Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അലക്സാണ്ടർ ദി അൺഗ്രേറ്റ്‌?
ചരിത്രം / പൗരാണികശാസ്ത്രം

അലക്സാണ്ടർ ദി അൺഗ്രേറ്റ്‌?

By Akhilesh ParameswarOctober 30, 2023No Comments7 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

ബി.സി 356 ജൂലൈ 20 ന് മാസിഡോണിയൻ രാജാവ് ഫിലിപ്പ്‌ രണ്ടാമനും അദ്ദേഹത്തിന്റെ നാലാം ഭാര്യയായ ഒളിമ്പിയസിനും മാസിഡോണിയയുടെ തലസ്ഥാനമായ പെല്ലയിൽ വച്ച് ജനിച്ച മകനാണ് അലക്സാണ്ടർ.
inbound9121304363785555761
പിതാവായ ഫിലിപ് രണ്ടാമന്റെ മരണത്തോടെയാണ് അലക്സാണ്ടറിന് രാജപദവി ലഭിച്ചത്. ഫിലിപ് രാജാവ് ഗ്രീസിലെ വൻ‌കര സംസ്ഥാനങ്ങളെയെല്ലാം തന്നെ മാസിഡോണിയൻ ഭരണത്തിൻ കീഴിൽ കൊണ്ടുവന്നിരുന്നു.
അധികാരത്തിലേറിയ അലക്സാണ്ടർ തന്റെ സിംഹാസനം സുരക്ഷിതമാക്കാനുള്ള കാര്യങ്ങൾക്കാണ് പ്രാധാന്യം നൽകിയത്.
ആദ്യം തന്നെ ബന്ധുവായ അമ്യന്റസ്‌ നാലാമനേയും ലൈൻസെസ്റ്റിസ്‌ നിന്നുള്ള മാസിഡോണിയൻ രാജകുമാരന്മാരായ രണ്ടുപേരെയും വധിച്ചു.
BCE 334-ൽ തന്റെ 22 ആം വയസ്സിൽ ആർക്കീമെനിഡ്‌ സാമ്രാജ്യം കീഴടക്കിക്കൊണ്ടാണ് ലോകം മുഴുവൻ കാൽക്കീഴിലാക്കുക എന്ന ലക്ഷ്യത്തിലേക്ക് അലക്സാണ്ടർ കടക്കുന്നത്.
ഓരോ യുദ്ധത്തിലും തന്റെ വിജയത്തിൽ കുറഞ്ഞതൊന്നും ആഗ്രഹിക്കാത്ത, ഒരിക്കൽപ്പോലും പരാജയമറിഞ്ഞിട്ടില്ലാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു അയാൾ.
ആർക്കീമെനിഡ്‌ കീഴക്കിയ അലക്സാണ്ടറിന്റെ സൈന്യം ഏഷ്യാ മൈനറിലേക്ക്‌ കടക്കുകയും പത്ത് വർഷത്തിനുള്ളിൽ പേർഷ്യയുടെ ആധിപത്യം അവസാനിപ്പിക്കുകയും ചെയ്തു. അതേ സമയം ഏഷ്യാ മൈനറിന്റെ സേനാനായകനും തന്റെ ഭാര്യയായിരുന്ന ക്ലിയോപാട്രയുടെ അമ്മാവനുമായ അറ്റാലസിനെ വധിക്കാനും അയാൾ ഉത്തരവിട്ടു. അറ്റാലസ് തന്റെ ജീവന്‌ ഭീഷണിയാകുമെന്ന ചിന്തയാണ് അലക്സാണ്ടറിനെ അത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്.
BCE 335 ൽ അലക്സാണ്ടർ തീബ്സുമായി ഏറ്റ്മുട്ടി. മറ്റ് പലരും കീഴടങ്ങിയെങ്കിലും തീബ്സ് പൊരുതി നിന്നു.
inbound2931766789719745644
യുദ്ധത്തിൽ നഗരം തുടച്ച്‌ നീക്കാനാണ്‌ അലക്സാണ്ടർ ഉത്തരവിട്ടത്. ക്രൂരമായ നരഹത്യയാണ് തീബ്സിൽ അരങ്ങേറിയത്. 30,000 ആളുകളെ അടിമയായും സൈന്യം പിടികൂടി. നഗരം ഇടിച്ച്‌ നിരത്തുകയും ബോയ്ഷിയൻ നഗരത്തിന്റെ അതിർത്തികൾ ഇല്ലാതാക്കുകയും ചെയ്തു.
