Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരുത്തി 4
തുടർക്കഥ / സീരീസ്

ഒരുത്തി 4

By Shiju KPOctober 27, 2023Updated:May 13, 20242 Comments3 Mins Read300 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരുത്തി ഭാഗം 1,  ഭാഗം 2,  ഭാഗം 3

ഒരുത്തി ഭാഗം 4

രാജു ഈ സമയത്തിതെങ്ങോട്ടാ? അവൾ ഇറയത്തേക്ക് ചെന്നു. വിജി അവിടെ നിൽക്കുന്നുണ്ട്.രാജി ചോദ്യ ഭാവത്തിൽ അവളെ നോക്കി.

“അമ്മായി ചെല്ലാൻ പറഞ്ഞു വിളിച്ചു.”

“ഞാനും വരാം.” രണ്ടാമതൊന്ന് ആലോചിക്കാതെ രാജി ഓടി ചെന്നു വണ്ടിയിൽ കേറി. രാജു അനിഷ്ടത്തോടെ അവളെയൊന്ന് നോക്കി.അവൾ പുറത്തേക്ക് നോക്കിയിരുന്നു.

“അമ്മായിടെ കൂടെയിപ്പോ ആരാ ഉള്ളെ?”രാജി സംസാരത്തിനു തുടക്കമിട്ടു.

“ആ..” അവൻ നീരസത്തോടെ പറഞ്ഞു.

“പിന്നെ ആരാ നിന്നെ വിളിച്ചേ?” അവൾക്ക് ദേഷ്യം വന്നു.

” അവരുടെ കൂടെയുള്ള മെയ്ഡ്. ”

“നിനക്കിപ്പോഴും അമ്മായിയോട് ദേഷ്യമാണോ?”

“നീ മിണ്ടാതിരുന്നോ. അല്ലെങ്കി ഇപ്പൊ ഞാൻ വണ്ടിന്ന് ഇറക്കി വിടും. അവള്ടെ ഒരു അമ്മായി.ഹും.” അവന്റെയുള്ളിലെ ദേഷ്യം മുഴുവൻ പുറത്ത് വന്നു.

“വണ്ടി നിർത്തെടാ.” അവളും വിട്ടു കൊടുത്തില്ല. “നിന്റെ അതേ ചോര തന്നെയാടാ എന്റെയും ഉള്ളിൽ ഓടണത്. നിനക്ക് മാത്രമല്ല ദേഷ്യവും വാശിയും ഒക്കെ ഉള്ളത്. നിർത്തടാ വണ്ടി.”

രാജു സഡൻ ബ്രേക്കിട്ട് വണ്ടി നിർത്തി.രണ്ട് പേരും കുറച്ചു നേരം ഒന്നും മിണ്ടിയില്ല. പുറത്ത് കൂരാകൂരിരുട്ട്. അടുത്തെങ്ങും ഒരു ഓട്ടോ പോലും കിട്ടില്ല. വാശിക്ക് ഇപ്പൊ ഇറങ്ങിയാൽ ചുറ്റി പോവും. കയ്യിൽ കാശും ഇല്ല.ഇട്ട ഡ്രെസ്സും കയ്യിലൊരു ഫോണും മാത്രമുണ്ട്.ആലോചിക്കുന്തോറും രാജി ഒന്ന് തണുത്തു. “എന്താ ഇറങ്ങണില്ലേ?” രാജു ചൊറിഞ്ഞു വരികയാണ്. വേണ്ട റിയാക്ട് ചെയ്യണ്ട. ” ഇല്ല. ” അവൾ പറഞ്ഞു.

അവൻ വണ്ടി മുന്നോട്ടെടുത്തു. കുറെ ദൂരം കഴിഞ്ഞപ്പോൾ അവൾ ചോദിച്ചു “ഇനിയെത്ര ദൂരമുണ്ട്?”

“അര മണിക്കൂർ കൂടിയുണ്ട്. ഞാനാദ്യമയാണീ വഴി. ആരെയെങ്കിലും കണ്ടാൽ വഴി ചോദിക്കാം.”

