Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിട്ടുപോകാത്ത ചില കെട്ടുപാടുകൾ…
ജീവിതം ബന്ധങ്ങൾ

വിട്ടുപോകാത്ത ചില കെട്ടുപാടുകൾ…

By Meera AnandNovember 6, 2023Updated:November 10, 202315 Comments2 Mins Read222 Views
Bookmark Now
Please login to bookmark Close

No account yet? Register

ചില കാര്യങ്ങൾ അങ്ങനെയാണ്… എത്ര തന്നെ വേണ്ടാന്ന് വെച്ചാലും അവ നമ്മെ വിട്ടുപോവില്ല. ചില കാഴ്ചകളായും ഓർമകളായും അവ എപ്പോഴും നമ്മുടെ ഇടയിൽ തന്നെയുണ്ടാവും. ഒരു ഉദാഹരണം പറഞ്ഞാൽ ചില വസ്തുക്കൾ, അവ നമുക്ക് എത്ര തന്നെ ആവശ്യമില്ലെങ്കിലും അത് നാം ഒരിക്കലും ഉപേക്ഷിക്കില്ല.. എല്ലാവർക്കും ഉണ്ടാവും അതുപോലെ എന്തെങ്കിലും ഒന്ന്. അതിനു പല കാരണങ്ങൾ ഉണ്ടാവാം. അവ ചില വ്യക്തികളുടെയോ സംഭവങ്ങളുടെയോ പ്രതീകങ്ങൾ ആയിരിക്കും. ചില ഓർമ്മകൾ അവയ്ക്കു കൊണ്ടുവരാൻ കഴിവുണ്ടാവും. ആ വസ്തു കാണുമ്പോൾ നമ്മൾ സ്വാഭാവികമായും ആ കാലഘട്ടത്തിലേക്ക് സഞ്ചരിക്കും.

അടുക്കളയിലെ ചില പാത്രങ്ങൾ. ഉദാഹരണമായി പറഞ്ഞാൽ ഒരു ചീനച്ചട്ടി, അതിന്റെ നല്ലകാലത്തു പരാമാവധി ജോലി ചെയ്ത് അതിന്റെ ജീവിതലക്ഷ്യം പൂർത്തിയാക്കി ഇനി ഒരു വിശ്രമജീവിതം ആഗ്രഹിച്ചു തട്ടിൻപുറത്തേക്കോ ആക്രിക്കാരുടെ ഭാണ്ഡത്തിലേക്കോ പോകാൻ മനസുകൊണ്ട് തയ്യാറെടുത്ത് ഇരിക്കുമ്പോഴാണ് അതിന്റെ ഉടമസ്ഥക്കൊരു തോന്നൽ ഉണ്ടാവുന്നത്. വിവാഹ സമ്മാനമായി തന്റെ അമ്മ നൽകിയ ഈ ചീനച്ചട്ടി എങ്ങനെ ഉപേക്ഷിക്കും? എത്ര എത്ര മെഴുക്കുപുരട്ടികളും തോരന്മാരെയും ഏറ്റു വാങ്ങിയവളാണീ ചീനച്ചട്ടി! അത് മാത്രമോ സ്വർണവർണമാർന്ന പപ്പടക്കുട്ടന്മാർക്കും തവിട്ടുനിറത്തിൽ മോരിഞ്ഞ വടറാണികൾക്കും എത്രയോ തവണ ജൻമം നൽകിയിരിക്കുന്നു. വീട്ടിലെ ജോലിക്കാരിയുടെ അശ്രദ്ധമായ പരിചരണത്തിൽ തന്റെ ഒരു ചെവി നഷ്ടമായിട്ടും യാതൊരു പരാതിയും പറയാതെ വീണ്ടും ഉത്സാഹത്തോടുകൂടി ജോലി ചെയ്യാൻ തയ്യാറായ ചീനച്ചട്ടിയുടെ ആ മനസ്സ് എങ്ങനെ കണ്ടില്ലെന്നു നടിക്കും? അങ്ങനെ ആ ചീനച്ചട്ടിയുടെ സേവനകാലം അനന്തമായി നീട്ടി നൽകിയാണ് ഉടമസ്ഥ ആ ചീനചട്ടിയോടുള്ള അവരുടെ സ്നേഹാദരവ് പ്രകടമാക്കിയത് ..