ഒറ്റ വാക്കിൽ പറഞ്ഞാൽ അലക്സാണ്ടർ പറഞ്ഞത് പോലെ ഒരു നഗരത്തെ അവർ തുടച്ച് നീക്കി.
ബിസി 332-ൽ അദ്ദേഹം ടൈർ രാജ്യം ആക്രമിക്കുകയും ബന്ധികളാക്കിയ സൈനികരെയെല്ലാം കൂട്ടക്കൊല നടത്തിയ ശേഷം അവരുടെ ഭാര്യമാരെ വിൽക്കുകയും, കുട്ടികളെ അടിമകളാക്കുകയും ചെയ്തു. ഇതേ കൃത്യങ്ങളാണ് ഗാസയിലും അരങ്ങേറിയത്.
പെർസെപോളിസിലെത്തിയതോടെ തന്റെ സൈന്യത്തിന് നഗരം കൊള്ളയടിക്കാനുള്ള അനുവാദം നൽകി.
അഞ്ച്‌ മാസത്തോളം പെർസെപോളിസിൽ തങ്ങിയ അയാൾ അളവറ്റ സ്വത്ത് കൊള്ളയടിച്ച ശേഷം സെർക്സെസിന്റെ കിഴക്കൻ പ്രദേശത്തിന് തീ വച്ചു, പിന്നീടത് മറ്റ്‌ നഗരങ്ങളിലേക്ക്‌ വ്യാപിക്കുകയും ചെയ്തു.
പല രാജ്യങ്ങളും കീഴടക്കി മുന്നേറുന്നതിനിടയിൽ തന്റെ ഉദ്യോഗസ്ഥരിൽ ഒരാളായ ഫിലോറ്റസിനെ ജാഗ്രത കുറഞ്ഞെന്ന കുറ്റമാരോപിച്ച് അലക്സാണ്ടർ വധിച്ചു.
ഒരു തവണ തന്റെ ജീവൻ രക്ഷിച്ച ക്ലീറ്റസ്‌ ദ ബ്ലാക്കിനെ മറകൻഡ{ഇന്നത്തെ ഉസ്ബെകിസ്ഥാനിൽ}ലിൽ വച്ച് വധിച്ചു.
ക്ലീറ്റസ്‌ അലക്സാണ്ടറിന്റെ പല ന്യായതെറ്റുകളും ചോദ്യം ചെയ്തിരുന്ന വ്യക്തിയാണ്. മാസിഡോണിയൻ ജീവിത രീതി മറന്നുള്ള കുത്തഴിഞ്ഞ ജീവിതത്തെപ്പറ്റിയും അലക്സാണ്ടറിനേക്കാൾ കേമൻ അച്ഛനായ ഫിലിപ്പാണെന്നും ക്ലീറ്റസ്‌ പറഞ്ഞിരുന്നു.
BCE 326 ലാണ് ചക്രവർത്തി ഭാരതത്തിലെ മഹാജനപഥങ്ങൾ ലക്ഷ്യം വച്ച് പട നയിച്ചത്.
ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗമായ തക്ഷശില – പൗരവ രാജ്യങ്ങൾ (ഇന്നത്തെ പാകിസ്ഥാനിൽ ) പിടിച്ചെടുത്ത് കടന്നാൽ മുന്നേറ്റം എളുപ്പമാണെന്ന് കണക്ക് കൂട്ടിയ അലക്സാണ്ടർ സൈന്യത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.
തക്ഷശിലയുടെ രാജാവ് അംബിയും പൗരവം ഭരിച്ച പുരുഷോത്തമനും{പുരു} ബദ്ധവൈരികളായിരുന്നു.
ഝലം, ചിനാബ് {ഗ്രീക്ക് ഭാഷയിൽ ഹൈഡാസ്പസ്, അസെസിനെസ്} നദികളുടെ ഇടയിലൂടെ ബിയാസ് {ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ്}വരെ നീണ്ട രാജ്യമായിരുന്നു പൗരവം.