” ഗൂഗിൾ മാപ്പിൽ നോക്കിയാൽ പോരെ? ഈ സമയത്ത് റോഡിലൊന്നും ആരുമില്ല. സമയം പുലർച്ചെ നാലാവാറായി.നിനക്ക് ഇപ്പോളും പിന്ബുദ്ധി തന്നെയല്ലേ? ” അവൾ പാതി കളിയായി ചോദിച്ചു. അവന്റെ മുഖത്തു ആ പഴയ ചുണ്ട് കോട്ടി ചിരി വന്നോ? “നിനക്കിതൊക്കെ അറിയോ?ഡ്രൈവർ ഉള്ളത് കൊണ്ട് ഞാനിപ്പോ തീരെ റൂട്ടൊന്നും ശ്രദ്ധിക്കാറില്ല.”

“നിനക്ക് എല്ലാം ചെയ്ത് തരാൻ ആളൊള്ളത് കൊണ്ട് നിനക്കൊന്നും അറിയണ്ട. ഒന്നും അറിയില്ല. ഞാനങ്ങനെയല്ലല്ലോ? എനിക്കെല്ലാം അറിഞ്ഞേ തീരൂ. ഒറ്റക്ക് ജോലിക്ക് പോയി വരുന്ന ഒറ്റക്ക് ജീവിക്കുന്ന ഒരു പെണ്ണല്ലേ ഞാൻ.”

“നീ ആയിട്ട് അങ്ങനെയായതല്ലേ?”

“ഞാനെന്ത് ചെയ്തുന്നാ നീ പറയണേ?”

“സ്റ്റാറ്റസ് ഉള്ള കുടുംബത്തിന്ന് ആലോചന വന്നപ്പോ രവിയേട്ടനെ നീ ചതിച്ചു. അത്രേ ഉള്ളൂ. നീയും നിന്റെ തന്തയും ഒക്കെ കണക്കാ.”

“ടാ,അത് നിന്റേം കൂടെ അച്ഛനാ.”

അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടിച്ചു. അവൾക്കാകെ വിഷമം തോന്നി. ഇവനെന്താ അച്ഛനോടിത്ര വിരോധം.ഇനി അഞ്ചു മിനുട്ട് കൂടിയുള്ളൂ. അത്രേം നേരം ഇവനെ സഹിച്ചാൽ മതിയല്ലോ. അവനുമത് തന്നെയോർത്തു. ആശുപത്രിയിൽ എത്തുമ്പോളേക്കും ഗ്രൂപ്പിൽ മെസേജ് വന്നു.

ആദരാഞ്ജലികൾ സുധ വേണുഗോപാൽ.

“അമ്മായി പോയി.ഏതായാലും ഇവിടെ വരെ വന്നതല്ലേ? കണ്ടിട്ട് പോവാം.”

“എനിക്കൊരുപാട് നേരം നിക്കാൻ പറ്റില്ല. രാവിലെ ഒരു കേസുണ്ട്.”

” നീ വാ.ഒരാൾ മരിച്ചു കിടക്കുമ്പോളാ അവന്റെ കേസ്. ”

ഐ സി യു വിന്റെ മുന്നിൽ ഒരു മധ്യ വയസ്കയായ പെണ്ണ് ഇരിപ്പുണ്ട്.കൂടെ ഒരു വയസ്സായ തമിഴത്തിയും. അവരുടെ വലിയ മൂക്കുത്തിയും പാദസരവും മല്ലി പൂവും ഒക്കെ കണ്ടപ്പോൾ തന്നെ മുത്തുലക്ഷ്മിയേയാണ് അവൾക്ക് ഓർമ വന്നത്.അവർ അകത്തേക്ക് നോക്കി ഇരിക്കുന്നുണ്ട്. രാജു ഐ സി യു വിന്റെ വാതിലിൽ തട്ടി നഴ്സിനെ പുറത്തേക്ക് വിളിച്ചു സംസാരിച്ചു. രാജി പുറത്തിരിക്കുന്ന പെണ്ണിനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കമല എന്നാണവളുടെ പേര്. സുധമ്മായിടെ കൂടെ അഞ്ചു കൊല്ലമായി. വലിയ ഇഷ്ടമാ അവളെ അമ്മായിക്ക്.അവളത് പോലെ നന്നായി അവസാന കാലത്ത് നോക്കിയിട്ടുണ്ട്.കമല തന്നെയാ രാജുവിനെ ഫോണിൽ വിളിച്ചത്.അമ്മായി അവന് ഒരു ബുക്ക്‌ കൊടുക്കാൻ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. അത് മുറിയിലാണ് ഇരിക്കുന്നത്. ഇത്രയുമാണ് പാലക്കാടൻ ഭാഷയിൽ കമല പറഞ്ഞതിന്റെ സാരം.

