണു.

“അവളെ, അവളെയെങ്ങനെയാ നിനക്ക്…”

“അവളുടെ അനിയത്തിയാണ് ഞാൻ, റ്റീന. അവൾ ഗർഭിണിയാണെന്നു തന്നോട് പറഞ്ഞതല്ലായിരുന്നോ. വെറുതെ വിട്ടൂടായിരുന്നോ അവളെ. ഒന്നുമറിയാത്ത ആ കുഞ്ഞിനെക്കൂടിയല്ലേ നിങ്ങൾ ഇല്ലാതാക്കിയത്. അവൾ ഞങ്ങൾക്ക് ആരായിരുന്നു എന്നറിയാമോ? ചെറുപ്പത്തിലേ അമ്മ നഷ്ട്ടപ്പെട്ട ഞങ്ങൾക്ക് അവളായിരുന്നു എല്ലാം. ഞങ്ങളെ വളർത്താനാണ് അവൾ തന്റെ തുണിക്കടയിൽ ജോലിക്ക് വന്നിരുന്നത്. തന്റെ ഇച്ഛക്ക് വഴങ്ങാതിരുന്ന അവളെ താൻ…അത് കഴിഞ്ഞെങ്കിലും വെറുതെ വിട്ടൂടായിരുന്നോ ഒരു ശല്യത്തിനും വരില്ലായിരുന്നല്ലോ ഞങ്ങൾ. ഇതുപോലൊരു അമാവാസി രാത്രിയിലാണ് അവൾ മരിച്ചത്. അല്ല, താൻ കൊന്നത്!”

റ്റീന വല്ലാതെ കിതച്ചു.

തന്റെ കയ്യും കാലും തളർന്നുപോകുന്നത് ദേവസി അറിയുന്നുണ്ടായിരുന്നു. പൂവ് പോലെയുള്ള ആ നിഷ്കളങ്കയായിരുന്ന പെൺകുട്ടിയുടെ മുഖം ഒരുമാത്ര അയാളുടെ മനസിലേക്കെത്തി.

“ജോസൂട്ടിയേ, എടാ…”

പ്രാണഭയത്തോടെ ദേവസി വിളിച്ചുകൂവി.

“നിങ്ങൾ എത്ര വിളിച്ചു കൂവിയിട്ടും കാര്യമില്ല. ജോസൂട്ടി വരില്ല. ഞങ്ങൾക്ക് ഒരു ആങ്ങള കൂടിയുണ്ട് എന്ന് അവൾ തന്നോട് പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അത് അവനാണ്. ജോസൂട്ടി. ഈ കുന്നിൻ പുറത്തേക്ക് തന്നെ എത്തിക്കാനുള്ള പദ്ധതി തന്നെ അവന്റെയാണ്. തന്റെ വിശ്വസ്തനായി കൂടെ കൂടുവാൻ അതിന് വേണ്ടി ഒരുപാട് ബുദ്ധിമുട്ടി അവൻ.”

“ചതിക്കുകയായിരുന്നു അല്ലേ?”

“അതേ. താൻ ഞങ്ങളുടെ ടെസ്സയോട് ചെയ്തതിന് ഇത്രയുമെങ്കിലും തിരിച്ചു ചെയ്യണ്ടേ ഞങ്ങൾ. പിന്നേ, വിളിച്ചുകൂവി വെറുതേ ഉള്ള ആരോഗ്യം കൂടി കളയണ്ട. താൻ കഴിച്ചത് വെറുമൊരു ലഹരി പാനീയം ആയിരുന്നില്ല. ഇഞ്ചിഞ്ചായി തന്നെ അത് കൊന്നോളും.എന്തായാലും ഈ മേമലക്കുന്നിറങ്ങി താഴെയെത്താൻ നിങ്ങൾക്ക് കഴിയില്ല. അര മണിക്കൂർ എത്തുമ്പോഴേക്കും നിങ്ങൾ തീർന്നിരിക്കും.”

അന്ധകാരം നിറഞ്ഞു നിന്ന ആ രാത്രിയിലും അവളുടെ മുഖം ഉലയിൽ വീണ ഇരുമ്പ് പോലെ ചുവന്നു തുടുത്തിരുന്നു.

ചിത്രത്തിന് കടപ്പാട്: Pinterest

Post Views: 29
3
Neethu Krishnan

ദേ.. ഇതാണ് ഞാൻ

16 Comments

  1. Neethu Krishnan on October 27, 2023 8:30 PM

    🥰

    Reply
  2. Nafs nafs on October 25, 2023 11:02 PM

    കൊള്ളാം. നന്നായിട്ടുണ്ട്.👌👌👏👏

    Reply
    • Neethu Krishnan on October 26, 2023 9:12 PM

      Thank you dear🥰

      Reply
  3. Rebecca Izhak on October 25, 2023 7:03 PM

    അമ്പോ 🔥🔥

    Reply
    • Neethu Krishnan on October 26, 2023 9:12 PM

      🥰🥰🥰

      Reply
    • Neethu Krishnan on October 26, 2023 9:13 PM

      😂. കൊള്ളാമോ?

      Reply
  4. Sreeja Ajith on October 25, 2023 5:22 PM

    Nice 👌👌

    Reply
  5. Joyce Varghese on October 25, 2023 6:25 AM

    👌❤👏

    Reply
    • Neethu Krishnan on October 26, 2023 9:12 PM

      🥰🥰🥰

      Reply
    • Neethu Krishnan on October 27, 2023 8:29 PM

      ചേച്ചീ

      Reply
  6. Sunandha Mahesh on October 24, 2023 8:09 PM

    Good 👍

    Reply
    • Silvy on October 25, 2023 9:56 AM

      പ്രതികാരം.. നന്നായി എഴുതി 👌👌

      Reply
  7. Sruthi Sreedhar on October 24, 2023 4:58 PM

    👍👍

    Reply
    • Neethu Krishnan on October 27, 2023 8:29 PM

      🥰

      Reply
  8. Neethu V. R on October 23, 2023 9:54 PM

    👌👌❤️

    Reply
    • Neethu Krishnan on October 23, 2023 10:32 PM

      🥰🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.