രാജ്യാതിർത്തിയിലെത്തിയ യവന പടയ്ക്ക് മുൻപിൽ ഝലം നദി മാർഗ്ഗതടസ്സം സൃഷ്ടിച്ചു. ഇതിനോടകം പടപ്പുറപ്പാടറിഞ്ഞ പുരുഷോത്തമ മഹാരാജാവ് നദിക്ക് ഇക്കരെ പടയൊരുക്കി.
ഗ്രീക്ക് ചരിത്രകാരനായ ആര്രിയൻ രേഖപ്പെടുത്തിയത് കണക്കിലെടുത്താൽ പുരുവിന്റെ സേനയിൽ 200 ആനകളും,4000 കുതിരപ്പടയും, 300 രഥങ്ങളും, 40,000 കാലാൾ ഭടന്മാരുമുണ്ടായിരുന്നു.
നദി കടന്നാൽ മാത്രമേ ഉദ്ദേശിച്ച രീതിയിൽ മുന്നേറാൻ സാധിക്കൂ എന്നും എന്നാൽ നദിക്കക്കരെ ശക്തമായ ഒരു സൈന്യമുണ്ടെന്നും മനസ്സിലാക്കിയ അലക്സാണ്ടർ പുതിയ വഴികൾ ആലോചിച്ചു തുടങ്ങി. പ്രധാനമായും അയാളെ കുഴക്കിയ പ്രശ്നം ഇതിന് മുൻപ് താൻ നേരിട്ടിട്ടില്ലാത്ത ഒരു സൈനിക വിഭാഗമായിരുന്നു, അത് മറ്റൊന്നുമല്ല പുരുവിന്റെ ആനപ്പട തന്നെ.
താൻ ഇത് വരെയും നേരിട്ടിട്ടില്ലാത്ത ആനപ്പടയോട് എങ്ങനെ ഏറ്റുമുട്ടുമെന്ന ചിന്തിച്ചിരുന്ന അയാൾക്ക് മുൻപിലേക്ക്   അംബിയെത്തി.
നദി കടക്കാനും പുരുവിനെ നേരിടാനും സഹായം വാഗ്ദാനം ചെയ്ത അംബിക്ക് അതിന് പ്രതിഫലമായി 30 കുതിരകളേയും 1000 സ്വർണ്ണ നാണയങ്ങളും (25,000 – 60,000 കി. ഗ്രാം) വിലപിടിപ്പുള്ള പേർഷ്യൻ ചമയക്കോപ്പുകളും, സ്വർണ്ണംകൊണ്ടും വെള്ളികൊണ്ടുമുള്ള ആഭരണങ്ങളും നൽകി കൂടാതെ പൗരവ രാജ്യം പിടിച്ചെടുത്തു നൽകാമെന്ന വാക്കും നൽകി.
നദിയുടെ ഒഴുക്ക് തിരിവുള്ള വശങ്ങളിലൂടെ ചങ്ങാടങ്ങൾ ഉപയോഗിച്ച് നദി കടക്കാമെന്ന ബുദ്ധി അംബി അലക്സാണ്ടർക്ക് ഉപദേശിച്ചു. എന്നാൽ നദിയിലെ ശക്തമായ ഒഴുക്കിൽ കുതിരകൾക്കോ ചങ്ങാടങ്ങൾക്കോ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ അലക്സാണ്ടർ അതിനുള്ള പരിഹാരം കണ്ടെത്താൻ ശ്രമം തുടങ്ങി. ഒടുവിൽ, തന്റെ പാളയത്തിൽ നിന്നും 17 മൈൽ അകലെ അനുയോജ്യമായ ഒരു കടവ് കണ്ടെത്തുകയും 6,000 കാലാളും 5,000 കുതിരപ്പടയാളികളും ഉൾപ്പെടുന്ന ഒരു സംഘം സൈന്യവുമായി അലക്സാണ്ടർ നദി മുറിച്ചു കടന്നു.
inbound1744237337503814275
പുരുവിനെ തെറ്റിദ്ധരിപ്പിക്കാൻ ഒരു വിഭാഗം സൈനികർ യവന പാളയത്തിൽ ആട്ടവും പാട്ടും നടത്തി. സൈനിക നീക്കം മനസ്സിലാക്കി വന്നപ്പോഴേക്കും ആദ്യം നദി കടന്നവർ കരയിൽ എത്തിയിരുന്നു.