അമ്മയെ ഉടുപ്പിക്കാൻ കോടി വേണം. രാജു അത് വാങ്ങാൻ പുറത്തേക്ക് പോയി. കമല രാജിക്ക് ആ ഡയറി കൊടുത്തു. അവളത് മറിച്ച് നോക്കി. വേണു മാമന്റെ ഡയറിയാണ്.

അതിലൊരു പേജിൽ ബുക്ക്‌ മാർക്ക്‌ വെച്ചിട്ടുണ്ട്. മാമൻ രാജുവിനെഴുതിയ കത്താണ്.

“രാജു, ഈ കത്ത് വായിച്ചു കഴിഞ്ഞാൽ നീയെന്നെ വെറുക്കും. പക്ഷെ മാമന്റെ നാവിൽ നിന്ന് വന്ന ഒരു വാക്കിന്റെ പേരിൽ നീ ഒരു പാട് തീ തിന്നുന്നുണ്ടെന്നു എനിക്കറിയാം.

സുധക്ക് ചേർന്നൊരു ഭർത്താവേയല്ല ഞാൻ. അവൾക്ക് എന്നെ പോലൊരു സ്വപ്ന ജീവിയെയല്ല വേണ്ടിയിരുന്നത്. രാജേട്ടനെ പോലെ തിരക്കുള്ള,ഓടി നടക്കുന്ന ഒരാളെയാണ് അവൾക്ക് വേണ്ടിയിരുന്നത്. അവളത് എന്നോട് പറഞ്ഞപ്പോൾ എനിക്ക് ചൊടിച്ചു. അതിന്റെ വിഷമത്തിലാണ് ഞാനന്ന് നിന്നോട് അവളും രാജേട്ടനും തമ്മിൽ അരുതാത്ത ബന്ധമുണ്ടെന്ന് പറഞ്ഞത്. അത് നിന്റെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന് ഞാനന്ന് ചിന്തിച്ചില്ല.നീയിത് വായിക്കുമ്പോൾ ഞാൻ ജീവിച്ചിരിക്കരുതേ എന്ന് മാത്രമേ ഞാൻ പ്രാർത്ഥിക്കുന്നുള്ളൂ. മാമനോട് ക്ഷമിക്ക് മോനെ.”

രാജി കുറച്ചു നേരം വേണ്ടി വന്നു സ്ഥല കാല ബോധം വരാൻ. ഒരു പാട് കാര്യങ്ങൾക്കുള്ള ഉത്തരങ്ങൾ അവൾക്ക്‌ കിട്ടി. എന്നാലും അതിന്റെ പേരിൽ അവനച്ഛനെ സംശയിച്ചല്ലോ? അമ്മക്ക് ഇതൊക്കെ അറിയാമായിരുന്നോ? ഏതായാലും ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങൾ അരങ്ങൊഴിഞ്ഞു. ഇനി അച്ഛൻ കൂടിയേ ബാക്കിയുള്ളൂ. മാമാ അവൻ നിങ്ങളോട് ക്ഷമിച്ചാലും ഞാൻ ക്ഷമിക്കില്ല. അവൾക്കന്നാദ്യമായി മാമനോട് വെറുപ്പ് തോന്നി.

ഷിജു കെ പി

ഒരുത്തി 5

Post Views: 35
4
Shiju KP

Parenting coach Writer Engineer Motivational speaker Voice artist

2 Comments

  1. Sunandha Mahesh on October 31, 2023 1:15 PM

    ട്വിസ്റ്റ്‌ 👌👌

    Reply
  2. Nafs nafs on October 30, 2023 5:31 PM

    നല്ല രസായി വരുന്നുണ്ട്. അടുത്ത പാർട്ട് എപ്പം കിട്ടും. 👏👏👏👏
    waiting🥰🥰😘

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.