അതുപോലെ ചില വസ്ത്രങ്ങൾ. അവ എത്ര തന്നെ നിറം മങ്ങുകയോ തുന്നൽ വിടുകയോ ചെയ്താലും നമ്മുടെ അലമാരയിൽ ഒരു വിശിഷ്ട സ്ഥാനം അതിനുണ്ടാവും. അതിനു പിന്നിൽ പല കാരണങ്ങൾ ഉണ്ടാവാം.. ചിലപ്പോൾ അത് സമ്മാനിച്ച വ്യക്തിയാവാം അല്ലെങ്കിൽ അത് ചിലർക്ക് ഭാഗ്യ വസ്ത്രമാവാം,അതായത് ആ പ്രത്യേക വസ്ത്രം ധരിച്ചാൽ അന്നത്തെ ദിവസം നല്ല കാര്യങ്ങൾ നടക്കുമെന്നൊരു വിശ്വാസം ആകാം ,അതുമല്ലെങ്കിൽ അതിന്റെ നിറമാവാം.. ഏതു കാരണം കൊണ്ടായാലുംആ വസ്ത്രം വളരെ സുരക്ഷിതമായി അതിന്റെ വിശ്രമജീവിതം പുതുതമുറയിലെ കൊച്ചുമക്കളായ ജീൻസ്‌, പലാസോ, ക്രോപ് ടോപ് തുടങ്ങിയവരോടൊപ്പം ആ അലമാരയിലെ മേൽത്തട്ടിൽ ഇരുന്നു ആസ്വദിക്കുകയാവും..

അതുപോലെയാണ് ചിലരുടെ ഫോൺ നമ്പറുകൾ. നമ്മുടെ ഫോണിലെ contact ൽ കിടക്കുന്നത്.. അവർ ചിലപ്പോൾ നമ്മളെ വിട്ടു പോയവർ ആയിരിക്കാം അല്ലെങ്കിൽ നമ്മളിൽ നിന്നും അകന്നു പോയവർ ആകാം. എങ്കിലും ഒരിക്കലും അവരുടെ ഫോൺ നമ്പർ നമ്മുടെ ഫോണിൽ നിന്നും മായിച്ചു കളയാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. കാരണം അവർ നമ്മളെ വിട്ടുപോയാലും അകന്നു പോയാലും ഒരു കാലത്തു അവർ നമ്മുടെ ആരൊക്കെയോ ആയിരുന്നു. ഇടയ്ക്കു ഫോൺ contact എടുത്തു നോക്കുമ്പോൾ, അവരുടെ നമ്പർ കാണുമ്പോൾ അത് ഒരു ഓർമ്മപ്പെടുത്തൽ ആയി മാറുന്നു.

അതെ.. നമ്മൾ മനുഷ്യർ അങ്ങനെയാണ്… എപ്പോഴും ചില കെട്ടുപാടുകൾ നമുക്ക് ചുറ്റും ഉണ്ടാവും.. ഒരിക്കലും വിട്ടുപോകാനാവാത്ത വിധം…

മീര ✍️

Post Views: 21
4
Meera Anand

I am a bangalore based housewife. I love to read & write. I have some passions like jewellery making, bottle art, cooking etc..

15 Comments

  1. Suma Jayamohan on January 4, 2025 6:43 PM

    അതേ എല്ലാം എത്ര ശരിയാണ് ‘ ഒഴിവാക്കാൻ പറ്റാത്ത ഒരു പാടു കാര്യങ്ങളുണ്ട് ഓരോരുത്തരുടെ ജീവിതത്തിലും ‘❤️🌹

    Reply
  2. Nishiba M on November 11, 2023 4:24 PM

    അതു സത്യം

    Reply
    • Meera Anand on November 12, 2023 12:05 PM

      ❤️❤️

      Reply
  3. Anitha Ammanath on November 8, 2023 3:03 PM

    നന്നായി എഴുതി

    Reply
    • Meera Anand on November 8, 2023 10:16 PM

      ❤️🥰

      Reply
      • Jalajanarayanan on November 12, 2023 1:07 AM

        സത്യം ❤️❤️

        Reply
        • Meera Anand on November 12, 2023 12:05 PM

          ❤️🥰

          Reply
    • Shreeja R on November 11, 2023 2:35 PM

      സത്യം 👌

      Reply
  4. Meera on November 7, 2023 3:22 PM

    ❤️🥰

    Reply
  5. Silvy Michael on November 7, 2023 3:20 PM

    ചില കെട്ടുപാടുകൾ ജീവിതത്തിലുണ്ടാവണം…. വേരുകൾ മറക്കാതിരിക്കാൻ… നന്നായി എഴുതി 👌👌👌

    Reply
    • Meera on November 7, 2023 3:21 PM

      ❤️🥰

      Reply
  6. Joyce Varghese on November 7, 2023 8:38 AM

    സത്യം. ചില വസ്തുക്കൾ, ആളുകൾ ഒരിക്കലും നമ്മളെ വിട്ടുപോകില്ല.
    അങ്ങനെയുള്ള അനുഭവങ്ങൾ എനിക്കുമുണ്ട്.
    നന്നായി എഴുതി.
    👍❤

    Reply
    • Meera on November 7, 2023 3:22 PM

      ❤️❤️🥰

      Reply
  7. Sabira latheefi on November 6, 2023 7:17 PM

    ❤️❤️

    Reply
    • Meera Anand on November 12, 2023 12:06 PM

      ❤️🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.