പുരു മുഴുവൻ സൈന്യവുമായി വരുമെന്ന് പ്രതീക്ഷിച്ച അലക്സാണ്ടർക്ക് മുൻപിലേക്ക് പുരുവിന്റെ മകന്റെ നേതൃത്വത്തിലുള്ള പകുതി സൈന്യമാണ് എത്തിയത്.
തുടക്കത്തിൽ ശക്തമായ ചെറുത്ത് നിൽപ് നടത്തിയെങ്കിലും പൗരവ സൈന്യം പരാജയപ്പെട്ടു.. പുരുവിന്റെ മകൻ വധിക്കപ്പെടുകയും ചെയ്തു.
മകന്റെ മരണവാർത്ത അറിഞ്ഞ പുരു രാജാവ് 30,000 കാലാൾ, ആനയും തേരും ഉൾപ്പെട്ട 5,000 പേർ, 3,600 കുതിരപ്പട എന്നിവയുൾപ്പെട്ട സൈന്യവുമായി യുദ്ധമുഖത്തേക്ക് കുതിച്ചു.
അലക്സാണ്ടർ നടുവിൽ 6000 കാലാളുകളും ഇടത് ഭാഗത്ത് 4000പടയാളികളും വരും വിധം വ്യൂഹം ചമച്ചു.
പുരു മദ്ധ്യത്തിൽ കാലാൾപ്പടയെ നിർത്തി അവർക്ക് ഇരുഭാഗത്തും കുതിരപ്പടയാളികളും, സമദൂരത്തിൽ ആനകളും തേരും എന്ന നിലയിലാണ് വ്യൂഹം ചമച്ചത്.
ആനകൾ യവനരുടെ യുദ്ധ വിന്യാസത്തിന് വലിയ നാശങ്ങൾ ഏല്പിച്ച് മുന്നേറി. അലക്സാണ്ടറുടെ ചരിത്രപ്രസിദ്ധമായ ‘ബ്യുസിഫാലസ്’ എന്ന കൂറ്റൻ കുതിര മദമിളകിയ പോലെ തന്റെ നേർക്ക് കുതിച്ചു പാഞ്ഞു വന്ന ആനയെക്കണ്ട് വിറളി പിടിച്ച് കുതറുകയും ചെയ്തു.
inbound1172600391824291352
ആനപ്പടയേ ചെറുക്കാൻ യവന സൈന്യം ഫാലങ്ക്റ്റായിക്ക് രൂപം നൽകി.(നീണ്ട കുന്തങ്ങൾ നീട്ടിപ്പിടിച്ച്, പരിചകൾ കൊണ്ട് ഇടവില്ലാതെ മറച്ച്, ചതുരാകൃതിയിൽ വിന്യസിച്ച സൈനിക വിന്യാസം) കുന്തങ്ങൾ കൊണ്ട് ആനയുടെ കാലിൽ കുത്തുക കൂടി ചെയ്തതോടെ അവ ഇടയുകയും തിരിഞ്ഞോടി സ്വന്തം സൈനിക നിരകൾക്കു തന്നെ വലിയ നാശങ്ങൾ വരുത്തുകയും ചെയ്തു.
ചരിത്രകാർ പറയുന്നത് പ്രകാരം “യുദ്ധത്തിനിടയിൽ പോറസ് അലക്സാണ്ടറിനെ വെല്ലുവിളിച്ചു, അലക്സാണ്ടർ കുതിരപ്പുറത്ത് പുരുവിന് നേരെ നീങ്ങി. പക്ഷേ ശക്തമായ ദ്വന്ദ്വയുദ്ധത്തിൽ പുരു അലക്സാണ്ടറെ കുതിരപ്പുറത്തുനിന്നും ഇടിച്ച് വീഴിച്ചു”.
ജീവിതത്തിൽ ആദ്യമായാണ് അയാൾ കുതിരപ്പുറത്ത് നിന്ന് താഴെ വീഴുന്നത്. വീഴ്ചയിൽ പരിക്ക് പറ്റിയ അലക്സാണ്ടറിനെ അംഗരക്ഷകരാണ് രക്ഷിച്ച്‌ എടുത്തു കൊണ്ട് പോയത്.
പരിക്ക് പറ്റിയതോടെ ചക്രവർത്തി യുദ്ധമുഖത്ത് നിന്ന് പിന്മാറിയെങ്കിലും കോയെനസിന്റെ നേതൃത്വത്തിലുള്ള കുതിരപ്പട പുരുവിനോട് ഏറ്റുമുട്ടി.
ആനകൾ ഏല്പിച്ച നാശത്തിന് പിന്നാലെ ചിതറിപ്പോയ പൗരവ സൈന്യം അധികം വൈകാതെ വളയപ്പെട്ടു. ഇതിനോടകം തന്നെ അലക്സാണ്ടറിന്റെ പ്രിയപ്പെട്ട കുതിര ബ്രൂസെഫാലസിനും ജീവൻ നഷ്ടപ്പെട്ടിരുന്നു.
വീണ്ടും യുദ്ധഭൂമിയിലേക്ക് മടങ്ങിയെത്തിയ അലക്സാണ്ടർ ഞാൻ  താങ്കളോട് എങ്ങനെ പെരുമാറണം എന്ന് ചോദിച്ചപ്പോൾ പുരു നൽകിയ മറുപടി “ഒരു മഹാരാജാവിനോട് പെരുമാറും പോലെ ” എന്നായിരുന്നു.
അതിശക്തമായ ചെറുത്ത് നിൽപ്പ് നടത്തി ഒടുവിൽ വീണു പോയെങ്കിലും അപ്പോഴും അദ്ദേഹത്തിൽ നിലനിന്ന തന്റേടം അലക്സാണ്ടറിനെ അത്ഭുതപ്പെടുത്തി എന്ന് കാണാം. പക്ഷേ ഈ ചരിത്രത്തെയാണ് ഗ്രീക്ക് സാഹിത്യകാരന്മാർ വളച്ചൊടിച്ചത്.
അലക്‌സാണ്ടറിനെപ്പറ്റി പറയുന്ന കാര്യങ്ങളും അതിന്റെ തെളിവുകളുമെല്ലാം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഗ്രീക്ക് എഴുത്തുകാരുടെ വിവരണങ്ങളിൽ നിന്നാണ് കിട്ടിയിട്ടുള്ളത്.
അരിയൻ, ഡിയോഡോറസ് തുടങ്ങിയവർ ചക്രവർത്തിയുടെ ആക്രമണങ്ങളുടെ പല ഘട്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രീക്കുകാർ വളച്ചൊടിച്ച ചരിത്രങ്ങൾ നോക്കിയാൽ പുരുഷോത്തമ രാജാവ് അലക്സാണ്ടറിന് മുൻപിൽ അടിയറവു പറഞ്ഞെന്നും അതിന് ശേഷം രാജാവിന്റെ ധീരത കണ്ട അലക്സാണ്ടർ രാജ്യം തിരികെ നൽകിയെന്നും എഴുതിയത് കാണാം.
ഈ പറയുന്ന കാര്യങ്ങളിലെ ചില വൈരുധ്യങ്ങളും വസ്തുതകളും നോക്കിയാൽ ഗ്രീക്കുകാർ അലക്സാണ്ടറിനെ മഹാമനസ്കനാക്കാൻ ബോധപൂർവം ശ്രമിച്ചതാണെന്ന് വ്യക്തമാകും.
കാരണം, അംബിക്ക് കൊടുത്ത വാക്ക്‌ പ്രകാരം പൗരവ രാജ്യം അംബിക്ക് നൽകേണ്ടതാണ്.. ഇവിടെ രാജ്യം പുരുവിന് തിരിച്ചു നൽകിയതിലൂടെ
വാഗ്ദാനലംഘനം നടത്തിയോ?
ജനപഥങ്ങൾ ഭരിച്ച രാജാക്കൻമാർ ധർമ്മ യുദ്ധത്തിൽ വിശ്വസിക്കുന്നവരാണ്. ഒരു യുദ്ധത്തിൽ വിജയമോ അല്ലെങ്കിൽ വീരമരണമോ മാത്രമാണ് അവർ ലക്ഷ്യം വയ്ക്കുന്നത്. ഇവിടെ ഗ്രീക്ക് ചരിത്രം വീണ്ടും തെറ്റുന്നു.
ഝലം യുദ്ധത്തിന് ശേഷം മുന്നോട്ട് നീങ്ങുന്നതിന് പകരം അലക്സാണ്ടർ യുദ്ധം അവസാനിപ്പിച്ച് മടങ്ങുകയാണ് ചെയ്തത്.
ഈ മടക്കയാത്ര സൈനികർക്ക് ക്ഷീണം പിടിച്ചത് കൊണ്ടുള്ള മടുപ്പ് കാരണമാണെന്ന് ഗ്രീക്ക് ചരിത്രം പറയുന്നു, പക്ഷേ ചക്രവർത്തി ഒരിക്കലും പൂർണ്ണസൈന്യത്തെ ഒറ്റയടിക്ക് യുദ്ധത്തിൽ ഇറക്കാറില്ല, മാത്രമല്ല കൃത്യമായ ഇടവേളകളിൽ സൈനികരെ എത്തിക്കുകയും മടക്കി അയക്കുകയും ചെയ്യുന്ന രീതിയും അവലംബിച്ചിരുന്നു. ഇതിൽ നിന്ന് തന്നെ സൈനികർക്ക് ക്ഷീണമായി എന്നുള്ളത് ഗ്രീക്ക് ചരിത്രത്തിലെ കള്ളത്തരമാണെന്ന് മനസ്സിലാക്കാം.
BCE 326-ൽ അലക്സാണ്ടറിന്റെ സൈന്യം മഗധയുടെ അതിർത്തിയിലെത്തി. വീണ്ടും മുന്നോട്ട് പോകാമെന്നുള്ള ചക്രവർത്തിയുടെ ചിന്ത വ്യതിചലിച്ചത് ബ്യാസ് നദിയുടെ തീരത്ത് വച്ചാണ്.
അനേകം യുദ്ധങ്ങൾ നേരിട്ടെങ്കിലും ഇത്രയും വലിയൊരു ചെറുത്ത് നിൽപ്പ് ആദ്യമായാണ് നേരിടേണ്ടി വന്നത്, അതിലൂടെ സംഭവിച്ച ആൾ നാശവും തനിക്ക് സംഭവിച്ച പരിക്കുകളും അലക്സാണ്ടറിന്റെ ചിന്തകളെ നിയന്ത്രിച്ചിരിക്കണം.
ഒരു ചെറു രാജ്യമായ പൗരവം ഇത്രയും വലിയ ചെറുത്ത് നിൽപ്പ് നടത്തിയെങ്കിൽ മുന്നോട്ടുള്ള മഗധ, മല്ല തുടങ്ങിയ മറ്റു സാമ്രാജ്യങ്ങളിൽ നിന്നുണ്ടാകുന്ന ആക്രമണത്തേപ്പറ്റി സൈനികരും ചിന്തിച്ചിട്ടുണ്ടാകും.
എന്ത് തന്നെയായാലും അലക്സാണ്ടർ തന്റെ ബാക്കിയായ സൈന്യത്തിനൊപ്പം  സിന്ധു നദിയുടെ തെക്കൻ തീരം വഴി പട്യാലയിലേക്ക് നീങ്ങിയ ശേഷം അവിടെ നിന്ന് രണ്ടായി പിരിഞ്ഞ് നാട്ടിലേക്ക് മടങ്ങി.
നേർച്ചൂസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം കടൽമാർഗ്ഗവും അലക്സാണ്ടറുടെ നേതൃത്വത്തിലുള്ളവർ മക്രാൻ തീരം വഴിയും യാത്ര നടത്തി.
BCE. 324-ൽ അലക്സാണ്ടറിന്റെ  സംഘം (ആറുവർഷങ്ങൾക്കു ശേഷം) പെർസെപോളിസിൽ തിരിച്ചെത്തി.
ബി.സി.ഇ. 323 ജൂൺ മാസം തന്റെ 32 ആം വയസ്സിൽ ബാബിലോണിൽ വെച്ചു  മലമ്പനിയും ടൈഫോയ്ഡും ബാധിച്ച് വയറിളക്കം മൂലം അലക്സാണ്ടർ മരണപ്പെട്ടു എന്നാണ് പൊതുവെ നമ്മൾ പറഞ്ഞും പഠിച്ചും അറിഞ്ഞതെങ്കിലും യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ മരണം ഒരു കൊലപാതകമായിരുന്നു.
കടുത്ത പനി മൂലമായിരുന്നു അലക്സാണ്ടറിൻെറ മരണമെന്നാണ് 1998ൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കിയത്.
സ്റ്റൈക്സ് നദിയിൽനിന്ന് അലക്സാണ്ടർ കുടിച്ച ജലത്തിലെ ബാക്ടീരിയ മൂലം രോഗം ബാധിച്ചായിരുന്നു മരണമെന്ന് 2010ലെ പഠനത്തിൽ ചിലർ വാദിച്ചു.
പക്ഷേ ഇതിനെയെല്ലാം തള്ളിക്കൊണ്ട് ന്യൂസ്‌ലന്റിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് ഒട്ടാഗോവിലെ ശാസ്ത്രജ്ഞരാണ് ചക്രവർത്തിയുടെ മരണത്തിന് കാരണമായ വസ്തുതകൾ ആദ്യമായി ലോകത്തിന് മുന്നിൽ അവതരിപ്പിച്ചത്.
അലക്സാണ്ടർ മരിച്ചത് വിഷവീഞ്ഞ് മൂലമാണെന്ന് നാഷണൽ പോയിസൺ സെന്റർ ടോക്‌സിക്കോളജിസ്റ്റും സർവകലാശാല വിഷപഠന കേന്ദ്രത്തിലെ പ്രൊഫസറുമായ ഡോക്ടർ ലിയോ ഷെപ് പറയുന്നു. എന്നാൽ ഹാനികരമല്ലാത്ത ചെടിയിൽനിന്ന് ഉൽപാദിപ്പിച്ച വീഞ്ഞായിരുന്നു അലക്സാണ്ടറുടെ ജീവനെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
വീഞ്ഞ് മനഃപൂർവം വിഷമുള്ള തരത്തിലാക്കി അലക്‌സാണ്ടറിന് നൽകിയതാണ്. ആർസെനിക്ക്, ഷ്ട്രൈനൈൻ തുടങ്ങിയ മാരക വിഷാംശമാകാം ഉള്ളിൽ ചെന്നിരിക്കുക എന്നും പഠനം വിലയിരുത്തി.
വെളുത്ത പൂക്കൾ നിറഞ്ഞ വെറട്രം ആൽബം എന്ന ചെടിയാകണം വിഷമുണ്ടാക്കാൻ ഉപയോഗിച്ചതെന്ന് ഗവേഷണത്തിൽ പങ്കാളിയായ ഡോ. പാറ്റ് വെട്ലി റിപ്പോർട്ടിലുണ്ട്.വെറേട്രം വിഭാഗത്തിൽ പെടുന്ന വൈറ്റ് ഹെല്ലിബോർ എന്ന ചെടിയിൽ ഫെർമെന്റേഷൻ സംഭവിക്കുമ്പോൾ അത് വിഷമയമായി മാറുകയാണ് ചെയ്യുന്നത്.
വൈറ്റ് ഹെല്ലിബോർ പുളിപ്പിച്ച ശേഷം വൈനാക്കി ചക്രവർത്തിക്ക് നൽകുകയാണ് ചെയ്തത്. തുടക്കം കയ്പ് രസമാണെങ്കിലും കുടിക്കുന്തോറും മധുരമേറുന്ന ഈ പാനീയം ചക്രവർത്തി മുഴുവനായും കഴിച്ചിട്ടുണ്ടാവാമെന്നും ഷെപ്പിന്റെ റിപ്പോർട്ട് പറയുന്നു.
നടക്കാനോ സംസാരിക്കാനോ പോലും കഴിയാത്ത വിധം രോഗാവസ്ഥ കടുക്കുകയും ചക്രവർത്തി കിടപ്പിലാവുകയും ചെയ്തു.
അവസാനമായി അമ്മയെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബാബിലോണിയയിൽ നിന്ന് മാസിഡോണിയയിൽ എത്തുമ്പോഴേക്കും മരണം സംഭവിക്കുമെന്ന സത്യം മനസ്സിലാക്കിയ അദ്ദേഹം ആദ്യമായി കരഞ്ഞതായും പറയുന്നു.
പുരുഷോത്തമൻ അഥവാ പുരു രാജാവിനെ പോറസ് ആക്കിയതും ഗ്രീക്ക് ചരിത്രകാരന്മാരാണ്. അദ്ദേഹം റായ് പോർ എന്നും പോറസ് എന്നുമാണ് ഗ്രീക്ക് ഭാഷയിൽ അറിയപ്പെട്ടത്.
അവർ എഴുതി വച്ചത് അതേ പോലെ സ്വീകരിച്ച നമ്മുടെ സർക്കാർ പുരുഷോത്തമനെന്ന പേര് ബോധപൂർവം മറന്ന് പാഠപുസ്തകങ്ങളിലും രേഖകളിലും പോറസ് എന്ന പേര് എഴുതി പിടിപ്പിച്ചു.
അലക്സാണ്ടറിനെ മഹാനാക്കിയതും ഗ്രീക്കൻ ചരിത്രകാരന്മാരാണ്. ഇത്രയും കൂട്ടക്കൊലകളും പടയോട്ടങ്ങളും നടത്തി ലോകം മുഴുവൻ തന്റേതാക്കാൻ ഇറങ്ങിപ്പുറപ്പെട്ട യുദ്ധക്കൊതിയനായ ഒരു ഭരണാധികാരി എങ്ങനെയാണ് മഹാൻ ആകുന്നതെന്ന് മനസ്സിലാകുന്നില്ല.
നീതിയുക്ത്വമല്ലാതെ രാത്രിയുടെ മറവിൽ പട നയിച്ചാണ് അയാൾ പുരു രാജാവിനെ നേരിട്ടത്. യുദ്ധത്തിന് ശേഷം രാജ്യം പുരുവിന് തിരിച്ചു കൊടുത്തെന്ന് പറയുന്നു അങ്ങനെ നോക്കിയാൽ അംബി രാജാവിന് നൽകിയ വാക്ക്‌ പാലിച്ചില്ലെന്ന് കാണാം.
മഹത്വരമായ കാര്യങ്ങളൊന്നും അലക്സാണ്ടർ ചെയ്തതായും കാണുന്നില്ല. 33 ആം വയസ്സിൽ വിഷം നൽകി കൊല്ലണമെങ്കിൽ കൂടെയുള്ളവർ അലക്സാണ്ടറിനെ അത്രത്തോളം വെറുത്തിരുന്നിരിക്കാം.
എന്തായാലും അസുഖബാധിതനായി പന്ത്രണ്ടാം നാൾ ദുരൂഹതകൾ ബാക്കിവച്ച് അലക്സാണ്ടർ ജീവൻ വെടിഞ്ഞു.
ലോകം വിറപ്പിച്ച ഒരു ഭരണാധികാരിയുടെ ഏറ്റവും ദയനീയവും ദുരന്തപൂർണ്ണവുമായ മരണമായിരുന്നു അത്.
Ref:-
• Political History of Ancient India: From the Accession of Parikshit to the Extinction of the Gupta Dynasty – {ഹേംചന്ദ്ര റായ് ചൗധരി}.
• ഇന്ത്യൻ  ഹിസ്റ്ററി : പൗരാണിക -മധ്യ കാലം -{നോനിക്ക  ദത്ത}
•അലക്സാണ്ടർ -{മാർഷൽ സുകോവ്}
•നന്ദ കാലഘട്ടം – {ഹേംചന്ദ്ര റായ് ചൗധരി}
• A History of Ancient and Early Medieval India {ഉപീന്ദർ സിംഗ്}
•ചന്ദ്രഗുപ്‌ത മൗര്യൻ – {പുരുഷോത്തമ  ലാൽ ഭാർഗവ}
• A Comprehensive History Of Ancient India (3 Vol) – {PN ചോപ്ര, BN പുരി, MN ദാസ് }
•History of Porus, {Dr. Buddha Parkash}
• ജ്യോഗ്രഫിക്ക {സ്റ്റാർബോ -ഗ്രീക്ക് }
Post Views: 31
1
Akhilesh Parameswar

Novelist Script Writer Blogger Writer of Grandha yakshi and Ezham Pournami.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.